ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 4

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 4

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

നൈജര്‍

വിസ്തീര്‍ണം : 1,267,000 ച.കി.മി
ജനസംഖ്യ : 19,609,000 (2016)
അതിര്‍ത്തി : വടക്ക് അള്‍ജീരിയ, പടിഞ്ഞാറ് മാലി, ബുര്‍ക്കിനാഫാസോ, കിഴക്ക് ശാദ്, തെക്ക് നൈജീരിയ
തലസ്ഥാനം : നിയാമി
മതം : 80 % മുസ്‌ലിംകള്‍
ഭാഷ : ഫ്രഞ്ച്
കറന്‍സി : സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗ്ഗം : യുറേനിയം, കല്‍ക്കരി, നിലക്കടല, ചോളം
പ്രതിശീര്‍ഷ വരുമാനം : 430 ഡോളര്‍

ചരിത്രം:

1890കളില്‍ മാലി കീഴടക്കിയാണ് ഫ്രഞ്ച് സാമ്രാജ്യം മുന്നേറി നൈജറിലെത്തിയത്. 1904ല്‍ നൈജറും അധീനത്തിലാക്കി. ഫ്രഞ്ച് നൈജര്‍ എന്നറിയപ്പെട്ടു. 1958ല്‍ ഫ്രാന്‍സിനു കീഴില്‍ സ്വയംഭരണം നേടുകയും അടുത്തവര്‍ഷം പുതിയ ഭരണഘടനയും അസംബ്ലിയുമുണ്ടാക്കുകയും ചെയ്തു. ഫെബ്രുവരി 25ന് ഹാമാനി ദിയുറി പ്രധാനമന്ത്രിയായി. 1960 ആഗസ്ത് മൂന്നിനാണ് പൂര്‍ണ സ്വാതന്ത്ര്യം നേടിയത്. ദിയൂറി തന്നെ പ്രസിഡന്റുമായി.

1973-74 കാലത്ത് കടുത്ത ക്ഷാമം ബാധിച്ചു. നൈജറില്‍ ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങുകയും രാജ്യത്ത് അസ്വസ്ഥത പടരുകയും ചെയ്തു. ഇതിനുപിന്നാലെ ഏകപാര്‍ട്ടി വ്യവസ്ഥക്കെതിരെ സമരം ആരംഭിക്കുകയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും ചെയ്തു. പട്ടാള അട്ടിമറിയിലൂടെകേണല്‍ സെയ്‌നി കുന്‍ഷേ അധികാരം പിടിച്ചു. ഇദ്ദേഹത്തിനു കീഴില്‍ അസ്വാതന്ത്ര്യം അനുഭവിച്ചെങ്കിലും രാജ്യം സാമ്പത്തികമായി അഭിവൃദ്ധി നേടി. 1989ല്‍ നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് പുതിയ ഭരണഘടന നടപ്പില്‍ വന്നു. പിന്നീട് തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 1990 ഒടുവില്‍ ബഹുകക്ഷി ജനാധിപത്യ സംവിധാനം സ്വീകരിക്കപ്പെട്ടു. 1991ല്‍ നടന്ന ദേശീയ പരമാധികാര സമ്മേളനം രാജ്യത്തെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുന്ന പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. വീണ്ടും സൈനിക അട്ടിമറികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. 2010ല്‍ വീണ്ടും ഭരണഘടന ഭേദഗതിയുണ്ടാവുകയും തുടര്‍ന്നു നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദു ഇസ്സൂഫുവാണ് നിലവില്‍(2018) നൈജര്‍ ഭരണാധികാരി.

ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ സഹായത്തോടെഇവിടെ വന്‍തോതില്‍ യുറേനിയം ഖനനം നടത്തുന്നുണ്ട്. നൈജര്‍ നദിയുടെ തീരങ്ങളില്‍ കൃഷിയും വിളയുന്നു.

ഔദ്യോഗിക ഭാഷ ഫ്രഞ്ച് ആണെങ്കിലും അറബിക്, ബുദൂമ തുടങ്ങി ഒട്ടേറെ ഭാഷകള്‍ പ്രാദേശികമായി ഉപയോഗത്തിലുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ട ഇവിടെ ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്. 20 ശതമാനത്തോളം ക്രൈസ്തവരും. മുസ്‌ലിംകളില്‍ ശീഈ, അഹ്‌മദിയ്യ വിഭാഗങ്ങളുമുണ്ട്, ഇവര്‍ വളരെ ന്യൂനപക്ഷമാണ്.

ഫിലസ്ത്വീന്‍

വിസ്തീര്‍ണം : 6,020 ച.കി.മി
ജനസംഖ്യ : 4,550,368 (2014)
അതിരുകള്‍ : കിഴക്ക് ജോര്‍ദാന്‍, ചാവുകടല്‍, പടിഞ്ഞാറ് മധ്യധരണ്യാഴി, ഇസ്രാഈല്‍, വടക്ക് ഇസ്രാഈല്‍, തെക്ക് ഈജിപ്ത്, ഇസ്രാഈല്‍
തലസ്ഥാനം : റമല്ല (നിര്‍ദിഷ്ട തലസ്ഥാനം ജറൂസലം)
മതം : ഇസ്‌ലാം
ഭാഷ : അറബിക്
നാണയം : ഈജിപ്ഷ്യന്‍ പൗണ്ട്, ഇസ്രാഈല്‍ ഷെകല്‍, ജോര്‍ദാനിയന്‍ ദിനാര്‍
വരുമാന മാര്‍ഗം : ടൂറിസം
പ്രതിശീര്‍ഷ വരുമാനം :

