അല്ലാഹുവിന്റെ ദീന് മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല; അവന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനാണ്. ഖുര്‍ ആന്‍ പറയുന്നു. ”മത കാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന് ചുമത്തിയിട്ടില്ല” (22:78). നോമ്പിന്റെ കാര്യത്തിലും അല്ലാഹു അത് ഉണര്‍ത്തി (2:185). അതുകൊണ്ടുതന്നെ ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന്റെ പാരത്രികമോക്ഷം ലക്ഷ്യമാക്കുന്നതോടൊപ്പം അവന്റെ ഈ ഭൂമിയിലെ ജീവിതത്തിന് പ്രയാസമുണ്ടാക്കാതിരിക്കാനും ലഘുത്വമുണ്ടാക്കാനും കൂടി ഉതകുന്ന വിധത്തിലാണ് ദയാലുവായ സ്രഷ്ടാവ് സംവിധാനിച്ചത്. ഇത്തരം കാര്യങ്ങളാണ് നോമ്പുകാരന് അനുവദനീയമായ കാര്യങ്ങള്‍ എന്ന ഈ അധ്യായത്തിൽ പരാമർശിക്കുന്നത്. ദന്തശുദ്ധീകരണം, കുളി, സുറുമ, എണ്ണ, സുഗന്ധം, ഉമിനീർ, ഛർദ്ദി, സ്വപ്ന സ്ഖലനം, ചുംബനം, ആശ്ലേഷം, കുത്തിവെപ്പ്, ഇൻഹെയ്ലർ, രക്തദാനവും പരിശോധനയും മറ്റു കാര്യങ്ങൾ എന്നിവ ഇവിടെ വായിക്കാം.
മതത്തില്‍ പ്രയാസങ്ങളുണ്ടാക്കുന്നവരെ പല സന്ദര്‍ഭങ്ങളിലായി നബി(സ്വ) ശപിക്കുകയും ശാസി ക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്. സുവിശേഷമറി യിക്കുക, വെറുപ്പിക്കരുത് എന്ന് പ്രബോധകന്മാരെ അദ്ദേഹം ഉണര്‍ത്തിയിട്ടുണ്ട് (മുസ്ലിം) ). നിത്യജീവിതത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവരുന്ന വ്രതം പക്ഷേ, മനുഷ്യന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വളരെ വിശാലമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നോമ്പുകാരന്റെ ദിനചര്യകളും ജീവിതത്തില്‍ മാറ്റിവെക്കാന്‍ പറ്റാത്ത കാര്യങ്ങളുമെല്ലാം അവന് അനുവദിച്ചു നല്കി. അവയൊന്നും നോമ്പിനെ നിഷ്ഫലമാക്കുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്യില്ല.
ദന്തശുദ്ധീകരണം
ഇസ്ലാം വൃത്തിയുടെ മതമാണ്. അതുകൊണ്ടുതന്നെ അതില്‍ എല്ലാ കാലത്തും പല്ലുതേക്കലും കുളിക്കലുമെല്ലാം പുണ്യകര്‍മങ്ങളാണ്. നബി(സ്വ) പറഞ്ഞു: ”എന്റെ സമുദായത്തിന് പ്രയാസമു ണ്ടാക്കുമായിരുന്നില്ലെങ്കില് എല്ലാ നമസ്കാരത്തോടൊപ്പവും പല്ലുതേക്കാന്‍ ഞാന്‍ കല്പിക്കുമാ യിരുന്നു” (ബുഖാരി) .
ഉണരുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും പല്ലുതേക്കല്‍ ഇസ്ലാമില്‍ പുണ്യകരമാണ്. ഇത് നോമ്പുകാരനും ബാധകമാണ്. മാത്രമല്ല, നോമ്പുകാരനെന്ന നിലക്ക് ഈ പുണ്യകര്‍മം നിര്‍വഹിക്കുന്നത് അവന് കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ കാരണമാവുകയും ചെയ്യും. നോമ്പുകാരനായിരിക്കെ നബി(സ്വ) പല്ലു തേക്കുന്നത് എനിക്ക് തിട്ടപ്പെടുത്തിപ്പറയാനാവാത്ത അത്ര തവണ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ആമിറുബ്നു റബീഅ(റ) പറയുന്നു (തിര്‍മിദി) . അബ്ദുല്ലാഹിബ്നു ഉമറിനെപോലുള്ള പ്രഗത്ഭ സ്വഹാബികള്‍ രാവിലെയും വൈകുന്നേരവും പല്ലുതേക്കാറുണ്ടാ യിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നോമ്പുകാരന് പല്ലുതേക്കല്‍ അനുവദനീയമാണെന്ന് ഇബ്നുഖുദാമ മുഗ്നിയില്‍ പറയുന്നു . പേസ്റ്റ് ഉപയോഗിക്കുന്നതും അനുവദനീയമാണെന്ന് ഇബ്നുബാസ്(റ) വിധി നല്കുന്നു (മജാലിസു റമദാന്) .
