ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > വെട്ടം അബ്ദുല്ല ഹാജി

1 മിനിറ്റ് വായിച്ചില്ല

വെട്ടം അബ്ദുല്ല ഹാജി

ഉള്ളടക്കം

1932 ലെ മമ്പുറം നേര്‍ച്ച. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ ഭക്ത്യാദരപൂര്‍വ്വം ജാറത്തിലും പരിസരത്തുമായി തടിച്ചു കൂടിയിരിക്കുന്നു. അതിനിടെ ജാറത്തിന്റെയും മുമ്പറം തങ്ങളുടെ വീടിന്റെയും ഇടക്കുള്ള ഒഴിഞ്ഞ പറമ്പില്‍ നീളന്‍ വെള്ള കുപ്പായവും തലപ്പാവും ധരിച്ച വെളുത്ത് കുറുകിയ ഒരു യുവാവ് വശ്യമായ ശൈലിയില്‍ ഖുര്‍ആന്‍ ഓതി പ്രസംഗിക്കുന്നു. വെട്ടം അബ്ദുല്ല ഹാജി എന്ന കൂട്ടായി ഹാജിയായിരുന്നു അത്.

പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കൂടിയിട്ടുണ്ട്. ജാറവും നേര്‍ച്ചയും അനിസ്‌ലാമികവും കടുത്ത പാപവുമാണെന്ന് ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് പ്രസംഗം ചൂടുപിടിച്ചപ്പോള്‍ ആളുകള്‍ ഇളകി. പ്രസംഗകനായ യുവാവിനെ കൈയേറ്റം ചെയ്യുമെന്ന ഘട്ടത്തില്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തെ അവിടെ നിന്ന് രക്ഷപ്പെടുത്തി പിടിച്ചുവലിച്ചു കൊണ്ടു പോകുമ്പോഴും ആ അധരങ്ങളില്‍ നിന്ന് തൗഹീദിന്റെ സന്ദേശങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു.

മതപ്രബോധന വീഥിയില്‍ ത്യാഗോജ്വലമായ ഒറ്റയാള്‍ പോരാട്ടം നടത്തിയ വെട്ടം അബ്ദുല്ലഹാജി 1895 നും 1900 നും മധ്യേ വളപ്പില്‍ തട്ടാത്ത് കുട്ടിമുഹമ്മദ് കുട്ടി എന്ന കുട്ട്യാമുട്ടിയുടെയും പാത്തുമ്മുവിന്റെ മകനായിട്ടാണ് ജനനം. ബന്ധു കൂടിയായിരുന്ന കൂട്ടായി ബാവ മുസ്‌ലിയാരുടെ കീഴില്‍ പ്രാഥമിക പഠനം പൂര്‍ത്തീകരിച്ച ശേഷം വെട്ടത്ത് പുതിയങ്ങാടി, വടകര, കുരിമുഴി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം തുടര്‍ന്നു. വെട്ടം കുഞ്ഞായിന്‍ മുസ്‌ല്യാര്‍, കൂട്ടായി അബ്ദുല്ല മുസ്‌ല്യാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാര്‍. വടകരയില്‍ കെ.പി മുഹമ്മദ് മൗലവിയുടെ പിതാവ് അഹമ്മദ് മുസ്‌ല്യാര്‍ സഹപാഠിയായിരുന്നു.

വിശുദ്ധഖുര്‍ആന്‍ വിശദമായി പഠിക്കാനും തഫ്‌സീറുകള്‍ പരിശോധിക്കാനും സൗകര്യമുണ്ടായിരുന്ന കോട്ടക്കല്‍ ദര്‍സില്‍ പഠിക്കുമ്പോള്‍, അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി അന്ധമായ അനുകരണത്തിന്റെ പിന്നാലെ പോയ സമുഹത്തിന്റെ പതിതോവസ്ഥ അദ്ദേഹത്തെ വേദനിപ്പിച്ചു. അജ്ഞതയില്‍ നിന്ന് അവരെ മോചിപ്പിക്കുകയാണ് പോംവഴിയാണ് തിരിച്ചറിഞ്ഞു. അതേസമയം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, മരക്കാര്‍ മൗലവി, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരുമായുള്ള ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത് തൗഹീദി പ്രസ്ഥാനത്തിലേക്ക് വെട്ടം അബ്ദുല്ല ഹാജിയുടെ കടന്നുവരവിന് വേഗം കൂട്ടുകയായിരുന്നു. വെട്ടം അബ്ദുല്ലാ ഹാജി നടത്തിയ ഉജ്ജ്വലമായ പ്രഭാഷണങ്ങളും ഖണ്ഡനപ്രസംഗങ്ങളും സമൂഹത്തില്‍ വന്‍ ചലനമാണുണ്ടാക്കിയത്. വാരണാക്കര, മലപ്പുറം, കോട്ടക്കല്‍, മമ്പാട്, ഒതായി, പറവണ്ണ, ചേന്നര തുടങ്ങിയ പ്രദേശങ്ങളില്‍ ഏകദൈവാരാധനയുടെ വെള്ളിവെട്ടം കൊളുത്തിയത് വെട്ടം അബ്ദുല്ല ഹാജിയുടെ ഉജ്വല പ്രഭാഷണങ്ങളായിരുന്നു.