ഇസ്‌റാഈലിനും ജോര്‍ദാനുമിടയില്‍,കൃത്യമായി അതിരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രദേശമാണ് ഫിലസ്ത്വീന്‍. അതുകൊണ്ടു തന്നെ കണിശമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല. വിവിധ നാണയങ്ങള്‍ നിലവിലുണ്ട്. ആധുനിക ഇസ്രാഈല്‍ രാഷ്ട്രത്തിനുള്ളില്‍ ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിങ്ങനെ വേറിട്ട പ്രദേശങ്ങളിലായാണ് ഫിലസ്ത്വീന്‍ നിലകൊള്ളുന്നത്. ഫലസ്തീന്‍ സ്റ്റേറ്റിന്റെ പ്രഖ്യാപിത തലസ്ഥാനം ജറൂസലമാണെങ്കിലും ഭരണസിരാ കേന്ദ്രം വെസ്റ്റ്ബാങ്കിലെ റമല്ലയാണ്. 1988 നവംബര്‍ 15ന് 166ാം അംഗ രാജ്യമായി ഫിലസ്ത്വീന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കുകയുണ്ടായി.

പരിമിതമായ ഭരണ സൗകര്യം അനുഭവിച്ച് ഇസ്‌റാഈല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ ക്രൂരതക്കും അറബ് രാജ്യങ്ങളുടെ കനിവിനുമിടയില്‍ ജീവിച്ചു തീര്‍ക്കുകയാണ് ഫിലസ്ത്വീന്‍ പൗരന്മാര്‍.

നീണ്ട കഥപറയാനുണ്ട് ഫിലസ്ത്വീന്. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചക പിതാവ് ഇബ്‌റാഹീം(അ) തന്റെ പ്രബോധന കേന്ദ്രമായി തെരഞ്ഞെടുത്തത് ഫിലസ്ത്വീനാണ്. ഇറാഖില്‍ ജനിച്ച അദ്ദേഹം ഹിജ്‌റ ചെയ്ത് ഫലസ്ത്വീനിലെ ബൈത്തുല്‍ അയ്ന്‍, ബിഅ്‌റുസ്സബഅ് (ബീര്‍ഷേബ), അല്‍ ഖലീല്‍ എന്നിവിടങ്ങളിലെത്തി. അല്‍ ഖയിലിലാണ് അദ്ദേഹത്തിന്റെ ഖബര്‍ എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ഇസ്ഹാഖ് നബി(അ)യൂടെയും മകന്‍ യഅ്ഖൂബ് നബി(അ)യുടെയും വാസവും ഫലസ്ത്വീനില്‍ തന്നെയായിരുന്നു. ഇസ്‌റാഈല്‍ (യഅ്ഖൂബ് നബി) പരമ്പരയിലെ മിക്ക പ്രവാചകന്മാരുംഫിലസ്ത്വീന്‍ ബന്ധമുള്ളവരാണ്.

ഈജിപ്തിലെ ഫറോവയുടെ കിരാത ഭരണത്തില്‍ നിന്ന് ഇസ്‌റാഈല്യെരെ മുസാനബി(അ)യും ഹാറൂന്‍ നബി(അ)യും മോചിപ്പിച്ച് കൊണ്ടുപോകുന്ന വാഗ്ദത്ത ഭൂമിയും ഫിലസ്ത്വീന്‍ തന്നെ. ദാവൂദും സുലൈമാനും(അ) സകരിയ്യയും ഈസാ(അ)യുമെല്ലാം ഫിലസ്ത്വീന്റെ മണ്ണില്‍ പ്രബോധനം നടത്തിയവരാണ്.

ക്രിസ്തുവര്‍ഷം 635ല്‍ ഉമറി(റ)ന്റെ ഖിലാഫത്തില്‍ റോമക്കാരില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ തിരിച്ചു പിടിച്ചു. പിന്നിട്ഒന്നാം കുരിശുയുദ്ധത്തിലൂടെ 1099 ജൂലായ് 15ന് ആയിരക്കന്നക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കി, സല്‍ജൂക്കികളുടെ ഭരണാന്ത്യത്തില്‍ ക്രൈസ്തവര്‍ ഫിലസ്ത്വീന്‍ (ജറൂസലം) കീഴ്‌പ്പെടുത്തി. എന്നാല്‍ 88 വര്‍ഷത്തെ ഇടവേളക്കു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി അത് മോചിപ്പിച്ചെടുത്തു.

ജറൂസലമിന്റെ അവകാശത്തിനായി വീണ്ടും കുരിശുയുദ്ധങ്ങള്‍ നടന്നു. ലക്ഷക്കണക്കിന് പച്ചമനുഷ്യര്‍ വിശുദ്ധഭൂമിയില്‍ പിടഞ്ഞു മരിച്ചു. കൈയില്‍ കുരിശൂംകെട്ടി പടനയിച്ചവര്‍ വിറങ്ങലിപ്പിക്കുന്ന ക്രൂരതകളാണ് ലോകത്തിനു കാണിച്ചുകൊടുത്തത്.

ഒടുവില്‍ ഉസ്മാനിയാ ഖിലാഫത്തിനു കീഴില്‍ വന്നു ഫിലസ്ത്വീന്‍. ഒന്നാം ലോക മഹായുദ്ധത്തില്‍ ഖിലാഫത്ത് ഛിന്നഭിന്നമായപ്പോള്‍ 1917ല്‍ ബ്രിട്ടന്റെ കൈയിലായി, മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും യഹൂദികളുടെയുംഈ വിശുദ്ധഭുമി. അന്ന് ഫലസ്ത്വീനില്‍ നൂറുപേരില്‍ 90 പേര്‍ മുസ്‌ലിംകള്‍, 8 പേര്‍ ക്രൈസ്തവര്‍, 2 പേര്‍ യഹൂദികള്‍ എന്നിങ്ങനെയായിരുന്നു ജനസംഖ്യാ തോത്.

