ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 5

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 5

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

മലേഷ്യ

വിസ്തീര്‍ണം : 330,290 ച.കി.മി
ജനസംഖ്യ : 32,165,000 (2017)
അതിരുകള്‍ : മൂന്നു ഭാഗവും ചൈനാകടല്‍, അവശേഷിക്കുന്ന ഭാഗം തായ്‌ലാന്‍ഡ്
തലസ്ഥാനം : ക്വാലാലമ്പൂര്‍
മതം : ഇസ്‌ലാം
ഭാഷ : മലായ്
നാണയം : റിംഗിറ്റ്
വരുമാനം : പെട്രോളിയം, പ്രകൃതി വാതകം, റബര്‍, പാമോയില്‍
പ്രതിശീര്‍ഷ വരുമാനം : 28,871 (2016)

ചരിത്രം:

ഇരുപത് മില്യനിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ദ്വീപുകള്‍ കൂടിച്ചേര്‍ന്ന രാജ്യമാണ് മലേഷ്യ. അഥവാ മൊത്തം ജനസംഖ്യയുടെ 62 ശതമാനം. ഭരണഘടനയില്‍ ഔദ്യോഗിക മതമായി ഇസ്‌ലാമിനെ എഴുതിച്ചേര്‍ത്തിട്ടില്ല. എന്നാല്‍ 13 സംസ്ഥാനങ്ങളില്‍ മിക്കതിലും മുസ്‌ലിംകളാണ് ഭൂരിപക്ഷം. ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ചുകൊണ്ട് തന്നെ രാജ്യം ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കുമെന്നാണ് മുന്‍ പ്രധാനമന്ത്രി തുംകു അബ്ദുറഹ്‌മാനും മറ്റൊരു പ്രധാന മന്ത്രിയായിരുന്ന ഇസൈന്‍ ഓനും പ്രഖ്യാപിച്ചത്. ലോകത്തെ മികച്ച ഇസ്‌ലാമിക കലാശാലയായ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാല സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാലാലമ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിക്കാനും തീര്‍ഥാടകര്‍ക്ക് സഹായം നല്‍കാനുമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഹജ്ജ് ഫണ്ട് ബോര്‍ഡും (TABUNG HAJI) പ്രവര്‍ത്തിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളില്‍ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടന്നു. എന്നാല്‍ മതേതര സര്‍ക്കാര്‍ എന്ന നിലക്ക് അത് മലേഷ്യന്‍ ഗവണ്‍മെന്റ് തടയുകയായിരുന്നു. നിലവിലെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും മലേഷ്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

പ്രാചീനകാലത്ത് മലേഷ്യയില്‍ ഹിന്ദുമതമാണ് പ്രചരിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ചൈനിയില്‍ നിന്നുമുള്ള വ്യാപാരികള്‍ എ ഡി ഒന്നാം നൂറ്റാണ്ടില്‍ രാജ്യത്ത് എത്തിയിരുന്നു. എന്നാല്‍ 12ാം നൂറ്റാണ്ടില്‍ (ഏഴാം നൂറ്റാണ്ടിലാണെന്നും പറയപ്പെടുന്നു) അറബ് വ്യാപാരികള്‍ ഇവിടെയെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം കച്ചവടക്കാരും വന്നു. ഇതിനിടെയാണ് മലായിലെ ഹിന്ദു രാജാവായിരുന്ന ഫ്രഓങ് മഹാവങ്‌സ ഇസ്‌ലാം സ്വീകരിച്ച് മുളഫ്ഫര്‍ ഷാ ആയത്. 1303ല്‍ പരമേശ്വര രാജാവ് ഇസ്‌ക്കന്ദര്‍ ഷായായിമലാക്കയിലെആദ്യ സുല്‍ത്താനായി. ഇതേ തുടര്‍ന്ന് അന്നാട്ടിലെ പ്രജകളും തങ്ങളുടെ സുല്‍ത്താനെ പിന്തുടര്‍ന്നു. അങ്ങനെയാണ് ദക്ഷിണ പൂര്‍വേഷ്യയിലേക്ക് ഇസ്‌ലാമെത്തുന്നത്.

