ഹോം > സാംസ്‌കാരിക രംഗം... > നൂറനാട് ഹനീഫ്

1 മിനിറ്റ് വായിച്ചില്ല

നൂറനാട് ഹനീഫ്

ഉള്ളടക്കം

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായി മുപ്പത്തി രണ്ടോളം പുസ്തകങ്ങള്‍ മലയാള ഭാഷയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു നൂറനാട് ഹനീഫ്.

ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടു കുളങ്ങരയില്‍ വെട്ടേത്തുവീട്ടില്‍ തമ്പി റാവുത്തറിന്റെയും സുലേഖയുടെയും മകനായി 1935 ഫെബ്രുവരി 20-ന് ജനനം. ആദിക്കാട്ടുകുളങ്ങര എല്‍ പി സ്‌കൂള്‍, നൂറനാട് യു പി സ്‌കൂള്‍, അടൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പന്തളം എന്‍ എസ് എസ് കോളജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദം നേടി. പ്രസംഗം, കാര്‍ട്ടൂണ്‍ എന്നിവയില്‍ വിദ്യാര്‍ഥി കാലത്തു തന്നെ പ്രാഗത്ഭ്യം തെളിയിച്ചു. പഠന ശേഷം ആലപ്പുഴയില്‍ നിന്ന് കൊല്ലം ജില്ലയിലേക്ക് ജീവിതം പറിച്ചു നടാനായിരുന്നു നിയോഗം. കൊല്ലം മുളങ്കാടകം ഗവ. ഹൈസ്‌കൂളില്‍ 35 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

Nooranad Haneef

യാത്രകളില്‍ നിന്ന് കഥാപാത്രങ്ങളെ കണ്ടെത്തിയ എഴുത്തുകാരനായിരുന്നു നൂറനാട് ഹനീഫ്. ഡോ. സുകുമാര്‍ അഴീക്കോട് ഈ പ്രതിഭയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: ‘നൂറനാട് ഹനീഫിന്റെ വ്യക്തിത്വം തന്നെ ഒരു സാഹിത്യകൃതിയാണ്. അദ്ദേഹം എല്ലാവരുമായി നല്ല ബന്ധമുണ്ടാക്കി. സാധാരണക്കാരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ കൃതി. അതിനായി അദ്ദേഹം ഏറെ യാത്ര ചെയ്യുകയും ആള്‍ക്കാരുമായി ഇടപഴകുകയും ചെയ്തു.’

ജീവിതത്തിന്റെ സ്വാസ്ഥ്യം ഇല്ലാതാക്കുന്ന സാമൂഹിക തിന്മകളും സമൂഹത്തിന്റെ കപടമായ മുഖംമൂടിയും പച്ചയായി തുറന്നുകാട്ടാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു. ധൈഷണികതയും ദാര്‍ശനികതയും സമന്വയിച്ച കനകാക്ഷരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളെയും വേറിട്ടുനിര്‍ത്തിയത്. സാധാരണക്കാര്‍ക്ക് ഇഷ്ടമാകുന്ന നല്ല പ്രമേയങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ എഴുതി. ദൈനംദിന ജീവിതത്തില്‍ മിന്നിമറയുന്ന അസാധാരണ പ്രതിഭാസങ്ങളെ ഹൃദ്യവും അനിതര സാധാരണവുമായ ആഖ്യാനശൈലിയിലായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ചത്.

നൂറനാട് നിന്ന് അധ്യാപക ജോലിക്കായി കൊല്ലത്ത് എത്തിയ ഹനീഫ് പിന്നീട് അറബിക്കടലോരത്ത് താമസം തുടങ്ങി. ജന്മനാടായ നൂറനാടിനെ പേരിനൊപ്പം ചേര്‍ത്തെങ്കിലും കൊല്ലത്തിന്റെ മകനായാണ് അദ്ദേഹം ജീവിതാന്ത്യം വരെ കഴിഞ്ഞത്. ജനിച്ചുവളര്‍ന്ന നാടും ജീവിതത്തിന്റെ കൂടുതല്‍ പങ്കും ചെലവഴിച്ച കൊല്ലവുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിലെ ദേശവും കാലവും. ഏറെയും സാധാരണക്കാരുടെ ജീവിത തുടിപ്പുകളായിരുന്നു അദ്ദേഹത്തിന്റെ രചനകളെ സമ്പന്നമാക്കിയത്. കടലും കടലോരവും തന്നെയാണ് തന്റെ ആദ്യ രചനയ്ക്കുള്ള ഇതിവൃത്തമായി അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെയാണ് 1967-ല്‍ ‘തീരം കാണാത്ത തിരമാലകള്‍’ എന്ന ആദ്യനോവല്‍ പിറയ്ക്കുന്നത്. കൊല്ലത്തിന്റെ തീരമേഖലയുടെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍.
സാധാരണക്കാരന്റെ വ്യഥകളും നൊമ്പരങ്ങളും കൊച്ചുസന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം ഹനീഫിന്റെ തൂലികത്തുമ്പില്‍ ഉജ്വലമായ വിഭവങ്ങളായി. വീക്ഷണം പത്രത്തിന്റെ തുടക്കം മുതല്‍ വാരാന്തപ്പതിപ്പിലെ കോളമിസ്റ്റായിരുന്നു ഹനീഫ്. അദ്ദേഹത്തിന്റെ പ്രശസ്തമായ പല നോവലുകളും വീക്ഷണം പത്രത്തിലൂടെയാണ് പുറത്തുവന്നത്.

