ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > സ്വഫിയ്യ/ഷാറോണ്‍ ലെവിന്നെ

1 മിനിറ്റ് വായിച്ചില്ല

സ്വഫിയ്യ/ഷാറോണ്‍ ലെവിന്നെ

ഉള്ളടക്കം

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജയിലുകളിലെ ഇസ്‌ലാം മതോപദേശകയും സര്‍വ മത സംഗമങ്ങളിലെ നിത്യസാന്നിദ്ധ്യവും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷാരോണ്‍ ലെവിന്നെ പൊതു രംഗത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ജൂത കുടുംബ പശ്ചാത്തലമുള്ള അവരുടെ ഇടപെടലുകള്‍ ഫലസ്തീന്‍ ഇസ്രയേല്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ട തികഞ്ഞ ജൂത പക്ഷപാതികളെപ്പോലും മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ‘ശാലോം സലാം പീസ്’ എന്ന മുദ്രാവാക്യം ലോകത്താകമാനം പ്രചരിപ്പിച്ചതിലെ മുഖ്യകണ്ണികളില്‍ ഒരാളാണ് ഇവര്‍. തന്റെ ചുറ്റുപാടുകളില്‍ കാണുന്നതിനെ നിരീക്ഷിച്ചും പഠിച്ചും അവര്‍ നടത്തിയ ഇസ്‌ലാമിലേക്കുള്ള തീര്‍ഥയാത്രയെപ്പറ്റി അവര്‍ തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്:

Sharon Safiyyah

”ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം എന്റെ ഭര്‍ത്താവ് ആദ്യമായി എന്നെ മസ്ജിദിലെ ഒരു പ്രസംഗ പരിപാടിയിലേക്ക് ക്ഷണിച്ചു. ഏറെ വ്യത്യാസങ്ങള്‍ ഉള്ള ബന്ധമാണ് ഞങ്ങളുടേത്. ഞാന്‍ ജൂതമതക്കാരിയും വെള്ളക്കാരിയും. അദ്ദേഹം ആഫ്രിക്കന്‍ വംശജനും മുസ്‌ലിമും. ഒരു പൂര്‍ണ ഇസ്‌ലാം മത വിശ്വാസിയുടേതായ മാതൃകയാക്കാവുന്ന എല്ലാ സല്‍ഗുണങ്ങളും അദ്ദേഹത്തില്‍ ഉണ്ട്. പക്ഷേ ഈ പ്രസംഗ പരിപാടിക്ക് വിളിക്കുന്നത് വരെ അദ്ദേഹം എന്നോട് ഇസ്‌ലാമിനെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല.

എന്തായാലും പ്രസംഗ പരിപാടിക്ക് ഞാന്‍ അദ്ദേഹത്തോടൊന്നിച്ചു പള്ളിയിലേക്ക് പോയി. പരമ്പരാഗത വസ്ത്രമണിഞ്ഞ മുസ്‌ലിം സ്ത്രീകള്‍ ഒരുമിച്ചു കൂടിയയിടത്ത് എന്റെ സാന്നിധ്യം ആദ്യത്തേതായിരുന്നു. എല്ലാ കണ്ണുകളും വേറിട്ട് നിന്ന എന്റെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ ശരീരമാസകലം തണുത്തുറഞ്ഞു പോയി. കണ്ണു മാത്രം പുറത്ത് കാണത്തക്ക രൂപത്തില്‍ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകള്‍ എന്റെ അടുത്തേക്ക് വന്നു. അവരില്‍ ഒരാള്‍ മുഖം മറച്ചിരുന്ന ബാസിമ എന്ന സ്ത്രീ തുണി മുകളിലോട്ട് മാറ്റി എന്നെ അഭിവാദ്യം ചെയ്തു. ശേഷം അകന്നിരുന്ന എന്നെ എല്ലാവര്‍ക്കുമിടയിലേക്ക് പിടിച്ചിരുത്തി. അവിടെ കൂടിയവര്‍ക്ക് എന്നെ അവര്‍ പരിചയപ്പെടുത്തി. പിന്നീട് പരിപാടിക്കെത്തുന്നവരെ സ്വീകരിക്കുവാന്‍ അവര്‍ എഴുന്നേറ്റു പോയി. ഏതാനും സമയത്തിനുള്ളില്‍ ഞാന്‍ അവരില്‍ ഒരാളായി മാറി.

