ഹോം > നോമ്പ്... > നോമ്പ്: തത്ത്വം ലക്ഷ്യം മഹത്ത്വം

1 മിനിറ്റ് വായിച്ചില്ല

നോമ്പ്: തത്ത്വം ലക്ഷ്യം മഹത്ത്വം

നോമ്പ്: തത്ത്വം ലക്ഷ്യം മഹത്ത്വം എന്ന അധ്യായത്തിൽ, ഇസ്‌ലാം പ്രധാന ആരാധനയായി കാണുന്ന വ്രതം അഥവാ നോമ്പിൻറെ ആത്മീയതയും മഹത്വവും പ്രതിഫലവുമെല്ലാം പ്രമാണബദ്ധമായി വിശദീകരിക്കുന്നു. വ്രതം മുഹമ്മദ് നബി(സ്വ) മുസ്‌ലിം സമുദായത്തിനു മാത്രമായി നിർബന്ധമാക്കിയ അനുഷ്ഠാനമല്ല,മറിച്ച് അത് പൂർവ്വ സമുദായങ്ങളിലും ഉണ്ടായിരുന്നു എന്ന ഖുർആനിക അധ്യാപനം സ്ഥാപിക്കുന്ന പഠനമാണ്, നോമ്പ് പൂർവിക മതങ്ങളിൽ എന്ന ഭാഗത്ത് ചർച്ചചെയ്യുന്നത്. നോമ്പ് ജൂതമതത്തിൽ, ക്രിസ്തുമതത്തിലെ നോമ്പ്, പാഴ്സികളിലും ഈജിപ്തുകാരിലും, ബുദ്ധ-ജൈന മതങ്ങളിലെ നോമ്പ്, വ്രതം എന്തു മതത്തിൽ, വ്രതം പുരാതന അറബികളിൽ എന്നീ ശീർഷകങ്ങളിൽ ഈ പുരാതന സംസ്കാരങ്ങളിൽ നിലനിന്നിരുന്ന വ്രതങ്ങളെയും അവയുടെ ആചാര- അനുഷ്ഠാന രീതികളെയും വിശദമായി വിശദീകരിക്കുന്നു.
ഭൗതികസുഖങ്ങളില്‍ ആപതിച്ച് ശരീരേഛകളുടെ അടിമയായി മാറുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ അധമനാകും. ഇഛാസ്വാതന്ത്ര്യം നല്കപ്പെട്ട മനുഷ്യന്‍ യാതൊരു നിയന്ത്രണത്തിനും വിധേയനാകാതെ, കൂടുതല്‍ സുഖങ്ങള്‍ അന്വേഷിക്കുകയും അത് സമൂഹദ്രോഹപരമാകും. കൂടാതെ വ്യക്തിപരമായിത്തന്നെ ദോഷകരമായി ഭവിക്കും. ഇതിനെ കേവലം ശാസ്ത്രമോ യുക്തിയോ ഭൗതികമായ നിയമാവലികളോവെച്ച് ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ഇവിടെ ദൈവഭയവും പ്രതിഫലപ്രതീക്ഷയും ലക്ഷ്യമാക്കി സ്വയംനിയന്ത്രിച്ച് മാനവികതയുടെയും ആത്മീയതയുടെയും ഔന്നത്യങ്ങളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിലെ വ്രതം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുള്ളവരാവാന്‍” (2:183).
ഇമാം ഇബ്‌നുല്‍ ഖയ്യിം ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു. ‘അന്തിമ സൗഭാഗ്യവും സുഖവും ആര്‍ജിക്കുന്നതിന് മനുഷ്യനെ സന്നദ്ധനാക്കുക, ശാശ്വത ജീവിത വിജയത്തിനാവശ്യമായ പരിശുദ്ധിയാര്‍ജിക്കുക, അവന്റെ ദേഹേഛകളെ നിയന്ത്രിക്കുക, ശീലങ്ങളുമായുള്ള അവയുടെ ബന്ധം വിഛേദിക്കുക, വൈകാരിക ശക്തിയെ ക്രമീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. നോമ്പ് വിശപ്പും ദാഹവും വികാരത്തിന്റെ മൂര്‍ച്ചയും കുതിപ്പും നിയന്ത്രിക്കുന്നു. അത് വിശക്കുന്ന പാവങ്ങളുടെ അവസ്ഥയെപറ്റി ബോധമുളവാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ അവയവങ്ങളെ അവയുടെ പ്രകൃതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിടാത്തതിനാല്‍ ഇഹലോകത്തും പരലോകത്തും അവന് ദോഷം ചെയ്യുന്ന മാര്‍ഗത്തില്‍ അഴിഞ്ഞാടുന്നതിനെ നോമ്പ് തടയുന്നു. ഓരോ അവയവത്തെയും അത് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിടുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും സാധനയുമാകുന്നു’ (സാദുല്‍മആദ്) 1.
ആത്മസംസ്‌കരണം, ഇഛാനിയന്ത്രണം, മൂല്യവിചാരം, എന്നിവയെല്ലാം വ്രതം ലക്ഷ്യമാക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയല്‍ തുടങ്ങിയ അനുബന്ധഗുണങ്ങളും വ്രതം മൂലം സിദ്ധിക്കുന്നു.  ചുരുക്കത്തില്‍ മനുഷ്യനെ തിന്മയില്‍ നിന്ന് തടുക്കാനും നന്മകളിലേക്ക് പ്രചോദിപ്പിക്കാനും നിഷേധിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയും ക്ഷമയും ആര്‍ദ്രതയുമെല്ലാം പരിശീലിപ്പിക്കാനും അവ വഴി ഈ ഭൂമിയിലെ അവന്റെ ആര്‍ത്തികള്‍ നിയന്ത്രിച്ച് സ്വന്തം ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും നേടാനും പരലോക മോക്ഷം കരസ്ഥമാക്കാനും ഉള്ള മാര്‍ഗമായിട്ടാണ് ഇസ്‌ലാം വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്.
അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെക്കുറിച്ച് നബി(സ്വ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
”മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്.  അതെനിക്കുള്ളതാണ്,  അതിന് പ്രതിഫലവും ഞാനാണ് നല്കുക’ എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ലതായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പുതുറക്കുമ്പോഴും തന്റെ നാഥനെ നേരില്‍ കാണുമ്പോഴും” (മുസ്‌ലിം) 2).
”നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമക്കുവേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പു പറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെകാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ’. അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും” (അഹ്‌മദ്) 3.
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛികകര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധ കര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ എഴുപത് വര്‍ഷം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.
അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെകുറിച്ച് നബി(സ്വ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്.  അതെനിക്കുള്ളതാണ്  അതിന് പ്രതിഫലവും ഞാനാണ് നല്കുക എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ല സുഗന്ധമായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും (മുസ്‌ലിം) 4
നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പുപറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ. ഖുര്‍ആന്‍ പറയും: ഞാന്‍ അവന്റെ രാത്രിയിലെ ഉറക്കം തടസ്സപ്പെടുത്തി.
അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും(അഹ്‌മദ്) 5.
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛിക കര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധകര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ എഴുപത് വര്‍ഷം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.