1511ല്‍ പോര്‍ച്ചുഗീസുകാരും 1641ല്‍ ഡച്ചുകാരും 1786ല്‍ ബ്രിട്ടീഷുകാരും മലായ്‌യെ കീഴടക്കി. അവരാണ് റബര്‍ തോട്ടങ്ങളുണ്ടാക്കി അതിലേക്ക്ഇന്ത്യന്‍, ചൈനിസ് തൊഴിലാളികളെ കൊണ്ടുവന്നത്. 1946ല്‍പതിനൊന്ന് സ്റ്റേറ്റുകളെ ഏകീകരിച്ച് യൂണിയന്‍ ഓഫ് മലായ് രൂപവത്കരിക്കപ്പെട്ടു. 1948ല്‍ ഫെഡറേഷനുമായി. 1957 ആഗസ്ത് 3ന് സ്വാതന്ത്ര്യം ലഭിച്ച ഫെഡറേഷനില്‍ നിന്ന് സിങ്കപ്പൂര്‍ പിരിഞ്ഞുപോയി. അവശേഷിച്ച സ്റ്റേറ്റുകള്‍ ചേര്‍ന്നാണ് മലേഷ്യയുണ്ടായത്.

ഏഷ്യയിലെമികച്ച രാജ്യമായി മലേഷ്യയെ മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രിമാരായ തുംകു അബ്ദുറഹ്‌മാന്‍, മഹാതീര്‍ മുഹമ്മദ്, തുന്‍ അബ്ദുറസാഖ് എന്നിവര്‍ക്ക് സാധിച്ചു. ലോകത്തെ 29ാമത്തെ സാമ്പത്തിക ശക്തിയാണ് മലേഷ്യ. കൂടുതല്‍ കാലം മലേഷ്യന്‍ പ്രധാനമന്ത്രി പദത്തിലിരുന്ന മഹാതീര്‍ മുഹമ്മദിനു ശേഷം മുഹ്‌യുദ്ദീന്‍ യാസിന്‍ ആണ് ഇപ്പോഴത്തെ(2020) ഭരണാധികാരി.

മാലി റിപ്പബ്ലിക്

വിസ്തീര്‍ണം :1,240,192 ച.കി.മി
ജനസംഖ്യ : 19,134,000 (2017)
അതിര്‍ത്തി : വടക്ക് അല്‍ജീരിയ, കിഴക്ക് നൈജര്‍, പടിഞ്ഞാറ് മൗറിത്താനിയ, സെനഗല്‍, തെക്ക് ബുര്‍ക്കിന ഫാസ, ഐവറി കോസ്റ്റ്
തലസ്ഥാനം : ബമാക്കോ
മതം : 90 % മുസ്‌ലിംകള്‍
കറന്‍സി : സി എഫ് എ ഫ്രാങ്ക്
ഭാഷ : ഫ്രഞ്ച്
വരുമാന മാര്‍ഗം : ധാതുക്കള്‍, ചുണ്ണാമ്പു കല്ല്, സ്വര്‍ണ്ണം, മാര്‍ബ്ള്‍, കൃഷി
പ്രതിശീര്‍ഷ വരുമാനം : 8747 ഡോളര്‍ (2017)

ചരിത്രം:

14ാം ശതകത്തില്‍ മന്‍സാ മൂസാ വാഴുന്ന കാലത്ത് മാലിയുടെ പെരുമ ലോകം മുഴുവന്‍ പരന്നത് സ്വര്‍ണ ഉല്പാദക രാജ്യം എന്ന മേല്‍വിലാസത്തിലായിരുന്നു. അതിന് മുമ്പ് പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ഇസ്‌ലാം എത്തിയിരുന്നു.

കാലം കടന്നുപോയി. 1893ഓടെ മാലി ഉള്‍പ്പെടെയുള്ള പശ്ചിമാഫ്രിക്ക പൂര്‍ണമായും ഫ്രഞ്ച്പിടിയിലൊതുങ്ങി. 65 വര്‍ഷക്കാലം ഫ്രഞ്ചുകാര്‍ അധികാരം നിലനിര്‍ത്തി, നിരവധി ചരിത്ര സന്ധികളിലൂടെ രാജ്യം കടന്നുപോയി. 1960 ജൂണ്‍ 20നാണ് മാലിക്ക് പൂര്‍ണ സ്വാതന്ത്ര്യം കൈവന്നത്. സെനഗലുമായി ചേര്‍ന്നുള്ള മാലി ഫെഡറേഷനാണ് ഫ്രാന്‍സ് സ്വാതന്ത്ര്യം നല്‍കിയത്. എന്നാല്‍ സെനഗല്‍ ഇതില്‍ നിന്ന്പിരിഞ്ഞു. പിന്നീട് മാലി അതിന്റെ പേര് മാലി റിപ്പബ്ലിക് എന്നാക്കി. മോദിബു കീതാ ആദ്യ പ്രസിഡന്റുമായി. ജനാധിപത്യമതേതര സോഷ്യലിസ്റ്റ് പാത പിന്തുടര്‍ന്ന മോദിബുവിനെ അട്ടിമറിയിലൂടെപുറത്താക്കി 1968 നവംബര്‍ 19ന് മൂസാ ട്രവോറെ അധികാരത്തിലേറി.

