ഹോം > രാഷ്ട്രീയ നേതാക്കള്‍... > ഖുര്‍ശിദ് അഹ്‌മദ്

1 മിനിറ്റ് വായിച്ചില്ല

ഖുര്‍ശിദ് അഹ്‌മദ്

ഉള്ളടക്കം

പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഖുര്‍ശിദ് അഹ്‌മദ് സമകാലിക ഇസ്‌ലാമിക ചിന്തകരിലൊരാളായാണ് അറിയപ്പെടുന്നത്. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന് നല്കിയ സംഭാവനകളുടെ പേരില്‍ ആധുനിക ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായും ഖുര്‍ശിദ് അഹ്‌മദ് വിലയിരുത്തപ്പെടുന്നു.

Khurshid Ahmad

1932ല്‍ ഡല്‍ഹിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് നാസ്വിര്‍ അഹ്‌മദ് സമ്പന്നനായ ബിസിനസുകാരനായിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന്റെ കൗണ്‍സിലറായിരുന്നു. ചെറുപ്പത്തില്‍ തന്നെ പരമ്പരാഗത മതപഠനവും മികച്ച സ്‌കൂള്‍ വിദ്യാഭ്യാസവും ലഭിച്ച ഖുര്‍ശിദ് പിതാവിന്റെ സ്വാധീനം മൂലം പാകിസ്താന്‍ വാദത്തില്‍ ആകൃഷ്ടനായി. 1946ല്‍ അദ്ദേഹം ഡല്‍ഹിയിലെ ചില്‍ഡ്രന്‍സ് ലീഗിന്റെ പ്രസിഡണ്ടായിരുന്നു. വിഭജനാനന്തരം നാസ്വിര്‍ അഹ്‌മദും കുടുംബവും പാകിസ്താനിലേക്ക് പോവുകയും കുറച്ചു കാലം ലാഹോറിലും അതുകഴിഞ്ഞ് കറാച്ചിയിലും താമസമുറപ്പിക്കുകയും ചെയ്തു. കറാച്ചിയിലെ ഗവണ്‍മെന്റ് കോളെജില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രം പഠിച്ചു. 1949ല്‍ അദ്ദേഹം പാകിസ്താന്‍ ബജറ്റിനെപ്പറ്റി ‘മുസ്‌ലിം ഇക്കണോമിസ്റ്റില്‍’ തന്റെ ആദ്യ ലേഖനമെഴുതി. പിതാവിന്റെ സന്നിധിയില്‍ നിത്യസന്ദര്‍ശകനായിരുന്ന മൗലാനാ മൗദൂദി അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. പിടഞ്ഞാറന്‍ ചിന്തയേയും പടിഞ്ഞാറന്‍ സംസ്‌കാരത്തേയും അതിനിശിതമായി വിമര്‍ശിച്ചിരുന്ന മൗദൂദിയെ കൂടാതെ ഖുര്‍ശിദിനെ സ്വാധീനിച്ച മറ്റുരണ്ടുപേരാണ് മുഹമ്മദ് അസദും ഡോ. മുഹമ്മദ് ഇഖ്ബാലും.

ഖുര്‍ശിദ് കോളെജ് പഠനകാലത്ത് തന്നെ ജംഇയ്യത്തുത്വലബയില്‍ അംഗമായി. 1953 മുതല്‍ 1955വരെ അദ്ദേഹം ഓള്‍ പാകിസ്താന്‍ ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. അസോസിയേഷന്റെ കീഴില്‍ താന്‍ ആരംഭിച്ച ‘ദി സ്റ്റുഡന്റ്‌സ് വോയ്‌സ്’ എന്ന മാഗസിനില്‍ ഇസ്‌ലാം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. 1953ല്‍ ജംഇയ്യത്തുത്വലബ ഉര്‍ദുകോളെജ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വിജയിച്ചു. 1953ല്‍ കൊമേഴ്‌സില്‍ ബിരുദവും 1955ല്‍ സാമ്പത്തികശാസ്ത്രത്തില്‍ എം എയും 1958ല്‍ എല്‍ എല്‍ ബിയും 1964ല്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ എം എയും ഉന്നതമായ നിലയില്‍ നേടി. സ്റ്റുഡന്റ്‌സ് വോയ്‌സിനു പുറമെ ന്യൂ ഇറ, വോയ്‌സ് ഓഫ് ഇസ്‌ലാം, ചിരാഗെരാഹ് എന്നീ ഇസ്‌ലാമികാഭിമുഖ്യമുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. 1960 മുതല്‍ 1964 വരെ അദ്ദേഹം ‘ഇക്ബാല്‍ റിവ്യൂ’വിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നു. 1955 മുതല്‍ 1977 വരെ ഖുര്‍ശിദ് അഹ്‌മദ് കറാച്ചിയിലെ ഉര്‍ദു കോളെജിലും കറാച്ചി യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക വിഭാഗത്തിലും അധ്യാപകനായി.