നോമ്പ് പൂർവിക മതങ്ങളിൽ

ദൈവികമതത്തിലെ വളരെ പ്രധാനമായ ഒരു ആരാധനാകര്‍മം എന്നനിലയില്‍ വ്രതം പുരാതന കാലങ്ങളിലെയും മതാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. വ്യത്യസ്ത രൂപങ്ങളിലും സമയങ്ങളിലുമായി ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വ്രതം നിലനിന്നു. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുള്ളവരാവാന്‍” (2:183).
ഈ കാര്യം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.  ”നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിക്കനുസരിച്ച് അല്പം വ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്. മലയാളത്തില്‍ നോമ്പ്, വ്രതം, ഉപവാസം എന്ന പദങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഏകദേശം ഒരേ അര്‍ഥത്തിലാണ്. ദൈവത്തോടൊപ്പം വസിക്കുക, അഥവാ തന്റെ ഇന്ദ്രിയങ്ങളെയും കാമം, ക്രോധം തുടങ്ങിയ വികാരങ്ങളെയും ദൈവത്തിന് ഇഷ്ടമുള്ള വിധത്തില്‍ വിധേയമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സാധിക്കാനുള്ള പ്രധാന മാര്‍ഗമാണ് ഭക്ഷണവും ലൈംഗികതയും നിയന്ത്രിക്കുക എന്നുള്ളത്. മനുഷ്യനെ ദൈവവുമായി അടുപ്പിക്കാന്‍ രൂപംകൊണ്ട മതങ്ങളെല്ലാം അതുകൊണ്ടുതന്നെ ഈ അനുഷ്ഠാനത്തിന് തങ്ങളുടെ ആചാരങ്ങളില്‍ പ്രധാനപങ്കു നല്കി”.

