ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > യൂസുഫുല്‍ ഇസ്‌ലാം/ കാറ്റ് സ്റ്റീവന്‍സ്

1 മിനിറ്റ് വായിച്ചില്ല

യൂസുഫുല്‍ ഇസ്‌ലാം/ കാറ്റ് സ്റ്റീവന്‍സ്

ഉള്ളടക്കം

ഗിറ്റാറും പിയാനോയും കളിപ്പാട്ടമാക്കി പിച്ചവെച്ച ആ ഇംഗ്ലീഷ് ബാലന്‍ പബ്ബിലും കോഫി ഹൗസിലും സംഗീത സായാഹ്നങ്ങളെ സാന്ദ്രമാക്കിക്കൊണ്ടിരുന്നു. ഇരുപത് പിന്നിട്ട് യൗവനം തിളച്ചു തുടങ്ങിയപ്പോള്‍ അവന്‍ തീര്‍ത്ത സംഗീത ലഹരിയില്‍ പാശ്ചാത്യ യൗവനങ്ങള്‍ തെരുവ് നൃത്തം ചവിട്ടി. മെല്ലെ മെല്ലെ പോപ്പ് സംഗീതലോകം സ്റ്റീവന്‍സിന്റെ വിരല്‍ തുമ്പുകളുടെ ദ്രുതചലനത്തില്‍ മയങ്ങി. വിശ്വപ്രസിദ്ധമായ ആല്‍ബങ്ങളിലൂടെ അവന്‍ പോപ്പ് സംഗീതലോകത്തെ അടക്കിവാണു. 1970കളില്‍ കാറ്റ് സ്റ്റീവന്‍സ് ലോകത്തിന്റെ വാനമ്പാടിയായി.

Yusuful Islam Cat Stevens

ഇതിനിടെ ഒരിക്കല്‍ മെറോക്കോയിലെ മറാക്കഷില്‍ ഒരവധി ദിനം ചെലവിടാനെത്തി. കാറ്റ് ആഘോഷത്തിമര്‍പ്പിലലിയവെ, ജീവിതത്തിലാദ്യമായി അദ്ദേഹം ബാങ്ക് വിളി കേട്ടു. അന്തരീക്ഷത്തിലുയര്‍ന്നുകേട്ട ആ നാദവിസ്മയം ഒരു നിമിഷം അദ്ദേഹത്തെ പുളകിതനാക്കി.

”എന്താണാ ശബ്ദം?” അദ്ദേഹം ചോദിച്ചു.

”ദൈവിക സംഗീതമാ(Music of God)ണത്” എന്നാണ് മറുപടി കിട്ടിയത്. പണത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും സംഗീതങ്ങള്‍ കേട്ട കാറ്റിനെ ആ ‘ദൈവത്തിന്റെ സംഗീതം’ വല്ലാതെ ആകര്‍ഷിച്ചു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയ കടല്‍ത്തീരത്ത് ഉല്ലാസത്തിരക്കിലായിരുന്നു അന്നദ്ദേഹം. കടലിലിറങ്ങിയ സ്റ്റീവര്‍സിനെ പെട്ടെന്ന് തിരയെടുത്തു. ജീവിതത്തിലാദ്യമായി അന്നദ്ദേഹം ദൈവത്തെ വിളിച്ചു സഹായം തേടി.

‘Oh, God, If you save me, I will work for you’ ആ വിളി ദൈവം കേട്ടു. അടുത്ത തിരമാലയില്‍ സ്റ്റീവന്‍സ് തീരത്ത് തിരിച്ചെത്തി.

തുടര്‍ന്ന് ആത്മീയാന്വേഷണത്തിന്റെ തീരങ്ങളില്‍ ആ സംഗീത പ്രതിഭ അലയാന്‍ തുടങ്ങി. ബുദ്ധനും സെന്നും ഐ ചിങ്ങും സ്റ്റീവന്‍സിനെ തൃപ്തനാക്കിയില്ല. അന്വേഷണം മുറുകവെ ജൂതനായ സഹോദരന്‍ ഡേവിഡ് ഗോര്‍ഡന്‍ കാറ്റിന് ഒരു ജന്‍മദിന സമ്മാനം നല്കി-വിശുദ്ധ ഖുര്‍ആന്‍!