”നോമ്പുകാരന്റെ വായയുടെ ഗന്ധം സ്വര്‍ഗത്തിലെ കസ്തൂരിപോലെ” എന്ന നബിവചനത്തിന്റെ ആശയമായി പണ്ഡിതന്മാര് വിശദീകരിക്കുന്നത്, ഭക്ഷണമില്ലാത്തതിനാലും മറ്റും വായിലൂടെ പുറത്തുവരുന്ന മോശമായ ഗന്ധം ക്ഷമിക്കുന്നത് കാരണം അവന് സ്വര്‍ഗത്തില്‍ സുഗന്ധമായി പ്രതിഫലം ലഭിക്കും എന്നാണ്. അതുപോലെ, നോമ്പുകാരനായതിനാല്‍ ചീത്തവാക്കുകള്‍ അവന്റെ വായില്‍നിന്ന് വരുന്നില്ല, ദിക്റിന്റെയും ഖുര്ആനിന്റെയുമെല്ലാം നല്ല വാക്കുകളായിരിക്കും അവന് ഉച്ചരിക്കുക, ഇതാണാ ഗന്ധം എന്നും അവര്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വാക്കുകള്‍ തെറ്റായിധരിച്ച ചിലര്‍ നോമ്പുകാരന് പല്ലുതേക്കാതിരിക്കാനുള്ള നിര്‍ദേശമായി ഇതിനെ കണക്കാക്കി. അത് ഒട്ടും ശരിയല്ല.
കുളി, സുറുമ, എണ്ണ, സുഗന്ധം
കുളി ഇസ്ലാമില്‍ പുണ്യകര്‍മമാണ്. ചിലപ്പോള്‍ നിര്‍ബന്ധ ബാധ്യതയുമാണ്. ‘നോമ്പുകാരനാ യിരിക്കെ കുളിക്കുക, ദാഹംകൊണ്ടോ ഉഷ്ണംകൊണ്ടോ തണുപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ വെള്ളമൊഴിക്കുക, മുങ്ങിക്കുളിക്കുക, ശരീരത്തില്‍ നനഞ്ഞതുണി ചുറ്റുക എന്നിവക്ക് പ്രത്യേകം വിലക്കുകളൊന്നും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നില്ല. ഇവ പകലിന്റെ ഏതുസമയത്തും അനുവദനീയമാണ്. ഇങ്ങനെ കുളിക്കുമ്പോഴോ മറ്റോ ഇത്തിരിവെള്ളം അറിയാതെ ഇറക്കിപ്പോയാ ലും നോമ്പു മുറിയില്ല’ (ഫിഖ്ഹുസ്സുന്ന) .
നോമ്പുകാരനായിരിക്കെ ചൂട് തണുപ്പിക്കാന്‍ വേണ്ടി നബി(സ്വ) തലയില്‍ വെള്ളമൊഴിക്കുന്നത് ഞാന്‍ കണ്ടു എന്ന് സ്വഹാബിമാരില്‍നിന്ന് അബൂബക്റിബ്നു അബ്ദിര്റഹ്മാന് റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട് (അബൂദാവൂദ്) .
കൂടാതെ വലിയ അശുദ്ധിക്കാരായി നോമ്പിന്റെ പകലില്‍ പ്രവേശിച്ച ശേഷം കുളിക്കാമെന്നും നബി(സ്വ)ചര്യയില്‍ സ്ഥിരപ്പെട്ടതാണ് (ബുഖാരി) .