ഏകകക്ഷി ഭരണ സംവിധാന രീതി തുടര്‍ന്ന ആധുനിക മാലിയുടെ ചരിത്രം മാറ്റിയെഴുതിയത് ജനാധിപത്യ അവകാശവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് 1991ല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ മാര്‍ച്ച് വിപ്ലവമാണ്. അൂസാ ട്രവോറെ പ്രതിഷേധം അടിച്ചമര്‍ത്തിയെങ്കിലും സൈന്യം ഇടപെട്ട് പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി. പിന്നീട് ജനഹിത പരിശോധനയെ തുടര്‍ന്ന് പുതിയ ഭരണഘടന അംഗീകരിക്കപ്പെടുകയും ബഹുകക്ഷി സംവിധാനം നടപ്പാവുകയും ചെയ്തു. ഇബ്രാഹീം ബൂബക്കര്‍ കീതായാണ് ഇപ്പോഴത്തെ (2018) പ്രസിഡന്റ്.

ഖനി ശേഖരമുണ്ടെങ്കിലും മാംഗനീസ് മാത്രമേ ഖനനം ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളില്‍ അരിയും പരുത്തിയും കൃഷിചെയ്യുന്നു.

90 ശതമാനം മുസ്‌ലിംകളുണ്ട്, 5 ശതമാനം ക്രൈസ്തവരും. പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിക്കുന്നമതേതര സര്‍ക്കാറാണ് മാലി ഭരിക്കുന്നത്.

മാല്‍ഡീവ്‌സ് (മാലി ദീപ്)

വിസ്തീര്‍ണം : 290 ച.കി.മി
ജനസംഖ്യ : 408,000 (2017)
അതിര്‍ത്തി : ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു
തലസ്ഥാനം : മാലെ
മതം : ഇസ്‌ലാം
ഭാഷ : ദിവേഹി
കറന്‍സി : റൂഫിയ
വരുമാന മാര്‍ഗം : നാളികോരം, മത്സ്യം, ടൂറിസം
പ്രതിശീര്‍ഷ വരുമാനം : 13,196 ഡോളര്‍

ചരിത്രം:

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യാ മഹാ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് മാലിദ്വീപ് എന്നറിയപ്പെടുന്ന മാല്‍ഡീവ്‌സ്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴരും സിംഹളരുമാണ് ഇവിടത്തെ ആദിമ കുടിയേറ്റക്കാരെന്ന് കരുതുന്നു. ബുദ്ധമതാനുയായികളേറെയുണ്ടായിരുന്ന ഇവിടെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അറബി വ്യാപാരികളുടെ വരവോടെയാണ് ഇസ്‌ലാം വ്യാപിക്കുന്നത്. ബുദ്ധ രാജാവ് ദൊവേമി കലമിഞ്ച ഇസ്ലാം മതം ആശ്ലേഷിക്കുകയും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

16ാം നൂറ്റാണ്ടില്‍ പറങ്കികളും പതിനേഴില്‍ ഡച്ചുകാരും 18ല്‍ ബ്രിട്ടീഷുകാരും കീഴടക്കി. നാട്ടുരാജ്യ പദവിയില്‍ സുല്‍ത്താനായിരുന്നു രാജ്യം ഭരിച്ചിരുന്നത്.

1965ല്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു. 1968 നവംബര്‍ 11ന് റിപ്പബ്ലിക്കുമായി. അമീര്‍ ഇബ്‌റാഹീം നാസിര്‍ പ്രസിഡന്റ് പദവിയിലെത്തി. രാഷ്ട്രീയ അസ്ഥിരതയും സൈനിക ഇടപെടലും ഉണ്ടായിട്ടുള്ള മാല്‍ഡീവ്‌സിന്റെ ഇപ്പോഴത്തെ(2020) പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ആണ്. 85 അംഗങ്ങളുള്ള പീപ്പ്ള്‍സ് മജ്‌ലിസ് ആണ് നിയമനിര്‍മാണ സഭ.

രണ്ടായിരം ദ്വീപുകളാണ് സമൂഹത്തിലുള്ളത്. എന്നാല്‍ 220ല്‍ മാത്രമേ ജനവാസമുള്ളു. ജനസംഖ്യയില്‍ മുഴുവനും മുസ്‌ലിംകളാണ്. 14ാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ ലോകസഞ്ചാരി ഇബ്‌നു ബത്തുത്ത ഇക്കാര്യം പറയുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭത്തില്‍ തന്നെ ഇവിടെ പ്രബോധകരെത്തിയിരുന്നു.

