ഹോം > പ്രമുഖർ... > ശൈഖ് നാസ്വിറുദ്ദീനില്‍ അല്‍ബാനി

1 മിനിറ്റ് വായിച്ചില്ല

ശൈഖ് നാസ്വിറുദ്ദീനില്‍ അല്‍ബാനി

ഉള്ളടക്കം

ആധുനിക ലോകത്തെ പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീനില്‍ അല്‍ബാനി, ഹി. 1333 ക്രി.1914ല്‍ അല്‍ബേനിയയുടെ പഴയ തലസ്ഥാനമായ അശ്കദിറയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അല്‍ഹാജ് നൂഹ് പണ്ഡിതനും ദീനീ വിഷയങ്ങളില്‍ നാട്ടുകാരുടെ ആശ്രയവുമായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തോടും മൂല്യങ്ങളോടും നീതിപുലര്‍ത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്.

Sheikh Nasiruddin Albani

അല്‍ബേനിയന്‍ രാജാവ് അഹ്‌മദ് സാഗോതുര്‍ക്കിയില്‍ കമാല്‍പാഷയുടെ ചുവടൊപ്പിച്ച് മതകീയ വിരുദ്ധനിയമങ്ങള്‍ നിര്‍മിക്കുകയും ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉന്മൂലനം ചെയ്യുകയും ചെയ്തപ്പോള്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പലായനമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ 1924ല്‍ സിറിയയിലേക്ക് കുടിയേറിയ മുസ്‌ലിം കുടുംബങ്ങളില്‍ ആദ്യത്തേത് നൂഹിന്റെതായിരുന്നു. തന്റെ ജീവിതത്തിന്റെ ഗതിതിരിച്ചുവിട്ട പലായനത്തെക്കുറിച്ച് അല്‍ബാനി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ‘അല്ലാഹു എനിക്ക് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സിറിയയിലേക്കുള്ള കുടുംബത്തിന്റെ പലായനമാണ്. ഈ യാത്രയാണ് എനിക്ക് ഇസ്‌ലാമിക വിജ്ഞാനത്തിലേക്കുള്ള ചവിട്ടുപടിയായ അറബി ഭാഷ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കിത്തന്നത്. കൂടാതെ പഠനത്തിനും ഗവേഷണത്തിനും ധാരാളം സമയവും സന്ദര്‍ഭവും ലഭിച്ചു. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആദ്യകാലത്ത് വിചാരിച്ചിരുന്നതുപോലെ ഒരു മരപ്പണിക്കാരന്‍ ആയേനെ”

സിറിയയിലേക്ക് പലായനം ചെയ്യുമ്പോള്‍ അല്‍ബാനിക്ക് ഒമ്പത് വയസ്സായിരുന്നു പ്രായം. അറബി ഭാഷയിലെ അക്ഷരങ്ങള്‍പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ജംഇയ്യത്തുല്‍ ഇസ്ആഫില്‍ ഖൈരിയ്യ നടത്തിയ ഒരുപള്ളിക്കൂടത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. നാലുവര്‍ഷംകൊണ്ട് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സഹപാഠികളേക്കാള്‍ അറബിഭാഷയില്‍ മികവുപുലര്‍ത്താന്‍ ശൈഖിന് കഴിഞ്ഞിരുന്നുവെന്നു അല്‍ബാനി ഓര്‍ക്കുന്നുണ്ട്.

‘സര്‍ക്കാര്‍ പാഠശാലകളില്‍ മതിപ്പില്ലാതിരുന്ന പിതാവ് എന്നെ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പിതാവില്‍ നിന്ന് ഹനഫീ ഫിഖ്ഹും തജ്‌വീദനുസരിച്ച് ഖുര്‍ആന്‍ പഠനവും പൂര്‍ത്തിയാക്കി. ശൈഖ് സഈദുല്‍ ബുര്‍ഹാനിയില്‍ നിന്ന് നഹ്‌വും ബലാഗയും ചില ആധുനികഗ്രന്ഥങ്ങളും പഠിച്ചു’. ഈ കാലയളവിലും അദ്ദേഹം മരപ്പണിക്കു സുഹൃത്തുക്കളോടൊപ്പം പോകാറുണ്ടായിരുന്നു. പിതാവില്‍നിന്ന് വാച്ച് നന്നാക്കുന്ന ജോലിയും പഠിച്ചിരുന്നു.

