ഹോം > മുസ്‌ലിംകള്‍ കേരളത്തില്‍... > അറയ്ക്കല്‍ രാജവംശം

1 മിനിറ്റ് വായിച്ചില്ല

അറയ്ക്കല്‍ രാജവംശം

കേരളചരിത്രത്തില്‍ മുസ്‌ലിം ഭരണത്തിന്റെ വ്യക്തമായ അടയാളമായി നിലകൊണ്ട രാജവംശമാണ് അറയ്ക്കല്‍ രാജവംശം. കണ്ണൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ ഈ രാജവംശം, രാഷ്ട്രീയാധികാരത്തോടൊപ്പം സമുദ്രവ്യാപാരത്തിലും നാവിക ശക്തിയിലും വലിയ സ്വാധീനം ചെലുത്തി. അറബികളുമായുള്ള വ്യാപാരബന്ധങ്ങള്‍, മതസൗഹാര്‍ദം, സ്ത്രീകള്‍ക്കും ഭരണാവകാശം നല്‍കിയ പ്രത്യേകത തുടങ്ങിയവ അറയ്ക്കല്‍ രാജവംശത്തെ കേരളത്തിലെ മറ്റ് ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കേരള മുസ്‌ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം മനസ്സിലാക്കാന്‍ അറയ്ക്കല്‍ രാജവംശത്തിന്റെ പഠനം നിര്‍ണായകമാണ്.

കേരളത്തിലെ ഏക മുസ്‌ലിം രാജസ്വരൂപവും വടക്കെ മലബാര്‍ മുസ്‌ലിംകളുടെ സാമുദായിക നേതൃത്വവുമായിരുന്നു അറയ്ക്കല്‍ രാജവംശം. ആദ്യം ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കി വടക്കെ മലബാര്‍ ഭരിച്ച ഈ ഭരണാധികാരികള്‍ ആലി രാജ, ബീവി എന്നീ സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ടു. അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നൂറ്റാണ്ടുകളോളം പടപൊരുതി ദേശസ്‌നേഹത്തിന്റെ മഹാഗാഥകള്‍ രചിച്ച അറക്കയ്ല്‍ വംശം കണ്ണൂരിന്റെ മണ്ണില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്; അധികാരമില്ലെങ്കിലും പ്രതാപത്തിനും ആദരവിനും യാതൊരു കുറവുമില്ലാതെ.

രാജസ്വരൂപം

അറയ്ക്കല്‍ രാജവംശം ‘രാജസ്വരൂപം’ എന്ന പേരിലാണ് പ്രസിദ്ധമായത്. സ്വതന്ത്രമായ ഭരണവും രാജാധികാരവുമുള്ള രാജ കുടുംബത്തിനാണ് സ്വരൂപം എന്നു പറയുക. നാണയം അടിച്ചിറക്കുക, ഉടമ്പടികള്‍ ഒപ്പിടുക, മറ്റു രാജകുടുബങ്ങളുമായി സന്ധിയിലും കരാറിയും ഏര്‍പ്പെടുക, വെണ്‍കൊറ്റക്കുട ചൂടുക തുടങ്ങിയ പരമ്പരാഗത അവകാശങ്ങളുണ്ടെങ്കില്‍ മാത്രമേ ‘രാജസ്വരൂപം’ ആവുകയുള്ളൂ. അങ്ങനെ നോക്കുമ്പോഴാണ് അറയ്ക്കല്‍ രാജവംശം കേരളത്തിലെ ഏക രാജസ്വരൂപമാകുന്നത്.

അറയ്ക്കല്‍ രാജസ്വരൂപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കഥകള്‍ ഏറേയുണ്ട്. ഇതില്‍ പലതും അടിസ്ഥാനങ്ങളില്ലാത്ത ഐതിഹ്യങ്ങളാണ്. രേഖകളുടെ പിന്‍ബലമുണ്ടെന്നവകാശപ്പെടുന്ന ഒന്ന് ഇങ്ങനെയാണ്:

