ഹോം > പ്രമുഖർ... > ഇമാം അബൂ ഹനീഫ

1 മിനിറ്റ് വായിച്ചില്ല

ഇമാം അബൂ ഹനീഫ

ഇസ്‌ലാമിലെ കര്‍മശാസ്ത്ര മേഖലയില്‍ പില്ക്കാലത്ത് ഉടലെടുത്ത നാലു പ്രധാന സരണികളിലൊന്നായ ഹനഫീ മദ്ഹബ് ചേര്‍ത്തുപറയപ്പെടുന്നത് ഇമാം അബൂഹനീഫയിലേക്കാണ്. ശരിയായ പേര് നുഅ്മാനുബ്‌നു സാബിത്. അബൂഹനീഫതുന്നുഅ്മാന്‍ എന്നറിയപ്പെട്ടു. ഖുര്‍ആന്‍, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം എന്നിവയിലെല്ലാം അവഗാഹമുണ്ടായിരുന്നു. അധികാരികളുടെ ഭീഷണിയും പ്രലോഭനങ്ങളും അവഗണിച്ചുകൊണ്ട് തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. വ്യവസ്ഥാപിതമായ പഠനത്തിലൂടെയും അധ്യാപനത്തിലൂടെയും സ്വന്തം വീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ്രപഗത്ഭരായ ശിഷ്യന്‍മാര്‍ വഴി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് വന്‍ ്രപചാരവും സിദ്ധിച്ചു.

ഇമാം അബൂഹനീഫയുടെ പിതാമഹന്‍ കാബൂള്‍ നിവാസിയായിരുന്നു. ഖലീഫ ഉറമിന്റെകാലത്ത് ്രപസ്തുത ്രപേദശം മുസ്‌ലിംകള്‍ വിമോചിപ്പിച്ചപ്പോള്‍ സൂത്വാ എന്നറിയപ്പെടുന്ന പിതാമഹന്‍ ബന്ദിയായി പിടിക്കപ്പെട്ടു. തൈമുബ്‌നു സഅ്‌ലബ: ഗോ്രതത്തിന്റെ അടിമയായിത്തീര്‍ന്നു. അങ്ങനെ കൂഫയിലെത്തിച്ചേര്‍ന്ന അദ്ദേഹം അടിമത്തത്തില്‍ നിന്ന് മോചിതനായി. ഖലീഫ ഉമറിന്റെ ഭരണകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച സൂത്വാ കച്ചവടക്കാരനായി ജീവിച്ചു. ഇമാം അബൂഹനീഫയുടെ പിതാവ് സാബിതും കൂഫയിലെ ്രപമുഖ വ്യാപാരിയായിരുന്നു. സാബിതും പിതാവ് സൂത്വായും ഖലീഫ അലിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സൂത്വാ അലിക്ക് ഇടക്കിടെ സമ്മാനങ്ങള്‍ കൊടുക്കുക പതിവായിരുന്നു. സൂത്വാ ഒരിക്കല്‍ പു്രതന്‍ സാബിതിനെയും കൂട്ടി അലിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിനും വരുംതലമുറക്കും വേണ്ടി അലി ്രപാര്‍ഥിച്ചു.

ഇമാമിന്റെ ജനനത്തെ സംബന്ധിച്ച് വ്യസ്ത്യസ്തമായ വിവരങ്ങളുണ്ട്. ്രപബലമായ അഭി ്രപായമനുസരിച്ച് 699ല്‍ (ഹി: 80) ഇറാഖിന്റെ ആസ്ഥാനമായിരുന്ന കൂഫയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി. ഹദീസ്, അറബിവ്യാകരണം, സാഹിത്യം, ഇല്‍മുല്‍ കലാം തുടങ്ങി അന്ന് ്രപാചരത്തിലുണ്ടായിരുന്ന വിജ്ഞാനങ്ങളെല്ലാം സ്വായത്തമാക്കി. കൂടുതല്‍ ശ്രദ്ധചെലുത്തിയത് ഇല്‍മുല്‍ കലാമിലായിരുന്നു. ഇവ്വിഷയകമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത വാദഗതികളുന്നയിച്ചിരുന്ന വിഭാങ്ങള്‍ക്കെതിെര അദ്ദേഹം ശക്തിയായി നിലകൊണ്ടു. അവരുമായി സംവാദങ്ങളിേലര്‍പ്പെട്ട് അഹ്‌ലുസ്സുന്നതി വല്‍ജാമഅത്തിന്റെ വീക്ഷണങ്ങള്‍ സമര്‍ഥിച്ചു.

കൂഫയില്‍ ഇമാം അബൂഹനീഫയുടെ മദ്ഹബ് അദ്ദേഹത്തിന്റെ കാലശേഷം വ്യാപകമായി ്രപചരിച്ചു. ഖലീഫ ഹാറൂനുര്‍റശീദിന്റെ കാലത്ത് അബൂഹനീഫയുടെ മുഖ്യശിഷ്യനായ ഇമാം അബൂയുസുഫ് മുഖ്യന്യായാധിപനായി നിശ്ചയിക്കപ്പെട്ടതോടെ അതിന് ഒൗദ്യോഗിക സ്വഭാവം കൈവന്നു. ചൈന മുതല്‍ സിസിലി വരെയുള്ള ്രപേദശങ്ങളില്‍ മുഴുവന്‍ അത്‌സ്വാധീനം ചെലുത്തി. ഉസ്മാനി ഭരണകാലത്തും ഹനഫീ മദ്ഹബിന് ശക്തമായ സ്വാധീനം നിലനിന്നു. എന്നാല്‍ ഉത്തരാ്രഫിക്കന്‍ രാജ്യങ്ങളില്‍ ആദ്യകാലങ്ങളില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും പില്‍കാലത്തുണ്ടായ ഭരണമാറ്റങ്ങളില്‍ അത് നഷ്ടപ്പെട്ടു.

വ്യാപാരത്തില്‍ നിന്നും വിജ്ഞാനത്തിലേക്ക്

വ്യാപാരത്തിലായിരുന്നു അബൂഹനീഫയുടെ മുഖ്യ്രശദ്ധ. ്രപസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ശഅ്ബിയാണ് വൈജ്ഞാനിക ലോകത്തേക്ക്, ്രപത്യേകിച്ച് കര്‍മശാസ്്രത രംഗത്തേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ്രപസ്തുത സംഭവം അബൂഹനീഫ ഇങ്ങനെ അനുസ്മരിക്കുന്നു.

”ശഅ്ബിയുടെ അടുത്തകൂെട ഒരു ദിവസം ഞാന്‍ കടന്നുപോകുമ്പോള്‍ എവിടേക്കാണെന്ന് അദ്ദേഹം അേന്വഷിച്ചു. അങ്ങാടിയിലേക്കാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങാടിയിലേക്ക് (കച്ചവടത്തിന്) പോകുന്നതിന് പകരം പണ്ഡിത സദസ്സിലേക്ക് പോയാലെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു, പണ്ഡിതസദസ്സിലും ഇടയ്ക്കിടെ പോവാറുണ്ട്. അദ്ദേഹം പറഞ്ഞു. നീ അ്രശദ്ധ കാണിക്കരുത്. നിന്നില്‍ ഞാനൊരു ഉന്‍മേഷവും ്രപസ്ഥാനവും ദര്‍ശിക്കുന്നു. അതിനാല്‍ നീ പഠനത്തിലും പണ്ഡിത സദസ്സിലും ്രശദ്ധിക്കുക”. അതോടെ കച്ചവടത്തിന് നല്‍കിയിരുന്ന ്രപാധാന്യം കുറച്ച് വിജ്ഞാനത്തിലേക്ക് തിരിഞ്ഞു. ശഅ്ബിയുടെ നിര്‍ദേശം വഴി അല്ലാഹു തന്നെ അനു്രഗഹിച്ചുവെന്ന് ഇമാം അബൂഹനീഫ പിന്നീട് ്രപസ്താവിക്കുകയുണ്ടായി. ഖവാരിജ് വിഭാഗങ്ങേളാടും മറ്റും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം അതില്‍ നിന്ന് പിന്തിരിഞ്ഞു, കൂടുതല്‍ ഉപകാര്രപദമായ കര്‍മശാസ്്രതമേഖലയില്‍ ്രശദ്ധകേന്ദ്രീകരിച്ചു.

