മുഹമ്മദലി ക്ലേ/ ക്ലേ കാഷ്യസ് മര്‍സിലസ്
1960ലെ റോം ഒളിമ്പിക്സ് ബോക്സിങ് റിംഗില്‍ ഫൈനല്‍ ആരവങ്ങള്‍ക്ക് വിസില്‍ മുഴങ്ങി. യൂറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവുമായ സിഗ്നു പിയട്രികയുടെ മുന്നില്‍ കൈയുറയണിഞ്ഞു നില്ക്കുന്ന 18 കാരന്റെ മേലായിരുന്നു കാണികളുടെ ശ്രദ്ധ മുഴുവന്‍. അമേരിക്കയിലെ കെന്റകിയില്‍ നിന്നുള്ള ക്ലേ കാഷ്യസ് മര്‍സിലസ് ജൂനിയര്‍ എന്ന കറുത്ത വര്ഗക്കാരന്.

മൂന്നാം റൗണ്ടില്‍ തന്നെ യൂറോപ്യന്‍ ചാമ്പ്യനെ ഇടിച്ചിട്ട് ഇരുകൈകളും വാനിലുയര്‍ത്തി ആ കറുത്തവന് വിളിച്ചുപറഞ്ഞു: ‘I am the Greatest.’ ഒളിമ്പിക് മെഡലണിയാന്‍ തലകുനിക്കുമ്പോള്‍ അവനനുഭവിച്ച ആനന്ദത്തിന് അതിരില്ലായിരുന്നു.
റോമില്‍ നിന്ന് സ്വര്‍ണമെഡലുമായി വന്ന ക്ലേ കാഷ്യസ് പക്ഷേ, സ്വന്തം നാട്ടില്‍ കറുത്തവന് മാത്രമായിരുന്നു. കാരണം അമേരിക്കയില്‍ അന്ന് രണ്ടു വിഭാഗമേ ഉണ്ടായിരുന്നുള്ളൂ. കറുത്തവനും വെളുത്തവനും!.
ഹോട്ടലുകള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, എന്തിനേറെ ചര്‍ച്ചുകള്‍ വരെ വെള്ളക്കാര്‍ക്കു വേറെ, കറുത്തവര്‍ക്കുവേറെ. ‘വെളുത്തവര്‍ക്കു മാത്രം’ എന്ന ബോര്‍ഡുകള്‍ അമേരിക്കയുടെ മുഖത്തെ കറുത്ത അടയാളങ്ങളായി. ക്ലേ ഇതിന്റെ യാതനകള്‍ ഏറെ ഏറ്റുവാങ്ങി.
ഒരിക്കല്‍, ഹോട്ടലില്‍ ഭക്ഷണത്തിനായി കയറിയ ക്ലേ കാഷ്യസ് എന്ന ഒളിമ്പിക് മെഡല്‍ ജേതാവിനെ ജീവനക്കാര്‍ ഇറക്കിവിട്ടു. ”കറുത്തവര്‍ക്ക് ഇവിടെ ഭക്ഷണമില്ല” എന്നായിരുന്നു വിശദീകരണം.
ആ നിമിഷം ഒന്നുറപ്പിച്ചു ക്ലേ കാഷ്യസ്. തന്നെ നിറഞ്ഞ അപമാനമായി കാണുന്നവര്‍ തന്റെ ഒളിമ്പിക് സ്വര്‍ണത്തിന്റെ പേരില്‍ അഭിമാനം കൊള്ളേണ്ട. ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ താന്‍ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങിയ ഒളിമ്പിക് സ്വര്‍ണപ്പതക്കം ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു ക്ലേ കാഷ്യസ്.
എതിരാളിയുടെ മുഖത്തല്ല, കറുത്തവനെ വെറുക്കുന്ന വെളുത്തവന്റെ നെഞ്ചിന് കൂട്ടിലാണ് താന്‍ ഇടിക്കേണ്ടതെന്ന് അന്ന് അവന് ഉറപ്പിച്ചു. ആ തീരുമാനമാണ് 1964ല്‍ ക്ലേ കാഷ്യസിനെ മുഹമ്മദലിയാക്കിയത്.
