പരിശുദ്ധ ഖുര്‍ആന്‍ : അധ്യായ പരിചയം
വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6000 ല്‍പരം വചനങ്ങളുമുണ്ട്. അല്പാല്പമായി അവതരിച്ച അധ്യായങ്ങളും പൂര്‍ണമായി അവതരിച്ച അധ്യായങ്ങളുമുണ്ട്. ചില അധ്യായങ്ങള്‍ അവതരിക്കാന്‍ പ്രത്യേക പശ്ചാത്തലങ്ങള്‍ ഉണ്ടായിട്ടുണ്ട് (സബബുന്നുസൂല്‍). വലിയ അധ്യായങ്ങളിലെ പല വചനങ്ങള്‍ക്കും അവതരണ പശ്ചാത്തലങ്ങളുണ്ട്. പ്രത്യേക പശ്ചാത്തലങ്ങളും കാരണങ്ങളും ഇല്ലാതെയും അവതരിച്ചിട്ടുണ്ട്. ഇതെല്ലാം ഖുര്‍ആനിന്റെ അവതരണ രീതിയും ശൈലിയുമാണ്.
ഒരു വിഷയം മാത്രം പ്രതിപാദിക്കുന്ന അധ്യായങ്ങളും അനേകം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങളും ഖുര്‍ആനിലുണ്ട്. ചില അധ്യായങ്ങളില്‍ ഒരു വിഷയം തന്നെ പലയിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റക്ക് മുന്‍പ് അവതരിച്ച അധ്യായങ്ങളില്‍ (മക്കിയ്യ) വിശ്വാസ പരമായ വിഷയങ്ങളാണ് കൂടുതല്‍ കൈകാര്യം ചെയ്യുന്നത്. ഹിജ്‌റയ്ക്കു ശേഷം അവതരിച്ച അധ്യായങ്ങളില്‍ (മദനിയ്യ) അനുഷ്ഠാന വിഷയങ്ങളും സ്വഭാവ സംസ്‌കരണ വിഷയങ്ങളും പ്രധാനമായും പ്രതിപാദിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് സൂറ: എന്നാണ് പേരു നല്കപ്പെട്ടിരിക്കുന്നത്. അധ്യായങ്ങളുടെ നാമകരണം പോലും ഹൃദ്യവും ചിന്തോദ്ദീപകവുമാണ്.
വിഷയങ്ങളിലെ വൈവിധ്യങ്ങളും അവതരണത്തിലെ ആകര്‍ഷണീയതയും ഖുര്‍ആനിന്റെ വായന ഹൃദ്യമാക്കുന്നു. ആശയഗ്രഹണം എളുപ്പമാക്കുന്നു. ഓരോ വചനവും, അതിന്റെ അടിസ്ഥാനവും പ്രത്യേകതകളും അറിഞ്ഞ് പഠിക്കുമ്പോള്‍ ഹൃദ്യമായിത്തീരുന്നു. അതിനനുസൃതമായ ഒരു പരിചയപ്പെടുത്തലാണ് പരിശുദ്ധ ഖുര്‍ആന്‍ : അധ്യായ പരിചയം എന്ന തുടർ പേജുകളില്‍.
സൂറത്തുല്‍ ഫാതിഹ
അധ്യായം: ഒന്ന്
- ജുസ്അ്: ഒന്ന്
- മക്കിയായ അധ്യായം
- ഏഴു വചനങ്ങള്‍
- ബിസ്മി ഉള്‍പ്പെടുന്നതാണ് ഈ ഏഴു വചനങ്ങള്‍
- വാക്കുകള്‍: 29
- അക്ഷരങ്ങള്‍: 139
- സൂറത്ത് മുദ്ദസ്സിറിനു ശേഷം അവതീര്‍ണമായത് 1.
