ഹോം > മുസ്‌ലിം ലോകം... > മുസ്‌ലിം ലോകം 6

1 മിനിറ്റ് വായിച്ചില്ല

മുസ്‌ലിം ലോകം 6

ഇസ്‌ലാം വ്യാപകമായി പ്രചാരത്തിലുള്ള നാടുകളെ കുറിച്ചുള്ള ചെറു വിവരണമാണ് മുസ്‌ലിം ലോകം എന്ന ഈ ഭാഗം. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഇസ്‌ലാമിക ലോകമല്ല അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്നു ചുരുക്കം.

ലിബിയ

വിസ്തീര്‍ണം : 1,759,541 ച.കി.മി
ജനസംഖ്യ : 6,293,253 (2016)
അതിര്‍ത്തി : വടക്ക് മധ്യധരണ്യാഴി, കിഴക്ക് ഈജിപ്ത്, തെക്ക് ശാദ്, നൈജര്‍, പടിഞ്ഞാറ് അല്‍ജീരിയ, തുനീഷ്യ
തലസ്ഥാനം : ട്രിപ്പോളി (ത്വറാബുലസ്)
മതം : ഇസ്‌ലാം
ഭാഷ : അറബിക്
കറന്‍സി : ലിബിയന്‍ ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 9,792 ഡോളര്‍

ചരിത്രം:

ബര്‍ബര്‍ വിഭാഗത്തിന്റെ ആവാസ മേഖലയായ ലിബിയയിലേക്ക് ഖലീഫ ഉമറി(റ)ന്റെ കാലത്താണ് ഇസ്‌ലാം എത്തുന്നത്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍നാലു ശതകത്തോളം ഉഥ്മാനിയാ ഖിലാഫത്തിലായിരുന്നു. പിന്നീട് ഇറ്റലി അധിനിവേശം നടത്തി. ഇറ്റലിക്കെതിരെ ചെറുത്തുനിന്നത് സനൂസി പ്രസ്ഥാനമായിരുന്നു. സയ്യിദ് മുഹമ്മദ് ഇദ്‌രീസ് സനൂസിയും ശഹീദ് ഉമര്‍ മുഖ്താറുമായിരുന്നു നേതൃത്വം നല്‍കിയത്. എന്നാല്‍ ഇവരെ ഇറ്റലി ക്രൂരമായി അടിച്ചമര്‍ത്തി.

രണ്ടാം ലോകമഹായുദ്ധാനന്തരം 1951 ഡിസംബര്‍ 24ന് സ്വാതന്ത്ര്യം നേടുകയും ഇദ്‌രീസ് സനൂസി പ്രഥമ രാഷ്ട്രത്തലവനാവുകയും ചെയ്തു. എന്നാല്‍ രാജവാഴ്ച തുടര്‍ന്ന ഇദ്‌രീസിനെ പട്ടാള വിപ്ലവത്തിലൂടെ 1969 സെപ്തംബര്‍ ഒന്നിന് കേണല്‍ മുഅമ്മര്‍ ഖദ്ദാഫി മറിച്ചിട്ടു. ലിബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് 1972 ജൂലൈയില്‍ ഖദ്ദാഫി പ്രസിഡന്റാവുകയും ചെയ്തു. 2011 വരെയും ഖദ്ദാഫി തന്നെയാണ് ലിബിയയെ നയിച്ചത്. ജീവിത വ്യവസ്ഥ ഖുര്‍ആനാക്കുകയും ലോകത്താകമാനമുള്ള മര്‍ദ്ദിത മുസ്‌ലിംകള്‍ക്ക് പിന്തുണ നല്കുകയും ചെയ്ത ഖദാഫി, ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും കടുത്ത എതിരാളിയുമായിരുന്നു. ഇതിനിടെ അമേരിക്കയുടെ ഒത്താശയോടെ നടന്ന വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

അറബ് വസന്തത്തെ തുടര്‍ന്ന് 2011 ഫെബ്രുവരി 17ന് സിറിയയിലും ഭരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. പശ്ചാത്യ, നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെയുള്ള ശക്തമായ വിമത ആക്രമണത്തെ തുടര്‍ന്ന് അധികാരം നഷ്ടമാവുകയും 2001 ഒക്‌ടോബറില്‍ കേണല്‍ ഖദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു. നാഷനല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ പിന്നീട് ലിബിയയുടെ ഭരണ നേതൃത്വം കൈയാളുകയും ജനഹിത പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ വീണ്ടും തലപൊക്കി. യു എന്നിന്റെ നേതൃത്വത്തിലുള്ള കൂടിയാലോചനകളെ തുടര്‍ന്ന് 2016 മാര്‍ച്ച് മുതല്‍ ഫായിസ് അല്‍ സിറാജിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോര്‍ഡി(ജി എന്‍ എ)നാണ് ലിബിയയുടെ ഇടക്കാല ഭരണച്ചുമതല.

