ഹോം > മുസ്‌ലിം ഭരണകൂടങ്ങള്‍... > അലിയ്യുബ്‌നു അബീത്വാലിബ്(റ)

1 മിനിറ്റ് വായിച്ചില്ല

അലിയ്യുബ്‌നു അബീത്വാലിബ്(റ)

മാതാവും പിതാമഹനും മരിച്ചതോടെ ആലംബമറ്റ മുഹമ്മദെന്ന എട്ടുവയസ്സുകാരന്റെ കൈപിടിച്ച് പിതൃസഹോദരന്‍ അബൂത്വാലിബ് വീട്ടിലേക്ക് നടന്നു. പടി കടന്നെത്തിയ അവനെ മാറോട് ചേര്‍ത്തു പിടിച്ച് അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ പറഞ്ഞു: ”നിനക്ക് ഞങ്ങളുണ്ട്.” സ്വന്തം മക്കളെ അര്‍ധപട്ടിണിയിലാക്കി ഫാത്വിമ, മുഹമ്മദിന്റെ വയറു നിറച്ചു. മാതൃസ്‌നേഹം അളവിലധി കം അവര്‍ നല്‍കി.

Ali bin Abi Thalib

വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദ് ഖദീജയെ വിവാഹം ചെയ്തു. നല്ല നിലയില്‍ ജീവിക്കവെ മക്കയില്‍ കനത്ത ക്ഷാമം പടര്‍ന്നു പിടിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായി. അഞ്ചുമക്കളുണ്ടായിരുന്ന അബൂത്വാലിബും കുടുംബവും ജീവിതം മുട്ടിയ അവസ്ഥയിലായി. ധനികനായിരുന്നെങ്കിലും സഹോദരന്‍ അബൂലഹബ് തിരിഞ്ഞു നോക്കിയില്ല. കച്ചവടക്കാരനായിരുന്ന നേര്‍ സഹോദരന്‍ അബ്ബാസും കാര്യമായി ഒന്നും ചെയ്തില്ല.

മുഹമ്മദുല്‍ അമീന്‍ ഇടപെട്ടു. അബ്ബാസിനെ പോയിക്കണ്ടു. എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരിരുവരും അബൂത്വാലിബിനെ കണ്ടു.

”നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക” പ്രയാസം മറച്ചുവെക്കാതെ അദ്ദേഹം പറഞ്ഞു. അങ്ങിനെ പതിനഞ്ചുകാരനായ മകന്‍ ജഅ്ഫറിനെ അബ്ബാസ് ഏറ്റെടുത്തു; ആറു വയസ്സുള്ള അലിയെ മുഹമ്മദും. പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ച മകന്‍ അബ്ദുല്ലയുടെ ഓര്‍മകള്‍ മായും മുമ്പാണ് ബാലനായ അലിയെ ഖദീജക്കു ലഭിക്കുന്നത്. മുഹമ്മദിന്റെയും ഖദീജയുടെയും പെണ്‍കുട്ടികളായ സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവര്‍ക്കൊപ്പം ആണ്‍ തരിയായി അലിയും കളിച്ചു വളര്‍ന്നു.

തന്നെ ബാല്യത്തില്‍ ലാളിച്ചോമനിച്ചു വളര്‍ത്തിയ ഫാത്വിമയുടെ മകന്‍ അലിയെ മുഹമ്മദും അല്ലലറിയിക്കാതെ വളര്‍ത്തിക്കൊണ്ടുവന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദുല്‍ അമീന്‍ മുഹമ്മദ് റസൂലുല്ലാഹി ആയി. നബിയില്‍ നിന്നു കേട്ട ഖുര്‍ആന്റെ മാസ്മരിക വചനങ്ങള്‍ അവന്റെ ഹൃദയത്തില്‍ പതിഞ്ഞു. അവന്‍ ആ വാക്യങ്ങള്‍ ഉരുവിടാന്‍ പഠിച്ചു. അപ്പോഴവന് പത്തു വയസ്സായിരുന്നു പ്രായം.