എന്നാല്‍ പിന്നീട് ബ്രിട്ടന്റെയും അമേരിക്കയുടെയും കാര്‍മികത്വത്തില്‍ കൊടിയ വഞ്ചന അരങ്ങേറി. ലോകത്തിന്റെ വിവിധ മൂലകളില്‍ ചിതറിക്കിടന്നിരുന്ന യഹൂദികളെ അവര്‍ ഫിലസ്ത്വീനിലേക്കിറക്കി. ഇത് മുസ്‌ലിംകളും യഹൂദികളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷ വേദിയാക്കി ഫിലസ്ത്വീനെ. സുഊദിയും ജോര്‍ദാനും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. പ്രശ്‌നം രൂക്ഷമായതോടെ ബ്രിട്ടന്‍ കൈയൊഴിയുകയും ഐക്യ രാഷ്ട്രസഭക്കു ഫിലസ്ത്വീന്‍ വിഷയം കൈമാറുകയും ചെയ്തു. അപ്പോഴേക്കും ജൂതകുടിയേറ്റം പൂര്‍ണമായിരുന്നു.

അങ്ങനെയാണ് ഫിലസ്തീന്‍ രണ്ടായത്. സ്വന്തം രാജ്യത്തിന്റെ 56 ശതമാനം ഭാഗം കുടിയേറ്റക്കാരായ യഹൂദികള്‍ക്ക് നല്കാനായിരുന്നു ഐക്യരാഷ്ട്ര സഭ ഫിലസ്ത്വീനികളോട് പറഞ്ഞത്. വഞ്ചനയില്‍ പാവം ഫിലസ്തീനികള്‍ വീണു. അവര്‍ക്ക് കിട്ടിയത് 47 ശതമാനം മാത്രം.

1948ല്‍യഹൂദികള്‍ തങ്ങളുടെ ഭാഗത്തിന് ഇസ്‌റാഈല്‍ എന്ന്പേരിട്ട് രാഷ്ട്രം പ്രഖ്യാപിച്ചു. അമേരിക്കആ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇസ്‌റാഈല്‍ മേഖലയിലെ ഫിലസ്ത്വീനികളുടെ പലായനമാണുണ്ടായത്. ജോര്‍ദാനിലും ഈജിപ്തിലും ഇവര്‍ അഭയാര്‍ഥികളായെത്തി. എന്നാല്‍ ഫിലസ്ത്വീന്‍ മേഖലയിലെ ജൂതന്മാര്‍ കുടിയൊഴിഞ്ഞതുമില്ല. അതോടെ ഫിലസ്ത്വീന്‍ പ്രശ്‌നസങ്കീര്‍ണമായി.

തുടര്‍ന്ന് ഇപ്പേരില്‍ മൂന്നു അറബ്-ഇസ്‌റാഈല്‍ യുദ്ധങ്ങളുണ്ടായി. നഷ്ടം അറബികള്‍ക്കും ഫിലസ്ത്വീനികള്‍ക്കും. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്‌റാഈലിനൊപ്പമായിരുന്നു എന്നതാണ് കാരണം.

ഹമാസും ഇന്‍തിഫാദയും ഫിലസ്ത്വീന്‍ വിമോചന മുണണിയും തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച് സമരങ്ങള്‍ നടത്തി. ഇസ്‌റാഈല്‍ ഇതിനെ സായുധ സജ്ജരായി നേരിട്ടു. ആയിരങ്ങള്‍ മരിച്ചുവീണു.

1993ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫിലസ്ത്വീനികള്‍ക്ക് നിയന്ത്രിതാധികാരം നല്‍കി. ഫിലസ്ത്വീന്‍ അതോറിറ്റി എന്ന പേരില്‍രൂപീകരിച്ച സര്‍ക്കാരിന് പി.എല്‍.ഒ ചെയര്‍മാന്‍ കൂടിയായ യാസര്‍ അറഫാത്ത് തലവനായി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫിലസ്ത്വീനിലെ ജൂതകുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല, ഐക്യരാഷ്ട്ര സഭയ്ക്ക് അതിനു കഴിഞ്ഞിട്ടുമില്ല.

2004 സെപ്തംബര്‍ 11ന് യാസര്‍ അറഫാത്ത് അന്തരിച്ചു. 2006ല്‍ നടന്ന ഫിലസ്തീന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പി എല്‍ ഒയെ തോല്പിച്ച് ഹമാസ് ഭൂരിപക്ഷം നേടി, ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായെങ്കിലും ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചില്ല. ചില രാഷ്ട്രങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. അറഫാത്തിനു ശേഷം മഹ്‌മൂദ് അബ്ബാസാണ് പി എല്‍ ഒ പ്രസിഡന്റ്. നിലവില്‍ (2020) മുഹമ്മദ് അശ്തിയ്യയാണ് പ്രധാനമന്ത്രി. ഗസ്സയുടെ നിയന്ത്രണം ഹമാസ് ഗവണ്‍മെന്റിനാണ്. 2018 മെയ് 15ന് യു എസ് എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്കു മാറ്റിയത് വഴി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു എന്‍ തത്വങ്ങളുടെ ലംഘനത്തിനൊപ്പം ഫിലസ്തീന്‍ രാഷ്ട്ര സ്വപ്നത്തിന് കനത്ത തിരിച്ചടിയുമാണ് നല്‍കിയത്. ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു, ഫിലസ്ത്വീനികളുടെ ദുരിതവും.