സാര്‍ക്ക് രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം കൂടിയ മാലി ദ്വീപുകാര്‍ സാക്ഷരതയിലും മുന്നിലാണ്. 93 ശതമാനമാണ് സാക്ഷരത. മത്സ്യകയറ്റുമതിയും ടൂറിസവുമാണ് പ്രധാന വരുമാനം.

മൗറിത്താനിയ

വിസ്തീര്‍ണം : 1,030,000 ച.കി.മി
ജനസംഖ്യ : 4,301,000 (2016)
അതിര്‍ത്തി : വടക്ക് മൊറോക്കോ, അല്‍ജീരീയ, കിഴക്ക് മാലി, തെക്ക് സെനഗല്‍, മാലി, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : നുവാക്ക്ശൂത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബിക്
കറന്‍സി : ഊഖിയ
വരുമാന സ്രോതസ്സ് : ഇരുമ്പയിര്, ജിപ്‌സം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 1,304 ഡോളര്‍

ചരിത്രം:

അറബ് ലോകത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ മൗറിത്താനിയ അവസാനമായി സ്വാതന്ത്ര്യം നേടിയ ഫ്രഞ്ച് കോളനിയാണ്. 1960 നവംബര്‍ 25നാണ് മൗറിത്താനിയ സ്വാതന്ത്ര്യം കൈവരിക്കുന്നത്. എന്നാല്‍ മൗറിത്താനിയ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന വാദമായിരുന്നു മൊറോക്കോയുടേത്. ഇതിന് പരിഹാരമായി 1973ലാണ് അറബ് രാജ്യങ്ങള്‍ മൗറിത്താനിയായെ അംഗീകരിച്ചത്.

മുഖ്ത്താര്‍ വാലിദ് ദാദാ ആദ്യ പ്രസിഡന്റായി. 1980 ഫെബ്രുവരിയില്‍ ശരീഅത്ത് ഭരണ രംഗത്ത് അംഗീകരിക്കപ്പെട്ടു. 1991ല്‍ ബഹുകക്ഷിരീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീതി അഹ്‌മദ് തായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് വാലിദ് ഗസാനിയാണ് നിലവില്‍ (2020) പ്രസിഡന്റ്

ഇരുമ്പ്, ചെമ്പ് എന്നിവയുടെ ഖനനം നടക്കുന്നുണ്ട്. എന്നാലും നാടോടികള്‍ അധികമുള്ള മൗറിത്താനിയയില്‍ കാലിവളര്‍ത്തലാണ് മുഖ്യതൊഴില്‍. സുഊദി അറേബ്യയുടെ സഹായം ലഭിക്കുന്നുണ്ട്. സാക്ഷരത വളരെ കുറവായ ഇവിടെ വിദ്യാഭ്യാസമേഖലക്ക് സര്‍ക്കാര്‍ കാര്യമായ ഊന്നല്‍ നല്‍കുന്നുണ്ട്.

ജനസംഖ്യയില്‍ 99 ശതമാനവും മുസ്‌ലിംകളായ ഇവിടെ പൂര്‍ണ ഇസ്‌ലാമിക ഭരണമാണ്. ജീവിതത്തിന്റെ മുഴുവന്‍ തുറകളിലും ഇസ്‌ലാമിക നിയമം നടപ്പിലാക്കിയ ഏക പശ്ചിമാഫ്രിക്കന്‍ രാജ്യമാണ് മൗറിത്താനിയ. പള്ളികള്‍, മതവിദ്യാലയങ്ങള്‍ എന്നിവ ധാരാളമുള്ള മൗറിത്താനിയക്ക് ഇക്കാര്യത്തില്‍ ആഗോള ഇസ്‌ലാമിക സംഘടനയായ ‘റാബിത്വ’യുടെ പ്രത്യേക സഹായം ലഭിക്കുന്നുണ്ട്.