ദിവസങ്ങള്‍ കഴിഞ്ഞു. അലി നബിയോട് പറഞ്ഞു: ”ഞാനും അങ്ങയില്‍ വിശ്വസിക്കട്ടെയോ?.” ”പിതാവിനോട് ചോദിക്കണം, എന്നിട്ടു മതി.” നബി(സ്വ) ഉപദേശിച്ചു. എന്നാല്‍ ആ ബാലന്‍ കൂട്ടാക്കിയില്ല. അവന്‍ പറഞ്ഞു: ”അല്ലാഹുവല്ലാതെ ആരാധ്യനില്ല, താങ്കള്‍ അവന്റെ ദൂതന്‍ തന്നെ, ഞാനും സാക്ഷി.” നബി(സ്വ) തന്റെ വളര്‍ത്തു മകനെ മാറോടണച്ചു.

അങ്ങനെ അലി നബിയില്‍ വിശ്വസിച്ച ആദ്യത്തെ കുട്ടിയും രണ്ടാമത്തെ മുസ്‌ലിമുമായി.

അലി(റ )ന്റെ ജനനവും വിവാഹവും

ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തിലെ നബി(സ്വ)യുടെ പിതൃവ്യന്‍ കൂടിയായ അബൂത്വാലിബിന്റെ മകനായി ക്രിസ്തുവര്‍ഷം 600ല്‍ അലി(റ) ജനിച്ചു. അബ്ദുല്‍ മുത്വലിബിന്റെ സഹോദരന്‍ അസദിന്റെ മകള്‍ ഫാത്വിമയാണ് മാതാവ്.

അബുല്‍ ഹസന്‍, അബൂതുറാബ് എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട അലി(റ) ബാല്യവും കൗമാരവും നബി(സ്വ)യുടെ സംരക്ഷണത്തിലാണ് ചെലവഴിച്ചത്. പ്രവാചക പുത്രി ഫാത്വിമയെ ജീവിതസഖിയാക്കുകയും ചെയ്തു. ഈ വിവാഹത്തിലൂടെ അഞ്ചുമക്കള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, ഉമ്മുകുല്‍സൂം, സൈനബ്.

പ്രമുഖ സ്വഹാബി ജഅ്ഫര്‍(റ) നേര്‍സഹോദരനാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ധീരനും അതേസമയം ഭക്തനും പണ്ഡിതനും പ്രഭാഷകനും സാഹിത്യ നിപുണനുമായിരുന്നു നാലാം ഖലീഫ കൂടിയായ അലി. ‘ഞാന്‍ വിജ്ഞാനത്തിന്റെ പട്ടണവും അലി അതിന്റെ കവാടവുമാണ്’ എന്ന തിരുവാക്യത്തില്‍ നിന്ന് ഇത് വ്യക്തമാവും.

തബൂക്ക് ഒഴികെയുള്ള മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്ത അലി(റ) ദ്വന്ദ്വയുദ്ധങ്ങളിലൂടെ തന്റെ വിശ്വാസവും പോരാട്ടവീര്യവും തെളിയിച്ചു. ഖൈബര്‍ യുദ്ധത്തില്‍ പതാകയുമേന്തി. ഏഴുപേര്‍ ഒരുമിച്ച് ശ്രമിച്ചിട്ടും അനക്കാന്‍ പോലുമാവാത്ത ഖൈബര്‍ കോട്ടയുടെ കവാടം തനിച്ച് തകര്‍ത്ത അലി(റ) തന്റെ കരുത്തു പ്രകടിപ്പിച്ചു.

