ഹോം > വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും... > വിശുദ്ധ ഖുര്‍ആന്‍: ഉര്‍ദു വ്യഖ്യാനങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍: ഉര്‍ദു വ്യഖ്യാനങ്ങള്‍

ലോക മുസ്‌ലിംകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അറബിയല്ലാത്ത ഭാഷ ഉര്‍ദുവാണ്. പാകിസ്താന്റെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. ലോകത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തങ്ങളുടെ മാതൃഭാഷയ്ക്കു പുറമെ ഉര്‍ദു വ്യവഹാരഭാഷയായി ഉപയോഗിക്കുന്നു. ഇസ്‌ലാമിക പഠന കേന്ദ്രങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമാണ് ഉര്‍ദു. ഉര്‍ദു ഭാഷ ഇസ്‌ലാമിക സാഹിത്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇങ്ങനെയുള്ള ഉര്‍ദു ഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. മൗലാന അബുല്‍ കലാം ആസാദിന്റെ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ വിശ്വ വിഖ്യാതമാണ്. വിശുദ്ധ ഖുര്‍ആന്‍: ഉര്‍ദു വ്യഖ്യാനങ്ങള്‍ എന്ന തലക്കെട്ടില്‍ ഏതാനും വ്യാഖ്യാനങ്ങള്‍ (തഫ്‌സീര്‍) പരിചയപ്പെടുത്തുകയാണിവിടെ.

അന്‍വാറുല്‍ ബയാന്‍(മുഫ്തി മുഹമ്മദ് ഇലാഹി)

മുഫ്തി മുഹമ്മദ് ഇലാഹി എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് അന്‍വാറുല്‍ ബയാന്‍. അഞ്ച് വാള്യങ്ങളിലായിട്ടാണ് ഈ ഗ്രന്ഥം ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. തന്റെ ജീവിതകാലം മുഴുവന്‍ ഖുര്‍ആനും സുന്നത്തും പഠിക്കാനും പഠിപ്പിക്കാനും വിനിയോഗിച്ച ഇദ്ദേഹം രണ്ട് വ്യാഴവട്ടക്കാലം പരിശുദ്ധ മദീനയിലാണ് ജീവിച്ചത്; അവിടെത്തന്നെ മരണവും.

അധ്യാപനരംഗത്ത് മുഴുകിയതിനാലായിരിക്കാം തഫ്‌സീര്‍ രചനയില്‍ അദ്ദേഹം സ്വീകരിച്ച ശൈലി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലായത്. ഓരോ വിഷയങ്ങളും ഒരു വലിയ സമൂഹത്തോട് സംവദിക്കുന്ന രീതിയിലാണ് മുഫ്തി മുഹമ്മദ് ആശിഖ് ഇലാഹി ഇത് തയ്യാറാക്കിയിട്ടുള്ളത്.
അതീവ നൈപുണിയോടെ ഈ ഉര്‍ദു തഫ്‌സീര്‍ ഇംഗ്ലീഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് മൗലാനാ ഇസ്മാഈല്‍ ഇബ്‌റാഹീം ആണ് ഇതിന്റെ പരിഭാഷ നിര്‍വഹിച്ചത്. തിരുത്തലുകള്‍ നിര്‍വഹിച്ചത് ഇസ്മാഈല്‍ ഖത്ത്‌റാദയും മുഫ്തി അഫ്‌സല്‍ ഹുസന്‍ ഇല്യാസും. ‘The Illuminating discourses of the noble’ എന്ന പേരിലാണ് ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

തഫ്ഹീമുല്‍ ഖുര്‍ആന്‍ (അബുല്‍ അഅ്‌ലാ മൗദൂദി)

ഉത്തരേന്ത്യന്‍ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണവുമാണ് ഉര്‍ദുവിലുള്ള ‘തഫ്ഹീമുല്‍ ഖുര്‍ആന്‍’. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുപ്പത് വര്‍ഷങ്ങളാണ് അദ്ദേഹം ഈ വ്യാഖ്യാന ഗ്രന്ഥത്തിനായി ചെലവഴിച്ചത്. 1942ല്‍ തുടങ്ങിയ രചന 1972ല്‍ ആണ് പൂര്‍ത്തിയായത്.

