ഹോം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍... > അബു ലൈല പി.വി. മുഹമ്മദ് മൗലവി

1 മിനിറ്റ് വായിച്ചില്ല

അബു ലൈല പി.വി. മുഹമ്മദ് മൗലവി

ഉള്ളടക്കം

1939ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 1941ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വാര്‍ പ്രോപ്പഗേറ്ററായിരുന്നു പി വി മുഹമ്മദ് മൗലവി എന്ന അബൂ ലൈല. മദ്രാസ് റജിമെന്റ് ആര്‍മിയില്‍ രണ്ടര വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസ് സൂപ്രണ്ടായി. യുദ്ധാനന്തരം വെള്ളക്കാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി വി ജോലി രാജിവെച്ചു. 1945 ല്‍ നാട്ടിലേക്ക് തിരിച്ച അദ്ദേഹം തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്‌ലാം മദ്രസയിലെ പ്രധാന അധ്യാപകനായി ജോലി ഏറ്റെടുത്തു. മതപണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, കവി, സാഹിത്യപ്രവര്‍ത്തകന്‍, പത്രാധിപര്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച വ്യക്തിയാണ് അബു ലൈല പി.വി. മുഹമ്മദ് മൗലവി.

പി വിക്ക് സമശീര്‍ഷകനായി മറ്റൊരു അറബി കവിയും കേരളത്തില്‍ ജന്‍മമെടുത്തിട്ടില്ല. തുളച്ചു കയറുന്നവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ബഹുഭാഷാ പണ്ഡിതനായിരുന്ന പി വി വിവിധ ഭാഷകളില്‍ കവിതകളും ലേഖനങ്ങളെഴുതി. മഹാകവി കുമാരനാശാന്റെ ‘വീണപൂവ്’ അറബി ഭാഷയില്‍ പദ്യരീതിയില്‍ വിവര്‍ത്തനം ചെയ്ത നന്‍മണ്ട അബൂബക്കര്‍ മൗലവി ഒരിക്കല്‍ പറഞ്ഞു. കേരളത്തില്‍ ധാരാളം പേര്‍ കവിത എഴുതാറുണ്ടെങ്കിലും കവിത്വമുള്ള ഒരേയൊരു കവി അബൂ ലൈലയാണെന്ന്.

കവിത പാക് പാര്‍ലമെന്റിലും

സ്‌നേഹിക്കുന്ന കാര്യങ്ങളെ പ്രശംസിക്കാനും ചീത്തയെന്ന് തോന്നുന്ന കാര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മടി കാണിച്ചില്ല. വിലാപ കാവ്യങ്ങള്‍, അനുമോദനാശംസകള്‍, പരിഹാസ കാവ്യങ്ങള്‍, വിമര്‍ശന കാവ്യങ്ങള്‍ തുടങ്ങി കവിതയുടെ എല്ലാ മേഖലകളിലും അബൂലൈല വിഹരിച്ചിട്ടുണ്ട്. പാകിസ്താന്‍ സ്ഥാപകന്‍ മൗലാന മുഹമ്മദലി ജിന്നയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് എഴുതിയ സുദീര്‍ഘമായ കവിത ഒരു കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. പാകിസ്താന്‍ സര്‍ക്കാറിന്റെ പാരിതോഷികം നേടിയ ഈ കവിത പാക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. സൈനിക സേവനത്തിനായി പോകുമ്പോള്‍ തീവണ്ടിയില്‍ വെച്ച് ആത്മ സുഹൃത്ത് അബൂസല്‍മ കെ കെ എം ജമാലുദ്ദീന്‍ മൗലവിക്ക് എഴുതിയ ‘ലൗഅതുല്‍ ഫിറാഖ് (വിരഹ വേദന) എന്ന കവിതയില്‍ വിരഹദുഃഖം വളരെ വൈകാരികമായി അവതരിക്കുന്നതോടൊപ്പം തന്നെ ജീവിത വിജയത്തിന് ചുറ്റുപാടുകളില്‍ നിന്നുള്ള നിരന്തരമായ മാറ്റം അനിവാര്യമാണെന്ന് കൂടി ഉണര്‍ത്തുന്നുണ്ട് കവി.