മൊറോക്കോ

വിസ്തീര്‍ണം : 710,850 ച.കി.മി
ജനസംഖ്യ : 35,740,000 (2017)
അതിര്‍ത്തി : കിഴക്ക് അല്‍ജീരിയ, വടക്ക് മധ്യധരണ്യാഴി, തെക്ക് മൗറിത്താനിയ, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : റബാത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബിക്, ബര്‍ബര്‍
കറന്‍സി: മൊറോക്കന്‍ ദിര്‍ഹം
വരുമാന സ്രോതസ്സ് : ഫോസ്‌ഫേറ്റ്, മാംഗനീസ്, ഇരുമ്പ്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 8,612 ഡോളര്‍

ചരിത്രം:

ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍, ഇബ്‌നു ബത്തുത്ത, ഖാളി ഇയാള് തുടങ്ങിയ മഹാമനീഷികളെ ലോകത്തിന് സമര്‍പ്പിച്ച മൊറോക്കോ, ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞ ഉത്തരാഫ്രിക്കന്‍ രാഷ്ട്രമാണ്. സ്‌പെയിനില്‍ നിന്ന് പുറത്താക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് അഭയം നല്കി മൊറോക്കോ അന്തുലുസിയന്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുത്തു.

1942ല്‍,മൊറോക്കൊയെ ഫ്രഞ്ചുകാര്‍ കീഴടക്കി. ഇവിടെ ഫ്രഞ്ച് സംസ്‌കാരവും വിദ്യാഭ്യാസവും നടപ്പാക്കി. പാശ്ചാത്യവത്കരിക്കാന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരെഗാസി അബ്ദുല്‍ കരീം ഖത്താബിയുടെ നേതൃത്വത്തില്‍ ചെറുത്തുനില്പ് സമരം തുടങ്ങി. തുടക്കത്തില്‍ മുന്നേറിയ സമരം പക്ഷേ ഫ്രാന്‍സ് അടിച്ചമര്‍ത്തി.

പിന്നിടും സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ അരങ്ങേറി. 1956ല്‍ സ്വാതന്ത്ര്യം നല്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതമായി. സീതി മുഹമ്മദ് ഭരണാധികാരിയായി സ്ഥാനമേല്ക്കുകയും ചെയ്തു. 1961ല്‍ സ്ഥാനമേറ്റ ഹസന്‍ (രണ്ടാമന്‍) രാജാവ് വര്‍ഷങ്ങളോളം ഭരിച്ചു. മൊറോക്കോയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം അസ്തിവാരമിട്ടു.

ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിക്ഷേപം മൊറോക്കോവിലാണ്. ഗോതമ്പ്, ബാര്‍ലി, ചോളം, ഒലീവ് എന്നിവയും വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടിവിടെ. വിനോദ സഞ്ചാര കേന്ദ്രവുമാണ് മൊറോക്കോ.

ജനസംഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. അധിനിവിഷ്ട കാലത്തു കുടിയേറിയ ക്രൈസ്തവരും ജൂതരും സ്വാതന്ത്ര്യാനന്തരം തിരിച്ചു പോയി. ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞു നിന്നിരുന്ന ഇവിടെ ഇപ്പോഴും അതിന്റെ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതരും മൊറോക്കൊയിലുണ്ട്.

രാജഭരണം നിലനില്‍ക്കുന്ന മൊറോക്കോയില്‍ മുഹമ്മദ് ആറാമനാണ് ഇപ്പോഴത്തെ (2018) ഭരണാധികാരി.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്

വിസ്തീര്‍ണം : 83,600 ച.കി.മി
ജനസംഖ്യ : 9,267,000 (2016)
അതിര്‍ത്തി : തെക്കു പടിഞ്ഞാറ് സുഊദി അറേബ്യ, തെക്കു കിഴക്ക് ഒമാന്‍, വടക്കു കിഴക്ക്അറേബ്യന്‍ ഉള്‍ക്കടല്‍.
തലസ്ഥാനം : അബൂദബി
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : യു എ ഇ ദിര്‍ഹം
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 68,245 ഡോളര്‍

ചരിത്രം:

പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിച്ച അറേബ്യന്‍ ഉപദ്വീപ് ആയ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് അറബ് ഐക്യത്തിന്റെ പ്രതീകമാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ബ്രിട്ടന്‍ പൂര്‍ണമായും പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് സ്റ്റേറ്റുകള്‍ ഒന്നിച്ച് 1971 ഡിസംബര്‍ രണ്ടിന് യു എ ഇ നിലവില്‍ വന്നു. അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് റാസല്‍ ഖൈമയും ഫെസറേഷനില്‍ അംഗമായി.

