ഹോം > മുസ്‌ലിംകള്‍ കേരളത്തില്‍... > കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍

1 മിനിറ്റ് വായിച്ചില്ല

കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നിരവധി പ്രമുഖ കുടുംബങ്ങളും സമൂഹങ്ങളും ചരിത്രത്തിലുï്. പൊന്നാനി മഖ്ദൂം കുടുംബം മതവിദ്യാഭ്യാസത്തിന്റെയും ഗ്രന്ഥരചനയുടെയും ശക്തമായ പാരമ്പര്യം സ്ഥാപിച്ചപ്പോള്‍, മമ്പുറം തങ്ങള്‍ കുടുംബവും മമ്പുറം സയ്യിദ് അലവി തങ്ങളും ആത്മീയ നേത്യത്വത്തിലൂടെയും സാമൂഹ്യനീതിക്കായുള്ള ഇടപെടലുകളിലൂടെയും ജനകീയ സ്വാധീനം നേടിയെടുത്തു. കൊïോട്ടി തങ്ങള്‍മാര്‍ മലബാറിലെ മതപഠന-ആത്മീയ സംസ്‌കാരത്തെ സമ്പന്നമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചു. അതേസമയം, വ്യാപാരവും സാമൂഹിക ഇടപെടലുകളും വഴി കേരളത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക ഘടനയില്‍ നിര്‍ണായക സ്ഥാനം നേടിയ റാവുത്തര്‍ സമൂഹവും കേരള മുസ്‌ലിം ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. ഈ കുടുംബങ്ങളും സമൂഹങ്ങളും ചേര്‍ന്നാണ് കേരളത്തിലെ മുസ്‌ലിം പൈതൃകത്തിന്റെ ആഴവും വ്യാപ്തിയും രൂപപ്പെട്ടത്. കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍ താഴെ വിവരിക്കുന്നു.

പൊന്നാനി മഖ്ദൂം കുടുംബം

മലബാര്‍ മുസ്‌ലിംകളില്‍ ഒരേ സമയം ആത്മീയ ചിന്തയും അധിനിവേശ വിരുദ്ധ വികാരവും വളര്‍ത്തിയെടുത്ത പ്രശസ്തമായ കുടുബമാണ് പൊന്നാനിയിലെ മഖ്ദൂമികളുടേത്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (ക്രി. 15-ാം ശതകത്തില്‍) പൊന്നാനിയിലെത്തിയവാണ് മഖ്ദൂം കുടുംബം.

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും ഇദ്ദേഹത്തിന്റെ പൗത്രനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും രചിച്ച പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ രചനകളാണ് കേരളീയ മുസ്‌ലിംകളില്‍ സ്വതന്ത്ര്യ ബോധമുണര്‍ത്തിയത്. മതവിജ്ഞാനീയങ്ങളുടെ ആഴങ്ങള്‍ തേടി പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായ ഇവര്‍ പൊന്നാനിയെ ‘മലബാറിന്റെ മക്ക’ യാക്കുകയും ചെയ്തു.

യമനിലെ മഅ്ബറിലാണ് മഖ്ദൂം കുടുംബത്തിന്റെ വേര് കിടക്കുന്നത്. അവിടെ നിന്ന് തമിഴ് നാട്ടിലെ കായല്‍ പട്ടണം, കീളക്കര തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ഇവര്‍ പിന്നീട് പൊന്നാനിയില്‍ കുടിയേറുകയായിരുന്നു. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു അഹ്‌മദാണ് പൊന്നാനിയിലെത്തിയ ആദ്യ മഖ്ദൂം. ഇദ്ദേഹത്തിന്റെ സഹോദര പുത്രനായി ക്രി. വ. 1467 ലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പിറവി കൊണ്ടത്. ശൈഖുല്‍ ഇസ്‌ലാം അബൂയഹ്‌യാ സൈനുദ്ദീന്‍ബ്‌നു അലി എന്നാണ് പൂര്‍ണ നാമം.

