ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > പാറോല്‍ ഹുസൈന്‍ മൗലവി

1 മിനിറ്റ് വായിച്ചില്ല

പാറോല്‍ ഹുസൈന്‍ മൗലവി

ഉള്ളടക്കം

ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരകനും സംഘാടകനുമായിരുന്നു പാറോല്‍ ഹുസൈന്‍ മൗലവി. കോഴിക്കോട്ടെ പാറോപ്പടി ജുമഅത്ത് പള്ളിയിലെ ഖത്തീബായിരുന്ന പാറോല്‍ കുഞ്ഞാമുട്ടി മൊല്ലയുടെയും മാളിയക്കല്‍ റുക്കയ്യയുടെയും പുത്രനായി 1900 ല്‍ കോഴിക്കോട്ട് ജനിച്ചു.

ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍, മലപ്പുറം ഗവര്‍മെന്റ് ട്രെയിനിങ്ങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ആധുനിക വിദ്യാഭ്യാസവും പൊന്നാനിയിലേയും, വെല്ലൂരിലേയും ദര്‍സുകളില്‍ നിന്ന് മതപഠനവും പൂര്‍ത്തിയാക്കി. പിതാവിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് പള്ളി ഖത്തീബാവുകയും ചെയ്തു. 1918 ല്‍ മദ്രസത്തുല്‍ മുഹമ്മദിയ്യ ആരംഭിച്ചപ്പോള്‍ അവിടെയും പിന്നീട് ജെ.ഡി.റ്റി ഇസ്‌ലാം സ്‌കൂളിലും കുറച്ചുകാലം അധ്യാപകനായിരുന്നിട്ടുണ്ട്. 1936 മുതല്‍ 1948 വരെ പാറോപ്പടി ജനറല്‍ സ്‌കൂള്‍ മാനേ ജരായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു. അതിനു ശേഷം കൊടുവായൂര്‍ എയ്ഡഡ് മാപ്പിള സ്‌കൂളിലും അധ്യാപകനായിരുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍, മദ്രസ്സാ വിദ്യാഭ്യാസത്തെ ഇതു പ്രതികൂലമായി ബാധിച്ചു.
ആധുനിക വിദ്യാഭ്യാസത്തിന്റെ നിലപാടും മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ 1925 ആഗസ്റ്റ് 11ാം തിയ്യതി മാതൃഭൂമി കെട്ടിടത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് ഹാളില്‍ കോഴിക്കോട്ടെ മുസ്‌ലിംകളുടെ ഒരു പ്രത്യേക സമ്മേളനം ഹുസൈന്‍ മൗലവി വിളിച്ചുകൂട്ടി. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

അധ്യാപകനായിരുന്ന കാലത്ത് സ്വന്തം ചിലവില്‍ പുസ്തകങ്ങളും ഉച്ചഭക്ഷണവും നല്‍കി നാനാജാതി മതസ്ഥരായ പാവപ്പെട്ട വിദ്യാര്‍ഥികളെ പഠിപ്പിച്ചു. തന്റെ സ്വന്തം മാനേജ്‌മെന്റില്‍ നടത്തിയിരുന്ന സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതപഠനത്തിനായി പ്രത്യേക ഏര്‍പ്പാടുകളുണ്ടാക്കി. പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. മൂസ്സാനബി, ഫിര്‍ഔന്‍, ടിപ്പുസുല്‍ത്താന്‍, ഇസ്‌ലാമിലെ വിവാഹ നിയമങ്ങള്‍, അന്‍വര്‍ പാഷ തുടങ്ങിയവ അദ്ദേഹം രചിച്ച കൃതികളാണ്.

ദേശീയ പ്രസ്ഥാനം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ആകര്‍ഷിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്ത അനുയായിയായിരുന്നു. മൊയ്തു മൗലവി, ഹസ്സന്‍കോയ മുല്ല തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചു.

ഇന്ത്യാവിഭജനവാദം ശക്തിപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം മജ്‌ലിസിന്റെയും അണികളില്‍ നിന്നുകൊണ്ട് വിഘടനചിന്താഗതിയെ ശക്തിയായി എതിര്‍ത്തു. 1946 ല്‍ മദിരാശി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കുറുമ്പനാട് നിയോജകമണ്ഡലത്തില്‍ നിന്ന് മുസ്‌ലിം മജ്‌ലിസ് സ്ഥാനാര്‍ഥിയായി. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ പി.പി. ഹസന്‍ കോയക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു.