ഹദീസുകളുടെ നിവേദന സ്വഭാവത്തെ പോലെത്തന്നെ അതിലെ ്രപമേയത്തില്‍ യുക്തിദീക്ഷക്കു കൂടി ്രപാധാന്യം കല്‍പിക്കുന്ന സ്വഭാവമായിരുന്നു ഇറാഖിലുണ്ടായിരുന്നത്. ഖലീഫ ഉറമിന്റെ കാലത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദിനെയാണ് അവരെ പഠിപ്പിക്കുന്നതിനായി ഖലീഫ നിയോഗിച്ചിരുന്നത്. അലി തന്റെ ഭരണത്തിന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തതും കൂഫ തന്നെയായിരുന്നു. അങ്ങനെ ബദ്‌റില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ ഒട്ടേറെ സ്വഹാബികള്‍ കൂഫയില്‍ താമസമാക്കിയിരുന്നു. ഇബ്‌നുമസ്ഊദില്‍ നിന്നും മറ്റും വിജ്ഞാനം നേടിയ ഒരു വലിയ വിഭാഗം കൂഫയില്‍ വളര്‍ന്നുവന്നു. യുക്തിചിന്തക്ക് അവര്‍ പ്രാധാന്യം കല്പിച്ചിരുന്നു. ശുറൈഹ്, അല്‍ഖമ, മസ്‌റൂഖ് തുടങ്ങിയ ്രപഗത്ഭരായ താബിഇകള്‍ ഈ ചിന്താഗതിക്കാരായിരുന്നു. അവര്‍ക്കു ശേഷം ഈ ചിന്താധാരക്ക് നേതൃത്വം നല്‍കിയത് ഇബ്‌റാഹീമുന്നഖ്ഈയും തുടര്‍ന്ന് ഹമ്മാദുബ്‌നു അബീസുലൈമാനുമാണ്.

നീണ്ട 18 വര്‍ഷക്കാലം ഹമ്മാദിന്റെ ശിഷ്യനായിരുന്ന അബൂ ഹനീഫയെയും ്രപസ്തുത ചിന്താഗതി സ്വാധീനിച്ചു. യുക്തി ചിന്തക്കു കൂടി ്രപാധാന്യം നല്‍കിയിരുന്ന ഇറാഖീ പണ്ഡിതന്‍മാരില്‍ നിന്ന് മാ്രതമല്ല അബൂഹനീഫ വിജ്ഞാനം നേടിയത്. അവസാന കാലത്ത് മരിച്ച സ്വഹാബികളായ അനസുബ്‌നു മാലിക്, ആമിറുബ്‌നു വാസില, സഹ്‌ലുബ്‌നു സാഇദ എന്നിവരെ അദ്ദേഹം കണ്ടതായി രേഖപ്പെടുത്തുന്നു. പക്ഷേ, അവരില്‍ നിന്ന് ഹദീസ് പഠിക്കുവാനോ ഉദ്ധരിക്കുവാനോ ചെറുപ്പമായിരുന്നതിനാല്‍ അബൂഹനീഫക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വീക്ഷണവൈജാത്യം പുലര്‍ത്തിയിരുന്ന സ്വഹാബികളുടെ ശിഷ്യഗണങ്ങളില്‍ നിന്ന് ഹദീസുകളും സ്വഹാബികളുടെ അഭി്രപായങ്ങളും പഠിക്കുവാന്‍ അബൂഹനീഫക്ക് സാധിച്ചു. ഇറാഖില്‍ യുക്തിദീക്ഷക്ക് ്രപാധാന്യം നല്‍കപ്പെട്ടിരുന്നെങ്കിലും ‘അസറി’ന് ്രപാധാന്യം നല്‍കിയിരുന്ന വിഭാഗങ്ങളില്‍ നിന്നും ശീഈ വിഭാഗമായ സൈദികളുടെ ഇമാമായ ൈസദുബ്‌നു അലീ, ഇസ്‌നാ അശ്‌രിയ്യയുടെ ഇമാം മുഹമ്മദ് അബൂജഅ്ഫറല്‍ ബാഖിര്‍ എന്നിവരില്‍ നിന്നെല്ലാം പഠിക്കുവാന്‍ അബൂഹനീഫക്ക് അവസരം ലഭിച്ചു.

വിജ്ഞാനസമ്പാദനം കൂടി ലക്ഷ്യമാക്കി 25ഓളം ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഉമവീ ഭരണത്തിലെ പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ ആറുവര്‍ഷം മക്കയില്‍ താമസിച്ചു. ഇബ്‌നു അബ്ബാസിനെപ്പോലുള്ള സ്വഹാബികളുടെ ശിഷ്യന്‍മാരില്‍ നിന്ന് അവരുടെ ഫത്‌വകളും ഹദീസും നേരിട്ട് പഠിക്കുവാന്‍ ഇത് അവസരമൊരുക്കി. അത്വാഉബ്‌നു അബീറബാഹ്, ശഅ്ബി അബ്ദുര്‍റഹ്‌മാനിബ്‌നു ഹുര്‍മുസ്, അദിയ്യുബ്‌നു സാബിത്, അംറുബ്‌നു ദീനാര്‍, ഇബ്‌നുഉമറിന്റെ മൗലയായ നാഫിഅ്, അലിയ്യുബ്‌നുല്‍ അര്‍ഖം എന്നിവരായിരുന്നു ്രപമുഖരായ മറ്റു ഗുരുനാഥന്‍മാര്‍. കൂഫയില്‍ അദ്വിതീയനായിത്തീര്‍ന്ന അബൂഹനീഫ ഗുരു ഹമ്മാദുബ്‌നു അബീസുലൈമാന്നു ശേഷം, ഹിജ്‌റ 120ല്‍ അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്തു. അതുമുതല്‍ 30 വര്‍ഷക്കാലം വ്യവസ്ഥാപിതരൂപത്തില്‍ പഠനവും അധ്യാപനവും നടത്തി. അങ്ങനെ രൂപപ്പെട്ടതാണ് ഹനഫീ മദ്ഹബ്. ഉസ്വൂലുല്‍ ഫിഖ്ഹിന് അടിത്തറയിട്ടതോടൊപ്പം ഉസ്വൂലുല്‍ ഹദീസിനും അബൂഹനീഫ തന്‍േറതായ സംഭാവനകള്‍ നല്‍കുകയുണ്ടായി.

മുഖ്യ്രശദ്ധ വിജ്ഞാനസമ്പാദനത്തിലും അധ്യാപനത്തിലുമായിരുന്നുവെങ്കിലും പാരമ്പര്യമായി കിട്ടിയ കച്ചവടം തന്നെയാണ് ജീവിതോപാധിയായി തെരഞ്ഞെടുത്തത്. സത്യസന്ധതയും നീതിനിഷ്ഠയും പുലര്‍ത്തിയ അബൂഹനീഫ കച്ചവടത്തിലും അസാധാരണനേട്ടം കൈവരിച്ചു. കൂഫയില്‍ സില്‍ക് ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയും അതോടനുബന്ധിച്ച് ഭീമമായ സംഖ്യ നിക്ഷേപമുണ്ടായിരുന്ന ഒരു നിധിയും സ്ഥാപിക്കുകയുണ്ടായി.

വ്യക്തിജീവിതത്തില്‍ അതീവ ഭക്തനും സൂക്ഷ്മശാലിയുമായിരുന്നു, കച്ചവടരംഗത്ത് വിശേഷിച്ചും. ജീവിതവിശുദ്ധിയോടൊപ്പം അസാമാന്യ ധൈര്യശാലിയുമായിരുന്നു. 52 വര്‍ഷം ഉമവീ ഭരണകാലത്തും 18 വര്‍ഷം അബ്ബാസി ഭരണകാലത്തും ജീവിച്ച അദ്ദേഹത്തിന് ഇരുവിഭാഗത്തിന്റെയും അതൃപ്തിയും ്രകൂരമായ ശിക്ഷകളും നേരിടേണ്ടിവന്നു. അതിനുശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് മക്കയില്‍ താമസമാക്കി. അബ്ബാസി ഭരണമാരംഭിച്ചതോടെ കൂഫയില്‍ തിരിച്ചെത്തി. അബ്ബാസി ഖിലാഫതിന്റെ മുഖ്യജഡ്ജി (ഖാദില്‍ ഖുദാത്) സ്ഥാനമേറ്റെടുക്കാനുള്ള ഖലീഫ മന്‍സൂറിന്റെ ആവശ്യം നിരാകരിച്ചു. അതിന്റെ പേരില്‍ ജയില്‍ശിക്ഷയും ്രപഹരവും കിട്ടി.

