ഹോം > ഇസ്‌ലാം ഇന്ത്യയില്‍... > ഗസ്‌നവീ ഭരണാധികാരികള്‍

1 മിനിറ്റ് വായിച്ചില്ല

ഗസ്‌നവീ ഭരണാധികാരികള്‍

മധ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ രാഷ്ട്രീയവും സൈനികവുമായ ശക്തിയായി ഉദിച്ച ഒരു ഭരണകൂടമാണ് ഗസ്‌നവികള്‍. ഖുറാസാനും ഉത്തരേന്ത്യയുമായുള്ള ബന്ധങ്ങളെ ഗൗരവമായി സ്വാധീനിച്ച ഈ ഭരണാധികാരികള്‍, ഭരണകൂട ഘടന, സൈനിക വ്യാപനം, സാംസ്‌കാരിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ വ്യക്തമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യാ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ ഗസ്‌നവീ ഭരണാധികാരികൾ, അവരുടെ പങ്ക് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അവരുടെ ഭരണകാലം രാഷ്ട്രീയാധിപത്യത്തിന് പുറമേ വിജ്ഞാനവും കലയും സംരക്ഷിക്കപ്പെട്ട ഒരു ഘട്ടമായും വിലയിരുത്തപ്പെടുന്നു.

മഹ്‌മൂദ് ഗസ്‌നവി

എട്ട് നൂറ്റാണ്ടിലേറെക്കാലം നിലനിന്ന ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന് യഥാര്‍ഥത്തില്‍ അസ്തിവാരമിട്ട പ്രതിഭാധനനായ ഭരണാധികാരിയാണ് മഹ്‌മൂദ് അല്‍ഗസ്‌നവി. സബക്തകീന്റെ മകനും, തന്റെ സഹോദരനുമായ ഇസ്മാഈലിനെ പുറത്താക്കി ക്രി.വ. 998ലാണ് മഹ്‌മൂദ് അധികാരത്തിലെത്തിയത്. 1030 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. നാട്ടു പ്രഭുക്കളും സൈന്യവും അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും നല്‍കി.

സമര്‍ത്ഥനായ മഹ്‌മൂദ് പിതാവില്‍ നിന്നാണ് ഭരണപാഠങ്ങള്‍ അഭ്യസിച്ചത്. സൈന്യ നീക്കങ്ങളില്‍ വിദഗ്ധനായ ഈ യുവാവ് പിതാവിന്റെ കാലത്ത് നിരവധി വിജയങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തിരുന്നു.

അധികാരമേറ്റ മഹ്‌മൂദ് സ്വാഭാവികമായും രാജ്യ വിസ്തൃതിയില്‍ താല്പര്യം കാണിച്ചു. അക്കാര്യത്തില്‍ മത-ജാതി-വംശ പരിഗണനകള്‍ ആര്‍ക്കും നല്കിയില്ല. സാമാനികളുടെ കൈവശത്തിലിരുന്ന ഖുറാസാനാണ് ആദ്യം അദ്ദേഹം കൈവശപ്പെടുത്തിയത്. ബുഖാറ, സമര്‍ഖന്ദ്, റയ്യ്, ഇസ്ഫ്ഹാന്‍, ഹമദാന്‍ എന്നിവ ഒന്നൊന്നായി തന്റെ അധികാര പരിധിയിലേക്ക് കൊണ്ടുവന്ന് ദിഗ്വിജയങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലൂടെ ജൈത്രയാത്ര നടത്തിയപ്പോള്‍ രജപുത്ര സേനയടക്കമുള്ളവരാണ് മഹ്‌മൂദിന്റെ രണവീര്യത്തിനു മുന്നില്‍ അടിതെറ്റി വീണത്. പഞ്ചാബും പിടിച്ചടക്കിയ ശേഷം സിന്ധുനദി മുറിച്ചുകടന്ന് ക്രി.വ. 1004ല്‍ ഇന്നത്തെ ഇന്ത്യന്‍ അതിര്‍ത്തിയി ലെത്തി ഈ വീര ജേതാവ്.