1941ലെ കൊടുങ്കാറ്റിനെ കുറിച്ച് എഴുതിയ ‘ആസ്വിഫ്’ എന്ന കവിതയില്‍ അതിന്റെ ഭീകരതയും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും പ്രതിപാദിക്കുന്നതോടെ പ്രകൃതി നിയമങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളെ കുറിച്ചും ജനം പാഠമുള്‍കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉണര്‍ത്തുന്നുണ്ട്.

1935ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടിയില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘അല്‍ മുര്‍ശിദ്’ അറബി മലയാള മാസികയുടെ പത്രാധിപ സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ടുള്ള പഠനാര്‍ഹങ്ങളായ ലേഖനങ്ങളും വിവര്‍ത്തനങ്ങളും അറബിക്കവിതകളും കൊണ്ട് അല്‍ മുര്‍ശിദിന്റെ താളുകളെ അദ്ദേഹം സമ്പന്നമാക്കി. മുസ്‌ലിംകളും ശാസ്ത്ര പഠനവും, അധ്വാനം, ഖുര്‍ആനും ആധുനിക ശാസ്ത്രങ്ങളും തുടങ്ങിയ അദ്ദേഹത്തിന്റെ ലേഖന പരമ്പരകള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചവയായിരുന്നു.

1937ല്‍ അദ്ദേഹം ചാലിയം സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം സജീവ രാഷ്ട്രീയ പത്രപ്രവര്‍ത്തനങ്ങളില്‍ മുഴുകി. തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ചന്ദ്രിക’ ദിനപത്രത്തിന്റെ സഹ പത്രാധിപരായും മാനേജറായും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്റെ ശക്തമായ തൂലിക കൊണ്ട് അദ്ദേഹം സമുദായത്തേയും ചന്ദ്രികയേയും പ്രതിരോധിച്ചു. ദേശീയ പത്രങ്ങളുടെ ഇരട്ട മുഖങ്ങളെ പി വി തന്റെ ശക്തമായ ലേഖനങ്ങളിലൂടെ വലിച്ചുകീറി. പിന്നീട് 1945ല്‍ ജോലി രാജിവച്ച് തിരിച്ചെത്തി. പുനഃപ്രസിദ്ധീകരണമാരംഭിച്ച ‘അല്‍ മുര്‍ശിദി’ന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും തീരൂരങ്ങാടി യതീംഖാനയുടെ സര്‍വതോന്‍മുഖമായ പുരോഗതിയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

പുളിക്കല്‍ പേരുകേട്ട കുടുംബമായ പേഴംകാട്ടില്‍ തറവാട്ടില്‍ പരേതനായ വാലഞ്ചേരി ബീരാന്‍ സാഹിബിന്റെയും അപ്പിടിയന്‍ ഖദീജ സാഹിബിന്റെയും പുത്രനായി 1913ല്‍ ജനനം. പിതൃവ്യനും പണ്ഡിതനുമായിരുന്ന പി പി ഉണ്ണീന്‍കുട്ടി മൗലവിയില്‍ നിന്ന് പ്രാഥമിക മതപഠനങ്ങള്‍ അഭ്യസിച്ചു. പുളിക്കല്‍ മദ്രസതുല്‍ മുനവ്വറയാണ് പ്രഥമ പഠനകേന്ദ്രം.

