അവകാശികളുടെ തരം തിരിവും മുന്‍ഗണനാക്രമവും
ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ അനന്തരാവകാശം എന്നത് കേവലം സ്വത്തു വിഭജനം മാത്രമല്ല, മറിച്ച് അല്ലാഹു നിശ്ചയിച്ച നീതിപൂര്‍വ്വമായ ഒരു സാമ്പത്തിക വ്യവസ്ഥ കൂടിയാണ്. അതിനാല്‍ തന്നെ പരേതനുമായുള്ള ബന്ധത്തിന്റെ അടുപ്പം, ലിംഗഭേദം, ഉത്തരവാദിത്തങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവകാശികളെ നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമായും മൂന്ന് വിഭാഗം അവകാശികളാണ് ഇതില്‍ വരുന്നത്. നിശ്ചിത ഓഹരിക്കാര്‍ അഥവാ ഖുര്‍ആന്‍ നേരിട്ട് ഓഹരികള്‍ നിശ്ചയിച്ചവര്‍, ശിഷ്ട ഓഹരിക്കാര്‍ അഥവാ നിശ്ചിത ഓഹരിക്കാര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന സ്വത്തിന് അര്‍ഹരായവര്‍, ചാര്‍ച്ചക്കാര്‍ അഥവാ മുകളില്‍ പറഞ്ഞ രണ്ട് വിഭാഗത്തിന്റെയും അഭാവത്തില്‍ മാത്രം അവകാശികളാകുന്ന വിദൂര ബന്ധുക്കള്‍.
അനന്തരാവകാശ നിയമത്തിലെ അവകാശങ്ങളെ ക്രമീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തത്വമാണ് ഹജ്ബ് അഥവാ തടയല്‍. ഒരു അവകാശിയുടെ സാന്നിധ്യം കാരണം മറ്റൊരു അവകാശിക്ക് വിഹിതം ലഭിക്കാതിരിക്കുകയോ, ലഭിക്കുന്ന വിഹിതം കുറയുകയോ ചെയ്യുന്ന അവസ്ഥയാണിത്.
ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിലെ മൂന്ന് തരം അവകാശികള്‍, ഓരോ വിഭാഗത്തിലും വരുന്ന ആളുകള്‍, ഓരോരുത്തര്‍ക്കും ലഭിക്കുന്ന നിശ്ചിത വിഹിതങ്ങള്‍, ചിലരുടെ സാന്നിധ്യത്തില്‍ ചിലര്‍ക്ക് അവകാശം നഷ്ടപ്പെടുന്ന ഹജ്ബിന്റെ തത്വങ്ങള്‍, ഓരോ കുടുംബാഗങ്ങളുടെയും അവകാശ പട്ടിക, ചില പ്രത്യേക അവകാശികളുടെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലുള്ള വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തുടങ്ങിയ അവകാശികളുടെ തരം തിരിവും മുന്‍ഗണനാക്രമവും ഈ ലേഖനത്തില്‍ വായിക്കാം..
നിശ്ചിത ഓഹരിക്കാര്‍
ശിഷ്ട ഓഹരിക്കാര്‍ (അസ്വബ)
മൂന്നു തരം ശിഷ്ട ഓഹരിക്കാര്‍
- പുത്രന്
- പൗത്രന്‍ (പുത്രന്റെ പുത്രന്‍)
- പിതാവ്
- പിതാമഹന്‍
- നേര്‍ സഹോദരന്‍
- പിതാവൊത്ത സഹോദരന്‍
- നേര്‍ / പിതാവൊത്ത സഹോദരന്റെ പുത്രന്‍
- പിതാവിന്റെ നേര്‍ സഹോദരന്‍
- പിതാവിന്റെ പിതാവൊത്ത സഹോദരന്‍
- പിതാവിന്റെ നേര്‍ / പിതാവൊത്ത സഹോദരന്റെ പുത്രന്
- ഒരു പുത്രി അല്ലെങ്കില്‍ ഒന്നിലധികം പുത്രിമാര്‍ നിശ്ചിത ഓഹരിക്കാരാണ് എന്നാല്‍ ഇവരോടൊപ്പം പുത്രന്‍മാരുമുണ്ടെങ്കില്‍ ഇവര്‍ ശിഷ്ട ഓഹരിക്കാരായി തീരും ഉദാ: ഒരു പുത്രി മാത്രമാണെങ്കില്‍ അവള്‍ക്കു പകുതി സ്വത്തു ലഭിക്കും. എന്നാല്‍ പുത്രിയോടൊപ്പം പുത്രനുമുണ്ടെങ്കില്‍ ഇവര്‍ ശിഷ്ട ഓഹരിക്കാരിയാവുകയും നിശ്ചിത ഓഹരിക്കാരുടേതു കഴിച്ചു ബാക്കി ലഭിക്കുകയും ചെയ്യും.