തടവറയില്‍ കിടന്ന് അവശനായി 767ല്‍ (ഹി.150) മരിച്ചു. വീട്ടുതടങ്കലിലായിരിക്കെ സ്വാഭാവിക മരണം ്രപാപിച്ചതാണെന്നും വിഷം അകത്തുചെന്ന് മരിച്ചതാണെന്നും അഭി്രപായമുണ്ട്. ബഗ്ദാദില്‍ 50,000ത്തോളം ആളുകള്‍ ആറു ്രപാവശ്യമായാണ് അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിച്ചത്. വളരെ ഉദാരനായിരുന്നു അദ്ദേഹം. വിജ്ഞാന കുതുകികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി തന്റെ കച്ചവടത്തിലെ ലാഭത്തിന്റെ നല്ല ഒരു വിഹിതം നീക്കിവെച്ചിരുന്നു. തീരേ ദരി്രദനായിരുന്ന ശിഷ്യന്‍ അബൂയൂസുഫിന്റെ കുടുംബച്ചെലവുകള്‍ വരെ അബൂഹനീഫയാണ് വഹിച്ചിരുന്നത്.

ഇല്‍മുല്‍ കലാം, ഉസ്വൂലുല്‍ ഹദീസ്

അബൂഹനീഫയുടെ കാലത്ത് ഇല്‍മുല്‍ കലാം സംബന്ധമായ ്രപശ്‌നങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈമാന്‍, പാപവൃത്തിയും കുഫ്‌റും, ഖദ്ര്‍ തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും വാഗ്വാദങ്ങള്‍ക്ക് വിധേയമായത്.

ഈമാന്‍ (വിശ്വാസം) ഹൃദയം കൊണ്ടുള്ള അംഗീകാരം മാ്രതമല്ല നാവുകൊണ്ടുള്ള ്രപഖ്യാപനവും കൂടിയാണ് എന്ന് അബൂഹനീഫ സമര്‍ഥിച്ചു. ഈമാന്‍ കുറയുകയോ വര്‍ധിക്കുകയോ ചെയ്യുന്നില്ല. വിശ്വാസികള്‍ക്ക് ഔന്നത്യം ലഭിക്കുന്നത് വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായല്ല, പ്രത്യുത അവയുടെ പദവികള്‍ കാരണമായാണ് എന്നായിരുന്നുഅദ്ദേഹത്തിന്റെവീക്ഷണം. വിശ്വാസത്തെയും (ഈമാന്‍) കര്‍മത്തെയും (അമല്‍) തികച്ചും വ്യത്യസ്തമായ കാര്യങ്ങളായാണ് അദ്ദേഹം കണ്ടത്.

വിശ്വാസത്തോടനുബന്ധിച്ച് ഉന്നയിക്കപ്പെട്ട ്രപശ്‌നമായിരുന്നു പാപവൃത്തിയും കുഫ്ര്‍ അഥവാ സത്യനിഷേധവും തമ്മിലുള്ള ബന്ധം. വിശ്വാസത്തെയും പ്രവര്‍ത്തനത്തെയും രണ്ടായി കാണാതിരുന്ന ഖവാരിജുകള്‍, ഒരു മുസ്‌ലിം മഹാപാപം ചെയ്യുന്നതോടെ കാഫിറായിത്തീരുമെന്ന് വാദിച്ചു. മുസ്‌ലിം ചെയ്യുന്ന തിന്‍മകള്‍ മുഴുവന്‍ പൊറുക്കപ്പെടുമെന്നും നന്‍മകള്‍ മുഴുവന്‍ സ്വീകരിക്കപ്പെട്ട് സ്വര്‍ഗത്തില്‍ ശാശ്വതവാസിയായിരിക്കുമെന്നും മുര്‍ജിഉകളും വാദിച്ചു. ഈ രണ്ട് വാദങ്ങളെയും അബൂഹനീഫ എതിര്‍ത്തു. ഒരു മുസ്‌ലിം വന്‍പാപം ചെയ്താല്‍ പോലും കാഫിറാവുകയില്ലെന്നും അയാളുടെ വിശ്വാസത്തെ തള്ളിപ്പറയാവതല്ലെന്നുമുള്ള അഹ്‌ലസ്സുന്നതി വല്‍ജമാഅതിന്റെ നിലപാടാണ് അബൂഹനീഫ സ്വീകരിച്ചത്. എന്നാല്‍ മുര്‍ജിഉകള്‍ വാദിക്കുന്നതുപോലെ മുസ്‌ലിമിന്റെ സത്കര്‍മങ്ങള്‍ മുഴുവന്‍ സ്വീകരിക്കപ്പെടുമെന്നും തിന്‍മകള്‍ മുഴുവന്‍ മാപ്പാക്കപ്പെടുമെന്നും ഉറപ്പിച്ചുപറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീക്ഷണം വഴി ശീഅ, ഖവാരിജ്, മുഅ്തസില, മുര്‍ജിഅ വിഭാഗങ്ങളുടെ തീ്രവവാദ നിലപാടിനെതിരെ ഇസ്‌ലാമിക സമൂഹത്തെ സന്തുലിതമായ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഇമാം അബൂഹനീഫക്ക് സാധിച്ചു.

ഇല്‍മുല്‍ കലാം സംബന്ധമായി ഏറെ വിവാദം സൃഷ്ടിച്ച മറ്റൊരു വിഷയമായിരുന്നു ഖദ്ര്‍ (വിധിശ്വാസം). മനുഷ്യര്‍ സര്‍വതന്ത്ര സ്വതന്ത്രനാണെന്നും അല്ലാഹുവിന് മനുഷ്യ്രപവര്‍ത്തനത്തില്‍ യാതൊരു വിധ സ്വാധീനവുമില്ലെന്നുമാണ് ഖദ്‌രിയ്യ (ഖദ്ര്‍ നിഷേധികള്‍) വിഭാഗത്തിന്റെവാദം. ്രപവര്‍ത്തനങ്ങളില്‍ മനുഷ്യന് യാതൊരു വിധ വിവേചനാധികാരാവുമില്ല, അല്ലാഹുവിന്റെ നിശ്ചയ്രപകാരം യാന്ത്രികമായി ്രപവര്‍ത്തിക്കുകമാ്രതമാണ് മനുഷ്യന്‍ എന്ന് ജബരിയ്യ വിഭാഗവും വാദിച്ചു. ഈ രണ്ട് വാദങ്ങള്‍ക്കും എതിരായിരുന്നു അബൂഹനീഫയുടെ വീക്ഷണങ്ങള്‍. വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി. ്രപപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അറിവും ഉദ്ദേശ്യവുമനുസരിച്ചാണ് നടക്കുന്നത്. എന്നാല്‍ മനുഷ്യന് ദൈവകല്‍പനകളനുസരിക്കുവാനും ധിക്കരിക്കുവാനും സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. തനിക്ക് നന്‍മയും തിന്‍മയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭിച്ച മേഖലയിലാണ് മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുകയും നന്‍മ തിന്‍മകള്‍ക്കനുസരിച്ച് ്രപതിഫലം ലഭിക്കുകയും ചെയ്യുന്നത്. മനുഷ്യന്റെ ്രപവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ അറിവിനോ ഉദ്ദേശ്യത്തിനോ അപ്പുറത്തല്ല.

അക്കാലത്ത് ഏറെ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയ വിഷയമായിരുന്നു ഖല്‍ഖുല്‍ ഖുര്‍ആന്‍,ഖുര്‍ആന്‍ ദൈസൃഷ്ടിയാണോ അല്ലേ എന്ന വിവാദം. അബൂഹനീഫ ്രപസ്തുത വിവാദത്തില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയും ശിഷ്യന്‍മാരെയും മറ്റുള്ളവരെയും അത്തരം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു.

