ഹോം > പരലോകം... > അന്ത്യനാളിന്റെ അടയാളങ്ങള്‍

1 മിനിറ്റ് വായിച്ചില്ല

അന്ത്യനാളിന്റെ അടയാളങ്ങള്‍

അന്ത്യനാൾ (യൗമുൽ ഖിയാമഃ) എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. ഈ പ്രപഞ്ചത്തിന് ഒരവസാനമുണ്ട്‌. അത്‌ എപ്പോൾ സംഭവിക്കും എന്നത്‌ പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രമേ അറിയൂ. പ്രവാചകന്മാർക്കോ മലക്കുകൾക്കോ പോലും അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വിശ്വാസികൾക്ക് മുന്നറിയിപ്പും പാഠവുമാവുന്ന ചില അടയാളങ്ങളെയും ദൃഷ്ടാന്തങ്ങളെയും കുറിച്ച് വിശുദ്ധ ഖുർആനിലൂടെയും നബി (സ്വ)യുടെ വചനങ്ങളിലൂടെയും ഇസ്‌ലാം വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്.
ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ് മഅ്ജൂജ്, അൽ മസീഹുദ്ദജ്ജാല്‍, അജ്ഞതയും കൊലപാതകവും, സൂര്യന്റെ പടിഞ്ഞാറുള്ള ഉദയം, ഈസാനബിയുടെ പുനരാഗമനം തുടങ്ങിയ പ്രമാണബദ്ധമായ അന്ത്യനാളിന്റെ അടയാളങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്

അന്ത്യസമയം എപ്പോഴാണ് സംഭവിക്കുകയെന്ന് അല്ലാഹു ഒരാള്‍ക്കും അറിയിച്ചു കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ക്കോ മലക്കുകള്‍ക്കോ പോലും ഇക്കാര്യം അറിയിക്കപ്പെട്ടിട്ടില്ല. ഒരിക്കല്‍ മതകാര്യങ്ങള്‍ സ്വഹാബികള്‍ക്ക് ചോദ്യോത്തര രീതിയില്‍ പഠിപ്പിക്കാന്‍ ജിബ്‌രില്‍(അ) എന്ന മലക്കിനെ പ്രവാചകന്റെ സന്നിധിയിലേക്ക് അല്ലാഹു അയച്ചു. മനുഷ്യരൂപം പൂണ്ട് വന്ന മലക്ക് നബി(സ്വ)യോട് ചോദിച്ചു. ”അന്ത്യനാള്‍ എപ്പോഴാണ്? നബി(സ്വ)യുടെ മറുപടി ‘ആ വിഷയത്തില്‍ ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ വിവരമുള്ളവനല്ല” (മുസ്‌ലിം) 1.

എന്നാല്‍ അന്ത്യനാളിന്റെ കൃത്യമായ സമയം പഠിപ്പിച്ചിട്ടില്ലെങ്കിലും ചില അടയാളങ്ങളെയും സൂചനകളേയും കുറിച്ച് ഇസ്‌ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സത്യ നിഷേധികളെ ലക്ഷ്യം വെച്ച് ചോദിക്കുന്നു. ‘‘ഇനി അന്ത്യസമയം പെട്ടെന്നവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അത് അവര്‍ക്ക് വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉദ്‌ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും!” (47:18).

ഇവിടെ അന്ത്യനാളിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു എന്ന അല്ലാഹുവിന്റെ അറിയിപ്പ് രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. അന്ത്യനാളിന്ന് ചില അടയാളങ്ങളുണ്ട് എന്നും അതില്‍ ചിലത് ഇതിനകം സംഭവിച്ചു കഴിഞ്ഞുവെന്നും മറ്റു ചിലത് വൈകാതെ സംഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തത്വത്തില്‍ സംഭവിച്ച ഫലം തന്നെയാണതിനെന്നും.