- പുത്രന്റെ ഒരു പുത്രി അല്ലെങ്കില്‍ ഒന്നിലധികം പുത്രന്‍മാരുടെ പുത്രിമാര്‍, പുത്രന്റെ പുത്രനെ അല്ലെങ്കില്‍ പുത്രന്റെ പുത്രന്‍മാരെ ക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.
- ഒരു നേര്‍ സഹോദരി അല്ലെങ്കില്‍ ഒന്നിലധികം നേര്‍ സഹോദരിമാര്‍, നേര്‍ സഹോദരന്‍ അല്ലെങ്കില്‍ ഒന്നിലധികം നേര്‍ സഹോദരന്‍മാരെക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.
- പിതാവൊത്ത സഹോദരി അല്ലെങ്കില്‍ ഒന്നിലധികം പിതാവൊത്ത സഹോദരിമാര്‍, പിതാവൊത്ത സഹോദരന്‍ അല്ലെങ്കില്‍ ഒന്നിലധികം പിതാവൊത്ത സഹോദരന്‍മാരെ ക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.
- ഒന്നോ അതിലധികമോ നേര്‍ സഹോദരിമാര്‍ ഒന്നോ അതിലധികമോ പുത്രിമാരോടോ പുത്രന്റെ പുത്രിമാരോടോ ഒപ്പം
- ഒന്നോ അതിലധികമോ പിതാവൊത്ത സഹോദരിമാര്‍, ഒന്നോ അതിലധികമോ പുത്രിമാരോടോ പുത്രന്റെ പുത്രിമാരോടോ ഒപ്പം.
അതായത് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരിമാര്‍ പുത്രിമാരുടെ അല്ലെങ്കില്‍ പുത്രന്റെ പുത്രിമാരുടെ സാന്നിധ്യത്തില്‍ സഹോദരനെപ്പോലെ അസബക്കാരിയാകുകയും സഹോദരന്‍ തടയുന്നവരെ തടയുകയും ചെയ്യും.
- പുത്രിയുടെ സന്താനങ്ങള്‍
- മാതാമഹന്‍ (മാതവിന്റെ പിതാവ്)
- നേര്‍ സഹോദരന്റെയും പിതാവ് ഒത്ത സഹോദരന്റെയും പുത്രിമാര്‍
- നേര്‍ സഹോദരിയുടെയും പിതാവ് ഒത്ത സഹോദരിയുടെയും സന്താനങ്ങള്‍
- മാതാവ് ഒത്ത സഹോദരീ സഹോദരന്‍മാരുടെ സന്താനങ്ങള്‍
- പിതാവിന്റെ നേര്‍ സഹോദരിയും പിതാവ് ഒത്ത സഹോദരിയും
- പിതാവിന്റെ നേര്‍ സഹോദരന്റെയും പിതാവ് ഒത്ത സഹോദരന്റെയും പുത്രിമാര്‍
- മാതാവിന്റെ സഹോദരീ സഹോദരന്‍മാര്‍
| പുരുഷന്‍മാര്‍ | സ്ത്രീകള്‍ | ||||||||
|
1 |
പുത്രന്‍ (ശിഷ്ട ഓഹരി) ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വിവാഹ ബന്ധത്തിലൂടെ ജനിച്ച പുത്രന്‍ | 1 | പുത്രി (നിശ്ചിത ഓഹരി / ശിഷ്ട ഓഹരി) ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വിവാഹ ബന്ധത്തിലൂടെ ജനിച്ച പുത്രി | ||||||
|
2 |
പൗത്രന്‍, പൗത്രന്റെ പുത്രന്‍ (ശിഷ്ട ഓഹരി) | 2 | പുത്രന്റെ പുത്രി, പൗത്രന്റെ പുത്രി (ശിഷ്ട ഓഹരി/ശിഷ്ട ഓഹരി) | ||||||
|
3 |
പിതാവ് (നിശ്ചിത ഓഹരി/ ശിഷ്ട ഓഹരി) പിതാവിന്ന് പുത്രനില്‍ നിന്നും പുത്രിയില്‍ നിന്നും അനന്തരാവകാശം ലഭിക്കുന്നു. | 3 | മാതാവ് (നിശ്ചിത ഓഹരി) മാതാവിന്ന് പുത്രനില്‍ നിന്നും പുത്രിയില്‍ നിന്നും അനന്തരാവകാശം ലഭിക്കുന്നു. | ||||||
|
4 |
പിതാമഹന്‍ (പിതാവിന്റെ പിതാവ്) (നിശ്ചിത ഓഹരി/ശിഷ്ട ഓഹരി) | 4 | പിതാമഹി (പിതാവിന്റെ മാതാവ്) | ||||||
|
5 |
നേര്‍ സഹോദരന്‍ (ശിഷ്ട ഓഹരി) പിതാവും മാതാവും ഒത്ത സഹോദരന്‍ | 5 | നേര്‍ സഹോദരി (നിശ്ചിത ഓഹരി/ശിഷ്ട ഓഹരി) പിതാവും മാതാവും ഒത്ത സഹോദരി | ||||||
|
6 |
പിതാവ് ഒത്ത സഹോദരന്‍ (ശിഷ്ട ഓഹരി) (ഒരേ പിതാവ്, എന്നാല്‍ വ്യത്യസ്ത മാതാക്കള്‍) | 6 | പിതാവ് ഒത്ത സഹോദരി (നിശ്ചിത ഓഹരി) ഒരേ പിതാവ് എന്നാല്‍ വ്യത്യസ്ത മാതാക്കള്‍ | ||||||
|
7 |
