ഹോം > ഹജ്ജ്... > ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

1 മിനിറ്റ് വായിച്ചില്ല

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച് വിശദീകരിക്കുകയാണ് ഈ അധ്യായത്തില്‍. കഅ്ബ നിര്‍മിച്ചത് ആര്? കഅ്ബയുടെ നിര്‍മാണം, കഅ്ബ: ശ്രേഷ്ഠതയും നാമങ്ങളും, കഅ്ബയുടെ പുനര്‍നിര്‍മാണങ്ങള്‍ നടത്തിയ, ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), ഹജ്ജാജ് ബ്‌നു യൂസുഫ്, സുല്‍ത്താന്‍ മുറാദ് ഖാന്‍, മക്ക: ഭൂമിശാസ്ത്രവും മഹത്വവും എന്നീ ഉപശീര്‍ഷകങ്ങളിലൂടെ കഅ്ബയുടെ ചരിത്രം വിശദമായി ഇവിടെ വായിക്കാം.
ഏകദൈവാരാധനയ്ക്കായി ലോകത്ത് നിര്‍മിക്കപ്പെട്ട ഒന്നാമത്തെ ഭവനമാണ് വിശുദ്ധകഅ്ബ. വിശുദ്ധിയും നിര്‍ഭയത്വവും നിറഞ്ഞ മക്കയില്‍, മസ്ജിദുല്‍ ഹറമിനാല്‍ വലയം ചെയ്യപ്പെട്ട് കഅ്ബ വിളങ്ങി നില്‍ക്കുന്നു, അല്ലാഹുവിന്റെ മലക്കുകള്‍ ഒന്നാം വാനലോകത്ത് ബൈത്തുല്‍മഅ്മൂറില്‍ അല്ലാഹുവിന്ന് ആരാധനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ കഅ്ബ കേന്ദ്രീകരിച്ച് മനുഷ്യരും. മനുഷ്യര്‍ക്ക് ത്വവാഫിനുള്ള ഏക കേന്ദ്രമാണ് കഅ്ബ.
Ka'ba masjidul haram
ദിവസേന അഞ്ചുനേരം നമസ്‌കരിക്കുമ്പോള്‍ ശതകോടികള്‍ മുഖംതിരിക്കുന്നത് അതിനു നേരെയാണ്. പതിനായിരങ്ങള്‍ അണമുറിയാതെ അതിനെ ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷവും ഹജ്ജിനും ഉംറയ്ക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ കഅ്ബയുടെ അടുത്തേക്ക് എത്തുന്നുണ്ട്. അന്ത്യവിശ്രമത്തിനായി ആറടി മണ്ണില്‍ കിടത്തുമ്പോള്‍ മുഖം ചെരിച്ചുവെക്കുന്നതും ഇതേ കഅ്ബയുടെ നേരെത്തന്നെ.
കഅ്ബയുടെ നിര്‍മാണം ചരിത്രത്തില്‍ ഏറെ പ്രസിദ്ധമാണ്. ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ”അല്ലാഹു എന്നോട്  ഒരു  കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ?” മകന്‍ പറഞ്ഞു: തീര്‍ച്ചയായും. കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക. ”(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന” – ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാഹീം നിര്‍മിച്ചു (ബുഖാരി) 1
അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.
കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം -2:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം – 22:29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം – 14:31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-3:96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി – 5:2) എന്നിങ്ങനെയാണവ. കഅ്ബ എന്ന പദത്തിന് ചതുരക്കട്ട എന്നാണ് അര്‍ഥം. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിട്ടുള്ളത്.
ഇബ്‌റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങ ളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), ഹജ്ജാജുബ്‌നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.
പടുത്തുയര്‍ത്തിയതു മുതല്‍തന്നെ കഅ്ബക്ക് സൂക്ഷിപ്പുകാരുണ്ടായിരുന്നു. സാദിന്‍ എന്നാണിവരെ വിളിച്ചിരുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റ് അവകാശങ്ങളും ഇവര്‍ക്കായിരുന്നു. ജാഹിലിയ്യാകാലത്ത് ഇത് അബ്ദുദ്ദാര്‍ കുടുംബത്തിനായി. മക്ക വിജയവേളയില്‍ ഈ കുടുംബത്തിലെ ത്വല്‍ഹയുടെ മകന്‍ ഉസ്മാന്റെ കൈവശമായിരുന്നു താക്കോലുണ്ടായിരുന്നത്. ഉസ്മാനില്‍ നിന്ന് നബി(സ്വ) ആ താക്കോല്‍ വാങ്ങി. കഅ്ബ വൃത്തിയാക്കി നമസ്‌കരിച്ചിറങ്ങിയ നബി(സ്വ) താക്കോല്‍ ഉസ്മാനു(റ) തന്നെ മടക്കിക്കൊടുത്തു(ത്വബ്‌റാനി ) 2
ഇപ്പോള്‍ ഇത് സൂക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരായ ആലുശൈബി കുടുംബമാണ്. ഡോ. സ്വാലിഹ് സൈനുല്‍ ആബിദീന്‍ അശ്ശൈബിയാണ് 2014 ഒക്‌ടോബര്‍ മുതല്‍ താക്കോല്‍ സൂക്ഷിപ്പുകാരന്‍. 2013ല്‍ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു.
കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്. ഹജറുല്‍അസ്‌വദ് (കറുത്ത കല്ല്), വാതില്‍ മീസാബ് (പാത്തി), ശാദിര്‍വാന്‍ (അടിത്തറ), ഹിജ്ര്‍ (ഹത്വീം), മുല്‍തസം (ഹജറുല്‍ അസ്‌വദിന്റെയും വാതിലിന്റെയും ഇടയിലുള്ള സ്ഥലം) മഖാമു ഇബ്‌റാഹീം, നാലു മൂലകള്‍, കിസ്‌വ (കഅ്ബയെ മൂടിയ തുണി) എന്നിവയാണവ.