നോമ്പ് ജൂത മതത്തില്‍

ജൂതമതത്തില്‍ (യഹൂദമതം) വ്രതങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. ”മോശെ (മൂസാ നബി) സീനാ പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്പതു ദിവസത്തെ അനുസ്മരിച്ചുകൊണ്ട് യഹൂദികള്‍ അത്രയും ദിവസം നോമ്പനുഷ്ഠിക്കാറുണ്ട്. മോശെ നാല്പതു രാവും നാല്പതു പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു” (പുറപ്പാട് 34:28) 6 അതുപോലെ അവരുെട ഏഴാം മാസമായ തിശ്‌രിയയിലെ വ്രതം നിര്‍ബന്ധമായി കരുതിപ്പോരുന്നു. ഈ വ്രതവും ജൂണ്‍ ഒമ്പതാം നാളിലെ വ്രതവും ഒരു പ്രദോഷം മുതല്‍ മുഴുദിവസം നീണ്ടുനില്ക്കും.
ജൂതമതത്തില്‍ ചില വ്രതങ്ങള്‍ പ്രാദേശികവും വിഭാഗീയവുമാണ്. പുരോഹിതന്മാര്‍ സ്വന്തമായുണ്ടാ ക്കിയ വ്രതങ്ങളുമുണ്ട്. സാധാരണ വ്രതങ്ങള്‍ പ്രഭാതംമുതല്‍ ആരംഭിക്കുകയും അസ്തമനത്തോടെ ആദ്യനക്ഷത്രം ഉദിക്കുമ്പോള്‍ അവസാനിക്കുകയും ചെയ്യും.
യഹൂദികളില്‍ ദുഃഖാചരണത്തിനായി ഉപയോഗിക്കുന്ന നോമ്പുകളുണ്ട്. മെയ്, ജൂണ്‍, ജൂലായ് എന്നീ മാസങ്ങളിലാണ് ഈ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്. സുലൈമാന്‍ ദേവാലയം തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മയിലും ഇവര്‍ നോമ്പെടുക്കാറുണ്ട്. കൂടാതെ മൂസാ നബിയുടെ മരണദിവസവും നോമ്പെടുക്കുന്നു. യുദ്ധത്തിനു മുമ്പും പിതാവിന്റെ മരണദിവസവും വ്രതമനുഷ്ഠിക്കുന്ന പതിവും ഇവരിലുണ്ട്. നിര്‍ബന്ധ നോമ്പുകള്‍ക്കു പുറമെ ഐഛികമായതും പ്രായശ്ചിത്തത്തിനുള്ളതുമായ വ്രതങ്ങളും യഹൂദമതത്തിലുണ്ട്.