അറേബ്യയിലേക്ക് പോയപ്പോള്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം സാമാന്തന്മാര്‍ക്കിടയില്‍ വീതിച്ചിരുന്നു. അദ്ദേഹം അവിടെ വെച്ച് മരിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തിലെത്തുകയും ധര്‍മപട്ടണത്തുണ്ടായിരുന്ന ചേരമാന്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയെ കാണുകയും ചെയ്തു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ശ്രീദേവിയുടെ മകനായിരുന്ന മഹാബലി മുഹമ്മദലിയായി. അരയന്‍ കുളങ്ങര അറയ്ക്കലുമായി. ആദ്യത്തെ അറയ്ക്കല്‍ രാജയുടെ പേര് മുഹമ്മദലിയാണെന്ന് വില്യം ലോഗനും ഈ ഭരണം സ്ഥാപിതമായത് ഹിജ്‌റ 64 ലാണെന്ന് ചരിത്രകാരനായ കെ. കെ. എന്‍. കുറുപ്പും സമര്‍ഥിക്കുന്നുണ്ട്.

കോലത്തിരി-അറയ്ക്കല്‍ രാജവംശങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു കഥയും അറയ്ക്കല്‍ വംശത്തിന്റെ ഉദ്ഭവവുമായി ചേര്‍ത്തു പറയാറുണ്ട്:
കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചു കൊണ്ടിരിക്കെ കുളത്തില്‍ വീണു. മുങ്ങി മരിക്കും മുമ്പ് ഒരു മുസ്‌ലിം യുവാവ് (മത പരിവര്‍ത്തനം ചെയ്ത മുഹമ്മദ് അലി) അവരെ രക്ഷിച്ചു. ജീവന്‍ രക്ഷിച്ച മുഹമ്മദലിയുമായി കന്യക പ്രണയത്തിലാവുകയും യുവാവിനെ വിവാഹം കഴിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. വിവാഹത്തിന് കോലത്തിരി രാജാവ് സമ്മതിച്ചു. സ്ത്രീധനമായി ഏഴിമലയും മാടായിലുമുള്ള നെല്പാടങ്ങളും കണ്ണൂരിലെ ചില പ്രദേശങ്ങളും അവിടെത്തന്നെ ഒരു കൊട്ടാരവും നല്കി. ഇതിന് അറയ്ക്കല്‍ കെട്ട് എന്ന പേരും നല്‍കി.

അറയ്ക്കല്‍ ആഴി രാജ (കടല്‍ മേധാവിത്തം), ആദി രാജ (ആദ്യ മുസ്‌ലിം രാജവംശം), ആലി രാജ (കുലീന കുടുംബം) എന്നീ നാമങ്ങളിലാണ് ഇവര്‍ അറിയപ്പെട്ടത്.

അറയ്ക്കല്‍ രാജവംശവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും

കോഴിക്കോട് സ്വാധീനമുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് പോര്‍ച്ചുഗീസ് നാവികര്‍ തിരിഞ്ഞത്. കണ്ണൂരിലെത്തി കോലത്തിരി രാജവംശത്തെ പറങ്കിപ്പട തകര്‍ത്തപ്പോള്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്നുവന്ന പുതിയ ശക്തിയായിരുന്നു അറയ്ക്കല്‍ രാജവംശം.

അറബിക്കടലിനെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലി മരക്കാര്‍മാരോടൊപ്പം അറയ്ക്കല്‍ രാജമാരും പടപൊരുതി. മലബാറും സിലോണും തമ്മിലുള്ള വ്യാപാരത്തിന്റെ കേന്ദ്രം കണ്ണൂരായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും കണ്ണൂരില്‍ നങ്കൂരമിട്ടു. ലക്ഷദ്വീപുകള്‍ അറയ്ക്കല്‍ ചരിത്രത്തിന്റെ പ്രൗഢിയുടെ ചിഹ്നമായിരുന്നു. പിന്നെങ്ങനെ അറബിക്കടലിലെ പറങ്കി ആധിപത്യം അറക്കല്‍ വംശം അംഗീകരിക്കും. അതുകൊണ്ടു തന്നെ പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാവികപ്പട അറയ്ക്കലിന്റെതായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തു നിന്നതും ഇവര്‍ തന്നെ.