ആധുനിക ചിന്തയും യാഥാസ്ഥിതിക ചിന്തയും ഉള്‍ക്കൊണ്ട ഒരു ആവിഷ്‌കാരമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. എന്നാല്‍ പുരോഗമന ചിന്തകള്‍ ഇതില്‍ വളരെ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. പരമ്പരാഗത വ്യാഖ്യാനങ്ങളോട് പലതരത്തിലുള്ള വിയോജിപ്പ് തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രകടമാക്കുന്നുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പരാഗത രീതിയിലുള്ള ഒരു വ്യാഖ്യാന ഗ്രന്ഥമേയല്ല. ആയത്തിന്റെ അര്‍ഥം മാത്രം പറഞ്ഞ് പോവുന്ന രീതിക്ക് പകരം അതിലെ വിഷയങ്ങളും അതുള്‍ക്കൊള്ളുന്ന ആശയങ്ങളും തഫ്ഹീമുല്‍ ഖുര്‍ആന്‍ ഗഹനമായ ചര്‍ച്ചക്ക് വിധേയമാക്കി. സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ അതിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഖുര്‍ആനിക കാഴ്ചപ്പാടില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പഠന വിധേയമാക്കി.

ഖുര്‍ആനിക വചനങ്ങളെ വിശദീകരിക്കാന്‍ മൗദൂദി സ്വീകരിച്ച ശൈലി പ്രവാചക വചനങ്ങളെ പഠിക്കുകയും അതിന്റെ പിറകിലുള്ള ചരിത്ര വസ്തുതകളെ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു. ഓരോ വചനവും വിശദീകരിക്കുമ്പോഴും, ആധുനിക സമൂഹത്തെ പൊതുവിലും മുസ്‌ലിം സമൂഹത്തെ പ്രത്യേകിച്ചും സ്പര്‍ശിക്കുന്ന വിഷയങ്ങളും വിധികളും അതിലുണ്ടോ എന്ന് അദ്ദേഹം കൃത്യമായി പരിശോധിക്കുന്നു.

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗദൂദി സാഹിബ് അവതരിപ്പിക്കുന്ന പല കാഴ്ചപ്പാടുകളും, പ്രത്യേകിച്ചും ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെ കുറിച്ച നിലപാടുകള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഈ വ്യാഖ്യാന ഗ്രന്ഥത്തിന് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളില്‍ പരിഭാഷകളിറങ്ങി.

തദാകിറുല്‍ ഖുര്‍ആന്‍ (വഹീദുദ്ദീന്‍ ഖാന്‍)

1925ല്‍ അഅ്‌സംഗഢില്‍ ജനിച്ച മഹാപണ്ഡിതനായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ ഉര്‍ദുവില്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷയാണ് ‘തദാകിറുല്‍ ഖുര്‍ആന്‍’. ആധുനിക ഇസ്‌ലാമിക ശാസ്ത്രങ്ങളിലും പൗരാണിക വിജ്ഞാനങ്ങളിലും വലിയ പാണ്ഡിത്യമുള്ള അദ്ദേഹം 1983 ല്‍ ആണ് ഇത് രചിക്കുന്നത്. എന്നാല്‍ ഈ മഹാഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് അറബി ഭാഷയില്‍ ആണ്. കെയ്‌റോവില്‍ നിന്ന് ‘അത്തദ്കീറുല്‍ ഖവീം ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ ഹകീം’ എന്ന പേരില്‍ 2008ലാണ് അത് പുറത്തിറങ്ങിയത്. പിന്നീട് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലേക്ക് 2011ലാണ് ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ഇതിന്റെ പ്രസാധകരായ ‘ഗുഡ് വേഡ് ബുക്‌സ്’ ഇംഗ്ലീഷിന് സമാന്തരമായി അറബി മൂലവും കൊടുത്തിരുന്നു.

ഈ തഫ്‌സീറിന്റെ തത്ത്വത്തെക്കുറിച്ച് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ ഏറെ വാചാലനാവുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ ആണ് ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥം. അത് അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകളാണ് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്‍ അവനെ തിരിച്ചറിയാനും സത്യത്തിലൂടെ ആത്മ സാക്ഷാത്കാരത്തിലെത്തുവാനും വേണ്ടിയാണ്. ദൈവത്തിന്റെ, സൃഷ്ടിപ്പിന്റെ പിന്നിലുള്ള തത്ത്വം ഖുര്‍ആന്‍ ആണ് വിവരിക്കുന്നത്. എന്തിനാണ് ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത്, എന്തിനാണ് മനുഷ്യനെ ഭൂമിയില്‍ പ്രതിഷ്ഠിച്ചത്, മരണത്തിന് മുമ്പുള്ള അവന്റെ ജീവിതത്തിന് അനുസരിച്ചാണ് മരണശേഷം അവന് രക്ഷയോ ശിക്ഷയോ എന്ന് തീരുമാനിക്കപ്പെടുക തുടങ്ങിയതെല്ലാം മനസ്സിലാക്കിക്കൊടുത്ത്, മരണശേഷം നേരെ നടക്കുവാന്‍ ഇഹലോകത്ത് നേര്‍വഴി നടത്തുകയാണ് പരിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ഇതെല്ലാം മനസ്സിലാക്കാനുള്ള ഒരു ലളിത പാതയാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ ‘തദാകിറുല്‍ ഖുര്‍ആന്‍’ എന്ന ഉര്‍ദു പരിഭാഷ.