പ്രസംഗപരിപാടി അവസാനിച്ചപ്പോള്‍ ഭക്ഷണം വിളമ്പാന്‍ നാലഞ്ചു സ്ത്രീകള്‍ കിച്ചണിലേക്ക് പോയി. ആ സമയത്ത് ബാസിമ എന്റെയടുത്ത് വന്ന് ചില അമേരിക്കന്‍ സഹോദരിമാര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു. ‘ഇത് ഷാരോണ്‍, ഒരു ജൂത പെണ്‍കുട്ടിയാണ്. ഭക്ഷണം തയ്യാറാകുന്നത് വരെ ഇവളെ നിങ്ങള്‍ സംസാരത്തില്‍ കൂടെ കൂട്ടണം’. ശേഷം ബാസിമ കിച്ചണിലേക്ക് പോയി. അര്‍വ്വ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു യുവതി എന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. വളരെ ആകര്‍ഷകമായ പെരുമാറ്റമുള്ള അവളെ എനിക്കേറെ ഇഷ്ടപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ പരസ്പരം അടുത്തു. ഏറെ താമസിയാതെ അവള്‍ എന്റെ നേരെ ഒരു ചോദ്യം തൊടുത്തു വിട്ടു. ‘നിങ്ങള്‍ എന്തിനാണ് യേശുവിനെ കൊന്നത്?’ അവിശ്വനീയമായ എന്തോ കേട്ടത് പോലെ ഞാന്‍ കണ്ണ് മിഴിച്ച് അവളെത്തന്നെ നോക്കിയിരുന്നു. അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഒരു നിസ്സഹായാവസ്ഥയില്‍ എത്തിപ്പെട്ടത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആശയക്കുഴപ്പത്തെക്കാള്‍ സങ്കടവും വിഷമവുമാണ് എന്നെ അലട്ടിയത്. എങ്കിലും അവഗണന നിറഞ്ഞ ഒരു നോട്ടം അവള്‍ക്ക് നല്‍കി പല്ലുകള്‍ കടിച്ചു പിടിച്ചു ഞാന്‍ അവളോട് പറഞ്ഞു: ‘ഞങ്ങള്‍ ജൂതന്മാരല്ല യേശുവിനെ കൊന്നത്. റോമക്കാരാണ് അത് ചെയ്തത്.’ ഒരു മുറിവേറ്റ മൃഗത്തെപ്പോലെ അവള്‍ എന്നെ നോക്കി. അവളുടെ ചുണ്ടുകള്‍ എന്തോ പറയാന്‍ ഭാവിക്കുന്നുണ്ടായിരുന്നു. അതിന്നിടയില്‍ പിന്നില്‍ നിന്ന് ആരോ അവളെ വിളിച്ചു. ‘ക്ഷമിക്കണം ഞാന്‍ ഇപ്പോള്‍ തിരിച്ചു വരാം’. അസ്വസ്ഥത മുറ്റി നില്‍ക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.

