ഹോം > കക്ഷികളും പ്രസ്ഥാനങ്ങളും... > അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928)

1 മിനിറ്റ് വായിച്ചില്ല

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928)

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (Muslim Brotherhood) 20-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ രൂപം കൊണ്ട ഒരു ഇസ്‌ലാമിക സാമൂഹ്യ–രാഷ്ട്രീയ പ്രസ്ഥാനമാണ്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പാക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മതപഠനം, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം എന്നിവയിലൂടെ സമൂഹത്തെ ധാർമികമായി ഉയർത്താന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകളിലും സമൂഹ ചര്‍ച്ചകളിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1914 ആഗസ്ത്. ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഇറ്റലിയും അടങ്ങുന്ന സഖ്യ ശക്തികള്‍ ഒരു ഭാഗത്ത്. ജര്‍മനിയും ആസ്‌ട്രേലിയയും ഹങ്കറിയും അച്ചുതണ്ട് ശക്തികളായി മറു ഭാഗത്തും. യുദ്ധം കൊടുമ്പിരി കൊള്ളവേ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഖിലാഫത്ത് ശക്തിയായ തുര്‍ക്കി ജര്‍മനിയോടൊപ്പം ചേര്‍ന്നു.

തന്ത്രം മെനഞ്ഞ ബ്രിട്ടനും ഫ്രാന്‍സും അറബ് രാജാവായി വാഴിക്കപ്പെട്ട മക്കയിലെ ശരീഫ് ഹുസൈനെ കൂട്ടുപിടിച്ചു. ശരീഫ് തുര്‍ക്കിക്കെതിരെ പട നയിക്കാനൊരുങ്ങി. യുദ്ധത്തില്‍ ജയിച്ചാല്‍ തുര്‍ക്കി ഖിലാഫത്തിലെ അറബ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മറുവശത്ത് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും മറ്റൊരു കരാറും ഒപ്പിട്ടിരുന്നു. തുര്‍ക്കി മേഖലയും അറബ് രാജ്യങ്ങളും പരസ്പരം പങ്കിടാനുള്ള കരാര്‍.

ലോക യുദ്ധത്തില്‍ ബ്രിട്ടനും സഖ്യശക്തികളും ജയിച്ചു. തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നു. ശരീഫ് ഹുസൈന് നല്‍കിയ വാഗ്ദാനം ലംഘിച്ച് തുര്‍ക്കിയും അറബ് രാജ്യങ്ങളും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും പങ്കിട്ടെടുത്തു. ഈജിപ്ത്, സുഡാന്‍, ഫലസ്തീന്‍, ഇറാഖ്, മലേഷ്യ, നൈജീരിയ എന്നിവ ബ്രിട്ടനെടുത്തപ്പോള്‍ സിറിയ, ലബനന്‍ എന്നിവ റഷ്യയും അള്‍ജീറിയ, മൊറോക്കോ, സെനഗല്‍ എന്നിവ ഫ്രാന്‍സും അധീനത്തിലാക്കി.

അറബ് മണ്ണിനെയും മുസ്‌ലിം ചിന്തകളെയും സംസ്‌കാരത്തെയും നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ വഞ്ചനക്കു പിന്നില്‍. കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് ഈ വഞ്ചനയെന്നു പോലും ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഈ സാംസ്‌കാരിക കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഇസ്‌ലാമിക പ്രബോധനത്തിലുടെ ജനകീയാവബോധം വളര്‍ത്താനും ഈജിപ്തിലെ ഒരു ചെറു സംഘം തീരുമാനിച്ചുറച്ചു. 1928 മെയ് മാസത്തില്‍ ആറ് യുവാക്കള്‍ ഈജിപ്തിലെ ഇസ്മാഈലിയ പട്ടണത്തില്‍ യോഗം ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചു. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ ഹുഡ്). മുഖ്യ കാര്യദര്‍ശിയായി (മുര്‍ശിദുല്‍ ആം) ഹസനുല്‍ ബന്നയെയും തെരഞ്ഞെടുത്തു.

ആശയം, ആദര്‍ശം, ലക്ഷ്യം

ഇഖ്‌വാന്റെ അടിസ്ഥാന ആദര്‍ശം ഏതൊരു മുസ്‌ലിം സംഘത്തിന്റേതുമെന്ന പോലെ ‘അല്ലാഹുഅല്ലാതെ ആരാധ്യനില്ല, മുഹമ്മദ്(സ്വ) അവന്റെ ദൂതനാണ്’ എന്ന സാക്ഷ്യ വാക്യം തന്നെയാണ്. ഇസ്‌ലാം വല്‍ക്കരണം, ഇസ്‌ലാമിക ഐക്യം, ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇസ്‌ലാമിക ജനാധിപത്യം നടപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായി.

ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്നും അത് ദൈവിക നീതിയിലധിഷ്ഠിതമാണെന്നും ഉദ്‌ഘോഷിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആ കാഴ്ചപ്പാടിലുള്ള രാഷ്ട്ര നിര്‍മിതി ലക്ഷ്യമാക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനും സമാധാനപരമായ വഴിയിലൂടെ പരിഹാരം തേടാനും അത് ശ്രമിച്ചു.

വ്യക്തി-കുടുംബ-സമൂഹ സംസ്‌കരണം ഹ്രസ്വകാല ദൗത്യമായും ഭരണകൂട സംസ്‌കരണവും ഖിലാഫത്ത് പുന:സ്ഥാപനവും ദീര്‍ഘകാല ദൗത്യമായും, ഹസനുല്‍ ബന്നയും കൂട്ടരും നിശ്ചയിച്ചു. ആറുപേരില്‍ തുടങ്ങിയ ഈ സംഘം 1946 ആയപ്പോഴേക്കും അഞ്ചു ലക്ഷം സജീവാംഗങ്ങളും അത്രതന്നെ അനുഭാവികളും അയ്യായിരത്തോളം ശാഖകളുമുള്ള ബഹുജന പ്രസ്ഥാനമായി വളര്‍ന്നു. ഈജിപ്തിനു പുറമെ സിറിയ, ലബനന്‍, ഫലസ്തീന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലും ഇഖ്‌വാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

ഇഖ്‌വാന്‍: ചരിത്രവഴികള്‍

2012ല്‍, ഈജിപ്തിന് മുഹമ്മദ് മുര്‍സിയെന്ന ആദ്യ ജനാധിപത്യ പ്രസിഡണ്ടിനെ സമ്മാനിച്ചതുവരെയുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ചരിത്ര പാത അത്യന്തം ക്ലേശ ഭരിതമായിരുന്നു. ഫലസ്തീനെ ഭാഗിച്ച് 1948ല്‍ യഹൂദ രാഷ്ട്രമായ ഇസ്‌റാഈല്‍ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഫലസ്തീനിലെത്തി സായുധ ജിഹാദ് നടത്തി. 1949 ഫെബ്രുവരി 12ന് രൂപീകരണം മുതല്‍ രണ്ട് ദശാബ്ദം സംഘടനയെ നയിച്ച ഹസനുല്‍ ബന്ന ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1966ല്‍ ആഗസ്ത് 29ന് നാസിര്‍ ഗവണ്‍മെന്റ് സയ്യിദ് ഖുതുബ് ഉള്‍പ്പെടെ മൂന്ന് ഇഖ്‌വാന്‍ നേതാക്കളെ തൂക്കിലേറ്റി.

ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലേക്ക് ഇഖ്‌വാന്റെ സ്ഥാനാര്‍ഥികള്‍ പല സമയങ്ങളിലായി മത്സരിച്ചു. 1976ല്‍ ആറുപേരും 1984ല്‍ ഏഴുപേരും 2005ല്‍ 38 പേരും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ ഇഖ്‌വാന്‍ കൂടി നേതൃത്വം നല്‍കിയ വിപ്ലവത്തില്‍ ഹുസ്‌നി മുബാറക്ക് പ്രസിഡണ്ട് പദത്തില്‍ നിന്ന് പുറത്തായി. 2012 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടു നേടി ഇഖ്‌വാന്റെ മുഹമ്മദ് മുര്‍സി പ്രസിഡണ്ടുമായി. എന്നാല്‍ 2013 ജൂലൈയില്‍ മുര്‍സിയെ അബ്ദുല്‍ ഫത്താഹ് സി സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ഇഖ്‌വാന്‍ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു.

1948, 1954 എന്നീ വര്‍ഷങ്ങളിലും ഒടുവില്‍ 2013 സപ്തംബര്‍ 23നും ഇഖ്‌വാന്‍ മുസ്‌ലിമൂനെ സര്‍ക്കാര്‍ നിരോധിച്ചു. 2010 മുതല്‍ മുഹമ്മദ് ബദീഅ് ആയിരുന്നു സംഘടനയുടെ മുഖ്യകാര്യദര്‍ശി. അദ്ദേഹം ജയിലിലായതോടെ 2013 ആഗസ്തില്‍ മഹ്‌മൂദ് ഇസ്സത്തിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.

ഇഖ്‌വാനല്‍ മുസ്‌ലിമൂന്‍, അന്നദീര്‍, അല്‍മനാര്‍, അശ്ശിഹാബ്, അദ്ദഅ്‌വ, ലിവാഉല്‍ ഇസ്‌ലാം എന്നീ പ്രസിദ്ധീകരണങ്ങള്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നടത്തുന്നുണ്ട്. അല്‍അഖവാത്തുല്‍ മുസ്‌ലിമാത്ത് എന്ന പേരില്‍ വനിതാ ഘടകവും പ്രവര്‍ത്തിക്കുന്നു.

 

മുൻപത്തെ ലേഖനം തബ്‌ലീഗ് ജമാഅത്ത് (1927)
അടുത്ത ലേഖനം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History