ഖുര്‍ആനിലൂടെ ലഭിക്കുന്ന വെളിച്ചം, സമാധാനം, ദൈവത്തോടുള്ള അടുപ്പം, ഇതിലേക്ക് നയിക്കുന്നതോടൊപ്പം ഖുര്‍ആന്‍ ആവര്‍ത്തിച്ച് ബോധിപ്പിച്ചിട്ടുള്ള പഠനത്തിലേക്കും മനനത്തിലേക്കും ചിന്തയിലേക്കും ഈ തഫ്‌സീര്‍ വഴികാട്ടിയാവുന്നു.

മആരിഫുല്‍ ഖുര്‍ആന്‍ (മുഫ്തി മുഹമ്മദ് ശാഫിഈ)

ഉര്‍ദു തഫ്‌സീറാണ് മആരിഫുല്‍ ഖുര്‍ആന്‍. 1897 മുതല്‍ 1976 വരെ ജീവിച്ച പാകിസ്താനി ഇസ്‌ലാമിക പണ്ഡിതനായ മുഫ്തി മുഹമ്മദ് ശാഫിഈയാണ് ഇതിന്റെ കര്‍ത്താവ്.

ഖുര്‍ആനിന്റെ മനോഹരവും ആഴത്തിലുള്ളതുമായ ഒരു വായനാനുഭവം നല്‍കുന്നു എന്നതാണ് ഈ തഫ്‌സീറിന്റെ പ്രത്യേകത. ഖുര്‍ആനിന്റെ അവതരണക്രമം, മക്കീ-മദനീ വചനങ്ങള്‍, ഖുര്‍ആനിന്റെ സംരക്ഷണം, ഖുര്‍ആന്റെ അച്ചടി, അറബി ഭാഷ തുടങ്ങിയ എല്ലാത്തിനെക്കുറിച്ചും ഈ തഫ്‌സീര്‍ കൃത്യമായി വിവരിക്കുന്നുണ്ട്.

വളരെ ലളിതമായ ആഖ്യാന രീതിയാണ് ഈ തഫ്‌സീറില്‍ ഉടനീളം അവലംബിച്ചിട്ടുള്ളത്. ആദ്യം ഖുര്‍ആനിന്റെ വചനങ്ങളെ അറബിയില്‍ നിന്ന് ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. അതിന് ശേഷം അടുത്ത ഖണ്ഡികയില്‍ ആ വചനത്തെക്കുറിച്ച് വിശദീകരിക്കുന്നു. പിന്നീട് പ്രധാന വിഷയങ്ങള്‍ ആ ആയത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. അപ്രകാരം മൂന്ന് ഘട്ടങ്ങളുള്ള ആഖ്യാന രീതിയാണ് ഈ തഫ്‌സീറിലുള്ളത്.

ഖുര്‍ആനിക വചനങ്ങളുടെ അര്‍ഥവും വിശദീകരണവും മാത്രം പറഞ്ഞ് പോകുന്ന ഒരു ഗ്രന്ഥമല്ല മആരിഫുല്‍ ഖുര്‍ആന്‍, മറിച്ച് ആനുകാലിക വിഷയങ്ങളില്‍ കൃത്യമായ ഇസ്‌ലാമിക നിലപാടുകളും വ്യക്തമാക്കുന്നുണ്ട് അത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക വിഷയങ്ങളിലെ നല്ലൊരു അവലംബ കൃതിയുമാണ് ‘മആരിഫുല്‍ ഖുര്‍ആന്‍’.

ഇംഗ്ലീഷിലേക്കും ബംഗാളി ഭാഷയിലേക്കും ‘മആരിഫുല്‍ ഖുര്‍ആന്‍’ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് പ്രൊഫ.മുഹമ്മദ് ഹസന്‍ അസ്‌കരിയും പൊഫ.മുഹമ്മദ് ശമീമും ചേര്‍ന്നാണ് പരിഭാഷ നിര്‍വഹിച്ചത്. ബംഗാളി ഭാഷയിലേക്ക് മൗലാനാ മുഹ്‌യുദ്ദീന്‍ ഖാന്‍ ആണ് പരിഭാഷ നിര്‍വഹിച്ചത്.