കഅ്ബ നിര്‍മിച്ചത് ആര്?

വിശ്യാസികളുടെ എക്കാലത്തെയും തീര്‍ഥാടനകേന്ദ്രവും ഹിജ്‌റവര്‍ഷം രണ്ടുമുതല്‍ ലോകമുസ്‌ലിം കളുടെ ഖിബ്‌ലയുമായ വിശുദ്ധ കഅ്ബ ആരാണ് നിര്‍മിച്ചത് എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. മലക്കുകള്‍, ആദം നബി(അ), ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബി (അ)യും എന്നിങ്ങനെ പോകുന്നു ആ വീക്ഷണങ്ങള്‍.
അതേസമയം, ഇബ്‌നു കസീര്‍, വിഖ്യാതചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്നിവര്‍ ഉറപ്പിച്ചു പറയു ന്നത്, ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും തന്നെയാണ് കഅ്ബ ആദ്യമായി നിര്‍മിച്ചത് എന്നാണ്. (ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബയുടെ അസ്തിവാരം പടുത്തുയര്‍ത്തുമ്പോള്‍…. (അല്‍ബഖറ:127) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിന്ന്. ഇബ്‌നു കസീര്‍) 3
ഇവ്വിഷയകമായി വന്നിട്ടുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ പരസ്പരം എതിരാവുന്നുണ്ടെന്നും അതുകൊണ്ടു തന്നെ വിശ്വാസയോഗ്യമായി കാണുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
”മനുഷ്യര്‍ക്കായി നിശ്ചയിക്കപ്പെട്ട പ്രഥമഗേഹം ബക്കയിലേതാണ്….”(3:96). എന്ന സൂക്തത്തിന് ”ഭൂമിയില്‍ നിര്‍മിതമായ പ്രഥമവീട് കഅ്ബയാണെന്ന് അര്‍ഥം നല്‍കാവതല്ലെന്ന് അലി(റ) പറഞ്ഞതായി ഇമാം ഖുര്‍തുബി വിവരിക്കുന്നുണ്ട് 4. ആരാധനക്കായി നിശ്ചയിക്കപ്പെട്ട ആദ്യ വീട് എന്നാണ് അതിന്റെ ഉദ്ദേശ്യം. കഅ്ബ ഖിബ്‌ലയായതോടെ, ബൈത്തുല്‍മുഖദ്ദസിന്റെ പേരില്‍ മേനി നടിച്ചിരുന്ന വേദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ സൂക്തം അവതീര്‍ണമാ വുന്നത്. ബൈത്തുല്‍മുഖദ്ദസ് നിര്‍മിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഅ്ബ പടുത്തുയര്‍ത്തി യതും ആശിര്‍വദിക്കപ്പെട്ടതും ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണ് അതെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്.

