ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > മിറിയം ഫ്രാന്‍സുവാ

1 മിനിറ്റ് വായിച്ചില്ല

മിറിയം ഫ്രാന്‍സുവാ

ഉള്ളടക്കം

കലിതുള്ളി ഒഴുകിയെത്തുന്ന ഏതൊരു ജലപ്രവാഹവും സമുദ്രമെന്ന അപാരതക്കു മുമ്പില്‍ ശാന്തമാവും. ഇതൊരു ഗോചരമായ സത്യമാണ്. ഉഗ്രതാപിയായി സംഹരിക്കാനുള്ള സന്നാഹത്തോടെ കടന്നുവന്ന ഉമര്‍(റ)ന്റെ മനസ്സ് ഖുര്‍ആന്‍ എന്ന അജയ്യതക്കു മുമ്പില്‍ തണുത്തുറഞ്ഞത് ചരിത്രത്തിലെ ഒരു നേര്‍സാക്ഷ്യമാണെങ്കില്‍ വര്‍ത്തമാന കാല അനേക സാക്ഷ്യങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഐറിഷ് പാരമ്പര്യമുള്ള ബ്രിട്ടീഷ് നടിയായിരുന്ന മിറിയം ഫ്രാന്‍സുവാ (Myriam Francois- cerrah) എന്ന 39 കാരിയുടെത്. ‘ഖുര്‍ആന്‍ എന്റെ ഭ്രമണകേന്ദ്രമായിരുന്നു. എന്റെ മുസ്‌ലിം സുഹൃത്തുക്കളെ വിമര്‍ശിക്കുവാനും എതിര്‍ക്കുവാനും വേണ്ടി തികഞ്ഞ വിദ്വേഷത്തോടെയായിരുന്നു ഞാനതിനെ സമീപിച്ചത്. പിന്നീട് തുറന്ന മനസ്സോടെ അത് പാരായണം ചെയ്യാന്‍ തുടങ്ങി.’

Myriam François

1983ല്‍ ലണ്ടനിലാണ് മിറിയം ഫ്രാന്‍സുവാ അല്ലെങ്കില്‍ എമെലി ഫ്രാന്‍സുവാ (Emilie Francois) ജനിക്കുന്നത്. 1811ല്‍ ജെയിന്‍ ഓസ്റ്റിന്‍ രചിച്ച Sense and sensibility എന്ന നോവലിനെ ആധാരമാക്കി 1995ല്‍ സംവിധാനം ചെയ്ത സിനിമയിലെ ബാലതാരമായാണ് മിറിയം വെള്ളിത്തിരയില്‍ ഇടം നേടുന്നത്. ജനമനസ്സുകളില്‍ ഇടം നേടിയ ഒരു ബാലതാരത്തില്‍ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് പ്രസിദ്ധരായ നടീനടന്‍മാരോടൊപ്പം തന്റെ അഭിനയജീവിതം ആരംഭിച്ച മിറിയം പ്രശസ്തിയുടെ ചവിട്ടുപടികളിലൂടെ ഏറെ മുന്നില്‍ സഞ്ചരിച്ചു. പാശ്ചാത്യ മാധ്യമപ്പടയില്‍ നിന്നുമാത്രം അറിഞ്ഞ ഇസ്‌ലാമിനെ മിറിയം എതിര്‍ത്തും വെറുത്തും പോന്നു.

കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് അവരുടെ മനസ്സ് മാറുന്നത്. കുറെ മുസ്‌ലിം കൂട്ടുകാര്‍ക്കിടയില്‍ അവരുടെ ആത്മാര്‍ഥമായ സ്‌നേഹവും പരിഗണനയും മിറിയമിനെ വീര്‍പ്പുമുട്ടിച്ചു. എങ്കിലും തന്റെ മുന്‍ധാരണകള്‍ തിരുത്താന്‍ അവര്‍ക്ക് ഏറെ സമയമെടുക്കേണ്ടി വന്നു. എതിര്‍ക്കാനും തിരസ്‌കരിക്കാനും ഖുര്‍ആന്‍ വായിച്ചു തുടങ്ങിയ അവര്‍ നടേ മനസ്സിലാക്കി വെച്ച നിലപാടുകളില്‍ നിന്ന് ക്രമേണ വ്യതിചലിച്ചു. ആ മാറ്റം ഇസ്‌ലാമിന്റെ ശീതളഛായയിലേക്ക് മിറിയയെ നയിച്ചു. 2003 ല്‍ സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ ഡിഗ്രി നേടുന്നതോടെ മിറിയ ഒരു പൂര്‍ണ മുസ്‌ലിമായിത്തീര്‍ന്നു. ഇസ്‌ലാമിലെ പ്രഥമ പാഠങ്ങള്‍ സ്വായത്തമാക്കിയ ഉടനെത്തന്നെ ചര്‍ച്ചില്‍ പോകുമ്പോഴും തണുപ്പുകാലത്തും അമ്മ ഉപയോഗിച്ചിരുന്ന സ്‌കാഫ് ധരിച്ചുകൊണ്ടവര്‍ കാമ്പസില്‍ വന്നതായി പിന്നീട് സ്മരിക്കുകയുണ്ടായി. ഒരു ജര്‍മന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ശിരോവസ്ത്രത്തെ പറ്റി ഇങ്ങനെയാണ് അവര്‍ പ്രതികരിച്ചത്. ‘പൊതുസമൂഹവുമായി സംവേദനം നടത്തുന്നിടത്ത് സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള ഉപകരണമാണ് ശിരോവസ്ത്രം.’

