ഹോം > വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും... > വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍

ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അറബിഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെ വ്യഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീര്‍) ഉണ്ടായി. ഇതര ഭാഷകളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെടാനും ആരംഭിച്ചു. അറബിയേതര ഭാഷകളില്‍ ലാറ്റിനിലാണ് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്.

വ്യത്യസ്ത കാലങ്ങളില്‍ രചിക്കപ്പെട്ട ഇംഗ്ലീഷ് വ്യാഖ്യാനങ്ങള്‍ അവരുടെ രചയിതാക്കളുടെ ചിന്താധാരകളെയും പഠനരീതികളെയും പ്രതിഫലിപ്പിക്കുന്നു. ചിലത് പരമ്പരാഗത തഫ്‌സീര്‍ ശൈലി പിന്തുടരുമ്പോള്‍, മറ്റൊന്നുകള്‍ ആധുനിക മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഇങ്ങനെ, വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍ വിശ്വാസത്തിനും ബുദ്ധിയ്ക്കും ഇടയില്‍ ബന്ധം സ്ഥാപിക്കുന്ന ഒരു പ്രധാന പഠനമേഖലയായി മാറിയിരിക്കുന്നു.

ഇംഗ്ലീഷില്‍ നിരവധി പരിഭാഷകളും വ്യഖ്യാനങ്ങളും ഇപ്പോള്‍ സുലഭമാണ്. ഏതാനും ഇംഗ്ലീഷ് വ്യഖ്യാനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അല്‍ ഖുര്‍ആന്‍ ദ ഗൈഡന്‍സ് ഫോര്‍ മാന്‍കൈന്‍ഡ് (മുഹമ്മദ് ഫാറൂഖ് മാലിക്)

ഇതു വരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി, ഒരു വേറിട്ട ശൈലിയിലുള്ള ഖുര്‍ആന്‍ പരിഭാഷയാണ് അമേരിക്കന്‍ ഇംഗ്ലീഷില്‍ എഴുതപ്പെട്ട Al-Quran – The guidance for mankind. മുഹമ്മദ് ഫാറൂഖ് മാലിക് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. മറ്റു പരിഭാഷകളില്‍ നിന്ന് വിഭിന്നമായി, പരിഭാഷ തുടങ്ങി അവസാനിക്കുമ്പോഴേക്കും വിവിധ സന്ദര്‍ഭങ്ങളിലായി മുഹമ്മദ് നബി (സ)യുടെ ജീവചരിത്രം മുഴുവന്‍ ഈ ഗ്രന്ഥത്തിലൂടെ വായനക്കാരിലേക്കെത്തുന്നു. ഒരു പ്രവാചകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അതില്‍ കൃത്യമായി പ്രതിപാദിക്കുന്നു.

നാല് കാര്യങ്ങള്‍ ഈ തഫ്‌സീറിന്റെ പ്രത്യേകതയാണ്. ഒന്നാമത്തേത് പ്രായോഗിക പരിശോധനയാണ്. ഖുര്‍ആനിക വചനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും പൊതു ജനങ്ങള്‍ക്കും അത് വായിക്കാന്‍ നല്‍കുന്നു. എന്നിട്ടവരോട് മനസ്സിലായത് പറയാന്‍ ആവശ്യപ്പെടുന്നു. അറബിമൂലത്തിന്റെ അതേ ആശയമാണ് അവര്‍ പറയുന്നതെങ്കില്‍ അത് സ്വീകരിക്കുകയും മറിച്ചാണെങ്കില്‍ താന്‍ പരിഭാഷപ്പെടുത്തിയ വാക്കുകളും ഘടനകളും വീണ്ടും വീണ്ടും മാറ്റിയെഴുതി യഥാര്‍ഥത്തിലേക്കെത്തുന്നത് വരെ തുടരുന്നു. മൂന്നര വര്‍ഷമാണ് ഇതിന് വേണ്ടി മാത്രം ചെലവഴിച്ചത്.