ക്രിസ്തുമതത്തിലെ നോമ്പ്

ക്രൈസ്തവരില്‍ നോമ്പിന് വലിയ പ്രാധാന്യമുണ്ട്. മതാചാരങ്ങള്‍ കാലദേശങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതാണ് ക്രൈസ്തവ രീതി എന്നതിനാല്‍ സാര്‍വലൗകികവും സാര്‍വജനീനവുമായ വ്രതങ്ങള്‍ അതില്‍ കുറവാണ്. മോസസിന്റെ (മൂസാ നബി) മതനിയമങ്ങള്‍ തന്നെയായിരുന്നു ജീസസിന്റേത് (ഈസാ നബി) എന്നതിനാല്‍ ബൈബിള്‍ പഴയനിയമം പരിചയപ്പെടുത്തുന്ന വ്രതങ്ങള്‍ ക്രിസ്തുമതത്തിലും കാണാം. ”പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് ഒരു ഭൂമിയിലേക്ക് നയിച്ചു. നാല്പതു രാവും നാല്പതു പകലും അവന്‍ ഉപവസിച്ചു”  എന്ന പുതിയ നിയമത്തിലെ മത്തായി സുവിശേഷം 4:2 വചനം മൂസാ പ്രവാചകന്റെ  തൗറാത്ത് സ്വീകരണവുമായി ബന്ധപ്പെട്ട് ജൂതമതം നിര്‍ദേശിക്കുന്ന പ്രായശ്ചിത്തവ്രതം തന്നെയാണ്.
പുരോഹിതന്മാരും മതപ്രമാണിമാരുമായിരുന്നു ക്രിസ്തുമതത്തില്‍ വ്രതത്തിന് രൂപഭാവങ്ങള്‍ നല്കിയത്. ഒന്നും രണ്ടും ദിവസങ്ങളും അതിലേറെ മണിക്കൂറുകളും നീണ്ടു നില്ക്കുന്ന ഉപവാസങ്ങള്‍ ഇങ്ങനെ കാണാം. പൗലോസിന്റെ മരണാനന്തരം ഒന്നര നൂറ്റാണ്ടിനു ശേഷമാണ് വ്രതത്തിന് നിയമസംരക്ഷണം നല്കാനുള്ള നടപടികള്‍ ഉണ്ടായത്. അങ്ങനെ വ്യക്തികളുടെ ഇഛയ്ക്കനുസൃതമായി വ്രതം ആചരിക്കാനുള്ള അനുമതി നല്കപ്പെട്ടു. എല്ലാ ആഴ്ചകളിലെയും ബുധന്‍, വെള്ളി ദിവസങ്ങള്‍, മാമോദീസ മുക്കുന്നതിനു മുമ്പ് ഒന്നോരണ്ടോ ദിവസം തുടങ്ങിയുള്ള നോമ്പുകള്‍ ഇങ്ങനെ നിയമമാക്കപ്പെട്ടു. ഈസ്റ്ററിനു ശേഷമുള്ള അന്‍പതു നോമ്പ് (വലിയ നോമ്പ്), ക്രിസ്തുമസിന് മുമ്പുള്ള ‘ഇരുപത്തഞ്ച് നോമ്പെന്ന’ ചെറിയനോമ്പ്, അന്‍പത് നോമ്പിന്റെ രണ്ടാഴ്ച മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യൂനുസ് പ്രവാചകനെ ദൈവം കരയിലേക്ക് രക്ഷപ്പെടുത്തിയതിന്റെ അനുസ്മരണത്തിനായുള്ള മൂന്നു നോമ്പ്, ആഗ്‌സ്ത് ഒന്നു മുതല്‍ 15 വരെ ഈസാ നബിയുടെ മാതാവായ മര്‍യമിനെ അനുസ്മരിച്ചുകൊണ്ടുള്ള പതിനഞ്ച് നോമ്പ്, ശ്ലീഹാ നോമ്പ്, എന്നിങ്ങനെ ധാരാളം നോമ്പുകള്‍ ക്രിസ്തുമതത്തില്‍ നിലവിലുണ്ട്.
ക്രിസ്ത്യാനികളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിവിധ നോമ്പുകളായിരുന്നു പ്രചാരത്തില്‍ വന്നത്. എ ഡി മൂന്നാം നൂറ്റാണ്ടിലാണ് വ്രതദിനങ്ങള്‍ കൃത്യമായി നിര്‍ണയിച്ചത്. രൂപങ്ങളിലും രീതികളിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ക്രൈസ്തവ നോമ്പുകള്‍. വ്രതം അവസാനിപ്പിക്കേണ്ട സമയം, അനുഷ്ഠാനരൂപം എന്നിവയിലെല്ലാം ഈ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ മാംസം മാത്രമാണ് ഉപേക്ഷിക്കുന്നതെങ്കില്‍ മത്സ്യവും മാംസവും ഉപേക്ഷിക്കുന്നവരും മുട്ടയും പഴവര്‍ഗങ്ങളും ഉപേക്ഷിക്കുന്നവരുമുണ്ട്. റൊട്ടി മാത്രം കഴിക്കുന്ന രീതിയുണ്ട്.  എല്ലാതരം അന്നപാനീയാദികളും വെടിഞ്ഞ് പൂര്‍ണമാക്കുന്ന വ്രതരീതിയും ക്രൈസ്തവ സഭകള്‍ അംഗീകരിക്കുന്നുണ്ട്.
വ്രതത്തിന്റെ ഉദ്ദേശ്യത്തെ വഞ്ചിക്കുന്ന കാപട്യത്തെ യേശു വിമര്‍ശിക്കുന്നുണ്ട്. ‘നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുക യും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു സമ്മാനം നല്കുകയും ചെയ്യും'(മത്തായി 6:16,17,18 7

