ഹോം > സാംസ്‌കാരിക രംഗം... > വൈക്കം മുഹമ്മദ് ബഷീര്‍

1 മിനിറ്റ് വായിച്ചില്ല

വൈക്കം മുഹമ്മദ് ബഷീര്‍

ഉള്ളടക്കം

മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ ബഷീര്‍ എന്ന കഥാകാരനെ തേടിയെത്തി.

Vaikom Muhammad Basheer

ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പില്‍ കായി അബ്ദുറഹിമാന്‍-കുഞ്ഞാത്തുമ്മ ദമ്പതിമാരുടെ മകനായി 1908 ജനുവരി 21 ന് ബഷീര്‍ ജനിച്ചു. സാഹസികമായിരുന്നു ജീവിതം. അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ കാണാന്‍ അതിസാഹസികമായി ബഷീര്‍ കോഴിക്കോട്ടെത്തി.

സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. ജയില്‍വാസമനുഭവിച്ചു. ‘ഉജ്ജീവനം’ വാരികയില്‍ ‘പ്രഭ’ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന തീപ്പൊരി ലേഖനങ്ങളായിരുന്നു ആദ്യരചനകള്‍. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. പല വേഷങ്ങള്‍ കെട്ടി. സന്ന്യാസി, സൂഫി, പാചകക്കാരന്‍, മാജിക്കുകാരന്‍ എല്ലാം അതില്‍ പെടും. ഇന്ത്യ വിട്ടു പുറത്തുപോയി, ഒന്‍പതു വര്‍ഷം നീണ്ട അലച്ചിലിനു ശേഷം തിരിച്ചുവന്നു. പിന്നീടാണ് ബേപ്പൂര്‍ ‘വൈലാലില്‍’ താമസമാക്കിയത്.

നീണ്ട യാത്രയില്‍ താന്‍ അനുഭവിച്ച ജീവിതം തന്നെയാണ് ബഷീറിന്റെ സാഹിത്യം. ‘ബഷീര്‍ സാഹിത്യം’ എന്നത് മലയാളത്തിലെ ഒരിനമായി മാറിയത് അതിന്റെ ലാളിത്യവും ജീവിതസ്പര്‍ശവും മൂലമായിരുന്നു. സാമാന്യം മലയാള ഭാഷയറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം ആസ്വദിക്കാനാവും. ചിരിക്കാനും ചിന്തിക്കാനും ഏറെ വകയുണ്ടതിന്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞ ബഷീറിന്റെ കഥാപാത്രങ്ങള്‍ ജീവസ്സുറ്റതും കാലാതിവര്‍ത്തിയുമായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ നായകരാവുന്ന, ഉന്നതര്‍ക്കു മാത്രം ദഹിക്കുന്ന മലയാള സാഹിത്യത്തെ ജനകീയമാക്കിയതില്‍ ബഷീറിന്റെ സ്ഥാനം അദ്വിതീയമാണ്. മലയാള സാഹിത്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം വിഷയമാകാതിരിക്കുകയും കേവലം വില്ലന്‍ കഥാപാത്രങ്ങളായി ഒറ്റപ്പെട്ട മുസ്‌ലിം നാമങ്ങള്‍ ചിത്രീകരിക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ അത് തിരുത്തിക്കുറിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുസ്‌ലിം സമുദായത്തെ മുഖ്യധാരയിലേക്ക് ആനയിക്കുകയും അതേസമയം സമുദായത്തില്‍ നിലനിന്നിരുന്ന ഒട്ടനവധി അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തു ആ മഹാസാഹിത്യകാരന്‍.

അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വൈവിധ്യസമൃദ്ധിയിലൂടെ മലയാള വായനയെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീര്‍. ദര്‍ശനവും ആത്മീയതയും നര്‍മവും സാമൂഹികതയും ഓരോ വരിയിലും ഒളിപ്പിച്ച ബഷീറില്‍ നിന്ന്, ആത്മീയ ശകലങ്ങളെ പേര്‍ത്തെടുക്കുമ്പോള്‍ മലയാളം കണ്ട ‘മഹാനായ പ്രബോധകന്‍’ എന്ന് സമ്മതിക്കാതിരിക്കാന്‍ ന്യായങ്ങള്‍കാണുന്നില്ല. മലയാള സാഹിത്യം ഇതുവരെ കൈവരിച്ച ഔന്നത്യങ്ങളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍.