ഹദീസ് സ്വീകരിക്കുന്നതില്‍ വളരെ കണിശമായിരുന്നു അബൂഹനീഫയുടെ നിബന്ധനകള്‍. ഹദീസിന്റെ നിവേദനപരമായ വിശ്വാസ്യതയോടൊപ്പം തന്നെ അതിന്റെ ഉള്ളടക്കവും പരിഗണിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് അദ്ദേഹമാണ്. ഉസ്വൂലുല്‍ ഹദീസിന് വ്യവസ്ഥാപിത രൂപമുണ്ടാവുന്നതിന് മുമ്പായിരുന്നു അത്. അബൂഹനീഫ നിര്‍വഹിച്ച 25ഓളം ഹജ്ജും ആറു വര്‍ഷത്തെ മക്കവാസവും വിപുലമായ ദേശാടനവും ധാരാളം ഹദീസ് പഠിക്കുന്നതിന് അവസരമൊരുക്കി. എന്നാല്‍ വളരെക്കുറച്ച് ഹദീസുകള്‍ മാത്രമേ ഉദ്ധരിച്ചിട്ടുള്ളൂവെന്നും അദ്ദേഹത്തിന് ഹദീസ് പരിജ്ഞാനം ഇല്ലാത്തതാണ് അതിന് കാരണമെന്നും ആരോപണമുന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രഗത്ഭരായ പല പണ്ഡിതന്‍മാരും ഈ ആരോപണം നിരര്‍ഥകവും ബാലിശവുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശാഫിഈ പണ്ഡിതനായ അബുല്‍മഹാസിനിദ്ദിമശ്ഖി തന്റെ ഉഖൂദുല്‍ ജുമാന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

”അബൂഹനീഫ ഹദീസിന്റെ മഹാപണ്ഡിതന്‍മാരിലും നേതാക്കളിലുമൊരാളാണ്. അദ്ദേഹം 4000 ഹദീസ് പണ്ഡിതന്‍മാരില്‍ നിന്ന് ഹദീസ് പഠിച്ചിട്ടുണ്ടെന്നാണ് ഇമാം ദഹബി രേഖപ്പെടുത്തിയത്. അദ്ദേഹത്തെ മുജ്തഹിദായാണ് എല്ലാവരും കണക്കാക്കുന്നത്. സുന്നത്തില്‍ പാണ്ഡിത്യമില്ലാത്ത ഒരാള്‍ക്ക് മുജ്തഹിദാവാന്‍ കഴിയില്ല. അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുണ്ട്. പില്കാലത്ത് അബൂഹനീഫയെ ഇകഴ്ത്തുന്നതിനു വേണ്ടി ഇമാം ശാഫിഈ, മാലിക് തുടങ്ങിയവര്‍ക്കുള്ളതുപോലെ ഹദീസ് ഗ്രന്ഥമില്ലാത്തത് അദ്ദേഹത്തിന് ഹദീസ് പാണ്ഡിത്യമുണ്ടായിരുന്നില്ല എന്നതിന് തെളിവായി പ്രചരിപ്പിക്കപ്പെടുകയാണുണ്ടായത്. ഈ സന്ദര്‍ഭത്തില്‍ അബൂഹനീഫയില്‍ നിന്ന് 15 ശിഷ്യന്‍മാര്‍ ഉദ്ധരിച്ച ഹദീസുകള്‍ മുസ്‌നദു അബീഹനീഫ എന്ന പേരില്‍ അബുല്‍മുഅയ്യദ് മുഹമ്മദുബ്‌നു മഹ്‌മൂദില്‍ ഖുവാരിസ്മി (മരണം.ഹി.665/ക്രി.1267) ക്രോഡീകരിച്ചതായി ഹാജി ഖലീഫ കശ്ഫുദ്വുനൂന്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.

ഒറ്റയാള്‍ നിവേദനം ചെയ്യുന്ന ഹദീസ് സ്വീകരിക്കുവാന്‍ അതിന്റെ നിവേദകന്‍ ഫഖീഹ് ആവണമെന്നും അതിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാത്ത ആളായിരിക്കണമെന്നും അബൂഹനീഫ സിഷ്‌കര്‍ച്ചിരുന്നു. അതേസമയം സ്വഹാബികളുടെ അഭിപ്രായങ്ങളും മുര്‍സലായ ഹദീസുകള്‍പോലും ശരീഅതിന്റെ ചൈതന്യത്തിന് നിരക്കുന്നതാണെങ്കില്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍

സ്വഹാബികള്‍ക്കു ശേഷം ഉസ്വൂലുല്‍ ഫിഖ്ഹ് ചിട്ടപ്പെടുത്തിയത് അബൂഹനീഫയാണ്. ഏഴു നിദാനങ്ങളാണ് നിയമനിര്‍ധാരണത്തിന് അദ്ദേഹം സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബികളുടെ അഭി്രപായം, ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്‌സാന്‍, ഉര്‍ഫ് എന്നിവയാണ് അവ. ഇവയില്‍ ഇസ്തിഹ്‌സാന്‍ പില്കാല പണ്ഡിതന്‍മാര്‍ പോലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ഇമാം ശാഫിഇയെപ്പോലുള്ളവര്‍ അതിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ അബൂഹനീഫയുടെ വീക്ഷണ പ്രകാരമുള്ള ഇസ്തിഹ്‌സാന്‍ ഖിയാസിന്റെ തന്നെ വകഭേദമാണ്. അത് ശാഫിഈയുടെയും മറ്റും ഖണ്ഡനങ്ങള്‍ക്ക് വിധേയമായ ഇസ്തിഹ്‌സാന്‍ അല്ല.

രണ്ടാം അടിസ്ഥാനമായ സുന്നത്തിന്റെ ഖണ്ഡിതവിധിയേക്കാള്‍ (നസ്സ്വ്) ഖിയാസിന് പ്രാധാന്യം കല്‍പിച്ചുവെന്നും ആക്ഷേപമുണ്ടായി. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ ഈ ആക്ഷേപത്തെക്കുറിച്ച് നേരിട്ടന്വേഷിച്ചപ്പോള്‍ അബൂഹനീഫ അദ്ദേഹത്തിന് ഇങ്ങനെ എഴുതി.  ‘അമീറുല്‍ മുഅ്മിനീന്‍, അങ്ങ് കേട്ട വാര്‍ത്ത ശരിയല്ല. ഞാന്‍ പ്രഥമപരിഗണ നല്‍കുന്നത് വിശുദ്ധ ഖുര്‍ആനിനാണ്. പിന്നീട് നബിയുടെ സുന്നത്തിനും. അതിനു ശേഷം അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ സച്ചരിതരായ ഖലീഫമാരുടെ വിധികള്‍ക്കും തുടര്‍ന്ന് ഇതര സ്വഹാബികളുടെ തീരുമാനത്തിനും. അവരുടെ വിധിതീര്‍പ്പുകളില്‍ ഭിന്നത കണ്ടാല്‍ മാത്രമേ ഞാന്‍ ഖിയാസ് അവലംബിക്കുകയുള്ളൂ.’