മാതാവ് ഒത്ത സഹോദരന്‍(നിശ്ചിത ഓഹരി) (ഒരേ മാതാവ് എന്നാല്‍ വ്യത്യസ്ത പിതാക്കള്‍) | 7 | മാതാവ് ഒത്ത സഹോദരി (നിശ്ചിത ഓഹരി) (ഒരേ മാതാവ് എന്നാല്‍ വ്യത്യസ്ത പിതാക്കള്‍ | ||||||
|
8 |
നേര്‍ സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി) | 7 | നേര്‍ സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | ||||||
| നേര്‍ സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | |||||||||
|
9 |
പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി) | 9 | പിതാവ് ഒത്ത സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച) അനന്തരവകാശമില്ല | ||||||
| പിതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | |||||||||
| മാതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | |||||||||
| 10 | പിതാവിന്റെ നേര്‍ സഹോദരന്‍ (ശിഷ്ട ഓഹരി) | 10 | പിതാവിന്റെ നേര്‍സഹോദരിമാര്‍ക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | ||||||
| 11 | പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍ (ശിഷ്ട ഓഹരി) | 11 | പിതാവിന്റെ പിതാവ് ഒത്ത സഹോദരിക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | ||||||
| 12 | പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി) | 12 | പിതാവിന്റെ നേര്‍ സഹോദരിയുടെ (ചാര്‍ച്ച) സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല | ||||||
| പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രിക്ക് അനന്തരാവകാശമില്ല | |||||||||
| 13 | പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ (ശിഷ്ട ഓഹരി) | 13 | പിതാവിന്റെ പിതാവ് ഒത്ത സഹോദരിയുടെ (ചാര്‍ച്ച) സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല | ||||||
| പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രിക്ക് (ചാര്‍ച്ച) അനന്തരാവകാശമില്ല | |||||||||
|
14 |
ഭര്‍ത്താവ്: (നിശ്ചിത ഓഹരി) ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം കഴിഞ്ഞ് ഇദ്ദ ആചരി ക്കുന്ന കാലയളവിലാണ് മരണപ്പെട്ട തെങ്കില്‍ ഭര്‍ത്താവിന് അനന്തരാവകാശം ലഭിക്കുന്നതാണ് | 14 | ഭാര്യ: (നിശ്ചിത ഓഹരി) ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം കഴിഞ്ഞ് ഇദ്ദ ആചരിക്കുന്ന കാലയളവിലാണ് ഭര്‍ത്താവ് മരണപ്പെട്ട തെങ്കില്‍ ഭാര്യക്ക് അനന്തരാവകാശം ലഭിക്കു ന്നതാണ് | ||||||
അനന്തരാവകാശികള്‍ (ചാര്‍ട്ട്)

| 1 | പുത്രന്‍മാര്‍ | 2 | പുത്രിമാര്‍ |
| 3 | പൗത്രന്‍മാര്‍ (പുത്രന്‍മാരുടെ പുത്രന്‍ മാര്‍), പൗത്രന്‍മാരുടെ പുത്രന്‍മാര്‍ | 4 | പൗത്രിമാര്‍ (പുത്രന്റെ പുത്രിമാര്‍) പൗത്രന്‍മാരുടെ പുത്രിമാര്‍ |
| പുത്രിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല) | 5 | പിതാവ് | |
| 6 | മാതാവ് | 7 | പിതാമഹന്‍ (പിതാവിന്റെ പിതാവ്) |
| 8 | പിതാമഹി (പിതാവിന്റെ മാതാവ്) | മാതാമഹന്‍ (അനന്തരാവകാശമില്ല) | |
| 9 | മാതാമഹി (മാതാവിന്റെ മാതാവ്) | 10 | നേര്‍ സഹോദരന്‍ |
| 11 | നേര്‍ സഹോദരി | 12 | പിതാവ് ഒത്ത സഹോദരന്‍ |