മലയാള സാഹിത്യത്തിലെ നവോത്ഥാന തലമുറയിലാണ് ബഷീറിന്റെ വരവ്. പുരോഗമന കലാപ്രസ്ഥാനക്കാരായ തകഴി ശിവശങ്കരപിള്ള, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെപ്പോലെ ഭൗതികവാദപരവും തൊഴിലാളി വര്‍ഗ ചിന്താധിഷ്ഠിതവുമായ ജീവിത ദര്‍ശനങ്ങളല്ല അക്കാലം മുതല്‍ ബഷീര്‍ പ്രകടിപ്പിച്ചത്. അതിസാധാരണക്കാരായ നാട്ടുമനുഷ്യന്റെ വിഹ്വലതകളിലൂടെയും വിചാരങ്ങളിലൂടെയും പരമകാരുണ്യവും അതീവ സ്‌നേഹവും പകര്‍ന്നു തരുന്ന അഭൗതികമായൊരു പ്രപഞ്ചചൈതന്യത്തെപ്പറ്റിയാണ് ബഷീര്‍ പറഞ്ഞുതന്നത്.

”ഇതൊക്കെ എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാരണത്തെപറ്റി ഓര്‍മ വരുന്നത്. പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം ഇതിനെയാണ് ഞാന്‍ ദൈവം എന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദി ബ്രഹ്‌മം, ഇതാകുന്നു സനാതന സത്യം.” (ബഷീര്‍: സംഭാഷണങ്ങള്‍, 106).

കൊളോണിയല്‍ അധികാരത്തിന്റെ ആനുകൂല്യത്തോടെഇംഗ്ലീഷും പുത്തന്‍ മലയാളവും സ്വന്തമാക്കിയ ക്രിസ്ത്യന്‍ സമുദായം സാഹിത്യരംഗത്തും മുന്നേറി. കണ്ടത്തില്‍ ചെറിയാന്‍ മാപ്പിളയും സിസ്റ്റര്‍ മേരി ബനീഞ്ജയും സമുദായത്തിനപ്പുറത്തും ഇടം നേടി. എന്നാല്‍ ഈ പൊതു മണ്ഡലത്തിലൊന്നും മുസ്‌ലിംകള്‍ക്ക് ഇടമില്ലായിരുന്നു.

”മുസ്‌ലിംകള്‍ പൊതുവെ വിദ്യാഭ്യാസപരമായകാര്യങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. അര്‍ഥം അറിയാതെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കും. അര്‍ഥം അറിയാതെ നമസ്‌കരിക്കാനുള്ള വകയും പള്ളിയില്‍ മുസ്‌ലിയാക്കന്മാര്‍ നടത്തുന്ന രാപ്രസംഗങ്ങളില്‍ നിന്നുകിട്ടുന്ന അറിവുമാണ് അവര്‍ക്കുണ്ടായിരുന്നത്. ഈ അറിവുകള്‍ അധികവും കെട്ടുകഥകളായിരുന്നു” (ഓര്‍മയുടെ അറകള്‍:13).

നാട്ടു മനുഷ്യന്റെ ധീരതയോടെ, കഥകളുടെസംഭരണികളായ ഒരുപിടി കഥാപാത്രങ്ങളുമായി ബഷീര്‍ വന്നതോടെ മുസ്‌ലിം സാമൂഹിക ജീവിതത്തിന് മലയാളത്തില്‍ ഇടം ലഭിച്ചു. അത്തരം രചനകളില്‍ ആദ്യത്തേത് ബാല്യകാലസഖി ആയിരുന്നു.

പ്രാമാണിക രീതിയോട്കലഹിച്ച് നാട്ടു മനുഷ്യന്റെ പച്ചഭാഷയിലേക്ക് ബഷീര്‍ എഴുത്തിനെ നട്ടുവളര്‍ത്തി.

സവര്‍ണതയെ പേറി നിന്ന മലയാള സാഹിത്യത്തില്‍ നിന്ന് സ്വയം മോചിതനായ ശേഷം, മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന മുസ്‌ലിം സമുദായത്തെ ഉണര്‍ത്താനാണ് ബഷീര്‍ പരിശ്രമിച്ചത്. അനിയന്ത്രിതമായ ബഹുഭാര്യത്വം, പുരോഹിതന്മാരുടെ അധികാരം, അക്ഷരജ്ഞാനമില്ലായ്മ എന്നിങ്ങനെ സമുദായത്തിലള്ളിപ്പിടിച്ച അഴുക്കുകളെ ബഷീറിന്റെ വരികള്‍ നിശിതമായി വിമര്‍ശിച്ചു. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലും അനേകം ചെറുകഥകളും ഇതിന്റെ സാക്ഷ്യമാണ്.