പ്രാഥമിക പഠനം പൂര്‍ത്തിയാക്കുമ്പോള്‍തന്നെ വായനാജ്വരം എന്നെ പിടികൂടിയിരുന്നു. ഇക്കാലത്ത് ധാരാളം ആധുനിക നോവലുകളും ഞാന്‍ വായിച്ചുതീര്‍ത്തു. അത് എന്റെ ഭാഷാകഴിവിനെ സ്വാധീനിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് ഞാന്‍ അറബിക്കഥകളിലേക്ക് തിരിഞ്ഞു. ആയിരത്തൊന്ന് രാവുകള്‍, ഖിസ്സ അന്‍തറബ്ബിന്‍ ശദ്ദാ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കഥ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങള്‍ ഈ കാലയളവില്‍ വായിച്ചുതീര്‍ത്തു.

എന്റെ പിതാവിന്റെ കടയുടെ സമീപത്ത് വെച്ച് പഴയ പുസ്തകങ്ങള്‍ വില്ക്കുന്ന ഒരാളുണ്ടായിരുന്നു. ഒഴിവുസമയത്ത് ഞാന്‍ അദ്ദേഹത്തിന്നരികെ പോയി ഇരുന്നു പുസ്തകങ്ങള്‍ മറിച്ചുനോക്കുക എന്റെ പതിവായിരുന്നു. എനിക്ക് താല്പര്യമുള്ള പുസ്തകങ്ങള്‍ ഞാനെടുക്കുകയും വായിച്ച് അദ്ദേഹത്തിന് തന്നെ തിരിച്ചുനല്കുകയും ചെയ്യും. ആയിടക്ക് അല്‍മനാറിന്റെ ചില പഴയ ലക്കങ്ങള്‍ അവിടെ നിന്ന് ലഭ്യമായി. ആര്‍ത്തിയോടെ വായന ആരംഭിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദീനിലെ ചില സൂഫി ചിന്തകളെയും ദുര്‍ബല ഹദീസുകളെയും വിമര്‍ശന ലേഖനം താല്പര്യപൂര്‍വം വായിച്ചു. ആ ലേഖനത്തില്‍ നിന്ന് സൈനുദ്ദീനുല്‍ ഇറാഖി ഇഹ്‌യായിലെ ഹദീസുകളുടെ ബലാ-ബലങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ട് അല്‍മുഗ്‌നി അന്‍ഹംലില്‍ അസ്ഫാര്‍ ഫില്‍ അസ്ഫാര്‍ ഫീ തഖ്‌രീജി മാഫില്‍ ഇഹ് യാഉമിനല്‍ അഖ്‌യാര്‍ എന്ന ഒരു ഗ്രന്ഥം രചിച്ചുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ആ പുസ്തകം അന്വേഷിച്ചുകൊണ്ട് എല്ലാ കടകളിലും കയറിയിറങ്ങി. അവാസനം പുസ്തകം കണ്ടെത്തിയപ്പോള്‍ നാലുവാള്യങ്ങളുള്ള ആ ഗ്രന്ഥം വാങ്ങാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെ കടയുടമയുടെ അനുവാദത്തോടെ ആ പുസ്തകം പകര്‍ത്താന്‍ ആരംഭച്ചു. അങ്ങനെ ഗ്രന്ഥം പകര്‍ത്തലും അടിക്കുറിപ്പ് നല്‍കലുമായി മുന്നോട്ടുപോയി. ഹദീസ് നിരൂപണ ശാസ്ത്ര രംഗത്തേക്കുള്ള തന്റെ തുടക്കം ഇതായിരുന്നുവെന്ന് അല്‍ബാനി ഓര്‍ക്കുന്നു.

