1 മിനിറ്റ് വായിച്ചില്ല

സൈനബ് ഇസ്മാഈല്‍

ഉള്ളടക്കം

Fitness Essentials LLC എന്ന പ്രശസ്ത സ്ഥാപനത്തിന്റെ ഉടമസ്ഥ, Fit for Allah Sister’s Exercise Class ന്റെ പരിശീലക, ചലന ചികിത്‌സക (Movement Therapist), പ്രസംഗക, ഇസ്‌ലാമിക പ്രബോധക, പോഷകപ്രാധാന്യമുള്ള ഭക്ഷണ രീതിയെ പറ്റിയുള്ള ഗവേഷക, അമേരിക്കകകത്തും പുറത്തുമുള്ള ഫിറ്റ്‌നസ് കമ്മ്യുണിറ്റിയുടെ കാര്യദര്‍ശി തുടങ്ങി ഒട്ടനവധി തലങ്ങളില്‍ ഏറെ പ്രശസ്തയാണ് സൈനബ് ഇസ്മാഈല്‍. മുസ്‌ലിം സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഹിജാബ് ഒരു തടസ്സമാണെന്ന് വാദിക്കുന്നവര്‍ക്ക് മുമ്പില്‍ ‘ഹിജാബ് എന്റെ കിരീടമാണെന്നും അത് ദൂരെയെറിഞ്ഞാല്‍ ഞാന്‍ എന്റെ സാമ്രാജ്യത്തിലെ ഒരു സാധാരണ പ്രജ മാത്രമാണെന്നും’ പ്രഖ്യാപിച്ച് മുസ്‌ലിം സ്ത്രീക്ക് അപ്രാപ്യമെന്നു കരുതുന്ന കായിക രംഗത്ത് ഒരു അതുല്യ മാതൃകയായി സൈനബ് വിളങ്ങി നില്‍ക്കുന്നു. ആകാരം വെളിപ്പെടുത്തുന്ന ഇറുകിയ ഉടുപ്പുകള്‍ക്കും ഫിറ്റ്‌നസ് രംഗത്തെ പ്രചാരത്തിലുള്ള നാമമാത്രമായ വസ്ത്രങ്ങള്‍ക്കും പകരം ശരീരമാസകലം മറയുന്ന രൂപത്തില്‍ വസ്ത്രധാരണം നടത്തിയാണ് അരോഗ ശരീരത്തെ പടുത്തുയര്‍ത്താനുള്ള ടിപ്പുകളുമായി അവരും സഹപ്രവര്‍ത്തകരും മുന്നോട്ട് നീങ്ങുന്നത്. ഫിറ്റ്‌നസ് ക്ലബ് അംഗങ്ങള്‍ക്കും ഭക്ഷണ രീതി, ഡിവിഡികള്‍, ബുക് ലെറ്റുകള്‍ തുടങ്ങിയവയൊക്കെ സൈനബ് വിതരണം നടത്തിവരുന്നു. ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും മാത്രം പ്രോത്‌സാഹിപ്പിക്കുന്ന അവര്‍ പഴച്ചാര്‍ തയ്യാറാക്കുമ്പോള്‍ പാലിന് പകരം ഇളനീര്‍ ഉപയോഗിക്കുവാന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. സദാ കര്‍മനിരതയും ഉന്മേഷവതിയുമായ നാല്‍പതു പിന്നിട്ട സൈനബിന് വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഒരു ഭൂതകാലമുണ്ട്.

Zainab Ismail

‘എന്റെ അവസാനത്തെ നിശ്വാസം വരെയും ഞാന്‍ സുജൂദില്‍ കിടന്നാലും എനിക്ക് നല്‍കപ്പെട്ട അനുഗ്രഹത്തിനു പകരമാവില്ല. ഞാന്‍ എന്താണോ മുസ്‌ലിമാകുന്നതിന്നു മുമ്പ് ചെയ്തിരുന്നത് അത് വളരെ ഭംഗിയായി നിര്‍വഹിക്കുവാന്‍ അല്ലാഹു എനിക്ക് അവസരം നല്‍കി. എന്റെ മനസ്സ് നിറച്ചും അല്ലാഹു നല്‍കിയ ഈ അനുഭൂതിയും എനിക്ക് കിട്ടിയ ഈ പുതുവെളിച്ചവും എന്നെ അനുഗൃഹീതയാക്കി മാറ്റിയിരിക്കുന്നു. ഇത് എന്റെ ജോലിയേക്കാളുപരി ദഅ്‌വത്തുമായി മുന്നോട്ട് പോകാന്‍ എന്നെ പ്രചോദിപ്പിക്കുന്നു.’ സൈനബ് നല്‍കിയ അനേകം അഭിമുഖങ്ങളില്‍ ഒന്ന് ഇങ്ങനെയാണ് തുടങ്ങുന്നത്.