| 13 | പിതാവ് ഒത്ത സഹോദരി | 14 | മാതാവ് ഒത്ത സഹോദരി |
| 15 | സഹോദരി | 16 | നേര്‍ സഹോദരന്റെ പുത്രന്‍ |
| നേര്‍ സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല) | നേര്‍ സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല) | ||
| 17 | പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ | പിതാവ് ഒത്ത സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല) | |
| പിതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല) | മാതാവ് ഒത്ത സഹോദരിയുടെ സന്താനങ്ങള്‍ (അനന്തരാവകാശമില്ല) | ||
| 18 | പിതാവിന്റെ നേര്‍ സഹോദരന്‍ | പിതാവിന്റെ നേര്‍ സഹോദരി (അനന്തരാവകാശമില്ല) | |
| 19 | പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍ | പിതാവിന്റെ പിതാവ് ഒത്ത സഹോദരി (അനന്തരാവകാശമില്ല) | |
| 20 | പിതാവിന്റെ നേര്‍സഹോദരന്റെ പുത്രന്‍ | പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല) | |
| 21 | പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ | പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രി (അനന്തരാവകാശമില്ല) | |
| മാതാവിന്റെ സഹോദരീ സഹോദ രന്‍മാര്‍ (അനന്തരാവകാശമില്ല) | 22 | ഭര്‍ത്താവ് | |
| 23 | ഭാര്യ |
ഹജ്ബ്
അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റു ചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന അവസ്ഥക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്.
- ഭാഗികമായ തടയല്‍
- പൂര്‍ണമായ തടയല്‍ഭാഗികമായ തടയല്‍ മൂന്നു തരമാണ്.1) ഒരു നിശ്ചിത ഓഹരിക്കാരന്‍. മറ്റു ചില ഓഹരിക്കരുടെ സാന്നിധ്യത്തില്‍ നേരത്തെ ഉള്ളതിലും കുറഞ്ഞ ഓഹരിക്കാരനായി മാറുക. ഇപ്രകാരം ഓഹരികള്‍ കുറയുന്നവര്‍ താഴെ പറയുന്നവരാണ്:a) ഭര്‍ത്താവിന്റെ ഓഹരിയായ 1/2, സന്താനങ്ങളുടെ സാന്നിധ്യത്തില്‍ 1/4 ആയി കുറയുന്നതാണ്.
b) ഭാര്യയുടെ ഓഹരിയായ 1/4, സന്താനങ്ങളുടെ സാന്നിധ്യത്തില്‍ 1/8 ആയി കുറയുന്നതാണ്.
c) മാതാവിന്റെ ഓഹരിയായ 1/3, സന്താനങ്ങളുടെ അല്ലെങ്കില്‍ ഒന്നിലധികം സഹോദരങ്ങളുടെ സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്.
d) പുത്രന്റെ പുത്രിയുടെ ഓഹാരിയായ 1/2 നേര്‍ പുത്രിയുടെ സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്.
e) പിതാവൊത്ത സഹോദരിയുടെ ഓഹരിയായ 1/2, നേര്‍ സഹോദരിയുടെ സാന്നിധ്യത്തില്‍ 1/6 ആയി കുറയുന്നതാണ്.2) ശിഷ്ട ഓഹരിക്കാരന്‍ എന്നതില്‍ നിന്ന് നിശ്ചിത ഓഹരിക്കരനായി മാറുക
ശിഷ്ട ഓഹരിക്കാരനായ പിതാവ് / പിതാമഹന്‍, പുത്രന്റെ അല്ലെങ്കില്‍ പുത്രന്റെ പുത്രന്റെ സാന്നിധ്യത്തില്‍ 1/6 ലഭിക്കുന്ന നിശ്ചിത ഓഹരിക്കാരനായി മാറുന്നതാണ്.3) നിശ്ചിത ഓഹരിയില്‍ നിന്ന് അതിലും കുറഞ്ഞ ശിഷ്ട ഓഹരിയിലേക്ക് മാറുക
പുത്രി, പുത്രന്റെ പുത്രി, നേര്‍ സഹോദരി, പിതാവൊത്ത സഹോദരി എന്നിവര്‍ക്കൊപ്പം അവരവരുടെ സഹോദരന്‍മാരുമുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹാരിയായിരുന്ന 1/2 എന്നതില്‍ നിന്ന് മാറി അവര്‍ ശിഷ്ട ഓഹരിക്കാരായിത്തീരുന്നതാണ്.