സംഭവിച്ചു കഴിഞ്ഞ ഒരു പ്രധാന അടയാളമാണ് തിരുമേനി(സ്വ)യുടെ നിയോഗം. അതുകൊണ്ടാണ് അവിടുന്ന് ഒരിക്കല്‍ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ച്‌കൊണ്ടു ഇങ്ങനെ അരുളിയത്. ”ഞാനും അന്ത്യസമയവും ഈ രണ്ട് വിരലുകള്‍ പോലെയാണ് (ബുഖാരി) 2.

അന്ത്യനാള്‍ സംഭവിക്കുന്നത് ഒരു വെള്ളിയാഴ്ചയായിരിക്കുമെന്ന് നബി വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ). ഓരോ വെള്ളിയാഴ്ചയും പുലര്‍ച്ച മുതല്‍ അസ്തമയം വരെ ജീവജാലങ്ങളെല്ലാം അന്ത്യനാള്‍ പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യരും ജിന്നു വര്‍ഗവുമൊഴികെ എന്ന് നബി(സ്വ) പറയുകയുണ്ടായി (അബീദാവൂദ്) 3.

ലോകാവസാനത്തോടനുബന്ധിച്ച് ഭൂമുഖത്ത് പ്രകടമാവുന്ന അടയാളങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും നബി(സ്വ)യുടെ തിരുവചനങ്ങളിലും കാണാം. അതില്‍ ചിലത് രണ്ടിലുമുണ്ടെങ്കില്‍ മറ്റു ചിലത് ഹദീസില്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഖുര്‍ആന്‍, ഹദീസ് എന്നീ രണ്ടു പ്രമാണങ്ങളിലും വ്യക്തമായി സൂചിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ‘ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ്, മഅ്ജൂജ് എന്നിവയാണ്. പ്രബലമായ ഹദീസുകളില്‍ വ്യക്തമായും ഖുര്‍ആനില്‍ വ്യംഗമായും പരാമര്‍ശിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ദുഖാന്‍, ഈസാനബിയുടെ പുനരാഗമനം എന്നീ രണ്ടുകാര്യങ്ങളാണ്. എന്നാല്‍ പ്രബലമായ ഹദീസുകളില്‍ മാത്രമായി വെളിവാക്കപ്പെട്ട കാര്യങ്ങള്‍ പലതുമുണ്ട്. അസ്തമന സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ദജ്ജാലിന്റെ വരവ് എന്നീ കാര്യങ്ങളാണ് അവയില്‍ പ്രധാനം.

ദാബ്ബത്തുല്‍ അര്‍ദ്

دَابَّةُ الْأَرْض
അല്ലാഹു പറയുന്നു: ‘ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരുജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യന്‍ തങ്ങളുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അത് അവരോട് പറയും‘ (27:82). അന്ത്യദിനത്തില്‍ ഭൂമിയില്‍നിന്ന് എഴുന്നേല്‍പ്പിക്കപ്പെടുന്ന അത്ഭുത ജന്തുവിനെക്കുറിച്ച് ഈ വചനം വ്യക്തമാക്കിത്തരുന്നു. എല്ലാ നിലക്കും ജനങ്ങള്‍ ദുഷിക്കുകയും നന്മ കല്പിക്കുവാനോ തിന്മ തടയാനോ ആരും ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ അല്ലാഹു ഈ ജന്തുവിനെ അയക്കുമെന്നാണ് നബി(സ്വ) പറയുന്നത്. ആ മൃഗത്തിന്റെ സംസ്‌കാരത്തെക്കുറിച്ചോ ആ മൃഗം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചോ കൃത്യമായി പറയുന്ന സ്വീകാര്യമായ ഹദീസുകളൊന്നും ഇല്ല. ഖിയാമത്ത് നാളിന്റെ അടയാളമായി ഈ ജീവിയെയും നബി(സ്വ) എണ്ണിയിരിക്കുന്നത് നാം വിശ്വസിക്കുകയാണ് വേണ്ടത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) പറയുന്നത് ഞങ്ങള്‍ കേട്ടു. ”അന്ത്യനാളിന്റെ അടയാളമായി പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളില്‍ ആദ്യമായുണ്ടാകുന്നത് സൂര്യന്‍ അതിന്റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യലും ഒരു പൂര്‍വാഹ്ന സമയത്ത് ജനങ്ങളില്‍ മൃഗം അഥവാ ജീവി പ്രത്യക്ഷപ്പെടലുമാകുന്നു (മുസ്‌ലിം) 4.

