സാന്ദര്‍ഭിക പ്രാര്‍ഥനകള്‍
പ്രാര്‍ഥന ഒരു മുസ്ലിമിന്റെ ആയുധമാണ്. ജീവിതത്തിലെ വ്യത്യസ്തപരീക്ഷണങ്ങള്ക്കു മുന്നില്‍ പ്രാര്‍ഥനയിലൂടെ നാഥനിലേക്ക് അഭയം തേടാനും നിര്ഭയത്വമടയുവാനും അവന്നു സാധിക്കുന്നു. രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെ ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഒരു മുസ്ലിം പ്രാര്ഥിക്കേണ്ട പ്രാര്‍ഥനകള്‍ അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചു തന്നിട്ടുണ്ട്. സന്ദര്‍ഭങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ ക്രോഡീകരിച്ച് ഉള്‍ക്കൊള്ളിക്കുന്നു. സാന്ദര്‍ഭിക പ്രാര്‍ഥനകള്‍ എന്ന പേരില്‍ പ്രസിദ്ധമായവയില്‍ പ്രവാചകനില്‍ നിന്ന് ശരിയായ പരമ്പരകളിലൂടെ സ്ഥിരപ്പെടാത്തവയുമുണ്ട്. അതിനാല്‍ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടവ മാത്രമാണ് ഇവിടെ ചേര്‍ക്കുന്നത്.
ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍
• اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورْ 1
ഞങ്ങളെ മരിപ്പിച്ചതിനു ശേഷം നമ്മെ ജീവിപ്പിച്ച അല്ലാഹുവിന്നാകുന്നു സ്തുതികളെല്ലാം, അവനിലേക്കാകുന്നു നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
• لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرْ. سُبْحَانَ اللهِ ، وَالْحَمْدُ لله ، وَلاَ إِلَهَ إِلاَّ اللهُ ، وَاللهُ أَكْبَرْ ، وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ 2
അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന് ഏകനാണ്. അവനു പങ്കുകാരില്ല. പരമാധികാരം അവനാണ്. സ്തുതിയും നന്ദിയുമെല്ലാം അവനാണ്. സര്‍വ കാര്യത്തിനും കഴിവും ശക്തിയുമുള്ളവനാണവന്. അല്ലാഹു എത്ര പരിശുദ്ധന്! എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും മഹാനുമാണ്. അവനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.
• الْحَمْدُ للهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ 3
എന്റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും എന്റെ ആത്മാവിനെ തിരിച്ചു തരികയും അവന്റെ മഹത്വത്തെ വാഴ്ത്താന്‍ എനിക്കു കഴിവു തരുകയും ചെയ്ത അല്ലാഹുവിനാകുന്നു സ്തുതിയും നന്ദിയുമെല്ലാം.
നേരം പുലരുമ്പോള്‍
• بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 4
അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവിക്കപ്പെടുകയില്ല. അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (മൂന്നു തവണ)
• اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ 5
അല്ലാഹുവേ, നിന്റെ സഹായത്താല്‍ ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെക്കൊണ്ടാണ്. ഞങ്ങളുടെ വിചാരണയ്ക്കുവേണ്ടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും നിന്റെ അടുത്തേക്കാണ്.
• اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ 6
അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില് നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെല്ലാം ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ, നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനേയില്ല.
• اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا 7
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനമാര്‍ഗവും സ്വീകരിക്കപ്പെടുന്ന സത്കര്‍മങ്ങളും ഞാന്‍ നിന്നോട് ചോദിക്കുന്നു.
വസ്ത്രധാരണം
• الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ 8
എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
പുതു വസ്ത്രം ധരിക്കുമ്പോള്‍
• اَللّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ 9
അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്മിക്കപ്പെട്ടതില് നിന്നുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതില്‍നിന്നുള്ള തിന്മയില്‍നിന്നും ഇത് നിര്മിക്കപ്പെട്ടതിലെ തിന്മയില് നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.
