ഹോം > പ്രമുഖർ... > സൈനബുല്‍ ഗസ്സാലി

1 മിനിറ്റ് വായിച്ചില്ല

സൈനബുല്‍ ഗസ്സാലി

ഉള്ളടക്കം

ഇസ്‌ലാമിക പ്രബോധന മേഖലയിലും ധൈഷണിക രംഗത്തും മഹത്തായ സംഭാവനകളര്‍പ്പിച്ച ആധുനിക മുസ്‌ലിം വനിതകളില്‍ പ്രമുഖയാണ് സൈനബുല്‍ ഗസ്സാലി.

1917 ജനുവരി 2 (1335 റബീഉല്‍ അവ്വല്‍ എട്ടിന്) കൈറോവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ദഖ്ഹലിയ്യ ജില്ലയിലാണ് സൈനബ് ജനിച്ചത്. പിതാവ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി അല്‍ജുബൈലി അസ്ഹരി പണ്ഡിതനായിരുന്നുവെങ്കിലും പരുത്തി വ്യവസായത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മസ്ജിദ് വസ്വീഫ് ഗ്രാമമുഖ്യന്റെ മകളായിരുന്നു സൈനബിന്റെ ഉമ്മ. മാതാപിതാക്കളുടെ ആദ്യപുത്രിയായിരുന്നു സൈനബ്.

Zainab al-Ghazali

കുട്ടിക്കാലത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ ഇങ്ങനെ. ”ഇസ്‌ലാമിനെ സ്‌നേഹിച്ചു കൊണ്ട് വളര്‍ന്നു. പിതാവ് പള്ളിയിലേക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടുപോകും. പള്ളിയില്‍ എന്നെ അടുത്തിരുത്തും. അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ ഞാനും അദ്ദേഹത്തെ അനുകരിച്ച് നമസ്‌കരിക്കും. എന്റെ മാതാവ് ദീനി തല്‍പ്പരയായിരുന്നു”.

സ്ത്രീ വിദ്യാഭ്യാസം അപൂര്‍വമായിരുന്ന അക്കാലത്ത് കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തോടെയും അവര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ശൈഖ് അലി മഹ്ഫൂസ്, മുഹമ്മദ് നജ്ജാര്‍ മുതലായ പണ്ഡിതന്മാരില്‍ നിന്ന് മതവിദ്യാഭ്യാസം നേടി. വീട്ടില്‍ വെച്ചായിരുന്നു മതപഠനം. സൈനബിന് പതിനൊന്ന് വയസ്സ് പൂര്‍ത്തിയാകും മുമ്പ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബം കെയ്‌റോവിലേക്ക് മാറി. മൂത്ത സഹോദരന്‍ സഅ്ദുദ്ദീന്‍ അവിടെ എന്‍ജിനീയറിംഗ് അധ്യാപകനായിരുന്നു. കെയ്‌റോ ജീവിതം അവരുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. അവരുടെ നേതൃശേഷി പ്രകടമായ സന്ദര്‍ഭമായിരുന്നു ഇത്. പ്രസംഗം, കവിതാ പാരായണം, അതിഥികളെ സ്വീകരിക്കല്‍ തുടങ്ങി എല്ലാറ്റിലും സൈനബ് മുന്‍പന്തിയിലുണ്ടായിരുന്നു. ഇതൊക്കെ മൂത്ത ജേഷ്ഠന് അസഹ്യമായി. പഠനം നിര്‍ത്താന്‍ ജേഷ്ഠന്‍ നിര്‍ബന്ധിച്ചുവെങ്കിലും സൈനബ് വിസമ്മതിച്ചു. കിട്ടാവുന്നത്ര പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇക്കാലത്ത് വായിച്ചു തീര്‍ത്തു. അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരായ ത്വാഹാ ഹുസൈന്‍, അബ്ബാസ് മുഹമ്മദുല്‍ അഖാദ് തുടങ്ങിയവരുമായി എഴുത്തുകുത്തുകള്‍ നടത്തി. പതിനെട്ടാം വയസ്സില്‍ 1935ല്‍ ഹുദാ ശഅ്‌റാവി രൂപീകരിച്ച ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂനിയനില്‍ അംഗമായി. ഈ സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ അസ്ഹര്‍ സര്‍വകലാശാല ഒരു പ്രഭാഷണ മുഖാമുഖം പരിപാടി തുടങ്ങിയത്. ഇതില്‍ ഫെമിനിസ്റ്റ് യൂനിയന്‍ പ്രതിനിധികളായി ശീസം നബ്‌റാവി, ഹവ്വാ ഇദ്‌രീസ്, സൈനബുല്‍ ഗസ്സാലി എന്നിവര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ശൈഖ് നജ്ജാറിന്റെ അവതരണം സൈനബിനെ ഏറെ സ്വാധീനിച്ചു.