ശൈഖ് സായിദ് സുല്‍ത്വാന്‍ അല്‍ നഹ്‌യാന്‍ പ്രസിഡന്റും ശൈഖ് റാഷിദ് സഈദ് അല്‍ മക്തൂം വൈസ് പ്രസിഡന്റുമായി ആദ്യ പരമാധികാര സഭ നിലവില്‍വന്നു. വൈസ് പ്രസിഡന്റ് തന്നെയാണ് പ്രധാനമന്ത്രിയും. മത്സ്യം പിടിച്ചും മുത്തുവാരിയും ഉപജിവനം നടത്തി ലോകത്തെ ഏറ്റവും ദരിദ്ര മേഖലയിലൊന്നായി കഴിഞ്ഞിരുന്ന ഈ ഭൂപ്രദേശം 1962ല്‍ എണ്ണ ഖനനം തുടങ്ങിയയതിനു ശേഷം വികസനത്തിന്റെ പാതയിലെത്തി. ഇന്ന് ലോകത്തെ ഏതു നഗരത്തോടും കിടപിടിക്കുന്നതാണ് യു എ ഇ യിലെ നഗരങ്ങള്‍. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബൈ ലോകോത്തര പ്രമുഖ നഗരങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന മേഖലയും യു.എ.ഇ തന്നെ.

അറബ് ഇസ്‌റാഈല്‍ യുദ്ധഘട്ടത്തില്‍ അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി യു എ ഇ അറബ് ഐക്യത്തിന് ശക്തി പകര്‍ന്നു.

ഉരുക്കു നിര്‍മാണം, രാസവളം, അലൂമിനിയം വ്യവസായങ്ങളും ഇവിടെയുണ്ട്. പൗരന്മാര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പൂര്‍ണമായും സൗജന്യമാണ്. ദാരിദ്രരാജ്യങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളെ സാമ്പത്തികമായി എന്നും സഹായിച്ചുപോന്നിട്ടുണ്ട് യു എ ഇ.

പതിനൊന്ന് ശതമാനം മാത്രമാണ് തദ്ദേശീയരുള്ളത്. 27 ശതമാനം ഇന്ത്യക്കാരും 12 ശതമാനം പാക്കിസ്താനികളും ഈ സമ്പന്നതയുടെ മടിത്തട്ടില്‍ പ്രവാസികളായി ഉപജീവനം തേടുന്നു.

നിയമ സംവിധാനത്തില്‍ മൂന്നുതരം കോടതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു, സിവില്‍, ക്രിമിനല്‍, ശരീഅത്ത് കോടതികള്‍ എന്നിവ. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ശരീഅത്ത് കോടതികളെ സമീപിക്കാം. വിവിധ മത വിശ്വാസികള്‍ക്ക് ആരാധനാ സ്വാതത്ര്യവുമുണ്ട് യു എ ഇയില്‍.

നിലവില്‍ (2018) യു എ ഇയുടെ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമാണ്.

യമന്‍ റിപ്പബ്ലിക്

വിസ്തീര്‍ണം : 528076 ച.കി.മി
ജനസംഖ്യ : 27,393,000 (2016)
അതിര്‍ത്തി : പടിഞ്ഞാറ് ചെങ്കടല്‍, തെക്ക് അറബിക്കടല്‍, വടക്ക് സുഊദി അറേബ്യ, കിഴക്ക് ഒമാന്‍
തലസ്ഥാനം : സന്‍ആ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : യമന്‍ റിയാല്‍
വരുമാന സ്രോതസ്സ് : കൃഷിയും വ്യവസായവും
പ്രതിശീര്‍ഷ വരുമാനം : 1519 ഡോളര്‍

ചരിത്രം:

ശാദ്വലവും ഫലഭൂയിഷ്ഠവുമായ യമനിന്റെ ചരിത്രത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ട്. ബി.സി 1200 മുതല്‍ക്കാണ് അതാരംഭിക്കുന്നത്. തുര്‍ക്കികളുടെ കൈവശത്തില്‍ നിന്ന് ഉത്തര യമന്‍ 1918 നവംബര്‍ ഒന്നിനും ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് ദക്ഷിണ യമന്‍ 1967 നവംബര്‍ 30നും സ്വാതന്ത്ര്യം നേടി. ഇരു യമനുകളുമായി പില്‍ക്കാലത്ത് യുദ്ധം നടന്നെങ്കിലും അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ 1990 മെയ് 22ന് ഏകീകൃത യമന്‍ (റിപ്പബ്ലിക് ഓഫ് യമന്‍) നിലവില്‍ വന്നു. സാമ്പത്തിക തലസ്ഥാനം ആദന്‍ ആയപ്പോള്‍ രാഷ്ടീയ തലസ്ഥാനം സന്‍ആയുമായി. പ്രഥമ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹും പ്രധാനമന്ത്രി അബ്ദുല്‍കരീം ഇര്‍യനിയുമാണ്. ഇസ്‌ലാമിക പാര്‍ട്ടിയായ അല്‍ ഇസ്ലാഹിനും ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നു.