സ്വിറാതുല്‍ ജിനാന്‍ (മുഫ്തി മുഹമ്മദ് ഖാസിം ഖാദിരി)

പാകിസ്താന്‍ വംശജനായ ഇസ്‌ലാമിക പണ്ഡിതന്‍ മുഫ്തി മുഹമ്മദ് ഖാസിം ഖാദിരി പത്തു വാള്യങ്ങളിലായി രചിച്ച ഖുര്‍ആന്‍ പരിഭാഷയാണ് സ്വിറാത്വുല്‍ ജിനാന്‍. 2013 മെയ് മാസത്തിലാണ് ഈ പരിഭാഷ പുറത്തിറങ്ങുന്നത്.

ആധുനികതയോട് ചേര്‍ന്ന് നില്‍ക്കുന്നതും പൗരാണിക – ആധുനിക വിജ്ഞാനീയങ്ങളെ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുള്ള ഈ ഉര്‍ദു വ്യാഖ്യാന ഗ്രന്ഥം പണ്ഡിതനും പാമരനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. ഭാഷ ഏറെ ലളിതമായി കൈകാര്യം ചെയ്തു എന്നത് ഈ തഫ്‌സീറിന്റെ ഒരു പ്രത്യേകതയാണ്. ഹദീസുകളിലും ഖുര്‍ആനിക വചനങ്ങളിലും വന്നിട്ടുള്ള, സാധാരണക്കാരന് മനസ്സിലാക്കാന്‍ പ്രയാസമുള്ള വാക്കുകള്‍ക്ക് പദാനുപദ വിവര്‍ത്തനത്തിനു പകരം ആശയ തലത്തിലുള്ള വിവര്‍ത്തനമാണ് നല്‍കിയിട്ടുള്ളത്.

ഖുര്‍ആനില്‍ ഒരു വചനത്തിന്റെ അതേ ആശയം വരുന്ന വേറെയും വചനങ്ങളുണ്ടെങ്കില്‍ ആ വചനങ്ങള്‍ കൂടി സൂചിപ്പിക്കുക വഴി വായനയില്‍ ഏറെ സൗകര്യം ഈ പരിഭാഷ പ്രദാനം ചെയ്യുന്നുണ്ട്. ഖുര്‍ആനില്‍ തൗഹീദിനെക്കുറിച്ച് (ഏകദൈവ വിശ്വാസം) പറയുന്നിടത്ത് മുഴുവന്‍ നന്നായി വിശകലനം ചെയ്യുന്ന ഈ പരിഭാഷ പരലോകത്തെക്കുറിച്ചും സ്വര്‍ഗ നരക ജീവിതങ്ങളെക്കുറിച്ചും ഏറെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്.

ഓരോ അധ്യായം ആരംഭിക്കുമ്പോഴും അതിനെക്കുറിച്ച് ഒരു ആമുഖം, അതില്‍ പറയുന്ന പ്രധാന വിഷയങ്ങള്‍, വചനങ്ങള്‍ അവതരിക്കാനുള്ള സാഹചര്യം, സന്ദര്‍ഭം തുടങ്ങിയവയെക്കുറിച്ചുള്ള ഏകദേശ ധാരണകള്‍ ഈ പരിഭാഷ പങ്കു വെക്കുന്നു.

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങളിലൂടെ സഞ്ചരിച്ച് തിരുനബിയുടെ ജീവചരിത്രം കൂടി നല്‍കുന്നതിലൂടെ ഈ പരിഭാഷ അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്നു.

തര്‍ജുമാനുല്‍ ഖുര്‍ആന്‍ (അബുല്‍ കലാം ആസാദ്)

മുസ്‌ലിം ലോകത്തിന് ഇന്ത്യയില്‍ നിന്നുള്ള വലിയ ഒരു സംഭാവനയാണ് വിശുദ്ധ ഖുര്‍ആനിന്റെ ഉര്‍ദു വ്യഖ്യാന ഗ്രന്ഥമായ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരരംഗത്ത് നിസ്തുലമായ സേവനങ്ങളര്‍പ്പിച്ച മൗലാന അബുല്‍ കലാം ആസാദാണ് ഇതിന്റെ രചയിതാവ്.