വസ്ത്രം അഴിക്കുമ്പോള്‍
• بِسْمِ اللهِ 10
അല്ലാഹുവിന്റെ നാമത്തില്‍
ശൗചാലയം
വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍
• اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ 11
അല്ലാഹുവേ, എല്ലാ ഖുബ്ഥില്‍ (മാലിന്യം എന്നും പിശാച് എന്നും അര്‍ഥം നല്കപ്പെടാവുന്ന ഒരു പ്രയോഗമാണ് خُبُثِ) നിന്നും, ഖബാഇഥില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
വിസര്‍ജന സ്ഥലത്തു നിന്ന് പുറത്തിറങ്ങുമ്പോള്‍
• غُفْرَانَكَ 12
അല്ലാഹുവേ, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു.
വീട്
വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍
• بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ 13
അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍
• بِسْمِ اللهِ 14
അല്ലാഹുവിന്റെ നാമത്തില്‍
പള്ളി
പള്ളിയിലേക്കു പ്രവേശിക്കുമ്പോള്‍
اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ 15
അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.
പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍
اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ 15
അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു..
വുദൂഅ്
വുദൂ ആരംഭിക്കുമ്പോള്‍
• بِسْمِ اللهِ 16
അല്ലാഹുവിന്റെ നാമത്തില്‍
വുദൂഇല്‍ നിന്നു വിരമിച്ചാല്‍
• أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ 17
ആരാധനയ്ക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് നബി (സ്വ) അവന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ധാരാളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും നീ എന്നെ ഉള്‍പ്പെടുത്തേണമേ.
ബാങ്ക്
ബാങ്കിന്റെ പദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ ഹയ്യാ അലസ്സ്വലാത്, ഹയ്യാ അലല്‍ ഫലാഹ് എന്ന് കേള്‍ക്കുമ്പോള്‍
• لَا حَوْلَ وَلَا قُوَّةَ إِلَّا بِالله 18
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
• اَللّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَة وَالْفَضِيلَة وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدْتَهُ 19
ഈ പരിപൂര്‍ണമായ വിളിയുടെയും ആസന്നമായ നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)ക്ക് വസീല, ഫദീല എന്നീ പദവികള്‍ നല്കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല
ഭക്ഷണം
ഭക്ഷണം കഴിക്കുന്നതിനു മുമ്പ്
• بِسْمِ الله 20
അല്ലാഹുവിന്റെ നാമത്തില്‍
‘ബിസ്മില്ലാഹ്’ എന്ന് പറയാന്‍ മറന്നാല്‍
• بِسْمِ اللهِ في أَوَّلِهِ وَآخِـرِه 21
അല്ലാഹുവിന്റെ നാമം കൊണ്ട് ഇതിന്റെ തുടക്കത്തിലും ഇതിന്റെ അവസാനത്തിലും.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍
• الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة 22
എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും.
മഴ
മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന
• اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل 23
അല്ലാഹുവേ, സഹായകവും സുഖപ്രദവും ആരോഗ്യകരവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും ഉപദ്രവകരമല്ലാത്തതും ആക്കേണമേ.
മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ഥന
• اللّهُمَّ صَيِّـباً نافِـعاً 24
‘അല്ലാഹുവേ, ഇതൊരു ഉപകാരപ്രദമായ മഴ മേഘമാക്കേണമേ.
• اللّهُمَّ حَوالَيْنا وَلا عَلَيْـنا 25
അല്ലാഹുവേ, (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ.
• اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر 26
അല്ലാഹുവേ, (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ
നോമ്പ്
നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ഥന
• ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله 27
ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി.
തുമ്മല്‍
തുമ്മിയവന് പറയേണ്ടത്
• الْحَمْـدُ للهِ 28
അല്ലാഹുവിന് സ്തുതി
ഇതു കേള്ക്കുന്നവന് പറയേണ്ടത്
• · يَرْحَمُـكَ الله
അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ
മറുപടിയായി തുമ്മിയവന് വീണ്ടും പറയുക
• يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
അല്ലാഹു താങ്കളെ സന്മാര്ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ.