മുസ്‌ലിംകളെ ക്രൈസ്തവരാക്കാന്‍ നിര്‍ബന്ധിക്കുകയും അവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഇദ്ദേഹം രചിച്ച വിപ്ലവ കാവ്യമാണ് തഹ്‌രീളു അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബദത്തില്‍ സ്വുല്‍ബാന്‍. (വിശ്വാസികളേ, കുരിശു പൂജകരെ തുരത്തൂ എന്നത്രേ ഇതിന്റെ ആശയം). സാമൂതിരിയും കുഞ്ഞാലി മരക്കാര്‍മാരും പറങ്കികള്‍ക്കെതിരെ നാവിക വിപ്ലവം നയിച്ചപ്പോള്‍ ഈ കൃതി അവര്‍ക്ക് ആവേശമേകി.

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സമര സജ്ജരാകാന്‍ സമുദായത്തെ പ്രേരിപ്പിച്ചു. പോര്‍ച്ചുഗീസുകാര്‍ മലബാറുകാരെയും വിശേഷിച്ച് മുസ്‌ലിംകളെയും സാമൂതിരിയുടെ നാവികപ്പട നായകനായ കുഞ്ഞാലി മരക്കാര്‍മാരെയും പീഡിപ്പിച്ചതിന്റെയും അറുകൊലകള്‍ നടത്തിന്റെയും വിവരണമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അദ്ദേഹം രചിച്ചത് ഇതിനു വേണ്ടിയായിരുന്നു. ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മുസ്‌ലിംകളെ ജാഗരം കൊള്ളിക്കാനും ഈ ചരിത്ര ഗ്രന്ഥം സഹായിച്ചു.

മഖ്ദൂം ഒന്നാമനും മകന്‍ ശൈഖ് ഗസ്സാലിയും മഖ്ദൂം രണ്ടാമനും മലബാര്‍ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വത്തിലിരുന്ന പണ്ഡിത പ്രബലന്മാരായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിയില്‍ 36 വര്‍ഷം ദര്‍സ് നടത്തിയിരുന്നു മഖ്ദൂം രണ്ടാമന്‍. ഇബ്‌നു ഹജറില്‍ ഹൈത്തമിയില്‍ നിന്നാണ് ഹറമില്‍ വെച്ച് മഖ്ദൂം രണ്ടാമന്‍ മതവിഷയങ്ങളില്‍ അവഗാഹം നേടിയത്. അക്കാലത്തെ പല മുസ്‌ലിം ഭരണാധികാരികളുമായി ബന്ധമുണ്ടായിരുന്നു മഖ്ദൂമിന്. സാമൂതിരി രാജമാരുമായും അടുത്തിടപഴകി.

ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഇബാദ് എന്നിവ ശൈഖ് മഖ്ദൂം രണ്ടാമന്റെ പാണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കുന്ന കൃതികളില്‍ ചിലതാണ്.

കേരളീയ മുസിംകളുടെ മത-രാഷ്ട്രീയ-വൈജ്ഞാനിക-സ്വാതന്ത്ര്യ ബോധങ്ങളെ തൊട്ടുണര്‍ത്തിയ മഖ്ദൂം കുടുംബത്തിന് മലബാര്‍ മേഖലയില്‍ ഇന്നും സ്വാധീനമുണ്ട്.

