ഹോം > കക്ഷികളും പ്രസ്ഥാനങ്ങളും... > അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ (1993)

1 മിനിറ്റ് വായിച്ചില്ല

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ (1993)

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സുന്നി പണ്ഡിത സംഘടനയാണ്. അഹ്‌ലുസ്സുന്ന വല്‍ ജമാഅത്ത് ആശയധാരയെ അടിസ്ഥാനമാക്കി മതവിദ്യാഭ്യാസം, വിശ്വാസസംരക്ഷണം, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ സംഘടന സജീവമായി ഇടപെടുന്നു. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന മുസ്‌ലിം സമൂഹത്തില്‍ മതപരമായ ബോധവത്കരണവും ഐക്യവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്രസാ വിദ്യാഭ്യാസം, മതപഠന സ്ഥാപനങ്ങള്‍, സാമൂഹ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഇന്ത്യയിലെ മത–സാമൂഹിക രംഗങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്.

കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും സമസ്തയെ നയിക്കുന്ന കാലത്ത് കേന്ദ്ര മുശാവറയില്‍ അംഗമായും പിന്നീട് ജോയിന്റ് സെക്രട്ടറിയായും എ പി അബൂബക്കര്‍ മുസ്‌ലിയാരുമുണ്ടായിരുന്നു. ആയിടക്കാണ് സമസ്തയുടെ പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആലോചന വന്നത്. അതിന്റെ ഭാഗമായി 1976ല്‍ ഒരു മൂന്നംഗ സമിതിയെ അക്കാര്യം ചുമതലപ്പെടുത്തി. അതില്‍ അബൂബക്കര്‍ മുസ്‌ലിയാരുമുണ്ടായിരുന്നു.

ഇതിനിടെ അദ്ദേഹം കാരന്തൂരില്‍ സ്വന്തമായി മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ എന്ന സ്ഥാപനമുണ്ടാക്കി. അതിന്റെ പ്രിന്‍സിപ്പലായി. 1981ല്‍ സംഘടനയില്‍ നേതൃത്വമുറപ്പിച്ച് എസ് വൈ എസ് ജനറല്‍ സെക്രട്ടറിയുമായി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, 1985ല്‍ ശരീഅത്ത് വിവാദം നാടിനെയാകെ ഇളക്കി മറിച്ചു. സുപ്രീം കോടതിയുടെ വിധിയായിരുന്നു വിവാദത്തിനാസ്പദമായത്. ശരീഅത്തിനെതിരെ വിമര്‍ശനം വന്നപ്പോള്‍ സംഘടനാ ഭിന്നത മറന്ന് കേരളത്തിലെ മുസ്‌ലിംകള്‍ ഒന്നിച്ചിരുന്നു. ജമാഅത്ത് അമീര്‍ കെ സി അബ്ദുല്ല മൗലവിയും, കെ എന്‍ എം ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് മൗലവിയും, സമസ്ത ജനറല്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും കോഴിക്കോട്ട് ഒരേ വേദിയിലെത്തി. പ്രശസ്ത പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വി, ലീഗ് നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് എന്നിവരുമുണ്ടായിരുന്നു. ശരീഅത്ത് വിരുദ്ധര്‍ നാവടക്കി. എന്നാല്‍ സമസ്തയില്‍ അത് ഭിന്നതയുടെ നാവുയര്‍ത്താന്‍ വഴി കൂടെയൊരുക്കി.

‘പുത്തന്‍ വാദി’കളുമായി വേദി പങ്കിട്ടതിനെ കാന്തപുരം ചോദ്യം ചെയ്തു. ‘പുത്തന്‍വാദി’കള്‍ക്ക് സലാം പറയരുതെന്ന ഫത്‌വയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ മദ്‌റസാ പാഠപുസ്തകത്തിലുണ്ടായിരുന്ന പ്രസ്തുത ഭാഗം നീക്കം ചെയ്തതും അരീക്കാട് പള്ളി നിര്‍മ്മാണഫണ്ട് വിവാദവും ഭിന്നതക്ക് വേഗത കൂട്ടുകയും ചെയ്തു.

1988ല്‍ ഈ പശ്ചാത്തലത്തിലാണ് എസ് വൈ എസ് മധ്യമേഖലാ സമ്മേളനം എറണാകുളത്ത് നടക്കുന്നത്. സമ്മേളനം നിര്‍ത്തിവെക്കാന്‍ മുശാവറ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായ കാന്തപുരം അത് അവഗണിച്ച് സമ്മേളനം നടത്തി. ഇതോടെ സമസ്ത മുശാവറ തീര്‍ത്തും രണ്ടു ചേരിയായി, ഭൂരിപക്ഷവും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ പിന്തുണച്ചു. ഇതിനുപിന്നാലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ ഏഴ് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി.