ആയിടക്ക് അടുക്കള ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ മാരകമായി പൊള്ളലേറ്റു. മരണവും കാത്ത് രണ്ടാഴ്ചയോളം ആശുപത്രി ശയ്യയില്‍ കിടന്നു.

തുടര്‍ന്ന് ഹുദാ ശഅ്‌റാവിയുടെ ഫെമിനിസ്റ്റ് യൂനിയനില്‍ നിന്ന് രാജിവെച്ച് ‘ജമാഅത് സയ്യിദാതുല്‍ മുസ്‌ലിമാത്ത്’ എന്ന സംഘടന രൂപീകരിച്ചു. 37 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. സ്ത്രീകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ജമാഅതുസ്സയ്യിദാത്ത് ഇഖ്‌വാന്റെ ഒരു പോഷക സംഘടനപോലെ പ്രവര്‍ത്തിക്കുകയും ഒരു വനിതാ പ്രസിദ്ധീകരണം നടത്തുകയും അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അധികം താമസിയാതെ സംഘടന വനിതകള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനം നേടി. സൈനബുല്‍ ഗസ്സാലി ആഴ്ചതോറും നടത്തിയിരുന്ന പ്രഭാഷണം കേള്‍ക്കാന്‍ ആയിരക്കണക്കിന് വനിതകളാണ് തടിച്ചുകൂടിയിരുന്നത്.

ഇതിനിടെ അസ്ഹര്‍ റെക്ടര്‍ ശൈഖ് മുഹമ്മദ് മുസ്തഫുല്‍ മറാഗി, ശൈഖ് മഅ്മൂനുശ്ശനാവി, ശൈഖ് മഹ്‌മൂദ് അബുല്‍ ഉയൂന്‍, ശൈഖ് മുസ്തഫ അബ്ദുല്‍ റസാഖ്, ശൈഖ് മുഹമ്മദ് സുലൈമാന്‍ അന്നജ്ജാര്‍ എന്നിവരുമായി അടുപ്പം സ്ഥാപിക്കുകയും തന്റെ വൈജ്ഞാനിക വികാസത്തിന് അത് വഴി വെക്കുകയും ചെയ്തു. പ്രബോധകര്‍ക്ക് അനിവാര്യമായ ഖുര്‍ആന്‍- ഹദീസ്- ഫിഖ്ഹ്-ചരിത്രം എന്നിവയില്‍ പരന്ന വായനയും പഠനവും നടത്തി.

1949 ഫെബ്രുവരി 12ന് ഹസനുല്‍ ബന്ന രക്തസാക്ഷിയായി. താമസിയാതെ ഭരണകൂടം വനിത സംഘത്തേയും നിരോധിച്ചെങ്കിലും നിരോധനം കോടതിയില്‍ ചോദ്യം ചെയ്തതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചു കിട്ടി. പിന്നീട് ജമാല്‍ അബ്ദുന്നാസ്വിറിന്റെ പട്ടാളം ഇഖ്‌വാന്‍ പ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ വിധവകളും അനാഥകളും അഗതികളുമായിത്തീര്‍ന്നവര്‍ക്ക് അത്താണിയായി മാറിയത് പ്രസ്തുത വനിതാ സംഘമായിരുന്നു.