പാക്കിസ്താന്‍

വിസ്തീര്‍ണം : 881,913 ച.കി.മി
ജനസംഖ്യ : 212,742,631 (2017)
അതിരുകള്‍ : കിഴക്ക് ഇന്ത്യ, പടിഞ്ഞാറ് അഫ്ഗാനിസ്താന്‍, വടക്ക് ചൈന, തെക്ക് ഇറാന്‍
തലസ്ഥാനം : ഇസ്‌ലാമാബാദ്
മതം : ഇസ്‌ലാം
ഭാഷ : ഉറുദു, ഇംഗ്ലീഷ്
നാണയം : പാക്കിസ്താന്‍ റുപീ
വരുമാന മാര്‍ഗം : കല്‍ക്കരി, ഇരുമ്പയിര്, അരി, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 1629 ഡോളര്‍ (2017)

ചരിത്രം:

അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്താണ് പാകിസ്താന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം എത്തുന്നത്. ബുദ്ധമതക്കാരും ബ്രാഹ്‌മണരും ജീവിച്ചിരുന്ന മുള്‍ത്താന്‍, സിന്ധ്, പഞ്ചാബ്, ബലൂചിസ്താന്‍ എന്നിവിടങ്ങളിലേക്ക് മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ വലീദ് സൈന്യത്തെ നിയോഗിച്ചു. സിന്ധിലെ രാജാവ് ളാഹിര്‍, ഇബ്‌നു ഖാസിമിനെ നേരിട്ടെങ്കിലുംപരാജയപ്പെട്ടു. തുടര്‍ന്നുള്ള ഭരണം ഈ മേഖലയിലെ ജനങ്ങള്‍ക്ക് പുതു അനുഭവമായി. സമത്വവും സാഹോദര്യവും വിളംബരം ചെയ്തുള്ള ഇസ്‌ലാമിക സാമൂഹിക ക്രമം ഇവിടത്തുകാരെ ഹഠാദാകര്‍ഷിച്ചു. അതോടെ സിന്ധിന്റെ മണ്ണില്‍ ഇസ്‌ലാം വളര്‍ന്നു.

ബ്രാഹ്‌മണരെയും ബുദ്ധമതക്കാരെയും അങ്ങേയറ്റം ബഹുമാനിക്കുകയുംഅവരുടെ പദവികളില്‍ അവരെ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ അവര്‍ ഇസ്‌ലാമിനെ വരിക്കുകയാണ് ചെയ്തത്.

നേരത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്താനില്‍ വേറെയും നിരവധി ഭരണകൂടങ്ങള്‍ ഭരണം നടത്തിയിരുന്നു. ഡള്‍ഹി സുല്‍ത്താനേറ്റ്, മംഗോളിയര്‍, മുഗളന്‍മാര്‍, സിഖ് രാജവംശം, ഒടുവില്‍ ബ്രിട്ടീഷുകാരും. ബ്രിട്ടന്റെ ഭരണത്തിനെതിരെ അവിഭക്ത ഇന്ത്യയില്‍ ഗന്ധിജിയുടെയും മുഹമ്മദലി ജിന്നയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നു.

1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് മുഹമ്മദലി ജിന്ന പാകിസ്താന്‍ എന്ന പ്രത്യേക രാഷ്ട്രത്തിന് അവകാശമുന്നയിക്കുകയായിരുന്നു. അങ്ങനെ 1947 ആഗസ്ത് 14ന് പാകിസ്താന്‍ പിറന്നു. 1956ല്‍ റിപ്പബ്ലിക്കുമായി. ഇന്ന് ലോകത്തെ പ്രബലമുസ്‌ലിം രാജ്യങ്ങളിലൊന്നാണ് പാക്കിസ്താന്‍. ആണവായുധം കൈവശമുള്ള രാഷ്ട്രവുമാണ്.

രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക കുഴപ്പങ്ങളും ഇവിടെ സാധാരണമാണ്. പട്ടാള അട്ടിമറിയും ജനകീയ പ്രക്ഷോഭങ്ങളും അസ്ഥിരതക്ക് ബലം പകര്‍ന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1971ലെ ബംഗ്ലാദേശ് രൂപീകരണം. കിഴക്കന്‍ പാക്കിസ്താനാണ് മുജീബ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശായി മാറിയത്.

1978ല്‍ സിയാഉല്‍ ഹഖും 1999ല്‍ പര്‍വേശ് മുശര്‍റഫും പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചു. സുല്‍ഫീക്കറലി ഭുട്ടോയെ തുക്കിലേറ്റിയതും ഭൂട്ടോയുടെപുത്രിയും പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ 2007ല്‍ കൊല്ലപ്പെട്ടതും പാക് രാഷ്ട്രീയത്തില്‍ അസ്വസ്ഥതയുടെവിത്ത് വിതച്ചിരുന്നു.

ജനസംഖ്യയുടെ 96.5 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 80 ശതമാനത്തിലേറെയും സുന്നികളും. ഇറാനും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്ത് ശീആ വിഭാഗം കൂടുതലുള്ളതും പാക്കിസ്താനിലാണ്. (15%ത്തിലേറെ). അഹ്‌മദിയാക്കളും ഉണ്ടെങ്കിലും അവരെ മുസ്‌ലിംകളായി ഗണിക്കുന്നില്ല. അവരുടെ ആരാധനാലയങ്ങളെപള്ളികള്‍(മോസ്‌ക്‌സ്) എന്നു വിളിക്കുന്നതും നിയമവിരുദ്ധമാക്കി. ഹൈന്ദവ, ക്രൈസ്തവ, ബഹായി, സിഖ്, ബുദ്ധമതവിഭാഗങ്ങളും ന്യുനപക്ഷങ്ങളായുണ്ട്.

