1 മിനിറ്റ് വായിച്ചില്ല

യിവോണ്‍ റിഡ്‌ലി

ഉള്ളടക്കം

ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലം. ഇക്കാര്യത്തില്‍ അഫ്ഗാനിലെ തനി സാധാരണക്കാരനും താലിബാനികള്‍ക്കും എന്തു പറയാനുണ്ട് എന്നറിയാനുള്ള ജിജ്ഞാസയിലായിരുന്നു യിവോണ്‍ റിഡ്‌ലിയെന്ന 40 കാരി. അന്നവര്‍ ബ്രിട്ടണിലെ സണ്‍ഡേ എക്‌സ്പ്രസ്സിലെ പത്രപ്രവര്‍ത്തകയായിരുന്നു.

Yvonne Ridley

വിസയ്ക്കായി രണ്ടിലേറെ തവണ അപേക്ഷിച്ചു. പക്ഷേ തള്ളുകയായിരുന്നു. ഒടുവില്‍ അവള്‍ തീരുമാനിച്ചത് ഒളിച്ചുകടക്കാനായിരുന്നു. മുഖം മൂടുന്ന പര്‍ദ ധരിച്ച് യിവോണ്‍ അഫ്ഗാനിലെത്തി. എന്നാല്‍ ദിവസങ്ങള്‍ പിന്നിടവെ 2001 സെപ്തംബര്‍ 28ന് അവള്‍ താലിബാന്‍ സൈന്യത്തിന്റെ പിടിയിലായി.

അമേരിക്കയുടെ ‘ഗ്വാണ്ടനാമോ’യെക്കാള്‍ ഭീകരമാണ് താലിബാന്‍ തടവറകളെന്ന് വായിച്ച ആ സാഹസിക പത്രക്കാരി മരണമുറപ്പിച്ച നാളുകള്‍. എന്നാല്‍ അവരെ ആദ്യം കൊണ്ടുപോയത് ശീതീകരിച്ച ഒരു മുറിയിലേക്ക്. അതിന്റെ താക്കോലും അവളുടെ കൈയില്‍ നല്‍കി. ആറുദിവസം ആ മുറിയില്‍ കഴിഞ്ഞ അവരെ അഞ്ചുദിവസം മറ്റൊരു മുറിയില്‍ പാര്‍പ്പിച്ചു. ഈ 11 ദിവസത്തിനിടെ ചിലര്‍ വന്ന് ചോദ്യം ചെയ്തു. തികച്ചും മാന്യമായ രീതിയില്‍.

മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടില്ല. സഹോദരി, വിരുന്നുകാരി എന്നിങ്ങനെയാണ് റിഡ്‌ലിയെ അവര്‍ വിളിച്ചത്. ചോദ്യം ചെയ്യല്‍ അല്പം നീണ്ടപ്പോള്‍ ക്ഷുഭിതയയ റിഡ്‌ലി ഒരിക്കല്‍, ചോദ്യം ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പി. എന്നിട്ടും അവരെ ആരും തൊട്ടതുപോലുമില്ല.

”ആദ്യദിനങ്ങളില്‍, നേരം പുലരുമ്പോഴെല്ലാം ഞാന്‍ ശാരീരിക പീഡനവും മരണവും മുന്നില്‍ കാണും. എന്നാല്‍ എല്ലാം ശാന്തമായി ആ ദിനങ്ങളില്‍ അസ്തമിക്കും. ഒടുവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ബോംബിങ്ങ് മാത്രമായി എന്റെ പേടി. അതും ഉണ്ടായില്ല.” റിഡ്‌ലി തന്റെ അനുഭവം പങ്കുവെക്കുന്നു.

”ജയിലധികൃതര്‍ ഒന്നുമാത്രം ചെയ്തിരുന്നു. ഇടയ്ക്കിടെ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഞാന്‍ ആ ക്ഷണം നിരസിച്ചു. ഒരു വാക്ക് ഞാനവര്‍ക്ക് നല്‍കി. ജയില്‍ മോചിതയായാല്‍ ഖുര്‍ആന്‍ പഠിക്കാം എന്ന്. ”

11 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ റിഡ്‌ലി മോചിതയാക്കപ്പെട്ടു. കരാര്‍ പാലിച്ചുകൊണ്ട് അവര്‍ ഖുര്‍ആന്‍ വായിച്ചു. ഇസ്‌ലാം പഠിച്ചു. പുറത്തുള്ള പ്രചാരണമല്ല സത്യമെന്ന് അവള്‍ കണ്ടെത്തി. സ്ത്രീയെ അംഗീരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍, സ്ത്രീ അവകാശങ്ങളുടെ മാഗ്നകാര്‍ട്ടയാണെന്ന് കണ്ടെത്തി. ഒടുവില്‍ 2003 ജൂണ്‍ 30ന് യിവോണ്‍ റിഡ്‌ലി തന്റെ ഇസ്‌ലാം പ്രവേശം പ്രഖ്യാപിക്കുകയും ചെയ്തു.