ഹിജ്‌റ വര്‍ഷം രണ്ട്. ഇളയ പുത്രിയും സുന്ദരിയുമായ മകള്‍ ഫാത്വിമക്ക് വിവാഹാലോചനകള്‍ പലതും വന്നുവെങ്കിലും നബി(സ്വ) അതെല്ലാം ഒഴിവാക്കി. ഒടുവില്‍ ഒരുദിനം വിവാഹാഭ്യര്‍ഥനയുമായി അലിയും വന്നു. അപ്പോള്‍ തിരുമുഖം തിളങ്ങി. ”മഹ്‌റായി നല്‍കാന്‍ എന്താണുള്ളത്?” നബി(സ്വ)യുടെ ചോദ്യം. ”ഞാനതു പറയാതെ തന്നെ അങ്ങയ്ക്കറിയില്ലേ? എന്റെ ഒട്ടകം, പടയങ്കി, വാള്‍ എന്നിവ മാത്രം.” ചെറു പുഞ്ചിരിയോടെ അലി(റ)യുടെ മറുപടി.

തിരുനബി(സ്വ) മകളോട് അഭിപ്രായമാരാഞ്ഞു. ”അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് ഞാനും ഇഷ്ടപ്പെടുന്നു.” ലജ്ജയോടെ ഫാത്വിമയുടെ സമ്മതം.

പടയങ്കി വിറ്റുകിട്ടിയ 400 ദിര്‍ഹം അലി മഹ്‌റായി നല്‍കി ഫാത്തിമ(റ)യെ വിവാഹം ചെയ്തു. ഒരു തളികയില്‍ ഈത്തപ്പഴവും കാരക്കയുമെത്തി. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി ഏതാനും മുഹാജിറുകളും അന്‍സാരികളും സാക്ഷികളായെത്തി.

അന്നു രാത്രി, ദൂതര്‍ അവരുടെ മുറിയിലേക്ക് അനുവാദത്തോടെ കയറിച്ചെന്നു. മകളെയും മരുമകനെയും ഇടത്തും വലത്തുമിരുത്തി ചുമലില്‍ കൈകളിട്ട് ചേര്‍ത്തിരുത്തി. രണ്ടുപേര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു.

തിരുനബിയുടെ മരണത്തിന് ശേഷം ഏതാനും മാസങ്ങള്‍ പിന്നിട്ട് 25ാം വയസ്സില്‍ ഫാത്തിമ മരിക്കുന്നതു വരെ ആ ദാമ്പത്യം സ്‌നേഹകാരുണ്യങ്ങളോടെ തുടര്‍ന്നു.

അലി(റ ) തിരുമേനിയുടെ കൂടെ

എട്ടാം വയസ്സില്‍ നബി(സ്വ)യുടെ കൂടെ താമസം തുടങ്ങിയ അലി(റ) ഫാത്വിമയുമായുള്ള വിവാഹശേഷമാണ് സ്വന്തം വീട്ടിലേക്ക് താമസം മാറുന്നത്. നബി(സ്വ)യുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അബുല്‍ ഹസന്‍ ഒപ്പമുണ്ടായിരുന്നു.

ഹിജ്‌റയുടെ സന്ദര്‍ഭം. തന്നെ വധിക്കാന്‍ വീടുവളഞ്ഞ ഖുറൈശീ സായുധ സംഘത്തിനു മുന്നിലൂടെ ദൂതര്‍ ഇറങ്ങി നടന്നപ്പോള്‍ അവിടുത്തെ വിരിപ്പില്‍ കിടന്നത് അലി(റ)യാണ്. നബി(സ്വ)യെ കാണാത്ത ദേഷ്യത്തില്‍ തന്നെ വധിക്കാനിടയുണ്ടെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും അതിലും വലുതായിരുന്നു അലിയുടെ ധീരത. ദൂതരെ വിശ്വസിച്ചേല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ കൃത്യമായി തിരിച്ചേല്പിച്ച്, നബി(സ്വ)യും അബൂബക്‌റും എത്തിയതിനു പിന്നാലെ അലി(റ)യും മദീനയിലെത്തി.