രണ്ടാമത്തേത് ഭാഷാപരമായ ലാളിത്യമാണ്. ഏത് സാധാരണക്കാരനും വായിച്ചാല്‍ വളരെ വേഗം മനസ്സിലാവുന്നത്ര ലളിതവും പണ്ഡിതരെ ആശ്ചര്യപ്പെടുത്തും വിധം സുന്ദരവുമാണ് ഭാഷ. മൂന്നാമത്തേത് ഗഹനതയാണ്. വിശദീകരണങ്ങളോ ഇല്ല. ആയത്തുകള്‍ക്ക് ആവശ്യമായ വിശദീകരണങ്ങള്‍ ആയത്തിന്റെ നേരെ തന്നെ ഇറ്റാലിക് ‘ഫോണ്ടി’ ല്‍ രേഖപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

നാലാമത്തേത് ആ സൂറത്തുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരമാണ്. ഓരോ സൂറത്തിന്റെയും ആരംഭത്തില്‍ ആ അധ്യായത്തിന്റെ അവതരണ പശ്ചാത്തലം, അതില്‍ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങള്‍, അവ ഉള്‍ക്കൊള്ളുന്ന ദൈവിക നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തുടങ്ങിയവ ചിട്ടയായി പ്രതിപാദിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ആ സൂറത്തിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ വായനക്കാരന് അറിയാന്‍ സാധിക്കുന്നു.

1991ല്‍ ആണ് മുഹമ്മദ് ഫാറൂഖ് മാലിക് ഗ്രന്ഥരചന തുടങ്ങിയത്. 1994ല്‍ പരിഭാഷ പൂര്‍ത്തിയാക്കിയ ഇദ്ദേഹം അതിന്റെ കോപ്പികള്‍ പരിശോധനക്കായി അമേരിക്കയിലെ തന്നെ പണ്ഡിതന്മാര്‍ക്ക് അയച്ചുകൊടുത്തു. അവരുടെ പരിശോധനക്കുശേഷം ഈജിപ്തിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്കും മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയിലേക്കും പാകിസ്താനിലെ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലേക്കും പരിശോധനയ്ക്കായി കോപ്പികള്‍ അച്ചുകൊടുത്തു. ഈ പരിശോധനകളെല്ലാം കഴിഞ്ഞ് അംഗീകാരവും നേടി. 1997 നവംബര്‍ 15 നാണ് ഈ പരിഭാഷ പുറത്തിറങ്ങുന്നത്.

മആരിഫുല്‍ ഖുര്‍ആന്‍ (മുഹമ്മദ് തഖീ ഉസ്മാനി)

1954 ജൂലൈ രണ്ടിനാണ് ‘മആരിഫുല്‍ ഖുര്‍ആ’ന്റെ യഥാര്‍ഥത്തിലുള്ള ആരംഭം. ഈ ദിവസമാണ് മുഹമ്മദ് തഖീ ഉസ്മാനിയെ പാകിസ്താന്‍ റേഡിയോയുടെ അധികൃതര്‍ ക്ലാസ് എടുക്കാന്‍ വേണ്ടി ക്ഷണിച്ചത്. തെരഞ്ഞെടുത്ത വചനങ്ങളുടെ അര്‍ഥവും വ്യാഖ്യാനവുമാണ് അദ്ദേഹം റേഡിയോയിലൂടെ അവതരിപ്പിക്കേണ്ടിയിരുന്നത്. രണ്ട് നിബന്ധനകളോടെ അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തു. ചെയ്യുന്ന ജോലിക്ക് ഒരു പ്രതിഫലവും സ്വീകരിക്കുകയില്ല എന്നും എഡിറ്റിങ് കൂടാതെ തന്റെ ക്ലാസുകള്‍ പ്രക്ഷേപണം ചെയ്യണം എന്നതുമായിരുന്നു ആ നിബന്ധനകള്‍. ഇതുപ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും മആരിഫുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചു.