- പരാമര്‍ശിക്കപ്പെട്ട പ്രധാന വിഷയം: പ്രകീര്‍ത്തനം, പ്രതിജ്ഞ, പ്രാര്‍ഥന
പ്രധാന പേരുകള്‍:
അല്‍ ഫാതിഹ : പ്രാരംഭം ( വിശുദ്ധ ഖുര്‍ആനിന്റെ തുടക്കം)
ഉമ്മുല്‍ കിതാബ് : വേദഗ്രന്ഥത്തിന്റെ മുഖ്യഭാഗം 2
അസ്സബ്ഉല്‍ മസാനീ : ആവര്‍ത്തിക്കപ്പെടുന്ന ഏഴു വചനങ്ങള്‍ 2
ഫാതിഹത്തുല്‍ കിതാബ്: വേദഗ്രന്ഥത്തിന്റെ ആരംഭം 3
മറ്റു പേരുകള്‍:
1. അല്‍ വാഫിയ : പരിപൂര്‍ണം (രണ്ട് റക്അത്തുകളിലായി പാരായണം ഭാഗിക്കാന്‍ പറ്റാത്തത്) 4
2. ഖുര്‍ആനുല്‍ അളീം : ശ്രേഷ്ഠമായ ഖുര്‍ആന്‍ ( ഖുര്‍ആനിലെ മുഴുവന്‍ വിജ്ഞാനങ്ങളും അതിന്റെ അടിസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍) 4
3. അല്‍ കന്‍സ് : നിധി
4. അല്‍ കാഫിയ : മതിയായത് (മറ്റു സൂറത്തുകള്‍ ഓതിയില്ലെങ്കിലും മതിയായത്. ഫാതിഹ ഇല്ലെങ്കില്‍ മറ്റ് സൂറത്തുകള്‍ മതിയാവുകയുമില്ല) 4
5. അസാസുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിന്റെ അടിസ്ഥാനം 4
6. അന്നൂര്‍ : പ്രകാശം
7. അല്‍ ഹംദ് : സ്തുതി
8. അശ്ശുക്ര്‍ : നന്ദി
9. അശ്ശിഫാ : ശമനം
10. അര്‍റുഖ്യ്യ : മന്ത്രം
11. അസ്സ്വലാത്ത് : നമസ്‌കാരം (പ്രാര്‍ഥന)
12. അദ്ദുആഅ്: പ്രാര്‍ഥന
13. അത്തഫ്‌വീള് : പ്രതിനിധാനം
പ്രത്യേകതകള്‍:
- പൂര്‍ണമായും ഒന്നിച്ചിറങ്ങിയ ആദ്യത്തെ സൂറത്ത് 5
- തൗഹീദിന്റെ മൂന്നിനങ്ങളും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നു. ആരാധനയിലും ദൈവത്വത്തിലുമുള്ള ഏകത്വം, രക്ഷാകര്‍തൃത്തിലുള്ള ഏകത്വം, ഗുണവിശേഷങ്ങളിലുള്ള ഏകത്വം എന്നിവയാണവ.
- പ്രാര്‍ഥനയില്‍ പാലിക്കേണ്ട മര്യാദയനുസരിച്ചാണ് ഈ സൂറത്തിലെ ആയത്തുകളുടെ ക്രമം. ആദ്യ ആയത്തുകളില്‍ നാഥനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷമാണ് ഹിദായത്തിനു വേണ്ടിയുള്ള പ്രാര്‍ഥന.
- ഒരു മുസ്‌ലിം ദിനേന 17 തവണ നിര്‍ബ്ബന്ധമായും ആവര്‍ത്തിക്കുന്ന സൂറത്ത് (ഫര്‍ദ് നമസ്‌കാരങ്ങളില്‍ )
- മുഹമ്മദ് നബിക്കു മുമ്പ് ആര്‍ക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളില്‍ ഒന്നാണ് ഈ സൂക്തം 6.
പ്രാധാന്യങ്ങള്‍:
- ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത്ത് 7
- നമസ്‌കാരത്തിലെ ഓരോ റക്അത്തിലും നിര്‍ബ്ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്ത്/നമസ്‌കാരത്തില്‍ ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല 8.
സൂറത്തുല്‍ ബഖറ
അധ്യായം: രണ്ട്
ജുസ്അ്: ഒന്ന്, രണ്ട്, മൂന്ന്
അവതരണം: മദനിയ്യ
വചനങ്ങള്‍: 286
വാക്കുകള്‍: 6144
അക്ഷരങ്ങള്‍: 25613
സൂറത്തുല്‍ മുത്വഫ്ഫിഫീനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അല്‍ബഖറ: പശു
(മൂസാനബിയുടെ സമുദായത്തിലെ ഒരു പ്രത്യേക സംഭവം പരാമര്‍ശിക്കുന്നുണ്ട്).
2. സഹ്‌റാവാനി 9
3. ഫുസ്വ് ത്വാതുല്‍ ഖുര്‍ആന്‍
പ്രത്യേകതകള്‍
1. കേവലാക്ഷരങ്ങള്‍കൊണ്ട് ആരംഭിക്കുന്ന ആദ്യത്തെ അധ്യായം.
2. ഏറ്റവും കൂടുതല്‍ വചനങ്ങളുള്ള അധ്യായം.
3. ഏറ്റവും വലിയ വചനം ഉള്‍ക്കൊള്ളുന്ന അധ്യായം (2:282). ഇതിലെ പരാമര്‍ശം കടബാധ്യതകളെക്കുറിച്ചാണ്.
4. പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ഉത്തമമായ വചനം (ആയത്തുല്‍ കുര്‍സിയ്യ്) ഉള്‍ക്കൊള്ളുന്ന അധ്യായം (2:255).