1961ല്‍ സഹാറ മരുഭുമി പ്രദേശത്ത് എണ്ണ ഖനനം തുടങ്ങിയതോടെ ലിബിയയുടെ വികസനം തുടങ്ങി. എണ്ണക്കമ്പനികള്‍ ദേശസാത്കരിക്കുകയും വരുമാനം വികസനത്തിന് നീക്കിവെക്കുകയുംചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാണ് ലിബിയ.

ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിംകളാണ്. 0.7 ശതമാനം ക്രൈസതവരും 0.3 ശതമാനം ബുദ്ധമതക്കാരും. മദ്യപാനവും ചൂതാട്ടവും വഞ്ചനയുമെല്ലം കര്‍ശനമായി നിരോധിച്ചു. സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധം. കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്, രാജ്യത്ത്. സകാത്ത് ശേഖരണവും വിതരണവും കാര്യക്ഷമമായിരുന്നു.

ഇസ്‌ലാമിക ചിന്തകരും പണ്ഡിതന്മാരും പുരാതന ചരിത്ര സമൃതികളുടെ ശേഷിപ്പുകളും എമ്പാടുമുണ്ട് ലിബിയയില്‍.

സുഊദി അറേബ്യ

വിസ്തീര്‍ണം : 21,49,690 ച.കി.മി
ജനസംഖ്യ : 31,776,000(2016)
അതിര്‍ത്തി : കിഴക്ക് ഖത്തര്‍, യു എ ഇ., പടിഞ്ഞാറ് ചെങ്കടല്‍, വടക്ക് ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, തെക്ക് യമന്‍, ഒമാന്‍.
തലസ്ഥാനം : രിയാദ്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : സുഊദി റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, സ്വര്‍ണം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 54,431 ഡോളര്‍

ചരിത്രം:

ലോകത്തെ മികച്ച ക്ഷേമ-സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ സുഊദി അറേബ്യയുടെ ചരിത്രം യഥാര്‍ഥത്തില്‍ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്. അത് പ്രവാചക പിതാവ് ഇബ്‌റാഹീമിലും മകന്‍ ഇസ്മാഈലിലും വരെചെന്നെത്തും. അവര്‍ പടുത്തുയര്‍ത്തിയ ലോകത്തെ പ്രഥമ ദൈവികഗേഹമായ വിശുദ്ധ കഅ്ബയും ആ ചരിത്രത്തില്‍ പരിലസിച്ചു നില്‍ക്കും. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശധാരയായ ഏകദൈവത്വവും അത് ജനസമക്ഷം സമര്‍പ്പിക്കാനായി നിയോഗിതനായ പ്രവാചകന്‍ മുഹമ്മദും (സ), പ്രബോധനത്തിന് രംഗമൊരുക്കിയ മക്കയും പലായനം വഴി മുഹമ്മദ്നബി(സ) അടിത്തറയിട്ട മദീന മുനവ്വറയും സുഊദിയുടെചരിത്രത്തിലെ അനുഗൃഹീത അധ്യായങ്ങളാണ്. ജനവും ജലവും ഫലവുമില്ലാതെ തികച്ചും വന്യമായി കിടന്നിരുന്ന മണല്‍ക്കാടിനെ നൂറ്റാണ്ടുകള്‍ക്കിപ്പുറം ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത് ഇബ്‌റാഹീം പ്രവാചകന്റെ പ്രാര്‍ഥന തന്നെയാണ്.

ആധുനിക സുഊദിയുടെ ചരിത്രത്തിന്, മൂന്ന് ഘട്ടങ്ങളുണ്ട്. 1818ല്‍ ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ സുഊദി കേന്ദ്രമായ ദര്‍ഇയ്യ കീഴടക്കി. രണ്ടുദശാബ്ദം പാഷയുടെ പട്ടാളം ഇവിടെ ക്യാമ്പു ചെയ്തു. തുര്‍ക്കിബ്‌നു ഫൈസലിനെ ഈജിപ്തിലെ ജയിലിലിടുകയും ചെയ്തു. ഇത് ഒന്നാം ഘട്ടം.