പത്ത് വര്‍ഷം നീണ്ടുനിന്ന ഈ പ്രോഗ്രാമിന് തികഞ്ഞ സ്വീകാര്യതയാണ് മുസ്‌ലിം-ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ലഭിച്ചത്. 1964ല്‍ അധികൃതര്‍ അവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളാല്‍ ഈ പരിപാടി നിര്‍ത്തിവെച്ചപ്പോള്‍, കഴിഞ്ഞ പരിപാടികള്‍ ഖുര്‍ആന്‍ തഫ്‌സീറായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു കൊണ്ടുള്ള അപേക്ഷകളുടെ പ്രവാഹമായിരുന്നു. അങ്ങനെ 1964ല്‍ മുഹമ്മദ് ഉസ്മാനീ തന്റെ ക്ലാസുകള്‍ രചനാരൂപത്തിലാക്കാന്‍ തുടങ്ങി. സൂറത്തുല്‍ ഫാതിഹ മുതല്‍ ആരംഭിച്ച അദ്ദേഹം ഫാതിഹ പൂര്‍ത്തിയാക്കുകയും സൂറ:അല്‍ബഖറ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഒഴിക്കാനാവാത്ത തിരക്കുകള്‍ മൂലം അദ്ദേഹം രചന അവസാനിപ്പിക്കുകയും നീണ്ട അഞ്ചുവര്‍ഷം തല്‍സ്ഥിതി തുടരുകയും ചെയ്തു. പിന്നീട് 1969ല്‍ വിവിധ അസുഖങ്ങള്‍ മൂലം കിടപ്പിലായ അദ്ദേഹം ആ സമയം വീണ്ടും രചനയ്ക്കായി വിനിയോഗിച്ചു. അങ്ങനെ വെറും അഞ്ച് വര്‍ഷം കൊണ്ട് ഏഴായിരം പേജുകള്‍ എട്ട് വാള്യങ്ങളിലായി തന്റെ ഖുര്‍ആന്‍ തഫ്‌സീര്‍ പൂര്‍ത്തിയാക്കി.

ആദ്യത്തെ വാള്യത്തില്‍ തന്നെ ദീര്‍ഘമായ ഒരു ആമുഖം അദ്ദേഹം ചേര്‍ത്തു. ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, പ്രശ്‌നങ്ങള്‍, മക്കീ മദനീ അധ്യായങ്ങള്‍, ഖുര്‍ആന്‍ പ്രിന്റിങ്, തഫ്‌സീറുകള്‍, അറബി ഭാഷ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒന്നാമത്തെ വാള്യത്തില്‍ വളരെ വിശദമായി അദ്ദേഹം വിസ്തരിക്കുന്നു. ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങാനുള്ള നല്ലൊരു പരിശീലനം തന്നെ ആമുഖ വായനയിലും ലഭിക്കുന്നു.
വളരെ ലളിതമായ ഒരു പരിഭാഷാ രീതിയാണ് മുഹമ്മദ് തഖീ ഉസ്മാനി ഇതിനായി അവലംബിച്ചത്. പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം കൃത്യമായ ചര്‍ച്ചകള്‍ നടത്തിയാണ് തഫ്‌സീര്‍ ആദ്യാവസാനം മുന്നോട്ട് പോവുന്നത്. ഇതിനായി അദ്ദേഹം അവലംബിച്ച പ്രധാന തഫ്‌സീറുകള്‍ തഫ്‌സീര്‍ അത്ത്വബ്‌രി, ഇബ്‌നുകസീര്‍, ഖുര്‍ത്വുബി, ബഹ്‌റുല്‍ മുഹീത്വ്, റൂഹുല്‍ മആനി എന്നിവയാണ്.

തഫ്‌സീര്‍ ഇശ്‌റാഖ് അല്‍ മആനി(സയ്യിദ് ഇഖ്ബാല്‍ സഹീര്‍)

ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് ഇഖ്ബാല്‍ സഹീര്‍ രചിച്ച ഇംഗ്ലീഷ് തഫ്‌സീറാണ് ‘തഫ്‌സീര്‍ ഇശ്‌റാഖ് അല്‍ മആനി’. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക വാരികയായ ‘യങ് മുസ്‌ലിം ഡൈജസ്റ്റി’ന്റെ എഡിറ്റര്‍ കൂടിയായിരുന്നു അദ്ദേഹം. പതിനാല് വാള്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വ്യാഖ്യാന ഗ്രന്ഥം പുരാതനവും ആധുനികവുമായ തഫ്‌സീറുകളുടെ മുഴുവന്‍ അന്ത:സത്തയും ഉള്‍ക്കൊള്ളുന്നു എന്ന നിലയില്‍ തന്നെ പ്രസിദ്ധമാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ‘ഇഖ്‌റഅ്’ പബ്ലിക്കേഷനാണ് ഈ തഫ്‌സീറിന്റെ പ്രസാധനവും വിതരണവും നിര്‍വഹിക്കുന്നത്.