കാംബ്രിഡ്ജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെ ജറൂസലേമില്‍ ഒരു ഫലസ്തീന്‍ സന്നദ്ധ സംഘടനക്കു വേണ്ടി ഒരു വര്‍ഷം വളണ്ടിയര്‍ ആയി ജോലി നോക്കി. 2005ല്‍ അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ അറബികില്‍ എം.എയും പൗരസ്ത്യ രാഷ്ട്രീയത്തില്‍ പ്രാവീണ്യവും നേടാന്‍ ചേര്‍ന്നു. അവിടെ വെച്ച് ബസ്സാം ഹദ്ദാദിന്റെ അറബ് ടെററിസം എന്ന ഡോക്യുമെന്ററി പ്രവര്‍ത്തനവുമായി സഹകരിച്ചു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍ എഴുതാനും തുടങ്ങി. തുടര്‍ന്ന് എമല്‍ മാഗസിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. 2010 ല്‍ Exeter University യിലെ ഗവേഷക എന്ന നിലക്ക് ‘Islamophobia and Anti-Muslim Hate Crime: UK Case Studies’ എന്ന വിഷയത്തില്‍ യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ തന്റെതായ ഒരു പഠന റിപ്പോര്‍ട്ട് മിറിയം സമര്‍പ്പിക്കുകയുണ്ടായി.

വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ വ്യക്തിത്വവുമാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍ എന്ന് മിറിയ ഊന്നിപ്പറയുന്നു. ഇസ്‌ലാം സ്വീകരിച്ചത് കൊണ്ട് ഞാന്‍ ഒരു പുതിയ മതത്തിന്റെ വക്താവായി എന്നതല്ല, മറിച്ച് മുന്‍വേദങ്ങളെ മുഴുവന്‍ ശരിവെക്കുന്ന ഒരു അന്തിമസുവിശേഷത്തിന്റെ ഒരനുയായി ആയി എന്നതായിരിക്കും ശരി. യേശുവും മോശയും അബ്രഹാമുമൊക്കെ നടന്നുനീങ്ങിയ ഈ രാജപാതയില്‍ ഞാന്‍ അവരുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് നീങ്ങുമ്പോള്‍ ഏതെങ്കിലും ഒരു മതത്തില്‍ നിന്നും ഞാന്‍ തിരിച്ചു നടക്കുകയല്ല, മറിച്ച് പ്രപിതാവായ ആദം മുതലുള്ള അനേകലക്ഷം കണ്ണികളില്‍ ഞാനും കണ്ണി ചേര്‍ന്ന് ആ പാരമ്പര്യത്തെ വിളക്കിച്ചേര്‍ക്കുകയാണെന്ന് കൂടി അവര്‍ ചേര്‍ത്തുപറഞ്ഞു.

പൊതുവിഷയങ്ങളിലും പ്രത്യേകിച്ച് മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും മിറിയയുടെ അഭിപ്രായം പൊതുവില്‍ മാധ്യമങ്ങളൊക്കെ മുഖവിലക്കെടുക്കാറുണ്ട്. നിലവില്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സൊസൈറ്റിയുടെ വക്താവ് കൂടിയാണവര്‍. ബി.ബി.സി, ന്യൂസ് നൈറ്റ്, ബി.ബി.സി. ബിഗ് ക്വെസ്റ്റിയന്‍, ബി.ബി.സി. റേഡിയോ, ദ ടൈംസ്, ദ ഇന്‍ഡിപെന്‍ഡന്റ്, ദി ലണ്ടന്‍ പേപ്പര്‍, ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ മിറിയ സ്ഥിരമായി ക്ഷണിക്കപ്പെടാറുണ്ട്.

പുറത്തെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്ക്കുമ്പോഴും ഉള്ളിലെ ആത്മാവിന്റെ തീര്‍ഥയാത്രയുടെ ഉയരം മിറിയയുടെ വാക്കുകളിലൂടെ അളക്കുവാന്‍ കഴിയും. ഒരു വാരികയുടെ പ്രതിനിധിയോട് അവര്‍ തുറന്നു പറഞ്ഞു: ‘എന്റെ ഏറ്റവും പ്രിയപ്പെട്ട നമസ്‌കാരം പ്രഭാത നമസ്‌കാരമാണ്’. പിന്നെ പുഞ്ചിരി തൂകിക്കൊണ്ട് അവര്‍ പറഞ്ഞു: ‘ലോകം മുഴുക്കെ ഉറങ്ങുന്ന ആ നിശബ്ദ നിമിഷങ്ങളില്‍ എന്റെ അകത്തളമാകെ ഉദാത്തവല്ക്കരിക്കാന്‍ കഴിയുന്ന പലതുമുണ്ട്’. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ ഡിഫില്ലിന് വേണ്ടി പഠിക്കുന്ന മിറിയ ഇപ്പോള്‍ ബംഗ്ലാദേശിലെ അനാഥരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്.

മുൻപത്തെ ലേഖനം മാലിക് അബ്ദുല്‍ അസീസ്/മൈക്ക് ടൈസണ്‍
അടുത്ത ലേഖനം മര്‍യം ജമീല/ മാര്‍ഗരറ്റ് മാര്‍ക്കസ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History