വൈകാതെ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. അതിന്റെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തുകൊണ്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്തക്ക് വെല്ലുവിളിയുണര്‍ത്തി.

അഖിലേന്ത്യാ ജംഇയ്യത്ത് പിറക്കുന്നു

സമസ്തക്ക് ബദലായി മറ്റൊരു സമസ്തയും കീഴ്ഘടകങ്ങളും എല്ലാം രൂപവല്‍ക്കരിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സംഘടനാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി. കാരന്തൂരിലെ മര്‍ക്കസിന് കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ വ്യാപാര സമുച്ചയമുയര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നല്ല സ്വാധീനവും സൗഹൃദവുമുണ്ടാക്കി. രാഷ്ട്രീയ നേതൃത്വങ്ങളുമായും അടുത്തു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കാന്തപുരം മുസ്‌ലിയാര്‍ അനിഷേധ്യ സാന്നിധ്യമായി.

ഇതിനിടയിലാണ് അഖിലേന്ത്യാ സമിതിയുണ്ടാക്കാന്‍ അവിഭക്ത സമസ്തയേല്‍പ്പിച്ച ദൗത്യം നടപ്പില്‍ വരുത്താനുള്ള നീക്കങ്ങളില്‍ അദ്ദേഹം വ്യാപൃതനായത്. 1993ല്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വരികയും അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. മര്‍ക്കസ് സ്ഥാപനങ്ങള്‍, സമസ്ത കേരള ഘടകം എന്നിവയുടെയെല്ലാം അമരക്കാരനായി സംഘടനയിലെ അനിഷേധ്യ നേതാവായി.

ആദര്‍ശത്തിലും വിശ്വാസത്തിലുമെല്ലാം അവിഭക്ത സമസ്തയുടെ നിലപാടുതന്നെ പുലര്‍ത്തുന്നു. അതായത്, അശ്അരി ചിന്താസരണിയും ശാഫിഈ മദ്ഹബും തന്നെ. ഇസ്‌ലാമിനകത്തെ ശത്രുക്കളെ എതിര്‍ക്കുക, മതസഹിഷ്ണുത, മതമൈത്രി, ദേശീയ പുരോഗതി എന്നിവക്കായി നിലകൊള്ളുക തുടങ്ങിയവയും സംഘടനയുടെ ലക്ഷ്യങ്ങളില്‍പെടുത്തി.

അഖിലേന്ത്യാ തലത്തില്‍ മുംബൈ, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയും വിദ്യാഭ്യാസ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയനായി. ആഗോള തലത്തിലും പേരെടുത്തു. ജോര്‍ദാനിലെ ഒരു സ്റ്റഡി സെന്ററിന്റെ പഠനത്തില്‍ ലോകത്തെ സ്വാധീനിച്ച 500 വ്യക്തികളുടെ പട്ടികയില്‍ അബൂബക്കര്‍ മുസ്‌ലിയാരും ഉള്‍പ്പെട്ടതായി അവകാശപ്പെടുന്നുണ്ട്.

കാരന്തൂര്‍ മര്‍ക്കസ് തന്നെയാണ് പ്രധാന സ്ഥാപനം ഇതിനു കീഴില്‍ എഞ്ചിനീയറിംഗ്, ലോ ശരീഅത്ത്, ഖുര്‍ആന്‍, ഹദീസ് കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയ സമുച്ചയം, നോളജ് സിറ്റി എന്നിവയുമുണ്ട്. 40 കോടി രൂപ ചെലവില്‍ ‘പ്രവാചകന്റെ തിരുകേശം’ സൂക്ഷിക്കാന്‍ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുടങ്ങിക്കിടക്കുകയാണ്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ സംസ്ഥാന തലത്തില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമയുണ്ട്. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായുള്ള 40 അംഗ മുശാവറയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 1989 മുതല്‍ കാന്തപുരം തന്നെയാണ് ജനറല്‍ സെക്രട്ടറി.

സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി സ്റ്റൂഡന്റ്‌സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍, ബാലസംഘം എന്നിവക്കു പുറമെ 2015 ഒക്‌ടോബര്‍ മുതല്‍ കേരള മുസ്‌ലിം ജമാഅത്ത് എന്ന ബഹുജനസംഘടന കൂടി നിലിവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രസിഡണ്ടും കാന്തപുരം തന്നെയാണ്.

സിറാജ് ദിനപത്രം, രിസാല വാരിക, സുന്നത്ത് വോയ്‌സ്, അല്‍ ഇര്‍ഫാദ്, ബാലമാസിക, പൂങ്കാവനം വനിതാ മാസിക, അല്‍മുഅല്ലിം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പുസ്തക പ്രബോധന കേന്ദ്രവുമുണ്ട്.

 

മുൻപത്തെ ലേഖനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950)
അടുത്ത ലേഖനം മറ്റു കക്ഷികള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History