ക്രി. 1505 ല്‍ പോര്‍ച്ചുഗീസുകാര്‍ കണ്ണൂരില്‍ പണിത സെന്റ് ആഞ്ചലോസ് കോട്ട അറയ്ക്കല്‍ വംശത്തിന് തലവേദനയുണ്ടാക്കി. 1555 ല്‍ കോലത്തിരി-സാമൂതിരി-അറക്കല്‍ സംയുക്ത ഉപരോധം നടത്തിയിട്ടും ഇത് പിടിക്കാനായില്ല. 1633 ല്‍ ഇത് ഡച്ചുകാര്‍ പിടിച്ചെടുത്തു. 1772 ല്‍ ഇത് ഡച്ചുകാരില്‍ നിന്ന് അറക്കല്‍ ബീവി വില കൊടുത്തു വാങ്ങുകയായിരുന്നുവത്രേ.

കോട്ട സ്വന്തമാക്കിയപ്പോള്‍ അറയ്ക്കല്‍ രാജയുടെ സൈനിക ബലം അപ്രതിരോധ്യമായി ഉയര്‍ന്നു. ഇത് ബ്രിട്ടീഷ് അധികാരികളെ അസ്വസ്ഥരാക്കി. ഒടുവില്‍ 1793ല്‍ ബലപ്രയോഗ ത്തിലൂടെ അവര്‍ കോട്ട പിടിച്ചെടുത്തു. അറയ്ക്കല്‍ സ്വരൂപത്തിന്റെ തകര്‍ച്ച അതോടെ ആരംഭിക്കുകയും ചെയ്തു.

മലബാര്‍ കീഴടക്കിയ ഹൈദരലി ചിറക്കല്‍ രാജ്യത്തിന്റെ ഭരണം ആലിരാജയെ ഏല്പിച്ചു. മൈസൂര്‍-അറയ്ക്കല്‍ ബന്ധം പിന്നീട് അറയ്ക്കല്‍-കോലത്തിരി ബന്ധത്തെ സാരമായി ബാധിച്ചു. എന്നാല്‍ രാജ കൂടുതല്‍ ശകതനായെങ്കിലും ടിപ്പുവിന്റെ പതനത്തോടെ ഇതിന് തിരിച്ചടി നേരിട്ടു. അറയ്ക്കല്‍ രാജവംശം ഏറെക്കുറെ ഇംഗ്ലീഷ് ഭരണത്തിന് കീഴിലമരുകയും ചെയ്തു. 1911 ആയപ്പോഴേക്കും ചെങ്കോലും ഉടവാളും നഷ്ടപ്പെട്ട് ശക്തിക്ഷയം പൂര്‍ണമാവുകയും ചെയ്തു.

രാജയും ബീവിയും

അറയ്ക്കല്‍ രാജവംശത്തില്‍ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. തറവാട്ടിലെ പ്രായം കൂടിയ വ്യക്തിക്കായിരുന്നു അധികാരച്ചുമതല. ഇതില്‍ ലിംഗഭേദമുണ്ടായിരുന്നില്ല. രാജാവ് പുരുഷനാണെങ്കില്‍ ആലിരാജയും സ്ത്രീയാണെങ്കില്‍ ബീവിയും. 29 ആലിരാജമാരുടെ പേരുകള്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ നല്‍കുന്നുണ്ട്. ഇതില്‍ ആദ്യ പത്തു പേര്‍ ഇവരാണ്:

1. മമ്മദ് ആലി, 2. ഉസ്സന്‍ ആലി, 3. ആലി മൂസ്സ, 4. കുഞ്ഞിമൂസ്സ, 5. ആലി മൂസ്സ, 6. അലി വപ്പന്‍ മാപ്പിള, 7. ഇസ്സപ്പോക്കര്‍, 8. വലിയ ഉമ്മലി, 9. പോക്കര്‍ ആലിക്കോയ, 10. കുട്ടിയാലി.

ചില ബീവിമാര്‍: 1. ഹാജറാബി കടവുമ്പി (1728-32), 2. ജനുമ്മാബി (1732-45), 3. ജനുമ്മബി (1777-1819), 4. മറിയം ബീ (1819-38), 5. ആയിശാബി (1838-1862).
37 പേരില്‍ 11 പേര്‍ സ്ത്രീകളായിരുന്നു. ബീവിമാരില്‍ പലരും പണ്ഡിതകളും ഭരണ നിപുണകളുമായിരുന്നു.

ഇസ്‌ലാം മത പ്രചാരണം, പള്ളി നിര്‍മാണം, മാസപ്പിറവി നിര്‍ണയം എന്നിവയെല്ലാം അറയ്ക്കല്‍ കുടുംബം ശ്രദ്ധിച്ചു. ആദ്യ മലയാള ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ് മായിന്‍ കുട്ടി ഇളയ അറയ്ക്കല്‍ കുടുബാംഗമാണ്.