യഅ്ജൂജ് മഅ്ജൂജ്

يَأْجُوج مَأْجُوج
ആഗോളവ്യാപകമായി അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരുവിഭാഗം ആളുകള്‍ അന്ത്യനാളില്‍ പ്രത്യക്ഷപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ തുറന്നു വിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയുംചെയ്താല്‍. അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ, ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയില്‍ ആയിപ്പോയല്ലോ, അല്ല ഞങ്ങള്‍ അക്രമകാരികളായി പോയല്ലോ എന്നായിരിക്കും അവര്‍ പറയുന്നത’ (21:96,97).

മറുനാടുകളില്‍ അക്രമം, കുഴപ്പം, കവര്‍ച്ച മുതലായവ നടത്തി അശാന്തിയുണ്ടാക്കിയിരുന്ന ഒരു കൂട്ടമായിരുന്നു അവര്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ഒരു മാര്‍ഗത്തില്‍ കൂടിയായിരുന്നു നേരത്തെ അവര്‍ വന്നിരുന്നത്. ഒരു ഇരുമ്പ് ഭിത്തികൊണ്ട് ദുല്‍ഖര്‍നൈന്‍ അതു അടച്ചുകളഞ്ഞതായി സൂറതു അല്‍കഹ്ഫില്‍ 95 മുതല്‍ 97 വരെയുള്ള സൂക്തങ്ങളില്‍ പറയുന്നു. എങ്കിലും അവര്‍ വെളിക്കുവരുമെന്നും ആ കെട്ട് തകര്‍ന്നുപോവുമെന്നും അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം വിശുദ്ധ ഖുര്‍ആനില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ലോകാവസാനത്തിന്റെ മുന്നോടിയായി 10 ദൃഷ്ടാന്തങ്ങള്‍ കാണുമെന്ന് നബി(സ്വ) എണ്ണിയതില്‍ ഒന്ന് യഅ്ജൂജിന്റെയും മറ്റൊന്ന് മഅ്ജൂജിന്റെയും വരവാണ്.

അൽ മസീഹുദ്ദജ്ജാല്‍

الْمَسِيحُ الدَّجَّال
നബി(സ്വ) പറഞ്ഞു. കള്ളന്മാരും വ്യാജവാദികളുമായ മുപ്പതോളം ദജ്ജാലുകള്‍ നിയോഗിക്കപ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. ഞാന്‍ ദൈവദൂതനാണെന്ന് ഇവരില്‍ ഓരോരുത്തരും വാദിക്കും (മുസ്‌ലിം) 5. ദജ്ജാലിനെക്കുറിച്ച് നബി(സ്വ)യുടെ താക്കീത് സത്യവിശ്വാസികള്‍ മാര്‍ഗഭ്രംശത്തില്‍ അകപ്പെടാതിരിക്കാന്‍ സഹായകമാവുന്നു. ദജ്ജാല്‍ ഒറ്റക്കണ്ണനാണെന്നും റസൂല്‍ പറഞ്ഞു. കളവ് പറയുന്നവര്‍ക്കെല്ലാം ആ പേര് പറയും.

അജ്ഞതയും കൊലപാതകവും

അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) അബൂമൂസല്‍ അശ്അരിയും(റ) പറയുന്നു. പ്രാവചകന്‍ പറഞ്ഞു. നിശ്ചയം അന്ത്യനാളിന് മുമ്പ് കുറച്ചു ദിവസങ്ങളുണ്ടായിരിക്കും. അതില്‍ അജ്ഞത അധികരിക്കുകയും വിജ്ഞാനം തിരോഭവിക്കുകയും അതില്‍ ഹര്‍ജ് വര്‍ദ്ധിക്കുകയും ചെയ്യും. ഹര്‍ജ് കൊലപാതകമാകുന്നു. (ബുഖാരി). 6.