കഅ്ബയുടെ നിര്‍മാണം

ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ”അല്ലാഹു എന്നോട്  ഒരു  കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ” മകന്‍ പറഞ്ഞു: തീര്‍ച്ചയായും, കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക, പിതാവേ. ”(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന” – ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാഹീം നിര്‍മിച്ചു (ബുഖാരി) 5.
അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.

കഅ്ബ: ശ്രേഷ്ഠതയും നാമങ്ങളും

അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യ ഭവനമായ കഅ്ബ അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദശനവുമാണ്  (ആലു ഇംറാന്‍ : 96), ഹജ്ജ് തീര്‍ഥാടകരുടെ ലക്ഷ്യ സ്ഥാനമാണ് ഈ വിശുദ്ധഗേഹം (ആലു ഇംറാന്‍ : 98). ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളുടെയും നമസ്‌കാരത്തിലെ അഭിമുഖസ്ഥാന(ഖിബ്‌ല)വും ലോകത്ത് നിര്‍മിക്കപ്പെട്ട പ്രഥമപള്ളിയും (മുസ്‌ലിം) ഈ പുണ്യ വീടു തന്നെ. ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് പാപങ്ങളില്‍ നിന്നു മുക്തരായി മടങ്ങാന്‍ കഅ്ബ നിമിത്തമായിത്തീരുന്നു (നസാഈ ) 6
കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം – അല്‍ ബഖറ:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം – അല്‍ ഹജ്ജ് :29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം – ഇബ്‌റാഹീം :31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-ആലു ഇഠറാന്‍ :96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി-അല്‍ മാഇദ:2) എന്നിങ്ങനെ യാണവ. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിടുള്ളത്.

കഅ്ബയുടെ പുനര്‍ നിര്‍മാണങ്ങള്‍

ഇബ്‌റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങ ളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), ഹജ്ജാജുബ്‌നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.
പ്രധാനപ്പെട്ട നാല് പുനര്‍നിര്‍മാണങ്ങള്‍:
1.  ഖുറൈശികള്‍
2. അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ)
3. ഹജ്ജാജുബ്‌നുയൂസുഫ്
4. സുല്‍ത്താന്‍ മുറാദ്ഖാന്‍