ഖുര്‍ആന്‍ വായനയില്‍ കാറ്റിന്റെ ഹൃദയത്തെ പിടിച്ചുവെച്ചത് പ്രവാചകന്‍ യൂസുഫിന്റെ കഥയാണ്. ആ വരികള്‍ അദ്ദേഹത്തിന്റെ സത്യാന്വേഷണത്തെ സഫലമാക്കി. 1977 ഡിസംബര്‍ 23ന് പോപ്പ്‌സംഗീത വിസ്മയം അതേ യൂസുഫിന്റെ പേര് സ്വീകരിച്ചു. കാറ്റ് സ്റ്റീവന്‍സ്, സ്റ്റീവ് ആഡംസ് എന്നീ പേരുകള്‍ അന്നുമുതല്‍ യൂസുഫുല്‍ ഇസ്‌ലാം ആയി.

ജീവിത രേഖ

1948 ജുലൈ 21ന് ലണ്ടനിലെ മെറിലയോണിലാണ് സ്റ്റീവന്‍ ജോര്‍ജിയോ ജനിച്ചത്. പിതാവ് ഹോട്ടല്‍ നടത്തിപ്പുകാരനായ സ്റ്റാവ്‌റോസ് ജോര്‍ജിയോ. മാതാവ് സ്വിഡീഷുകാരി ഇന്‍ഗ്രിഡ് വിക്മന്‍. ഒരു സഹോദരനും ഒരു സഹോദരിയും. സ്റ്റീവന്‍സിന് എട്ടുവയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.

ക്രൈസ്തവകുടംബത്തില്‍ പിറന്ന സ്റ്റീവന്‍സ് മക്‌ലൈനിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് പ്രാഥമിക പഠനത്തിനായി ചേര്‍ന്നത്. എന്നാല്‍ പിയാനോയും ഗിതാറുമായിരുന്നു അവന്റെ കൈകളില്‍. അല്പകാലം അമ്മയുടെ കൂടെ നിന്നപ്പോള്‍ സ്വീഡനിലും പഠിച്ചു. അവിടെ വെച്ചാണ് പെയിന്ററായ അമ്മാവനില്‍ നിന്ന് ചിത്രകല പഠിച്ചത്. ഹമ്മര്‍സ്മിത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചേര്‍ന്ന് കാര്‍ട്ടൂണും പഠിച്ചു.

എന്നാല്‍ സംഗീതത്തെ വല്ലാതെ കാമിച്ച സ്റ്റീവന്‍സ് തന്റെ ജീവിതമേഖല അതുതന്നെയെന്ന് തീര്‍ച്ചപ്പെടുത്തി. ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി അദ്ദേഹം പുറത്തിറക്കിയ ആല്‍ബങ്ങള്‍ ഓരോന്നും റിക്കാര്‍ഡുകള്‍ ഭേദിച്ച് വിറ്റഴിക്കപ്പെട്ടു. ടി ഫോര്‍ ദ ടില്ലര്‍ മാന്‍, ടീസര്‍ ആന്‍ഡ് ദ ഫയര്‍ കാറ്റ്, കാച്ച് ബുള്‍ അറ്റ് ഫോര്‍, ദ ഫസ്‌ററ് കട്ട് ഈസ് ദ ഡീപ്പസ്റ്റ് എന്നീ ആല്‍ബങ്ങള്‍ അമേരിക്കയിലും ബ്രിട്ടണിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അറുപത് മില്യണ്‍ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. പോപ്പ്, റോക്ക് സംഗീതത്തിന്റെ നെറുകയില്‍ സ്റ്റീവന്‍സ് പ്രതിഷ്ഠിക്കപ്പെട്ടു.

പാശ്ചാത്യലോകത്ത് നൂറുക്കണക്കിന് വേദികളില്‍ കാറ്റ് സ്റ്റീവന്‍സ് സംഗീതത്തിന്റെ ഇന്ദ്രജാലങ്ങള്‍ ഒരുക്കി. 1970, 71 കാലത്ത് അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഫാദര്‍ ആന്‍ഡ് സണ്‍, വൈന്‍ഡ് വേള്‍ഡ്, പീസ് ട്രൈന്‍, മൂണ്‍ ഷാഡോ, മോണിങ് ഹാസ് ബ്രോക്കര്‍ എന്നീ ആല്‍ബങ്ങള്‍ ലോക ഹിറ്റുകളായി.