ജീവിതരേഖ
ഇംഗ്ലണ്ടിലെ സ്റ്റാന്‍ലിയില്‍, ക്രൈസ്തവ കുടുംബത്തില്‍ 1959 ഏപ്രില്‍ 23ന് യിവോണ്‍ റിഡ്‌ലി ജനിച്ചു. പ്രാഥമിക പഠനം പൂര്‍ത്തിയാക്കും മുമ്പുതന്നെ പത്രങ്ങളില്‍ എഴുത്തു തുടങ്ങി. ലണ്ടനിലെ കോളജ് ഓഫ് പ്രിന്റിങ്ങില്‍ പത്രപ്രവര്‍ത്തക പരിശീലന കോഴ്‌സിന് ചേര്‍ന്നു. ഇക്കാലത്തുതന്നെ ബ്രിട്ടണിലെ വന്‍ പത്രങ്ങളായിരുന്ന ദി സണ്‍ഡെ ടൈംസ്, ദി ഇന്‍ഡിപ്പെന്റന്‍ഡ്, ദ ഒബ്‌സര്‍വര്‍ തുടങ്ങിയവയില്‍ എഴുതി.

പഠനം കഴിഞ്ഞിറങ്ങിയ യിവോണ്‍ ഇവയിലെല്ലാം ജോലി ചെയ്തു. വെയില്‍സ് ഓണ്‍ സണ്‍ഡേയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികയിലെത്തി. സാഹസിക പത്രപ്രവര്‍ത്തനത്തെ സ്‌നേഹിച്ച ഈ യുവതി യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനുള്ള താല്പര്യത്തിലാണ് അഫ്ഗാനിസ്താനിലേക്ക് നുഴഞ്ഞുകയറിയത്.

അങ്ങനെയാണ് താലിബാന്റെ പിടിയിലായതും തടവില്‍ കഴിഞ്ഞതും. മോചനത്തിനുശേഷം ഖുര്‍ആന്‍ പഠിച്ച് മുസ്‌ലിമാവുകയും ചെയ്തു.

ഇസ്‌ലാമിലേക്ക് വന്നതിനുശേഷവും അവര്‍ മാധ്യമ പ്രവര്‍ത്തനം തുടര്‍ന്നു. ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങി ലോക പ്രശസ്ത മാധ്യമങ്ങളുടെ അവതാരകയായും റിപ്പോര്‍ട്ടറായും അഫ്ഗാനിസ്താന്‍, ഇറാഖ്, ഫലസ്തീന്‍ എന്നീ യുദ്ധ സ്ഥലങ്ങളില്‍ യിവോണെത്തിയിരുന്നു.

അല്‍ജസീറ ചാനലിലും പിന്നീട് ഇറാന്‍ വാര്‍ത്താ ചാനലായ പ്രസ്സ് ടി.വി.യിലും ഉയര്‍ന്ന തസ്തികകളില്‍ സേവനം ചെയ്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ‘ഡെയ്‌ലി മുസ്‌ലി’മി ല്‍ കോളമെഴുതിയിരുന്നു.

ഇസ്‌ലാമിലെ സ്ത്രീ സ്വാന്ത്ര്യം അനുഭവച്ചറിഞ്ഞ യിവോണ്‍, വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് സ്ത്രീകള്‍ നേരിടുന്ന അവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദിച്ചു. അധിനിവേശ ശക്തികളുടെ യുദ്ധപ്പുറപ്പാടില്‍ തകര്‍ക്കപ്പെട്ട ബഗ്ദാദിലും കാബൂളിലും ഗസ്സയിലും അവരെത്തി. പ്രീഗസ്സ മൂവ്‌മെന്റില്‍ ചേര്‍ന്ന് ഇസ്‌റായീലി യുദ്ധക്കൊതിക്കെതിരെ പോരാടി. സ്ത്രീകളെ അണിനിരത്തി അവര്‍ ഫലസ്തീനിലേക്ക് ഗസ്സ മാര്‍ച്ച് നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു, ഈ മുഖമക്കന ധാരി.

താലിബാന്‍ തടവിലെ ദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള In the hands of Taliban, Her extra ordinary story, God made me, who made you, Ticket to paradise, Muslims and News media, ISIS Management of savagery തുടങ്ങിയവ യിവോണിന്റെ കൃതികളാണ്. In search of Prisoner എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി.

2010ല്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യ വിസ നല്‍കിയില്ല. പിന്നീടൊരിക്കല്‍ കേരളത്തില്‍ വന്നിരുന്നു.

 

മുൻപത്തെ ലേഖനം അബൂബക്ര്‍ സിറാജുദ്ദീന്‍/മാര്‍ട്ടിന്‍ ലിങ്‌സ്
അടുത്ത ലേഖനം യൂസുഫുല്‍ ഇസ്‌ലാം/ കാറ്റ് സ്റ്റീവന്‍സ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History