ഹോം > സ്വാതന്ത്ര്യസമര പോരാളികള്‍... > ഉണ്ണിമൂസ്സ മൂപ്പന്‍

1 മിനിറ്റ് വായിച്ചില്ല

ഉണ്ണിമൂസ്സ മൂപ്പന്‍

ഉള്ളടക്കം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറില്‍ പടപൊരുതിയ ആദ്യത്തെ മുസ്‌ലിം സേനാനിയായിരുന്നു ഉണ്ണിമൂസ മൂപ്പന്‍. അചഞ്ചലമായ ധീരതയും അനിതരമായ ആജ്ഞാശക്തിയും കൈമുതലായ പോരാളി. സവര്‍ണ ജന്മികളോടും അവരെ താങ്ങിനിര്‍ത്തിയ ബ്രിട്ടീഷ് അധികാരികളോടും പടപൊരുതി ധീരമരണത്തിന് നെഞ്ചുവിരിച്ച അത്തന്‍ കുരിക്കള്‍ക്കും ചെമ്പന്‍ പോക്കര്‍ക്കുമൊപ്പം മാപ്പിള പ്രഭുവായ ഉണ്ണിമൂസ മൂപ്പനുമുണ്ടായിരുന്നു.

unni moosa moopan

മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിനു ശേഷം നിലവില്‍ വന്ന ശ്രീരംഗപട്ടണം സന്ധി അനുസരിച്ച് 1972ല്‍ മലബാര്‍, ഇംഗ്ലീഷ് കമ്പനിയുടെ അധികാരത്തിനു കീഴില്‍ വന്നു. മലബാറില്‍ നമ്പൂതിരി, നായര്‍ സമുദായങ്ങളുടെ പിന്തുണ തേടാനായി ബ്രിട്ടീഷുകാര്‍ പല അടവുകളും പയറ്റി. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മലബാറിലെ സ്ഥലങ്ങളെല്ലാം മാപ്പിളമാര്‍ക്ക് വില്‍പന നടത്തി തിരുവിതാംകൂറിലേക്ക് കുടിയേറിയ ജന്മിമാരെയെല്ലാം തിരിച്ചുകൊണ്ടുവന്ന്, പൂര്‍വികമായി തങ്ങളുടേതെന്ന് അവര്‍ അവകാശം പറഞ്ഞ സ്ഥലങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ അവര്‍ക്ക് പതിച്ചുകൊടുത്തു. അതോടെ സ്വന്തം സ്ഥലങ്ങളിലുള്ള അവകാശം കൂടി നഷ്ടപ്പെട്ട അവസ്ഥയിലായിത്തീര്‍ന്നത് പരിമിതമായ എണ്ണമുള്ള മുസ്‌ലിം പ്രഭുക്കളായിരുന്നു.