ജനകോടികളുടെ ആരാധനാപാത്രമായി വാഴുമ്പോഴാണ് ആത്മീയതയും അതുവഴി ഇസ്‌ലാമും സ്റ്റീവന്‍സിന്റെ ജീവിതവഴിയെ തിരിച്ചുവിടുന്നത്. 1978 മുതല്‍ അദ്ദേഹം യൂസുഫ് ഇസ്‌ലാമായി പുതിയ മനുഷ്യനായി. 30-ാം വയസ്സിലായിരുന്നു ഈ മടക്കം. 1979 സെപ്തംബറില്‍ ഫൗസിയ മുബാറക് അലിയെ ജീവിതസഖിയാക്കി. നവംബറില്‍ കുട്ടികളുടെ ക്ഷേമം ലക്ഷ്യം വെച്ച് യൂനിസെഫിനുവേണ്ടി ലണ്ടനിലെ വെബ്‌ളി പാര്‍ക്കില്‍ നടത്തിയ സംഗീത വിരുന്നോടെ താത്ക്കാലികമായി സംഗീതലോകത്തുനിന്ന് അദ്ദേഹം മാറിനിന്നു.

മത-ജീവകാരുണ്യരംഗത്ത്

പോപ്പ് സംഗീതത്തോടുള്ള ഇസ്‌ലാമിന്റെ വീക്ഷണം കാരണം അദ്ദേഹം മുപ്പതുവര്‍ഷക്കാലം അതില്‍ നിന്നു വിട്ടുനിന്നു. സംഗീതം ഖുര്‍ആന്‍ നിഷിദ്ധമാക്കിയിട്ടില്ലെന്നും ആവിഷ്‌കാരമെന്ന നിലയില്‍ ധാര്‍മികതയ്ക്ക് നിരക്കുന്ന അനുവദനീയ സംഗീതസപര്യയുമായി മുന്നോട്ടുപോവാമെന്നും പണ്ഡിതര്‍ അദ്ദേഹത്തിന് ഉപദേശം നല്‍കി. എന്നാല്‍ മതപ്രബോധന-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്ത് സജീവമാവുകയാണ് അദ്ദേഹം ചെയ്തത്.

ബ്രിട്ടനില്‍ ഇസ്‌ലാമിക പഠനത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചും ക്ഷേമപ്രവര്‍ത്തനങ്ങ ള്‍ക്കായി മുന്നിട്ടിറങ്ങിയും യൂസുഫ് കര്‍മനിരതരനായി. ആഫ്രിക്ക, ഇറാഖ്, ഇന്തോനേഷ്യ, ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അനാഥക്കുട്ടികളെ സേവിക്കാന്‍ മുന്നിട്ടിറങ്ങി.

സംഗീതത്തിന് നശീദ, ഹംദ് (സ്തുതി കീര്‍ത്തനം) എന്നീ തലങ്ങള്‍ നല്‍കിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 2005 ഏപ്രില്‍ 5ന് അബൂദബിയില്‍ അദ്ദേഹം പ്രവാചകാനുസ്മരണ കീര്‍ത്തനങ്ങള്‍ പാടി (https://www.youtube.com/watch?v=epyEkbiVnCs). 2009ല്‍ ഹൂട്ട്‌സ് ആന്‍ഡ് സിന്‍ഡ് എന്ന ആല്‍ബവും പുറത്തിറക്കി. അതിന് മുമ്പും പല വേദികളിലും അദ്ദേഹം പാടി. എല്ലാം തന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയായിരുന്നു. ആദ്യകാലത്ത് പുറത്തിറക്കിയ ആല്‍ബങ്ങള്‍ വഴി ലഭിക്കുന്ന മില്യന്‍ കണക്കിന് റോയല്‍റ്റിയും ഈ രംഗത്തു തന്നെ അദ്ദേഹം ചെലവഴിക്കുന്നു.

സംഗീത-ജീവകാരുണ്യ-മത-വിദ്യാഭ്യാസ രംഗങ്ങളിലെ മാതൃക സേവനങ്ങള്‍ക്ക് മുപ്പതോളം അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ യൂസുഫുല്‍ ഇസ്‌ലാം സകുടുംബം ലണ്ടനില്‍ താമസിക്കുന്നു.

 

മുൻപത്തെ ലേഖനം യിവോണ്‍ റിഡ്‌ലി
അടുത്ത ലേഖനം സ്വഫിയ്യ/ഷാറോണ്‍ ലെവിന്നെ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History