ഖുറൈശികള്‍

നുറ്റാണ്ടുകളുടെ പഴക്കത്തില്‍ കഅ്ബ ഒരിക്കല്‍ ഏറെ ദുര്‍ബലമായി. കൂടാതെ ഒരിക്കല്‍ ഒരു സ്ത്രീ യില്‍നിന്ന് തീപ്പൊരി വീണതിനാല്‍ തീപ്പിടിത്തവുമുണ്ടായി. അവര്‍ സുഗന്ധം പുകയ്ക്കുകയായിരുന്നു. അതിനു മുമ്പ് വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. മേല്‍ക്കൂരയി ല്ലാത്തതും ഉയരക്കുറവും മോഷണം പോലുള്ള സമൂഹവിരുദ്ധ ശല്യത്തിനുമിടയാക്കി.
കഅ്ബയുടെ ചുമരുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുംകല്പിച്ച് ഖുറൈശികള്‍ നവീകരിക്കാന്‍ തന്നെയിറങ്ങി. ഒരു കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു;  പുനര്‍ നിര്‍മാണ ഫണ്ടിലേക്ക് നല്‍കേണ്ടത് നിഷിദ്ധവഴിയിലൂടെ നേടിയ പണമാവരുത്. ഇതില്‍ സത്യസന്ധത പാലിച്ചതിനാലാവാം, ഫണ്ട് തീരെ കുറഞ്ഞു. ഹിജ്‌റ് ഇസ്മാഈലിന്റെ ഭാഗത്ത് മൂന്നുമീറ്റര്‍ ഒഴിച്ചിടേണ്ടിവന്നു അവര്‍ക്ക്. അര മതില്‍ കെട്ടി ഇതിനെ വേര്‍തിരിച്ചു .
മഖ്‌സൂം കുലത്തിലെ വലീദാണ് ചുമര് പൊളിക്കാന്‍ ധൈര്യം കാണിച്ചത്. പിന്നെ എല്ലാവരും കൂടിയ കൂട്ടത്തില്‍ മുഹമ്മദ് മുഹമ്മദ് നബി(സ്വ)യും-പ്രവാചകത്വലബ്ധിക്ക് മുമ്പാണിത്- ഉണ്ടായിരുന്നു. സി ഇ 605ലാണിത്.
കഅ്ബയുടെ ഉയരം ഇരട്ടിയായി, ഒമ്പത് മീറ്റര്‍. മേല്‍ക്കൂര നിര്‍മിച്ച് വെള്ളം ഒഴിഞ്ഞുപോകാന്‍ ഒരു പാത്തിയും (മീസാബ്) സ്ഥാപിച്ചു. കിഴക്കെ വാതില്‍ തറയില്‍നിന്ന് അല്പം ഉയര്‍ത്തുകയും പടിഞ്ഞാറെ വാതില്‍ അടയ്ക്കുകയും ചെയ്തു.
നിര്‍മാണത്തിനിടെ, ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്തുവെക്കുന്നത് സംബന്ധിച്ച തര്‍ക്കമുണ്ടായി. ഇത് പുനര്‍നിര്‍മാണത്തെ ഒരുവേള തടസ്സപ്പെടുത്തുകയും യുദ്ധസമാന സാഹചര്യമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ മുഹമ്മദ് നബി(സ്വ)യാണ് പ്രശ്‌നം പരിഹരിച്ചത്. (അന്ന് പ്രവാചകത്വം ലഭി ച്ചിട്ടില്ല).
പൊളിക്കുന്നതിനിടെ, ഹജറുല്‍അസ്‌വദ്, മഖാമു ഇബ്‌റാഹീം എന്നിവയുടെ ചുവട്ടില്‍ നിന്ന് രണ്ട് ലിഖിതങ്ങള്‍ കിട്ടിയിരുന്നു . ഇതില്‍ സിറിയന്‍ ലിപിയാണുണ്ടായിരുന്നത്.

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)

മുആവിയ(റ)യുടെ വിയോഗാനന്തരം ഹുസൈനും(റ) അബ്ദുല്ലാഹിബ്‌നു സുബൈറും മദീന പ്രവി ശ്യയില്‍ ഭരണം പിടിച്ചു. ഇതിനെതിരെ യസീദ് രംഗത്തുവരികയും അബ്ദുല്ല(റ)യെ നേരിടാന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. ഇത് മക്കയെ യുദ്ധഭൂമിയാക്കുകയും കഅ്ബക്ക് കാര്യമായ കേടുപാടുകള്‍ ഏല്പിക്കുകയുമുണ്ടായി. ഇതിനെ തുടര്‍ന്നാണ് മക്കയുടെ അധികാരം പിടിച്ച അബ് ദുല്ല കഅ്ബ പുനര്‍നിര്‍മിച്ചത്. സി ഇ  683 ലാണിത്.
കഅ്ബ പൂര്‍വസ്ഥിതിയില്‍ നവീകരിക്കാന്‍ (ഹിജ്ര്‍കൂടി ഉള്‍പ്പെടുത്തി) നബി(സ്വ) ആഗ്രഹിച്ചരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ആഇശ(റ)യുടെ ഉപദേശമനുസരിച്ചാണ് അബ്ദുല്ല(റ) പുനര്‍നിര്‍മിച്ചത്. (ബുഖാരി) 7.
അങ്ങനെ ഹിജ്‌റ് ഉള്‍പ്പെടുത്തുകയും വാതിലുകള്‍ രണ്ടും പുനസ്ഥാപിക്കുകയും ചുമരിന്റെ ഉയരം 27 മുഴമാക്കി വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു നവീകരണം. ഇതോടൊപ്പം മസ്ജിദുല്‍ ഹറാമും അദ്ദേഹം വിശാലമാക്കിയിരുന്നു.