കൊല്ലം തങ്കശ്ശേരി പ്രദേശത്തെ പശ്ചാത്തലമാക്കി എഴുതിയ ‘മുനമ്പ്’ എന്ന നോവലില്‍ ആംഗ്ലോ ഇന്ത്യന്‍സിന്റെ കഥയാണ് പറയുന്നത്. ആംഗ്ലോ ഇന്ത്യന്‍ സംസ്‌കൃതിയുടെ തുടിപ്പ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഗുസ്തി ഇതിവൃത്തമായി ഹനീഫ് എഴുതിയ ‘ഗോദ’ ഇന്ത്യന്‍ ഭാഷയിലെ തന്നെ അപൂര്‍വ കൃതിയാണ്. ഫയല്‍വാന്‍മാരുടെ കഥപറയുന്ന ഈ പുസ്തകം കേരളത്തില്‍ ഏറെ ചര്‍ച്ചയായി. മലയാള സാഹിത്യത്തില്‍ തന്നെ ഇത്തരം പ്രമേയങ്ങള്‍ അപൂര്‍വമാണ്. പ്രവാസ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണ് ‘കാളപാനി’ എന്ന കൃതി. കൊല്ലത്തിന്റെ സാംസ്‌കാരികബന്ധത്തിന്റെ പിറവിയെ മനോഹരമായി ആവിഷ്‌കരിച്ച പുസ്തകമാണ് ‘ധ്രുവസംഗമം’. രാഷ്ട്രീയത്തിലെ കരുനീക്കങ്ങളെ കുറിച്ച് എഴുതിയ കൃതിയാണ് ‘കള്ളച്ചൂത്’.
ശക്തികുളങ്ങരയിലെ മത്സ്യ രാജാക്കന്മാരുടെ കഥ പറയുന്ന ‘അഗ്‌നിമേഘം’ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്.

ആകാശങ്ങളില്‍ അഭയം, അതിരാത്രം, താഴ്‌വരയുടെ സ്വപ്നം, തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ, ചെങ്കോല്‍ ഇല്ലാതെ കിരീടം ഇല്ലാതെ, അടിമകളുടെ അടിമ, താഴ്‌വഴി, നിസാമിന്റെ നാട്ടില്‍, കിഴക്കോട്ടൊഴുകുന്ന പുഴ, ഇവിടെ ജനിച്ചവര്‍, ചമ്പലിന്റെ പുത്രി, അഗ്‌നിവര്‍ഷം, ഉര്‍വശി, ചെല്ലക്കിളി ചെമ്മാനക്കിളി തുടങ്ങിയവയാണ് നൂറനാട് ഹനീഫിന്റെ ഇതര കൃതികള്‍.

മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ നെരിപ്പോട് പോലെ കഥ പറയുമ്പോഴും ബാലസാഹിത്യവും ഹനീഫിന് നന്നായി വഴങ്ങിയിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നാല് കൃതികള്‍. ഭൂമിയില്‍ കരയാണോ കടലാണോ കൂടുതല്‍ എന്ന് ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ വിസ്മയിപ്പിച്ച കഥാകാരനായിരുന്നു അദ്ദേഹം.

വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ശ്രദ്ധേയമായ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ നൂറനാട് ഹനീഫ് എന്ന എഴുത്തുകാരന് സാധിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്‌കാരിക സംഭാവനകളെ മുന്‍നിര്‍ത്തി 2011 മുതല്‍ കൊല്ലത്ത് എല്ലാ വര്‍ഷവും വിവിധ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാറുണ്ട്. ഡോ. സുകുമാര്‍ അഴീക്കോടാണ് ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. മലയാളത്തിലെ യുവ എഴുത്തുകാരുടെ ഏറ്റവും മികച്ച നോവലിന് ഓരോ വര്‍ഷവും നൂറനാട് ഹനീഫ് സ്മാരക പുരസ്‌കാരം സമ്മാനിച്ചുവരുന്നു.

കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, ഓഥേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയില്‍ അംഗമായിരുന്നു നൂറനാട് ഹനീഫ്. തിരുവനന്തപുരം ആള്‍ ഇന്ത്യ റേഡിയോയുടെ അഡൈ്വസറി ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇരുപതാം നൂറ്റാïിന്റെ സാഹിത്യ അവാര്‍ഡ് (ഇംഗ്ലണ്ട്), ഗ്രാമശ്രീ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജനിച്ചുവളര്‍ന്ന റാവുത്തര്‍ സമുദായത്തിന്റെ ആകുലതകളിലേക്ക് വെളിച്ചം വീശുന്ന ‘അതിരുകള്‍ക്കപ്പുറം’ എന്ന നോവലിന്റെ രചനയിലായിരുന്നു ജീവിതത്തിന്റെ അവസാനകാലത്ത് ഹനീഫ്. എന്നാല്‍, കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നോവല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പീന്നീട് ഈ നോവലിന്റെ ബാക്കിഭാഗം പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ മകന്‍ എം എം അന്‍സാരിയും ചെറുമകന്‍ അനീസ് മുഹമ്മദും ചേര്‍ന്നാണ്. 2006 ആഗസ്ത് അഞ്ചിന് 71-ാമത്തെ വയസ്സില്‍, കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ വെച്ച് നിര്യാതനായി.

മുൻപത്തെ ലേഖനം ചേലക്കാടന്‍ ആയിഷ
അടുത്ത ലേഖനം ഡോ. മുസ്തഫ കമാല്‍ പാഷ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History