തുര്‍ക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ട് നജ്ദിലെത്തുകയും റിയാദ് ആസ്ഥാനമായി 1843ല്‍ പുതിയ ഭരണം തുടങ്ങുകയും ചെയ്തതാണ് രണ്ടാം ഘട്ടം. എന്നാല്‍ തുര്‍ക്കി മരിച്ചതോടെഅദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഭിന്നത മുതലെടുത്ത് അവരുടെ പ്രതിയോഗി ഹായില്‍ ഗവര്‍ണര്‍ മുഹമ്മദുബ്‌നു റശീദ് നജ്ദ് കീഴടക്കി. ഉഥ്മാനിയ ഖലീഫയുടെ സഹായവും ഇതിന് ലഭിച്ചു. ഫൈസല്‍ കുടുംബം കുവൈത്തില്‍ അഭയം തേടി.

പതിറ്റാണ്ടുകള്‍ക്കു ശേഷം 1902ല്‍ ഫൈസല്‍ കുടുംബത്തിലെ അബ്ദുല്‍ അസിസുബ്‌നു അബ്ദിറഹ്‌മാന്‍ കുവൈത്തില്‍ നിന്നും തിരിച്ചെത്തി റിയാദ് പിടിച്ചു. നാല്പത് അനുയായികള്‍ക്കു പുറമെ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ അനുചരരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അമീറായ അബ്ദുല്‍ അസീസ് വിവിധ പ്രവിശ്യകളായ അല്‍ അഹ്‌സ, ഖത്തീഫ്, ഹായില്‍, ഹിജാസ്, അസീര്‍ തുടങ്ങിയവ പിടിച്ചടക്കി. അങ്ങനെയാണ് മതപണ്ഡിതരുടെയും ഗോത്ര മുഖ്യരുടെയും ഉപദേശങ്ങളും പിന്തുണയുമായി 1932ല്‍ സുഊദി അറേബ്യ എന്ന രാഷ്ട്രം പിറവിയെടുക്കുന്നത്. ഇബ്‌നു സുഊദ് കുടുംബത്തിന്റെ രാഷ്ട്രീയ നേതൃത്വവും ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ മതകീയ നേതൃത്വവുമാണ് സുഊദി അറേബ്യയുടെ ശക്തി. ആ പാരമ്പര്യം ഇന്നും മുറുകെ പിടിക്കുന്നുണ്ട്.

ആധുനിക സുഊദിക്ക് അടിത്തറ നല്‍കി 51 വര്‍ഷക്കാലം ഭരിച്ച അബ്ദുല്‍ അസീസ്, ആത്മീയവും ഭൗതികവുമായി കെട്ടുറപ്പുള്ള രാജ്യമായി സുഊദി അറേബ്യയെവളര്‍ത്തി. പിന്നീട് സുഊദ് (1953-1964), ഫൈസല്‍ (1964-1975), ഖാലിദ്, ഫഹദ്, അബ്ദുല്ല എന്നിവരും ഭരണാധികാരികളായി. 2015 മുതല്‍ സല്‍മാന്‍ ഇബ്‌നു അബ്ദില്‍ അസീസാണ് ഭരണം നടത്തുന്നത്.

1964 ഒക്‌ടോബറില്‍ ഭരണമേറ്റെടുത്ത ഫൈസല്‍ രാജാവാണ് സുഊദിയെപരിഷ്‌കരണം വഴി ലോക നെറുകയിലെത്തിച്ചത്. 1939ല്‍ പെട്രോളിയം ഖനനം തുടങ്ങിയെങ്കിലും അതിനെ വളര്‍ച്ചയുടെ പടവാക്കിയതും ചിലപ്പോഴെല്ലാം ആയുധമാക്കിയതും ഫൈസലായിരുന്നു. ലോകമുസ്‌ലിംകളുടെസുഹൃത്തുംവത്സല പിതാവുമാകാന്‍ ഈ മഹാനുഭാവന് കഴിഞ്ഞു.