ജീവിതരേഖ
കാഷ്യസ് മാര്‍സിലസ് ക്ലേ സീനിയറിന്റെയും ഒഡേറ്റ ലീ ഗ്രാഡിയുടെയും മകനായി 1942 ജനുവരി 17ന് കെന്റക്കിയിലാണ് ക്ലേയുടെ ജനനം. കറുത്ത വര്‍ഗക്കാരനായ പിതാവ് ബോര്‍ഡെഴുത്തുകാരനായിരുന്നു. ബാലനായിരിക്കെ ഒരു പ്രദര്‍ശനം കാണാന്‍ കൊളംബിയയിലേക്ക് സൈക്കിളില്‍ പോയി. മടങ്ങാന്‍ നേരം സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. പരാതിയുമായി എത്തിയത് പോലീസുകാരനും ജിംനേഷ്യം നടത്തിപ്പുകാരനുമായ ജോ മാര്‍ട്ടിന്റെ അടുത്ത്.
ജോ അവനെ ബോക്സിങ്ങ് പരിശീലിക്കാന്‍ പ്രേരിപ്പിച്ചു. അവനത് സ്വീകരിച്ചു. രണ്ടുമാസം കൊണ്ട് തന്നെ ക്ലേ ആദ്യജയം നേടിയപ്പോള്‍ ജോ ഒന്നുറപ്പിച്ചു-ഇവന് മഹാനാകും.
ജോ മാര്‍ട്ടിനും ക്ലേ കാഷ്യസും മുഴുസമയവും റിങ്ങില്‍ ചെലവിട്ടപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. അഞ്ചുവര്‍ഷംകൊണ്ട് ആ കറുത്ത പയ്യന് വാരിക്കൂട്ടിയത് 108 അമേച്വര്‍ ബോക്സിങ് കിരീടങ്ങള്‍. 18-ാം വയസ്സില്‍ ഒളിമ്പിക്സ് സ്വര്‍ണമെഡലും അമേരിക്കയിലെത്തിച്ചു. പിന്നെ, ഇടിക്കൂട്ടിലെ ഇതിഹാസമായി അവന് ലോക ഹെവി വെയ്റ്റ് ബോക്സിങ്ങ് റിങ്ങിലെ അജയ്യനായി വര്‍ഷങ്ങളോളം വാണു.
1960ലെ ട്യൂമെ ഹുസാക്കറെ ചേര്‍ത്തിയടിച്ച് പ്രൊഫഷണല്‍ ബോക്സിങില്‍ അരങ്ങേറ്റം കുറിച്ചു. വര്‍ണവിവേചനത്തിന്റെ വേദന മനസ്സില്‍ കൊണ്ടുനടന്ന ക്ലേ 1962ല്‍ മാല്‍ക്കം എക്സിനെ കണ്ടുമുട്ടി. ‘നാഷന് ഓഫ് ഇസ്ലാം’ എന്ന മത-രാഷ്ട്രീയ സംഘടനയുടെ നേതാവായ മാല്‍ക്കം എക്സ് ക്ലേയെ വിവേചനങ്ങളില്ലാത്ത, സമത്വത്തിന്റെ ഇസ്ലാമിക വിഹായസ്സിലേക്ക് ക്ഷണിച്ചു. മുറിപ്പെട്ട ആ കറുത്ത ഹൃദയം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു; തികച്ചും രഹസ്യമായി.
കാരണമുണ്ട്. 1964 ഫെബ്രുവരി 25ന് മിയാമി ബീച്ചിലൊരുങ്ങുന്ന ഇടിക്കൂട്ടില്‍ വെച്ച് ക്ലേക്ക് ലോക ഹെവിവെയ്റ്റ് ജേതാവ് സോണിലിസ്റ്റണെ നേരിടേണ്ടതുണ്ടായിരുന്നു. ചരിത്രപോരോട്ടത്തില്‍ ക്ലേ കാഷ്യസ് ലോകചാമ്പ്യനെ ഇടിച്ചുവീഴ്ത്തി. ബോക്സിങ് കൂട്ടിലെ രാജാവായി. ചാമ്പ്യന്‍ പദവിയില്‍ വിരാജിക്കവെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി, രണ്ടു വര്‍ഷമായി താന്‍ കൊണ്ടുനടന്ന രഹസ്യം ക്ലേ ഉറക്കെപ്പറഞ്ഞു.