അതിനിടെ ഗസ്‌നവിയുടെ ജൈത്രയാത്രക്ക് തടയിടാനായി ഉജ്ജൈന്‍, ഗ്വാളിയോര്‍, കലിംഗ, കനൂജ്, ഡല്‍ഹി, അജ്മീര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒന്നിച്ച് സൈനിക സഖ്യം രൂപീകരിച്ചു. ഈ സഖ്യം രജപുത്ര രാജാവ് ആനന്ദപാലിന് പിന്തുണ നല്‍കിയെങ്കിലും മഹ്‌മൂദിന്റെ കണിശതയാര്‍ന്ന യുദ്ധ തന്ത്രങ്ങള്‍ക്കു മുന്നില്‍ അവര്‍ അടിയറവ് പറഞ്ഞു. എന്നാല്‍ അവരില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകമാത്രമാണ് ഗസ്‌നവി ചെയ്തത്. ഇത് പിന്നീട് അദ്ദേഹത്തിന് തന്നെ വിനയായി. ഈ രാജാക്കന്‍മാര്‍ ഇടയ്ക്കിടെ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുമ്പോഴൊക്കെയും അവയെ അടിച്ചമര്‍ത്താന്‍ യുദ്ധം ചെയ്യേണ്ടിവന്നു.

സിന്ധു, ഝലം നദികള്‍ക്കിടയിലുള്ള പ്രദേശങ്ങള്‍ കാല്‍ക്കീഴിലാക്കിയ ഗസ്‌നവിക്ക് ഗുജറാത്ത് തീരത്തെ തുറമുഖ നഗരമായ സോമനാഥിലാണ് അല്പം വിയര്‍ക്കേണ്ടി വന്നത്. ഗസ്‌നവിയുടെ സൈന്യം രജപുത്ര വീര്യത്തിനു മുന്നില്‍ ആദ്യം ഒന്നു പതറിയെങ്കിലും ഒടുവില്‍ വിജയതീരമണഞ്ഞു. ഇരുപക്ഷത്തിനും ആളും അര്‍ത്ഥവും ഏറെ നല്‍കേണ്ടിവന്നു. 1025 ലായിരുന്നു ഈ യുദ്ധം.

പ്രജാവല്‍സലനും നീതിമാനും വിജ്ഞാന സ്‌നേഹിയുമായിരുന്നു മഹ്‌മൂദ് ഗസ്‌നവി. ആര്‍ക്കും അദ്ദേഹത്തോട് നേരിട്ട് പരാതി ബോധിപ്പിക്കാമായിരുന്നു. ഉടനടി പരിഹാരവും കണ്ടെത്തും. കല, ശാസ്ത്രം, സാഹിത്യം എന്നിവയെ അതിരറ്റ് സ്‌നേഹിച്ച ഇദ്ദേഹത്തിന്റെ ദര്‍ബാറില്‍ വിശ്രുതനായ കവി ഫിര്‍ദൗസി, ചരിത്രകാരനായ ഉതുബി എന്നിവരുണ്ടായിരുന്നു. വിജ്ഞാന വിസ്മയം അല്‍ബിറൂനി (ക്രി.വ. 973-1049) ഇദ്ദേഹത്തിന്റെ സമകാലികനാണ്.

ചരിത്രകാരന്‍മാരാല്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭരണാധികാരിയാണ് മഹ്‌മൂദ് ഗസ്‌നവി. എന്നാല്‍ പണ്ഡിതനും ഉറച്ച മുസ്‌ലിം ഭക്തനുമായ ഇദ്ദേഹമാണ് ഉത്തരേന്ത്യന്‍ നഗരങ്ങളായ ഗ്വാളിയോര്‍, സോമനാഥ്, മഥുര തുടങ്ങിയിടങ്ങളില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചത്.

ഗാമാനികള്‍, കര്‍ഖാനികള്‍, സയാറികള്‍, ബുവൈഹികള്‍ തുടങ്ങിയ വൈദേശിക ശക്തികള്‍ക്കെതിരെയും പട നയിച്ചു.

33 വര്‍ഷക്കാലം അധികാരം വാണ ഗസ്‌നവി ക്രി.വ. 1030 (ഹി. 421) ലാണ് നിര്യാതനാവുന്നത്.