ഖുര്‍ആന്‍ കൂടുതലായി വായിക്കപ്പെടുന്ന ഇക്കാലത്ത്, കാലാനുസൃതമായുള്ള ഒരു രചനാരൂപമാണ് ‘തഫ്‌സീര്‍ ഇശ്‌റാഖുല്‍ മആനി’യിലുള്ളത്. ആയത്തുകളുടെ വിശദീകരണത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത് ഖുര്‍ആന്‍ ആദ്യം ലഭിച്ച പ്രവാചകന്‍ അത് എങ്ങനെ മനസ്സിലാക്കി എന്നതും ശേഷം അദ്ദേഹത്തില്‍ നിന്ന് നേരിട്ടു കേട്ട അനുയായികള്‍ എങ്ങനെ മനസ്സിലാക്കി എന്നതുമാണ്. അതിന് ശേഷം അടുത്ത തലമുറ ശേഷം അതിനടുത്തത് എന്ന രീതിയില്‍ ഒരു കാലഗണനാ ക്രമത്തിലാണ് ഈ തഫ്‌സീറിന്റെ വിശദീകരണ രീതി. അക്കാരണത്താല്‍ ഓരോ കാലഘട്ടത്തിലും ഖുര്‍ആന്‍ വായനയില്‍ വരുന്ന വൈവിധ്യങ്ങളും പുതിയ പഠനങ്ങളും ഈ തഫ്‌സീറിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

തഫ്‌സീറുകളുടെ സാധാരണ പൊതുബോധത്തില്‍ നിന്ന് വിഭിന്നമായി വിഷയാടിസ്ഥാനത്തിലുള്ള പ്രത്യേക കുറിപ്പുകളും ആയത്തിന്റെ കൂടെ ചേര്‍ക്കുന്നു. വിവിധ ആയത്തുകളില്‍ നിന്ന് ലഭിക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ആയത്തിന്റെ കൂടെ തന്നെ ചേര്‍ത്ത് പറയുന്ന ഈ തഫ്‌സീറില്‍ ആധുനികവും പൗരാണികവുമായ മുന്‍കാല തഫ്‌സീറുകളില്‍ വന്നിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ചരിത്ര സംഭവങ്ങളും കഥകളുമെല്ലാം സൂചിപ്പിക്കപ്പെടുന്നുണ്ട്.
തഫ്‌സീറുകളുള്‍പ്പടെ വിഷയ വൈവിധ്യമാര്‍ന്ന മുപ്പത്തിയാറ് ഗ്രന്ഥങ്ങളാണ്. ‘തഫ്‌സീര്‍ ഇശ്‌റാഖുല്‍ മആനി’ രചിക്കാന്‍ സയ്യിദ് ഇഖ്ബാല്‍ സഹീര്‍ അവലംബിച്ചിട്ടുള്ളത്. മുസ്‌നദു ഇമാം അഹ്‌മദ്, റൂഹ് – അല്‍ ആലൂസി, ദ മെസേജ് ഓഫ് ഖുര്‍ആന്‍ – മുഹമ്മദ് അസദ്, ലൈഫ് ഓഫ് ദ പ്രൊഫറ്റ് – മുഹമ്മദ് ബിന്‍ ഇസ്ഹാഖ്, തഫ്‌സീറു ത്വബ്‌രി, തഫ്‌സീറു ഇബ്‌നുല്‍ ഖയ്യിം, അല്‍ മുഫ്‌റദാത് – റാഗിബ്, അല്‍ കശ്ശാഫ് – സമഖ്ശരി എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

ദ മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍(മാര്‍മഡ്യൂക് പിക്താള്‍)

ഡി.എച്ച്. ലോറന്‍സ്, എച്.ജി. വെല്‍സ്, ഇ.എം. ഫോസ്റ്റര്‍ എന്നിവരുടെയെല്ലാം ആദരം നേടിയ നോവലിസ്റ്റായിരുന്ന പിക്താള്‍ 1917 നവംബര്‍ 29 ന് പടിഞ്ഞാറന്‍ ലണ്ടനിലെ നോട്ടിംഗ് ഹില്ലില്‍ വെച്ച് ‘മുസ്ലിം ലിറ്റററി സൊസൈറ്റി’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ‘ഇസ്‌ലാമും പുരോഗതിയും’ എന്ന തലക്കെട്ടിലുള്ള ഒരു പ്രഭാഷണത്തിനൊടുവില്‍ വളരെ നാടകീയമായ രീതിയില്‍ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. പിന്നീട് മുഹമ്മദ് മാര്‍മഡ്യൂക് പിക്താള്‍ എന്ന പേരിലാണദ്ദേഹം അറിയപ്പെട്ടത്. പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്ന ഇദ്ദേഹം എഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ദ മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍.