ഹജ്ജാജ് ബ്‌നു യൂസുഫ്

മക്കയിലും മദീനയിലും ഭരണമുറപ്പിച്ച അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെതിരെ അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍ സൈന്യത്തെ അയച്ചു. ഹജ്ജാജുബ്‌നു യൂസുഫായിരുന്നു പടനായകന്‍. മക്കയില്‍ അഭയംതേടിയ അബ്ദുല്ല(റ)യെയും ഒപ്പമുള്ളവരെയും വധിച്ച ഹജ്ജാജ് മക്ക പിടിച്ചട ക്കി. ഈ യുദ്ധത്തിലും കഅ്ബയില്‍ തീപ്പിടിത്തമുണ്ടായി.
മക്കയില്‍ ഗവര്‍ണറായ ഹജ്ജാജ്, അബ്ദുല്ല(റ) മാറ്റങ്ങള്‍ വരുത്തി കഅ്ബ പുതുക്കിപ്പണിത വിവരം അബ്ദുല്‍മലികിനെ അറിയിച്ചു. നബി(സ്വ)യുടെ കാലത്തുള്ളതുപോലെ മാറ്റിപ്പണിയാനാ യിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഹജ്ജാജ് അതുപോലെത്തന്നെ ചെയ്തു പടിഞ്ഞാറെ വാതില്‍ അടച്ചു, കിഴക്കെ വാതില്‍ അല്പം ഉയര്‍ത്തി, ഹിജ്‌റ് ഒഴിവാക്കി. എന്നാല്‍ ഉയരം 27 മുഴമാക്കി നില നിര്‍ത്തുകയും ചെയ്തു . സി ഇ 693 ലാണിത്.
ഹാറൂന്‍ റശീദ് ഇത് വീണ്ടും പഴയപടിയാക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇമാം മാലിക് എതിരായ പ്പോള്‍ പിന്തിരിഞ്ഞു. സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂരമാറ്റുകയും സുല്‍ത്താന്‍ അഹ്‌മദ് ചുമരു കളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തിരുന്നു ഇതിനിടയില്‍.

സുല്‍ത്താന്‍ മുറാദ്ഖാന്‍

കഅ്ബ ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലത്ത് പണിത അതേ രൂപത്തില്‍ ഏതാണ്ട് ഒമ്പത് നൂറ്റാണ്ടുകാലം നിലനിന്നു. ഉസ്മാനീ സുല്‍ത്താന്‍ മുറാദ് നാലാമനാണ് ഒടുവില്‍ കഅ്ബ പുനര്‍നിര്‍മിച്ചത്; സി ഇ 1630ല്‍. ആയിടെയുണ്ടായ മഹാപ്രളയത്തില്‍ കഅ്ബയും മസ്ജിദുല്‍ ഹറാമും വെള്ളത്തില്‍ മുങ്ങി. കഅ്ബയുടെ ചുമരുകള്‍ ഇടിയുകയും മേല്‍ക്കൂര വീഴുകയും ചെയ്തു. അതിലുണ്ടായിരുന്നവ ഒലിച്ചുപോയി. ഈജിപ്തിലെ നിര്‍മാണ വിദഗ്ധരെ വെച്ച് നാലുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ നിര്‍മിതിയാണ് ഇന്നും നിലനില്‍ക്കുന്നത്.
പിന്നീട് ഭദ്രതയുണ്ടാക്കലും അലങ്കാര പ്രവൃത്തികളും മാത്രമേ ഇക്കാലംവരെ നടത്തിയിട്ടുള്ളൂ.

