ഹോം > സാംസ്‌കാരിക രംഗം... > കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം

1 മിനിറ്റ് വായിച്ചില്ല

കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം

ഉള്ളടക്കം

മുഖ്യധാരാ ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ അഥവാ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭൂതകാലത്തിലെ മഹിത പാരമ്പത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശിയ ഒരു മഹാ ചരിത്രകാരനാണ് കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കോഴിക്കോട് വിമാനത്താവളത്തിന്റെ സമീപത്തായി ലളിത ജീവിതം നയിച്ച, നാട്ടുകാരുടെ കരീം മാഷ്. സാഹചര്യപരമായ കാരണങ്ങളാല്‍ ഒരു അക്കാദമിക ചരിത്രകാരനായി ഗണിക്കപ്പെടുന്നില്ലെങ്കിലും നിരവധി ചരിത്രകാരന്‍മാരെ സൃഷ്ടിക്കുന്നതില്‍ മാഷിനു വലിയ പങ്കുണ്ട്. ഔപചാരികമായി ഡോക്ടറേറ്റ് എടുത്തിട്ടില്ലാത്ത മുഹമ്മദ് അബ്ദുല്‍ കരീം നിരവധി പേരുടെ ഡോക്ടറേറ്റിന് അനൗപചാരിക ‘ഗൈഡ്’ ആയിരുന്നു എന്ന് പലര്‍ക്കും അറിയില്ല..

K.K Muhammed Abdul Kareem

കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം കേവലം ഒരു ചരിത്ര രചയിതാവായിരുന്നില്ല. ഒട്ടും സൗകര്യങ്ങളില്ലാത്ത കാലത്ത് ചരിത്രം അന്വേഷിച്ച് തേടിപ്പിടിച്ച് കുറിച്ചുവെക്കുകയും അതിലേറെ ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ട് ജീവിച്ച കരീം മാസ്റ്റര്‍ തന്റെ കര്‍മനിരതമായ ജീവിത സാപര്യ ചരിത്രത്തിന്റെ വഴിലേക്കാണ് തിരിച്ചു വിട്ടത്. വിദേശീയരടക്കമുള്ള ചരിത്ര ഗവേഷകര്‍ അദ്ദേഹത്തിന്റെ വീട്ടിലെ ഗ്രന്ഥശേഖരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചെറുതും വലുതുമായ തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സി.എന്‍.അഹ്‌മദ് മൗലവിയുമായി സഹകരിച്ച് അദ്ദേഹം രചിച്ച ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന ഗ്രന്ഥം അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.എം.സീതി സാഹിബ്, ഇ.മൊയ്തു മൗലവി, ഫലക്കി മുഹമ്മദ് മൗലവി, കെ.സി.കോമുക്കുട്ടി മൗലവി തുടങ്ങിയ മഹാമനീഷികള്‍ തനിക്ക് പ്രചോദനമേകിയെന്ന് കരീം മാഷ് അനുസ്മരിക്കുന്നു. തന്റെ ചരിത്ര ഗവേഷണ സപര്യയ്ക്ക് അംഗീകാരം നല്‍കുന്ന നിരവധി ബഹുമതികള്‍ കരീം മാഷെ തേടിയെത്തിയിട്ടുണ്ട്. തിരൂര്‍ സര്‍ഗശാല അവാര്‍ഡ്, പി.എ.സെയ്ദ് മുഹമ്മദ് പുരസ്‌കാരം, റിയാദ് ബ്രദേഴ്‌സ് ഇന്ത്യാ ഫൗണ്ടേഷന്‍ അവാര്‍ഡ്, ഉബൈദ് സാഹിബ് അവാര്‍ഡ്, ഇന്‍ഡോ അറബ് ഫ്രന്റ്ഷിപ് അവാര്‍ഡ്, കാസര്‍കോട് കലാസാഹിത്യ അവാര്‍ഡ് എന്നിവ അതില്‍ പെടുന്നു.

