ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2
ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ടി. ഇസ്ഹാഖലി
ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു കര്‍മശാസ്ത്ര വിദഗ്ധനായിരുന്ന ടി. ഇസ്ഹാഖലി. 1948ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകം രൂപീകൃതമായതുമുതല്‍ അതിന്റെ അംഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ടി. ഇസ്ഹാഖലി പല സ്ഥാനങ്ങള്‍ വഹിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അബൂശാകിര്‍ എന്ന തൂലികാനാമത്തില്‍ പ്രബോധനം മാസികയിലെ ‘പ്രശ്‌നവും വീക്ഷണവും’ എന്ന കര്‍മശാസ്ത്ര പംക്തി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.
മൊയ്തീന്‍ കുട്ടിയുടെയും ബീവിക്കുട്ടിയുടെയും മകനായി 1926ല്‍ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തില്‍പ്പെട്ട പന്നിയൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം. അഞ്ചാം ക്ലാസ് വരെ ആനക്കര മാപ്പിള സ്‌കൂളില്‍ പഠിച്ചു. പിന്നീട് ശ്രദ്ധ മതപഠനത്തിലേക്ക് കേന്ദ്രകരിച്ചു. അന്ന് ദര്‍സുകളിലായിരുന്നു മതപഠനം കുടികൊണ്ടിരുന്നത്. കുമ്പിടി, കുറ്റിപ്പുറം, കുടല്ലൂര്‍, ആനക്കര, തൊഴുവാനൂര്‍, തിരുവേഗപ്പുറ, ചാവക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പില്‍ക്കാലത്ത് അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടി.
ഒരു പ്രാസംഗികന്‍ എന്നതിനപ്പുറം നേതൃരംഗത്തും വിദ്യഭ്യാസ രംഗത്തും രചനാ രംഗത്തുമാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര പ്രതിനിധി സഭാംഗം കേരള ശൂറാംഗം എന്നീ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, എടവനക്കാട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്, ശന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കുറ്റ്യാടി ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ എന്നീ കോളെജുകളില്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ഠിച്ചു.
നിരവധി ഗ്രന്ഥങ്ങളും മദ്‌റസാ പാഠപുസ്തകങ്ങളും രചിച്ച ടി. ഇസ്ഹാഖലി 1985 നവംബര്‍ 2ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന കൃതികള്‍
ബന്ധപ്പെട്ട ലേഖനങ്ങൾ
കെ. കെ. എം. ജമാലുദ്ദീന്‍ മൗലവി
മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍
നല്ലളം നാസര്‍ മദനി
റഹീം കുറ്റ്യാടി
എം.വി മുഹമ്മദ് സലീം മൗലവി
തങ്ങള്‍ കുഞ്ഞ് മുസ്ല്യാര്‍
ബന്ധപ്പെട്ട വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ഫീഡ്ബാക്ക്
കുറിപ്പുകൾ
ഇന്നത്തെ സന്ദേശം
soon
നിലപാട്
നിലപാട് 2023
നിലപാട് 2022
നിലപാട് 2021-4
നിലപാട് 2021-3
വീക്ഷണം
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും
വൈകല്യമല്ല, ഭിന്നശേഷി
സമകാലം
ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ
ദാറുല്‍ ഉലൂം ദയൂബന്ദ്
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1
സ്പെഷ്യൽ ആർട്ടിക്കിൾ
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ
ഫാത്തിമ അബൂശനബ്
താജുല്‍ മസാജിദ്
ഡോ. സാലിം അലി
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി
സയ്യിദ അന്‍വാറാ തൈമൂര്‍
ഡോ. വലിയ മണ്ണത്താല്‍ ഹംസ
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍
ബതക് മിയാന്‍ അന്‍സാരി
ഈമാന്‍
ഈമാന്‍ ഒരു പരിചയം
ദൈവ വിശ്വാസത്തിന്റെ ചരിത്രം
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം
എന്താണ് തവസ്സുല്‍ ?
കുഫ്ര്‍ (സത്യനിഷേധം)
വീഡിയോകൾ
അറഫ ദിന പ്രഭാഷണം 2022
അറഫ ദിന പ്രഭാഷണം 2022
ലേഖനങ്ങൾ
മനുഷ്യന്‍
പ്രപഞ്ചം
ചരിത്രത്തിന്റെ ചരിത്രം
ഖുര്‍ആനും ചരിത്രവും
Ad Space Available