ഹോം > മുസ്‌ലിം പണ്ഡിതന്‍മാര്‍... > അലിജാ അലിഇസ്സത്ത് ബെഗോവിച്ച്

1 മിനിറ്റ് വായിച്ചില്ല

അലിജാ അലിഇസ്സത്ത് ബെഗോവിച്ച്

ഉള്ളടക്കം

ദാര്‍ശനികനായ നയതന്ത്രജ്ഞനും സമര്‍ത്ഥനായ സംഘാടകനുമായിരുന്നു ബെഗോവിച്ച്. പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ മൗനാനുവാദത്തോടെ സെര്‍ബിയന്‍ വംശീയവാദികള്‍ നടത്തിയ ആസൂത്രിത ഉന്മൂലന നാശത്തെ ബോസ്‌നിയന്‍ ജനത നേരിട്ടത് ബെഗോവിച്ചിന്റെ സമര്‍ത്ഥമായ നേതൃത്വത്തിന്‍ കീഴിലായിരുന്നു. വളരെയധികം നഷ്ടങ്ങള്‍ സഹിച്ചിട്ടാണെങ്കിലും ഒരു കൊച്ചു മുസ്‌ലിം സമൂഹത്തിന്റെ നിലനില്പിന്നു കാരണമാകാന്‍ അദ്ദേഹത്തിനു സാധിച്ചു.

alija ali izzat begovic

1925 ആഗസ്റ്റ് എട്ടിന് വടക്കു പടിഞ്ഞാറന്‍ ബോസ്‌നിയയിലാണ് ബെഗോവിച്ചിന്റെ ജനനം. ഈ മേഖലയിലെ ഭൂരിപക്ഷ സമൂഹമായിരുന്നു മുസ്‌ലിംകള്‍. പക്ഷേ അവര്‍ക്ക് ഇസ്‌ലാമിക ചിഹ്നങ്ങള്‍ സ്വീകരിക്കുവാനോ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല. 1930കളില്‍ കുടുംബം സരയോവിലേക്ക് മാറിത്താമസിച്ചു.

1940കളില്‍ പതിനാറാം വയസ്സില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് മിലദിമുസല്‍മാനി (മുസ്‌ലിം യുവജന സംഘം) എന്നൊരു ചെറിയ കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവും അക്കാദമിക് പഠനവും ഒരുമിച്ചു കൊണ്ടുപോകാനായിരുന്നു ബെഗോവിച്ചിന്റെ ശ്രമം. സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം നിയമം പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ഗ്രാമീണ സമ്പദ്ഘടന മുഖ്യമായെടുത്ത് മുന്‍വര്‍ഷം പഠിച്ചു. പിന്നെ സാഹചര്യം ഒത്തുവന്നപ്പോള്‍ നിയമ പഠനത്തിനു ചേര്‍ന്നു. സരയാവോ സര്‍വ്വകലാശാലയില്‍ നിയമം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബോസ്‌നിയന്‍ മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. പക്ഷേ ടിറ്റോ ഭരണകൂടം ഈ ചെറുസംഘത്തെ നിരോധിച്ചു. ബെഗോവിച്ച് അടക്കമുള്ള അതിന്റെ നേതാക്കളെ ജയിലിലടച്ചു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന യൂഗോസ്ലാവ്യന്‍ ഏകാധിപതി മാര്‍ഷല്‍ ജനറല്‍ ജോസഫ് ടിറ്റോ മുസ്‌ലിംകളുടെ മതവും സംസ്‌കാരവും ഉന്മൂലനം ചെയ്യാനാണ് തുടക്കം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്. സോവിയറ്റ് യൂനിയനിലെ മുസ്‌ലിം റിപ്പബ്ലിക്കുകളില്‍ റഷ്യന്‍ വംശജരെ കുടിയിരുത്തിയും റഷ്യന്‍ ഭാഷ അടിച്ചേല്‍പ്പിച്ചും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ റഷ്യന്‍ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തദാവശ്യാര്‍ത്ഥം ബോസ്‌നിയന്‍ വംശജരെ ബോസ്‌നിയയില്‍ നിന്ന്മാറ്റി നിര്‍ത്തി സെര്‍ബുകളെ ഭരണത്തിന്റെ മുഴുവന്‍ മേഖലകളിലും കുടിയിരുത്തി. ടിറ്റോവിന്റെ ഭരണകാലത്ത് പ്രവിശ്യാ ഭരണ കൗണ്‍സിലില്‍ ഒരു ബോസ്‌നിയക്കാരന്‍ പോലുമുണ്ടായിരുന്നില്ല. ബോസ്‌നിയന്‍ സംസ്‌കാരത്തിനു നേരെയുള്ള ഭരണകൂട കടന്നാക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെഗോവിച്ച് മുസ്‌ലിം യുവജനസംഘത്തിനു രൂപം നല്കിയത്.