പ്രസംഗത്തിനു തുടക്കം ഐക്യസംഘം സമ്മേളനത്തില്‍

കേരള മുസ്‌ലിം സംഘടിത പ്രസ്ഥാനത്തിന്റെ ആദ്യ രൂപമായ ‘കേരള മുസ്‌ലിം ഐക്യസംഘ’ത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് നടക്കുമ്പോള്‍ അദ്ദേഹം മദ്രസത്തുല്‍ മുഹമ്മദിയ്യയിലെ വിദ്യാര്‍ഥിയായിരുന്നു. തന്റെ പ്രസംഗ ചാതുര്യം പ്രകടിപ്പിക്കാനുള്ള നല്ല അവസരം ഇതാണെന്ന് മനസിലാക്കിയ പി വി സംഘാടകരുടെ മുമ്പില്‍ തന്റെ ആഗഹം അറിയിച്ചു. പി വിയുടെ ധൈര്യവും ആവേശവും കണ്ട് സംഘാടകര്‍ ആ ബാലനു പ്രസംഗാനുമതി നല്‍കി. ഐക്യ സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം പി വിയെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. ഡബിള്‍ പ്രമോഷനാവുകയും ചെയ്തു. പി വിയുടെ സര്‍ഗ്ഗാത്മക കഴിവ് കണ്ടറിഞ്ഞ ഐക്യ സംഘം ജനറല്‍ സെക്രട്ടറി മണപ്പാട് കുഞ്ഞഹമ്മദ് ഹാജി തുടര്‍പഠനത്തിനായി തന്റെ നാടായ കൊടുങ്ങല്ലൂര്‍ ഏറിയാട്ടേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. മണപ്പാടിന്റെ വസതിയായ ഐക്യവിലാസത്തില്‍ താമസിച്ചു കൊണ്ട് പി വി കൊടുങ്ങല്ലൂര്‍ ഏറിയാട് സ്‌കൂളില്‍ പഠനം തുടര്‍ന്നു. അതോടെ അവിടങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സ്ഥിരം പ്രാസംഗികനായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. പിന്നീട് ഏറിയാട് നിന്നും ആലുവയിലെത്തി. ബൃഹത്തായ ഗ്രന്ഥപാരായണമൊരുക്കിയത് ആലുവ ജീവതമാണ്. 1932 ല്‍ കോഴിക്കോട് ചാലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും പ്രൈവറ്റായി എഴുതി എസ്.എസ്.എല്‍.സി. പാസായി. 1932 ജൂലൈയില്‍ അദ്ദേഹം കോഴിക്കോട് അധ്യാപക പരിശീലന കേന്ദ്രത്തില്‍ ട്രൈയിനിംഗിനു ചേര്‍ന്നു. ട്രെയിനിംഗിനു ശേഷം ചാലിയം മദ്രസത്തുല്‍ മനാര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപകനായി സേവനം ആരംഭിച്ചു.

നിരന്തരമായ യാത്ര പി വിക്ക് ഒരു ഹരമായിരുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കും ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കും അദ്ദേഹം നിരന്തരം സഞ്ചരിച്ചു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം കറാച്ചിയിലേക്ക് യാത്രതിരിച്ചു.

കറാച്ചിയിലെ സൗദി എംബസിയില്‍ ഒരു ദ്വിഭാഷിയായി ജോലിയില്‍ പ്രവേശിച്ചു. അന്നത്തെ സൗദി അംബാസിഡര്‍ സയ്യിദ് അബ്ദുല്‍ ഹമീദ് ഖത്തിബ് ഒരു പ്രസിദ്ധ കവിയും സഹൃദയനുമായിരുന്നു. അവരുടെ ബന്ധം ശക്തമാവുകയും പി വി ഹിജാസിലേക്ക് പോകുകയും ചെയ്തു. ഹിജാസ് ജീവിതകാലത്തും അദ്ദേഹം നിരന്തരമെഴുതി നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ക്കയച്ചു കൊടുത്തു. ആരോഗ്യപരമായി പൊതുവെ ദുര്‍ബലനായിരുന്ന പി വിക്ക് ഹിജാസ് ജീവിതം പ്രയാസപൂര്‍ണമാകുകയും രോഗിയായി മാറുകയും ചെയ്തു. പാകിസ്താന്‍ അംബാസിഡറായിരുന്ന സത്താര്‍ സേട്ടു സാഹിബിന്റെ ഇടപെടലിനെ തുടര്‍ന്ന് പാകിസ്താന്‍ ആശുപത്രിയില്‍ പൂര്‍ണ്ണ ചികിത്സ ലഭിച്ചുവെങ്കിലും ആ കര്‍മ യോഗി തന്റെ 39ാം വയസില്‍ 1951 ജൂലൈ 18ാം തിയ്യതി റബ്ബിലേക്ക് യാത്രയായി.

 

മുൻപത്തെ ലേഖനം അബൂബക്കര്‍ കാരക്കുന്ന്
അടുത്ത ലേഖനം ഇ കെ മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History