മമ്പുറം തങ്ങള്‍ കുടുംബം

മമ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ജാറവും അതിനനുബന്ധമായ ചില ആചാരങ്ങളുമാണ് ഇന്ന് പലര്‍ക്കും ഓര്‍മയിലെത്തുന്നത്. എന്നാല്‍ കേരള മുസ്‌ലിം ചരിത്രത്തിലെ അതുല്യമായ ഒരേടാണ് മമ്പുറം തങ്ങള്‍ കുടുംബത്തിന്റേത്. മധ്യകേരളത്തിലെ മുസിരിസ് തുറമുഖ പട്ടണവുമായി മധ്യപൗരസ്ത്യ നാടുകള്‍ക്കുണ്ടായിരുന്ന കച്ചവടബന്ധവും തദ്വാരാ തീരപ്രദേശങ്ങളില്‍ വളര്‍ന്നുവന്ന അറബ്-കേരളീയ സാംസ്‌കാരിക വിനിമയവും പ്രസിദ്ധമാണ്. അതുപോലെ തന്നെ ഇന്ത്യയുടെ പശ്ചിമതീരങ്ങളില്‍ വാണിജ്യവുമായി ബന്ധപ്പെട്ടവരില്‍ യമനിലെ ഹദറമൗതില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പ്രവാചക നിയോഗത്തിന് മുന്‍പുതന്നെ ഗുജറാത്ത്, കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ അവര്‍ വന്നിറങ്ങിയിരുന്നു. മലബാറിലെ പൊന്നാനിയും കണ്ണൂരും കൊയിലാണ്ടിയും കോഴിക്കോടുമായിരുന്നു അവരേറെയും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥലങ്ങള്‍.

മമ്പുറം സയ്യിദ് അലവി തങ്ങള്‍

പതിനെട്ടാം നൂറ്റാണ്ടോടു കൂടി തന്നെ ഹദറമികള്‍ എന്നറിയപ്പെട്ടിരുന്ന യമനിലെ ഇസ്‌ലാമിക പണ്ഡിതന്‍മാരും പ്രബോധകന്‍മാരും മലബാറില്‍ എത്തിച്ചേര്‍ന്നു. ജിഫ്രി, ബാഅലവി, ബാഫഖി, ഐദീദ് തുടങ്ങിയ കുടുംങ്ങള്‍ അവരില്‍പ്പെടുന്നു. കേരളത്തില്‍ തങ്ങള്‍ കുടുംബം എന്നറിയപ്പെടുന്നവരില്‍ ഏറിയകൂറും യമന്‍ വേരുള്ളവരാണ്. സൂഫിസവും വിവിധ ത്വരീഖത്തുകളും അവരിലൂടെ കേരളത്തിലെത്തിയിട്ടുണ്ട് എന്നത് ചരിത്രവസ്തുതയാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ (1783-1844). മുഹമ്മദ് ബ്‌നു സഹല്‍ മൗലവിദ്ദവീല-ഫാത്വിമ ദമ്പതിമാരുടെ മകനായി ഹദറമൗതിലെ തരീം പട്ടണത്തില്‍ ജനിച്ചു. മതപണ്ഡിതനും പ്രബോധകനുമായിരുന്ന അലവി തങ്ങള്‍ അലവിയ ത്വരീഖത്തിന്റെ വക്താവായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ അലവി തങ്ങള്‍ തികഞ്ഞ ഭക്തനും ഉത്കൃഷ്ടജീവിതം നയിച്ച വ്യക്തിയുമായിരുന്നു. വെളിങ്കോട് ഉമര്‍ ഖാദി, പരപ്പനങ്ങാടി അബൂബക്കര്‍ കോയ എന്നിവര്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. മതപ്രബോധനത്തോടൊപ്പം സാമൂഹിക രംഗത്തും ഇടപെട്ടിരുന്ന തങ്ങള്‍ സജീവ രാഷ്ട്രീയത്തിലും ഇടപെട്ടു. വൈദേശിക ഭരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയില്‍ എണ്ണപ്പെടുന്ന തങ്ങള്‍ 1843 ലെ ചേരൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ നിലപാടിലേക്ക് കേരളീയ സമൂഹത്തെ നയിക്കുന്നതിനായി അദ്ദേഹം അറബിയില്‍ രചിച്ച ‘സൈഫുല്‍ ബത്വാര്‍’ എന്ന കൃതി പ്രസിദ്ധമാണ്. 1844 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ എല്ലാ നിലയിലും പിതാവിന്റെ പാതയില്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നു.

 

കൊണ്ടോട്ടി തങ്ങള്‍മാര്‍

കൊണ്ടോട്ടി തങ്ങള്‍ കുടുംബവും അവരുടെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ടിരുന്ന കൊണ്ടോട്ടി നേര്‍ച്ചയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ കുടുംബവും നേര്‍ച്ചയും ഇന്ന് ഗതകാല ഓര്‍മകളുടെ പ്രതീകം മാത്രമാണ്.

ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇന്ത്യയിലെ ശൈഖ് മുഈനുദ്ദീന്‍ ചിഷ്ത്തി എന്നിവരുടെ ശിഷ്യനെന്നവകാശപ്പെടുന്ന മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന് അടിത്തറയിടുന്നത്.

1687 ല്‍ ബോംബെയില്‍ ജനിച്ച മുഹമ്മദ് ഷാ 1717 ലാണ് കൊണ്ടോട്ടിയിലെത്തുന്നത്. അന്ന് പൊന്നാനിയിലെ മഖ്ദൂം കുടുംബം, ജിഫ്‌രി കുടുംബം എന്നിവരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു കൊണ്ടോട്ടി. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കൊണ്ടോട്ടിയിലും പരിസര ഗ്രാമങ്ങളിലും ശിആ ആശയക്കാരനായ മുഹമ്മദ് ഷാ തന്റെ സ്വാധീനമുറപ്പിച്ചു. തന്റെ ഗുരുക്കന്മാരുടെ പേരില്‍ തുടങ്ങിയ ശിആ ആചാരപ്രധാനമായ നേര്‍ച്ച ജനകീയമായതോടെ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു.

കൊണ്ടോട്ടി നേര്‍ച്ച

1766 ആഗസ്ത് 20ന് മുഹമ്മദ് ഷാ നിര്യാതനായി. മകളുടെ മകന്‍ അഫ്താബ് ഷായാണ് പിന്‍ഗാമിയായത്. അപ്പോഴേക്കും കിഴക്കനേറനാടും വള്ളുവനാടുമെല്ലാം ഇവരുടെ സ്വാധീന വലയത്തിലായിരുന്നു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ നല്‍കിയ ഇനാംദാര്‍ പദവിയിലൂടെ തങ്ങള്‍ കുടുംബം നാടുവാഴിയുടെ അധികാരം കൈവരിക്കുകയും ചെയ്തു.

ഇതോടെ നേര്‍ച്ച നാടിന്റെ ഉത്സവമായി മാറി. ആചാരം എന്നതിലപ്പുറം മതപരമായ ഒരു പ്രാധാന്യവും കൊണ്ടോട്ടി നേര്‍ച്ചക്കില്ല. ഒരു നാട്ടുത്സവം മാത്രമായിരുന്നു ഇത്. കൊണ്ടോട്ടി പൂരം (ഹൈന്ദവര്‍ കൂടി പങ്കെടുക്കുന്നതിനാല്‍) എന്ന പേരിലും ഇത് അറിയപ്പെട്ടു. കാര്‍ഷികോത്പന്നങ്ങള്‍ വന്‍ തോതില്‍ കര്‍ഷകര്‍ നേര്‍ച്ച സമയത്തെ ചന്തയില്‍ വിറ്റഴിച്ചിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതു കാരണം കാര്‍ഷികോത്സവം എന്നും നേര്‍ച്ച അറിയപ്പെട്ടു.

കൊണ്ടോട്ടിയിലെ ഖുബ്ബയാണ് നേര്‍ച്ചയുടെ കേന്ദ്ര ബിന്ദു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാഴ്ച്ച വരവ്, തട്ടാന്റെ പെട്ടി വരവ്, ദര്‍ഗയിലെ കോല്‍ക്കളി, സൂഫി കീര്‍ത്തനാലാപനം, ദളിത് വിഭാഗങ്ങളുടെ ചവിട്ടു കളി, ഷഹനായി വാദനം, നകാരവാദ്യം, തോക്കെടുക്കല്‍, നിലവിളക്ക് തെളിയിക്കല്‍, ചന്ദനെമെടുക്കല്‍, പീരങ്കിവെടി മുഴക്കല്‍ തുടങ്ങിയവയാണ് നേര്‍ച്ചയിലെ ചടങ്ങുകള്‍. ആന എഴുന്നള്ളത്തും ഉണ്ടായിരുന്നു.