1928 ല്‍ പിക്താള്‍ ഖുര്‍ആന്‍ പരിഭാഷ എഴുതാന്‍ ആരംഭിക്കുകയും 1930 ല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇന്ത്യയില്‍ ‘ബോംബെ ക്രോണിക്ക്ള്‍’ന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹം പരിഭാഷ എഴുതി പൂര്‍ത്തീകരിച്ചത്. മാതൃഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിംകളില്‍ നിന്നുള്ള ആദ്യ ഖുര്‍ആന്‍ പരിഭാഷയാണിത്.

ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍(മുഹമ്മദ് അസദ്)

പതിവു ശൈലികള്‍ വിട്ട് പുതിയ ചിന്തയോടെയും ധാരണയോടെയും കാലാനുസൃതമായ ഒരു ഖുര്‍ആന്‍ വായനയ്ക്ക് തയ്യാറായതിലൂടെ പിറന്നു വീണ ഖുര്‍ആന്‍ പരിഭാഷയാണ് ‘ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍’. ഓസ്ട്രിയന്‍ ജൂത വംശത്തില്‍ പിറന്ന്, ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് ഇസ്‌ലാം മതം സ്വീകരിച്ച മുഹമ്മദ് അസദ് ആണ് ഈ പരിഭാഷ തയ്യാറാക്കിയത്. 1980 ല്‍ ജിബ്രാള്‍ട്ടറിലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നു മുതല്‍ തന്നെ നിരവധി ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെടാന്‍ തുടങ്ങി. ആധുനിക കാലത്തെ ഏറ്റവും സ്വാധീനിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷയായി ‘ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍’ പരിഗണിക്കപ്പെടുന്നു.

ഈ പരിഭാഷയുടെ തുടക്കത്തില്‍ തന്നെ മുഹമ്മദ് അസദ് സൂചിപ്പിക്കുന്ന ഒരു വസ്തുത ”ഈ വിശുദ്ധ ഖുര്‍ആന്‍ വേറെ ഒരു ഭാഷയിലും പുനര്‍നിര്‍മിക്കാന്‍ സാധ്യമല്ല”. എന്നിട്ടു മുഹമ്മദ് അസദ് പരിഭാഷ എന്ന മഹാ ഉദ്യമത്തിന് തയ്യാറായത് അറബി അറിയാത്ത പാശ്ചാത്യരിലേക്ക് ഖുര്‍ആന്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. ഏറ്റവും ആധുനികമായ ചിന്തയോടെ ഖുര്‍ആനെ സമീപിക്കുകയും ഖുര്‍ആനിക വിഷയങ്ങളില്‍ നിരന്തര ഗവേഷണം നടത്തുകയും ചെയ്ത അദ്ദേഹം, പരിഷ്‌കര്‍ത്താവും പുരോഗമന വാദിയുമായിരുന്ന മുഹമ്മദ് അബ്ദുവിന്റെ ചിന്താധാരയായിരുന്നു പിന്‍പറ്റിയിരുന്നത്. മുഹമ്മദ് അബ്ദുവിന്റെ രചനകളും ഖുര്‍ആന്‍ വായനകളും മുഹമ്മദ് അസദിന്റെ പരിഭാഷയിലും വലിയ സ്വാധീനം ചെലുത്തി.

ദ മെസേജ് ഓഫ് ദ ഖുര്‍ആന്റെ പുരോഗമന ചിന്താധാര വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. ബ്രിട്ടീഷ് മുസ്‌ലിം ചിന്തകനായ ഗയ്ഈറ്റോണ്‍ പറഞ്ഞത്, ”ഇംഗ്ലീഷില്‍ ലഭ്യമായ ഏറ്റവും മികച്ചതും വിജ്ഞാനപ്രദവുമായ തഫ്‌സീറായ ഇതിനെ കവച്ചു വെക്കുന്ന മറ്റു വല്ലതും ഇനി ഇറങ്ങുമോ എന്ന കാര്യം സംശയമാണ്” എന്നായിരുന്നു.