മക്ക: ഭൂമിശാസ്ത്രവും മഹത്ത്വവും

ഏഷ്യാ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന സഊദി അറേബ്യയിലെ ഒരു പ്രധാന പ്രവിശ്യയാണ് മക്ക. സുഊദി അറേബ്യയുടെ തുറമുഖ നഗരമായ ജിദ്ദയില്‍നിന്ന് 80 കിലോ മീറ്റര്‍ ഉള്ളിലേക്ക് മാറി സമുദ്ര നിരപ്പില്‍നിന്ന് 910 അടി ഉയരത്തിലായി മക്ക നഗരം സ്ഥിതിചെയ്യുന്നു. മുസ്‌ലിംകളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ് ഇത്. ലോകത്ത് ഏകദൈവത്തെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ദേവാലയമായ കഅ്ബ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കടുത്ത പാറക്ക ല്ലുകളാലും കുന്നുകളാലും ചുറ്റപ്പെട്ട ഇവിടെ നാഗരികത ആരംഭിക്കുന്നത് ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അറേബ്യന്‍ മരുഭൂമിയില്‍ മനുഷ്യരെ ആകര്‍ഷിക്കാവുന്ന യാതൊന്നും അവകാശപ്പെടാനില്ലാതെ കിടന്ന പ്രദേശമാണിത്. ബാബിലോണിയക്കാരനായ ഇബ്‌റാഹീം നബി (അബ്രഹാം പ്രവാചകന്‍) തന്റെ കുടുംബത്തെ ഇവിടെ നേരത്തെയുണ്ടായിരുന്നതും നശിച്ചുപോയ തുമായ ദേവാലയത്തിന്റെ പരിസരത്ത് താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ഫലമായി ഈ പ്രദേശത്ത് അത്ഭുത ഉറവയായ സംസം രൂപപ്പെട്ടു. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതിനാല്‍ മനുഷ്യമനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കേണമേ. അവര്‍ക്ക് നീ കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചേക്കാം”(14:37). ഇതോടെ സമീപ പ്രദേശങ്ങളില്‍നിന്ന് അവിടെ ആളുകള്‍ വന്ന് താമസിക്കാന്‍ തുടങ്ങി. ഇതാണ് അറബ് വംശത്തിന്റെ തന്നെ ഉത്ഭവചരിത്രം.
ഭൂമുഖത്ത് പവിത്രമായി അല്ലാഹു തെരഞ്ഞെടുത്ത പ്രദേശമാണ് മക്ക (48:24), ബക്ക(3: 96), ഉമ്മുല്‍ഖുറാ (രാജ്യങ്ങളുടെ കേന്ദ്രം) (42:7), അല്‍ബലദുല്‍ അമീന്‍ (നിര്‍ഭയ രാജ്യം)(95:3) എന്നെല്ലാം ഖുര്‍ആന്‍ ഈ രാജ്യത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഈ വാക്കുകളെയെല്ലാം അന്വര്‍ഥമാ ക്കുന്നതാണ് ഈ നാട്. ഏകദൈവാരാധകരാല്‍ തിങ്ങിനിറഞ്ഞതും (മക്ക)  അക്രമികളാല്‍ നശിപ്പിക്കപ്പെട്ടതും(ബക്ക) മനുഷ്യവാസമുള്ള ഭൂപ്രദേശങ്ങളില്‍ നിന്നും ഏകദേശം തുല്യദൂരം പങ്കിടുന്ന തും(ഉമ്മുല്‍ഖുറാ) നൂറ്റാണ്ടുകളായി ജനകോടികള്‍ക്ക് സമാധാനം സമ്മാനിക്കുകന്നതുമായ (ബലദുന്‍ അമീന്‍) പ്രദേശമാണിത്. ഇതെല്ലാം ചേര്‍ന്നതാണ് ഈ രാജ്യത്തിന്റെ പവിത്രതക്കും മഹത്വത്തിനും കാരണം.
ഈ പ്രദേശത്തിന്റെ പവിത്രത അവിടെ നിവസിക്കുന്നതിലോ മരിക്കുന്നതിലോ ഇവിടത്തെ വെള്ളവും മണ്ണും ഉപയോഗിക്കുന്നതിലോ അല്ല, പ്രത്യുത അവിടെ നിര്‍വഹിക്കപ്പെടുന്ന ആരാധനകളാണ് അതിനെ പവിത്രവും പുണ്യഭൂമിയുമാക്കുന്നത്. അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബ ദേവാലയത്തിന്റെ നാടാണ് അത് എന്നതാണ് ആ പ്രദേശത്തിന് മഹത്വം നല്കിയത്. മുസ്‌ലിംകള്‍ക്ക് പ്രത്യേക പുണ്യസ്ഥലങ്ങളായി നിശ്ചയിക്കപ്പെട്ട മൂന്നു പള്ളികളില്‍ ഒന്നാമത്തേതാണ് ഇത്.  ഇവിടെ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരത്തിന് മറ്റു പള്ളികളില്‍ നിന്നുള്ളതിനെക്കാള്‍ ലക്ഷം മടങ്ങ് പ്രതിഫലമുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘‘തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. അത് അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നു”(3:96). ”’പറയുക: ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷി താവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുക്കളും അവന്റെതാണ്. കീഴ്‌പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു”(27:91). ലോകവസാനം വരെ ഈ പവിത്രത നിലനില്‍ക്കുമെന്നും നബി(സ്വ) പ്രഖ്യാപിച്ചു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. മക്കവിജയ ദിവസം നബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും ആകാശഭൂമികള്‍ സൃഷ്ടിക്ക പ്പെട്ട നാള്‍ മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍വരെക്കും ആ പവിത്രത നിലനില്‍ക്കുകയും ചെയ്യും(ബുഖാരി) 8.