യാത്ര
യാത്രയിലെ പ്രാര്‍ഥന
اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ
29 لصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الْأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمَنْظَرِ، وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ
അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്! അത് പ്രയോജനപ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിര്‍റും); അല്ലാഹുവെ ഭയന്ന് തിന്മ വെടിയലും (തഖ്വയും), നീ തൃപ്തിപ്പെടുന്ന സത്ക്കര്‍മം ചെയ്യാനുള്ള കഴിവും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങള്‍ക്ക് സുഖകരമാക്കിതരുകയും ഇതിന്റെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ് തരുകയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരമുള്ളവനും നീയാണ്. അല്ലാഹുവേ, യാത്രാ ക്ലേശത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്തുനിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.
വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ഥന
- سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون 30
ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്! അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.
യാത്ര അയക്കുമ്പോഴുള്ള പ്രാര്‍ഥന
- 31 أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك
താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മഫലവും ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്പിക്കുന്നു.
രോഗി
രോഗിയെ സന്ദര്‍ശിക്കുമ്പോള്‍
• 32 لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖം പ്രാപിക്കലുമുണ്ടാകും
ആപത്ത് ബാധിച്ചാല്‍
• إِنّا للهِ وَإِنَا إِلَـيْهِ راجِعـون
ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്.
മയ്യിത്ത്
മയ്യിത്തു നമസ്കാരത്തിലെ പ്രാര്‍ഥന
• اللهُـمِّ اغْفِـرْ لَهُ وَارْحَمْـه ، وَعافِهِ وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَد ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـس ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار
അല്ലാഹുവേ, നീ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ പരലോക പ്രവേശനം ആദരപൂര്‍വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തെക്കാള്‍ ഉത്തമ ഭവനവും കുടുംബത്തെക്കാള്‍ ഉത്തമ കുടുംബവും ഇണയെക്കാള്‍ ഉത്തമമായ ഇണയെയും ഇയാള്‍ക്ക് നല്കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക് രക്ഷ നല്കേണമേ.
ഖബ്ര്‍ സന്ദര്‍ശന വേളയിലെ പ്രാര്‍ഥന
• السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ وَالْمُسْلِمين، وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون
ഈ പാര്പ്പിടത്തിലെ മുസ്ലിംകളേ, മുഅ്മിനുകളേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്.
മയ്യിത്ത് സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ഥന
വിവാഹം
വിവാഹ വേളയിലെ ആശംസ
• بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ
അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ.
സംയോഗത്തിനു മുമ്പുള്ള പ്രാര്‍ഥന
• بِسْمِ الله اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, പിശാചിനെ ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് ഇതിലൂടെ നല്കുന്നതില് നിന്നും നീ പിശാചിനെ അകറ്റേണമേ
ദുഃസ്വഭാവങ്ങള്‍ ഇല്ലാതാവാന്‍
അലസത, പിശുക്ക്, ഭീരുത്വം
• اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعَجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
അല്ലാഹുവേ, എന്റെ ആകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല് എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.
കോപം നിയന്ത്രിക്കാന്‍
• أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ തേടുന്നു.
സാമ്പത്തികം
• اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുവേ, നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ.
സദസ്സ്
സദസ്സ് പിരിയുമ്പോള്‍
• سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
അല്ലാഹുവേ! നീ എത്ര പരിശുദ്ധന്! നിന്നെ ഞാന്‍ സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു. നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
പ്രകൃതി പ്രതിഭാസങ്ങള്‍
• اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه
അല്ലാഹുവേ, ഈ കാറ്റിലെ നന്മയെയും ഇതുള്‍ക്കൊള്ളുന്ന നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിലെ തിന്മയില് നിന്നും, ഇതുള്‍ക്കൊള്ളുന്ന തിന്മയില് നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില് നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
ഇടി മിന്നല്‍ ഉണ്ടാകുമ്പോള്‍
• سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته
ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന് എത്ര പരിശുദ്ധന്.
തീരുമാനമെടുക്കല്‍
ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനത്തിലെത്താന്‍
• اَللهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ
അല്ലാഹുവേ, നിന്റെ അറിവനുസരിച്ച് ഈ കാര്യത്തില്‍ ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്റെ മഹത്തായ ഔദാര്യം കൊണ്ട് ഞാന്‍ ഉപദേശം തേടുന്നു. എന്തെന്നാല്‍, നീ സര്‍വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ സര്‍വവും അറിയുന്നു; ഞാന്‍ അറിയുന്നുമില്ല. നീ മറഞ്ഞ എല്ലാ കാര്യങ്ങളും നല്ലതു പോലെ അറിയുന്നവനുമാണ്.