സ്ഥാനഭ്രഷ്ടരാക്കപ്പെട്ട നാടുവാഴികളെയും പ്രഭുക്കളെയും അതാത് സ്ഥലങ്ങളില്‍ പുന:പ്രതിഷ്ഠ നടത്തി, അവരെ ഉപകരണങ്ങളാക്കി തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള വെള്ളക്കാരുടെ ശ്രമം തീ പാറുന്ന പോരാട്ടങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. മാപ്പിള പ്രഭുക്കളായ അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറും ഉണ്ണിമൂസ മൂപ്പനുമാണ് ഈ പോരാട്ടങ്ങള്‍ക്കെല്ലാം മുന്നില്‍ നിന്നത്. ഈ ധീരന്‍മാര്‍ മൂന്നുപേരും ബ്രിട്ടീഷ് തോക്കിനു മുന്നില്‍ വീരമരണം വരിക്കുകയും ചെയ്തു.
ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, ഇംഗ്ലീഷുകാരോട് സംഘടിതമായി എതിരിട്ട ആദ്യത്തെ സേനാനിയാണ് എളംപുളശേരി അംശത്തില്‍ ഉണ്ണിമൂസ മൂപ്പന്‍. പാലക്കാട് ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലായിരുന്നു എളംപുളശേരി. മൂപ്പന്‍ എന്നത് സ്ഥാനപ്പേരായിരുന്നു. മൈസൂര്‍ ഭരണകാലത്ത് ഓരോ ദേശത്തിന്റെയും ക്രമസമാധാന സംരക്ഷണത്തിനും നികുതി പിരിവിനുമായി മൂപ്പന്‍മാരെ നിയമിക്കുമായിരുന്നു. നേതാവ്, മേലാളന്‍ എന്ന അര്‍ഥത്തിലാണ് ‘മൂപ്പന്‍’ വിളിപ്പേരായത്. ഇംഗ്ലീഷ് രേഖകളില്‍ മൂപ്പന്‍ എന്നതിന് ‘മൂത്ത’ എന്നാണുള്ളത്. ഉണ്ണിമൂത്ത എന്നാണവരുടെ പ്രയോഗം. ടിപ്പുവിന്റെ വിശ്വസ്ത സേവകനെന്ന നിലയില്‍ ഇംഗ്ലീഷുകാരോടുള്ള യുദ്ധങ്ങളില്‍ ഉണ്ണിമൂസ മൂപ്പന്‍ സജീവമായിരുന്നു. എളംപുളശേരി അംശം അദ്ദേഹത്തിന്റെ പൂര്‍വിക സ്വത്തായിരുന്നു.

പശ്ചിമ ഘട്ടത്തിലെ സുരക്ഷിതങ്ങളായ പാറക്കെട്ടുകളും ഒളിപ്പോരിനു പറ്റിയ ചെറിയ കാടുകളും ഉണ്ണിമൂസക്ക് നല്ല നിശ്ചയമുള്ളതിനാല്‍ മലമ്പ്രദേശങ്ങളില്‍ സുരക്ഷിത വലയങ്ങളോടു കൂടിയ വലിയ കെട്ടിടങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. അവയില്‍ സായുധരായ പടയാളികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. ഉണ്ണിമൂസയെ വരുതിയിലാക്കാന്‍ മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിയിട്ടും പരാജയപ്പെട്ടപ്പോള്‍ സൈനികമായി നശിപ്പിക്കാനായി ശ്രമം. വേലത്തിരിയിലെത്തിയ സൈന്യം ഉണ്ണിമൂസയുടെ പ്രധാന താവളം ഒരു ദിവസത്തെ തുറന്ന യുദ്ധം കൊണ്ട് പിടിച്ചെടുത്തു. ഉണ്ണിമൂസ, തന്റെ അനുയായികളോടൊപ്പം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറി. ഉണ്ണിമൂസയുടെ കൊട്ടാരത്തില്‍ ടിപ്പുസുല്‍ത്താന്റെ ധാരാളം കത്തുകള്‍ കണ്ടുകിട്ടിയെന്ന് ബ്രിട്ടീഷ് രേഖകള്‍ പറയുന്നു.

