ഹോം > സ്വഹാബികള്‍... > ഉസ്മാനുബ്‌നു മദ്വ്ഊന്‍(റ)

1 മിനിറ്റ് വായിച്ചില്ല

ഉസ്മാനുബ്‌നു മദ്വ്ഊന്‍(റ)

ഉള്ളടക്കം

മദീനയില്‍ മരണപ്പെടുന്ന ആദ്യത്തെ മുഹാജിര്‍. ഉസ്മാനുബ്‌നു മദ്വ്ഊനിന്റെ ജീവിതത്തിലെ അവസാന സമയം. പ്രവാചകന്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തുണ്ട്. നബി അദ്ദേഹത്തിന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. എന്നിട്ട് പറഞ്ഞു.’അബൂസാഇബ്, താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ദുന്‍യാവില്‍ നിന്ന് താങ്കള്‍ യാത്രയാവുന്നു. ദുന്‍യാവില്‍ നിന്ന് താങ്കള്‍ ഒന്നും നേടിയിട്ടില്ല. താങ്കളില്‍ നിന്ന് ദുന്‍യാവിന് ഉപദ്രവമുണ്ടായിട്ടുമില്ല.’

Usman bin Maz'un

ഇസ്‌ലാമിലേക്ക് വന്ന പതിനാലാമത്തെ വ്യക്തിയാണ് ഉസ്മാനുബ്‌നു മദ്വ്ഊന്‍. ബഖീഇല്‍ അടക്കം ചെയ്ത പ്രഥമ മുസ്‌ലിമുമാണ്. മക്കാനിവാസിയായ ഇദ്ദേഹം ആദ്യകാല മുസ്‌ലിമെന്ന നിലക്ക് ഒട്ടനവധി മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അബ്‌സീനിയയിലേക്ക് പലായനം ചെയ്ത മുസ്‌ലിം സംഘത്തിന്റെ നായകനായിരുന്നു ഉസ്മാന്‍. തിരിച്ച് മക്കയിലേക്ക് വരുന്ന ദിനങ്ങളെ അദ്ദേഹവും കൂട്ടരും കാത്തുകാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഖുറൈശികള്‍ ഇസ്‌ലാമില്‍ വിശ്വസിച്ചെന്ന വാര്‍ത്ത അവര്‍ കേട്ടു. സന്തോഷത്തോടെ ഉടന്‍ തന്നെ അവര്‍ മക്കയിലേക്ക് തിരിച്ചു. എന്നാല്‍ മക്കയുടെ തൊട്ടടുത്തെത്തിയപ്പോഴാണ് അത് വ്യാജമായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമായത്. ചിരകാലമായി കെണിവെച്ച് പിടിക്കാന്‍ കാത്തിരിക്കുന്ന ഇര തങ്ങളെത്തേടി ഇങ്ങോട്ടുവരുന്നുണ്ടെന്ന് ഖുറൈശികളുടെ കാതിലുമെത്തി യിരുന്നു. അവരും കാത്തിരിക്കുകയായിരുന്നു, ഉസ്മാനെയും കൂട്ടരെയും.

പവിത്രമെന്ന് അറബികള്‍ കണ്ടിരുന്ന സമ്പ്രദായമായിരുന്നു അഭയം നല്‍കുക എന്നുള്ളത്. ബലഹീനനായ ഒരാള്‍ ഒരു ഖുറൈശി നേതാവിന്റെ അഭയം സ്വീകരിച്ചാല്‍ അയാള്‍ സുരക്ഷിതനായി. അയാളെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ആരും ശ്രമിക്കുകയില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് കൂട്ടത്തില്‍ അഭയം കിട്ടിയത്. ഇവരില്‍ ഉസ്മാനുബ്‌നു മദ്വ്ഊനും ഉള്‍പ്പെട്ടു. ഖുറൈശീ പ്രധാനിയായ വലീദുബ്‌നു മുഗീറയാണ് ഉസ്മാന് അഭയം നല്‍കിയത്. അങ്ങനെ നിര്‍ഭയനായി അദ്ദേഹം മക്കയിലൂടെ നടക്കാന്‍ തുടങ്ങി.