പരിപാടിക്ക് ശേഷം പിരിയാന്‍ നേരത്ത് ബാസിമ അവളുടെ ഫോണ്‍ നമ്പര്‍ എന്നെ ഏല്‍പ്പിച്ചു. വിളിക്കാനും അവളെ ചെന്ന് കാണണമെന്നും പറഞ്ഞായിരുന്നു ഫോണ്‍ നമ്പര്‍ തന്നത്. ഇടയ്ക്കിടയ്ക്ക് അവളെ വിളിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അത് ഞങ്ങള്‍ക്കിടയില്‍ ഒരു ആത്മബന്ധം ഉണ്ടാക്കിയെടുത്തു. ഇസ്‌ലാമിനെപ്പറ്റി അവളില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞത്. യേശുവിനെ ജൂതന്മാര്‍ കൊന്നിട്ടില്ലെന്നും അല്ലാഹു അദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്‌തെതെന്നും അവള്‍ എന്നെ പഠിപ്പിച്ചപ്പോള്‍ എനിക്കേറെ ആശ്വാസം തോന്നി. ഇസ്‌ലാമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആകാംഷ നല്‍കിയത് ഈ പുത്തനറിവായിരുന്നു. ബാസിമയുമായുള്ള എന്റെ അടുപ്പവും അവളുടെ മൃദുല സാന്നിധ്യവും ഇസ്‌ലാമിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചു. ഭൗതികതയ്ക്ക് പിന്നാലെയുള്ള അലച്ചില്‍ ഏറെക്കുറെ എന്റെ ജീവിതം വിരസമാക്കിയിരുന്നു. കൂടുതല്‍ ആത്മീയമായ ഉള്‍ക്കരുത്ത് നേടാന്‍ എന്റെ മനസ്സ് കൊതിക്കുന്ന സമയത്ത് ബാസിമയെ ഒരു മാലാഖയെപ്പോലെയാണ് എനിക്കനുഭവപ്പെട്ടത്. ഒരു സായാഹ്‌നത്തില്‍ ഞാനും ഭര്‍ത്താവും അവളെ സന്ദര്‍ശിച്ച് മടങ്ങാന്‍ നേരത്ത് അവള്‍ എന്റെ കരം ഗ്രഹിച്ച് എന്നോട് മന്ത്രിച്ചു. ‘ഷാരോണ്‍, നിനക്ക് ഇസ്‌ലാം സ്വീകരിച്ചു കൂടേ?’ ശേഷം അവള്‍ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ പിടിച്ചുലച്ചു. ‘നീ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെ നിനക്ക് ഇവിടെ നിന്നു പോകാം. നീ മുസ്‌ലിമാകുന്നതോടെ ഈ നിമിഷം വരെയുള്ള നിന്റെ സര്‍വ പാപങ്ങളും പൊറുക്കപ്പെടും’. എന്റെ ഉള്ളം നിറയെ കോള്‍മയില്‍കൊള്ളിച്ച ഒരു പ്രസ്താവനയായിരുന്നു അത്. ഞാന്‍ പാപമുക്തയാക്കപ്പെടുക! അത് വല്ലാത്തൊരു സൗഭാഗ്യം തന്നെയാണ്. അത് കേട്ടപ്പോള്‍ എന്റെ ശരീരം താങ്ങാനാവാതെ എന്റെ കാലുകള്‍ ദുര്‍ബലമായി. ഞാന്‍ നിലത്തിരുന്നു പോയി. പിന്നീട് എന്റെ രണ്ട് കൈകളും മുഖത്തോട് ചേര്‍ത്തു പിടിച്ച് ഞാന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ താങ്ങിയെടുത്ത് ഒരിടത്ത് ഇരുത്തി. ഞാന്‍ സമചിത്തത കൈവരിച്ചെന്ന് ഉറപ്പു വരുത്തിയതിന്നു ശേഷം ബാസിമ വീണ്ടും ചോദിച്ചു. ‘ഷാരോണ്‍, നിനക്ക് ശഹാദ പറഞ്ഞു തരട്ടെ?’ ഒരു കൊച്ചു കുഞ്ഞിനെ പ്പോലെ ഞാന്‍ തലയാട്ടി. എല്ലാം കണ്ടു നിന്ന ബാസിമയുടെ ഭര്‍ത്താവ് എന്റെ ചാരത്ത് വന്നു നിന്ന് എനിക്ക് ശഹാദ പറഞ്ഞുതന്നപ്പോള്‍ ഞാന്‍ അത് ഏറ്റുപറഞ്ഞു. എന്റെ ഭര്‍ത്താവ് ആനന്ദാശ്രു പൊഴിക്കുന്നത് ഞാന്‍ കണ്ടു.

വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സമ്മാനം എന്ന് പറഞ്ഞ് വിശുദ്ധ ഖുര്‍ആനിന്റെയും സഹീഹുല്‍ ബുഖാരിയുടെയും ഇംഗ്ലീഷ് പരിഭാഷ എന്റെ കൈയില്‍ വെച്ചു തന്നു. ബാസിമ എനിക്ക് നല്‍കിയ മുസ്‌ലിം സ്ത്രീ സ്വീകരിക്കേണ്ട വേഷവിധാനങ്ങളെ പ്പറ്റിയുള്ള ഒരു ലഘുലേഖ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അന്ന് മുതല്‍ അണിഞ്ഞ ഈ ഹിജാബ് ഇന്നോളം ഞാന്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടേ ഇല്ല. ഇന്‍ശാ അല്ലാഹ് ഇനി മരണം വരെ അങ്ങനെ ത്തന്നെയായിരിക്കും.”

1998 ജൂലൈയില്‍ ഷാരോണ്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ കുടുംബം അവരെ ഉപേക്ഷിച്ചു. നബി(സ്വ)യുടെ ഭാര്യമാരുടെ കൂട്ടത്തില്‍ ജൂത പശ്ചാത്തലമുള്ള സഫിയ(റ)യുടെ പേരാണ് ഷാരോണ്‍ സ്വീകരിച്ചത്. തുല്യമായ ജീവിത ചരിത്രമാണ് രണ്ടാള്‍ക്കുമുള്ളതെന്നാണ് അവര്‍ പറയുന്നത്. കവയിത്രി, പ്രസാധക, ഫോട്ടോഗ്രാഫര്‍ എന്നീ നിലയിലും ആഭരണ നിര്‍മാണം, പൂന്തോട്ട നിര്‍മാണം, ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങിയ രംഗങ്ങളിലുമെല്ലാം ഷാരോണ്‍ തന്റെ സാന്നിധ്യം അറിയിച്ചു പോരുന്നു.

 

മുൻപത്തെ ലേഖനം യൂസുഫുല്‍ ഇസ്‌ലാം/ കാറ്റ് സ്റ്റീവന്‍സ്
അടുത്ത ലേഖനം സാറാജോസഫ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History