2. പൂര്‍ണമായ തടയല്‍
താഴെ കൊടുത്ത ചാര്‍ട്ടില്‍ A കോളത്തിലുള്ളവരെ അതിനു നേരെയുള്ള B കോളത്തിലുള്ളവര്‍ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയും. അതായത് B കോളത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ അതിനു നേരെയുള്ള A കോളത്തിലുള്ളവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല.
| A – തടയപ്പെടുന്നവര്‍ | B – തടയുന്നവര്‍ |
| പുത്രന്റെ പുത്രന്‍ | പുത്രന്‍ |
| പുത്രന്റെ പുത്രന്റെ പുത്രന്‍ | പുത്രന്‍/ പുത്രന്റെ പുത്രന്‍ |
| പുത്രന്റെ പുത്രി | പുത്രന്‍/ ഒന്നിലധികം പുത്രിമാര്‍ (പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രനില്ലെങ്കില്‍ |
| പുത്രന്റെ പുത്രന്റെ പുത്രി | പുത്രന്റെ പുത്രിയെ തടയുന്നവര്‍/ ഒന്നിലധികം പുത്രന്റെ പുത്രിമാര്‍ (പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രന്റെ പുത്രനില്ലെങ്കില്‍) |
| പിതാവിന്റെ പിതാവ് | പിതാവ്/ പിതാക്കന്‍മാരുടെ തലമുറയില്‍ താഴെയുള്ളവര്‍ മേലെയുള്ളവരെ തടയും |
| പിതാവിന്റെ മാതാവ് | മാതാവ്/ പിതാവ് |
| മാതാവിന്റെ മാതാവ് | മാതാവ് |
| മാതാവ് ഒത്ത സഹോദരന്‍ | പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍/ പുത്രന്റെ പുത്രി |
| മാതാവ് ഒത്ത സഹോദരി | പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍/ പുത്രന്റെ പുത്രി |
| നേര്‍ സഹോദരന്‍ | പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍ |
| നേര്‍ സഹോദരി | പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍ |
| പിതാവ് ഒത്ത സഹോദരന്‍ | പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍/ നേര്‍ സഹോദരന്‍/ പുത്രിയുടെ സാന്നിധ്യത്തില്‍ ശിഷ്ട ഓഹരിക്കാരി യാവുന്ന നേര്‍ സഹോദരി |
| പിതാവ് ഒത്ത സഹോദരി | പിതാവ് ഒത്ത സഹോദരനെ തടയുന്ന മേലെ പറഞ്ഞവര്‍/ ഒന്നിലധികം സഹോദരിമാര്‍ (പിതാവൊത്ത സഹോദരി യോടൊപ്പം പിതാവൊത്ത സഹോദരനുമില്ലെങ്കില്‍) |
| നേര്‍ സഹോദരന്റെ പുത്രന്‍ | പിതാവ് ഒത്ത സഹോദരനെ തടയുന്നവര്‍/പിതാവിന്റെ പിതാവ്/ പിതാവ് ഒത്ത സഹോദരന്‍ |
| പിതാവൊത്ത സഹോദരന്റെ പുത്രന്‍ നേര്‍ | സഹോദരന്റെ പുത്രനെ തടയുന്നവര്‍/ നേര്‍ സഹോദരന്റെ പുത്രന്‍ |
| പിതാവിന്റെ നേര്‍ സഹോദരന്‍ | പിതാവ് ഒത്ത സഹോദരന്റെ പുത്രനെ തടയുന്നവര്‍/ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ |
| പിതാവിന്റെ പിതാവൊത്ത സഹോദരന്‍ | പിതാവിന്റെ നേര്‍ സഹോദരനെ തടയുന്നവര്‍/ പിതാവിന്റെ നേര്‍ സഹോദരന്‍ |
| പിതാവിന്റെ നേര്‍ സഹോദര ന്റെ പുത്രന്‍ | പിതാവിന്റെ പിതാവ് ഒത്ത സഹോദരനെ തടയുന്നവര്‍/ പിതാവിന്റെ പിതാവ് ഒത്ത സഹോദരന്‍ |
| പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന്‍ | പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനെ തടയുന്നവര്‍/ പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍ |
- മരിച്ചയാള്‍ക്ക് പുത്രന്‍മാരില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജീവിച്ചിരിപ്പില്ലാത്ത പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല. അതുപോലെ പുത്രന്റെ പുത്രന്‍മാരുണ്ടെങ്കില്‍ പുത്രന്റെ പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല. ഇതിനെക്കുറിച്ച് വിശദമായി അനാഥ പൗത്രന്റെ അവകാശം എന്ന ശീര്‍ഷകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
- മരിച്ചയാള്‍ക്ക് പുത്രന്‍മാര്‍ ആരും ജീവിച്ചിരിപ്പില്ലെങ്കില്‍ പുത്രന്റെ സന്താനങ്ങള്‍ക്ക് (നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെങ്കില്‍) അനന്തരാവകാശം ലഭിക്കുന്നതാണ്. അതുപോലെ പുത്രന്റെ പുത്രനില്ലെങ്കില്‍ പുത്രന്റെ പുത്രന്റെ സന്താനങ്ങള്‍ക്കും അനന്തരാവകാശം ലഭിക്കുന്നതാണ്.