ബദ്‌റില്‍, ദ്വന്ദ്വ യുദ്ധത്തിന് മുസ്‌ലിംകളെ വെല്ലുവിളിച്ച് ഉത്ത്ബയുടെ മകന്‍ വലീദ് രംഗത്തു വന്നു. പലരും വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു വന്നെങ്കിലും സ്വന്തം ഗോത്രക്കാരെ വേണമെന്ന് വലീദ് വാശിപിടിച്ചു. നബി(സ്വ) ഉടനെ അലിയെ വിളിച്ചു. ‘ദുല്‍ഫുഖാര്‍’ എന്ന വാള്‍ നല്‍കി. കനത്ത പോരാട്ടത്തില്‍ വലീദ് അലിയുടെ വാളിനിരയായി.

ഉഹ്ദില്‍ മുസ്‌ലിം സേനക്ക് കാലിടറുകയും തിരുനബി(സ്വ)യുടെ ജീവന്‍ പോലും അപകട ഭീഷണിയിലാവുകയും ചെയ്തപ്പോള്‍ അബൂഉബൈദ(റ)യും അലി(റ)യുമായിരുന്നു ദൂതരുടെ ഇടത്തും വലത്തും നിലയുറപ്പിച്ചത്. ഖന്‍ദഖ് യുദ്ധത്തില്‍ കിടങ്ങിന് കാവല്‍ നിന്ന ഈ രണവീരന്‍ കിടങ്ങ് ഭേദിച്ചു വരുന്നവരെ നേരിട്ട് കീഴ്‌പ്പെടുത്തിയിരുന്നു. അറേബ്യയിലെ പ്രസിദ്ധ അശ്വഭടന്‍ അംറുബ്‌നു അബ്ദുവുദ്ദിന്റെ വെല്ലുവുളി അലി(റ) സ്വീകരിക്കുകയും മല്ലയുദ്ധത്തിലൂടെ അയാളെ വക വരുത്തുകയും ചെയ്തു.

ഹുദൈബിയ സന്ധിയില്‍ നബി(സ്വ)യുടെ എഴുത്തുകാരനായിരുന്നു അലി(റ). കരാര്‍ എഴുതുന്നതി നിടെ രണ്ടുതവണ ഖുറൈശി പ്രതിനിധി സുഹൈലുബ്‌നു അംറ് ഇടഞ്ഞു. എന്നാല്‍ ‘അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ്’ എന്നെഴുതിയത് തിരുത്തണെമെന്ന അയാളുടെ ആവശ്യം അലി(റ) സമ്മതിച്ചില്ല. ഇതു പിന്നെ നബി(സ്വ) തന്നെ തിരുത്തുകയായിരുന്നു.

തബൂക്ക് യുദ്ധത്തില്‍ അലി(റ)ക്ക് മദീനയുടെ ചുമതല നല്‍കിയതിനാല്‍ പങ്കെടുക്കാനായില്ല. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ ഭരണകാലത്തും അലി(റ) സജീവമായി രംഗത്തുണ്ടായിരുന്നു. പ്രധാന വിഷയങ്ങളിലെല്ലാം ഖലീഫമാര്‍ അലി(റ)യുമായി കൂടിയാലോചന നടത്തി. തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ആറംഗ സമിതിയില്‍ ഉമര്‍(റ), അലി(റ)യെയും ഉള്‍പെടുത്തി.

പണ്ഡിതനും പ്രഭാഷകനുമായ അലി(റ )

”അലി(റ)യെക്കാള്‍ നിപുണനായ ഒരു സാഹിത്യകാരനോ വാഗ്മിതയുള്ള ഒരു പ്രഭാഷകനോ നബി(സ്വ)ക്കു ശേഷം ജനിച്ചിട്ടില്ല.” പ്രമുഖ അറബി സാഹിത്യ ചരിത്രകാരന്‍ അഹ്‌മദ് ഹസന്‍ സയ്യാത്തിന്റെതാണീ വാക്കുകള്‍.

