ഹോം > സ്വഹാബികള്‍... > ബറാഉബ്‌നു മുഅ്‌റൂര്‍(റ)

1 മിനിറ്റ് വായിച്ചില്ല

ബറാഉബ്‌നു മുഅ്‌റൂര്‍(റ)

ഉള്ളടക്കം

സ്വന്തം ജീവനേക്കാളേറെ പ്രവാചകനെ സ്‌നേഹിച്ചിരുന്ന അന്‍സ്വാരി. തിരുനബി തന്റെ നാട്ടിലേക്ക് വരുന്നത് എന്നും പ്രതീക്ഷയോടെ കാത്തിരുന്നയാള്‍. പക്ഷേ കാത്തിരുന്ന ആ നിമിഷം വരുന്നതിന് മുമ്പ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ബറാഉബ്‌നു മുഅ്‌റൂര്‍ മനസ്സും ശരീരവും ഇസ്‌ലാമിന് അടിയറവെച്ചിരുന്നു. വിശുദ്ധ കഅ്ബക്ക് അഭിമുഖമായി നിന്ന് നമസ്‌കരിച്ച ആദ്യത്തെ മുസ്‌ലിമായിരുന്നു ബറാഅ്. മദീനയിലെ തല മുതിര്‍ന്ന നേതാക്കളില്‍പെട്ട ഒരാളായ അദ്ദേഹം ഖസ്‌റജ് ഗോത്രക്കാരനായിരുന്നു.

Bara' bin Ma'rur

നബിയുടെ പ്രത്യേകദൂതനായി മദീനയിലെത്തിയ മുസ്അബ്ബുനു ഉമൈറിന്റെ സദസ്സില്‍ താല്‍പര്യപൂര്‍വ്വമിരുന്ന് ഇസ്‌ലാമിലേക്കെത്തിയ ബറാഅ്ബ്‌നു മുഅ്‌റൂര്‍ പ്രവാചകനെ കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം ഉള്ളിലൊതുക്കി കാത്തിരിക്കുകയായിരുന്നു.

മുശ്‌രിക്കുകളായ നാട്ടുകാരോടൊപ്പം ഹജ്ജ് ചെയ്യുവാന്‍ അന്‍സ്വാരികള്‍ മക്കയിലേക്ക് യാത്രയായി. സംഘത്തിലെ ഒരംഗമായിരുന്നു ബറാഅും. യാത്രപുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു. ‘കൂട്ടുകാരേ എനിക്കൊരു അഭിപ്രായമുണ്ട്. വിശുദ്ധ കഅ്ബക്ക് പുറംതിരിഞ്ഞ് നിന്നുകൂടെന്നും അതിലേക്ക് മുന്നിട്ട് നമസ്‌കരിക്കണമെന്നുമാണ് എന്റെ അഭിപ്രായം’. എന്നാല്‍ കൂടെയുള്ളവര്‍ അതിനോട് യോജിച്ചില്ല. ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകള്‍ അക്കാലത്ത് നമസ്‌കരിച്ചിരുന്നത്.

എന്നാല്‍ മറ്റുള്ളവരുടെ എതിര്‍പ്പ് വകവെക്കാതെ ബറാഅ് കഅ്ബയിലേക്ക് തിരിഞ്ഞാണ് യാത്രയിലുടനീളം നമസ്‌കരിച്ചിരുന്നത്. മക്കയിലെത്തിയ അവര്‍ പ്രവാചകനെ കണ്ട് ഇക്കാര്യം അറിയിച്ചു. പുണ്യകഅ്ബയിലേക്ക് തിരിഞ്ഞാണ് നമസ്‌കരിച്ചതെന്ന് പറഞ്ഞപ്പോള്‍ ‘താങ്കള്‍ ഖിബ്‌ലയുടെ നേരെയായിരുന്നു, അല്‍പം കാത്തിരുന്നുവെങ്കില്‍’ എന്നാണ് തിരുമേനി അതിന് മറുപടി നല്‍കിയത്. തുടര്‍ന്ന് റസൂലിന്റെ ഖിബ്‌ലയിലേക്ക് തന്നെ ബറാഅ് മടങ്ങുകയും ചെയ്തു.

ഹജ്ജ് കഴിഞ്ഞതിനുശേഷം അഖബാ ഉടമ്പടിക്കായി മദീനയില്‍ നിന്ന് വന്നവര്‍ പ്രവാചകന്റെയടുത്തേക്കെത്തി. പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്തലിബിന്റെ കൂടെ വന്ന പ്രവാചകന്‍ പിതൃവ്യന്റെ സംസാരത്തിനു ശേഷം തുടര്‍ന്നു: ‘നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കാത്തുസൂക്ഷിക്കുന്നതുപോലെ എന്നെ നിങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യുന്നു’.