പ്യൂര്‍ട്ടോ റിക്കോ (Puerto Rico)യിലാണ് സൈനബ് ജനിച്ചതെങ്കിലും വളര്‍ന്നതും വലുതായതും ന്യൂയോര്‍ക്കിലാണ്. ചെറുപ്പത്തിലേ സ്‌പോര്‍ട്‌സില്‍ തല്പരയായിരുന്ന അവര്‍ ജിംനാസ്റ്റിക്കും പരമ്പരാഗത നൃത്തവും വശത്താക്കിയിരുന്നു. സൈനബിന്റെ പിതാവ് തികഞ്ഞ കത്തോലിക്കനും പ്രാദേശിക രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവുമായിരുന്നു. തന്റെ പൊതുപ്രവര്‍ത്തനത്തിലെ പ്രചോദനം പിതാവായിരുന്നുവെന്ന് സൈനബ് ഇന്നും അഭിമാനത്തോടെ പറയുന്നുണ്ട്. സ്‌കൂളിലും കോളേജ് തലങ്ങളില്‍ അവര്‍ സ്ഥിരം ഫിറ്റ്‌നസ് മത്‌സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2001 ല്‍ National Academy of Sports Medicine (NASM) ന്റെ വിദഗ്ധ വനിതയായി അവര്‍ നിര്‍ദേശിക്കപ്പെട്ടു. അമേരിക്കയിലെ ഓരോ പട്ടണത്തിലും ഈ ആവശ്യാര്‍ഥം സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ സൈനബ് മുഖ്യ സാന്നിധ്യം അറിയിച്ചു. 2002 ല്‍ ഹോങ്കോങ്ങിലും മലേഷ്യയിലും സംഘടിപ്പിച്ച പരിപാടികളില്‍ പ്രഥമ അമേരിക്കന്‍ അത്‌ലറ്റിക് എന്ന നിലയില്‍ അവര്‍ പങ്കെടുത്തു.

സൈനബ് ഇസ്മാഈല്‍ ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്നത് ഒരു നീണ്ട യാത്രക്കും പഠനത്തിനും ശേഷമാണ്. വളരെയധികം സാഹചര്യങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുവാന്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അതെല്ലാം പരിപൂര്‍ണ ഇഖ്‌ലാസില്‍ മനസ് എത്തിയിട്ടില്ലെന്ന് മനസ്സിലാക്കി 2009 വരെ അവര്‍ അത് നീട്ടിക്കൊണ്ടു പോയി.

1998ല്‍ നാഷണല്‍ ലെവലില്‍ ഉള്ള ഒരു മത്‌സര വേദിയില്‍ വെച്ച് സൈനബിന്റെ സഹമത്‌സരാര്‍ഥിയായിരുന്ന ഒരു ലബനാനി സുഹൃത്ത് അവരുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ചു. ‘ഞാനും അവനും ഒരേ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ എന്താ കുഴപ്പം’ എന്നായിരുന്നു സൈനബിന്റെ ചോദ്യം. കൂടുതല്‍ തര്‍ക്കത്തിനു മുതിരാതെ ഖുര്‍ആനിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് അയാള്‍ സൈനബിന് നല്‍കുകയും ചെയ്തു. ഒന്നോ രണ്ടോ പേജുകള്‍ മാത്രം വായിച്ച് അവര്‍ അത് ഷെല്‍ഫില്‍ വെച്ചു. 2002 ല്‍ മലേഷ്യയിലെ കൊലാലമ്പൂര്‍ സര്‍വകലാശാലയില്‍ അവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒരു റമദാനിലായിരുന്നു. പകല്‍ മുഴുവന്‍ ശൂന്യമായ നിരത്തുകള്‍ രാത്രികളില്‍ നിറയുന്നതും അമേരിക്കന്‍ പട്ടണങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാതടപ്പിക്കുന്ന റാപ്പ് സംഗീതമോ ക്ലബുകളോ ഇല്ലാത്ത തെരുവുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണവും പുരുഷന്മാരും ഹിജാബണിഞ്ഞ സ്ത്രീകളും പള്ളികളിലേക്ക് ഒഴുകുന്നതും സൈനബിന്റെ മനസ്സില്‍ എവിടെയോ ഇളക്കമുണ്ടാക്കി. പക്ഷേ ഒരു മാറ്റത്തിനൊന്നും അത് പ്രേരകമായിത്തീര്‍ന്നില്ല.