സുറുമ, എണ്ണ, സുഗന്ധം
അല്ലാഹു സുന്ദരനും സൗന്ദര്യം ഇഷ്ടപ്പെടുന്നവനുമാണ്. സുഗന്ധം നബി(സ്വ)ക്ക് ഏറെ ഇഷ്ടമാ യിരുന്നു. അത് അദ്ദേഹം ആരില്‍ നിന്നും നിരസിക്കാറുണ്ടായിരുന്നില്ല. ഇസ്ലാം സാധാരണ നിലക്ക് അനുവദിച്ചതും ഇഷ്ടപ്പെടുന്നതുമായ ഇക്കാര്യങ്ങള്‍ നോമ്പുകാരന് നിഷിദ്ധമാണെന്നതിന് ഒരു പ്രമാണവുമില്ല. മാത്രമല്ല, അബ്ദുല്ലാഹിബ്നു ഉമര്‍(റ), അനസുബ്നു മാലിക്(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളില്‍ നിന്ന് ഇവ ഇപയോഗിക്കുന്നത് അനുവദനീയമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ ഗന്ധം, രുചി എന്നിവ അനുഭവപ്പെടുന്നത് നോമ്പ് മുറിക്കുകയില്ലെന്ന് ഇബ്നു ഉസൈമീന്‍ വ്യക്തമാക്കുന്നു (മജ്മൂഉ ഫതാവാ വ റസാഇല്) .
ഉമിനീര്, ഛര്‍ദി, സ്വപ്നസ്ഖലനം
ശരീരത്തിലെ അനിവാര്യമായതും നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുമായ ഒരു സ്രവമാണ് ഉമി നീര്. ഇത് ഇറക്കുന്നത് സാധാരണനിലയില്‍ നോമ്പ് മുറിക്കുകയില്ല. അമിതമായി ഇത് ഉണ്ടാകുമ്പോഴും കഫം പോലുള്ളവയും നോമ്പല്ലാത്തപ്പോള് നാം തുപ്പിക്കളയാറുണ്ട്. അതിനാല്‍ ബോധപൂര്‍വം ഇത് അകത്തെത്തുന്നത് നോമ്പിലും ശ്രദ്ധിക്കണം.
ഛര്‍ദി ശരീരത്തിനകത്തേക്ക് ഒരു വസ്തുവിനെയും പ്രവേശിപ്പിക്കുന്നില്ല. അതിനാല്‍തന്നെ സ്വാഭാ വികമായ ഛര്‍ദി നോമ്പ് മുറിക്കുന്നില്ല. ”നബി(സ്വ) പറഞ്ഞു, വല്ലവനും ഛര്‍ദിയുണ്ടായാല്‍ അവന് നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ മനഃപൂര്‍വം ഛര്‍ദി ഉണ്ടാക്കുകയാണെങ്കില്‍ അവന് അത് നോറ്റുവീട്ടേണ്ടതാണ്”(തിര്‍മിദി) .
നോമ്പുകാരനായിരിക്കേ സ്വപ്ന സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയുകയില്ല. ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന ‘മദ്യ്’ എന്ന ദ്രാവകം പുറത്തുവന്നാലും നോമ്പ് നഷ്ടപ്പെടുകയില്ല. എന്നാല്‍ ബോധ പൂര്വമുണ്ടാക്കുന്ന സ്ഖലനം നോമ്പ് നഷ്ടപ്പെടുത്തും.
ചുംബനം, ആശ്ലേഷം
സാധാരണ നിലയില്‍ ചുംബനം, ആശ്ലേഷം പോലെ ലൈംഗിക ബന്ധമല്ലാത്ത സ്ത്രീ സംസര്‍ഗ ങ്ങള്‍കൊണ്ട് നോമ്പ് മുറിയുകയില്ല. നോമ്പുകാരനായിരിക്കെ ഭാര്യയില്‍നിന്ന് എനിക്ക് നിഷിദ്ധമാ കുന്നത് എന്താണ് എന്ന ഹകീമുബ്നു ഇഖാലിന്റെ ചോദ്യത്തിന് ആഇശ(റ) നല്കുന്ന മറുപടി ഗുഹ്യസ്ഥാനം എന്നാണ് (അസ്സില്സിലതുസ്സഹീഹ, അല്‍ബാനീ 1/435). ഇതില്‍നിന്നും മനസ്സിലാ ക്കാവുന്നത്, ലൈംഗികബന്ധം മാത്രമാണ് നോമ്പുമുറിയാന്‍ കാരണമാകുക എന്നാണ്.