ഉടനെ ബറാഅ് പ്രവാചകന്റെ കൈപിടിച്ച് പറഞ്ഞു: ‘അതേ, അങ്ങയെ സത്യവുമായി നിയോഗിച്ചവനാണ് സത്യം, ഞങ്ങളുടെ സ്ത്രീകളെ കാത്തുസൂക്ഷിക്കുന്നതുപോലെ അങ്ങയെ ഞങ്ങള്‍ കാത്തുസൂക്ഷിക്കും. അതുകൊണ്ട് അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളോട് ഉടമ്പടി ചെയ്താലും.’

അനുയായികള്‍ക്ക് നേതൃത്വം നല്‍കാന്‍ പന്ത്രണ്ട് പേരെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നിര്‍ദേശിച്ചുതരണമെന്ന് പ്രവാചകന്‍ പറഞ്ഞു. അതുപ്രകാരം പന്ത്രണ്ടുപേരെ നിര്‍ദേശിച്ച കൂട്ടത്തില്‍ ബറാഉമുണ്ടായിരുന്നു. ശേഷം തലവന്‍മാരെ നോക്കി പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങളുടെ ജനങ്ങള്‍ക്ക് നിങ്ങള്‍ രക്ഷാധികാരികളാണ്. ഈസബ്‌നു മര്‍യമിനുവേണ്ടി ഹവാരിയ്യുകള്‍ രക്ഷാധികാരം വഹിച്ചതുപോലെ എന്റെ ജനങ്ങള്‍ക്ക് ഞാനും രക്ഷാധികാരിയാണ്’. തുടര്‍ന്ന് ആദ്യമായി നബിയുടെ കൈപിടിച്ച് പ്രതിജ്ഞ ചെയ്തത് ബറാഅ്ബ്‌നു മഅ്‌റൂറാണ്. പിന്നീട് മറ്റുള്ളവരും പ്രതിജ്ഞയെടുത്തു.

പ്രവാചകന്‍ മദീനയിലെത്തുന്ന ദിവസം കാത്തിരിക്കാന്‍ തുടങ്ങി ബറാഅ്. അങ്ങനെ ഓരോരുത്തരായി മക്കയില്‍ നിന്ന് മദീനയിലെത്തിത്തുടങ്ങി. അവരെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും ബറാഅിന്റെ കണ്ണുകള്‍ പ്രവാചകനെ അന്വേഷിക്കുകയായിരുന്നു. എന്താണ് പ്രവാചകന്‍ എത്താത്തത്!

ഒരുദിവസം സംസാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് അദ്ദേഹത്തിനൊരു തളര്‍ച്ച വന്നു. കഠിന പനിയും. സുഖവിവരമറിയാന്‍ വന്നവരോടും കുടുംബാംഗങ്ങളോടും തന്റെ വസ്വിയ്യത്ത് അദ്ദേഹം പറഞ്ഞു. സ്വത്തിന്റെ മൂന്നിലൊന്ന് അദ്ദേഹം റസൂലിന് വസ്വിയ്യത്ത് ചെയ്തു. തന്റെ ഖബ്ര്‍ കഅ്ബയുടെ നേര്‍ക്കായിരിക്കണമെന്നതായിരുന്നു മറ്റൊന്ന്.

ബറാഅ് മരണപ്പെട്ടു. വസ്വിയ്യത്ത് പാലിക്കപ്പെട്ടു. നബി മദീനയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ബറാഇന്റെ ഖബര്‍ സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് തനിക്ക് മൂന്നിലൊന്ന് ഭാഗം വസ്വിയ്യത്ത് ചെയ്തത് അദ്ദേഹത്തിന്റെ അവകാശികള്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിതാവ്: മഅ്‌റൂറുബ്‌നു സഖര്‍. ഖസ്‌റജ് ഗോത്രത്തിലെ ബനൂസലമക്കാരന്‍. മരണം നബിയുടെ ഹിജ്‌റയ്ക്ക് ഒരു മാസം മുമ്പ്.

 

 

മുൻപത്തെ ലേഖനം ബാധ്യതകള്‍ – 1
അടുത്ത ലേഖനം ബറാഉബ്‌നു മാലിക്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History