ടിപ്പുസുല്‍ത്താനും സാംസ്‌കാരിക കേരളവും

ഇന്ത്യാമഹാരാജ്യം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. രാജാക്കന്‍മാര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് വിദേശ ശക്തികള്‍ക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരാനുണ്ടായ അവസരമുണ്ടായത്. ഓരോരുത്തരെയായി വശീകരിച്ചും നശിപ്പിച്ചും കീഴ്‌പ്പെടുത്തിയ ശേഷമാണല്ലോ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. വൈദേശിക ഭരണവും മേല്‌ക്കോയ്മയും ഒട്ടും അംഗീകരിക്കാതെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തുനിന്ന ദേശസ്‌നേഹികളായ രാജാക്കന്‍മാരും ഇന്ത്യയിലുണ്ടായിരുന്നു. ഝാന്‍സിയിലെ റാണിലക്ഷഭ്മി ഭായിയും ബംഗാളിലെ സിറാജുദ്ദൗലയും രാജാക്കന്‍മാരായ ഹൈദരലിഖാനും മകന്‍ ടിപ്പുസുല്‍ത്താനുമെല്ലാം അക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു. അത്തരക്കാരെയെല്ലാം ആയുധം കൊണ്ടും ചതി കൊണ്ടും ഇതരനാട്ടുരാജാക്കന്‍മാരെ പാട്ടിലാക്കിയും നാമാവശേഷമാക്കിയ ശേഷമാണ് ‘ബ്രിട്ടീഷ് ഇന്ത്യ’ എന്ന രാജ്യം ഉടലെടുക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ കൃഷ്ണാ നദി മുതല്‍ മധ്യകേരളം വരെ വ്യാപിച്ചുകിടന്ന മൈസൂരിലെ കിടയറ്റ ഭരണാധികാരികളായിരുന്നു മൈസൂര്‍ സുല്‍ത്താന്മാര്‍ എന്നറിയപ്പെട്ട ഹൈദരലിയും ടിപ്പുവും. 1782 മുതല്‍ 1799 വരെയുള്ള 18 വര്‍ഷക്കാലം കേരളത്തില്‍ ടിപ്പുവിന്റെ ആധിപത്യമായിരുന്നു. പറങ്കി ആധിപത്യത്തില്‍ മാറിയ കണ്ണൂരിലെ അറക്കല്‍ രാജാവ്, കൊച്ചി തിരുവിതാം കൂര്‍ രാജാക്കന്‍മാര്‍ തുടങ്ങിയവരുടെ പരസ്പരഭീതിയും കിടമത്സരവും പതിവായിരുന്നു. അവര്‍ ക്ഷണിച്ചുവരുത്തിയതാണ് ഹൈദരലിഖാന്‍ എന്ന മൈസൂര്‍ ഭരണാധികാരിയെ. ശ്രീരംഗ പട്ടണം ആസ്ഥാനമാക്കിയ മൈസൂര്‍ സുല്‍ത്താന്മാര്‍ കഠിന ബ്രിട്ടീഷ് വിരോധികളായിരുന്നു. ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ വലീദ് അറക്കല്‍ രാജകുമാരിയെ വിവാഹം ചെയ്തതിലൂടെ കേരളവുമായി സുല്‍ത്താന്മാര്‍ക്ക് വൈകാരികബന്ധം കൂടിയുണ്ടായി.