ചെറുപ്പത്തില്‍ തന്നെ ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ നല്ല വശമുള്ളത് കൊണ്ട് ഇരുപത് വയസ്സിനകം ഏതാണ്ടെല്ലാ പ്രമുഖ യൂറോപ്യന്‍ ചിന്തകന്മാരുടെയും കൃതികള്‍ വായിക്കാന്‍ അവസരം ലഭിച്ചു.

മുജാഹിദ് എന്ന പത്രം പ്രസിദ്ധീകരിച്ചതിന് 1945ല്‍ ജോസഫ് ടിറ്റോവിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബെഗോവിച്ചിനേയും സുഹൃത്ത് നജീബ് നാസിന്‍ ബെയിനേയും  അറസ്റ്റ്‌ചെയ്തു. ഏറെകഴിയുന്നതിനു മുമ്പെ മോചിപ്പിച്ചു. 1949ല്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തു. സംഘടനയിലെ നാലുപേരെ  വധശിക്ഷയ്ക്ക് വിധിച്ചു. ബാക്കിയുള്ളവര്‍ക്ക് കഠിനതടവും.

ടചറിയ പ്രായത്തിലാണ് ബെഗോവിച്ച് തന്റെ പ്രഥമകൃതിയായ ഇസ്‌ലാം രാജമാര്‍ഗ്ഗത്തിന്റെ കൈയെഴുത്ത് പ്രതി രചിച്ചത്. പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചില പരിഷ്‌കരണത്തോടെ അത് പ്രസിദ്ധീകരണത്തിനു നല്കിയത്. അതുകൊണ്ട് തന്നെ അതിലെ ചില വീക്ഷണങ്ങള്‍ അപൂര്‍ണ്ണമാണെന്നു അദ്ദേഹം സമ്മതിക്കുന്നുണ്ട്.

നാല്പത് പേജുകള്‍ മാത്രം വരുന്ന ഇസ്‌ലാമിക പ്രഖ്യാപനമാണ് മറ്റൊരുകൃതി. 1970ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക പ്രഖ്യാപനത്തിലെ ഉള്ളടക്കം മതമൗലിക ആശയങ്ങളാണെന്നു ആരോപിച്ച് കോടതി അദ്ദേഹത്തെ ആറുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആറ് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 1989ല്‍ അദ്ദേഹം മോചിതനായി. അപ്പോഴേക്കും 14 വര്‍ഷം ബെഗോവിച്ച് ജയിലറകളില്‍ കഴിച്ചുകൂട്ടിയിരുന്നു. ബോസ്‌നിയന്‍ സംസ്‌കാരത്തിനു നേരെയുള്ള കടന്നാക്രമണത്തെ ദുര്‍ബലമായെങ്കിലും ചെറുക്കുന്നതിനുവേണ്ടി സ്ഥാപിച്ച മുസ്‌ലിം യുവജന സംഘത്തെ തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് സര്‍ക്കാര്‍ നേരിട്ടത്. ബെഗോവിച്ചിന്റെ ആത്മകഥ പീഡനങ്ങളുടെയും ക്രൂരതകളുടെയും കഥകള്‍ സമൂഹത്തിന്റെ മുമ്പില്‍ തുറന്നവതരിപ്പിക്കുന്നുണ്ട്.