1888 ല്‍ മക്കയില്‍ ജനിച്ച അബുല്‍ കലാം ആസാദ് പണ്ഡിതനായ പിതാവിലൂടെയാണ് വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ആസാദിന് രണ്ടോ മുന്നോ വയസുള്ള സമയത്ത് പിതാവ് ഇന്ത്യയിലേക്ക് തിരിച്ചു വരികയും കൊല്‍ക്കത്തയില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. പാരമ്പര്യ മത ആചാരങ്ങളില്‍ നിന്ന് മാറി നിന്ന് പ്രമാണങ്ങളിലൂടെ മതത്തെ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും യുവാവായ അബുല്‍ കലാം ആസാദ് മുന്നിട്ടിറങ്ങി. അതോടൊപ്പം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുകൊള്ളുകയും ഹിന്ദു-മുസ്‌ലിം സാഹോദര്യം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അബുല്‍ കലാം ആസാദ്.

മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദായുടെയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അബുല്‍ കലാം ആസാദ് അവരുടെ കൃതികളുടെയും മാസികകളുടെയും സ്ഥിരം വായനക്കാരനായിരുന്നു. അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആരംഭിച്ച ‘അല്‍ഹിലാല്‍’ ‘അല്‍ബലാഗ’ മാസികകളിലൂടെ വ്യത്യസ്ത വിഷയങ്ങളില്‍ ഖുര്‍ആന്‍ ആധാരമാക്കി അബുല്‍ കലാം ആസാദ് ലേഖനങ്ങളെഴുതി.

1916ല്‍ ‘അല്‍ബലാഗ’യിലൂടെ അദ്ദേഹം ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ ന്റെയും ‘തഫ്‌സീര്‍ അല്‍ ബയാന്‍’ ന്റെയും ഓദ്യോഗിക പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനം പുലര്‍ന്നത് 15 വര്‍ഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിലൂടെയായിരുന്നു. അതിനിടയില്‍ ഒരുപാടു പ്രതിസന്ധികള്‍ തര്‍ജുമാനുല്‍ ഖുര്‍ആനിന്ന് നേരിടേണ്ടിവന്നു. 1921 ല്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ ബംഗാള്‍ ഗവണ്‍മെന്റ് തര്‍ജുമാനുല്‍ ഖുര്‍ആനിന്റെ കൈയെഴുത്ത് പ്രതി പിടിച്ചെടുക്കുകയും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. അച്ചടിക്കുവാനായി പ്രസ്സിലേക്ക് കൊടുക്കുവാന്‍ നേരത്തായിരുന്നു ഈ ദുരന്തം സംഭവിച്ചത്. പിന്നീട് 1927 ലാണ് ഈ മഹായത്‌നത്തിന് അദ്ദേഹം പുനരാരംഭം കുറിക്കുന്നത്.

തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഒന്നാം വാള്യത്തില്‍ ആദ്യത്തെ ആറു സൂറത്തുകളാണ് അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ സൂറത്തുല്‍ ഫാതിഹയെക്കുറിച്ച് വിപുലമായ വിശദീകരണം നല്കിയിട്ടുണ്ട്. രണ്ടാം വാള്യം സൂറത്തുല്‍ അഅ്‌റാഫു മുതല്‍ സൂറത്തുല്‍ മുഅ്മിനൂന്‍ വരെയുള്ള സൂറത്തുകളുടെ പരിഭാഷയും കുറിപ്പുകളുമാണ്. മൂന്നാം വാള്യത്തിലൂടെ ബാക്കിയുള്ള സൂറത്തുകള്‍ക്ക് പരിഭാഷയും കുറിപ്പുകളും എഴുതുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പുറത്തിറങ്ങിയില്ല.

സൂറത്തുന്നൂറിന് അദ്ദേഹമെഴുതിയ പരിഭാഷ പിന്നീട് കണ്ടെടുക്കുകയും ഡല്‍ഹി സാഹിത്യ അക്കാദമി പുറത്തിറക്കിയ തര്‍ജുമാനുല്‍ ഖുര്‍ആന്റെ മൂന്നാം പതിപ്പില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തര്‍ജുമാനുല്‍ ഖുര്‍ആനില്‍ അബുല്‍ കലാം ആസാദ് ഏറ്റവും കൂടുതല്‍ വിശദീകരണം നല്കിയിട്ടുള്ളത് സൂറത്തുല്‍ ഫാതിഹക്കാണ്. ദുല്‍ ഖര്‍നൈന്‍, യഅ്ജൂജ് മഅ്ജൂജ് തുടങ്ങിയ ചരിത്ര വിഷയങ്ങളില്‍ ദീര്‍ഘമായ പഠനം തര്‍ജുമാനുല്‍ ഖുര്‍ആനിലുണ്ട്. വ്യത്യസ്ത ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 

മുൻപത്തെ ലേഖനം വിശ്വാസിയുടെ ഗുണങ്ങള്‍
അടുത്ത ലേഖനം വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History