ഉമര്‍(റ) പറയുന്നു. ഒരു ദിവസം ഞാന്‍ വികാരാധീനനായി ഭാര്യയെ ചുംബിച്ചു. ശേഷം ‘ഞാനിന്ന് ഗുരുതരമായ ഒരു കാര്യം ചെയ്തു, നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിച്ചുപോയി’ എന്ന് നബി(സ്വ)യോട് പറഞ്ഞു. നോമ്പുകാരനായിരിക്കെ വെള്ളം വായിലാക്കിത്തുപ്പിയാലോ എന്ന് നബി (സ്വ) ചോദിച്ചു. കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്താ പ്രശ്നം എന്ന് നബി(സ്വ) ചോദിച്ചു (അഹ്മദ്) .
എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നോമ്പു മുറിക്കുന്ന സംഭോഗം, സ്ഖലനം പോലുള്ള കാര്യങ്ങ ളിലേക്ക് നീങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രിക്കുന്നതാണ് നല്ലത് എന്നാണ് ആഇശ (റ) നല്കുന്ന സൂചന. നബി(സ്വ) നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ടായിരുന്നു (അബൂദാവൂദ്) ഭാര്യമാരോ ടൊപ്പം ശയിക്കാറുണ്ടായിരുന്നു. പക്ഷേ, തിരുമേനി നിങ്ങളില്‍ വെച്ചേറ്റവും ആത്മനിയന്ത്രണമുള്ള ആളായിരുന്നു (ബുഖാരി) .
കുത്തിവെപ്പ്, ഇന്‍ഹെയ്ലര്‍
നബി(സ്വ)യുടെ കാലത്ത് നിലവിലില്ലാത്ത ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചില സംഗതികള്‍ നോമ്പുകാരനെ എങ്ങനെ ബാധിക്കുന്നു എന്ന് ആധുനിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളും നിഗമനങ്ങളും (ഖ്വിയാസ്) പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അത്തരം ചില ഉദാഹരണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
നോമ്പുകാരനായിരിക്കെ മരുന്നായി ഉപയോഗിക്കുന്ന കുത്തിവെപ്പെടുക്കുന്നത് അനുവദനീയമാണ്. ഏതുതരം കുത്തിവെപ്പും നോമ്പു മുറിക്കില്ലെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണം, പോഷണം എന്നീ ലക്ഷ്യങ്ങളിലുള്ള കുത്തിവെപ്പുകള്‍ ആമാശയത്തിലേക്ക് എത്തുന്നില്ലെങ്കിലും നോമ്പ് ദുര്‍ബലമാക്കും എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും നിലപാട്. ഇത്തരം ഘട്ടങ്ങളില്‍ രോഗി എന്ന നിലയില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ടായിരിക്കെ ആ ഇളവ് ഉപയോഗിക്കുന്നതാണ് ഉത്തമം.
ആസ്ത്മക്കും മറ്റും ഉപയോഗിക്കുന്ന ഇന്‍ഹെയ്ലറും അനുവദനീയമാണ്. ജലദോഷത്തിന് ആവി പിടിക്കുന്നതും ഹൃദ്രോഗ സംബന്ധിയായും മറ്റും നാവിനടിയില്‍ ഗുളികവെക്കുന്നതും ഇതുപോലെ തന്നെയാണ് (മജല്ലതു മജ്മഉല്‍ ഫിക്വ്ഹില്‍ ഇസ്ലാമി) . ഇവയെല്ലാം നോമ്പു തുറന്നതിനു ശേഷം മതിയെങ്കില്‍ അതാണ് സൂക്ഷ്മതക്ക് നല്ലത്.
രക്തദാനവും പരിശോധനയും
പരിശോധനക്കോ മറ്റൊരാള്‍ക്ക് നല്‍കാനോ ആയി രക്തം ശരീരത്തില്‍ നിന്നെടുക്കുമ്പോള്‍ നോമ്പ് ദുര്‍ബലപ്പെടുത്തുന്ന എന്തെങ്കിലും ശരീരത്തില്‍ പ്രവേശിക്കുന്നില്ല. അതിനാല്‍തന്നെ നോമ്പു മുറി യില്ല. കൂടാതെ വില്പന ലക്ഷ്യമാക്കാതെ അവശ്യ സന്ദര്‍ഭങ്ങളില്‍ രക്തം ദാനം ചെയ്യുന്നത് പുണ്യ കര്‍മമാണ് എന്നാണ് ആധുനിക പണ്ഡിതന്മാരുടെ നിലപാട്. സാധാരണ നിലയില്‍ ഒരാളുടെ ശരീരത്തില്‍ നിന്ന് നിശ്ചിത അളവില്‍ രക്തം എടുക്കുന്നത് ദാതാവിന് അപകടമുണ്ടാക്കുന്നില്ല. അതിനാല്‍ ഇതു നോമ്പുകാരനും പ്രത്യേക ക്ഷീണമോ പ്രയാസമോ ഉണ്ടാക്കുകയില്ല എങ്കില്‍ ഒരു പുണ്യകര്‍മം എന്ന നിലയില്‍ നിര്‍വഹിക്കാവുന്നതാണ്.