മികച്ച പരിഭാഷകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ വളരെ വികലമായ രീതിയില്‍ വിമര്‍ശിക്കാന്‍ ചില യാഥാസ്ഥിതികരും ശ്രമിച്ചിട്ടുണ്ട്. 1980ല്‍ ആയിരുന്നു പുസ്തകം സമ്പൂര്‍ണമായി പ്രസിദ്ധീകരിച്ചത്. എങ്കിലും അതിനുമുമ്പ് ചില ഭാഗങ്ങള്‍ പുറത്തിറങ്ങിയതോടെ 1974ല്‍ സുഊദി അറേബ്യ ഈ പരിഭാഷ തങ്ങളുടെ നാട്ടില്‍ വിലക്കി. സലഫി ചിന്താധാരകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അതിലുണ്ട് എന്നതായിരുന്നു കാരണം.
ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോഴും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഖുര്‍ആന്‍ പരിഭാഷയാണ് മുഹമ്മദ് അസദിന്റെ ‘ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍’.

ദ ഗ്ലോറിയസ് ഖുര്‍ആന്‍(അബ്ദുല്ല യൂസുഫ് അലി)

വളരെ പ്രശസ്തനായ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷകനായിരുന്നു അബ്ദുല്ല യൂസുഫ് അലി. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്ന നാട്ടിലും ഇദ്ദേഹത്തിന്റെ ഗ്ലോറിയസ് ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ പരിഭാഷ ഖ്യാതി നേടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അത് ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പതിനഞ്ചു വര്‍ഷം കൊണ്ട് ഇതിന്റെ രണ്ട് റിവൈസ്ഡ് എഡിഷനെങ്കിലും വന്നിട്ടുണ്ട്. ഓരോ എഡിഷനും പുറത്തിറങ്ങുന്നത് പുതിയ പഠനങ്ങളും പുതിയ ചിന്തകളും ചേര്‍ത്ത് മാറ്റങ്ങളുമായിട്ടായിരിക്കും. അമാന പബ്ലിക്കേഷന്‍സിന്റെയും ഇഫ്ത പബ്ലിക്കേഷന്റേതുമായിട്ടാണ് റിവേഴ്‌സ് എഡിഷനുകള്‍ വന്നിട്ടുള്ളത്. രണ്ട് പബ്ലിക്കേഷനുകളും ആമുഖത്തില്‍ ചേര്‍ത്തിട്ടുള്ളത് ആദ്യഗ്രന്ഥത്തിനെഴുതിയ ആമുഖത്തിന്റെ പരിഷ്‌കരിച്ച രൂപം തന്നെയാണ്.

നബിയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരണമാണ് ഈ പരിഭാഷയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം. നബി(സ്വ)യുടെ ഇണകളെക്കുറിച്ചും മക്കളെക്കുറിച്ചും പേരക്കുട്ടികളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെക്കുറിച്ചുമെല്ലാം വളരെ വിശാലമായ ചിത്രം ഈ പരിഭാഷ വരച്ചു കാണിക്കുന്നുണ്ട്. അതോടുകൂടി തന്നെ മുആവിയ, യസീദ് ബിന്‍ മുആവിയ, കര്‍ബല യുദ്ധം, ഭരണാധികാരികളുടെ ചതികള്‍, ഹസനും ഹുസൈനും(റ) നേരിട്ട ചതികളും അപമാനങ്ങളും എന്നിവയെക്കുറിച്ചെല്ലാം ‘ദ ഗ്ലോറിയസ് ഖുര്‍ആനി’ല്‍ പരാമര്‍ശങ്ങളും ചര്‍ച്ചകളുമുണ്ട്.

എന്നാല്‍ റിവൈസ്ഡ് എഡിഷനുകളില്‍ ഇദ്ദേഹം പറഞ്ഞ പല ഭാഗങ്ങളും മാറ്റിവെക്കുകയും പുതിയവ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഏതൊക്കെ ഭാഗങ്ങളാണ് മാറ്റിവെച്ചത് എന്നും ഏതൊക്കെ ഭാഗങ്ങളാണ് പുതിയതായി ചേര്‍ത്തത് എന്നും ഈ എഡിഷനുകളില്‍ കൃത്യമായി പറയുന്നില്ല. അവരുടെ ആശയങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ ആ പരിഭാഷയില്‍ വരുത്തിയിട്ടുണ്ട്.

എന്നിരിക്കിലും ജനമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഈ പരിഭാഷ ഇന്നും പ്രാധാന്യത്തോടെ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

മുൻപത്തെ ലേഖനം വിശുദ്ധ ഖുര്‍ആന്‍: ഉര്‍ദു വ്യഖ്യാനങ്ങള്‍
അടുത്ത ലേഖനം വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 6

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History