പാഴ്‌സികളിലും ഈജിപ്തുകാരിലും

പാഴ്‌സികള്‍ കൃത്യമായി വ്രതം അനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥമായ അവെസ്റ്റ യില്‍ വ്രതം സംബന്ധിച്ച നിര്‍ദേശങ്ങളുണ്ട്. മതനേതാക്കള്‍ക്ക് നിര്‍ബന്ധമായ പഞ്ചവത്സര നോമ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതില്‍ പെട്ടതാണ്.
പുരാതന ഈജിപ്തുകാര്‍ ഉത്സവങ്ങളുടെ ഭാഗമായി വിവിധ നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നതായി കാണുന്നു. പരേതാത്മാക്കളുടെ തൃപ്തിക്കുവേണ്ടിയും അവര്‍ വ്രതങ്ങളെടുത്തു. ബന്ധുക്കള്‍ തങ്ങള്‍ക്കുവേണ്ടി ഇഷ്ടഭോജ്യങ്ങള്‍ ഒഴിവാക്കി പട്ടിണികിടക്കുമ്പോള്‍ മരണപ്പെട്ടവര്‍ അവരെക്കു റിച്ച് സംതൃപ്തരാകുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഗ്രീക്ക് മാസമായ തിസ്മൂഫീരിയയുടെ മൂന്നാം ദിവസത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി വ്രതം നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു.

ബുദ്ധ – ജൈന മതങ്ങളിലെ നോമ്പ്

ബുദ്ധമതത്തില്‍ വ്രതം പുണ്യകര്‍മമാണ്. ഭക്ഷണം വെടിഞ്ഞ് ശരീരം ക്ഷീണിപ്പിക്കുന്നത് പാവങ്ങളോടുള്ള അനുകമ്പയായി അത് കാണുന്നു. ചിലര്‍ വാവുദിനങ്ങളില്‍ ഉപവസിക്കുന്നു. തിബത്തിലെ ലാമമാര്‍ ദിവസം മുഴുവന്‍ ഉമിനീര്‍പോലും ഉപേക്ഷിച്ച് നോമ്പെടുക്കുന്ന ആചാരം നിലവിലുണ്ട്. ചിലര്‍ ചാന്ദ്രമാസങ്ങളുടെ ആദ്യത്തെ നാലുദിവസം നോമ്പെടുക്കാറുണ്ട്.
ജൈനമത വിശ്വാസികളുടെ വ്രതം കൂടുതല്‍ കഠിനമാണ്. ഇവരിലെ മതനേതാക്കള്‍ മാസങ്ങളോളം ജലപാനം മാത്രമായി നോമ്പെടുക്കാറുണ്ട്. ഇന്ത്യയിലെ ചില ജൈനര്‍ ആഴ്ചകളോളം നീണ്ട വ്രതം ഇപ്പോഴും തുടരുന്നുണ്ട്.