1962ല്‍ രൂപീകൃതമായ ആഗോള ഇസ്‌ലാമിക സംഘടനയായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിക്ക്രൂപം നല്‍കിയത് ഫൈസലാണ്. കിങ് ഫൈസല്‍ ഫൗണ്ടേഷനും കിങ് ഫൈസല്‍ അവാര്‍ഡും തുടങ്ങി നിരവധി സ്മാരകങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

രാജവാഴ്ചയാണ് നിലനില്‍ക്കുന്നതെങ്കിലും സ്വതന്ത്രമായ നീതിനിര്‍വഹണം നടക്കുന്നുണ്ടിവിടെ. ശരീഅത്താണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. രാജാവ്, മന്ത്രിസഭ, ശൂറാ എന്നിവക്കുപുറമെ പണ്ഡിത സഭ കൂടിയുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ക്ക് പണ്ഡിത സഭയുടെഅംഗികാരം വേണം. ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പിന്‍മുറക്കാരായ ‘ആലു ശൈഖ്’ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഈ കുടുംബത്തില്‍ നിന്നുള്ളയാളാവും.

വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും പരിപാലിക്കുന്നവരെന്ന നിലയില്‍ ‘ഹറമുകളുടെ സേവകന്‍’ എന്നര്‍ഥം വരുന്ന ‘ഖാദിമുല്‍ ഹറമൈന്‍’ എന്ന പേരുകുടി സുഊദി ഭരണാധികാരികള്‍ക്കുണ്ട്. മസ്ജിദുല്‍ ഹറം, മസ്ജുദുന്നബവി എന്നിവയുടെ വിപുലീകരണത്തിനും ഹജ്ജാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി കോടിക്കണക്കിന് റിയാലാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ നീക്കിവെക്കുന്നത്.

2017 ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിരവധി പരിഷ്‌കരണ നടപടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സിയറ ലിയോണ്‍

വിസ്തീര്‍ണം : 71,740 ച.കി.മി
ജനസംഖ്യ : 7,207,000 (2016)
അതിരുകള്‍ : വടക്ക് ഗിനിയ, തെക്കു കിഴക്ക് ലൈബീരിയ, തെക്കു പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : ഫ്രീടൗണ്‍
മതം : ഇല്ല (71% മുസ്‌ലിംകള്‍)
ഭാഷ : ഇംഗ്ലിഷ്
നാണയം : ലിയോണ്‍
വരുമാന മാര്‍ഗം : വജ്രം, ബോക്‌സൈറ്റ്, സ്വര്‍ണം, അരി, ചോളം, ഇഞ്ചി
പ്രതിശീര്‍ഷ വരുമാനം : 1791 ഡോളര്‍ (2016)

ചരിത്രം:

മലകളും ഗ്രാമങ്ങളും നിറഞ്ഞ ഈ ഉത്തര ആഫ്രിക്കന്‍ രാജ്യത്തെ ഇടിമിന്നലിന് സിംഹഗര്‍ജനത്തിന്റെ മുഴക്കമുണ്ടെന്ന്കണ്ടെത്തിയ പോര്‍ച്ചുഗീസുകാരാണത്രെ ‘സിംഹത്തിന്റെ മലകള്‍’ എന്നര്‍ഥം വരുന്ന സിയറ ലിയോണ്‍ എന്ന് നാടിന് പേരിട്ടത്. തങ്ങളുടെ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത അടിമകളെയും അഗതികളെയും ബ്രിട്ടിഷുകാരും അമേരിക്കക്കാരും സിയറ ലിയോണിലേക്ക് കയറ്റി വിടുമായിരുന്നു. ഇങ്ങനെ വരുന്നവരും അന്നാട്ടുകാരും തമ്മില്‍ അവിടെ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.

മുറാബിത്വുകള്‍ വടക്കെ ആഫ്രിക്ക ഭരിക്കുന്ന കാലത്താണ് ഇവിടെ ഇസ്‌ലാം എത്തിയതെന്ന് അനുമാനിക്കപ്പെട്ടുന്നു. ബ്രിട്ടന്റെ കോളനിയായിരുന്നു സിയറ ലിയോണ്‍. 1961ല്‍ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യ സമരനായകന്‍ മില്‍ട്ടന്‍ മാര്‍ഗേ പ്രധാനമന്ത്രിയുമായി. 1967ല്‍ പട്ടാള വിപ്ലവത്തിന് നാട് സാക്ഷ്യം വഹിച്ചു.

