അനന്തരാവകാശ ഓഹരി കണക്കാക്കല്‍
അനന്തരാവകാശ നിയമം അറിയുന്നതുപോലെ തന്നെ അതിന്റെ ഓഹരി കണക്കാക്കല്‍ ശരിയായി മനസ്സിലാക്കുന്നതും അത്യന്തം പ്രധാനമാണ്. ആര്‍ക്ക് എത്ര ഓഹരി ലഭിക്കണം, ഏത് അവകാശിക്ക് മുന്‍ഗണനയുണ്ട്, നിശ്ചിത ഓഹരികളും ശേഷിക്കുന്ന ഓഹരികളും എങ്ങനെ വിഭജിക്കണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി കണക്കാക്കാതിരുന്നാല്‍ അനീതിയും കുടുംബവൈരങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അനന്തരാവകാശ ഓഹരി കണക്കാക്കല്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ സൂക്ഷ്മവും അനിവാര്യവുമായ ഭാഗമാണ്.
നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ 2/3, 1/2, 1/3, 1/6, 1/8 എന്നിങ്ങനെയാണ്. ഛേദങ്ങള്‍ (denominator) ഒരേ സംഖ്യയായിട്ടുള്ള ഭിന്ന സംഖ്യകള്‍ (Like fraction) തമ്മില്‍ മാത്രമേ കൂട്ടാനും കിഴിക്കാനും കഴിയുകയുള്ളൂ. സമാനമല്ലാത്ത ഭിന്ന സംഖ്യകള്‍ സമാന ഭിന്ന സംഖ്യകള്‍ (Like fraction) ആക്കാന്‍ അവയുടെ ഛേദങ്ങളെ ഒരേ സംഖ്യയാക്കണം. അതിനായി ഛേദങ്ങ(Denominator)ളുടെ ല.സാ.ഗു. (lest a common multiple – LCM) കണ്ടെത്തണം. 1/2, 1/3, 1/6 എന്നിവയുടെ ഗുണിതങ്ങള്‍ പരിശോധിക്കുക. മൂന്നു സംഖ്യയുടെയും പൊതുവായി വരുന്ന ചെറിയ ഗുണിതമാണ് അവയുടെ ല.സാ.ഗു.
2 ന്റെ ഗുണിതങ്ങള്‍, 2, 4, 6, 8…….
3 ന്റെ ഗുണിതങ്ങള്‍, 3, 6, 9, 12 ……..
6 ന്റെ ഗുണിതങ്ങള്‍, 6, 12 ,18, 24 ………
അതിനാല്‍ അവയുടെ ല.സാ.ഗു 6 ആണ്. ഇനി ഓരേ ഭിന്ന സംഖ്യയുടെയും ഛേദങ്ങള്‍ 6 ആക്കി മാറ്റുമ്പോള്‍ അവയുടെ അംശങ്ങളും തദനുസൃതമായി മാറ്റേണ്ടതുണ്ട്. ഛേദങ്ങളെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാലാണ് 6 കിട്ടുക എന്നതു കണ്ടെത്തി അതേ സംഖ്യ കൊണ്ട് തന്നെ അംശത്തെയും ഗുണിക്കുക.
മരിച്ച ഒരു സ്ത്രീയുടെ അവകാശികള്‍ ഭര്‍ത്താവ്, മാതാവ്, മാതാവ് വഴിക്കുള്ള അര്‍ധസഹോദരന്‍ എന്നിവരാണെങ്കില്‍ ഇവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 1/3, 1/6 എന്നിങ്ങനെയാണ്. അവരുടെ ഓരോരുത്തരുടെയും ഓഹരികള്‍ താഴെ കൊടുത്ത പ്രകാരം കണക്കു കൂട്ടാവുന്നതാണ്.
ഭര്‍ത്താവിന് 6 ല്‍ 3 ഉം (3/6) , മാതാവിന് 6 ല്‍ , 2 ഉം (2/6) , അര്‍ധസഹോദരന് 6 ല്‍ 1 ഉം (1/6) ഓഹരികള്‍ ലഭിക്കുന്നതാണ്.
നിശ്ചിത ഓഹരിക്കാരുടെ മസ്അലകള്‍
നിശ്ചിത ഓഹരിക്കാര്‍ മാത്രം അവകാശികളായി വരുന്ന മസ്അല (Case ) കളെ മൂന്നായി തരം തിരിക്കാം
- ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തിന് തുല്യമായി വരിക.ഉദാ: പരേതയ്ക്ക് അവകാശികളായി ഭര്‍ത്താവും ഒരു നേര്‍ സഹോദരിയുമാണ് ഉള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ ½ + ½ ഇതിന്റെ ആകെത്തുക ഒന്ന് എന്ന പൂര്‍ണ്ണ സംഖ്യയാണ.് അതിനാല്‍ ഇതിന്റെ ഗണനത്തില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.
- ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തിനേക്കാള്‍ കുറവായി വരിക
അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശം കഴിച്ചു സ്വത്ത് ബാക്കി വരിക. ഇത്തരം കേസുകളില്‍ ബാക്കി സ്വത്ത് നിശ്ചിത ഓഹരിക്കാര്‍ക്കിടയില്‍ അവരുടെ അനുപാതമനുസരിച്ചു വിതരണം നടത്തണം. ഇതിനു റദ്ദ് എന്നാണു പറയുക.
ഉദാ: മരിച്ചയാള്‍ക്ക് അനന്തരാവകാശികളായി ഒരു പുത്രിയും മാതാവും മാത്രമാണുള്ളതെങ്കില്‍ പുത്രിക്ക് 1/2, മാതാവിനു 1/6 ആണ് അവകാശമായി ലഭിക്കേണ്ടത്. ആദ്യമായി സമാനമല്ലാത്ത ഈ ഭിന്ന സംഖ്യകളെ സമാന ഭിന്നസംഖ്യകളാക്കണം. അതിനായി ഛേദങ്ങളായ 2, 6 എന്നിവയുടെ ല.സാ.ഗു കണ്ടെത്തണം.
2 ന്റെ ഗുണിതങ്ങള്‍, 2, 4, 6, 8…….
6 ന്റെ ഗുണിതങ്ങള്‍, 6, 12 ,18, 24 …….
2, 6 എന്നിവയുടെ ല.സാ.ഗു 6 ആണ്, അതിനാല്‍ ഛേദങ്ങളെ 6 ആക്കണം
ബാക്കി
ആകെ സ്വത്തിനെ 6 ഭാഗമാക്കിയാല്‍ അതിന്റെ പകുതിയായ 3 ഭാഗം (3/6) പുത്രിക്കും ആറിലൊന്നായ 1 ഭാഗം (1/6) മാതാവിനും നല്‍കിയാല്‍ 2 ഭാഗം (2/6) ബാക്കിയുണ്ടാവും. അത് ഇവര്‍ക്കിടയില്‍ അവരുടെ അനുപാതമായ 3:1 വീതിക്കപ്പെടണം.
അതായത് ബാക്കിയുള്ള (2/6) നെ 4 ഭാഗമാക്കി അതിന്റെ 4 ല്‍ 3 ഭാഗം (3/4) പുത്രിക്കും 4ല്‍ 1 ഭാഗം (1/4) മാതാവിനും ലഭിക്കുന്നതാണ്.
പുത്രിക്ക് 2/6×3/4=6/24 മാതാവിനു 2/6×1/4=2/24
ഇനി ഇവരുടെ നിക്ഷിത വിഹിതവും ബാക്കിയുടെ വിഹിതവും തമ്മില്‍ കൂട്ടണം. ആദ്യത്തേതിന്റെ ഛേദങ്ങള്‍ 6 ഉം ബാക്കിയുടെത് 24 ഉമാണ്. ഇവ രണ്ടിനെയും ഒരേ സംഖ്യകളാക്കിയാലെ നമുക്ക് അവയെ കൂട്ടാന്‍ കഴിയുകയുള്ളു. അതിനായി ആദ്യത്തെതിന്റെ ഛേദത്തെയും 24 ആക്കി മാറ്റണം. ഛേദത്തെ എത്ര കൊണ്ട് ഗുണിച്ചാലാണ് 24 കിട്ടുക എന്നു നോക്കി അതേ സംഖ്യ കൊണ്ട് തന്നെ അംശത്തെയും ഗുണിക്കുക.
അപ്പോള്‍ പുത്രിക്കു ആകെ (3×4 = 12)/(6×4 = 24), 12/24+6/24=(18 ÷ 6)/(24 ÷ 6) =3/4 ലഭിക്കുന്നതാണ്.
മാതാവിനു ആകെ (1×4 = 4 )/(6×4 =24) ,4/24 + (2 )/24=(6 ÷ 6)/(24 ÷6) =1/4 ലഭിക്കുന്നതാണ്.