സൂര്യന്റെ പടിഞ്ഞാറുള്ള ഉദയം

അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറയുന്നു. നിങ്ങള്‍ ആറു കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പായി സല്‍കര്‍മങ്ങളില്‍ മത്സരിക്കുക. അതായത് സൂര്യന്‍ അസ്തമയസ്ഥാനത്ത് നിന്ന് ഉദിക്കുക, പുകപടലങ്ങള്‍ വ്യാപിക്കുക, ദജ്ജാല്‍വരിക, ഒരുമൃഗം പ്രത്യക്ഷപ്പെടുക, നിങ്ങളില്‍ ഓരോരുത്തരുടെയും മരണം, പൊതുവായ വിപത്ത് (ലോകാവസാനം) സംഭവിക്കുക (മുസ്‌ലിം) 7.

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു. ഞാന്‍ തിരുമേനിയില്‍ നിന്ന് ഒരിക്കലും മറക്കാത്ത വിധം ഒരു ഹദീസ് മനപാഠമാക്കിയിട്ടുണ്ട്. നബി തിരുമേനി(സ്വ) ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ലോകാവസാനത്തിന്റെ ഒന്നാമത്തെ ലക്ഷണം സൂര്യന്‍ ഉദിച്ചുയര്‍ന്ന ശേഷം ജനങ്ങളുടെ മുമ്പാകെ ഒരു പ്രത്യേക മൃഗം പ്രത്യക്ഷപ്പെടലാണ്. ഇതില്‍ ഒന്ന് സംഭവിച്ചാല്‍ താമസിയാതെതന്നെ മറ്റേതും സംഭവിക്കും (മുസ്‌ലിം) 4.

ഈസാനബിയുടെ പുനരാഗമനം

ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. (ഒന്ന്) അദ്ദേഹം ഉറക്കം പോലുള്ള അവസ്ഥയിലാണ്. അന്ത്യനാളിന്റെ അടയാളമായി ഭൂമിയില്‍ നിയുക്തനാവും. (രണ്ട്) അദ്ദേഹം മരിച്ചു. അല്ലാഹു അദ്ദേഹത്തിന് ജീവന്‍ നല്‍കി അന്ത്യദിനത്തിന്റെ അടയാളമായി അദ്ദേഹത്തിന്റെ പുനരാഗമനം ഉണ്ടായിരിക്കും. (മൂന്ന്) മറ്റു പ്രവാചകന്മാര്‍ക്കൊന്നും പുനരാഗമനം ഉണ്ടാവാത്തത് പോലെ മരണപ്പെട്ട അദ്ദേഹത്തിനും പുനരാഗമനം സാധ്യമല്ല.
അന്ത്യദിനത്തിന്റെ അടയാളമായി ഈസാനബി(അ)യുടെ പുനരാഗമനത്തെക്കുറിച്ച് ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന ഹദീസുകള്‍ ഒട്ടേറെ നിവേദക പരമ്പരകളിലൂടെ സ്ഥിരപ്പെട്ടതാണ്. അതുകൊണ്ട്തന്നെ ഈസാ നബി ഉറക്കം പോലെയുള്ള അജാഗ്രാവസ്ഥയില്‍ ആവുകയും അന്ത്യദിവസത്തിന്റെ അടയാളമായി അദ്ദേഹം വരികയും ചെയ്യുമെന്ന് വിശ്വസിക്കാമെന്ന അഭിപ്രായത്തിലാണ് ഭൂരിപക്ഷ പണ്ഡിതന്മാരും യോജിക്കുന്നത്.

References
  1. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 30, ഹദീസ് 09[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2385, ഹദീസ് 6138[]
  3. സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 405, ഹദീസ് 1047[]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 202, ഹദീസ് 2941[][]
  5. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 189, ഹദീസ് 157[]
  6. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2590, ഹദീസ് 6653[]
  7. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 207, ഹദീസ് 2947[]
മുൻപത്തെ ലേഖനം ബഅ്‌സ് അഥവാ പുനരുത്ഥാനം
അടുത്ത ലേഖനം അന്ത്യനാള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History