ഇത്തരം നേര്‍ച്ചകള്‍ പ്രാമാണികമായി ഇസ്‌ലാമിക വിരുദ്ധമാണ്. എന്നാല്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള ഈവിധ നേര്‍ച്ചകളെ കേരളത്തിലെ സുന്നി വിഭാഗം അംഗീകരിക്കുന്നു ണ്ടെങ്കിലും അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ടോട്ടി നേര്‍ച്ചയിലുണ്ടെന്നാരോപിച്ച് അവര്‍ രംഗത്തു വരാറുണ്ട്.

കേരളക്കരയില്‍ ‘ശിആ’ ആചാരങ്ങള്‍ പ്രചരിച്ചത് കൊണ്ടോട്ടി തങ്ങന്‍മാരിലൂടെയായി രുന്നു. നേര്‍ച്ചയും ആചാരങ്ങളും അതിന്റെ ഭാഗമായി വന്നതാണ്. പൊന്നാനി മഖ്ദൂം പണ്ഡിതന്‍മാരും ഹദ്‌റമീ വേരുകളുള്ള മമ്പുറം തങ്ങന്‍മാരും ആദര്‍ശപരമായി അധ്യാപനങ്ങളിലൂടെയും ഫത്‌വകളിലൂടെയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ശിആ ചിന്താധാരയെ എതിര്‍ത്തുപോന്നു. മുസ്‌ലിം സമൂഹം കൊണ്ടോട്ടി കൈക്കാര്‍ എന്നും പൊന്നാനി കൈക്കാര്‍ എന്നും രണ്ടുചേരിയായി തിരിഞ്ഞത് ചരിത്ര യാഥാര്‍ഥ്യമാണ്.

മുഹമ്മദ് ഷായുടെ കാലത്തു തന്നെ മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല, മുഹമ്മദ് ഷാ വ്യാജ സൂഫിയാണെന്ന വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

ഇന്നു പക്ഷേ കൊണ്ടോട്ടി നേര്‍ച്ച നിലച്ച മട്ടാണ്. നടത്തിപ്പു സംബന്ധിച്ച കുടുംബത്തര്‍ക്കമാണ് കാരണം.

റാവുത്തര്‍ സമൂഹം

തുര്‍ക്കി പാരമ്പര്യമുള്ള തമിഴ് മുസ്‌ലിം ജനസമൂഹമാണ് റാവുത്തര്‍മാര്‍. കച്ചവടത്തിനും മറ്റുമായി ഇവര്‍ വന്‍ തോതില്‍ തെക്കന്‍-മധ്യ കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു. കര്‍മപരമായി ഹനഫി ചിന്താധാര പിന്തുടരുന്ന റാവുത്തര്‍ സമുദായം വിദ്യാഭ്യാസ- സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ സജീവ സാനിധ്യമാണിന്ന്.

തമിഴ് നാട്ടില്‍ ഇവര്‍ തുലുക്കര്‍ (Thulukkar) എന്നാണ് അറിയപ്പെടുന്നത്. തുര്‍ക്കി (Turki) എന്ന പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം ഈ വിളിപ്പേര്. എന്നാല്‍ കേരളത്തിലെ ‘റാവുത്തര്‍’ (Rowther) എന്നത് എങ്ങനെയുണ്ടായിയെന്ന് അജ്ഞാതമാണ്.

അവരുടെ മുന്‍ഗാമികള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമായി വാണിജ്യാവശ്യാര്‍ഥം മലയ, സിംഗപ്പൂര്‍, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ കുടിയേറിയിരുന്നു. അവിടങ്ങളില്‍ അവര്‍ പ്രബല സാമ്പത്തിക ശക്തികളാണ്.

തമിഴും മലയാളവും കലര്‍ന്ന സങ്കര ഭാഷയാണ് കേരള റാവുത്തര്‍മാരില്‍ മിക്കവതും സംസാരിക്കുന്നത്.