വജ്രം, സ്വര്‍ണം, ടൈറ്റാനിയം, ബോക്‌സൈറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ഖനനം ചെയ്യുന്ന സിയറിയിലെ ജനങ്ങള്‍, പക്ഷെ, 70 ശതമാനവും ദാരിദ്ര്യത്തിലാണ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അഴിമതിയും വര്‍ധിച്ചതോടെ ജനം തെരുവിലിറങ്ങി. 1999 മുതല്‍ 2002 വരെ അവിടെ നടന്ന ആഭ്യന്തരയുദ്ധം ഒരു നൂറ്റാണ്ട് പിന്നിലേക്ക് രാജ്യത്തെ കൊണ്ടുപോയി. അരലക്ഷം പേര്‍ മരിക്കുകയുംരണ്ട് ദശലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തു.

മതസഹിഷ്ണുതക്ക് പേരുകേട്ട സിയറ ലിയോണില്‍ 71 ശതമാനം പേര്‍ മുസ്‌ലിംകളാണ്. മുസ്‌ലിം ജനസംഖ്യ വന്‍ തോതില്‍വര്‍ധിക്കുന്നിണ്ടിവിടെ. 26 ശതമാനമാണ് ക്രൈസ്തവര്‍. മുസ്‌ലിംകളും ക്രൈസ്തവരും സ്‌നേഹത്തിലും സഹവര്‍തിത്വത്തിലുമാണ് കഴിഞ്ഞു കുടുന്നത്.

സിറിയ

വിസ്തീര്‍ണം : 185,180 ച.കി.മി
ജനസംഖ്യ : 18,564,000 (2016)
അതിര്‍ത്തികള്‍ : വടക്ക് തുര്‍ക്കി, തെക്ക് ജോര്‍ദാന്‍, കിഴക്ക് ഇറാഖ്, പടിഞ്ഞാറ് ലബനാന്‍, മധ്യധരണ്യാഴി
തലസ്ഥാനം : ദമസ്‌കസ്
മതം : ഇസ്‌ലാം
ഭാഷ : അറബി
നാണയം : സിറിയന്‍ പൗണ്ട്
വരുമാന മാര്‍ഗം : എണ്ണ, ഫോസ്‌ഫേറ്റ്, ഇരുമ്പ്, ബാര്‍ലി, പരുത്തി.
പ്രതിശീര്‍ഷ വരുമാനം : 5,040 ഡോളര്‍ (2010)

ചരിത്രം:

പില്‍ക്കാലത്ത് സിറിയ എന്നറിയപ്പെട്ട ശാം ഒരു കച്ചവട കേന്ദ്രമായിരുന്നു. അറബികള്‍ കച്ചവടച്ചരക്കുമായി കുടുതലും പോയിരുന്നത് ശാമിലേക്കു തന്നെ. തിരുനബി(സ)യുടെ പിതാവ് അബ്ദുല്ലയും പിന്നീട് നബി(സ)യും (പ്രവാചകത്വത്തിനു മുമ്പ്) ശാമിലേക്ക് ചരക്കുമായി പോയിട്ടുണ്ട്. ഈ ശാം പിന്നിട് മുസ്‌ലിംകള്‍ക്ക് കീഴില്‍ വന്നു, ഖലീഫ ഉമറി(റ)ന്റെ കാലത്ത്. ക്രി.വ635ല്‍ ഖാലിദും അബൂ ഉബൈദ(റ)യും നേതൃത്വം നല്കിയ സൈന്യം വഴി. ശാം തന്നെയാണ് സിറിയയാകുന്നത്. സിറിയ ഗവര്‍ണര്‍ മുആവിയ(റ)യായിരുന്നു. മുആവിയ പിന്നീട് അമവീ ഖിലാഫത്തിന്റെ സ്ഥാപകനായി, ദമസ്‌കസ് ഖിലാഫത്തിന്റെ തലസ്ഥാനവും. അബ്ബാസി ഖിലാഫത്ത് വരുന്നതുവരെയും ഇസ്‌ലാമിന്റെ ആസ്ഥാനം ഇതേ ദമസ്‌കസ് ആയിരുന്നു.

പൗരാണിക കാലം മുതല്‍ ഫിനീഷ്യരുടെയും അലക്‌സാണ്ടറുടെയും റോമാക്കാരുടെയും പടയോട്ടം കണ്ട ദമസ്‌കസ് പിന്നീട് കുരിശു പടയുടെയുംഅയ്യൂബി, മംലൂക്കി സൈന്യങ്ങളുടെയും രക്ത രൂഷിത യുദ്ധങ്ങള്‍ക്കും സാക്ഷിയായി. ഒടുവില്‍ തുര്‍ക്കി ഖിലാഫത്തിനു കീഴിലെത്തി. ഒന്നാം ലോക യുദ്ധത്തില്‍ ഖിലാഫത്ത് തകര്‍ന്നപ്പോള്‍ സിറിയ പോയത് ഫ്രഞ്ച് കൈകളിലേക്ക്.