മുസ്‌ലിംകളെ മത-രാഷ്ട്രീയ പ്രബുദ്ധരാക്കുക എന്ന ഉദ്ദേശത്തോടെ 1930 ല്‍ ‘മലബാരി’ എന്ന പേരില്‍ ദിനപത്രം തുടങ്ങി. കുറച്ചുകാലമേ നടന്നുള്ളൂ. പിന്നീട് 1952 ല്‍ വാരികയായി മലബാരി വീണ്ടും പുറത്തിറക്കിയെങ്കിലും അതും മുന്നോട്ടു പോയില്ല. ‘അല്‍ അമീന്‍’ പത്രാധിപസമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1925 ല്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ സമ്മേളനത്തില്‍ മലബാറിലെ മാപ്പിളമാരെ അന്തമാനില്‍ കൊണ്ടുപോയി കുടിയിരുത്താനുള്ള മദിരാശി ഗവണ്‍മെന്റിന്റെ അന്തമാന്‍ സ്‌കീമിനോട് എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയമവതരിപ്പിച്ചത് അദ്ദേഹമാണ്. അന്തമാന്‍ സ്‌കീമിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്തുന്നതിന് സഹായകമായിരുന്നു ഈ ശ്രമം. അന്തമാന്‍ സ്‌കീമിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ അല്‍ അമീന്‍ പത്രത്തിലും അതുപോലുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലും നോട്ടീസ് മുഖേനയും മറ്റും ശ്രമിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാരായിരുന്നു പ്രസിഡണ്ട്. പള്ളി മദ്‌റസകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്‌ല്യാക്കന്മാരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ക്ഷണിച്ചുവരുത്തി ഒരു സംഘടനയുടെ കീഴില്‍ അണിനിരത്തിയതിന്റെ പിന്നിലെ ശക്തി അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയാഭിപ്രായങ്ങളും വീക്ഷണങ്ങളും സമസ്തയുമായി യോജിക്കാതെ വന്നതോടെ സെക്രട്ടറിസ്ഥാനം രാജി വെച്ചു. പിന്നീടുള്ള പ്രവര്‍ത്തനം അതിനെതിരെയായിരുന്നു.

കേരള സംസ്ഥാന മുസ്‌ലിം മജ്‌ലിസിന്റെ പ്രവര്‍ത്തന സമിതിയംഗവും കോഴിക്കോട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം മജ്‌ലിസിനെ രാഷ്ട്രീയവേദിയെന്നപോലെ ഉല്‍പതിഷ്ണുക്കളുടെ പ്രസ്ഥാനമാക്കി മാറ്റുന്നതിലും നിര്‍ണായകമായ പങ്കു വഹിച്ചു.

കടവിന്റകത്തു മാളിയക്കല്‍ മൊയ്തീന്‍കോയയുടെ മകള്‍ ഫാത്തിമാബിയാണ് ആദ്യഭാര്യ. 1921 ലായിരുന്നു വിവാഹം. വരനായി ഭാര്യാഗൃഹത്തിലേക്ക് പോകുമ്പോഴും ഖദര്‍ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അക്കാലത്ത് അതൊരു കൗതുക കാഴ്ചയായിരുന്നു. പി.എം. കുഞ്ഞമ്മദ് കോയ (കോയ ബസാറിലെ കച്ചവടക്കാരന്‍) പി.എം. മൊയ്തീന്‍ കോയ (റിട്ടയര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍) എം.എസ്.എസ്. മുന്‍ സെക്രട്ടറിയും ബിസിനസ്സുകാരനുമായ പി.എം. മുഹമ്മദ്‌കോയ എന്നീ പുത്രന്‍മാരും ഇമ്പിച്ചി പാത്തുമ്മബി, ഇമ്പിച്ചാമിനബി, ആയിശബി, കദീശബി എന്നീ പെണ്‍മക്കളും ആദ്യവിവാഹത്തിലെ സന്തതികളാണ്.

മലപ്പുറം അബ്ദുറഹിമാന്‍ നഗറിലെ അദ്ധ്യാപികയായ മുംതാസിനെ രണ്ടാമതായി വിവാഹം ചെയ്തു. ഇതിലുള്ള സന്താനങ്ങളാണ് കോയമ്പത്തൂര്‍ എയര്‍ ക്രാഫ്റ്റില്‍ ജോലി ചെയ്തിരുന്ന മഹ്‌മൂദും അധ്യാപികയായ പാറോല്‍ റുക്കിയ്യയും.

1954 ജൂലായ് 11 ാം തിയ്യതി 54 ആം വയസ്സിൽ നിര്യാതനായി. ചേവായൂര്‍ കാഞ്ഞിരത്തില്‍ ജുമുഅത്ത് പള്ളിയങ്കണത്തില്‍ അന്ത്യവിശ്രമം,

 

മുൻപത്തെ ലേഖനം നാട്ടിക വി. മൂസ മുസ്‌ലിയാര്‍
അടുത്ത ലേഖനം പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History