മറ്റൊരു എളുപ്പവഴി നിശ്ചിത ഓഹരിക്കാര്‍ മാത്രമാണെങ്കില്‍ അവരുടെ അനുപാതം കണ്ടെത്തി വീതിക്കുക എന്നതാണ്. പുത്രിയുടെയും മാതാവിന്റെയും അനുപാതം മുകളില്‍ സൂചിപ്പിച്ചതുപോലെ 3 : 1 ആണ്. അതിനാല്‍ ആകെ സ്വത്തിനെ 4 കൊണ്ട് ഹരിച്ചു, മൂന്ന് ഭാഗം അഥവാ (3/4) പുത്രിക്കും ഒരു ഭാഗം അഥവാ (1/4) മാതാവിനും ലഭിക്കുന്നതാണ്.
N.B: രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഭുരിപക്ഷം പണ്ഡിതന്‍മാരും റദ്ദ് (ബാക്കി) അനുവദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍(റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു.
3. ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തെക്കാള്‍ കൂടുതലായി വരിക.
ഇത്തരം കേസുകളില്‍ ഛേദത്തെ അംശത്തിനു തുല്യമായി ഉയര്‍ത്തണം ഇതിനു ‘ഔല്’ എന്നാണു പറയുക.
ഉദാ; പരേതയ്ക്ക് അവകാശികളായി ഭര്‍ത്താവും രണ്ടു നേര്‍ സഹോദരിമാരുമാണ് ഉള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 2/3 .
അടിസ്ഥാന ഛേദങ്ങള്‍
പണ്ഡിതന്‍മാര്‍ അനന്തരാവകാശ ഗണനത്തില്‍ കടന്നുവരുന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്. അവ
2, 3, 4, 6, 8, 12, 24 എന്നിവയാണ്. ഇതില്‍ ഔലിന് വിധേയമാകുന്നവ 6, 12, 24 എന്നീ മൂന്നെണ്ണമാണ്. 2,3,4,8 തുടങ്ങിയ നാലു സംഖ്യകള്‍ ഛേദങ്ങളായി വരുന്ന അവസരങ്ങളില്‍, അവയുടെ അംശങ്ങള്‍ ഒരിക്കലും അവയേക്കാള്‍ അധികമാകാത്തതിനാല്‍, ഔല്‍ ആവശ്യമായി വരികയില്ല.
ആറിനെ പത്ത് വരെ ഒറ്റയായും ഇരട്ടയായും ഉയര്‍ത്തപ്പെടും.
- ഭര്‍ത്താവ്, രണ്ട് നേര്‍ സഹോദരികള്‍ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഛേദമായി വരുന്ന ആറിനെ ഏഴായി ഉയര്‍ത്തണം .
| ഭര്‍ത്താവ് | 1/2 | 3/6 | അംശങ്ങളായ 3 നെയും 4 നെയും കൂട്ടിയാല്‍ 7 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 7 ആയി വര്‍ധിപ്പിക്കണം | 3/7 |
| രണ്ടു നേര്‍ സഹോദരികള്‍ | 2/3 | 4/6 | 4/7 |
- അവരോടൊന്നിച്ച് മാതാവും കൂടി അവകാശിയായി വരുന്ന പക്ഷം ഛേദമായി വരുന്ന ആറിനെ എട്ടായി ഉയര്‍ത്തണം
| ഭര്‍ത്താവ് | 1/2 | 3/6 | അംശങ്ങളായ 3 ഉം 4 ഉം 1 ഉം കൂട്ടിയാല്‍ 8 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 8 ആയി വര്‍ധിപ്പിക്കണം | 3/8 |
| രണ്ടു നേര്‍ സഹോദരികള്‍ | 2/3 | 4/6 | 4/8 | |
| മാതാവ് | 1/6 | 1/6 | 1/8 |
- ഇവരുടെ കൂടെ മാതാവിലൊത്ത ഒരു സഹോദരന്‍കൂടി അവകാശിയാകുന്ന പക്ഷം ഓഹരി ചെയ്യുമ്പോള്‍ ഛേദമായി വരുന്ന ആറിനെ ഒമ്പതായി ഉയര്‍ത്തണം
| ഭര്‍ത്താവ് | 1/2 | 3/6 | അംശങ്ങളായ 3 ഉം 4 ഉം 1 ഉം 1 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 9 ആയി വര്‍ധിപ്പിക്കണം | 1/9 |
| രണ്ടു നേര്‍ സഹോദരികള്‍ | 2/3 | 4/6 | 4/9 | |
| മാതാവ് | 1/6 | 4/6 | അംശങ്ങളായ 3 ഉം 4 ഉം 1 ഉം 1 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 9 ആയി വര്‍ധിപ്പിക്കണം | 1/9 |
| മാതാവൊത്ത സഹോദരന്‍ | 1/6 | 1/6 | 1/9 |
- ഇവരോടൊന്നിച്ച് മാതാവൊത്ത വേറൊരു സഹോദരനും കൂടി ഉണ്ടായിരുന്നാല്‍ ഛേദമായി വരുന്ന ആറിനെ പത്തായി ഉയര്‍ത്തണം
| ഭര്‍ത്താവ് | 1/2 | 3/6 | അംശങ്ങളായ 3 ഉം 4 ഉം 1 ഉം 2 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 10 ആയി വര്‍ധിപ്പിക്കണം | 3/10 |
| രണ്ട് നേര്‍ സഹോദരികള്‍ | 2/3 | 4/6 | 4/10 | |
| മാതാവ് | 1/6 | 1/6 | 1/10 | |
| 2 മാതാവൊത്ത സഹോദരികള്‍ | 1/3 | 2/6 | 2/10 |
പന്ത്രണ്ട് ഒറ്റയായി പതിനേഴ് വരെ ആയി ഉയര്‍ത്തപ്പെടും.