സിറിയന്‍ ദേശീയവാദികളുടെ വീര സമരത്തിനു മുന്നില്‍ ഫ്രഞ്ച് പട പരാജയം സമ്മതിച്ചപ്പോള്‍, 1946ല്‍ സിറിയ സ്വതന്ത്രവുമായി (പഴയ ശാം പിന്നീട് നാല് രാജ്യങ്ങളായി മാറി – സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ലബനാനിന്റെ ഒരു ഭാഗം തുര്‍ക്കിയിലേക്കും ചേര്‍ക്കപ്പെട്ടു).

സ്വാതന്ത്ര്യം ലഭിച്ചതോടെകനത്ത അഭ്യന്തര സംഘര്‍ഷങ്ങളിലേക്കാണ് ഈ ചരിത്ര ഭുമി തള്ളിയിടപ്പെട്ടത്. ഇസ്‌ലാമിസ്റ്റുകള്‍, ക്രൈസ്തവര്‍, അലവികള്‍, ഭൂസികള്‍ എന്നിവര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായി.

1961ല്‍ നൂറുദ്ദീന്‍ അത്താസിയും പിന്നീട് ഹാഫിസുല്‍ അസദും സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചു. ഏകപാര്‍ട്ടി ഭരണം നടത്തിയ ഹാഫിസ് അഞ്ചുതവണ തുടര്‍ച്ചയായി പ്രസിഡന്റായി, 2000ത്തില്‍ പുത്രന്‍ ബശ്ശാറുല്‍ അസദും. ഇതിനിടെ ഇസ്‌റാഈലുമായി നടന്ന യുദ്ധത്തില്‍ ജൂലാന്‍ കുന്നുകള്‍ സിറിയക്ക് നഷ്ടമായി.

ഇസ്‌റാഈലിന്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും 2011ലെ അറബ് വസന്തത്തെ തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധങ്ങളും സിറിയയെ നരകതുല്യമാക്കി. സിറിയന്‍ സൈന്യവും പ്രതിപക്ഷത്തിന്റെ പിന്തുണയോടെ വിമതസേനയും നടത്തിയ ഏറ്റമുട്ടലുകളില്‍ 2017 ഒക്‌ടോബറിനകം നാലു ലക്ഷം പേരാണ് മരിച്ചു വീണത്. ഇതില്‍ 11,000 കുട്ടികളായിരുന്നു, 4.5 മില്യന്‍ പേര്‍ അഭയാര്‍ഥികളായി ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലഭയം തേടുകയും ചെയ്തു.

ജനസംഖ്യയില്‍87 ശതമാനം മുസ്‌ലിംകളാണ് (74% സുന്നികളും 13 ശതമാനം ശിആകളും). 10 ശതമാനമാണ് ക്രൈസ്തവര്‍, മൂന്ന് ശതമാനം പേര്‍ ദ്രുസികളാണ്. സുന്നികളില്‍ അറബ്, തുര്‍ക്കി, കുര്‍ദ് എന്നിവര്‍ ഉള്‍പ്പെടും. ഭരണം നടത്തുന്നത് ശീആ വിഭാഗത്തിലെ അലാവികളാണ്.

സുഡാന്‍

വിസ്തീര്‍ണം : 1,886,068 ച.കി.മി
ജനസംഖ്യ : 40,235,000 (2015)
അതിര്‍ത്തി : വടക്ക് ഈജിപ്ത്, കിഴക്ക് ചെങ്കടല്‍, തെക്ക് കെനിയ, പടിഞ്ഞാറ് ശാദ്
തലസ്ഥാനം : ഖാര്‍ത്തും
മതം: ഇസ്‌ലാം
ഭാഷ : സുഡാനി പൗണ്ട്
വരുമാന സ്രോതസ്സ് : എണ്ണ, ഇരുമ്പ്, ചെമ്പ്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 4580 ഡോളര്‍ (2016)

ചരിത്രം:

ഈജിപ്തിനെപ്പോലെ സുഡാനും സൈനിക വിപ്ലവങ്ങളുടെ രംഗവേദിയാണ്. ഈജിപ്തിന്റെയും ബ്രിട്ടന്റെയും സംയുക്ത അധിനിവേശത്തില്‍ നിന്ന് സുഡാന്‍ സ്വതന്ത്രമായത് 1956ലാണ്. 1969ലാണ് ആദ്യ സൈനിക അട്ടിമറി. 1996ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു, എന്നാല്‍ വൈകാതെ ആ സര്‍ക്കാറിനെയും പട്ടാളം മറിച്ചിട്ടു.

