ഹോം > സ്വഹാബികള്‍... > മുസ്അബ്‌ ഇബ്‌നു ഉമൈര്‍(റ)

1 മിനിറ്റ് വായിച്ചില്ല

മുസ്അബ്‌ ഇബ്‌നു ഉമൈര്‍(റ)

ഉള്ളടക്കം

ഇസ്‌ലാം കടന്നുചെന്നിട്ടില്ലാത്ത യസ്‌രിബിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആരെ പറഞ്ഞയക്കും എന്ന ആലോചനയിലായിരുന്നു ദൂതര്‍(സ്വ). യൗവനവും സൗന്ദര്യവും കളിയാടി നില്ക്കുന്ന ആ മുഖം ദൂതരുടെ മനസ്സില്‍ തെളിഞ്ഞുവന്നു. മുസ്അബുബ്‌നു ഉമൈര്‍(റ).

ഈന്തപ്പനത്തോട്ടങ്ങളാല്‍ സമ്പന്നമായ മദീനയെ തന്റെ രണ്ടാം വീടായി സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു തിരുനബി. ഒന്നാം അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 12 പേരാണ് മദീനയില്‍ അനുഭാവികളായിട്ടുള്ളത്. പുഞ്ചിരി അസ്തമിക്കാത്ത മുഖവും വിനയം വഴിയുന്ന വാക്കുകളുമായി മുസ്അബുബ്‌നു ഉമൈര്‍(റ) യസ്‌രിബിലെത്തി. പലര്‍ക്കും പുതിയ സന്ദേശം പുതുമയായി. എന്നാല്‍ ചിലര്‍ക്കത് രസിച്ചില്ല. പ്രത്യേകിച്ച് അശ്ഹല്‍ ഗോത്രമുഖ്യനായ ഉസൈദിന്. അയാള്‍ വാളുമായി മുസ്അബുബ്‌നു ഉമൈര്‍(റ)ന്റെ സദസ്സിലെത്തി.

Musa'b bin Umair

”അന്യനാട്ടില്‍ നിന്ന് വന്ന് ഇവിടുത്തുകാരെ കുഴപ്പത്തിലാക്കുകയോ? ഞങ്ങളുടെ ദൈവങ്ങളെ തള്ളിപ്പറയുന്ന മതം യസ്‌രിബില്‍ വേണ്ട” ഉസൈദ് മുന്നറിയിപ്പു നല്‍കി.

”സഹോദരാ എന്റെ വാക്കുകളൊന്ന് കേള്‍ക്കൂ. താങ്കള്‍ പറ്റുമെങ്കില്‍ വിശ്വസിക്കൂ… സ്വീകാര്യമല്ലെങ്കില്‍ ഞാന്‍ ഇവിടെ വിട്ടു പോകാം.” മുസ്അബുബ്‌നു ഉമൈര്‍(റ)ന്റെ അഭ്യര്‍ഥന ഉസൈദിന് ന്യായമായി തോന്നി.

”മുസ്അബുബ്‌നു ഉമൈര്‍(റ) ഖുര്‍ആനില്‍ നിന്ന് അല്പം ഓതി ഇസ്‌ലാമിന്റെ സന്ദേശം ഭംഗിയായി അവതരിപ്പിച്ചു. മാസ്മരികത നിറഞ്ഞ ആ വിനയസ്വരം ഉസൈദിനെ പിടിച്ചിരുത്തി. കേട്ടിരുന്നു പോയി അദ്ദേഹം.

”എത്ര മഹത്തരമായ സന്ദേശം, ഇതില്‍ കുഴപ്പമുണ്ടെന്നാരു പറഞ്ഞു!” ഉസൈദ് മുസ്അബി(റ)നെ ആലിംഗനം ചെയ്തു. ഉസൈദും സഅ്ദുബ്‌നു മുആദും സഅ്ദുബ്‌നു ഉബാദയും ഒന്നൊന്നായി ഇസ്‌ലാം സ്വീകരിച്ചു.

ഖുറൈശ് ഗോത്രത്തിലെ അബ്ദുദ്ദാര്‍ വംശത്തില്‍ ഉമൈറുബ്‌നു ഹാശിമിന്റെ മകനായിട്ടാണ് മുസ്അബിന്റെ ജനനം. മാതാവ് മക്കയിലെ പണക്കാരി ഖുനാസ് ബിന്‍ത് മാലിക്. അതീവ സുന്ദരനായ മുസ്അബ് മക്കയുടെ സുഗന്ധമായിരുന്നു. ഉമ്മയുടെ സീമന്ത പുത്രനും.

തിരുനബിയെയും ഇസ്‌ലാമിനെയും കുറിച്ച് പലരില്‍ നിന്നും കേള്‍ക്കാറുണ്ട് മുസ്അബ്. ഒരിക്കല്‍ അദ്ദേഹം ദാറുല്‍ അര്‍ഖമിലെത്തി. ദൂതര്‍ സ്വീകരിച്ചു. ഖുര്‍ആന്‍ കേട്ടു. നബി(സ്വ) ആ നെഞ്ചില്‍ തടവുകയും ചെയ്തു. മുസ്അബ് മാറി.

പണവും പരിമളവും വീട്ടിലുപേക്ഷിച്ച് ഇസ്‌ലാമിനെ നെഞ്ചേറ്റിയ മുസ്അബിന്റെ മാറ്റം ഉമ്മ ഖുനാസയറിഞ്ഞു. ഉപദേശിച്ചു. ഭീഷണിപ്പെടുത്തി. ദേഹോപദ്രവുമായി. സാമ്പത്തിക സഹായം നിര്‍ത്തി. എന്നാല്‍ ഉമ്മയെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ് മുസ്അബ്(റ) ചെയ്തത്.