ടിപ്പുവിന്റെ ഭരണം കേരളത്തെ വളരെയധികം പുരോഗതിയിലേക്കു നയിച്ചു. നാഗരികമായി നാടിനെ മാറ്റിമറിച്ചു. സാംസ്‌കാരികമായി വളര്‍ച്ചയുണ്ടായി. നിരവധി ഹൈവേകളും ഉള്‍നാടന്‍ നിരത്തുകളും ടിപ്പു ഉണ്ടാക്കി. ഗതാഗതം സ്ഥാപിച്ചു. കാര്‍ഷികരംഗത്ത് നിലനിന്നിരുന്ന ജന്മിത്തം അവഗണിക്കാനും ഉത്പ്പാദകര്‍ക്ക് ന്യായവില ലഭ്യമാക്കാനും അവസരമൊരുക്കി. കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കാനും സാധിച്ചു. നൂല്‍ നൂല്പ്, നെയ്ത്ത് തുടങ്ങിയ വ്യവസായിക രംഗം പോഷിപ്പിച്ചു. പൊതുവഴികളില്‍ തണല്‍മരങ്ങളും ഇടയ്ക്കിടെ സത്രങ്ങളും സ്ഥാപിച്ചു. സാമൂഹികരംഗത്ത് നിലനിന്നിരുന്ന ജീര്‍ണതകളും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ബ്രാഹ്‌മണര്‍ക്കിടയില്‍ മുതിര്‍ന്നയാള്‍ക്ക് മാത്രം വിവാഹവും ബാക്കിയുള്ളവര്‍ക്ക് ‘സംബന്ധ’മെന്ന വിലകുറഞ്ഞ ഏര്‍പ്പാടുമായിരുന്നു.
അവര്‍ണസ്ത്രീകള്‍ അരയ്ക്കു മീതെ വസ്ത്രം ധരിക്കാന്‍ പാടില്ലായിരുന്നു. ബഹുഭര്‍തൃത്വം സാര്‍വത്രികമായിരുന്നു. ഇത്തരം ജീര്‍ണതകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ടിപ്പു ശ്രമിച്ചു. സ്ത്രീകള്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു.

ഉറച്ച ഇസ്‌ലാം മതവിശ്വാസിയായിരുന്ന ടിപ്പുസുല്‍ത്താന്‍ ഭരണരംഗത്ത് തികഞ്ഞ മതനിരപേക്ഷ നിലപാട് കൈക്കൊണ്ടു. പ്രജാക്ഷേമമാണ് രാജധര്‍മമെന്ന് വിശ്വസിച്ചു. ഭരണാധികാരം ദൈവികാനുഗ്രഹവും അതേസമയം ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വവുമാണെന്ന് ഉള്‍ക്കൊണ്ടു. മതചൂഷണത്തെ അദ്ദേഹം എതിര്‍ത്തു. പള്ളികളും ക്ഷേത്രങ്ങളും നിര്‍മ്മിക്കാന്‍ സഹായിച്ചു. തന്റെ സൈന്യത്തില്‍ മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രാഹ്‌മണര്‍ക്ക് ഉന്നത ഭരണപദവികള്‍ നല്‍കി.

ശാന്തിയും സമാധാനവും കളിയാടിയിരുന്ന കേരളത്തിന്റെ സുവര്‍ണ്ണകാലത്തിലേക്ക് പതിനഞ്ചാം നൂറ്റാണ്ടില്‍ അതിക്രമത്തിന്റെയും ഛിദ്രതയുടെയും മൂര്‍ത്തരൂപമായ പറങ്കികള്‍(പോര്‍ച്ചുഗീസ്) കടന്നുവന്നതോടെ ഇവിടുത്തെ സ്വസ്ഥത നഷ്ടപ്പെട്ടു. സാമൂതിരി രാജാവിനൊപ്പം നിന്ന് വിദേശികള്‍ക്കെതിരെ കരയിലും കടലിലും പോരാടിയ മാപ്പിള പ്പോരാളികളെയും നാട്ടില്‍ സൗഹാര്‍ദപൂര്‍ണമായി ജീവിതം നയിച്ച മുസ്‌ലിംകളെയും പോര്‍ച്ചുഗീസ് പട്ടാളം കിരാതനടപടികള്‍ക്ക് വിധേയമാക്കി. തദ്ദേശീയരായ ബ്രാഹ്‌മണ ജന്മിമാരും മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു. ജീവിതം പൊറുതിമുട്ടിയ മുസ്‌ലിം സമൂഹം നിന്ദിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലവും കൂടിയായിരുന്നു അത്. ടിപ്പുവിന്റെ അധിനിവേശവും പട്ടാളനീക്കവും സദ്ഭരണവും മുസ്‌ലിംകളില്‍ പ്രതീക്ഷയുണര്‍ത്തി. മുസ്‌ലിംകളുടെ യശസ്സുയരാന്‍ ആ സാഹചര്യം കാരണമായി. എന്നാല്‍ മുസ്‌ലിംകള്‍ക്കു വേണ്ടിയല്ല ടിപ്പു നാട് ഭരിച്ചത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തദ്ദേശീയരായ ചില നാട്ടുരാജാക്കന്‍മാരും ബ്രാഹ്‌മണ ജന്മി പ്രമാണിമാരും ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചു.
തങ്ങളുടെ മേല്‍ വീഴാന്‍ പോകുന്ന കടുത്ത പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത നാടുവാഴികള്‍ ടിപ്പുവിനെ എതിര്‍ത്തു.
ജന്മിത്തം ജന്‍മാവകാശമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു പോന്ന സവര്‍ണനേതൃത്വം, ജന്മിത്തത്തിനെതിരെ നീക്കങ്ങള്‍ നടത്തിയ ടിപ്പുവിനെ അങ്ങേയറ്റം വെറുത്തു. മലബാര്‍ പിടിക്കാന്‍ തക്കം പാര്‍ത്ത ബ്രിട്ടീഷുകാര്‍ അവസരം ഉപയോഗപ്പെടുത്തി. ആയുധം കൊണ്ടടരാടി ടിപ്പുവിനെ തോല്പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ബ്രിട്ടീഷുകാര്‍ ദുരാരോപണങ്ങളുടെ കൂരമ്പുകള്‍ അദ്ദേഹത്തിനു നേരെ അയച്ചു. നാടുവാഴികള്‍ അതേറ്റുപിടിച്ചു.