അല്പം ചരിത്രം

ക്രി. 1299 മുതല്‍ 1319 വരെ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജി അഫ്ഗാനിയായിരു ന്നെങ്കിലും തുര്‍ക്കി വംശജനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് കാഫൂറിന്റെ നേതൃത്വത്തില്‍ ഖില്‍ജി സൈന്യം കന്യാകുമാരി വരെ എത്തുന്നത്. മധുരയും ഇവര്‍ കീഴടക്കി. തുര്‍ക്കി വംശജനായ അലാവുദ്ദീന്റെ സൈന്യത്തില്‍ ധീരതക്കും കായബലത്തിനും പേരുകേട്ട തുര്‍ക്കി അടിമകളുണ്ടാവുക സ്വാഭാവികം.

ഈ പ്രദേശങ്ങള്‍ പിന്നീട് ഹിന്ദു രാജാക്കന്മാരുടെ കൈയിലായി. തുര്‍ക്കി സൈനികരില്‍ പലരെയും ഈ രാജാക്കന്മാര്‍ തങ്ങളുടെ അശ്വഭടന്മാരാക്കുകയും ചെയ്തു. തിരുവിതാംകൂര്‍, കായം കുളം രാജാക്കന്മാരും ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ഈ സൈനികര്‍ പിന്നീട് ഈ ഭാഗങ്ങളില്‍ തന്നെ ജീവിക്കുകയും അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു.

യുദ്ധങ്ങളില്ലാതായപ്പോള്‍ കുടുംബം പോറ്റാന്‍ മറുവഴികള്‍ തേടി. യൂറോപ്യന്‍, അറേബ്യന്‍ വ്യാപാരികളുടെ വാണിജ്യ കേന്ദ്രങ്ങളായ തിരുനല്‍ വേലി, മധുര, തെങ്കാശി, കായം കുളം, പന്തളം, പുനലൂര്‍ എന്നിവിടങ്ങളില്‍ ചരക്കുകള്‍ വാങ്ങിയും വില്പന നടത്തിയും ഇവര്‍ ജീവിതം കരുപ്പിടിപ്പിച്ചു. ഏലം, ഇഞ്ചി, കുരുമുളക്, കശുവണ്ടി എന്നിവയിലും ഇവര്‍ കൈവെച്ചു. തമിഴ്‌നാട്-കേരള ചരക്കുപാതയായിരുന്നു ഇവരുടെ വ്യാപാരവഴി. അങ്ങനെയാണ് ഇവര്‍ കേരളത്തിലെത്തുന്നത്.

ഈ സൈനികരില്‍ ചിലരും തുര്‍ക്കിയില്‍ നിന്ന് കച്ചവടാവശ്യാര്‍ഥം കേരളം-തമിഴ്‌നാട് മേഖലകളില്‍ എത്തിയവരും ഇവിടുത്തെ ദ്രാവിഡ മുസ്‌ലിംകളുമായി ഇടപഴകി ജീവിച്ചു. ഇവരാണ് തുലുക്കര്‍ എന്ന് തമിഴ്‌നാട്ടിലും റാവുത്തര്‍ എന്ന് കേരളത്തിലും അറിയപ്പെടുന്ന സമുദായത്തിന്റെ മുന്‍ഗാമികള്‍.

കൊടുങ്ങല്ലൂരിലെത്തിയപോലെ തമിഴ്‌നാട്ടിലും ഇസ്‌ലാമിക പ്രബോധനത്തിനായി മുസ്‌ലിംകള്‍ എത്തിയിട്ടുണ്ടെന്നും അവരുടെ പിന്‍ഗാമികളാണ് റാവുത്തര്‍ (തുലുക്കര്‍) എന്നും മറ്റൊരു വീക്ഷണമുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് കേരളത്തിലെ റാവുത്തര്‍ കുടുംബങ്ങള്‍ കൂടുതലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടിയും സര്‍ക്കാര്‍ സര്‍വീസില്‍ സേവനം ചെയ്തും ഇവര്‍ തങ്ങളുടെ ഇടം പിടിച്ചിട്ടുണ്ട്.

 

മുൻപത്തെ ലേഖനം കേരളമുസ്‌ലിം ഐക്യസംഘം
അടുത്ത ലേഖനം കേരളത്തിന്റെ സുവര്‍ണ കാലഘട്ടം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History