- മരിച്ചയാള്‍ക്ക് ഒരു പുത്രി മാത്രമേ ഉള്ളു എങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് (പുത്രന്റെ പുത്രന്‍മാര്‍ ഇല്ലാത്ത അവസ്ഥയിലും ) അനന്തരാവകാശം ലഭിക്കുന്നതാണ്.
- മരിച്ചയാള്‍ക്ക് രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല.
- എന്നാല്‍ രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കിലും പൗത്രിമാരോടൊപ്പം പൗത്രന്മാരുമുണ്ടെങ്കില്‍ പൗത്രിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
- പിതാവിന്റെ അഭാവത്തില്‍ പിതാമഹനും പിതാവിന്റെയും പുത്രന്റെയും, (പുത്രനില്ലെങ്കില്‍ പുത്രന്റെ പുത്രന്റെയും) അഭാവത്തില്‍ നേര്‍ സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു.
- പിതാവ് നേര്‍ / അര്‍ധ സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുന്നതാണ്. എന്നാല്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം പിതാമഹന്‍ (പിതാവിന്റെ പിതാവ്) നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുന്നതല്ല. മാതാവൊത്ത സഹോദരീ സഹോദരന്‍മാരെ മാത്രമേ തടയുകയുള്ളു.
കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍
കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍, പിതാമഹനും സഹോദരങ്ങളും അനന്തരാവകാശികളായി വരുമ്പോഴുള്ള വിധിയെക്കുറിച്ച് പ്രധാനമായും രണ്ടഭിപ്രായക്കാരാണ്.
- സഹോദരങ്ങളെ പിതാമഹാന്‍ തടയും.അബൂബക്ര്‍(റ), ആഇശ(റ) തുടങ്ങിയ പല പ്രമുഖ സ്വഹാബികളും ഇമാം അബൂ ഹനീഫയും ഈ അഭിപ്രായക്കാരാണ്.ഈ വാദഗതിയുടെ തെളിവുകള്‍1) ഖുര്‍ആനില്‍ പിതാമഹന്‍ അബ് എന്നാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്2) പുത്രന്റെ അസാന്നിധ്യത്തില്‍ പൗത്രന്‍ പുത്രനെപ്പോലെ അനന്തരാവകാശം ലഭിക്കുകയും മരണപെട്ടയാളുടെ സഹോദരങ്ങളെ തടയുകയും ചെയ്യുന്നുണ്ട്. അതുപോലെ സഹോദരങ്ങളെ തടയുന്ന പിതാവിന്റെ സ്ഥാനത്ത് വരുന്ന പിതാമഹനും സഹോദരങ്ങളെ തടയേണ്ടതാണ്.3) ഇനി പിതാമഹനെ നേര്‍ സഹോദരനെപ്പോലെ പരിഗണിച്ചാല്‍ അദ്ദേഹം പിതാവൊത്ത സഹോദരനെ തടയും. ഇനി പിതാവൊത്ത സഹോദരനെപ്പോലെ പരിഗണിച്ചാല്‍ അദ്ദേഹത്തെ നേര്‍ സഹോദരന്‍ തടയും. ഇനി അവര്‍ രണ്ടു പേരേക്കാളും താഴ്ന്ന പദവിയിലാണെങ്കില്‍ അദ്ദേഹത്തെ അവര്‍ രണ്ടു പേരും തടയും. പക്ഷേ ഇതൊന്നും അനന്തരാവകാശ നിയമത്തില്‍ സംഭവിക്കുന്നില്ല .