മൈസൂര്‍ നവാബുമാര്‍ ചെയ്തതുപോലെ ലഹള ബാധിച്ച ദേശങ്ങളില്‍ മൂപ്പന്‍മാരെ നിയോഗിക്കണമെന്ന മേജര്‍ ഡോയ് ശിപാര്‍ശയും പ്രലോഭനങ്ങളുമൊന്നും ഉണ്ണിമൂസ ചെവിക്കൊണ്ടില്ല. മേജര്‍ ഹാര്‍ട്ടലിയുടെയും ഡോയുടെയും നേതൃത്വത്തില്‍ സേനകള്‍ ഉണ്ണിമൂസക്ക് എതിരെ നീങ്ങി. ഇവരെ സഹായിക്കാന്‍ സാമൂതിരിയോട് രണ്ടായിരം നായര്‍ പടയാളികളെയും ആവശ്യപ്പെട്ടിരുന്നുവത്രെ. നികുതിപിരിവിനുള്ള അവകാശം നഷ്ടപ്പെട്ടതിന്റെ പേരില്‍ ബ്രിട്ടീഷുകാരുമായി ഇടഞ്ഞു നിന്നിരുന്ന സാമൂതിരി വംശത്തിലെ പടിഞ്ഞാറെ കോവിലകവും പാലക്കാട് ദേശത്തെ രാജവംശത്തിലുള്ള കുഞ്ചി അച്ഛനും പിന്നീട് ഉണ്ണിമൂസയുടെ സഹായികളായി മാറി. ക്യാപ്റ്റന്‍ ബള്‍ച്ചലിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സേന കലാപകാരികളെ നേരിട്ടു. ചെറുത്തുനില്‍പില്‍ രക്ഷയില്ലാതെ സൈന്യങ്ങളുമായി പടിഞ്ഞാറെ കോവിലകം തമ്പുരാക്കന്‍മാര്‍ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. കുഞ്ചി അച്ഛനാകട്ടെ പാലക്കാട് കോട്ടയിലെത്തി മേജര്‍ റാംനേക്ക് കീഴടങ്ങി. മരണം വരെ അദ്ദേഹത്തെ തലശ്ശേരി കോട്ടയില്‍ തടവുകാരനാക്കി പാര്‍പ്പിച്ചു.

കൂടെയുള്ള പലരും കൊഴിഞ്ഞെങ്കിലും ഉണ്ണിമൂസ കൂടുതല്‍ സൈന്യത്തെ സംഘടിപ്പിച്ച് മുന്നോട്ടു നീങ്ങിയപ്പോള്‍ കമ്പനി ഒത്തുതീര്‍പ്പുമായി രംഗത്തെത്തി. ഉണ്ണിമൂസയും മേജര്‍ മുറേയും 1793 മേയ് നാലിന് ഒത്തുതീര്‍പ്പില്‍ ഒപ്പുവെച്ചുവെങ്കിലും അതും ഫലവത്തായില്ല. ടിപ്പുവിനോടുള്ള സ്‌നേഹത്തിന്‍െയത്ര വിരോധം കമ്പനിയോടുണ്ടായിരുന്ന ഉണ്ണിമൂസ വഴങ്ങാതായപ്പോള്‍ വീണ്ടും രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടു. പിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ക്യാപ്റ്റന്‍ മെഗ്‌ഗോണാള്‍ഡിന്റെ നേതൃത്വത്തിലുണ്ടായ പട്ടാളനീക്കത്തില്‍ പന്തല്ലൂര്‍ മലയിലുണ്ടായിരുന്ന വീടും കോട്ടകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വീണ്ടും തുടര്‍ന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയതോടെ അവര്‍ ഉണ്ണിമൂസക്കും മാപ്പിളമാര്‍ക്കും മാപ്പ് പ്രഖ്യാപിച്ചു. ഈ നയംമാറ്റത്തെ അറപ്പോടെ കണ്ട ഉണ്ണിമൂസയും ചെമ്പന്‍ പോക്കറും മലബാര്‍ ജനതയെ അഭിസംബോധന ചെയ്ത് ഒരു ‘ഓല’ പുറത്തിറക്കി. ഇംഗ്ലീഷ് ഭരണവുമായി യാതൊരു കാരണത്താലും യോജിക്കരുതെന്നും അവരോട് സന്ധിയില്ലാ സമരം നടത്തുന്ന തങ്ങളുമായി സര്‍വാത്മനാ യോജിക്കണമെന്നും ആഹ്വാനം ചെയ്തു. കമ്പനി പുതിയങ്ങാടി തങ്ങളുടെ ഒത്താശയോടെ നേതാക്കന്‍മാരെ പിടികൂടാന്‍ പദ്ധതിയിട്ടെങ്കിലും അതും വിഫലമായി. കലക്ടര്‍ ബേബറിന്റെ സേനാവിഭാഗത്തെ ഉണ്ണിമൂസയും കൂട്ടരും പരാജയപ്പെടുത്തിയത് ബ്രിട്ടീഷ് ക്യാമ്പുകളില്‍ കൂടുതല്‍ ഭീതി പരത്തി.