‘അനല്‍ഹഖ്’ എന്ന കഥയില്‍ അദ്വൈത സ്വാധീനവും സൂഫീ ചിന്തയും കടന്നകൂടിയതിനെ ക്കുറിച്ച് പിന്നീട് ബഷീര്‍ എഴുതി: ”ഇന്നാണെങ്കില്‍ ഞാന്‍ അത് എഴുതുകയില്ല. ഹഖും ബ്രഹ്‌മവും ഒന്നേയുള്ളൂവെന്ന് ഇന്നെനിക്കറിയാം. അല്ലാഹു മാത്രം. അല്ലാഹു മാത്രമാണ് സത്യം.” (ചെറിയമുണ്ടം അബ്ദുര്‍റസ്സാഖിനെഴുതിയ കത്ത്. പുനപ്രസിദ്ധീകരണം: ധിഷണ മാസിക).

പരമ്പരാഗതമായി കൈമാറിക്കിട്ടിയ വഴികളിലൂടെ മാത്രമല്ല, ബഷീര്‍ അല്ലാഹുവിനെ കണ്ടെത്തിയത്. സര്‍ഗാത്മകത കൊണ്ട് അനുഗൃഹീതമായ ഒരാള്‍ക്ക് മറ്റു വഴികളും സാധ്യമാണ്.

മതേതര മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ കൊതിക്കുന്ന മുസ്‌ലിം എഴുത്തുകാര്‍ക്കിടയില്‍ തീര്‍ച്ചയായും ബഷീര്‍ വ്യത്യസ്തനായിരുന്നു. ‘അല്ലാഹു’വെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞ്, ഖുര്‍ആനിനെഹൃദയത്തിലേറ്റുവാങ്ങി, ജനിമൃതികളുടെ അനന്ത വിസ്മയത്തെ ഇസ്‌ലാമിക ആത്മീയതകൊണ്ട് പൂരിപ്പിച്ച്, അല്ലാഹുവിന്റെ ഖജനാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു, കടന്നു പോയ വൈക്കം മുഹമ്മദ് ബഷീര്‍.

ബഷീര്‍ ഒരെയൊരു കവിത മാത്രമേ എഴുതിയട്ടുള്ളു. ‘യാ ഇലാഹി’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിലെഴുതിയ അനശ്വരപ്രകാശം. ഈ കവിത അല്ലാഹുവിനെക്കുറിച്ചാണ്. അതിവിപുലമായ ആശയലോകങ്ങളെ കൊച്ചുവരികളിലൊതുക്കി വെച്ച ജ്ഞാനസാഗരമാണ് ഈ കവിത.

വൈകിയാണ് ബഷീര്‍ വിവാഹിതനായത്. ഭാര്യ: ഫാബി ബഷീര്‍. മക്കള്‍: അനീസ്, ശഹാന. തന്റെ സഹോദങ്ങളായ പാത്തുമ്മയും അബ്ദുല്‍ ഖാദറും ജീവിതത്തിലെന്ന പോലെ തന്റെ കഥാപാത്രങ്ങള്‍ കൂടിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. 1943 ല്‍ പ്രസിദ്ധീകൃതമായ പ്രഥമ കൃതി ‘പ്രേമലേഖനം’ നോവല്‍ മുതല്‍ 1997 ല്‍ മരണാനന്തം പ്രസിദ്ധീകരിക്കപ്പെട്ട ‘യാ ഇലാഹി’ വരെ നാല്പതോളം കൃതികള്‍ വൈക്കം മുഹമ്മദ് ബഷീര്‍ കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ചൈനീസ്, ജപ്പാനീസ് ഭാഷകളിലേക്ക് ബഷീര്‍ സാഹിത്യങ്ങളില്‍ പലതും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 

മുൻപത്തെ ലേഖനം വൈക്കം സെയ്ത് മുഹമ്മദ്
അടുത്ത ലേഖനം വെളിയങ്കോട് ഉമര്‍ ഖാദി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History