2009 മാര്‍ച്ചില്‍ ലോസ് ഏഞ്ചലന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ അവരുടെ ഉറ്റ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചര്‍ച്ചില്‍ എത്തി. വിവാഹത്തിന്റെ ചടങ്ങുകള്‍ ഓരോന്നും തീര്‍ത്തും യാന്ത്രികമായി മാത്രമാണ് അവര്‍ക്കപ്പോള്‍ അനുഭവപ്പെട്ടത്. ‘ഇനി ഒരിക്കലും ഒരു കത്തോലിക്കനാകാന്‍ എന്നെ കിട്ടില്ല.’ അതിന് ശേഷം അവര്‍ തീര്‍ത്തു പറഞ്ഞു. ദൈവവുമായുള്ള ആത്മാര്‍ഥവും ഗാഢവുമായ ബന്ധത്തിന് ഈ യാന്ത്രികത വിലങ്ങ് നില്‍ക്കുമെന്നായിരുന്നു അവര്‍ അതിന് കണ്ടെത്തിയ കാരണം. അന്ന് വീട്ടില്‍ എത്തിയ ഉടനെ എങ്ങനെ മുസ്‌ലിമാകാം എന്ന് അവര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. താന്‍ ശഹാദ നിര്‍വഹിക്കുവാന്‍ പോവുകയാണെന്ന് തന്റെ അറബ് അമേരിക്കന്‍ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. അവര്‍ ഒരു കെട്ട് പുസ്തകവുമായി സൈനബിനെ തേടിയെത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: ‘ഇതൊക്കെ വായിക്ക്’ ഒന്ന് രണ്ട് പേജുകളൊക്കെ വായിച്ച് അതും അവരുടെ പുസ്തകക്കൂനയില്‍ വിശ്രമിച്ചു.

2009 ജൂണില്‍ അതായത് റമദാനിന്റെ തൊട്ടുമുമ്പ് അവര്‍ ഒരു ബിസിനസ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ അല്പം അകലെ പാര്‍ക്ക് ചെയ്ത കാറിന്നടുത്തേക്ക് നടക്കുന്നതിന്നിടയില്‍ എന്തോ ഒരു ശക്തമായ പ്രചോദനം അവരുടെ മനസ്സിനുള്ളില്‍ അലയടിക്കുന്നത് അവര്‍ക്കനുഭവപ്പെട്ടു. സ്വാര്‍ഥതയുടെ ഒരു തന്തു പോലും ഇനി ശഹാദ നിര്‍വഹിക്കുന്നതിനു തടസ്സമായി മനസ്സില്‍ ബാക്കി നില്‍ക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. അല്ലാഹുവാണ് എന്റെ മനസില്‍ അങ്ങനെ തോന്നിപ്പിച്ചതെന്നു സൈനബ് പറയുന്നു. പതിവുപോലെ അവര്‍ വീണ്ടും സുഹൃത്തുക്കളെ വിളിച്ചു. അടുത്ത വെള്ളിയാഴ്ച പള്ളിയില്‍ വെച്ചാകട്ടെ ശഹാദ എന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ശഹാദ സ്വയം നിര്‍വഹിക്കാമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് തോന്നി ഇനി സമയം കാത്ത് നില്‍ക്കേണ്ടെന്ന്. നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഒരു മുസ്‌ലിം പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ പ്പറ്റി ഒരു ഏകദേശ ധാരണയുണ്ടാക്കി. സൈനബ് പറഞ്ഞത് പോലെ ‘അല്ലാഹുവും മാലാഖമാരും എന്റെ ലാപ്പ്‌ടോപ്പും സാക്ഷി നില്‍ക്കെ ഞാന്‍ ശഹാദ നിര്‍വഹിച്ചു. ദിവസങ്ങള്‍ക്ക് ശേഷം കടന്നു വന്ന ആ വര്‍ഷത്തെ റമദാന്‍ മുഴുവന്‍ സൈനബ് നോമ്പ് അനുഷ്ഠിച്ചു. ചോദ്യശരങ്ങളുമായി എത്തിയ കുടുംബത്തോട് വളരെ സൗമ്യമായ ശൈലിയില്‍ പ്രതികരിക്കുകയും കൂടുതല്‍ അറിവുനേടാതെ അവരുമായി സംസാരിക്കുക അസാധ്യമാണെന്ന് മനസിലാക്കിയ അവര്‍ മക്ക സെന്ററിലെ പുതു വിശ്വാസികള്‍ക്കുള്ള കോഴ്‌സിന് ചേരുകയും ചെയ്തു. ‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തീര്‍ത്തും അത്‌ലറ്റിക്കും ഒരു ഫിറ്റ്‌നസ് ട്രെയിനറുമായ എന്റെ വേഷവും ഭാവവും അവിടുത്തെ പഠനം കൊണ്ട് മാറി. ജീവിതത്തില്‍ ഏറെ സമയം ഒരു ബിക്‌നി ഡ്രസില്‍ മാത്രം ജീവിച്ച ഞാന്‍ 2010 ജനുവരിയില്‍ ഹിജാബ് ധരിക്കാന്‍ ആരംഭിച്ചു’. അവിടുത്തെ പഠനത്തെപ്പറ്റി ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണമായിരുന്നു ഇത്.

മുൻപത്തെ ലേഖനം സാറാജോസഫ്
അടുത്ത ലേഖനം ഇസ്‌ലാമിലെ സാങ്കേതിക പദങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History