എന്നാല്‍ സഹായിക്കാന്‍ ആരുമില്ലാത്ത ദുര്‍ബലരായ പല മുസ്‌ലിംകളെയും ഖുറൈശികള്‍ അക്രമിക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു. താനിവിടെ സുരക്ഷിതനായി നടക്കുക. അവരെല്ലാം മര്‍ദനങ്ങള്‍ ഏല്‍ക്കുക. സഹിക്കാന്‍ കഴിഞ്ഞില്ല ഉസ്മാന്. വലീദുബ്‌നു മുഗീറയെ സമീപിച്ച് പറഞ്ഞു. ‘താങ്കളുടെ കടമ താങ്കള്‍ നിര്‍വഹിച്ചു. താങ്കളുടെ സംരക്ഷണം ഞാനിതാ ഒഴിയുന്നു.’

എന്താണ് കാരണം, സഹോദരപുത്രനെ തന്റെ ആളുകള്‍ ഉപദ്രവിച്ചോയെന്ന വലീദിന്റെ ചോദ്യത്തിന് ഇല്ലായെന്നും ഇനി അല്ലാഹുവിന്റെ സംരക്ഷണയില്‍ ഞാന്‍ തൃപ്തിപ്പെട്ടു കൊള്ളാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കള്‍ പരസ്യമായി എന്നെ ഏറ്റെടുത്തതു പോലെ പള്ളിയില്‍ ചെന്ന് പരസ്യമായി അത് പിന്‍വലിച്ച കാര്യവും പറയണമെന്നും ഉസ്മാന്‍ പറഞ്ഞു. വലീദ് അതുപ്രകാരം ചെയ്തു.

ഖുറൈശികളുടെ ഒരു സദസ്സ്. ലബീദുബ്‌നു റബീഅ അവരെ ഒരു കവിത പാടിക്കേള്‍പ്പി ക്കുകയാണ്. ഉസ്മാനും സദസ്സില്‍ വന്നിരുന്നു. ദൈവമല്ലാത്തതെല്ലാം അസാധുവാണെന്നോര്‍ക്കുക എന്നര്‍ഥം വരുന്ന ഒരു വരി ലബീദ് പാടിയപ്പോള്‍ താങ്കള്‍ സത്യം പറഞ്ഞുവെന്ന് ഉസ്മാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എല്ലാ സൗഖ്യവും നശ്വരമാകുന്നു എന്നും ലബീദ് പാടി. അപ്പോള്‍ അത് തെറ്റാണെന്നും സ്വര്‍ഗസുഖം നശ്വരമല്ലെന്നും പറഞ്ഞ് ഉസ്മാന്‍ അതിനെ എതിര്‍ത്തു.

അപ്പോള്‍ ലബീദ് ചോദിച്ചു: ‘അറബികളേ, അതിഥികളെ ശല്യപ്പെടുത്തുന്ന പതിവ് നിങ്ങള്‍ക്കില്ലല്ലോ? ഇത് നിങ്ങള്‍ക്ക് എപ്പോള്‍ തുടങ്ങി.’ ഞങ്ങളുടെ മതംവിട്ടുപോയ ഒരു വിഡ്ഢിയാണിവന്‍ എന്ന് സദസ്യരില്‍ നിന്ന് ഒരാള്‍ പറഞ്ഞു. ഉസ്മാന്‍ ഇതിന് മറുപടി പറഞ്ഞപ്പോള്‍ ഇരുവരും വഴക്കായി. അയാള്‍ എണീറ്റ് ഉസ്മാന്റെ മുഖത്തടിച്ചു. കണ്ണിന് പരിക്കുപറ്റി.

