1 മിനിറ്റ് വായിച്ചില്ല

ഹസ്രത്ത് മൊഹാനി

ഉള്ളടക്കം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും പ്രശസ്ത ഉറുദു കവിയുമായിരുന്നു ഹസ്രത്ത് മൊഹാനി. 1921ല്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ അനശ്വര മുദ്രാവാക്യമായ ‘ഇങ്കിലാബ് സിന്ദാബാദ്’ ആവിഷ്‌ക്കരിക്കുകയും സമ്പൂര്‍ണസ്വാതന്ത്ര്യം (ആസാദി കാമില്‍) ആവശ്യപ്പെടുകയും ചെയ്ത ആദ്യവ്യക്തിയുമാണ്. കവിതാ രംഗത്ത് അദ്ദേഹം നിരൂപകരുടെ നിത്യശ്രദ്ധ പിടിച്ചെടുത്ത പ്രതിഭയായിരുന്നു.

hasrat mohani

മൊഹാനി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1903ല്‍ കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് മുസ്‌ലിം ലീഗില്‍ സജീവമാവുകയും 1946ലെ പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ലീഗുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം വിഭജനത്തെ ശക്തമായി എതിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കൂടിയായിരുന്നു അദ്ദേഹം .

1875ല്‍ ബ്രിട്ടീഷ് ഭരണപ്രദേശമായ ഇന്നാവോ ജില്ലയിലെ ‘മോഹന്‍’ പ്രദേശത്താണ് ഹസ്രത്ത് മൊഹാനിയുടെ ജനനം. യഥാര്‍ഥ നാമം ‘സയ്യിദ് ഫദ്വ്ല്‍ ഹസന്‍’ എന്നാണ്. അദ്ദേഹം കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഹസ്രത്ത് എന്ന തൂലികാ നാമത്തിലായിരുന്നു. അതിനോടു കൂടെ തന്റെ ജന്മദേശവും ചേര്‍ന്നാണ് ഹസ്രത്ത് മൊഹാനി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ പിതാമഹന്‍മാര്‍ ഇറാനിലെ നിഷാപൂരില്‍ നിന്ന് വന്നവരാണ്.

പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന മൊഹാനി നാട്ടിലെ പഠനത്തിനു ശേഷം അലിഗഢ് യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും മുഴുകിയ മോഹാനി, ഉറുദു മാസികയായ ഉര്‍ദു-ഇ-മുഅല്ലയുടെ എഡിറ്ററായി. മുസ്തഖില്‍ എന്ന ഉറുദു പത്രവും അദ്ദേഹം ആരംഭിച്ചു. അലിഗഢ് പഠനകാലത്ത് അദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്ന മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ ശൗക്കത്തലി എന്നിവരില്‍ നിന്നാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് അടുക്കുന്നത്. 1921ല്‍ റാംപ്രസാദ് ബിസ്മില്‍ പങ്കെടുത്ത അഹമ്മദാബാദ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ ധാരാളം അനുയായികളും കൂടെ ഉണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രേംകൃഷ്ണ ഖന്നയും വിപ്ലവാകാരികളുടെ തലവന്‍ അശ്ഫാഖുല്ലാഹ് ഖാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ഹസ്രത്ത് മൊഹാനിയും റാം പ്രസാദ് ബിസ്മിലും ചേര്‍ന്ന് ഏറെ പ്രാധാന്യമേറിയ പൂര്‍ണ സ്വരാജ് എന്ന പദ്ധതിക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് ജനറല്‍ ബോഡി ഈ പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിലെ മിതവാദികള്‍ക്ക് മേല്‍ തീവ്രവാദികള്‍ നേടിയ വിജയമായിരുന്നു.

ഹസ്രത്ത് മൊഹാനിയും റാം പ്രസാദ് ബിസ്മിലും ഒരുമിച്ചതോടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പുതുവേഗം ലഭിച്ചു. യു.പി.യിലെ ജനങ്ങള്‍ ഇവരുടെ സംഘത്തിന്റെയും തീപ്പൊരി പ്രസംഗത്തിന്റെയും സ്വാധീനത്തില്‍ ലയിക്കുകയും ബ്രിട്ടീഷ് രാജിനെതിരെ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തു. നിരവധി തവണ ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. 1921ല്‍ മുസ്‌ലിം ലീഗിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചത് ഹസ്രത്ത് മൊഹാനിയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാ മാര്‍ഗങ്ങളിലൂടെയും പോരാടാനായി അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെയും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതിനു ശേഷവും അദ്ദേഹം ജയില്‍ വാസമനുഭവിച്ചു. പ്രധാന കുറ്റങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തന്ത്രം പ്രയോഗിക്കുക, ബ്രിട്ടീഷുകാര്‍ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, അവരെ വിമര്‍ശിക്കുക എന്നിവയൊക്കെയായിരുന്നു. പക്ഷേ അതിനൊന്നും അദ്ദേഹത്തിലെ പോരാളിയെ തളര്‍ത്താന്‍ കഴിഞ്ഞില്ല.