അല്ലാഹുവേ, ഈ കാര്യം എനിക്ക് എന്റെ മതത്തിലും ഐഹിക ജീവിതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ എനിക്കത് വിധിക്കുകയും, എനിക്കത് എളുപ്പമാക്കി തരികയും, ശേഷം എനിക്ക് ആ കാര്യത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ.
എന്നാല്‍, അല്ലാഹുവേ, ഈ കാര്യം എന്റെ മതത്തിലും ഐഹിക ജീവിതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ ആ കാര്യത്തില്‍ നിന്നും, ആ കാര്യത്തെ എന്നില്‍ നിന്നും നീ മാറ്റി തിരിച്ചുകളയേണമേ. ശേഷം നന്മ എവിടെയാണോ അത് എനിക്ക് വിധിക്കുകയും അതില്‍ എനിക്ക് തൃപ്തി ഉണ്ടാക്കുകയും ചെയ്യേണമേ.
കുടുംബം
മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന
• رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ
.കുടുംബത്തിനു വേണ്ടിയുള്ള പ്രാര്‍ഥന
• رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.
• رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.
ഉറക്കം
ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ഥന
• بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
എന്റെ റബ്ബേ, നിന്റെ നാമത്തില്‍ ഞാന്‍ കിടക്കുന്നു. എഴുന്നേല്ക്കുന്നതും നിന്റെ സഹായം കൊണ്ടാണ്. എന്റെ ആത്മാവിനെ നീ എടുക്കുകയാണെങ്കില്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുമ്പോള്‍ നിന്റെ സദ് വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്നതു പോലെ അതിനെയും നീ സംരക്ഷിക്കേണമേ.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനാസൂക്തങ്ങള്‍
• قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤
പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന് ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും.
• قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥
പറയുക. പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷതേടുന്നു. അവന് സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില് നിന്നും, ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില് നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില് നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്റെ തിന്മയില് നിന്നും.
• قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
• اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
അല്ലാഹു. അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.
• ءامَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ ءامَنَ بِاللهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ {285} لاَ يُكَلِّفُ اللهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല. അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്‍ത്തിച്ചതിന്റെ സത്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവര്‍ക്കു തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
References- البخاري مع الفتح، 11/ 113، برقم 6314، ومسلم، 4/ 2083، برقم 2711[↩]
- البخاري مع الفتح، 3/ 39، برقم 1154، صحيح ابن ماجه، 2/ 335[↩]
- الترمذي، 5/ 473، برقم 3401، وانظر: صحيح الترمذي، 3/ 144[↩]
- [ سنن أبي داود: 5088[↩]
- سنن النسائي: 10323، الأدب المفرد: 1199[↩]
- البخاري: 6306.[↩]
- سنن ابن ماجه: 925[↩]
- سنن أبي داود: .4023[↩]
- صحيح الترمذي:.1838[↩]
- سنن ابن ماجة .298[↩]
- البخاري:142 ومسلم:375[↩]
- سنن أبي داود:30 و سنن الترمذي:7[↩]
- سنن أبي داود: 5095[↩]
- مسلم .2018[↩]
- مسلم: . 713[↩][↩]
- سنن الترمذي 25[↩]
- سنن الترمذي 55[↩]
- البخاري: 611[↩]
- صحيح البخاري:.614[↩]
- سنن الترمذي: 1858[↩]
- سنن الترمذي: 1858[↩]
- سنن أبي داود 4023[↩]
- سنن أبي داود1169[↩]
- البخاري 1032[↩]
- البخاري 933[↩]
- مسلم:897[↩]
- سنن أبي داود 2357[↩]
- البخاري 6224[↩]
- مسلم : 1342[↩]
- سنن أبي داود 2602[↩]
- سنن أبي داود 2600[↩]
- البخاري 5656[↩]