1964 ഫെബ്രുവരിയില്‍ സൈനബിനെ വാഹനമിടിച്ച് കൊല്ലാന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. 1965 ആഗസ്റ്റ് 20ന് അവരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മിലിട്ടറി ജയിലില്‍ അവര്‍ക്കു അനുഭവിക്കേണ്ടി വന്നത് മാനസികവും ശാരീരികവുമായ ഘോരപീഡനങ്ങളായിരുന്നു. നായ്ക്കളെ കൊണ്ട് ആക്രമിപ്പിക്കുക, പ്രാഥമികാവശ്യങ്ങള്‍ വിലക്കുക, കഴുത്ത്‌വരെ വെള്ളത്തില്‍ ഇരുത്തുക, കൈകാലുകള്‍ ബന്ധിച്ച് ചാട്ടവാര്‍ കൊണ്ടടിക്കുക തുടങ്ങി മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ ‘അയ്യാമുന്‍ മിന്‍ ഹയാതി’ എന്ന പേരില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ജയിലനുഭവങ്ങള്‍’ എന്ന പേരില്‍ വി എസ് സലീം മൊഴിമാറ്റം നടത്തി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1971 ആഗസ്ത് 30നു അവര്‍ ജയില്‍ മോചിതയായി. ജയില്‍ മോചിതയായശേഷവും ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് സജീവമായി പങ്കുകൊണ്ടു. അധ്യാപനവും എഴുത്തും പുനരാരംഭിച്ചു.

7500 ഓളം പേജ് വരുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ നദറാത്തു കിതാബില്ലാഹ്, അയ്യാമുന്‍ മിന്‍ ഹയാതീ (ജയിലനുഭവങ്ങള്‍), നഹ്‌വ ബഹ്‌സില്‍ ജദീദ് (പുതിയൊരു നവോത്ഥാനത്തിലേക്ക്), ഇലാ ബിന്‍തീ (എന്റെ മകള്‍ക്ക്), അസ്മാഉല്ലാഹില്‍ ഹുസ്‌നാ എന്നിവയാണ് അവരുടെ പ്രധാന കൃതികള്‍. ഇഖ്‌വാന്റെ മുഖപത്രമായ അദ്ദഅ്‌വ മാസകയിലും ലീവാഉല്‍ ഇസ്‌ലാം മാസികയിലും അവര്‍ നിരന്തരം എഴുതി. വനിതകളെ ബോധവല്‍ക്കരിക്കാനും അവരില്‍ നിന്ന് പ്രബോധകരെ വാര്‍ത്തെടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധവെച്ചു.

ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ നിന്ന് തന്നെ വിലക്കാന്‍ ശ്രമിച്ച ഭര്‍ത്താവില്‍ നിന്ന് അവര്‍ വിവാഹമോചനം നേടി. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന മുന്‍ ഉപാധിയോടെയാണ് അവര്‍ രണ്ടാമതും വിവാഹത്തിന് തയ്യാറായത്. രണ്ടാമത്തെ ഭര്‍ത്താവ് മുഹമ്മദ് സാലിമിന് അത് പൂര്‍ണ സമ്മതമായിരുന്നു. 1951ല്‍ നടന്ന വിവാഹം അദ്ദേഹം 1966ല്‍ മരണപ്പെടുന്നത്‌വരെ നിലനിന്നു. സന്താനഭാഗ്യം അവര്‍ക്കുണ്ടായിരുന്നില്ല. 2005 ആഗസ്റ്റ് 3ന് അവര്‍ അന്തരിച്ചു.

മുൻപത്തെ ലേഖനം സൈഫുദ്ദീന്‍ കിച്‌ലി
അടുത്ത ലേഖനം സെയ്‌നുദ്ദീന്‍ ഖോര്‍ഗാനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History