- ഭാര്യ, മാതാവ്, പിതാവിലൊത്ത രണ്ട് സഹോദരികള്‍ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഓഹരിയുടെ ഛേദമായി വരുന്ന പന്ത്രണ്ടിനെ പതിമൂന്നായി ഉയര്‍ത്തണം.
| ഭാര്യ | 1/4 | 3/12 | അംശങ്ങളായ 3 ഉം 2 ഉം 8 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 13 ആയി വര്‍ധിപ്പിക്കണം | 3/13 |
| മാതാവ് | 1/6 | 2/12 | 2/13 | |
| രണ്ട് നേര്‍ സഹോദരികള്‍ | 2/3 | 8/12 | 8/13 |
- ഇവരുടെ കൂടെ മാതാവൊത്ത ഒരു സഹോദരന്‍ കൂടി അവകാശിയായി ഉണ്ടായാല്‍ ഛേദത്തെ പന്ത്രണ്ടിനെ പതിനഞ്ചാക്കി ഉയര്‍ത്തണം
| ഭാര്യ | 1/4 | 3/12 | അംശങ്ങളായ 3 ഉം 2 ഉം 8 ഉം 2 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 15 ആയി വര്‍ധിപ്പിക്കണം | 3/15 |
| മാതാവ് | 1/6 | 2/12 | 2/15 | |
| 2 നേര്‍ സഹോദരികള്‍ | 2/3 | 8/12 | 8/15 | |
| മാതാവൊത്ത സഹോദരന്‍ | 1/6 | 2/12 |
- ഇവരെകൂടാതെ മാതാവൊത്ത ഒരു സഹോദരന്‍ കൂടി ഉണ്ടായിരുന്നാല്‍ ഛേദത്തെ പതിനേഴ് ആയി ഉയര്‍ത്തണം.
| ഭാര്യ | 1/4 | 3/12 | അംശങ്ങളായ 3 ഉം 2 ഉം 8 ഉം 4 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 17 ആയി വര്‍ധിപ്പിക്കണം | 3/17 |
| മാതാവ് | 1/6 | 2/12 | 2/17 | |
| 2 നേര്‍ സഹോദരികള്‍ | 2/3 | 8/12 | 8/17 | |
| 2 മാതാവൊത്ത സഹോദരങ്ങള്‍ | 1/3 | 4/12 | 4/17 |
ഇരുപത്തിനാലിനെ ഇരുപത്തി ഏഴായി ഉയര്‍ത്തപ്പെടും.
രണ്ട് പുത്രിമാര്‍, മാതാപിതാക്കള്‍, ഭാര്യ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഇരുപത്തിനാലിനെ ഇരുപത്തി ഏഴ് ആയി ഉയര്‍ത്തണം ഇതില്‍ പതിനാറ് ഓഹരി രണ്ട് പുത്രിമാര്‍ക്കും നാല് ഓഹരി വീതം മാതാവിനും പിതാവിനും മൂന്ന് ഓഹരി ഭാര്യക്കും ലഭിക്കുന്നതാണ്.
| രണ്ട് പുത്രിമാന്‍ | 2/3 | 16/24 | അംശങ്ങളായ 16 ഉം 4 ഉം 8 ഉം 4 ഉം 3 ഉം കൂട്ടിയാല്‍ 27 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 27 ആയി വര്‍ധിപ്പിക്കണം | 16/27 |
| മാതാവ് | 1/6 | 4/24 | 4/27 | |
| പിതാവ് | 1/6 | 4/24 | 4/27 | |
| ഭാര്യ | 1/8 | 3/24 | 3/27 |
