1 മിനിറ്റ് വായിച്ചില്ല

ഇ കെ മൗലവി

ഉള്ളടക്കം

മതപണ്ഡിതന്‍, ബഹുഭാഷാപണ്ഡിതന്‍, സാമുദായിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇല്ലത്തുകണ്ടി കുഞ്ഞഹമ്മദ് കുട്ടി എന്ന ഇ കെ മൗലവി.

ek moulavi

ഇസ്‌ലാമിക പണ്ഡിതനായിരുന്ന കരിപ്പാല്‍അബ്ദുല്ലയുടെയും നാലുകണ്ടി ബിയ്യാത്തുമ്മയു ടെയും മകനാണ്. ജന്മനാടായ കടവത്തൂരില്‍ അമ്മാവനായ നാലുകണ്ടിയില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കീഴില്‍ പ്രാഥമിക മതപഠനം, കൊളവല്ലൂര്‍ ജുമുഅത്ത്പള്ളി ദര്‍സ്, മൗലാനാ ഖുത്തുബി മുസ്‌ലിയാരുടെയും കല്ലറക്കല്‍ മൂസ മുസ്‌ലിയാരുടെയും കീഴില്‍ പാനൂര്‍ ജുമുഅത്ത് പള്ളിദര്‍സ് എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നു.

വാഗ്ചാതുരിയാല്‍ വേദികള്‍ കയ്യടക്കിയ ഇ കെ മൗലവിയെ അതിന് പ്രാപ്തനാക്കിയത് പ്രധാനമായുംപത്രവായനയായിരുന്നു. ‘ന്യുസ് വായന’ എന്നാല്‍ ‘നൊസ്സ് വായന’ (ഭ്രാന്ത്) എന്ന് പരിഹസിച്ച് പത്രപാരായണം നിഷിദ്ധമായിപ്രചരിപ്പിക്കപ്പെട്ടിരുന്ന കാലമാണതെന്നോ ര്‍ക്കണം. ഉസ്താദുമാര്‍ കാണാതെ പള്ളിക്കാട്ടില്‍ ഒളിച്ചിരുന്നാണ് അന്ന് ‘മാതൃഭൂമി’ യൊക്കെ വായിച്ചിരുന്നതെന്ന് മൗലവി അനുഭവക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

സ്‌കൂളിന്റെ പടിപോലും കയറാത്ത മൗലവി 1946ല്‍ എറണാകുളം മഹാരാജാസ് കോളെജ് ലക്ചററായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. അപാര പാണ്ഡിത്യവുംഭാഷാനിപുണതയുമൊക്കെയായിരുന്നു ഈ പടവുകളില്‍ മൗലവിയുടെ ഊര്‍ജം. അഴീക്കോട് പ്രൈമറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ഹൈസ്‌കൂള്‍, എറണാകുളം എസ് ആര്‍ വി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

മദ്രസാപഠനത്തോടുള്ള അന്നത്തെ പണ്ഡിതരുടെ എതിര്‍പ്പിനോട് യോജിപ്പില്ലാതിരുന്ന മൗലവി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചറിഞ്ഞ് കൂട്ടുകാരന്‍ കുഞ്ഞീതു മുസ്‌ലിയാരോടൊത്ത് പാനൂരില്‍ നിന്നും വാഴക്കാട്ടേക്ക് പോയി. 1909ലായിരുന്നു ഇത്. ദാറുല്‍ ഉലൂമില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വത്തിലുള്ള പഠനവും അനുഭവങ്ങളും മൗലവിയില്‍ കാര്യമായ സ്വാധീനമാണുണ്ടാക്കിയത്. വിജ്ഞാന കുതുകിയായ ഇല്ലത്തുകണ്ടി കുഞ്ഞഹമ്മദ് കുട്ടിയില്‍ നിന്നും ഇ കെ മൗലവി എന്ന നവോത്ഥാന നായകനിലേക്കുള്ള വഴിത്തിരിവായിരുന്നു അത്.

1918 മുതല്‍ മൂന്ന് പതിറ്റാണ്ടു കാലം പഴയ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ മൗലവി തന്റെ സാന്നിധ്യം തെളിയിച്ചു. കൊടുങ്ങല്ലൂരില്‍ പുതിയ പാഠ്യപദ്ധതി പ്രകാരം മദ്‌റയും ഉപരിപഠനത്തിന് ദര്‍സും മൗലവി സ്ഥാപിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ലൗകിക വിദ്യാഭ്യാസം കൂടിയുണ്ടെങ്കിലേ ആധുനികലോകത്തിന് യോജിച്ച തലമുറയെ വാര്‍ത്തെടുക്കാനാവൂ എന്നായിരുന്നു മൗലവിയുടെ പക്ഷം.