20 വര്‍ഷത്തിലധികം നീണ്ടുനിന്ന രണ്ടാം ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുകയും ഉമറുല്‍ ബശീര്‍ പ്രസിഡന്റാവുകയും 68 ശതമാനം വോട്ടുനേടി ഉമറുല്‍ ബശീര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യുദ്ധക്കുറ്റവാളിയായ ബശീറിനെതിരെ അക്കാലത്ത് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു.
സുഡാന്‍ നിയമവ്യവസ്ഥ ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയാണ്. കല്ലെറിഞ്ഞു വധിക്കലും ചാട്ടവാറടിയും പോലുള്ള ശിക്ഷാ വിധികള്‍ സുഡാനില്‍ നിലവിലുണ്ട്. 97 ശതമാനം ജനങ്ങളും മുസ്‌ലിംകളാണ്. മുസ്‌ലിംകളില്‍ രണ്ടു വിഭാഗങ്ങളുണ്ട്-സൂഫികളും സലഫികളും. സലഫികള്‍ അന്‍സാറുസ്സുന്ന എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ വിഭാഗം ക്രൈസ്തവരുമുണ്ട്.

സുഡാന്റെ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ച്ച പ്രാപിക്കുന്നുണ്ട്. പെട്രോളിയം ഖനനമുണ്ടെങ്കിലും വന്‍തോതില്‍ നടക്കുന്നില്ല, ബാര്‍ലി, എള്ള്, ചോളം, ഗോതമ്പ്, പരുത്തി എന്നിവ സമൃദ്ധമായി വളരുന്നുണ്ട്.

സെനഗല്‍

വിസ്തീര്‍ണം :196,712 ച.കി.മി
ജനസംഖ്യ : 14,563,000 (2016)
അതിര്‍ത്തി : വടക്ക്, മൗറിത്താനിയ, കിഴക്ക്: മാലി, തെക്ക്: ഗിനിയ, പടിഞ്ഞാറ്: അറ്റ്‌ലാന്റിക് സമുദ്രം.
തലസ്ഥാനം : ദകര്‍
മതം : ഇസ്‌ലാം
ഭാഷ : ഫ്രഞ്ച്
കറന്‍സി : സി.എഫ്.എ ഫ്രാങ്ക്
വരുമാന സ്രോതസ്സ് : ഫോസ്‌ഫേറ്റ് ഖനനം, കൃഷി, കാലികന്‍
പ്രതിശിര്‍ഷ വരുമാനം : 2678 ഡോളര്‍

ചരിത്രം:

മാലി ഇസ്‌ലാമിക സാമ്രാജ്യത്തിലെ പ്രവിശ്യയായിരുന്ന സെനഗലില്‍, പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ തന്നെ ഫ്രഞ്ച്, ഡച്ച്, പറങ്കി, ഇംഗ്ലീഷ് സംഘങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ ഫ്രഞ്ചുകാര്‍ മേല്‍ക്കൈ നേടുകയും കോട്ട പണിയുകയും ചെയ്തു. ഇവരെ നേരിട്ട ഹാജി ഉമര്‍ തിജാനി പക്ഷെ പരാജയപ്പെട്ടു.

1960 ജൂണ്‍ 20നാണ് സെനഗല്‍ സ്വാതന്ത്ര്യം നേടുന്നത്. മുഹമ്മദ് ദിയ പ്രഥമ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിയോ പോള്‍ഡ് സെദാര്‍ സിന്‍ഗോറായിരുന്നു പ്രസിഡന്റ്. പിന്നീട് 1963ല്‍ സെനഗല്‍ പ്രസിഡഷ്യല്‍ രീതിയിലേക്ക് ഭരണസംവിധാനം മാറ്റി. എന്നാല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണഘടന ഭേദഗതിയിലൂടെ 1970ല്‍ പ്രധാന മന്ത്രിപദം പുനസ്ഥാപിച്ചു.