വ്രതം ഹിന്ദു മതത്തില്‍

കൃത്യമായ ഒരു മതനിര്‍വചനത്തില്‍ നില്‍ക്കുന്നതല്ല ഹിന്ദുധര്‍മം. അതിന് നിര്‍ണിതമായ ഏതെങ്കി ലും ഒരു വേദഗ്രന്ഥമോ ആചാര്യനോ ഇല്ല. സഹസ്രാബ്ദങ്ങളിലൂടെ, എണ്ണമറ്റ ഋഷിമാരിലൂടെ കാലാകാലങ്ങളിലെ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈന്ദവ സംസ്‌കൃതി കടന്നുവരുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഒരു പ്രദേശത്തെ വിവിധ സമൂഹങ്ങളും സംസ്‌കാരങ്ങളും ജാതി കളും ഉപജാതികളും പ്രാദേശികവും കാലികവുമായ വൈജാത്യങ്ങളുമെല്ലാം ഹിന്ദു ആചാരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംസ്‌കൃതി നൂറുക്കണക്കിന് ആചാര ങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് നിബിഡമാണ്.
ഇത്ര സങ്കീര്‍ണമായ ഹിന്ദുമതാചാരങ്ങളിലും വ്രതത്തിന് വലിയ സ്ഥാനമാണുള്ളത്. വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് വ്രതം കല്പിക്കുന്നത്. മതപരമായ പല അനുഷ്ഠാനങ്ങള്‍ ക്കുമുള്ള പ്രധാന നിബന്ധനയാണ് വ്രതം. ചില പ്രത്യേക ചിട്ടകള്‍ക്കാണ് ഇവിടെ നോമ്പ് എന്ന് വിവക്ഷിക്കുന്നത്. വെള്ളം മാത്രം കുടിക്കുക, ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക, ദേഹാലങ്കാരങ്ങള്‍ വെടിയുക, മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക, ധാന്യങ്ങള്‍ വര്‍ജിക്കുക, ലൈംഗികത വെടിയുക, വേദപാരായണം നടത്തുക, ഉറക്കമൊഴിക്കുക, ദൈവചിന്തയിലും പ്രാര്‍ഥനയിലും മുഴുകുക തുടങ്ങി പലതും ഈ വ്രതത്തിന്റെ ഭാഗമായി നിര്‍വഹിക്കുന്നു. പകലില്‍ മാത്രമായും രാത്രിയില്‍ മാത്രമായും രാവും പകലുമടക്കം ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതുമായ ഉപവാസങ്ങള്‍ ഹൈന്ദവസമൂഹത്തില്‍ നിലനില്ക്കുന്നു.
സ്ത്രീകള്‍ക്കു മാത്രമായി ചില വ്രതങ്ങളും ഹിന്ദുമതത്തില്‍ കാണാം. എല്ലാ വ്രതങ്ങളുടെയും മുഖ്യലക്ഷ്യം ആത്മസംസ്‌കരണവും പാപമോചനവും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പ്രീതിയും ഭൗതികജീവിത സന്താപങ്ങള്‍ നീങ്ങലും സുഖങ്ങള്‍ ലഭിക്കലുമാണ്.
ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികള്‍ക്കു പുറമെ യാഗം, ഹോമം, യജ്ഞം തുടങ്ങിയ അനുഷ്ഠാനങ്ങളോടനുബന്ധിച്ചും നോമ്പുകളുണ്ട്. കൂടാതെ ഉപനയനം, വിവാഹം എന്നിവയിലും ശ്രാദ്ധം പോലെ പരേതാത്മാക്കള്‍ക്കുള്ള കര്‍മങ്ങളിലും പങ്കെടുക്കുന്നവരും കുടുംബാംഗങ്ങളുമെല്ലാം വ്രതനിഷ്ഠപുലര്‍ത്തണമെന്ന് അനുശാസിക്കുന്നുണ്ട്. (എന്‍ ബി എസ് വിജ്ഞാനകോശം, ഉപവാസം.)

വ്രതം പുരാതന അറബികളില്‍

മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിനു മുമ്പുതന്നെ അറബികള്‍ക്ക് വ്രതം പരിചയമുണ്ടായിരു ന്നു. ആഇശ(റ) പറയുന്നു: ആശൂറാഅ് ദിവസം അജ്ഞാന(ജാഹിലിയ്യാ)കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ്വ)യും ഈ നോമ്പ്  ജാഹിലിയ്യാ കാലത്തുതന്നെ അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ്വ) അനുഷ്ഠിക്കുകയും അനുഷ്ഠിക്കുവാന്‍ കല്പ്പിക്കുകയും ചെയ്തു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന് അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നവന് ഉപേക്ഷിക്കാനും നബി(സ്വ) അനുമതി നല്കി (ബുഖാരി) 8.
ദാവൂദ്(അ)യുടെ ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് നബി(സ്വ) പറയുന്നുണ്ട്. (ബുഖാരി) 9.
References
  1. സാദുല്‍ മആദി ഫീ ഹദ്‌യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്‌നു അബീബക്ര്‍ ബ്‌നു അയ്യൂബി ബ്‌നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്‌നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്‌ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 02, പേജ് 34[]
  2. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 158, ഹദീസ് 164 (1151[]
  3. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 199, ഹദീസ് 6626[]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 157, ഹദീസ് 1151[]
  5. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 199, ഹദീസ് 6626[]
  6. https://www.wordproject.org/bibles/ml/02/34.htm#0[]
  7. https://www.wordproject.org/bibles/ml/40/4.htm#0[]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 24, ഹദീസ് 1893[]
  9. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 50, ഹദീസ് 1131[]
മുൻപത്തെ ലേഖനം ഫിത്വര്‍ സകാത്ത്
അടുത്ത ലേഖനം ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History