ഗസ്‌നവീ ഭരണാധികാരികള്‍

രണ്ടു ശതാബ്ദത്തിലേറെ നീണ്ടു നിന്ന ഗസ്‌നവീ ഭരണകാലത്ത് മഹ്‌മൂദിനു ശേഷവും, പതിനൊന്നു പേര്‍ അധികാരം വാണു. അദ്ദേഹത്തിനു ശേഷം ഭരണത്തിലേറിയ ഗസ്‌നവി ഭരണാധികാരികള്‍ മുഹമ്മദ് (രണ്ടു തവണ), മസ്ഊദ്, മൗദൂദ്, മസ്ഊദ് രണ്ടാമന്‍, അലി, അബ്ദുര്‍റശീദ്, ത്വഗ്‌റിന്‍ ബൂദാന്‍, ഫര്‍റൂഖ് സാദ, ഇബ്‌റാഹീം, മസ്ഊദു ബ്‌നു ഇബ്‌റാഹീം, ശര്‍സാദ്, അറിസ്‌ലാന്‍ ശാഹ്, ബഹ്‌റാം ശാഹ്, ഖുസ്‌റൂ ശാഹ്, ഖുസ്‌റു മാലിക് എന്നിവരായിരുന്നു. ഇവരില്‍ എടുത്തു പറയേണ്ടവര്‍ മഹ്‌മൂദിന്റെ പുത്രന്‍ മസ്ഊദ് ഒന്നാമന്‍, ഇബ്‌റാഹീം എന്നിവര്‍ മാത്രമാണ്. വിശാലമായ ഒരു രാജ്യത്തെ നിയന്ത്രിക്കാനുള്ള പ്രതിഭയോ കാര്യശേഷിയോ ഉള്ളവരായി ഗസ്‌നവീ കുലത്തില്‍ പിന്നീട് ആരും ഉദയം ചെയ്തില്ലെന്നതാണ് തകര്‍ച്ചക്ക് മുഖ്യ ഹേതുവായത്.

മഹ്‌മൂദിന്റെ നിര്യാണത്തോടെ സല്‍ജൂക്ക് ആക്രമണമുണ്ടായി. വടക്കു കിഴക്കന്‍ ഭാഗങ്ങള്‍ അവര്‍ പിടിച്ചപ്പോള്‍ അഫ്ഗാനിലും പാക്കിസ്താനിലും മാത്രമായിച്ചുരുങ്ങി ഗസ്‌നവി സല്‍ത്വനത്ത്. 1059 മുതല്‍ 40 വര്‍ഷക്കാലം വാണ ഇബ്‌റാഹീമാണ് ഗസ്‌നവി ഭരണത്തിന് നവോന്‍മേഷം നല്‍കിയത്. ഇദ്ദേഹം ഡല്‍ഹി വരെയുളള സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയും ബനാറസ് വരെ പടയോട്ടം നടത്തുകയും ചെയ്തു.

മതഭക്തനും ജനസേവനകനുമായിരുന്ന ഇബ്‌റാഹീം, ഖലീഫ ഉമറി(റ)നെപ്പോലെ, ഗസ്‌നി നഗരത്തില്‍ രാത്രികാല നിരീക്ഷണം നടത്തിയിരുന്നു. ഖുര്‍ആന്‍ എഴുതിയും മതപഠന കേന്ദ്രങ്ങളും പള്ളികളും തുറന്നും മത സേവനം നടത്തിയ ഈ ഭരണാധികാരി, ജനങ്ങള്‍ക്കായി വീടുകളും യാത്രക്കാര്‍ക്കായി മുസാഫിര്‍ ഖാനകളും പണിത് പ്രജാസേവനത്തിനും മുന്നിട്ടിറങ്ങി.

പാക്കിസ്താന്റെയും ഉത്തരേന്ത്യയുടെയും മണ്ണില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് വിത്തിട്ട ഗസ്‌നവി ഭരണം 1186ല്‍, ശിഹാബുദ്ദീന്‍ അല്‍ഗോര്‍ മാഹോര്‍ പിടിച്ചടക്കിയതോടെ നിലംപതിക്കു കയായിരുന്നു. 210 വര്‍ഷമാണ് ഗസ്‌നവികള്‍ ചെങ്കോലേന്തിയത്.

 

 

മുൻപത്തെ ലേഖനം ഗോറി ഭരണകൂടം
അടുത്ത ലേഖനം ഖുര്‍ശിദ് അഹ്‌മദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History