ബംഗ്ലാദേശ്

വിസ്തീര്‍ണം : 147,570 ച.കി.മി
ജനസംഖ്യ : 162,477,000 (2017)
അതിരുകള്‍ : ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യ, മ്യാന്മര്‍ എന്നിവക്ക് മധ്യേ
തലസ്ഥാനം : ധാക്ക
മതം : ഇസ്‌ലാം
ഭാഷ : ബംഗാളി (ബംഗ്ല)
നാണയം : ടാക്ക
വരുമാന മാര്‍ഗം : യുറേനിയം, ഗ്യാസ്, ചണം, ചായ, അരി
പ്രതിശീര്‍ഷ വരുമാനം : 1734 ഡോളര്‍ (2017)

ചരിത്രം:

ക്രിസ്തുവര്‍ഷം പതിമൂന്നാം ശതകത്തില്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് വന്ന അറബ്, പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴിയാണ് ബംഗ്ലാദേശില്‍ ഇസ്‌ലാം എത്തിയതെന്നാണ് നിഗമനം. പ്രമുഖ സ്വഹാബി സഅദുബ്‌നു അബീ വഖ്ഖാസ്(റ) ഉള്‍പ്പെടെയുള്ളവര്‍ ചൈനയിലേക്കുള്ള ഇടത്താവളമായി ബംഗ്ലാദേശിനെ കണ്ടിരുന്നതായും ചിലര്‍ അനുമാനിക്കുന്നു. അബ്ബാസി കാലഘട്ടത്തില്‍ ബഗ്ദാദുമായി, അവിഭക്ത ഇന്ത്യയുടെ ഭാഗമായ ബംഗ്ലയ്ക്ക് വ്യാപാര ബന്ധമുള്ളതായും തെളിഞ്ഞിട്ടുണ്ട്. കുടാതെ ബംഗാള്‍, ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ ഭരണം എന്നിവയും ഇസ്‌ലാമിക സംസ്‌കാരം വേരുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

ജനസംഖ്യയില്‍ 90 ശതമാനവും മുസ്‌ലിംകളാണ്, ബംഗ്ലാദേശില്‍. പത്തു ശതമാനത്തോളംഹിന്ദുക്കളുമുണ്ട്. ലോകത്തിലെ നാലാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യവും ബംഗ്ലാദേശ് തന്നെ. സുന്നികളാണ് ഭൂരിപക്ഷം. ശീആ, അഹ്‌മദിയ വിഭാഗവും ന്യുനപക്ഷമായുണ്ട്.

1947ല്‍ സ്വതന്ത്രമാവുകയും 1956ല്‍ റിപ്പബ്ലിക്കാവുകയും ചെയ്ത പാക്കിസ്താന്റെ കിഴക്കന്‍ മേഖലയായിരുന്നു ബംഗ്ലാദേശ്. 1969ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പാക്കിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് വന്നു. പടിഞ്ഞാറന്‍ പാക്കിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഭുരിപക്ഷം നേടിയപ്പോള്‍ കിഴക്കന്‍പാക്കിസ്താനില്‍ മുജിബുര്‍ റഹ്‌മാന്റെ അവാമി ലീഗിനായിരുന്നു മേല്‍ക്കൈ. മുജീബ് റഹ്‌മാന് അധികാരം നല്‍കാന്‍ പാക് പ്രസിഡന്റ് യഹ്‌യാഖാന്‍ മുതിര്‍ന്നു. എന്നാല്‍ സുല്‍ഫീക്കറലി അതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് മുജീബ്‌റഹ്‌മാന്‍, കിഴക്കന്‍ പാക്കിസ്താന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വേറിട്ടുപോയി, ബംഗ്ലാദേശ് രൂപീകരിക്കുകയായിരുന്നു. ഇതിനെതിരെ പാക്കിസ്താന്‍ യുദ്ധം നയിച്ചെങ്കിലും ഇന്ത്യ ബംഗ്ലാദേശിന്റെ സഹായത്തിനെത്തിയപ്പോള്‍ പാക്പട പരാജയപ്പെട്ടു പിന്‍വലിയുകയായിരുന്നു. 1971ല്‍ ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി.
1975ലുണ്ടായ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആഗസ്ത് 15ന് പ്രധാനമന്ത്രി മുജീബ് റഹ്‌മാന്‍ വധിക്കപ്പെട്ടു. പിന്നീട് 1991ലാണ് രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം പുനസ്ഥാപിക്കപ്പെടുന്നത്. ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ശൈഖ് ഹസീന നയിക്കുന്ന അവാമി ലീഗ് എന്നിവയാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.

1991 മുതല്‍ വനിതകള്‍ മാറി മാറി ഭരിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ശൈഖ് ഹസീന വാജിദ് ആണ് ഇപ്പോഴത്തെ (2018) പ്രധാനമന്ത്രി.