4)പുത്രന്‍മാര്‍ക്ക് പിതാമഹനെ തടയാന്‍ കഴിയില്ല. എന്നാല്‍ സഹോദരന്‍മാരെ തടയുകയും ചെയ്യുന്നു. അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് പിതാമഹന്‍ സഹോദരങ്ങളെക്കാള്‍ ഉയര്‍ന്ന പദവിയിലാണ് എന്നാണ്.
5) പിതാമഹന്‍ മാതാവൊത്ത സഹോദരീസഹോദരങ്ങളെ തടയുമെങ്കിലും സഹോദര ങ്ങള്‍ക്ക് അവരെ തടയാന്‍ കഴിയില്ല എന്നതും പിതാമഹന്‍ സഹോദരങ്ങളെക്കാള്‍ ഉയര്‍ന്ന പദവിയിലാണ് എന്നു കാണിക്കുന്നു.
പിതാമഹനോടൊപ്പം സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു
ഉമര്‍ ബിന്‍ ഖത്താബ്(റ), ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ), സെയ്ദ് ബിന്‍ സാബിത്(റ) തുടങ്ങിയ സ്വഹാബിമാരും ഇമാം മാലിക്, ഇമാം ശാഫി, ഇമാം അഹ്‌മദ് എന്നിവരും ഈ അഭിപ്രായക്കാരാണ് .
1) ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍…..’ എന്ന ആയത്ത് പ്രകാരം അടുത്ത ബന്ധുക്കളായ പിതാമഹനും സഹോദരങ്ങളും ഒരുമിച്ച് അനന്തരാവകാശമെടുക്കുന്നതാണ്.
2) അനസ് ബിന്‍ മാലിക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നു സ്വഹാബികളുടെ കൂട്ടത്തില്‍ ഫറായിള് ഏറ്റവും കൂടുതല്‍ അറിയുന്നയാള്‍ സെയ്ദ് ബിന്‍ സാബിത് ആണെന്ന്. അപ്രകാരം പ്രവാചകന്റെ സാക്ഷി പത്രം ലഭിച്ച ഒരു സ്വഹാബിയുടെ അഭിപ്രായമാണിത്
3) സഹോദരങ്ങളുടെ അനന്തരാവകാശം ഖുര്‍ആന്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ് പിതാമഹന്‍ അവരെ തടയുമെന്നതിനു ഖുര്‍ആനിക സൂക്തമോ അല്ലെങ്കില്‍ ഇജ്മാഓ ഖിയാസോ ആവശ്യമാണ്. എന്നാല്‍ അതൊന്നുമില്ലതതിനാല്‍ പിതാവ് ഇവരെ തടയില്ലെന്ന് വ്യക്തമാണ്
4) സഹോദരങ്ങളും പിതാമഹനും മരണപ്പെട്ട വ്യക്തിയുമായി തുല്യ ബന്ധമുള്ളവരാണ്. ഒരാള്‍ പിതാവിന്റെ പിതാവും മറ്റെയാള്‍ പിതാവിന്റെ മകനുമാണ്.
ഇതിനു ഉപോല്‍ബലകമായ ഏതാനും തെളിവുകള്‍ കൂടി ഇതിനെ അനുകൂലിക്കുന്നവര്‍ നിരത്തുന്നുണ്ട്. ദൈര്‍ഘ്യ ഭയത്താല്‍ അവയെന്നും ഇവിടെ ചേര്‍ക്കുന്നില്ല.
ഈ രണ്ട് അഭിപ്രായങ്ങളെയും വിശകലനം ചെയ്ത ഭൂരിപക്ഷ പണ്ഡിതന്‍മാരും പ്രാധാന്യം നല്‍കുന്നതും മൂന്നു ഖലീഫമാരും മൂന്നു ഇമാമുകളും തിരഞ്ഞെടുത്തതും രണ്ടാമത്തെ അഭിപ്രായമാണ്.
പിതാമഹന്‍ (പിതാവിന്റെ പിതാവ്) താഴെ പറയുന്നവരെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുന്നതാണ്.