ഈ നാട് നല്കുന്ന നിര്‍ഭയത്വമാണ് ഇതിന്റെ മറ്റൊരു മഹത്വം(3:97). ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാണ് ഈ രാജ്യത്തെ ഇങ്ങനെ നിര്‍ഭയത്വത്തിന്റെ കേന്ദ്രമാക്കിയത്. ‘‘ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം. എന്റെ രക്ഷിതാവേ, നീ ഈ മക്കയെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധന നടത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യേണമേ’‘(14:35)

മനുഷ്യനായാലും മറ്റു ജീവികള്‍ക്കായാലും അല്ലാ ഹുവിനെയല്ലാതെ ആരെയും പേടിക്കേണ്ടതില്ലാത്ത ഇടമാണ് ഹറം. മക്കയിലെ ബഹുദൈവാരാധ കര്‍ക്കുപോലും ഈ പ്രദേശം ഇത്തരത്തില്‍ അഭയമായിരുന്നു എന്നാണ് ഖുര്‍ആന്‍ സൂറതു ഖുറൈശിലൂടെ ഉണര്‍ത്തുന്നത്. ഈ പ്രദേശത്തിന്റെ നിര്‍ഭയാവസ്ഥ സൂക്ഷിക്കേണ്ടത് അതിനെ ആദരിക്കുന്ന മനുഷ്യരുടെ ബാധ്യതയാണ്. ഇല്ലെങ്കില്‍ അവര്‍ ദൈവിക ശിക്ഷക്ക് പാത്രമാകും. ”അവിടെ വെച്ച് അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്”(22:25). ഇത് കഅ്ബ തകര്‍ക്കാന്‍ വന്ന അബ്‌റഹതിനെ അമാനുഷികമായ രീതിയില്‍ പരസ്യമായി നശിപ്പിച്ചതുപോലെയാകാം. അല്ലെങ്കില്‍ മക്കാബഹുദൈവാരാധകരെ ആ മണ്ണില്‍ നിന്ന് ഇല്ലായ്മചെയ്തപോലെയുമാകാം.
അറേബ്യ മുഴുവന്‍ ദാരിദ്ര്യത്തിലായ നൂറ്റാണ്ടുകളിലും വിവിധ നാടുകളില്‍നിന്നു വരുന്ന തീര്‍ഥാടക രാല്‍ മക്ക പ്രായേണ സുഭിക്ഷതയിലായിരുന്നു. അതിന് കാരണം കഅ്ബയായിരുന്നു. ഹജ്ജും ഉംറ യുമടക്കമുള്ള തീര്‍ഥാടനത്തിന് നാനാഭാഗങ്ങളില്‍ നിന്നായി ഇവിടെ പുരാതനകാലം മുതല്‍ പതിനാ യിരക്കണക്കായ മനുഷ്യരെത്തുന്നു. അവര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ വാങ്ങിയും അവര്‍ക്കാവ ശ്യമുള്ള ചരക്കുകള്‍ വിറ്റും അന്ന് മക്കക്കാര്‍ സമൃദ്ധിനേടി. കഅ്ബയുടെ സൂക്ഷിപ്പുകാര്‍ എന്ന നിലയില്‍ അവര്‍ക്ക് മറ്റു നാടുകളിലേക്ക് സുരക്ഷിതമായി കച്ചവടയാത്ര നടത്താനും മറ്റും കഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഇത് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ”ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും നിര്‍ഭയത്വം നല്‍കുകയും ചെയ്തവനെ’‘(106:1-4)..