ഖുനാസ നിയന്ത്രണം വിട്ടു. മകനെ അവര്‍ ചങ്ങലക്കിട്ടു. തടവുകാരനാക്കി. എന്നാല്‍ വിശ്വാസം കൈവിടാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

മുസ്അബ്(റ) പ്രബോധനരംഗത്ത്

സഹികെട്ട ഉമ്മ ഒടുവില്‍ മകനെ കൈവിട്ടു. ”ഞാനിനി നിന്റെ ഉമ്മയല്ല, എന്റെ സ്വത്ത് നിനക്കുള്ളതല്ല, നിനക്ക് എങ്ങോട്ടെങ്കിലും പോകാം.”

മുസ്അബ് ഉമ്മയെ സത്യദീനിലേക്ക് വിളിച്ചു. അവരുടെ മറുപടി ഇങ്ങനെ ”എന്റെ ദൈവങ്ങള്‍ സത്യം, നിന്റെ മതം എനിക്ക് വേണ്ട”.

മുസ്അബ് അനാഥനായി. പണവും പത്രാസും പോയി. വീടും കുടുംബവും ഓര്‍മയായി. സുഗന്ധവും സൗന്ദര്യവും പഴങ്കഥയായി. മുഷിഞ്ഞ വസ്ത്രവും ഒട്ടിയ മുഖവുമായി നബി (സ്വ)യുടെ സദസ്സിലെത്തിയ മുസ്അബിനെ കണ്ട് പലരും സഹതപിച്ചു. എന്നാല്‍ ഇസ്‌ലാമില്‍ പൂര്‍ണ സംതൃപ്തനായ അദ്ദേഹം പ്രബോധനരംഗത്ത് നിറഞ്ഞു നിന്നു. അതിനിടെയാണ് ദൂതര്‍ അദ്ദേഹത്തെ യസ്‌രിബിലേക്കയച്ചത്.

ഹിജ്‌റയുടെ മൂന്നാം വര്‍ഷം ഉഹ്ദ് യുദ്ധത്തിന് കളമൊരുങ്ങി. ബദ്‌റിന് പ്രതികാരം വീട്ടാന്‍ അബൂസുഫ്‌യാനിറങ്ങി. മുസ്‌ലിംകളെ നയിച്ച് തിരുനബിയും. മുസ്അബി(റ)ന്റെ കൈയില്‍ പതാക നല്‍കിക്കൊണ്ട്.

വിജയം മുസ്‌ലിംകള്‍ക്കരികെയെത്തിയപ്പോഴാണ് ഖാലിദ് പിന്നില്‍ നിന്നും അബൂസുഫ്‌യാന്‍ മുന്നില്‍ നിന്നും തുടരാക്രമണം നടത്തിയത്. അണികള്‍ ചിതറി. തിരുനബിക്ക് ചുറ്റും പ്രതിരോധ മതില്‍ തീര്‍ത്തവരില്‍ കൊടി പിടിച്ച് മുസഅബ്(റ) ഉണ്ടായിരുന്നു. എന്നാല്‍ വൈകാതെ ആ പതാക താഴെ വീണു; ചേതനയറ്റ് മുസ്അബും.

ഇബ്‌നു ഖുമൈഅയുടെ വെട്ടേറ്റ് വീഴുമ്പോള്‍ മുസ്അബ് ഒരു വാക്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ”മുഹമ്മദ് മുന്‍പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകന്‍ മാത്രമാണ്” ഇത് പിന്നീട് ഖുര്‍ ആന്‍വചനമായി ഇറങ്ങി (3 : 144).

മക്കയില്‍ സമ്പന്നതയുടെ ധവളിമയില്‍ വിരാജിച്ചിരുന്ന മുസ്അബി(റ)ന്റെ ജഡം കഫന്‍ ചെയ്യാന്‍ കേവലം ഒരു തുണിക്കഷ്ണമാണ് കിട്ടിയത്. തല മറച്ചപ്പോള്‍ മയ്യിത്തിന്റെ കാല് പുറത്തായി. കാലിന്റെ ഭാഗം പുല്ലുകൊണ്ട് മറച്ച് മയ്യിത്ത് ഖബ്‌റില്‍ വെക്കുമ്പോള്‍ തിരുനബി(സ്വ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

”മക്കയില്‍ ആര്‍ഭാടപൂര്‍വ്വം ഉടയാടയണിഞ്ഞ മുസ്അബേ, ഇന്നിതാ നീ പാറിപ്പറന്ന തലമുടിയോടെ ഒരു കഷ്ണം തുണിയില്‍…”

മദീനയിലെത്തിയ നബി(സ്വ) മുസ്അബി(റ)ന്റെ ഭാര്യ ഹംനയെ സമാധാനിപ്പിക്കാന്‍ അവരുടെ വീട്ടിലെത്തി. ആ കണ്ണീരിന് മുമ്പില്‍ നബി(സ്വ) വേദനയോടെ നിന്നു.

 

മുൻപത്തെ ലേഖനം അന്ത്യപ്രവാചകൻ മുഹമ്മദ് നബി
അടുത്ത ലേഖനം മുജാഹിദുബ്‌നു ജബ്ര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History