നോമ്പുകാരനായിരിക്കെ കൊമ്പുവെക്കുന്നത് (തലയില്‍ ഒരു പ്രത്യേക ഉപകരണമുപയോഗിച്ച് ശരീ രത്തിലെ ചീത്ത രക്തം വലിച്ചെടുക്കുന്ന, ഹിജാമ എന്നറിയപ്പെടുന്ന പുരാതന കാലത്തെ ചികിത്സ) നബി(സ്വ) അനുവദിച്ചിട്ടുണ്ട് (അബൂദാവൂദ്) . ഇത് ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിനോട് സാദൃശ്യമുള്ളതായതിനാല്‍ രക്തദാനം അനുവദിക്കാം എന്നാണ് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നത്. രക്തപരിശോധനയും അനുവദനീയമാണ് (ഫിഖ്ഹുസ്സ്വിയാം ഡോ. യൂസുഫുല്‍ഖര്‍ദാവി).
മറ്റുകാര്യങ്ങള്‍
ചെവി, മൂക്ക്, കണ്ണ് എന്നീ അവയവങ്ങളിലൂടെ മരുന്നിറ്റിക്കുന്നതും ഉപയോഗിക്കുന്നതും നോമ്പ് നിഷ്ഫലമാക്കില്ല. ഇതിന്റെ രുചി അനുഭവപ്പെടുകയോ അംശം തൊണ്ടയിലൂടെ ഇറങ്ങുകയോ ചെയ്താലും നോമ്പിനെ ബാധിക്കില്ല. കാരണം അത് ഭക്ഷണാവശ്യാര്ഥമോ പോഷ ണാവശ്യാര്ഥമോ നല്കപ്പെട്ടതോ ആ ലക്ഷ്യം നിര്‍വഹിക്കുന്നതോ അതിന് നിശ്ചയിക്കപ്പെട്ട അവയ വങ്ങളിലൂടെ നല്കപ്പെട്ടതോ അല്ല. മുറിവില്‍ മരുന്ന് വെയ്ക്കുന്നതു കൊണ്ടും നോമ്പിന് ഭംഗം വരുകയില്ല (മജ്മൂഉല്‍ ഫതാവാ, ഇബ്നു തൈമിയ)
പുക ശ്വസിക്കലും രുചി നോക്കലും
നോമ്പുകാരനായിരിക്കെ മറ്റുള്ളവര്‍ക്കുവേണ്ടി ഭക്ഷണം തയ്യാറാക്കാനോ എവിടെ നിന്നെങ്കിലും പുറപ്പെടുന്ന ഭക്ഷണഗന്ധം ശ്വസിക്കാനോ ഇടവന്നേക്കാം. എന്നാല്‍ അതുകൊണ്ട് നോമ്പ് മുറിയുകയില്ല. കൊച്ചുകുട്ടികള്‍, നോമ്പെടുക്കാത്ത രോഗികള്‍ എന്നിവര്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കുകയും അവരെ ഊട്ടുകയുമെല്ലാം വേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണ വസ്തുക്കളുടെ രുചി നോക്കേണ്ടിവരും. നോമ്പു തുറക്കാനുള്ള ഭക്ഷണം തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണങ്ങളുടെ പുക ശ്വസിക്കുന്നതും താന്‍ ഉണ്ടാക്കുന്നതോ വാങ്ങുന്നതോ ആയ വസ്തുവിന്റെ രുചി നോക്കുന്നതും നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളല്ല.