ഭക്ഷ്യസംസ്‌കരണം, സിമന്റ്, രാസവളം, വസ്ത്രം, രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍. സ്വര്‍ണം, ചെമ്പ് എന്നിവയുടെ ഖനികളുണ്ടെങ്കിലും ഖനനം ചെയ്തു തുടങ്ങിയിട്ടില്ല കൃഷി, കാലിവളര്‍ത്തല്‍, വിനോദ സഞ്ചാരം എന്നിവയും ധനാഗമന മാര്‍ഗ്ഗങ്ങളാണ്.

തലസ്ഥാനമായ ദകര്‍ ആധുനികവും കമനീയവുമാണ്, ആഫ്രിക്കയിലെ ഏറ്റവും സുന്ദര നഗരവും ഇതാണ്. 92 ശതമാനം മുസ്‌ലിംകളും ഏഴുശതമാനം ക്രൈസ്തവരുമാണ് ഇവിടെയുള്ളത്. മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും സൂഫി സ്വാധീനമുള്ള സുന്നികളാണ്. മതേതര രാജ്യമായാണ് സെനഗല്‍ നിലനില്‍ക്കുന്നത്.

നിലവില്‍ (2018) മാക്കി സാല്‍ പ്രസിഡന്റും മുഹമ്മദ് ബിന്‍ അബ്ദല്ല ദൂന്‍ പ്രധാനമന്ത്രിയുമാണ്.

സോമാലിയ

വിസ്തീര്‍ണം : 637,657 ച.കി.മി
ജനസംഖ്യ : 12,961,000 (2016)
അതിര്‍ത്തി : വടക്ക് ഏതന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് എത്യോപ്യ, കിഴക്കും തെക്കും ഇന്ത്യന്‍ മഹാ സമുദ്രം
തലസ്ഥാനം : മുഗദിശു
മതം : ഇസ്‌ലാം
ഭാഷ : സോമാലി, അറബി
കറന്‍സി : സോമാലി ഷില്ലിങ്
വരുമാന സ്രോതസ്സ് : യുറോനിയം, ഇരുമ്പ്, ജിപ്‌സം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 384 ഡോളര്‍

ചരിത്രം:

പത്തൊമ്പതാം നൂറ്റാണ്ടില്‍ സോമാലിയ ബ്രിട്ടന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ കോളനികളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. വിവിധ വര്‍ഷങ്ങളിലായി ഇവര്‍ കൈയൊഴിഞ്ഞ പ്രദേശങ്ങള്‍ 1960ല്‍ ഒന്നിച്ചു ചേര്‍ത്ത് ഇന്നത്തെ സോമാലിയ രൂപീകൃതമായി. ആദം അബ്ദുല്ല ഉസ്മാന്‍ ദാര്‍ ആദ്യ പ്രസിഡന്റായി. എന്നാല്‍ 1969 ഒക്‌ടോബറില്‍ അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ റഷീദ് അലി ശര്‍മാറിനെ മറിച്ചിട്ട് പട്ടാളം അധികാരമേറി. രാഷ്ട്രീയ പാര്‍ട്ടികളെനിരോധിക്കുകയും സുപ്രിം കോടതി അടയ്ക്കുകയും ചെയ്തു. ജനറല്‍ മുഹമ്മദ് സിയാദ് ബര്‍റി രാജ്യത്തെ സോമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നു നാമകരണം ചെയ്തു. എന്നാല്‍ തനിക്കെതിരെ പ്രക്ഷോഭം ആളിക്കത്തിയ 1991ല്‍ സിയാദ് ബര്‍റി രാജ്യം വിടുകയായിരുന്നു.

സോമാലിയ എന്നും രാഷ്ട്രീയ അരാജകത്വവും അതോടൊപ്പം പട്ടിണിയും വാഴുന്ന ഇടമായിരുന്നു. 1992ലെ ക്ഷാമത്തില്‍ ലക്ഷങ്ങളാണ് മരിച്ചൊടുങ്ങിയത്. മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ആണ് ഇപ്പോഴത്തെ(2018) പ്രസിഡന്റ്.

ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ച ഈ രാജ്യം നിയമ നിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ്സായി ശരീഅത്തിനെ പരിഗണിക്കുന്നു. ജനസംഖ്യയില്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ ശാഫി ചിന്താധാരയെ അനുധാവനം ചെയ്യുന്നവരും സൂഫി വിഭാഗക്കാരും ഉള്‍പ്പെടും.

 

മുൻപത്തെ ലേഖനം മുസ്‌ലിം ലോകം 5
അടുത്ത ലേഖനം ലോക മുസ്‌ലിം സംഘടനകള്‍ 1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History