ഇതേ സമയത്താണ് പഴശ്ശിരാജയും സംഘവും വയനാടന്‍ മലകളില്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നത്. ഇതറിഞ്ഞതോടെ ഉണ്ണിമൂസയും കൂട്ടരും പഴശ്ശിരാജക്ക് ശക്തിപകര്‍ന്നു. കാടുകളിലും മലകളിലും പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തിയിരുന്ന അവര്‍ക്ക് ആയുധവും ഭക്ഷണവും പുറമേനിന്ന് എത്തിച്ചുകൊടുക്കുന്നത് ഉണ്ണിമൂസയുടെ ശിക്ഷണം ലഭിച്ച, വിശ്വസ്ത സേവകരായിരുന്നു. ഇക്കാരണത്താല്‍ ഉണ്ണിമൂസയുടെ അനുയായികളെന്ന് സംശയിച്ചവരുടെയല്ലാം സ്വത്ത് കമ്പനി കണ്ടുകെട്ടുകയുണ്ടായി. എത്ര വലിയ ആനുകൂല്യങ്ങള്‍ വെച്ചുനീട്ടിയാലും ഉണ്ണിമൂസയെ ഒറ്റുകൊടുക്കാന്‍ മലനാട്ടില്‍ ആരെയും കിട്ടിയില്ലെന്നതാണ് അഭിമാനകരമായ ചരിത്രം.

പഴശ്ശിരാജയോടൊപ്പം ചേര്‍ന്ന് അന്തിമസമരത്തിന് ഉണ്ണിമൂസ തയ്യാറെടുത്തു. പക്ഷേ, കമ്പനിയുടെ വമ്പന്‍ ശക്തിക്കുമുന്നില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ ആ പോരാളികള്‍ക്ക് കഴിഞ്ഞില്ല. 1802 ജൂണില്‍ ക്യാപ്റ്റന്‍ വാര്‍ട്ട്‌സന്റെ സൈന്യത്തെ നേരിട്ട ഉണ്ണിമൂസ പെരിന്തല്‍മണ്ണയിലെ സ്വന്തം കോട്ടയില്‍ വെച്ച് വെള്ളപ്പട്ടാളത്തിന്റെ നിറതോക്കിന് മുമ്പില്‍ ‘ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബര്‍’ എന്നുറക്കെ ഉരുവിട്ട് ധീരമരണം വരിച്ചു.

കാര്യമായ സ്വത്തും കരുത്തുറ്റൊരു ജീവിതവും ജന്‍മരാജ്യത്തിനായി ത്യജിച്ച ധീരനായൊരു ദേശാഭിമാനിയെ അതേ ജന്‍മരാജ്യവും സ്വാതന്ത്യമാസ്വദിച്ച പിന്‍മുറയും ഒട്ടും മാനിച്ചില്ലെന്നതാണ് പില്ക്കാല ചരിത്രം. 1921ലെ ഖിലാഫത്ത് വിപ്ലവത്തില്‍ ആലി മുസ്‌ലിയാരോടൊപ്പം തൂക്കിലേറ്റപ്പെട്ട എളംപുളശേരി മൊയ്തീന്‍ കുട്ടി ഹാജി ഉണ്ണിമൂസ മൂപ്പന്റെ സന്താന പരമ്പരയില്‍ പെട്ടയാളാണ്.

മുൻപത്തെ ലേഖനം ഉപ്പി സാഹിബ്
അടുത്ത ലേഖനം ഈജിപ്തിലെ മംലൂക് ഭരണകൂടം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History