ഹനഫീ മദ്ഹബ് പക്ഷപാതിയായിരുന്ന പിതാവ് ആദ്യകാലത്ത് ഹദീസ് പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. മുന്‍കാല പണ്ഡിതന്മാര്‍ക്ക് അനുഭവിക്കേണ്ടിവന്ന പല പ്രയാസങ്ങളും അല്‍ബാനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. തങ്ങള്‍ പരിചയിച്ചുവന്ന ഏത് സമ്പ്രദായങ്ങളോടുള്ള ഏത് തര വിയോജിപ്പും അവര്‍ക്ക് അസഹ്യമായിരുന്നു. ഇത്തരം സംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതോ അറിയപ്പെടുന്ന പണ്ഡിതന്മാരും. അതുകൊണ്ടുതന്നെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച അല്‍ബാനിക്ക് സമൂഹത്തില്‍നിന്ന് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പള്ളികള്‍ വിലക്കപ്പെടുകയും നാട്ടിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്തു. ഉപജാപ സംഘങ്ങളുടെ പ്രേരണയാല്‍ അധികാരികള്‍ ശൈഖ് അല്‍ബാനിയെ 1967ല്‍ ഒരു മാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മറ്റൊരിക്കല്‍ ആറുമാസത്തെ തടവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.

സത്യം തുറന്നുപറയുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം മറ്റൊന്നും പരിഗണിച്ചിരുന്നില്ല. മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ വൈസ്ചാന്‍സലറും പണ്ഡിതവര്യനുമായിരുന്ന അല്ലാമാ മുഹമ്മദുബ്ന്‍ ഇബ്‌റാഹീം ആലുശൈഖ്, ശൈഖ് അല്‍ബാനിയെ ഹദീസ് ഡിപ്പോര്‍ട്ടുമെന്റ് മേധാവിയായി നിയമിച്ചു. അങ്ങനെ മദീന യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായിരിക്കെ ഹദീസ് നിവേദനപരമ്പരക്ക് പ്രത്യേകം ചില അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. പക്ഷേ ചില ഉപജാപകരുടെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് അടിയറവു പറയേണ്ടിവന്നു. അവസാനം അല്‍ബാനി യൂനിവേഴ്‌സിറ്റി വിട്ടു.

1977ല്‍ ദമസ്‌കസില്‍ നിന്ന് അമ്മാനിലെത്തിയ ശൈഖ് അല്‍ബാനി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലബനാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

മഹത്തായ ഇസ്‌ലാമിക സേവനത്തിനുള്ള അംഗീകാരമായി ഹി. 1419ല്‍ ഫൈസല്‍ അവാര്‍ഡ് നല്‍കി സുഊദി ഗവര്‍മെന്റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ആധുനിക ലോകത്ത് ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ശൈഖ് അല്‍ബാനിയുടെ നാമം അജ്ഞാതമല്ല. ഹദീസിന്റെ സനദുകളെക്കുറിച്ചും മത്‌നുകളെക്കുറിച്ചും സൂക്ഷ്മപഠനം നടത്തിയ അദ്ദേഹം, ഒരു ഹദീസ് സ്വീകാര്യമാണോ ദുര്‍ബലമാണോ എന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതില്‍ പൂര്‍വിക മുഹദ്ദിസുകളോടൊപ്പം എണ്ണപ്പെടുന്നു. സഹ്ഹഹുല്‍ അല്‍ബാനി, ദഅ്അഫഹുല്‍ അല്‍ബാനി എന്നു രേഖപ്പെടുത്തുവോളം ഹദീസില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയോടും പ്രതിബദ്ധത പുലര്‍ത്താത്ത അദ്ദേഹം എല്ലാവരുടെയും ഗുണകാംക്ഷിയായിരുന്നു.

നൂറിലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സില്‍സിലതുല്‍ അഹാദീസുസ്സഹീഹ, സില്‍സിലതുല്‍ അഹാദീസി ദ്ദഹീഫ എന്നിവ വളരെ പ്രശസ്തമാണ്.

മൂന്ന് ഭാര്യമാരിലായി അദ്ദേഹത്തിന് പതിമൂന്ന് സന്താനങ്ങളുണ്ട്. നാലാം ഭാര്യയില്‍ സന്താനങ്ങളില്ല.

ഹദീസ് വിജ്ഞാനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭാധനനായ മുഹദ്ദിസ് ശൈഖ് അല്‍ബാനി ഹി. 1420 ജുമാദന്‍ ആഖിറ 23ന് ശനിയാഴ്ച (1999 ഒക്ടോബര്‍ 2ന്) തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.

മുൻപത്തെ ലേഖനം ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്
അടുത്ത ലേഖനം ശൈഖ് അഹ്‌മദ് യാസീന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History