ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

1 മിനിറ്റ് വായിച്ചില്ല

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

ഉള്ളടക്കം

അറേബ്യയില്‍ നിന്നാണ് മഖ്ദും കുടുംബത്തിന്റെ വരവ്. തമിഴ്‌നാട്ടിലെ കൊറമാണ്ടല്‍ തീരത്താണ് ആദ്യമായി കുടിയേറിപ്പാര്‍ത്തത്. കൊറമാണ്ടല്‍ തീരം സിലോണിലേക്ക് തുറക്കുന്ന കവാടമായതിനാല്‍ ‘കടത്ത്’ എന്നര്‍ഥമുള്ള മഅ്ബര്‍ എന്നാണ് അറബികള്‍ ഈ തീരത്തെ വിളിച്ചിരുന്നത്. അതിനാല്‍ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്റെ മുന്‍ഗാമികളെല്ലാം മഅ്ബരികള്‍ എന്ന് പേരിനൊപ്പം ചേര്‍ത്തു. തമിഴ്‌നാട്ടിലെ കീളക്കര, കായല്‍പട്ടണം, മധുര, തിരുച്ചിറപ്പള്ളി, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്‌ലാമിക പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് മഅ്ബരികളാണ്.

ശൈഖ് അഹ്‌മദിന്റെ മകന്‍ ശൈഖ് ഇബ്‌റാഹീം ആണ് മഅ്ബരി കുടുംബത്തില്‍ നിന്ന് ആദ്യമായി പൊന്നാനിയിലെത്തിയത്. പൊന്നാനി ദേശക്കാരുടെ ക്ഷണപ്രകാരം ഖാദി സ്ഥാനം ഏറ്റെടുക്കാനാണ് അദ്ദേഹം എത്തിയത്. ഇദ്ദേഹത്തിന്റെ പൗത്രനാണ് പ്രഗത്ഭനായ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍.

കൊച്ചിയിലായിരിക്കെ 1467ലാണ് സൈനുദ്ദീന്‍ ജനിക്കുന്നത്. സൈനുദ്ദീന്‍ ഇബ്‌നു അലി ഇബ്‌നു അഹ്‌മദ് അല്‍മഅ്ബരി എന്നാണ് മുഴുവന്‍ പേര്. അബൂയഹ്‌യാ എന്ന വിളിപ്പേരുണ്ടായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടതിനാല്‍ പിതൃവ്യന്‍ ശൈഖ് ഇബ്‌റാഹീമിന്റെ കൂടെയാണ് സൈനുദ്ദീന്‍ വളര്‍ന്നത്. പൊന്നാനിയിലേക്ക് താമസം മാറിയപ്പോള്‍ അദ്ദേഹം സൈനുദ്ദീനെയും കൂട്ടി. ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കിയ സൈനുദ്ദീന്‍ അറബി വ്യാകരണവും കര്‍മശാസ്ത്രവും പ്രാഥമികമായി പൊന്നാനിയില്‍ വെച്ചു പഠിച്ചു. പിന്നീട് കോഴിക്കോട് ഖാദിയായിരുന്ന അബൂബക്ര്‍ ഫഖ്‌റുദ്ദീന്‍ ശാലിയാത്തിയോടൊപ്പം ഏഴുവര്‍ഷത്തോളം താമസിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പഠിച്ചു.

മക്കയിലേക്ക് ഉപരിപഠനത്തിന് പോയതാണ് ശൈഖ് സൈനുദ്ദീന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായത്. ഇമാം ജലാലുദ്ദീന്‍ സുയുഥ്വി, സയ്യിദ് അബൂബക്ര്‍ ഹദ്‌റമി, സയ്യിദ് ഹുസൈന്‍ ഹൈദറുസി, ഇമാം അഹ്‌മദ്ബ്‌നു ശംസുദ്ദീന്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരുമായെല്ലാം ശൈഖ് സൈനുദ്ദീന് ഈടുറ്റ ബന്ധുമുണ്ടായിരുന്നു. ഇമാം നൂറുദ്ദീന്‍ മഹല്ലി, കമാലുദ്ദീന്‍ ദിമശ്ഖി, ശിഹാബുദ്ദീന്‍ ഹിംസി എന്നിവര്‍ സഹപഠികളുമായിരുന്നു.