ബഹ്‌റൈന്‍

വിസ്തീര്‍ണം :765 ച.കി.മി
ജനസംഖ്യ : 14,82,000 (2017)
അതിര്‍ത്തി : അറേബ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നു. ദ്വീപ് സമൂഹം
തലസ്ഥാനം : മനാമ
മതം : ഇസ്‌ലാം
ഭാഷ : അറബി, ഇംഗ്ലീഷ്
കറന്‍സി : ബഹ്‌റൈന്‍ ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം
പ്രതിശീര്‍ഷ വരുമാനം : 25,494 ഡോളര്‍ (2017)

ചരിത്രം:

ഖത്തറിനും സുഊദി അറേബ്യക്കുമിടയില്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന 33 ദ്വീപുകളടങ്ങുന്നതാണ് കിംഗ്ഡം ഓഫ് ബഹ്‌റൈന്‍. 18, 19 നൂറ്റാണ്ടുകളില്‍ ഇറാന്റെ ഭാഗായിരുന്ന ഈ ദ്വീപുസമൂഹം പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലായി. ബ്രിട്ടന്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1971 ആഗസ്ത് 15ന് ബഹ്‌റൈന്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. സ്വാതന്ത്ര്യം നേടുമ്പോള്‍ ശൈഖ് ഈസബ്‌നു സുലൈമാന്‍ ആയിരുന്നു ഭരണാധികാരി. നിലവില്‍ (2018) ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവാണ് ബഹ്‌റൈന്‍ ഭരിക്കുന്നത്.

1981ല്‍ ശീഈകളുടെ നേതൃത്വത്തില്‍ വിഫലമായ അട്ടിമറി ശ്രമം നടന്നിരുന്നു. അറബ് വസന്തത്തിനു പിന്നാലെ 2011ല്‍ ശീഈകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുഊദി അറേബ്യയുടെ സൈനിക പിന്തുണയോടെ പ്രക്ഷോഭം ഒതുക്കുകയുമായിരുന്നു.

മുത്തുവാരലും മത്സ്യബന്ധനവുമായിരുന്നു ഇതര ദ്വീപ് സമൂഹങ്ങളെ പോലെ ബഹ്‌റൈനിലെയും ആദ്യകാല വരുമാന സ്രോതസ്സ്. 1932ല്‍ കണ്ടെത്തിയ പെട്രോളിയമാണ് ഇപ്പോഴത്തെ പ്രധാന വരുമാന സ്രോതസ്സ്. ലോകോത്തര എണ്ണ ശുദ്ധീകരണശാലയും ഇവിടെയുണ്ട്. രാജ്യത്തിന്റെ വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ എണ്ണ ഖനനം നടക്കുന്നത് ഇവിടെയാവും.

വിനോദ സഞ്ചാര കേന്ദ്രം കുടിയാണ് ബഹ്‌റൈന്‍. സുഊദി അറേബ്യയുമായി ബഹ്‌റൈനെ കൂട്ടിയോജിപ്പിക്കുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍പ്പാലം (കിങ് ഫഹദ് കോസ്‌വേ) എന്‍ജിനീയറിങ് മികവിന്റെ പ്രതീകമാണ്. ഇതിനടിയിലൂടെ വലിയ എണ്ണക്കപ്പലുകള്‍ക്കുപോലും കടന്നുപോകാം.

സുന്നികളും ശീഈകളും ഇവിടെ താമസിക്കുന്നു. അറബികളില്‍ ഭുരിപക്ഷവും സുന്നിവിഭാഗമാണ്. നഗരങ്ങളില്‍ സുന്നികളും ഗ്രാമങ്ങളില്‍ ശീഈകളുമാണ് കൂടുതല്‍. ജനസംഖ്യയില്‍ 80 ശതമാനത്തോളം മുസ്‌ലിംകളാണ്. മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഈ കൊച്ചു രാജ്യത്ത് പ്രവാസികളായെത്തി ഉപജീവനം തേടുന്നുണ്ട്. ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് രണ്ടാം ഭാഷയായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രൂണെയ്

വിസ്തീര്‍ണം : 5,765 ച.കി.മി
ജനസംഖ്യ : 4,28,000 (2017)
അതിരുകള്‍ : വടക്ക് ദക്ഷചം ചൈന കടല്‍, മറ്റു ഭാഗങ്ങളില്‍ മലേഷ്യ
തലസ്ഥാനം : ബന്ദര്‍ സിരി ബികാവൂന്‍
മതം : ഇസ്‌ലാം
ഭാഷ : മലായ്
നാണയം : ബ്രൂണെയ് ഡോളര്‍
വരുമാന മാര്‍ഗം : പെട്രോളിയം, റബര്‍, നെല്ല്
പ്രതിശീര്‍ഷ വരുമാനം : 77,441 ഡോളര്‍

ചരിത്രം:

തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജഭരണ പ്രദേശമാണ് ബ്രൂണെയ് ദാറുസ്സലാം. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിലൊന്നായ ബ്രൂണെയ് പെട്രോളിയം ഉത്പന്നങ്ങളാല്‍ അനുഗൃഹീതമാണ്. ക്രിസ്തുവര്‍ഷം 14ാം ശതകത്തിന്റെ അവസാനം വരെ ഈ രാജ്യം വാണിരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നു. 1425ല്‍ ഇവിടത്തെ രാജാവ് മലായ് സന്ദര്‍ശിക്കുകയും സുല്‍ത്താനായിരുന്ന മുഹമ്മദ് ഷായുടെ സാന്നിധ്യത്തില്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അതോടെ അന്നാട്ടുകാരും ഇസ്‌ലാമിനെ വരവേറ്റുവെന്ന് ചരിത്രം.

1890 മുതല്‍ ബ്രിട്ടീഷ് അധീനതയിലായിരുന്ന രാജ്യം 1959ല്‍ സ്വയംഭരണ സ്റ്റേറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടു. 1984 ജനുവരി 1നാണ് രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകുന്നത്.