മതഭ്രാന്തന്‍, മതപരിവര്‍ത്തകന്‍, ക്ഷേത്രധ്വംസകന്‍ തുടങ്ങിയ ആരോപണങ്ങള്‍ ടിപ്പുവിന് ചാര്‍ത്തി. ഉപോത്ബലകമായി അനേകം കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. വിവരദോഷികളായ ചരിത്രകാരന്‍മാര്‍ അവ രേഖപ്പെടുത്തി വെച്ചു.

യഥാര്‍ഥത്തില്‍ ടിപ്പു ഒരു സമാധാനപ്രേമിയായിരുന്നു. ഉറച്ച മതവിശ്വാസിയായിരിക്കെ ഭരണത്തില്‍ മതനിരപേക്ഷത കാത്തുസൂക്ഷിച്ച മഹാനായിരുന്നു. ജാതിഭേദമോ മത വിവേചനമോ കൂടാതെ രാജ്യം ഭരിച്ചു. വൈദേശിക ജന്മിത്തത്തോട് രാജിയാവാതെ തികഞ്ഞ ദേശസ്‌നേഹിയായിരുന്നു. ഇതു മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്ക് നേരം വൈകി. ജന്മിത്തവിരുദ്ധത ഹിന്ദുവിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടു. പെണ്ണിന് വസ്ത്രധാരണ സ്വാതന്ത്ര്യം നല്‍കിയത് മതപരിവര്‍ത്തനമായി അവതരിപ്പിച്ചു. യഥാര്‍ഥ വസ്തുതകളെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; ചരിത്ര വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി.

ടിപ്പു ഒരു നാട്ടുരാജ്യത്തെയും മറ്റൊന്നില്‍ ലയിപ്പിച്ചിട്ടില്ല. ഒരു നാടുവാഴിയെയും കൊന്നിട്ടില്ല. എല്ലാ രാജാക്കന്‍മാരെയും സാമന്തരായി അംഗീകരിച്ചുകൊണ്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ കോണ്‍വാലീസിന്റെ വഞ്ചനയില്‍ കുടുങ്ങിയ തിരുവിതാംകൂര്‍, കൊച്ചി, കണ്ണൂര്‍ രാജാക്കന്‍മാരെല്ലാം ടിപ്പുവിനെതിരെ വിദേശികളെ സഹായിച്ചു. മൈസൂര്‍ യുദ്ധക്കളത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ അന്ത്യശ്വസം വലിച്ചു. മൈസൂര്‍ രാജ്യം മലബാര്‍ ഉള്‍പ്പടെ പൂര്‍ണ്ണമായി ബ്രിട്ടീഷ് അധീനത്തിലായി. മുസ്‌ലിം സമൂഹത്തോടുള്ള വിരോധം ജന്മിത്തത്തിന് വളം വെച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ആരംഭിക്കുകയും ചെയ്തു.

 

 

മുൻപത്തെ ലേഖനം ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍
അടുത്ത ലേഖനം അറബികളും കേരളവും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History