അലി(റ) രണാങ്കണത്തിലെ സിംഹം മാത്രമായിരുന്നില്ല പ്രഭാഷണ വേദിയിലെ താരകം കൂടിയായിരുന്നു. ഖലീഫ പദവിയേറ്റതു മുതല്‍ അതിസങ്കീര്‍ണമായ ചരിത്ര സന്ധികളിലൂടെ കടന്നു പോകേണ്ടിവന്നു അലിക്ക്. ഈ സമയങ്ങളിലെല്ലാം അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ അവിസ്മരണീയങ്ങളാണ്. അദ്ദേഹം പലര്‍ക്കായി എഴുതിയ കത്തുകള്‍ ആശയ സമ്പുഷ്ടവും സാഹിത്യ ധന്യവുമാണ്. ഇവ പില്‍ക്കാലത്ത് ശരീഫുര്‍റദിയ്യ് എന്ന പണ്ഡിതന്‍ സമാഹരിച്ചു. 300 പ്രസംഗങ്ങള്‍, 100 കത്തുകള്‍, 500 തത്ത്വവാക്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതിയാണ് അറബ് ലോകത്ത് വിശ്രുതമായ ‘നഹ്ജുല്‍ ബലാഗ.’

വ്യാകരണ ശാസ്ത്രം, കവിതാനിരൂപണം, ഗണിതം, അനന്തരാവകാശ നിയമം എന്നിവയിലും അലി(റ)യുടെ കഴിവ് അപാരമായിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ അലി(റ)യോട് പരാതി പറഞ്ഞു. ”എന്റെ സഹോദരന്‍ മരണപ്പെടുമ്പോള്‍ 600 ദിനാര്‍ അനന്തരസ്വത്തുണ്ടായിരുന്നു. എനിക്ക് ഒരു ദീനാര്‍ മാത്രമാണ് ലഭിച്ചത്?” അലിയുടെ മറുപടി ഉടനെ വന്നു:

”അദ്ദേഹത്തിന് ഭാര്യയും രണ്ടുപെണ്‍മക്കളും ഉമ്മയും 12 സഹോദരന്‍മാരും പിന്നെ നിങ്ങളും അനന്തരാവകാശികളായുണ്ടായിരിക്കും.” ആ സ്ത്രീ ആശ്ചര്യപ്പെട്ടു. അലി(റ) പറഞ്ഞത് കൃത്യമാ യിരുന്നു.

പരിഹാരം കാണാനാവാത്ത അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പറ്റി അലിക്കുപോലും പരിഹരിക്കാ നാവാത്തത് (ഖളിയ്യ വലാ അബാഹസനിന്‍ ലഹാ) എന്ന ചൊല്ല് അറബികള്‍ക്കിടയിലുണ്ടായിരുന്നു. കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ഖലീഫ ഉമര്‍(റ), അലി(റ) യുടെ സഹായം തേടിയിരുന്നു.

ആത്മീയതക്ക് എന്നും ഒന്നാം സ്ഥാനം നല്‍കിയ അലി(റ) ഭൗതികതയില്‍ വഞ്ചിതനാകാന്‍ ഒരുക്കമായിരുന്നില്ല. ”ദുന്‍യാവേ, വിട്ടു നില്‍ക്കൂ, കബളിപ്പിക്കാന്‍ മറ്റാരെയെങ്കിലും നോക്കൂ.” അലി(റ)യുടെ പ്രശസ്ത വാചകമാണിത്.

”ദുന്‍യാവ് കര്‍മവേദിയാണ്; വിനോദ വേദിയല്ല. ഭാവി ഭദ്രമാക്കാന്‍ മനുഷ്യന്‍ അതില്‍ കഠിനാധ്വാനം ചെയ്യുന്നു. ഉത്തരവാദിത്വത്തോട് സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സത്യത്തിന്റെ വീടാണ് ദുന്‍യാവ്; രക്ഷാമാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്ക് രക്ഷാവഴിയും”. അലി(റ) ഭൗതികജീവിതത്തോട് വിശ്വാസിയുടെ നിലപാട് വരച്ചിടുന്നതിങ്ങനെയാണ്.