നിരവധി പരിശ്രമങ്ങള്‍ക്കു പിന്നാലെ 1929ലാണ് രാജ്യത്ത് പെട്രോളിയം ശേഖരം കണ്ടെത്തുന്നത്. എണ്ണയും പ്രകൃതി വാതകവുമാണ് മുഖ്യ വരുമാന മാര്‍ഗം.

2014ല്‍ ശരീഅ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കി. മുസ്‌ലിംകള്‍ക്ക് ക്രിസ്മസ് ആഘോഷത്തിനു വിലക്കുണ്ട്. ഇസ്താന നൂറുല്‍ ഇമാന്‍ എന്ന സുല്‍ത്താന്റെ ഔദ്യോഗിക വസതി വിശാലത കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ആഡംബര സമൃദ്ധമാണ്.

കുട്ടികള്‍ക്കും പൊലീസുകാര്‍ക്കും റോയല്‍ ബ്രൂണെയ് സായുധ സൈനികര്‍ക്കും ചികിത്സയും മരുന്നും സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ചെറിയ ഫീസില്‍ ചികിത്സ ലഭ്യമാണ്. ഹാജി ഹസനുല്‍ ബുല്‍ക്കിയയാണ് നിലവില്‍ (2018) ബ്രൂണേ സുല്‍ത്താന്‍.

ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന

വിസ്തീര്‍ണം : 51,209 ച.കി.മി
ജനസംഖ്യ : 3,531,159 (2016)
അതിരുകള്‍ : വടക്കും പടിഞ്ഞാറും ക്രൊയേഷ്യ, കിഴക്ക് സെര്‍ബിയ, തെക്ക് സര്‍ബിയ, മോണ്ടനെഗ്രോ
തലസ്ഥാനം : സരജാവോ
മതം : ഇല്ല (മുസ്‌ലിംകള്‍ 51%)
ഭാഷ : ബോസ്‌നിയന്‍
നാണയം : മാര്‍ക്ക
വരുമാന മാര്‍ഗം : ലോഹം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 11,404 ഡോളര്‍ (2017)

ചരിത്രം:

ആഫ്രിക്കയിലും ഏഷ്യയിലും പാറിക്കളിച്ച ചന്ദ്രക്കലയുള്ള തുര്‍ക്കി ഖിലാഫത്തിന്റെ കൊടി യൂറോപ്പിലേക്കുമെത്തിയത് ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിന്റെ മധ്യത്തിലാണ്. 1359ല്‍ ഭരണമേറ്റ മുറാദ് ഒന്നാമന്‍ 1362ല്‍ നടത്തിയ പടയോട്ടത്തില്‍ കോണ്‍സ്റ്റാന്റിനോപ്പ്ള്‍, ബള്‍ഗേറിയ, ഗ്രീസ് എന്നിവക്കൊപ്പം സെര്‍ബിയയും തുര്‍ക്കികളുടെ പിടിയിലൊതുങ്ങി പിന്നീട് 1398ല്‍ മുറാദിനെതിരെ കുരിശു യുദ്ധമാണു നടന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ സെര്‍ബിയയും അല്‍ബേനിയയും ക്രിസ്ത്യന്‍ സഖ്യശക്തികളും ഒന്നിച്ച് തുര്‍ക്കിക്കെതിരെ സമരകാഹളമൂതി. ആദ്യം പതറിയെങ്കിലും മുറാദിന്റെ മകന്‍ ബായസിദീന്റെ അനുപമ ധീരതക്കു മുന്നില്‍ യൂറോപ്പിന്റെ സംഘശക്തി കാറ്റൊഴിഞ്ഞ ബലൂണായി. കൊസോവയില്‍ നടന്ന ഉഗ്രപോരാട്ടത്തില്‍ സെര്‍ബിയന്‍ രാജാവ് ലാസറസും വധിക്കപ്പെട്ടു. ഇതോടെയാണ് സെര്‍ബിയ എക്കാലത്തും മുസ്‌ലിം വിരോധത്തിന്റെ അടയാളമായി മാറിയത്.

തുര്‍ക്കികകളുടെ അചഞ്ചലമായ മതബോധം അതേപടി ബോസ്‌നിയന്‍ സമൂഹത്തിനും ലഭിച്ചു. തൊട്ടടുത്തുള്ള ക്രൊയേഷ്യ കത്തോലിക്കാ വിശ്വാസികളുടെയും സെര്‍ബിയ ഓര്‍ത്തഡോക്‌സുകളുടെയും കേന്ദ്രമായിരുന്നു.

രണ്ടാം ലോക യുദ്ധാനന്തരം മാര്‍ഷല്‍ ടീറ്റോയുടെ നേതൃത്വത്തില്‍ യുഗോസ്ലാവിയ നിലവില്‍ വന്നു. ഇതില്‍ ഒരു ഫെഡറേഷനായിരുന്നു ബോസ്‌നിയയും. കമ്യൂണിസത്തിന്റെ സ്വാഭാവിക പരിണതിയെന്നോണം 1991ല്‍ യുഗോസ്ലാവിയ ശിഥിലമായി. യുഗോസ്ലാവിയയുടെ പിന്‍ഗാമിയായി അതിലെഒരു ഫെഡറേഷനായ സെര്‍ബിയ രംഗത്തു വന്നു. എന്നാല്‍ ബോസ്‌നിയ 1992 മാര്‍ച്ച 1ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണു ചെയ്തത്. ഹിതപരിശോധനയുടെ ഭാഗമായി നടത്തിയ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സെര്‍ബിയ അംഗീകരിച്ചില്ല. അതേസമയം ഐക്യരാഷ്ട്ര സഭയും മറ്റു ചില രാജ്യങ്ങളും ബോസ്‌നിയയെ അംഗീകരിക്കുകയും ചെയ്തു.