ക്ലേ കാഷ്യസ് മാര്‍സിലസ് എന്ന അടിമപ്പേര് ഞാന്‍ ഉപേക്ഷിക്കുന്നു. ഇനി ഞാന്‍ മുഹമ്മദലിയാണ്.
ഇസ്ലാമിക ജീവിതവും പോരാട്ടവും
22-ാം വയസ്സിലായിരുന്നു മുഹമ്മദലിയുടെ ഇസ്ലാം പ്രഖ്യാപനം. പിന്നീടങ്ങോട്ട് ബോക്സിങും വര്‍ണവിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു കൊുപോയി. ഇതിനിടെയാണ് 1967ല്‍ അമേരിക്ക-വിയറ്റ്നാം യുദ്ധം വന്നുചാടിയത്. യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമായ അമേരിക്കയില്‍ വിയറ്റ്നാമിനെതിരായ യുദ്ധഭൂമിയിലേക്ക് മുഹമ്മദലിയും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഭരണകൂടത്തെ ഞെട്ടിച്ച് മുഹമ്മദലി ക്ഷണം തള്ളി.
എന്റെ ശത്രുക്കള്‍ വെള്ളക്കാര്‍ മാത്രമാണ്. വിയറ്റ്നാമികളോ ജാപ്പാനികളോ ചൈനക്കാരോ അല്ല. പാവങ്ങളും വിശക്കുന്നവരുമായ എന്റെ സഹോദരങ്ങളെ ശക്തരായ അമേരിക്കക്കുവേി വെടിവെച്ചുകൊല്ലാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കിലും ഞാനെന്തിന് ആ പാവങ്ങളെ കൊല്ലണം? അവരെന്നെ കറുത്തവനെന്ന് വിളിച്ചിട്ടില്ല എന്നെ ആട്ടിയകറ്റിയിട്ടുമില്ല. മുഹമ്മദലിയുടെ വാക്കുകള്‍ അധികൃതരെ ചൊടിപ്പിച്ചു.
നടപടി പെട്ടെന്നായിരുന്നു. ചാമ്പ്യന്‍ പദവികള്‍ തിരിച്ചെടുത്തു. ബോക്സിങ് ലൈസന്‍സ് റദ്ദാക്കി. അഞ്ചുവര്‍ഷത്തെ ജയില്‍വാസവും 10,000 ഡോളര്‍ പിഴയും വിധിക്കപ്പെട്ടു.
മുഹമ്മദലിയുടെ വാക്കുകള്‍ ലോകം ഏറ്റെടുത്തു. അമേരിക്കയിലെ യുവാക്കളും പിന്തുണയുമായി തെരുവിലിറങ്ങി. അപ്പീലില്‍ പോയ മുഹമ്മദലിക്ക് ശിക്ഷാ ഇളവ് നല്കി. തിരിച്ചെടുത്തവയെല്ലാം മടക്കി നല്‍കുകയും ചെയ്തു.
1970ല്‍ വീും റിങിലെത്തി അദ്ദേഹം. ആഗസ്റ്റ് 11ന് ജെറി ക്വാറിയെ പരാജയപ്പെടുത്തി. എന്നാല്‍ ‘നൂറ്റാിലെ പോരാട്ടം’ എന്ന പേരില്‍ 1971 മാര്‍ച്ച് 8ന് ജോ ഫ്രേസിയറുമായി നടന്ന ഇടിമത്സരത്തില്‍ ആദ്യമായി മുഹമ്മദലി വീണു. ജയിലില്‍ കിടക്കവെയായിരുന്നു ഈ മത്സരം.