ഇബ്നു അബ്ബാസ്, ഹമ്മാദ് പോലുള്ള സ്വഹാബികളും ഇബ്റാഹീം പോലുള്ള താബിഉകളുമെല്ലാം ഇവ അനുവദനീയമാണെന്ന് വിധി നല്കുന്നു (മുസ്നദ് അബ്ദുര്‍റസ്സാഖ്). ശൈ ഖുല്ഇസ്ലാം ഇബ്നുതൈമിയ ഇതിനെ കൊപ്ലിക്കുന്നതിനോട് തുലനപ്പെടുത്തി അനുവദനീയമെന്ന് വിധിക്കുന്നു (മജ്മൂഉ ഫതാവാ) . എന്നാല്‍ ശരീരേഛകളെ ആശ്വസിപ്പിക്കാനുള്ള ലക്ഷ്യ ത്തോടെയും അനാവശ്യമായും ആവശ്യത്തില്‍ കവിഞ്ഞ രൂപത്തിലും ഇവ ഉപയോഗിക്കാതിരി ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വായിലും മൂക്കിലും വെള്ളമൊഴിക്കലും നോമ്പുകാരന് അനുവദനീയമാണ് (മജ്മൂഉല്‍ ഫതാഫാ) . എന്നാല്‍ വെള്ളം ആമാശയത്തിലേക്കെത്താതിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്. മൂക്ക് ചീറ്റുമ്പോഴും കുളിക്കുകയോ കൊപ്ലിക്കുകയോ ചെയ്യുമ്പോഴും അറിയാതെ വെള്ളം കുടിച്ചു പോയാല്‍ നോമ്പ് നഷ്ടപ്പെടില്ല. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് അല്ലാഹു ഒരാളെയും നിര്‍ബന്ധിക്കുന്നില്ല.
പൊടിപടലങ്ങള്‍ ശ്വസിക്കുന്നതുമൂലം നോമ്പ് മുറിയുകയില്ല. പല്ലിനും ചുണ്ടിനുമിടയിലായി പുകയി ലവയ്ക്കല്, ച്യൂയിംഗം ചവയ്ക്കല് എന്നിവമൂലം ഉണ്ടാകുന്ന ഉമിനീരും മറ്റും മനഃപൂര്‍വം ഉണ്ടാക്കുന്നവയായതിനാല്‍ അവ അകത്തെത്താനും നോമ്പ് മുറിയാനും ഇടവരുന്നു. കൂടാതെ ഇവയെല്ലാം സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതും ഉപേക്ഷിക്കേണ്ട അനാവശ്യ കാര്യങ്ങളുമാണ്. പുകവലി നിഷിദ്ധമാണ് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. പുകവലിക്കുന്നതുമൂലം നോമ്പ് നഷ്ടപ്പെടും.
രാത്രിയിലെ ഭക്ഷണവും ലൈംഗികബന്ധവും
നോമ്പുനോല്ക്കുന്നവന് അസ്തമയം മുതല്‍ പ്രഭാതോദയംവരെ ഭക്ഷണം കഴിക്കാനും ദമ്പതികള്‍ ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അനുവാദമുണ്ട്. (വിശുദ്ധ ഖുര്‍ആന്‍ 2:183-187)
കൂടാതെ പകല്‍സമയത്ത് തന്നെ മറന്നുകൊണ്ടാണ് ഇവ ചെയ്തതെങ്കിലും കുറ്റകരമല്ല.
വലിയ അശുദ്ധിക്കാരനായ നോമ്പുകാരന് പ്രഭാതത്തിനു മുമ്പ് തന്നെ കുളിച്ച് ശുദ്ധിയായിട്ടി ല്ലെങ്കിലും നോമ്പിന് ഭംഗം വരില്ല. നമസ്കാരത്തിനുവേണ്ടി കുളിച്ചാല്‍ മതിയാകും. ആഇശ(റ) പറ യുന്നു. നബി(സ്വ) റമദാനില്‍ സംയോഗംകൊണ്ട് വലിയ അശുദ്ധിക്കാരനായി പ്രഭാതത്തില്‍ പ്രവേ ശിക്കാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി) .
ഋതുരക്തവും പ്രസവരക്തവും നിലച്ചതിനുശേഷം നോമ്പെടുത്താല്‍ അവര്‍ പ്രഭാതമായശേഷം കുളിച്ചു ശുദ്ധിവരുത്തിയാല്‍ മതിയാകുന്നതാണ്. (ഫിഖ്ഹുസ്സുന്ന)
References