പിന്നീട് മുസ്‌ലിം ഭുരിപക്ഷ രാജ്യമായ ബോസ്‌നിയക്കുമേല്‍ സെര്‍ബിയയുടെ കടന്നാക്രമണമായിരുന്നു. റഷ്യയും ക്രൊയേഷ്യയും പിന്തുണയ്ക്കുകയും ചെയ്തു. 1995ല്‍അമേരിക്ക മധ്യസ്ഥതക്കെത്തും വരെ ലക്ഷക്കണക്കിന് ബോസ്‌നിയക്കാരെയാണ് സെര്‍ബ് ഭരണകൂട ഭീകരത വിഴുങ്ങിയത്. നൂറുകണക്കിന് പള്ളികള്‍, മത കലാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞുപിടിച്ചു നശിപ്പിച്ചു സെര്‍ബിയ. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അലിജ അലി ഇസ്സത്ത് ബെഗോവിച്ചായിരുന്നു ബോസ്‌നിയയുടെ പ്രഥമ ചെയര്‍മാന്‍. സെല്‍ഫിക് ജെയ്‌ഫെറോവികാണ് ഇപ്പോള്‍(2020) ചെയര്‍മാന്‍.

ജനസംഖ്യയില്‍ 51 ശതമാനവും മുസ്‌ലിംകളാണ്. സെര്‍ബുകളുംക്രോട്ടുകളുമടക്കം 41 ശതമാനം ക്രൈസ്തവരും.

ബുര്‍ക്കിനാ ഫാസോ

വിസ്തീര്‍ണം : 270,764 ച.കി.മി
ജനസംഖ്യ : 20,107,500 (2017)
അതിരുകള്‍ : വടക്ക് മാലി, കിഴക്ക് നൈജര്‍, തെക്ക് ഗാനയുംടോഗോയും, പടിഞ്ഞാറ് ഐവറികോസ്റ്റ്.
തലസ്ഥാനം : വാഗാഡുഗു
മതം : ഇല്ല
ഭാഷ : ഫ്രഞ്ച്
നാണയം : സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : ധാതുക്കള്‍, മാര്‍ബ്ള്‍, സ്വര്‍ണം, പരുത്തി, എള്ള്
പ്രതിശീര്‍ഷ വരുമാനം : 729 ഡോളര്‍ (2017)

ചരിത്രം:

പഴയ പേര് അപ്പര്‍ വോള്‍ട്ടയെന്നാണ്. ഫ്രഞ്ച് കോളനിയായിരുന്നു. 1960ല്‍ സ്വാതന്ത്ര്യംനേടി. 1984 ലാണ് ‘അഴിമതിയില്ലാത്തവരുടെ നാട്’ എന്നര്‍ഥം വരുന്ന ബുര്‍ക്കിനാ ഫാസോ എന്ന നാമം സ്വീകരിച്ചത്. ഭരണപരമായ അസ്ഥിരത, പട്ടാള ഭരണം, അഴിമതി എന്നിവ സമ്പന്നമായ ഈ രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. 27 വര്‍ഷം തുടര്‍ച്ചയായി നാടു ഭരിച്ച പ്രസിഡന്റ് ബ്ലെയ്‌സ് കംപാരോ, 2014 ഒക്‌ടോബറില്‍ തന്റെ കാലാവധി വീണ്ടും നീട്ടാന്‍ ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ പാര്‍ലമെന്റ് ഉപരോധിച്ച് പ്രസ്തുത നീക്കം തടഞ്ഞതിനെത്തുടര്‍ന്ന് രാജിവെക്കുകയാണുണ്ടായത്.

സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ബുര്‍ക്കിനാഫാസോ ജനസംഖ്യയില്‍ 60.5 ശതമാനം മുസ്‌ലിംകളാണ്. ഇവരില്‍ ഭൂരിഭാഗവും സുന്നികളും കുറഞ്ഞ ശതമാനം ശീഇകളുമാണ്. 23 ശതമാനം ക്രൈസ്തവരും 16 ശതമാനത്തിലധികം ഇതര വിഭാഗക്കാരുമുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകളാണെങ്കിലും ഭരണരംഗത്ത് അവര്‍ക്ക് പ്രാതിനിധ്യം നന്നേ കുറവാണ്.

മധ്യാഫ്രിക്കയില്‍ നിന്നും ക്രിസ്തുവര്‍ഷം പതിനൊന്നാം ശതകത്തില്‍ കച്ചവടക്കാരായി വന്ന മുസ്‌ലിംകള്‍, ബുര്‍ക്കിനാ ഫാസോയില്‍ സ്ഥിരതാമസമാക്കുകയും വിവാഹം കഴിച്ച് കുടുംബമായി താമസിക്കുകയും ചെയ്തിരുന്നു. ഇവര്‍ വഴിയാണ് ഇവിടത്തുകാര്‍ ഇസ്‌ലാം പഠിച്ചതും ഇവിടം ഇസ്‌ലാം വ്യാപിച്ചതുമെന്ന് ചരിത്രരേഖകളില്‍ കാണുന്നു.
റോഷ് മാര്‍ക് ക്രിസ്ത്യന്‍ കബോര്‍ ആണ് നിലവില്‍ (2018) പ്രസിഡന്റ്.

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 3
അടുത്ത ലേഖനം മുസ്‌ലിം ലോകം 5

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History