അലി(റ )ന്റെ ഖിലാഫത്തും അനന്തര സംഭവങ്ങളും

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മൂന്നുദിവസത്തെ അരാജകത്വത്തിന് പിന്നാലെ യാണ് നാലാം ഖലീഫയായി അലി(റ) തെരഞ്ഞടുക്കപ്പെട്ടത്, ഹിജ്‌റ 35 ദുല്‍ഹിജ്ജ 21ന്. എന്നാല്‍ മുള്‍കിരീടമാണ് അദ്ദേഹത്തിന്റെ തലയില്‍ അണിയിക്കപ്പെട്ടത്.

ഉസ്മാന്‍(റ) നിയമിച്ച പല ഗവര്‍ണര്‍മാരെയും തിരിച്ചു വിളിക്കാന്‍ അലി(റ) തീരുമാനിച്ചു. എന്നാല്‍ സിറിയ ഗവര്‍ണര്‍ മുആവിയ(റ) തയ്യാറായില്ലെന്നു മാത്രമല്ല, അലി(റ)യെ ഖലീഫയായി അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. ചര്‍ച്ചകളുമായി നിസ്സഹകരിക്കുക കൂടി ചെയ്തപ്പോഴാണ് മുആവിയ(റ)യെ യുദ്ധത്തിലൂടെ പിന്‍തിരിപ്പിക്കാന്‍ അലി(റ) തീരുമാനിച്ചത്.

ഇതിനിടെ മറ്റൊരു അപകടം കൂടി സംഭവിച്ചു. ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ), സുബൈറുബ്‌നുല്‍ അവ്വാം(റ) എന്നിവര്‍ അലി(റ)ക്കെതിരെ രംഗത്തിറങ്ങി. ഉസ്മാന്‍(റ)ന്റെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അലി(റ) താല്‍പര്യമെടുക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. മക്കയിലായിരുന്ന ആഇശ(റ)യും ഇക്കാര്യത്തില്‍ അവരോടൊപ്പം ചേര്‍ന്നു. സൈന്യത്തെ ഒരുക്കി അവര്‍ മൂന്നു പേരും അലി(റ)ക്കെതിരെ യുദ്ധാഹ്വാനവുമായി നീങ്ങി.

വിവരമറിഞ്ഞ അലി(റ) സിറിയക്കു പകരം ഇറാക്കിലേക്കു നീങ്ങി. 20,000 പേരടങ്ങുന്ന അലി(റ)യുടെ സൈന്യം ബസ്വറയിലെ ഖരീബയില്‍ തമ്പപടിച്ചു. ഒട്ടകപ്പുറത്തേറി ആഇശ(റ)യും വന്നു.

സമാധാന നീക്കങ്ങള്‍ അലി(റ)യും ആഇശ(റ)യും നടത്തി. എന്നാല്‍ ഉസ്മാന്റെ(റ) ഘാതകര്‍ ഇടയില്‍ കയറി ആക്രമണം തുടങ്ങിയതോടെ കനത്ത യുദ്ധം നടക്കുകയായിരുന്നു. സുബൈര്‍(റ), ത്വല്‍ഹ(റ), ഖബ്ബാബ്(റ) എന്നീ പ്രമുഖ സ്വഹാബിമാരുള്‍പ്പെടെ നിരവധിപേര്‍ വധിക്കപ്പെട്ട ഈ സംഭവം ‘ജമല്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെട്ടു.

അംറുബ്‌നുല്‍ ആസ്വി(റ)യെ വശത്താക്കി ഈജിപ്തിലെ ഗവര്‍ണറാക്കുകയും അലി(റ)ക്കെതിരെ യുദ്ധസന്നാഹം നടത്തുകയും ചെയ്ത മൂആവിയ(റ)യെ ലക്ഷ്യമാക്കി അലി(റ) 90,000 വരുന്ന സൈന്യവുമായി നീങ്ങി. അപ്പോഴേക്കും അത്ര തന്നെ അംഗങ്ങളുമുള്ള സൈന്യവുമായി മുആവിയ(റ) സ്വീഫ്ഫീന്‍ എന്ന സ്ഥലത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ചിലര്‍ തുരങ്കം വെച്ചപ്പോള്‍ ഇവിടെയും വാളുകള്‍ വിധിപറഞ്ഞു.