ഇമാം അബൂഹനീഫക്ക് ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നേടിക്കൊടുത്തത് ഖുലഫാഉര്‍റാശിദക്കു ശേഷം കൂടിയാലോചനാ വ്യവസ്ഥ (ശൂറാ) നിലച്ച സന്ദര്‍ഭത്തില്‍ നിയമനിര്‍ധാരണ രംഗത്ത് അനൗദ്യോഗികമായി ആ ശൂന്യത നികത്തിയതാണ്. സിന്ധ് മുതല്‍ അന്‍ദലുസ് വരെ വ്യാപിച്ചിരുന്നു മുസ്‌ലിം സമൂഹം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, അന്താരാഷ്ട്രീയ രംഗങ്ങളിലെല്ലാം പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അവയ്ക്കു ഇസ്‌ലാമികാദര്‍ശത്തിന്റെ പിന്‍ബലത്തോടെ പരിഹാരം നിര്‍ദേശിക്കുവാന്‍ വ്യവസ്ഥാപിതമായ ഒരു സ്ഥാപനമുണ്ടായിരുന്നില്ല. ആ വിടവ് നികത്തുന്നതിനുള്ള  ശ്രമമാണ് ഇമാം നടത്തിയത്. വിവിധ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടിയ ശിഷ്യന്‍മാരാണ് നിയമനിര്‍ധാണത്തില്‍ അദ്ദേഹെത്ത സഹായിച്ചത്. അദ്ദേഹത്തിന്റെ     നിയമനിര്‍ധാരണ രീതി അല്‍മുവഫ്ഫഖുബ്‌നു അഹ്മദല്‍ മക്കി ഇങ്ങനെ വ്യക്തമാക്കുന്നു. ”അബൂഹനീഫ തന്റെ മദ്ഹബ് അവരുമായി (പ്രഗത്ഭ ശിഷ്യരുമായി) കൂടിയാലോചിച്ചാണ് ക്രോഡീകരിച്ചത്. ദീനിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള വികാരം അദ്ദേഹത്തില്‍ തുടിച്ചുനിന്നു. തഖ്‌വയാലും നബിയോടും വിശ്വാസികളോടുമുള്ള സ്‌നേഹത്താലും നിര്‍ഭരമായിരുന്നു ആ മനസ്സ്. അതിനാല്‍ ശിഷ്യന്‍മാരെ മാറ്റിനര്‍ത്തി ഒറ്റയ്ക്ക് ഈ ദൗത്യം നിര്‍വഹിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഓരോ പ്രശ്‌നവും അദ്ദേഹം ആദ്യം അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിന്റെ വ്യത്യസ്ത വശങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. അവരുടെ   അഭിപ്രായങ്ങളും വീക്ഷണങ്ങളും കേള്‍ക്കുകയും തന്റെ കാഴ്ച്ചപ്പാട് വിശദീകരിക്കുകയും ചെയ്തു. ചിലപ്പോള്‍ ഒരു പ്രശ്‌നത്തെ സംബന്ധിച്ച ചര്‍ച്ച മാസങ്ങളോളം നീണ്ടുപോകുമായിരുന്നു. അതേസമയം അവസാനം ഒരു വീക്ഷണം അഗീകരിക്കപ്പെട്ടാല്‍ ഖാദി അബൂയൂസുഫ് അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തും”.

നിയമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുതന്നെ ക്രോഡീകരിക്കപ്പെടുകയുണ്ടായി എന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു. മക്കി രേഖപ്പെടുത്തി. ”ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ച ആദ്യത്തെ വ്യക്തിയാണ് അബൂഹനീഫ. സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, സാങ്കല്‍പിക പ്രശ്‌നങ്ങള്‍ക്കു കൂടി നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന സ്വഭാവമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഈ രീതി നിയമഖേലയെ കൂടുതല്‍ വിശാലമാക്കി. എന്നാല്‍ അതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ‘അറഐതക്കാര്‍’ എന്ന അപരനാമത്തിനര്‍ഹരായത്. കര്‍മശാസ്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ”അറഐത ലൗകാന  കദാ” (ഇങ്ങനെ സംഭവിച്ചുവെങ്കില്‍ താങ്കളുടെ അഭിപ്രായം എന്തായിരിക്കും) എന്ന ചോദ്യത്തിലെ അറഐത എന്ന പദത്തോടു ചേര്‍ത്താണ് അറെഎതിയ്യൂന്‍ (അറഐതക്കാര്‍) എന്ന പ്രയോഗം ഉണ്ടായത്. സാങ്കേതിക പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണം നടത്തുന്ന കര്‍മശാസ്ത്രജ്ഞരെ എതിരാളികള്‍ പരിഹാസപൂര്‍വം വിളിച്ചിരുന്ന പേരായിരുന്നു അത്.

ഭരണകൂടത്തിന്റ സഹായമില്ലാതിരുന്നിട്ടും ഇസ്‌ലാമിക നിയമങ്ങളുടെ ക്രോഡീകരണം നിര്‍വഹിച്ചത് പില്കാലത്ത് ഇതര മദ്ഹബുകളുടെയും ക്രോഡീകരണത്തിന് പ്രേരകമായി.

നിയമത്തിന്റെ മിക്ക ശാഖകളും അബൂഹനീഫയുടെ ചിന്തക്ക് വിഷയീഭവിച്ചിട്ടുണ്ട്. അസ്സിയര്‍ എന്ന പേരില്‍ പ്രതിപാദിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍, ഭരണനിയമങ്ങള്‍, സൈനിക നിയമങ്ങള്‍, സാക്ഷ്യ നിയമങ്ങള്‍ തുടങ്ങിയ കോടതിചട്ടങ്ങള്‍, സാമ്പത്തിക ചട്ടങ്ങള്‍, വിവാഹം, വിവാഹമോചനം, അനന്തരാവാകാശം തുടങ്ങിയ വ്യക്തിനിയമങ്ങള്‍, ആരാധനാ നിയമങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങളില്‍   കാണുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വളരെ സൂക്ഷ്മവും വിശാലവുമായ രീതിയിലുള്ള നിയമങ്ങളാണ് ഇമാമിന്റെത്. കച്ചവടരംഗത്തെ സ്വന്തം അനുഭവങ്ങളും അതില്‍ അദ്ദേഹത്തിന് സഹായകമായിട്ടുണ്ടാവണം. ഇവയില്‍ വെളിപ്പെടുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന് പ്രാധാന്യമുണ്ട്.

ഇമാം അബൂഹനീഫയുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍

ഇസ്‌ലാമിക ഖിലാഫത്ത് രാജാധിപത്യ സ്വഭാവത്തിലേക്ക് തിരിഞ്ഞ അന്തരീക്ഷത്തിലാണ് ഇമാം അബൂഹനീഫ ജനിച്ചത്. ഉമവീ ഖലീഫ അബ്ദുല്‍ മലികിന്റെ ഭരണകാലമായിരുന്നുഅത്. ക്രൂരതയുടെ പര്യായമായിരുന്ന ഹജ്ജാജുബ്‌നു യൂസുഫായിരുന്നു അബൂഹനീഫയുടെ ജനനകാലത്ത് ഇറാഖിലെ ഉമവീ ഗവര്‍ണര്‍. അതിനാല്‍ തന്നെ ഭരണാധികാരികളുടെ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കുന്ന പണ്ഡിതന്‍മാര്‍ വളരെ കുറവായിരുന്നു. പ്രതികരണം വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നറിഞ്ഞിട്ടും അബൂഹനീഫ തന്റെ അഭിപ്രായം തുറന്നു പ്രഖ്യാപിച്ചു. ഖിലാഫത്തിന്റെ സ്വഭാവം വികൃതമാക്കപ്പെട്ട സന്ദര്‍ഭത്തില്‍ അതിന്റെ   ചൈതന്യമെന്തെന്ന് അദ്ദേഹം വ്യക്താക്കി.

ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പ്പത്തില്‍ പരമാധികാരം അല്ലാഹുവിനും അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവെന്ന അര്‍ഥത്തില്‍ നബിക്കുമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇതര പ്രമാണങ്ങെളയും സ്വീകരിച്ചത് ഈ അടിസ്ഥാനത്തിലായിരുന്നു.

സമൂഹത്തിലെ അഭിപ്രായ സുബദ്ധതയുള്ളവര്‍ കൂടിയാലോചിച്ചാണ് ഖലീഫയെ തെരഞ്ഞെടുക്കേണ്ടത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഖലീഫ വിവരവും കാര്യബോധവും വിവേകവുമുള്ള മുസ്‌ലിമും പുരുഷനും സ്വതന്ത്രനും ആയിരിക്കണം.