മോചിതനായ അലി, 1974 ജനുവരി 23ന് മാഡിസണ്‍ ചത്വരത്തില്‍ വെച്ച് ജോ പ്രേസിയറെ വീും നേരിട്ടു. ജീവിതത്തിലെ ആദ്യ വീഴ്ചക്ക് മധുരമായി അന്ന് അലി പകരം വീട്ടി. പിന്നീട് ലോകപട്ടത്തിന് തടസ്സമായി അലിക്കു മുമ്പുായിരുന്നത് ജോര്‍ജ് ഫോര്‍മാനായിരുന്നു. 1974 ഒക്ടോബര്‍ 30ന് കരുത്തനായ ഫോര്മാന് അലിയുടെ പഞ്ചുകള്‍ക്കുമുന്നില്‍ മുഖംകുത്തി വീണു. 32-ാം വയസ്സില്‍ അലി രാമതും ലോകചാമ്പ്യനായി.
1978ല്‍ ലാസ് വിഗാസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ലിയോണ്‍ സ്പിങ്ങ്ക്സിനെ ഇടിച്ചിട്ട് മൂന്നാമതും ലോകകിരീടം സ്വന്തമാക്കിയ അലി, പിന്നീട് പുതുമുഖങ്ങള്‍ക്കു മുന്നില്‍ പതറിത്തുടങ്ങി. 1980 ഓടെ റിങ് ജീവിതം അവസാനിപ്പിച്ചു.
വര്ണവിവേചനത്തിന് ഇസ്ലാം കൊ് മറുപടി പറഞ്ഞ മുഹമ്മദലി ശിഷ്ടകാലം മത-രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്നു. 1972ല്‍ ആദ്യഹജ്ജും 1988ല്‍ രാമത്തെ ഹജ്ജും നിര്‍വഹിച്ചു. ആദ്യ ഹജ്ജ് അലിയെ ഇസ്ലാമിന്റെ സാര്‍വലൗകിക സമത്വവും സാഹോദര്യവും ബോധ്യപ്പെടുത്തി.
2001 സെപ്തംബറിലെ അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ”ഇസ്ലാം സമാധാനത്തിന്റെ മതം, ഭീകരവാദം അതിന്റെ സന്തതിയല്ല” എന്ന പ്രചാരണവുമായി അലി രാജ്യം ചുറ്റി. ഇസ്ലാമിനെ അടുത്തറിയാന്‍ അമേരിക്കയിലെ രാഷ്ട്രീയനേതാക്കള്‍ തയ്യാറാവണമെന്നും അലി ആഹ്വാനം ചെയ്തു.
അലി അധികാരത്തിനുവേിയല്ല രാഷ്ട്രീയത്തിലിറങ്ങിയത്. അമേരിക്കന്‍ വ്യവസ്ഥിതികളെ മാറ്റിപ്പണിയാനായിരുന്നു. എന്റെ മെഡല്‍ നിങ്ങള്‍ക്കുവേണം, എന്നാല്‍ എന്റെ നിറത്തെ നിങ്ങള്‍ വെറുക്കുന്നു എന്ന അലിയുടെ പ്രഖ്യാപനം വ്യവസ്ഥിതിയോടുള്ള കലഹമായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെയും അലി കടന്നാക്രമിച്ചിരുന്നു.
ലബനാനിലെയും ഇറാഖിലെയും അമേരിക്കന്‍ ബന്ദികളുടെ മോചനത്തിനും അദ്ദേഹം രംഗത്തിറങ്ങി. 1996ലെ അത്ലാന്റാ ഒളിംപിക് മേളയുടെ ദീപം കൊളുത്താന്‍ നിയോഗിക്കപ്പെട്ടതോടെ വിവേചനം മുറിപ്പെടുത്തിയ അലിയുടെ ഹൃദയം സന്തോഷം കൊ് നിറഞ്ഞു കവിഞ്ഞുകാണും.
അലി ഒരു ഗായകന് കൂടിയായിരുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ ആല്‍ബം പുറത്തിറക്കിയിട്ടു്.
നാലു ഭാര്യമാരിലായി ഒമ്പത് മക്കളു് അലിക്ക്. മകള്‍ ലൈല അലി പിതാവിന്റെ വഴിയിലി റങ്ങി ബോക്സിങ് താരമായി.
സുവര്‍ണ കൈയുറ ധരിച്ച് ഇടിക്കൂട്ടിലെ ഇതിഹാസമായി രു പതിറ്റാ് വാണ ആ മഹദ് ജീവിതം 2016 ജൂണ്‍ 3ന് ഓര്‍മയായി.