ആധുനിക കാലത്ത് യാത്രാ സൗകര്യങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തികശേഷി ലഭിക്കുകയും ചെയ്തപ്പോള്‍ ഈ ഏകദൈവാരാധനാ കേന്ദ്രത്തിലെത്താനും ഹജ്ജും ഉംറയും നിര്‍വഹിക്കാനും ജനലക്ഷങ്ങള്‍ക്ക് ശേഷി ലഭിച്ചു. അതിനാല്‍ ദൈവത്തിന്റെ വിളിക്കുത്തരം നല്കുക എന്ന ബാധ്യത നിര്‍വഹിക്കാനായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമായി എത്തുന്ന അല്ലാഹുവിന്റെ അതിഥി കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.  സുഭിക്ഷവും സൗകര്യപ്രദവുമായ ആതിഥ്യം നല്കി ഇവരെ ആദരിക്കാന്‍ എണ്ണയും സ്വര്‍ണവും നല്കി അല്ലാഹു ഈ നാടിനെ സമ്പന്നമാക്കി. കൃഷിയും കച്ചവ ടവും വ്യവസായങ്ങളുമൊന്നും ഇനിയും വളര്‍ന്നിട്ടില്ലാത്ത ഈ നാടിനെ അങ്ങനെ ജനലക്ഷങ്ങളെ ഊട്ടാനും പോറ്റാനുമായി എല്ലാ രാജ്യക്കാരുടെയും പഴങ്ങളും ഫലങ്ങളും സമൃദ്ധമായി ലഭിക്കുന്ന ഇടമാക്കി അല്ലാഹു അനുഗ്രഹിച്ചു. ”നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങ ളുടെ നാട്ടില്‍നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറയുന്നു. നിര്‍ഭയമായ ഒരു പവിത്ര സങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തിക്കൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല”(28:57).
References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), കിതാബുല്‍ അംബിയാഅ്, ഹദീസ് 3364[]
  2. മുഅ്ജമുല്‍ കുബ്‌റാ ലിത്ത്വബ്‌റാനി, വാള്യം 01, പേജ് 155, ഹദീസ് 488[]
  3. തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 623[]
  4. തഫ്‌സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു അബീബക്‌റിബ്‌നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്‌രിയ്യ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 137[]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 142-144, ഹദീസ് 3364[]
  6. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 256, ഹദീസ് 3016[]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 86, ഹദീസ് 7243[]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 104, ഹദീസ് 3189[]
മുൻപത്തെ ലേഖനം നോമ്പ്: തത്ത്വം ലക്ഷ്യം മഹത്ത്വം
അടുത്ത ലേഖനം ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History