എന്നും പ്രതിസന്ധികളിലൂടെ മാത്രം കടന്നുപോയിരുന്ന യമനില്‍ ഇപ്പോഴും അത് തുടരുന്നു. ശിആ വിഭാഗത്തില്‍ പെടുന്ന ഹൂഥികള്‍ (അന്‍സാറുല്ലാഹ്) ഇറാന്റെ പിന്തുണയോടെഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സുഊദിയുടെപിന്തുണയോടെ യമന്‍ ഇതിനെ പ്രതിരോധിക്കുന്നുമുണ്ട്. ഐക്യ യമന്റെ ആദ്യ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്, അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ (2012) സ്ഥാനം നഷ്ടപ്പെട്ടു. 2015ല്‍ ഇദ്ദേഹം ഹൂഥികളുമായി സഖ്യം പ്രഖ്യാപിച്ച് ഭരണത്തിനെതിരെ യുദ്ധം ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് സ്ഥാനമൊഴിഞ്ഞ് നാടു വിടേണ്ടി വന്നു. എന്നാല്‍ 2017ല്‍ അബ്ദുല്ല സ്വാലിഹ് ഹൂഥ്വികളുമായി ചങ്ങാത്തം ഉപേക്ഷിക്കുകയും ശത്രുക്കളായ സുഊദി അറേബ്യ, യു എ ഇ എന്നിവയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനിടെ 2017ല്‍ ഇദ്ദേഹം കൊല്ലപ്പെട്ടു. ഇതോടെ ആഭ്യന്തരയുദ്ധം രൂക്ഷമാവുകയും പട്ടിണിയും ദാരിദ്യവും കൊണ്ടു കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയുമാണ് യമന്‍. മദീന ഉള്‍പ്പെടെ സുഊദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂഥ്വി ശക്തികേന്ദ്രങ്ങളില്‍ നിന്നു വിടുന്ന മിസൈലുകള്‍ ആ രാജ്യത്തിന്റെയും ഉറക്കം കെടുത്തുന്നു.

കേരളത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാനെത്തിയ ഹള്‌റമികള്‍ യമനികളാണ്.

ഇസ്‌ലാമിക ലോകത്തെ ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ് യമന്‍. ഉത്തര യമന്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയിരുന്നെങ്കിലും ദക്ഷിണ യമന്‍ പൂര്‍ണമായും റഷ്യയുടെ വഴിയില്‍ കമ്യുണിസ്റ്റ് അനുകൂലമായിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ചും പണ്ഡിതരെ തുറുങ്കിലടച്ചും ഒരുവേള കൊന്നും അവര്‍ ഇസ്‌ലാം വിരുദ്ധത പ്രകടിപ്പിച്ചു.

ഐക്യയമനില്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ 65 ശതമാനം വരെ സുന്നികളും 35 മുതല്‍ 40 വരെ ശീആകളുമാണ്.

ലബനാന്‍

വിസ്തീര്‍ണം : 10452 ച.കി.മി
ജനസംഖ്യ : 6,693,000 (2017)
അതിരുകള്‍ : പടിഞ്ഞാറ് മധ്യ ധരണ്യാഴി. വടക്ക് കിഴക്ക് സിറിയ, തെക്ക് ഇസ്‌റാഈല്‍
തലസ്ഥാനം : ബെയ്‌റൂത്ത്
മതം : ഇല്ല (54 % മുസ്‌ലിംകള്‍)
ഭാഷ : അറബി, ഫ്രഞ്ച്
നാണയം : ലബനാനി പൗണ്ട്
വരുമാന മാര്‍ഗം : ഇരുമ്പ്, മുന്തിരി, ഓറഞ്ച്, ആപ്പ്ള്‍
പ്രതിശീര്‍ഷവരുമാനം : 11,615 ഡോളര്‍

ചരിത്രം:

സെമിറ്റിക് വര്‍ഗങ്ങളില്‍പെട്ട ഫിനിഷ്യരുടെആവാസ കേന്ദ്രമായ ഫിനീഷ്യയാണ് പില്‍ക്കാലത്ത് ലബനാന്‍ ആയത്. ദേശാന്തര വ്യാപാരികളായിരുന്നു ഫിനിഷ്യക്കാര്‍. റോമന്‍ അധികാരത്തിനു കീഴിലെത്തിയ ലബനാന്‍, ഖലീഫ ഉമറി(റ)ന്റെ കാലത്താണ് ഇസ്‌ലാമിക ഭരണത്തിലെത്തുന്നത്. അന്ന് ശാം പ്രദേശത്തിന്റെ ഭാഗമാണ് ലബനാന്‍. അമവി, അബ്ബാസി ഖിലാഫത്തിനു ശേഷം പല കൈകള്‍ മറിഞ്ഞ് ഉഥ്മാനിയ സാമ്രാജ്യത്തിലുമെത്തി.