അ്രകമിയും അധര്‍മിയുമായ ഭരണാധികാരിയുടെ ഇമാമത്ത് അസാധുവാണെന്നും അയാള്‍ക്കു കീഴില്‍ ഹജ്ജ്, ജുമുഅ പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും കോടതികള്‍ പ്രവര്‍ത്തിക്കുന്നതും സാധുവാകയില്ല എന്നീ വാദങ്ങളുമായി ഖവാരിജ്, മുഅ്തസില വിഭാഗങ്ങളായിരുന്നു ഒരു വശത്ത്. നേതൃത്വം എന്ത് സ്വഭാവത്തിലുള്ളതാവട്ടെ ഏതു രീതിയില്‍ നിലവില്‍ വന്നതാവട്ടെ സ്ഥാപിതമായിക്കഴിഞ്ഞാല്‍ പിന്നെ സാധുവും മുസ്‌ലിംകള്‍ അതംഗീകരിക്കാന്‍ ബാധ്യസ്ഥരുമാണെന്ന അഭിപ്രായവുമായി മുര്‍ജിഉകളും. അഹ്‌ലുസ്സന്ന വല്‍ ജമാഅത്തിെല തന്നെ ചില പണ്ഡിതന്‍മാരും ഈ നിലപാട് സ്വകീരിച്ചിരുന്നു. ഈ ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിതമായ അഭിപ്രായമാണ് അബൂഹനീഫ സ്വീകരിച്ചത്. അബൂഹനീഫയുടെ അഭിപ്രായം മക്കിയും മറ്റും ഉദ്ധരിക്കുന്നു. ”ഭരണാധികാരി പൊതുഖജനാവ് ദുരുപയോഗം ചെയ്യുകയോ ഭരണത്തില്‍ അതിക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അയാളുടെ നേതൃത്വം അസാധുവാണ്, ഭരണം അനുവദനീയമല്ല”. എന്നാല്‍ അക്രമിയായ നേതൃത്വം     സ്വയം അസാധുവാണെങ്കിലും അതിനുകീഴില്‍ നടത്തപ്പെടുന്ന നമസ്‌കാരം, ഹജ്ജ്, ജുമുഅ, കോടതി വ്യവഹാരങ്ങള്‍ എന്നിവ സാധുവാകും. പക്ഷേ, അക്രമിയായ നേതൃത്വത്തെ    സര്‍വാത്മനാ അംഗീകരിക്കുന്നത് ശരിയല്ല. മര്‍ദകഭരണത്തിനെതിരെ സായുധ സമരം വിജയിക്കുമെന്നുറപ്പുണ്ടെങ്കില്‍ പ്രത്യേകിച്ചും അത് നിര്‍ബന്ധമാണെന്നായിരുന്നു അബൂഹനീഫയുടെ വീക്ഷണം.

അഹ്കാമുല്‍ ഖുര്‍ആനില്‍ അബൂബക്കര്‍ അല്‍ ജസ്സ്വാസ് ഔസാഈയുടെ ഒരു പ്രസ്താവന ഇങ്ങനെ ഉദ്ധരിക്കുന്നു. ”അബൂഹനീഫ പറയാറുണ്ടായിരുന്നു. നന്‍മ കല്‍പിക്കുന്നതും തിന്‍മ വിലക്കുന്നതും പ്രഥമഘട്ടത്തില്‍ നാവുകൊണ്ടായിരിക്കണം. എന്നിട്ട് നേര്‍വഴിക്ക് വരുന്നില്ലെങ്കില്‍ ആയുധം ഉപയോഗിച്ച് രംഗത്തിറങ്ങേണ്ടത് നിര്‍ബന്ധമാകുന്നു”.

ഹിശാമുബ്‌നു അബ്ദില്‍ മലികിന്റെ ഭരണത്തിനെതിരെ 740ല്‍ (ഹി.122) സൈദുബ്‌നു അലി (ഇമാം ഹുസൈന്റെ പൗത്രനായ മുഹമ്മദുല്‍ ബാഖിറിന്റെ അര്‍ധസഹോദരനാണിദ്ദേഹം) നടത്തിയ വിപ്ലവത്തെ നബിയുടെ ബദ്ര്‍ പടയോട്ടത്തോടാണ് അബൂഹനീഫ ഉപമിച്ചത്. അന്നഫ്‌സുസ്സകിയ്യ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദുബ്‌നു അബ്ദില്ലയെയും സഹോദരന്‍ ഇബ്‌റാഹീമുബ്‌നു അബ്ദില്ലയെയും മന്‍സ്വൂറിനെതിരെ പിന്തുണക്കുകയും മറ്റുള്ളവരോട് പിന്തുണക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഖിലാഫത്ത് അവകാശം ഖുറൈശികള്‍ക്കാണെന്ന് അബൂഹനീഫ അഭിപ്രായപ്പെട്ടു. എന്നാല്‍ എക്കാലവും ഖുറൈശികള്‍ മാത്രമാണതിനര്‍ഹര്‍ എന്ന അര്‍ഥത്തിലായിരുന്നില്ല അത്. ഇസ്‌ലാമിക രാഷ്ട്രത്തെ അക്കാലത്ത് ഭദ്രമായി നിലനിര്‍ത്താന്‍ അവര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. അഹ്‌ലുസ്സന്നത്താണ് കൂടുതല്‍ അര്‍ഹരെന്നാണ് ഖവാരിജികളും മുഅ്തസിലികളും അഭിപ്രായപ്പെട്ടിരുന്നത്.

നീതിപീഠവും ഭരണവും

നീതിപീഠം സ്വതന്ത്രമായിരിക്കണമെന്ന് അബൂഹനീഫ അഭിപ്രായപ്പെട്ടു. അന്യായം പ്രവര്‍ത്തിക്കുന്ന ഖലീഫയെപ്പോലും ശിക്ഷിക്കാന്‍ അവകാശവും അധികാരവും കോടതിക്ക് ഉണ്ടായിരിക്കണം. അദ്ദേഹം പ്രസ്താവിച്ചു. ”മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ ഖലീഫ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്ഥാനത്തില്‍ അദ്ദേഹത്തോടടുത്തു നില്‍ക്കുന്ന മുഖ്യനായാധിപന്‍ (ഖാദില്‍ ഖുദാത്) അയാള്‍ക്കെതിരെ നിയമം നടപ്പിലാക്കേണ്ടതുണ്ട്”.

ഖാദിക്ക് ഉമവീ, അബ്ബാസീ കാലങ്ങളില്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എന്നാണ് അബൂഹനീഫ ഖാദിസ്ഥാനം നിരസിക്കാന്‍ കാരണമെന്ന് മക്കിയുടെ വിശകലനത്തില്‍ നിന്നും വ്യക്തമാവുന്നു. ഇറാഖിലെ ഉമവീ ഗവര്‍ണറായ യസീദുബ്‌നു ഉമറബ്‌നി ഹുബൈറയാണ് ആദ്യമായി അദ്ദേഹത്തോട് ഖാദിസ്ഥാനം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ഉമവീ ഖിലാഫത്തിനെതിരെ ഇറാഖില്‍ പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിലായിരുന്നു അത് (എ.ഡി:747, ഹി: 130). പണ്ഡിതന്‍മാരെ സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുകയായിരുന്നു ഇബ്‌നുഹുബൈറയുടെ ലക്ഷ്യം. ഇബ്‌നു അബീലൈലാ, ദാവൂദ്ബ്‌നു അബില്‍ഹിന്‍ദ്, ഇബ്‌നു ശബ്‌റമ തുടങ്ങിയവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കിയ ശേഷം അബൂഹനീഫയോട് പറഞ്ഞു. ”ഞാന്‍ എന്റെ മുദ്ര താങ്കളുടെ കൈയിലര്‍പ്പിക്കുന്നു. താങ്കള്‍ മുദ്ര ചാര്‍ത്താതെ ഒരു വിധിയും രാജ്യത്ത് നടപ്പാവുകയില്ല. താങ്കളുടെ അനുമതി കൂടാതെ ഖജനാവില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും പുറത്തുപോവില്ല”. ഈ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഇബ്‌നുഹുബൈറ അദ്ദേഹത്തെ ജയിലിലടച്ചു. മറ്റു പണ്ഡിതര്‍, തങ്ങള്‍ നിര്‍ബന്ധിതരായാണ് അത് സ്വീകരിച്ചതെന്നും അതിനാല്‍ താങ്കളും അത് സ്വീകരിക്കണമെന്നും അബൂഹനീഫയെ ഉപദേശിച്ചു. അദ്ദേഹം പ്രതികരിച്ചു. ”അയാള്‍ക്കുവേണ്ടി വാസിത്വിലെ പള്ളിവാതില്‍ എണ്ണാനാണ് എന്നോടു കല്‍പിക്കുന്നതെങ്കില്‍ അതുപോലും ഞാന്‍ സ്വീകരിക്കില്ല. വല്ലവരെയും വധിക്കുവാനുത്തരവിട്ട് അതിന്‍മേല്‍ എന്റെ ഒപ്പ് ചാര്‍ത്തിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവാണ, അത്തരമൊരു ഉത്തരവാദിത്വം ഞാന്‍ സ്വീകരിക്കില്ല.