മക്കയില്‍ നിന്ന് ഈജിപ്തിലേക്കാണ് പോയത്. മലയാളിയായ ആദ്യത്തെ അസ്ഹര്‍ വിദ്യാര്‍ഥിയാണ് ശൈഖ് സൈനുദ്ദീന്‍. അവിടെ ഹദീസ് പഠനത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. ലോകോത്തര ഹദീസ് പണ്ഡിതന്‍ ഖാദി അബ്ദുറഹ്‌മാന്‍ മിസ്വ്‌രിയായിരുന്നു പ്രധാന ഗുരു. പഠനശേഷം ഹദീസ് നിവേദനം ചെയ്യാനുള്ള അനുവാദം (ഇജാസ)ശൈഖ് സൈനുദ്ദീന്‍ ഗുരുവില്‍ നിന്ന് കൈവരിച്ചു.

കേരള മുസ്‌ലിംകള്‍ ചരിത്രപരമായ നിര്‍ണായക ഘട്ടത്തിലെത്തി നില്ക്കുമ്പോഴാണ് ശൈഖ് സൈനുദ്ദീന്‍ കേരളത്തില്‍ തിരിച്ചെത്തിയത്. വൈജ്ഞാനിക അതിജീവനത്തിനുള്ള മാര്‍ഗമാണ് ശൈഖ്സൈനുദ്ദീന്‍ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് പൊന്നാനിയിലെ പൗരമുഖ്യരുമായി കൂടിയാലോചിച്ച് ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതും പള്ളികേന്ദ്രീകരിച്ച് വ്യവസ്ഥാപിത മതപഠനത്തിന് തുടക്കമിട്ടതും. ‘പള്ളി ദര്‍സ്’ എന്ന പേരില്‍ പിന്നീട് വ്യാപകമാവുകയും പ്രചാരം നേടുകയും ചെയ്ത സമ്പ്രദായത്തിന്റെ തുടക്കമായിരുന്നു അത്. പൊന്നാനിയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ദിശാവ്യതിയാനത്തിന്റെ ആരംഭവുമായിരുന്നു അത്.

മുസ്‌ലിം ലോകം കണ്ട ഉജ്വലനായ പ്രബോധകനായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍. സാമ്രാജ്യത്വം ഏറ്റവും ഭീതിതമായ ഭീഷണിയായതിനാല്‍ അതിനെതിരെ ജിഹാദ് ചെയ്യാനാണ് ശൈഖ് സൈനുദ്ദീന്‍ മുസ്‌ലിംകളോട് ആജ്ഞാപിച്ചത്. ഒറ്റയ്ക്ക്ചെയ്യുന്നതിനു പകരം സാമ്രാജ്യത്വ വിരോധികളായ സര്‍വരേയും സംഘടിപ്പിച്ച് സമര രംഗത്തിറങ്ങാനാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. സാമൂതിരിയുടെ കീഴില്‍ പറങ്കികള്‍ക്കെതിരെ ജിഹാദിന് സജ്ജമാകണമെന്ന് ഓരോ മഹല്ലിലും ചെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘തഹ്‌രീദ്’ എന്ന സമരകാവ്യം രചിച്ച് സമരത്തിന് പ്രത്യയശാസ്ത്രപരമായകരുത്ത് പകരുകയും ചെയ്തു. ‘തഹ്‌രീദു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി ഉബ്ദത്തിസ്സുല്‍ബാന്‍’ എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം. സാമൂതിരിക്കു കീഴില്‍മുസ്‌ലിംകളും നായര്‍ പടയാളികളും ചേര്‍ന്ന് നടത്തുന്ന സമരത്തെയാണ് അദ്ദേഹം ജിഹാദ് എന്ന് വിളിച്ചത്. തഹ്‌രീദിനു പുറമെ മുര്‍ശിദുത്ത്വല്ലാബ്, സിറാജുല്‍ ഖുലുത്ത്, ശംസുല്‍ ഹുദാ, തുഹ്ഫരതുല്‍ അഹിയ്യാഅ്, ഹിദായതുല്‍ അദ്കിയാ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.

1522ല്‍ 57ാം വയസ്സില്‍ അന്തരിച്ചു.

മുൻപത്തെ ലേഖനം ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി
അടുത്ത ലേഖനം സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History