ഇംഗ്ലീഷില്‍ ഇരുപത്തിനാലും ഉര്‍ദുവില്‍ പതിനാലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറെ സര്‍വകലാശാലകളില്‍ പഠന പ്രസംഗങ്ങള്‍ നടത്തിയ. മൗലാനാ മൗദൂദിയുടെ പല രചനകളും എഡിറ്റ് ചെയ്തതും അവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമാണ്. പാശ്ചാത്യാവശ്യങ്ങളോടുള്ള മൗദൂദിയുടെ നിശിതമായ എതിര്‍പ്പുകളെ അംഗീകരിച്ചുവെങ്കിലും പടിഞ്ഞാറിനെ പൂര്‍ണമായും അദ്ദേഹം നിരാകരിച്ചില്ല. 1968ല്‍ അദ്ദേഹം ബ്രിട്ടനിലേക്ക് പോവുകയും പത്തുകൊല്ലം അവിടെ താമസിക്കുകയും ചെയ്തു. ലോകത്തുടനീളം ഇസ്‌ലാമിക ദഅ്‌വത്ത് നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന ഖുര്‍ശിദാണ് ലെയ്‌സസ്റ്ററില്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 1969-72വരെ അദ്ദേഹം ലെയ്‌സസ്റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സന്ദേശവുമായി അദ്ദേഹം ഇക്കാലത്ത് ലോകത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്.

1978ല്‍ സുല്‍ഫിക്കര്‍ അലിഭൂട്ടോയെ സ്ഥാനഭ്രഷ്ടനാക്കി സിയാഉല്‍ ഹഖ്, പാകിസ്താനില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഖുര്‍ശിദ് അഹ്‌മദ് പാകിസ്താനിലേക്ക് മടങ്ങി. സിയാ ഗവണ്‍മെന്റില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ആസൂത്രണം, വികസനം, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ വകുപ്പ്. പ്ലാനിംഗ് കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1976ല്‍ മക്കയില്‍ നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് ഖുര്‍ശിദ് അഹ്‌മദ് ആയിരുന്നു. രണ്ടാം അന്താരാഷ്ട്ര സമ്മേളനം നടന്നത് ഇസ്‌ലാമാബാദിലാണ്. അന്ന് അതിന്റെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹമായിരുന്നു. പാകിസ്താനിലും വിദേശത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പലസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉന്നത പദവികള്‍ അലങ്കരിച്ച ഖുര്‍ശിദ് അഹ്‌മദ് 1986ല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് ഇക്കണോമിക്‌സിന്റെ ആദ്യത്തെ പ്രസിഡന്റായി. ഇപ്പോഴും അദ്ദേഹം തല്‍സ്ഥാനത്ത് തുടരുന്നു. 1985ല്‍ അദ്ദേഹത്തിന് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്നു നല്‍കിയ സംഭാവനകളുടെ പേരില്‍ ആദ്യത്തെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി) പ്രൈസ് ലഭിച്ചു. ഇസ്‌ലാമിന്ന് നല്‍കിയ സേവനത്തിന്റെ പേരില്‍ 1990ല്‍ ഫൈസ്വല്‍ അവാര്‍ഡും ഖുര്‍ശിദ് അഹ്‌മദിന്ന് ലഭിച്ചു.

ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തില്‍ ഒട്ടേറെ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്‍ട്രൊഡെക്ഷന്‍ ടു ഇസ്‌ലാമിക് ഇകണോമിക്‌സ്, ഇകണോമിക്‌സ് ഡവലപ്‌മെന്‍്‌റ് ആന്‍ ഇസ്‌ലാമിക് ഫ്രെയിംവര്‍ക്ക് തുടങ്ങിയവ സാമ്പത്തിക ശാസ്ത്രത്തെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താനുള്ള ഗൗരവപ്പെട്ട ഉദ്യമങ്ങളാണ്. ഖുര്‍ശിദ് അഹ്‌മദ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രസിദ്ധാന്ത ചര്‍ച്ചകളില്‍ നിന്ന് പ്രായോഗിക പാഠങ്ങളിലേക്കിറക്കിക്കൊണ്ടുവന്നു. ഇസ്‌ലാമിക ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടി നേരത്തെ തന്നെ വാദിച്ചതുമാണദ്ദേഹം. അദ്ദേഹം സിദ്ധാന്തങ്ങളെയും പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കി. അതു കൊണ്ട് തന്നെ ‘മുസ്‌ലിം ആക്ടിവിസ്റ്റ്- ഇക്കണോ മിസ്റ്റ്’ എന്നാണ് ഖുര്‍ശിദ് അഹമ്മദ് പൊതുസമൂഹത്തില്‍ അറിയപ്പെടുന്നത്‌

മുൻപത്തെ ലേഖനം ഗസ്‌നവീ ഭരണാധികാരികള്‍
അടുത്ത ലേഖനം ഖുത്ബുദ്ദീന്‍ ഷിറാസി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History