മറ്റു പല ഉദ്യോഗങ്ങളും അബൂഹനീഫക്ക് വാഗ്ദാനം ചെയ്തു. അവസാനം ഇബ്‌നുഹുബൈറ അബൂഹനീഫയെ കൂഫയിലെ ഖാദിസ്ഥാനം ഏറ്റെടുപ്പിക്കുമെന്നും നിരസിച്ചാല്‍ ചമ്മട്ടി പ്രഹരം നല്‍കുമെന്നും ശപഥം ചെയ്തു. തന്നെ വധിച്ചാല്‍ പോലും സ്ഥാനം ഏറ്റെടുക്കില്ലെന്ന് അബൂഹനീഫയും ശപഥം ചെയ്തു. അതോടെ തടവറയിലിട്ട് ദിനംപ്രതി 10 എന്ന തോതില്‍ 11 ദിവസത്തോളം ചമ്മട്ടി പ്രഹരം നടത്തി. അദ്ദേഹം മരിച്ചുപോയേക്കുമെന്ന് ഭയം തോന്നിയപ്പോള്‍ വിട്ടയച്ചു. മോചിതനായ അദ്ദേഹം ഉമവി ഭരണം അവസാനിക്കുന്നതു വരെ മക്കയില്‍ താമസിച്ചു.

പിന്നീട് അബ്ബാസി ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയും അബൂഹനീഫ ശബ്ദമുയര്‍ത്തി. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ അബൂഹനീഫയോട് ഖാദിസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടു. അബൂഹനീഫ പ്രതികരിച്ചു. ”അങ്ങയുടെയും മക്കളുടെയും അങ്ങയുടെ ഉദ്യോഗസ്ഥന്‍മാരുടെയും മേല്‍ നിയമം നടപ്പാക്കാന്‍ പ്രാപ്തനായ ഒരാള്‍ക്കേ ഖാദിയാവാന്‍ യോഗ്യതയുള്ളൂ. ഞാന്‍ അതിന് പ്രാപ്തനല്ല. നിങ്ങള്‍ വിളിക്കുമ്പോള്‍ പിന്തിരിഞ്ഞുപോകുന്നതിലാണ് എനിക്ക് ആശ്വാസം”. മറ്റൊരിക്കല്‍ അദ്ദേഹം മന്‍സ്വൂറിനോട് പറഞ്ഞു. ”അല്ലാഹുവാണ, ഞാന്‍ തൃപ്തിയോടെ ഈ സ്ഥാനം സ്വീകരിച്ചാല്‍ തന്നെ താങ്കള്‍ക്ക് എന്നില്‍ വിശ്വാസമര്‍പ്പിക്കാനാവില്ല. ഇനി അതൃപ്തിയോടെ നിര്‍ബന്ധിതനായി ഞാനത് സ്വീകരിച്ചു എന്ന് കരുതുക. എന്നിട്ട് വല്ല പ്രശ്‌നത്തിലും എന്റെ വിധി താങ്കളുടെ താല്‍പര്യത്തിന് വിരുദ്ധമാകുകയും, ‘നിന്റെ വിധി മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നെ യൂഫ്രട്ടീസില്‍ മുക്കിക്കൊല്ലും’ എന്ന് താങ്കള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അത്തരമൊരു ഘട്ടത്തില്‍ ഞാനെന്റെ വിധി മാറ്റുന്നതിനു പകരം മുങ്ങിമരിക്കാനാണ് ഇഷ്ടപ്പെടുക. മറ്റൊന്ന് താങ്കളുടെ ദര്‍ബാറില്‍ ഏറെ സേവകരും പരിചാരകരുമുണ്ട്. താങ്കളെപ്പോലെ അവര്‍ക്കും പരിഗണന നല്‍കുന്ന ഖാദിമാരെയാണ് അവരും ഇഷ്ടപ്പെടുന്നത്.

ഈ സംഭാഷണത്തെ തുടര്‍ന്നാണ് അബുജഅ്ഫര്‍ അദ്ദേഹത്തെ ജയിലിടച്ച് മര്‍ദിച്ചത്. വെള്ളം പോലും നല്‍കാതെ കഷ്ടപ്പെടുത്തി. ഈ തടവുകാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

അഭിപ്രായ സ്വാതന്ത്ര്യം

ഭരണാധികാരിയുടെയും നീതിപീഠത്തിന്റെയും തെറ്റായ നടപടികളെ എതിര്‍ക്കുന്നത് വിശുദ്ധ ഖുര്‍ആന്റെ ‘അംറുന്‍ ബില്‍മഅ്‌റൂഫ് വനഹ്‌യുന്‍ അനില്‍മുന്‍കര്‍’ (നന്‍മ കല്‍പ്പിക്കുക, തിന്‍മ തടയുക) എന്ന ആഹ്വാനത്തിന്റെ ഭാഗമായി അബൂഹനീഫ മനസ്സിലാക്കിയിരുന്നു. അഭിപ്രായ പ്രകടനത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യം നിലനിന്നിരുന്ന അക്കാലത്ത് പ്രസ്തുത വീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു. 765ല്‍ മൗസില്‍ നിവാസികളോടുള്ള മന്‍സ്വൂറിന്റെ പ്രതികാരനടപടിയെ എതിര്‍ത്തുകൊണ്ടും മന്‍സ്വൂറിന്റെ ഭരണത്തിനെതിരെ രംഗത്തുവന്ന ഇബ്‌റാഹീമുബ്‌നു അബ്ദില്ലായുടെ പടപ്പുറപ്പാടിനെ പിന്തുണച്ചുകൊണ്ടും ഇമാം തന്റെ വീക്ഷണം പ്രാവര്‍ത്തികമാക്കി.

പൊതു ഖജനാവ്

ബൈതുല്‍മാല്‍ ഖലീഫമാര്‍ ഇഷ്ടം പോലെ കൈകാര്യം ചെയ്തത് അബൂഹനീഫ നിശിതമായി വിമര്‍ശിച്ചു. ഖലീഫയുടെ പേരില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍പോലും പൊതുഖജനാവിന്റെ ഭാഗമായാണ് അബൂഹനീഫ കണക്കാക്കിയത്. പൊതു ഖജനാവിലെ സമ്പത്ത് ഖലീഫമാരുടെ അഭീഷ്ടമനുസരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നതിനും മറ്റും ചെലവഴിച്ചതിനെ അദ്ദേഹം എതിര്‍ത്തു. പൊതുഖജനാവില്‍ നിന്ന് പലപ്പോഴായി നല്‍കപ്പെട്ട സമ്മാനങ്ങള്‍ അദ്ദേഹം തിരസ്‌കരിക്കുകയാണുണ്ടായത്.

ഇമാം അബൂഹനീഫയുടെ ഗ്രന്ഥങ്ങളും ശിഷ്യന്‍മാരും

ചില ഗ്രന്ഥങ്ങള്‍ അബൂഹനീഫ രചിച്ചതായി ജീവചരിത്രകാരന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്. അല്‍ഫിഖ്ഹുല്‍ അക്ബര്‍, അല്‍ആലിമുല്‍ മുതഅല്ലിം, രിസാലതുന്‍ ഇലാ ഉസ്മാനിബ്‌നി മുസ്‌ലിമില്‍ ബത്തി, അര്‍റദ്ദു അലല്‍ഖദരിയ്യ എന്നീ നാലു ഗ്രന്ഥങ്ങളാണ് ഇബ്‌നുന്നദീം, അബൂഹനീഫയുടെതായി രേഖപ്പെടുത്തിയിട്ടുള്ളത്.