മുസ്‌ലിം, ക്രൈസ്തവ കലഹങ്ങള്‍ നിരന്തരം ഉണ്ടായപ്പോള്‍ ലബനാന്‍ കുന്നുകള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ ഭരണകുടം സ്ഥാപിക്കാന്‍ ഫ്രാന്‍സ് ശ്രമിച്ചു. എന്നാല്‍ സിറിയ വിസമ്മതിക്കുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധംകഴിഞ്ഞപ്പോള്‍ തുര്‍ക്കി ഖിലാഫത്ത് (ഉഥ്മാനിയ) തകരുകയും സിറിയന്‍ മേഖല ഫ്രാന്‍സിനു ലഭിക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ പഴയ നീക്കം സജീവമാക്കുകയും സിറിയയില്‍ നിന്ന് ലബനാന്‍ സംസ്ഥാനത്തെ വേര്‍പ്പെടുത്തി 1944ല്‍ സ്വതന്ത്ര രാഷ്ട്രമാക്കുകയും ചെയ്തു.

പ്രസിഡന്റ് പദവി ക്രൈസ്തവര്‍ക്കും പ്രധാനമന്ത്രി പദവി സുന്നി മുസ്‌ലിംകള്‍ക്കും സ്പീക്കര്‍ പദവി ശിആക്കള്‍ക്കും നിശ്ചയിച്ച് ഭരണഘടനയുമുണ്ടാക്കി.

ലബനാന്‍, സംസ്‌കാരങ്ങളുടെ കേന്ദ്രമാണ്. തലസ്ഥാനമായ ബെയ്‌റൂത്ത്വ്യാപാര-വിദ്യാഭ്യാസ കേന്ദ്രവും. കിഴക്കിന്റെ സ്വിറ്റ്‌സര്‍ലാന്റ് എന്ന് ലബനാനും, മിഡ്‌ലീസ്റ്റിലെ പാരിസ് എന്ന് ബെയ്‌റൂത്തും അറിയപ്പെട്ടിരുന്നു. വിനോദസഞ്ചാര, കാര്‍ഷിക, വാണിജ്യ, സാമ്പത്തിക രംഗത്തെ മികവായിരുന്നു കാരണം. എന്നാല്‍ 1975നു ശേഷമുണ്ടായ ആഭ്യന്തര യുദ്ധംചിത്രം മാറ്റി മറിച്ചു, പ്രതാപം ചരിത്രം മാത്രമായി ലബനാന്.

16 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അറബ് ലീഗിന്റെ ഇടപെടലിനെ തുടര്‍ന്ന് 1990ല്‍ അവസാനിച്ചു. ഒന്നര ലക്ഷം പേര്‍ മരിക്കുകയും രണ്ടുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്തു ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ഹിസ്ബുല്ലായുടെ നേതൃത്വത്തിലുള്ള സായുധ കലാപം (2008) രാജ്യത്തെ വീണ്ടും അസ്വസ്ഥമാക്കി. ഇപ്പോള്‍ സിറിയന്‍ ആഭ്യന്തര യുദ്ധമാണ് ലബനാനെ വലയ്ക്കുന്നത്. അഭയാര്‍ഥികളായി ആയിരങ്ങളാണ് സിറിയയില്‍ നിന്ന് ലബനാനിലെത്തുന്നത്.

54 ശതമാനമാണ് ലബനാനിലെമുസ്‌ലിം ജനസംഖ്യ. സുന്നി, ശീഅ മുസ്‌ലിംകള്‍ ഏതാണ്ട് തുല്യമാണ്. 40 ശതമാനത്തോളം ക്രൈസ്തവരുമുണ്ട്. ഭ്രൂസികള്‍, ബഹായികള്‍, യഹൂദികള്‍ എന്നിവരുമുണ്ട്. വിശ്രുത സാഹിത്യകാരന്‍ ഖലീല്‍ ജിബ്‌റാന്‍ ലബനാന്‍ ക്രൈസ്തവനാണ്.

നിലവില്‍ (2018) മിഷേല്‍ നഈം ഔന്‍ പ്രസിഡന്റും സഅദുദ്ദീന്‍ റഫീഖ് അല്‍ ഹരീരി പ്രധാനമന്ത്രിയും നബീഹ് ബെറി സ്പീക്കറുമാണ്.

 

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 4
അടുത്ത ലേഖനം മുസ്‌ലിം ലോകം 6

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History