തൗഹീദ് ഉള്‍കൊണ്ടപ്പോള്‍ സ്വന്തം കുടുംബത്തോടാണ് ആദ്യം അത് പ്രസംഗിച്ചത്. കടുത്ത ഭാഷയില്‍ അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ച് പ്രസംഗിക്കുമ്പോഴും നാട്ടിലെ യാഥാസ്ഥിതിക വിഭാഗവുമായി നല്ല സൗഹൃദം പുലര്‍ത്തി. ഏലസ്സ് കണ്ടാല്‍ അത് പൊട്ടിച്ചെറിയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഖുര്‍ആന്‍ ആയത്തുകള്‍ മനോഹരമായി പാരായണം ചെയ്തും പ്രവാചക കഥകളില്‍ നിന്ന് ഗുണപാഠങ്ങള്‍ വിവരിച്ചും അബ്ദുല്ല ഹാജി നടത്തുന്ന പ്രസംഗങ്ങള്‍ പല പ്രദേശങ്ങളുടെയും ചരിത്രം തന്നെ മാറ്റിയെഴുതി.

പ്രസ്ഥാനത്തില്‍ സജീവമായിരുന്നിട്ടും വെട്ടം സംഘടനയുടെ സ്ഥാനമാനങ്ങളില്‍ നിന്നകന്ന് ജീവിക്കാന്‍ ശ്രദ്ധിച്ചു. പുളിക്കല്‍, ഫറോക്ക്, കുറ്റിപ്പുറം മുജാഹിദ് സമ്മേളനങ്ങളിലൊക്കെ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്റര്‍ ഉദ്ഘാടനം ചെയ്തത് വെട്ടം അബ്ദുല്ലഹാജിയായിരുന്നു. വിശാലമായ വായനയായിരുന്നു അദ്ദേഹത്തിന്റെ ഹോബി. നല്ല ഒരു കാര്‍ഷികനും കഠിനാധ്വാനിയുമൊക്കെ ആയിരുന്ന അദ്ദേഹം കായികാഭ്യാസി കൂടിയായിരുന്നു.

ഭാര്യ: വെട്ടം വട്ടിയംവീട്ടില്‍ ഖദിജക്കുട്ടി. അബ്ദുറഹ്‌മാന്‍, മജിദ് മാസ്റ്റര്‍, ബീമു, കാദിയാമു എന്നിവര്‍ക്ക് പുറമെ പരേതയായ പാത്തുമ്മു, ആമിന, മറിയക്കുട്ടി, പരേതനായ അബ്ദുല്‍ ഗഫൂര്‍, എന്നിവരാണ് ഹാജിയുടെ മക്കള്‍. നാടിന്റെ നാനാദിക്കുകളില്‍ ഏകദൈവാരാധനയുടെ സന്ദേശം മാറ്റൊലി കൊള്ളിച്ച മൗലവിക്ക് അവസാന കാലത്ത് സംസാരശേഷി നഷ്ടപ്പെട്ടു. ത്യാഗോജ്വല ജിവിതത്തിന്റെ തിളക്കമുള്ള വാദമുദ്രകള്‍ ബാക്കിയാക്കി 1987 ഡിസബര്‍ 4 ന് വെട്ടം ഈ ലോകത്തോട് വിടപറഞ്ഞു

മുൻപത്തെ ലേഖനം വി.പി.എം. അസീസ് മാസ്റ്റര്‍
അടുത്ത ലേഖനം ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History