ഇതുകണ്ടുകൊണ്ടിരിക്കുകയായിരുന്ന വലീദ് പറഞ്ഞു ‘ഭദ്രമായ സംരക്ഷണയില്‍ കഴിയുകയായി രുന്നുവല്ലോ താങ്കള്‍. ഉദ്ദേശിക്കുന്നുവെങ്കില്‍ എന്റെ സംരക്ഷണയിലേക്ക് മടങ്ങിവരൂ.’ ‘താങ്കളെക്കാളും കഴിവും പ്രതാപവുമുള്ള ഒരുവന്റെ സംരക്ഷണയിലാണ് ഞാനിപ്പോള്‍. ആ അല്ലാഹുവിന് വേണ്ടി എന്റെ ഒരു കണ്ണിന് പരിക്കേറ്റിട്ടുണ്ടെങ്കില്‍ മറ്റേ കണ്ണിനും പരിക്കേറ്റാലേ എനിക്ക് സമാധാനമാവുകയുള്ളൂ’ എന്നാണപ്പോള്‍ ഉസ്മാന്‍ മറുപടി പറഞ്ഞത്.

വലീദിന്റെ സംരക്ഷണം നഷ്ടപ്പെട്ട ഉസ്മാന് ഖുറൈശികളുടെ മര്‍ദനങ്ങള്‍ ധാരാളം എല്‌ക്കേണ്ടിവന്നു. തിരുമേനിയുടെ നിര്‍ദേശപ്രകാരം ഇതര സ്വഹാബികളോടൊപ്പം ഉസ്മാനുബ്‌നു മദ്വ്ഊനും മദീനയിലേക്ക് പലായനം ചെയ്തു.

ആരാധനയിലൂടെ കൈവരുന്ന ആനന്ദവും സംതൃപ്തിയും അനുഭവിച്ചറിഞ്ഞപ്പോള്‍ ഭൗതികജീവിതത്തോട് അദ്ദേഹത്തിന് മടുപ്പ് തോന്നി. അങ്ങനെ ജീവന്‍ നിലനിര്‍ത്താനുള്ള അല്‍പാഹാരവും നാണം മറയ്ക്കാനുള്ള പരുക്കന്‍ വസ്ത്രവുംകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. ആ കാലഘട്ടത്തിലെ നബിശിഷ്യന്‍മാരുടെ ജീവിതരീതി ഇതുതന്നെയായിരുന്നുവെങ്കിലും ഉസ്മാന്‍ ഈ രംഗത്ത് തനതായ വ്യക്തിത്വം പുലര്‍ത്തി.

നബിയും കൂട്ടരും ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ ഉസ്മാന്‍ അവിടേക്ക് കയറിവന്നു. കീറിയ വസ്ത്രമാണ് വേഷം. കീറിയ സ്ഥലത്ത് ഒരുകഷ്ണം മൃഗത്തോല്‍ കൊണ്ട് തുന്നിയിരിക്കുന്നു. നബിയുടെയും ശിഷ്യന്‍മാരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. സുഖാഡംബര വിരക്തിയില്‍ ഭാര്യയുമായുള്ള സംസര്‍ഗം വരെ ഉപേക്ഷിച്ചപ്പോള്‍ തിരുമേനി അദ്ദേഹത്തെ വിളിച്ച് ‘താങ്കളുടെ ഭാര്യയോട് താങ്കള്‍ക്ക് ചില കടമകളുണ്ട് ‘ എന്ന് ഓര്‍മിപ്പിച്ചു.

അബുസ്സാഇബ് എന്ന പേരിലായിരുന്നു ഉസ്മാനുബ്‌നു മദ്വ്ഊന്‍ അറിയപ്പെട്ടിരുന്നത്. പിതാവ്: മദ്വ്ഊനുബ്‌നു ഹബീബ്. ഖുറൈശ് ഗോത്രത്തിലെ ബനൂ ജുമഹ് വംശത്തിലായിരുന്നു ജനനം. ഹിജ്‌റ രണ്ടാം വര്‍ഷം മദീനയിലാണ് അദ്ദേഹം മരണപ്പെട്ടത്.

മുൻപത്തെ ലേഖനം ഉറക്കം
അടുത്ത ലേഖനം ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History