- മാതാവൊത്ത സഹോദരീ സഹോദന്‍മാര്‍
- നേര്‍ സഹോദരന്റെ പുത്രന്‍
- പിതാവൊത്ത സഹോദരന്റെ പുത്രന്‍
- നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
- പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
- പിതാവിന്റെ നേര്‍ സഹോദരന്‍
- പിതാവിന്റെ പിതാവൊത്ത സഹോദരന്‍
- പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
·
- സന്താനങ്ങളുടെയും, പുത്രന്റെ സന്താനങ്ങളുടെയും പിതാവിന്റെയും പിതാമഹന്റെയും അഭാവത്തില്‍ മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നു.
- മാതാവിന്റെ അഭാവത്തില്‍ മാതാമഹിക്കും മാതാവിന്റെയും പിതാവിന്റെയും അഭാവത്തില്‍ പിതാമഹിക്കും അനന്തരാവകാശം ലഭിക്കുന്നു. അതായത് പിതാവ് പിതാമഹിയെ മാത്രമേ തടയുകയുള്ളു. എന്നാല്‍ മാതാവ് പിതാമഹിയെയും (പിതാവിന്റെ മാതാവ്) മാതാമഹിയെയും (മാതാവിന്റെ മാതാവ്) അനന്തരമെടുക്കുന്നതില്‍ നിന്നു തടയുന്നതാണ് (ഹംബലി മദ്ഹബനുസരിച്ച് മാതാവിന്റെ അഭാവത്തില്‍ പിതാവുണ്ടെങ്കിലും പിതാമഹിക്ക് അനന്തരാവകാശം ലഭിക്കും).
- പിതാമഹി, മാതാമഹി ഇവരില്‍ ഒരാള്‍ മാത്രം ജീവിച്ചിരിക്കുന്നു എങ്കില്‍ ജീവിച്ചിരിപ്പില്ലാത്ത മറ്റേയാളുടെ മാതാവിന് അനന്തരാവാശം ലഭിക്കുകയില്ല.
- മേല്‍പറഞ്ഞ പ്രകാരം മാതാമഹി മാത്രമേ തടയുകയുള്ളു. പിതാമഹി തടയുകയില്ല എന്നാണു ഇമം മാലിക്, ഇമാം ശാഫി എന്നിവര്‍ അഭിപ്രായപ്പെടുന്നത്.
- നേര്‍ സഹോദരന്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ അനന്തരമെടു ക്കുന്നതില്‍ നിന്ന് തടയുന്നതാണ്.
- ഒന്നിലധികം നേര്‍ സഹോദരികളുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിയെ/ സഹോദരിമാരെ അനന്തരമെടുക്കുന്നതില്‍ നിന്നു തടയുന്നതാണ്.
- ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരി/മാരോ ടൊപ്പം പിതാവൊത്ത സഹോദരന്‍/മാരുമുണ്ടെങ്കിലും പിതാവൊത്ത സഹോദരിമാര്‍ക്ക് അനന്തരാ വകാശം ലഭിക്കുന്നതാണ്.
- ഒരു നേര്‍ സഹോദരി പിതാവൊത്ത സഹോദരിയെ/സഹോദരിമാരെ അനന്തരമെടു ക്കുന്നതില്‍ നിന്ന് തടയുകയില്ല
- ഒരു നേര്‍ സഹോദരിയും പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ നേര്‍ സഹോദരി ശിഷ്ട ഓഹരിക്കാരിയാവുകയും പിതാവൊത്ത സഹോദരനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും.
- അതുപോലെ ഒരു പിതാവൊത്ത സഹോദരിയും പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ പിതാവൊത്ത സഹോദരി ശിഷ്ട ഓഹാരിക്കരിയാവുകയും നേര്‍ സഹോദന്റെ പുത്രനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും.
- നേര്‍ സഹോദരനോ പിതാവൊത്ത സഹോദരനോ ഇല്ലെങ്കില്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു
- എന്നാല്‍ നേര്‍ സഹോദരി, പിതാവൊത്ത സഹോദരി, ഒന്നിലധികം മാതാവൊത്ത സഹോദരങ്ങള്‍ എന്നിവരുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടാവില്ല എന്നതിനാല്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുകയില്ല ( 1/2+1/6+1/3=1 )
- താഴെ കൊടുത്ത ഓരോ അനന്തരാവകാശിയും അവര്‍ക്ക് താഴെയുള്ള അനന്തരാവകശികളെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയും.
നേര്‍ സഹോദരന്റെ പുത്രന്‍
പിതാവൊത്ത സഹോദരന്റെ പുത്രന്‍
നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
പിതാവിന്റെ നേര്‍ സഹോദരന്‍
പിതാവിന്റെ പിതാവൊത്ത സഹോദരന്‍
പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്