1990ല്‍ യുഗോസ്ലാവ്യന്‍ ഫെഡറല്‍ സംവിധാനം തകര്‍ത്തപ്പോള്‍ ക്രൊയേഷ്യ, സ്‌ലൊവേനിയ തുടങ്ങിയ പ്രവിശ്യകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി. യൂറോപ്യന്‍ യൂനിയന്‍ അവര്‍ക്കു അംഗീകാരവും നല്കി. സ്വതന്ത്ര രാഷ്ട്രപദവി  ബോസ്‌നിയക്ക് ന്യായമായും അവകാശപ്പെട്ടതായിരുന്നു. പക്ഷേ അഹസ്‌നിയന്‍ സെര്‍ജും സെര്‍ബിയയിലെ മിലോസെവിച്ച് ഭരണകൂടവും അതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ബോസ്‌നിയ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തലസ്ഥാനമായ സരയോവില്‍ ബോംബ്‌വര്‍ഷം ആരംഭിച്ചു. പ്രതിരോധിക്കാനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. സെര്‍ബുകള്‍ക്ക് ബെന്‍ ഗ്രേഡിര്‍നിന്നു പോലും മാരകായുധങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അതിക്രമികളുടെ കൈയ്യേറ്റങ്ങള്‍ക്കു മുമ്പില്‍ ഭീരുക്കളെപ്പോലെ ഒളിച്ചോടാതെ തന്റെ ഓഫീസുകള്‍ക്കു മുമ്പില്‍ മണല്‍ ചാക്കുകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് പ്രസിഡണ്ട് എന്ന പദവി അദ്ദേഹം അര്‍ഹമാം വിധം കൈയാളി. അപ്പോഴും പല ന്യായങ്ങള്‍ പറഞ്ഞ് യൂറോപ്യന്‍ യൂനിയന്‍ വംശഹത്യയില്‍ ഇടപെടാതെ മാറിനില്ക്കുകയായിരുന്നു. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ബെഗോവിച്ച് ഇസ്‌ലാമിക് ബ്രിഗേഡ് എന്ന പോരാളി ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ട് ശക്തമായ ചെറുത്തുനില്പ് നടത്തുന്നത്. സെര്‍ബുകള്‍ കയ്യടക്കിയ ഭൂമിയുടെ മുപ്പത് ശതമാനവും ഏതാനും ദിവസങ്ങള്‍ക്കകം ഈ ബ്രിഗേഡ് മോചിപ്പിച്ചു. അപ്പോള്‍ മുസ്‌ലിംകള്‍ വിജയിച്ചേക്കുമോ എന്ന ഭയം യൂറോപ്യന്‍ യൂനിയനെ പിടികൂടുകയും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തു.

ആയുധ ഉപരോധങ്ങളാലും ഭക്ഷ്യ ക്ഷാമത്താലും പ്രതിസന്ധിയിലായിരുന്ന ബോസ്‌നിയക്ക് പോരാട്ടവുമായി മുന്നോട്ട് പോകാന്‍ പ്രയാസകരമായിരുന്നു. അങ്ങനെ ഡയ്റ്റന്‍ സമാധാന ഉടമ്പടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഡയ്റ്റന്‍ കരാര്‍ പ്രകാരം 51 ശതമാനം ഭൂമി സെര്‍ബുകള്‍ക്കും ബാക്കി ഭൂമി  മുസ്‌ലിംകള്‍ക്കും  ക്രോട്ടുകള്‍ക്കുമായി വീതിച്ചു  നല്കി. ഇതില്‍ പകുതിയും ക്രോട്ടുകള്‍ക്കുള്ളതായിരുന്നു. മുസ്‌ലിംകള്‍ക്കു മൊത്തം ഭൂപ്രദേശത്തിന്റെ കാല്‍ഭാഗം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജനസംഖ്യയാവട്ടെ അമ്പതു  ശതമാനത്തോളം  മുസ്‌ലിംകളായിരുന്നു. ഈ വിവേചനകൂട്ടുകള്‍ക്കു പുറമെ ബോസ്‌നിയയില്‍ മൂന്ന് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. പ്രസിഡന്‍സിയില്‍ മൂന്നു  വിഭാഗത്തെയും പ്രതിനിധീകരിച്ച് ഓരോ പ്രതിനിധിയുണ്ട്. മൂന്ന് പേരുടെയും സമ്മതത്തോടെ മാത്രമെ ഏത് തീരുമാനവും  എടുക്കാവൂ എന്നാണു ചട്ടം. ബോസ്‌നിയന്‍ സമൂഹത്തിന്റെ പുരോഗതി ഉദ്ദേശിച്ച് സമര്‍പ്പിക്കപ്പെടുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സെര്‍ബിയന്‍ ക്രോട്ട് പ്രസിഡന്‍സി അംഗങ്ങള്‍ തള്ളിക്കളയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ഇതില്‍ മനം മടുത്ത ബെഗോവിച്ച് 2000ല്‍ പ്രസിഡണ്ട് പദവി ഒഴിഞ്ഞു.

ഒരു രാഷ്ട്രത്തെയും ജനതയെയും ഒരു പരിധിയോളം സംരക്ഷിച്ചു നിര്‍ത്താന്‍ തന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം റബ്ബിങ്കലേക്ക് യാത്രയായത്. 2003 ഒക്‌ടോബര്‍ 19ന് സരയോവില്‍ ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. മികച്ച ഇസ്‌ലാമിക സേവനത്തിനുള്ള 1992ലെ കിംഗ് ഫൈസ്വല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡിനു ബെഗോവിച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുൻപത്തെ ലേഖനം അലിയ്യുബ്‌നു അബീത്വാലിബ്(റ)
അടുത്ത ലേഖനം അരുതുകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History