കൊണ്ടോട്ടിക്കടുത്ത് കീടക്കാട് കാവുങ്ങലക്കണ്ടി ബീരാന്‍ കുട്ടി മുസ്‌ല്യാരുടെയും കീടക്കാട് തെക്കുവീട്ടില്‍ ഫാത്വിമക്കുട്ടിയുടെയും മകനായി 1932 ല്‍ ജനനം. കൊളത്തൂര്‍ എ.എം.എല്‍.പി.സ്‌കൂള്‍, കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, മൊറയൂര്‍ വി.എച്ച്.എം ഹൈസ്‌കൂള്‍, മലപ്പുറം ഗവ.ട്രെയിനിംഗ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1951 മുതല്‍ 1987 വരെ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. ഡോ.കെ.കെ.മുഹമ്മദ് അബ്ദുസത്താര്‍ (ചരിത്ര വിഭാഗം തലവന്‍, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി), കെ.കെ.മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, സുബൈദ, റഷീദ, നശീദ, മാജിദ എന്നിവര്‍ മക്കള്‍. മഠത്തില്‍ കദീശുമ്മയായിരുന്നു ജീവിത സഖി. അവരുടെ വിയോഗാനന്തരം വാളത്തൊടി ഉമ്മാച്ചുവിനെ വിവാഹം ചെയ്തു.

തികഞ്ഞ ദീനീബോധമുള്ളവനും ഭക്തനുമായിരുന്നു കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം, സാധാരണക്കാരനായി ജീവിതം നയിച്ച അദ്ദേഹത്തിന്റെ വര്‍ത്തമാനം പോലും എന്നും ചരിത്രമായിരുന്നു. മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തന്റെ തൂലിക ചലിപ്പിച്ച മാഷ് തികഞ്ഞ ഉത്പതിഷ്ണുവായിരുന്നു. കേഴിക്കോട് ഹിമായത്തിലെ പഠനമാണ് ദീനിന്റെ വെളിച്ചം പകര്‍ന്നതെങ്കില്‍ മൊറയൂരില്‍ അമാനി മൗലവിയുടെ ശിഷ്യത്വമാണ് അത് വളര്‍ത്തിയതും വായനാ ലേകത്തേക്ക് നയിച്ചതും. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ സഹചാരിയുമായിരുന്നു.

വാര്‍ധക്യത്തിന്റെ അവശതയാല്‍ നടക്കാതെ പോയ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു കരീം മാഷിന്. കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം ക്രോഡീകരിക്കുക എന്നതായിരുന്നു അ മഹത്തായ ദൗത്യം.

ഗ്രന്ഥങ്ങള്‍:

മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം
മുഹമ്മദ് നബി ലോകവേദങ്ങളില്‍
ഖുര്‍ആനും ആര്‍ഷ സംസ്‌കാരവും ഒരു താരതമ്യപഠനം
കപ്പപ്പാട്ടും നൂറുല്‍ മദ്ഹും ഒരു വിശകലന പഠനം
ക്രിസ്തുമതം മാറ്റിമറിക്കപ്പെട്ടതെങ്ങിനെ?
ഖാജാ മുഈനുദ്ദീന്‍ ചിശ്തി (1956-60)
ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി (1956-60)
ഗാസി അന്‍വര്‍ പാഷ (1956-60)
ശാഹുല്‍ ഹമീദ് മീറാന്‍ സാഹിബ് (1956-60)
വിശുദ്ധ നബിയുടെ രണ്ട് പിതൃവ്യന്‍മാര്‍ (1956-60)
ഇബ്‌റാഹീമുബ്‌നു അദ്ഹം (1956-60)
മമ്പുറം അലവി തങ്ങള്‍ (1960)
ചേരമാന്‍ പെരുമാള്‍ (1960)
മോയിന്‍ കുട്ടി വൈദ്യര്‍ (1961)
ഹസ്രത് മുഹമ്മദ് ശാഹ് തങ്ങള്‍
ഹസ്രത്ത് മുഹമ്മദ് നബി(സ)
മാലിക് ബ്‌നു ദീനാര്‍
ഹാറൂന്‍ റഷീദ് (1963)
ശഹീദെ മില്ലത്ത് ടിപ്പുസുല്‍ത്താന്‍ (1961)
ഹസ്രത്ത് മുസാ നബി
ഈസ ബ്‌നു മര്‍യം
മരിക്കാത്ത മനുഷ്യന്‍: മുഹമ്മദ് ബ്‌നു അബ്ദുറഹിമാന്‍ സാഹിബ് (1958)
അഇമ്മതുല്‍ അര്‍ബഅ(നാല് ഇമാമുമാരുടെ ചരിത്രം) (1972)
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (1991)
സനാഉല്ലാ മഖ്തി തങ്ങള്‍
സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (1990)
കെ.എം.മൗലവി (1982)
ഹസ്രത്ത് ഫാത്തിമ
വിശുദ്ധ നബിയുടെ പത്‌നിമാര്‍
ഹസ്രത്ത് അബൂബക്കര്‍
ഹസ്രത്ത് ഉമര്‍
ഹസ്രത്ത് ഉസ്മാന്‍
ഹസ്രത്ത് അലി
വിശുദ്ധ നബിയുടെ സന്താനങ്ങള്‍ (1981)
പത്തു സ്വര്‍ഗ നിവാസികള്‍ (1967)
ഹസ്രത്ത് ദുല്‍ഖര്‍നൈന്‍ (1981)
മമ്പുറം തങ്ങള്‍
ലോകോദ്ധാരകന്‍ (1960)
മുഗള്‍ സുല്‍ത്താന്‍മാര്‍ (1970)
ഫത്ഹുല്‍ ബയാന്‍ ഫീ സീറത്തുന്നബിയ്യില്‍ അമീന്‍
ശേറെ കേരള സീതി സാഹിബ് (1962)
മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍
തിരുനബി മഹാത്മ്യം
മരുഭൂമിയിലെ ചന്ദ്രോദയം
പ്രവാചക സൂക്തികള്‍
ആശിഖ് മഅ്ശൂഖ് കത്ത് പാട്ടുകള്‍ (രണ്ട് ഭാഗം)
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍
കോഴിക്കോട് ചരിത്രം (1962)
ഗസ്‌വതു ബദ്‌റുല്‍ കുബ്‌റാ (ബദ്ര്‍ യുദ്ധം)
1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്‌ല്യാരും (1965)
അറബികളുടെ കപ്പലോട്ടം (1967)
ശിപായി ലഹളയുടെ രഹസ്യങ്ങള്‍ (1965)
ഫത്ഹുല്‍ മുബീന്‍ പ്രത്യക്ഷ സമരം (1985)
ഇരുട്ടറയും വാഗണ്‍ ട്രാജഡിയും
ഖിലാഫത്ത് സമരനേതാക്കള്‍
മലബാറിലെ രത്‌നങ്ങള്‍
ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍
മലപ്പുറം പടപ്പാട്ട് മോയിന്‍ കുട്ടിവൈദ്യര്‍
ലൈലാ മജ്‌നൂന്‍ (നോവല്‍)
രാജ്ഞി നൂര്‍ജഹാന്‍(നോവല്‍)
ഹസ്രത്ത് ആയിശ (നോവല്‍)
മരുഭൂമിയിലെ സുന്ദരികള്‍ (നോവല്‍)
മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്‌ല്യാരും (ഫലിത കഥകള്‍)
ഹസ്രത് നുഅ്മാനും അബൂനുവാസും (ഫലിതം )
നൗശര്‍വാന്റെ കാമുകി (ചരിത്ര നാടകം)
സിന്ദ്ബാദിന്റെ കപ്പല്‍യാത്ര (അറബിക്കഥകള്‍)
ഇസ്‌ലാമിക ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍ (ചരിത്രകഥകള്‍ )
മൌലിദുന്നബി-നബിയുടെ ലഘു ചരിത്രം (ബാലസാഹിത്യം)
ഖിലാഫത്ത് സമരപ്പാട്ടുകള്‍
ഇസ്‌ലാമിന്റെ സന്ദേശം
ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചതെങ്ങിനെ? (1966)
ഇസ്‌ലാമിലെ ആരാധനാകര്‍മ്മങ്ങള്‍
ഇസ്‌ലാമിക നമസ്‌കാരങ്ങള്‍
നമസ്‌കാര ക്രമം
ഹനഫീ നമസ്‌കാരക്രമം
വിശുദ്ധ ഹറമും ഉംറയും

മുൻപത്തെ ലേഖനം കെ.വി. അഹമ്മദ് കോയ (അവ്വ)
അടുത്ത ലേഖനം കെ.എ. കൊടുങ്ങല്ലൂര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History