10 അധ്യായമുള്ള അല്‍ഫിഖ്ഹുല്‍ അക്ബര്‍ ഖവാരിജ്, ഖദരിയ്യ, ജഹ്മിയ്യ തുടങ്ങിയ വിഘടിതവിഭാഗങ്ങള്‍ക്കെതിരെ അഹ്‌ലുസ്സത്തി വല്‍ജമാഅത്തിന്റെ ആദര്‍ശം വ്യക്തമാക്കുന്നു. ഇല്‍മുല്‍ കലാമാണ് പ്രതിപാദ്യവിഷയം. പ്രസ്തുത ഗ്രന്ഥത്തിന് ഒട്ടേറെ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ മഅ്‌രിഫതുല്‍ മദാഹിബ്, രിസാലതുന്‍ ഫില്‍ഫറാഇദ്, നബിയുടെ കീര്‍ത്തനഗാഥയായ അല്‍ഖസ്വീദതുന്നുഅ്മാനിയ്യ, അബൂഹനീഫയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെതായി പരിചയപ്പെടുത്തുന്നുണ്ട്. അവ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ചതാവാനാണ് സാധ്യത. അബൂഹനീഫയില്‍ നിന്ന് ശിഷ്യന്‍മാര്‍ ഉദ്ധരിച്ച ഹദീസുകളുടെ സമാഹാരമാണ് മുസ്‌നദു അബീഹനീഫ.

ഇമാം അബൂഹനീഫയുടെ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്. നിയമപ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആയിരക്കണക്കിന് ഫത്‌വകള്‍ ശിഷ്യന്‍മാര്‍ ക്രോഡീകരിച്ചു. അദ്ദേഹം നിവേദനം ചെയ്ത ഹദീസുകളും മറ്റും     വേറെയും ക്രോഡീകരിക്കപ്പെട്ടു. മുസ്‌ലിം ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് 800ലധികം ശിഷ്യന്‍മാരെ വിജ്ഞാന്രപചാരണാര്‍ഥം നിയോഗിച്ചു. മുജ്തഹിദുകളായ 36 ശിഷ്യന്‍മാരില്‍ രണ്ടു പേര്‍ മുഫ്തികള്‍ക്കും ഖാദിമാര്‍ക്കും ശിക്ഷണം നല്‍കാനും മുജ്തഹിദുകളല്ലാത്ത മറ്റു 100 പേര്‍ മുഫ്തികളാകാനും 286 പേര്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം തന്നെ പറയുകയുണ്ടായി.

അബ്ബാസീ ഖിലാഫത്തില്‍ ഖാദില്‍ ഖുദാത് പദവി അലങ്കരിക്കുകയും ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബൂയൂസുഫ്, മുഹമ്മദുബ്‌നുല്‍ ഹസനിശൈബാനി, അബൂഹനീഫയുടെ ജീവിതകാലത്തു തന്നെ ബസ്വ്‌റയിലെ ഖാദിയായി നിയമിക്കപ്പെടുകയും അതിനു ശേഷം ഗുരുവിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്ത സുഫറുബ്‌നുല്‍ ഹുദൈല്‍ എന്നിവരാണ് ഏറ്റവും പ്രമുഖരായ ശിഷ്യന്‍മാര്‍. അബൂയൂസുഫ് തന്റെ കിതാബുല്‍ ആസാര്‍, ഇഖ്തിലാഫു അബീഹനീഫ വബ്‌നി അബീ ലൈലാ, അര്‍റദ്ദു അലാ സിയരില്‍ ഔസാഇ, കിതാബുല്‍ ഖറാജ് എന്നിവയില്‍ ഗുരുവിന്റെ ഫത്‌വകളും അദ്ദേഹം ഉദ്ധരിച്ച ഹദീസുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അല്‍മബ്‌സൂത്വ്, അല്‍ജാമിഉസ്സ്വഗീര്‍, അല്‍ജാമിഉല്‍ കബീര്‍, അസ്സിയറുസ്സ്വഗീറു വസ്സിയറുല്‍ കബീര്‍ തുടങ്ങിയ ഗ്രന്ഥങ്ങളാണ് മുഹമ്മദുബ്‌നു ഹസന്‍ രചിച്ചത്. സുഫറുബ്‌നുല്‍ ഹുദൈല്‍ ഗ്രന്ഥം രചിച്ചില്ലെങ്കിലും ബസ്വറയില്‍ അബൂഹനീഫയെക്കുറിച്ച് നിലനിന്നിരുന്ന     തെറ്റായ ധാരണകള്‍ ദൂരീകരിക്കുകയും ഗുരുവിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ് അബൂഹനീഫയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രചരിപ്പിക്കുകയുമുണ്ടായി.

ഖാദിമാരായി  നിയമിക്കപ്പെട്ട ശിഷ്യന്‍മാര്‍ വഴി ഔദ്യോഗികമായി തന്നെ അദ്ദേഹത്തിന്റെ ഫത്‌വകള്‍ പ്രയോഗവല്‍കരിക്കപ്പെട്ടു. പ്രശ്‌നങ്ങള്‍ ശിഷ്യന്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷം ഫത്‌വ പുറപ്പെടുവിക്കുന്ന രീതിയായിരുന്നു അബൂഹനീഫ സ്വീകരിച്ചിരുന്നത്.

ഗ്രന്ഥസൂചി:
ഇബ്‌നു സഅദ് അത്ത്വബക്വാതുല്‍ കുബ്‌റാ 6/368 369,
അല്‍ഖത്വീബുല്‍ ബഗ്ദാദി താരീഖു ബഗ്ദാദി 13/323 454:
ഇബ്‌നുല്‍ അസീര്‍ അല്‍കാമിലു ഫിത്താരീഖ് 5/145, 192;
ഇബ്‌നുഖല്ലികാന്‍ വഫയാതുല്‍ അഅ്‌യാന്‍ 5/405 415;
ദഹബി സിയറു അഅ്‌ലാമിന്നുബലാഅ് 6/390 403;
ഇബ്‌നുകസീര്‍ അല്‍ബിദായതു വന്നിഹായ:10/107;
ഇബ്‌നുല്‍ ഹനീഫ: ഹയാതുഹു വഅസ്വ്‌റുഹു ആറാഉഹു വഫിക്വ്ഹുഹു;
മുഹമ്മദ് അബുസഹ്‌റ: താരീഖുല്‍ മദാഹിബില്‍ ഇസ്‌ലാമിയ്യ:
േഡാ. മുസ്ത്വഫസ്സിബാഇ അസ്സുന്ന വമകാനതുഹാ ഫിത്ത്ശ്‌രീല്‍ ഇസ്‌ലാമി;
ഖുദരീ ബക് താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി പേ. 230 233;
ഡോ. റഹ്ഹാബ് ഖദീര്‍ അക്കാവി മൗസൂഅതു അബാഖിറതില്‍ ഇസ്‌ലാം 3/220 224;
ഉമര്‍ രിദാ കഹ്ഹാല: മുഅ്ജമുല്‍ മുഅല്ലിഫീന്‍ 4/32 33;
ദാഇറതുല്‍ മുആരിഫില്‍ ഇസ്‌ലാമിയ്യ: ഉര്‍ദു 1/748 783;
ഷാ വലിയുല്ലാഹിദ്ദഹ്‌ലവി (വിവ.) കെ.ടി അബ്ദുറഹ്‌മാന്‍ നദ്‌വി കര്‍മശാസ്്രത ഭിന്നതകള്‍: ചരി്രതവും സമീപനവും പേ. 25 27;
അബുല്‍അഅ്‌ലാ മൗദൂദി (വിവ.) സലാം മേലാറ്റൂര്‍ ഖിലാഫത്തും രാജവാഴ്ചയും പേ. 178 221;
പ്രൊഫ. വഹ്ബി സുലൈമാന്‍ അല്‍ബാനി അല്‍ഇമാം അബൂഹനീഫ: ഫഖീഹുല്‍ ഉമ്മ: (ലേഖനം), മജല്ലതുശ്ശിഹാബ് വാ. 5 ലക്കം 21, 1392 മുഹര്‍റം പേ. 10;
പ്രബോധനം മാസിക 1967 ജൂണ്‍ പേ.28 40; 1967 സെപ്തംബര്‍ പേ.32 45;

 

മുൻപത്തെ ലേഖനം ഇമാം അഹ്‌മദുബ്‌നുഹമ്പല്‍
അടുത്ത ലേഖനം ഇബ്‌റാഹീമുന്നഖ്ഈ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History