മുആവിയ തോല്‌വിയുടെ വക്കത്തെത്തി. ഒടുവില്‍ തന്ത്രജ്ഞാനായ അദ്ദേഹം സൈനികരോട് കുന്തങ്ങളില്‍ മുസ്ഹഫുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ നിര്‍ദേശിക്കുകയും ”അല്ലാഹുവിന്റെ ഗ്രന്ഥം നമുക്കിടയില്‍ വിധിപറയട്ടെ” എന്ന് ഉറക്കെ പറയുകയും ചെയ്തു. ഇതോടെ അലി(റ)യുടെ സൈന്യം യുദ്ധം നിര്‍ത്തി. തന്ത്രം തിരിച്ചറിഞ്ഞെങ്കിലും അലി(റ) സമാധാന ശ്രമത്തിന് വഴങ്ങി. ഇത് അലി(റ)യുടെ പക്ഷത്ത് ഭിന്നതയുണ്ടാക്കി. ഇത് മൂര്‍ഛിച്ചാണ് പിന്നീട് ഖവാരിജുകള്‍ ഉടലെടുക്കുന്നതും അത് അലി(റ)യുടെ വധത്തില്‍ കലാശിക്കുന്നതും.

അലി(റ)യുടെ അന്ത്യം

മുസ്‌ലിം ലോകത്ത് അന്ന് നിലവിലുള്ള ഭിന്നതയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണം മുആവിയ(റ), അംറുബ്‌നുല്‍ആസ്വ്, ഖലീഫ അലി(റ) എന്നിവരാണെന്ന് ഖവാരിജുകള്‍ തീര്‍ച്ചപ്പെടുത്തി. അലി, മുആവിയ, അംറുബ്‌നു ആസ്വ് എന്നിവരെ വധിക്കാന്‍ യഥാക്രമം ഇബ്‌നുമുല്‍ജിം ബറകുബ്‌നു അബ്ദില്ല, അംറുബ്‌നുബക്ര്‍ എന്നീ ദുഷ്ടന്‍മാര്‍ ചുമതലപ്പെടുത്തപ്പെട്ടു.

മുആവിയയും അംറുബ്‌നുല്‍ ആസ്വിയും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇബ്‌നു മുല്‍ജിം തന്റെ ദൗത്യം നിര്‍വഹിച്ചു. സ്വുബ്ഹ് നമസ്‌കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ട (നമസ്‌കരിച്ചുകൊണ്ടിരിക്കെ എന്ന റിപ്പോര്‍ട്ടുമുണ്ട്) അലി(റ)യെ അയാള്‍ വെട്ടി വീഴ്ത്തി.

കൊലയാളിയെ പിടിക്കാനും പ്രതിക്രിയ നടപ്പാക്കാനും അലി(റ) നിര്‍ദേശിച്ചു. ഏതാനും ചില വസ്വിയ്യത്തുകളും നല്‍കി. എനിക്കു വേണ്ടി കൊലയാളിയെ അല്ലാതെ മറ്റാരെയും കൊല്ലരുതെന്ന് അദ്ദേഹം പ്രത്യേം ഓര്‍മിപ്പിച്ചു.

ഹിജ്‌റ വര്‍ഷം 40 റമദാന്‍ 17നാണ് സംഭവം നടന്നത്. 19ന് വൈകുന്നേരത്തോടെ, സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിന് തിരശ്ശീലയിട്ട് ആ ധന്യ ജീവിതം പൊലിഞ്ഞു.

 

 

മുൻപത്തെ ലേഖനം അലിയ്യുബ്‌നു ഹുസൈന്‍
അടുത്ത ലേഖനം അലിജാ അലിഇസ്സത്ത് ബെഗോവിച്ച്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History