1921 ല്‍ മലബാറില്‍ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് കെ എം മൗലവി, എം സി സി അബ്ദുര്‍റഹ്‌മാന്‍ മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ കൊടുങ്ങല്ലൂരില്‍ അഭയംതേടി. പില്‍ക്കാലത്ത് സംസ്ഥാനത്ത് ആഞ്ഞുവീശിയ നവോത്ഥാന മുന്നേറ്റത്തിന്റെ ബീജാവാപത്തിന് ഈ കൂട്ടായ്മ വഴിയൊരുക്കി. നിഷ്പക്ഷ സംഘത്തിന്റെരൂപികരണമാണ് ഇതില്‍ ആദ്യത്തേത്. 1922ല്‍ ‘നിഷ്പക്ഷ സംഘം’ എന്ന പ്രാദേശിക സ്വഭാവത്തിലൂടെ സംഘടന ‘കേരള മുസ്‌ലിം ഐക്യസംഘ’മായി രൂപാന്തരപ്പെട്ടു. ഇവയുടെയെല്ലാം മുന്നണിയില്‍ ഇ കെ മൗലവിയുണ്ടായിരുന്നു.

1925ല്‍ ആലുവയില്‍ നടന്ന ഐക്യസംഘം മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഇ കെ മൗലവിയായിരുന്നു. 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും 1950ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും രൂപീകരണത്തില്‍ മൗലവി പ്രധാന പങ്കുവഹിച്ചു. കെ ജെ യു രൂപീകരണയോഗത്തിന് തടസ്സമുന്നയിച്ചവര്‍ക്ക് മുന്നില്‍ ഖുര്‍ആനില്‍ നിന്ന് തെളിവുദ്ധരിച്ച് പ്രതിരോധിച്ചതും അദ്ദേഹമായിരുന്നു.

ശ്രീനാരായണ ഗുരു ആലുവയില്‍ നടത്തിയ സര്‍വമത സമ്മേളനത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത് മൗലവിയായിരുന്നു. സമ്മേളനത്തില്‍ വളരെ ഗഹനമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഗുരുവടക്കമുള്ള സകലരിലും ഇത് ഏറെ മതിപ്പുണ്ടാക്കി. മറ്റൊരിക്കല്‍ സഹോദരന്‍ അയ്യപ്പനെ മൗലവി പള്ളിയില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ സമുദായം ഇളകിമറിഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലിം ഐക്യം, അല്‍ ഇര്‍ഷാദ്, അല്‍ ഇസ്‌ലാഹ്, അല്‍മുര്‍ശിദ്, എന്നിവയുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുള്ള മൗലവി കൊച്ചിന്‍ മെയില്‍, അല്‍ ഇത്തിഹാദ് എന്നിവയുടെ പത്രാധിപരായിട്ടുണ്ട്. മാതൃഭൂമി, അല്‍അമീന്‍, ചന്ദ്രിക, ഐക്യം തുടങ്ങിയ അക്കാലത്തെ ആനുകാലികങ്ങളിലെല്ലാം മൗലവിയുടെ രചനകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ഉന്നതനിലവാരം പുലര്‍ത്തുന്ന വൈജ്ഞാനിക സമ്പത്താണ്. അല്‍ ഇസ്‌ലാം, ശൈഖ് ജീലാനി, ഇസ്‌ലാമും എച്ച് ജി വെല്‍സും, ഹാജി കെ സീതി മുഹമ്മദ് സാഹീബ്, ഇസ്‌ലാമും കമ്യുണിസവും, ഇസ്‌ലാം മതവിശ്വാസങ്ങള്‍, കിതാബുന്നഹ്‌വ്, കിതാബുല്‍ ഈമാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കു പുറമെ നിരവധി പാഠപുസ്തകങ്ങളും ഇ കെ മൗലവിയുടേതായുണ്ട്.

നേരത്തെ കോണ്‍ഗ്രസുകാരനായ മൗലവി പിന്നീട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. കെ എം മൗലവിയും ഇ കെ മൗലവിയും ചേര്‍ന്നാണ് സീതി സാഹിബിനെ ലീഗിലേക്ക് കൊണ്ടുവന്നത്. ലീഗിന്റെ കോട്ടയം താലൂക്ക് (ഇന്നത്തെ തലശ്ശേരി) സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു മൗലവി.

മഹാരാജാസ് കോളെജില്‍ നിന്നും വിരമിച്ചതിനുശേഷം മലബാറിലേക്ക് തിരിച്ച ഇ കെ മൗലവി 1947 മുതല്‍ 12 വര്‍ഷം തിരൂരങ്ങാടി യതീംഖാനയുടെയും പിന്നീട് ഏതാനും വര്‍ഷം തലശ്ശേരി ദാറുസ്സലാം യതീംഖാനയുടെയും മാനേജരായി സേവനമനുഷ്ഠിച്ചു. 1963 മുതല്‍ പതിനാല് വര്‍ഷം കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റായിരുന്നു.

ബിയ്യാത്തുവും പത്രപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഇ കെ കെ മുഹമ്മദുമാണ് മൗലവിയുടെ മക്കള്‍. ഇല്ലത്തുകണ്ടി മര്‍യമാണ് ഭാര്യ.

 

മുൻപത്തെ ലേഖനം അബു ലൈല പി.വി. മുഹമ്മദ് മൗലവി
അടുത്ത ലേഖനം ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History