ലഖ്‌നൗവില്‍ നിന്ന് ‘ഉറുദു എ മുഅല്ല’ എന്ന സ്വന്തം പത്രവും കാണ്‍പൂരില്‍ നിന്ന് ‘മുസ്തഖില്‍’ എന്ന പത്രവും ആരംഭിച്ചു. ഉറുദു എ മുഅല്ലയെ ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും പത്രാധിപരായ മൊഹാനിയെ ജയിലിലടക്കുകയും ചെയ്തു. ജയിലില്‍ കഴിഞ്ഞ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ പലതും പിറവിയെടുത്തത്.

1917-ലെ ബോള്‍ഷെവിക് വിപ്ലവം നിരവധി ഇന്ത്യന്‍ വിപ്ലവകാരികളില്‍ വലിയ സ്വാധീനം ചെലുത്തി. അതിലൊരാളായിരുന്നു മോഹാനി. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായി. അജ്ഞാതമായ കാരണങ്ങളാല്‍ സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, 1931ല്‍ മോഹാനി ‘ആസാദ് പാര്‍ട്ടി’ എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു, അതിന്റെ പ്രധാന ലക്ഷ്യം ഏകീകൃത രൂപത്തിന് എതിരായി ഒരു ഫെഡറല്‍ ഗവണ്‍മെന്റിനായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ കേന്ദ്രമായി തുടര്‍ന്നു. മുസ്‌ലിം ലീഗിന്റെ തുടക്കം മുതല്‍ അദ്ദേഹം അതുമായി ബന്ധപ്പെട്ടിരുന്നു, എന്നാല്‍ 1936 ല്‍ മാത്രമാണ് അദ്ദേഹം സജീവമായത്. എന്നാല്‍ മുഹമ്മദ് അലി ജിന്നയുടെ ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ അംഗീകരിച്ചിരുന്നില്ല. വിഭജനത്തിന് ശേഷം, നിരവധി ലീഗുകാര്‍ പാകിസ്താനിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, മൊഹാനി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തമായ വക്താവായിരുന്ന അദ്ദേഹം കൃഷ്ണനെ സ്‌നേഹിച്ച മൗലാന എന്ന പേരിലും അറിയപ്പെട്ടിരുന്നു

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, അംബേദ്കറുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയ ഭരണഘടനാ അസംബ്ലിയിലേക്ക് ഹസ്രത് മൊഹാനി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ അസംബ്ലി ചര്‍ച്ചകളില്‍, അംബേദ്കറെയും ഭരണഘടനാ അസംബ്ലിയെയും ഏറ്റവും തുറന്നു വിമര്‍ശിച്ചിരുന്നു മോഹാനി.

‘ചുപ്‌കേ ചുപ്‌കേ രാത് ദിന്‍’ എന്ന ജനകീയ ഉറുദു ഗസല്‍ ഇദ്ദേഹത്തിന്റെ രചനയാണ്. കുല്ലിയാത്തെ ഹസ്രത്ത് മൊഹാനി, ഇഷാരെ കലാമെ ഗാലിബ്, നുക്കാത്തെ സുഖന്‍, മുഷാഹിദാത്തെ സിന്ദാല്‍ തുടങ്ങിയവ മൊഹാനിയുടെ പ്രധാന രചനകളാണ്.

കവിയായും പോരാളിയായും തിളങ്ങിയ ‘സയ്യിദ് ഫദ്‌ലുല്‍ ഹസന്‍’ എന്ന ഹസ്രത്ത് മൊഹാനി 1951 മെയ് 13ന് ലഖ്‌നോവില്‍ അന്തരിച്ചു.

References:
https://www.newsclick.in/hasrat-mohani-remembering-freedom-fighter-communist-and-muslim

Hasrat Mohani


https://www.milligazette.com/news/12-special-reports/4146-hasrat-mohani-syed-fazlul-hasan/
https://web.archive.org/web/20181119161330/http://zeenews.india.com/india/india-remembers-maulana-hasrat-mohani-who-gave-the-revolutionary-slogan-inquilab-zindabad_1963758.html
https://indianexpress.com/article/india/70-years-of-independence-how-communists-kept-pestering-the-british-throughout-the-freedom-struggle-4802855/

മുൻപത്തെ ലേഖനം ഹസ്സന്‍ കോയ മൊല്ല
അടുത്ത ലേഖനം ഹബീബ് അലി അല്‍ ജിഫ്രി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History