5. അവസാനം അവതരിച്ച ആയത്ത് ഉള്‍ക്കൊള്ളുന്ന അധ്യായം. (2:281). സൂറത്തുല്‍ മാഇദയിലെ (5:3) ആയത്താണ് അവസാനമിറങ്ങിയതെന്നും അഭിപ്രായമുണ്ട്.
6. ഇസ്‌ലാമിക പ്രബോധനം, വിധികള്‍, നിയമങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യങ്ങള്‍.
7. മദീനയിലിറങ്ങിയ ആദ്യത്തെ സൂറത്ത്.
പ്രധാന വിഷയങ്ങള്‍
1. നമസ്‌കാരം
2. സകാത്ത്
3. സിഹ്‌റ്
4. പ്രതിക്രിയ
5. വസ്വിയ്യത്ത്
6. നോമ്പ്
7. ചന്ദ്രക്കലയിലെ കാലനിര്‍ണയം
8. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവിനിയോഗം
9. ഹജ്ജ്, ഉംറ
10. ദാനധര്‍മങ്ങള്‍
11. കള്ള്, ചൂതാട്ടം എന്നിവയിലെ ദോഷങ്ങള്‍
12. അനാഥ സംരക്ഷണം
13. ബഹുദൈവ വിശ്വാസികളുമായുള്ള വിവാഹം
14. മാസമുറ
15. വിശ്വാസകാര്യങ്ങള്‍
16. ഈലാഇന്റെ വിധി
17. ഇണകള്‍
18. പലിശ
19. കടം
20. ബനൂ ഇസ്‌റാഈല്യരുടെ ചരിത്രം
21. മനുഷ്യ സൃഷ്ടിപ്പ്
22. മുസാ നബിയുടെ ചരിത്രം
23. ഈസാ നബിയുടെ ചരിത്രം
24. ഇബ്‌റാഹീം നബിയുടെ ചരിത്രം
സവിശേഷ വചനങ്ങള്‍
ആയത്തുല്‍ കുര്‍സിയ്യ് (2:255)
1. ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തം 10.
2. ഓരോ ഫര്‍ള് നമസ്‌കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നവന്റെയും സ്വര്‍ഗത്തിനിമിടയില്‍ ഒരു തടസ്സവുമുണ്ടാവുകയില്ല 11. 3. ഈ സൂക്തം പാരായണം ചെയ്യുന്നവന് പിശാചില്‍ നിന്ന് സംരക്ഷണം ലഭിക്കും.
ആമനര്‍റസൂലു (2:285)
1. രാത്രി ഈ സൂക്തം പാരായണം ചെയ്യുന്നവന് അതു മതിയാവും 12.
2. മുഹമ്മദ് നബിക്കു മുമ്പ് ആര്‍ക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളില്‍ ഒന്നാണ് ഈ സൂക്തം 6.
3. ഈ സൂക്തം അര്‍ശിനു താഴെയുള്ള നിധിയില്‍ നിന്നാണ് നല്കപ്പെട്ടത്
ആലു ഇംറാന്‍
അധ്യായം : മൂന്ന്
ജുസ്അ്: മൂന്ന്, നാല്
അവതരണം : മദനിയ്യ
വചനങ്ങള്‍: 200
വാക്കുകള്‍: 3503
അക്ഷരങ്ങള്‍: 14605
സൂറത്തുല്‍ അന്‍ഫാലിനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. ആലുഇംറാന്‍: ഇംറാന്‍ കുടുംബത്തെ കുറിച്ച പരാമര്‍ശമാണ് ആലുഇംറാന്‍ (ഇംറാന്‍ കുടുംബം) എന്ന പേരിനു കാരണം.
2. സഹ്‌റാവാനി 9
3. അല്‍ അമാന്‍ 13
4. അല്‍ മുഅയ്യന
5. അല്‍ കന്‍സ്
6. അല്‍ മുജാദല
7. അല്‍ ഇസ്തിഗ്ഫാര്‍
8. ത്വീബ
പ്രധാന വിഷയങ്ങള്‍
1. അല്ലാഹുവിന്റെ ഏകത്വം
2. പ്രവാചകത്വം
3. ഖുര്‍ആന്റെ സത്യസന്ധത
4. ഹജ്ജ്
5. പലിശ
6. സകാത്ത്
7. ഉഹ്ദ്
8. ബദ്ര്‍
9. കപടവിശ്വാസികളുടെ സ്വഭാവം
10. ആകാശ ഭൂമിയുടെ സൃഷ്ടിപ്പ്
11. ഈസാ നബിയുടെ ചരിത്രം
12. മറിയം ബീവിയുടെ ചരിത്രം
13. സകരിയ്യാ നബിയുടെ ചരിത്രം
പ്രത്യേകതകള്‍
1. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ പരിശുദ്ധ ഖുര്‍ആനും അതനുസരിച്ച് പ്രവര്‍ത്തിച്ചവരും ഹാജറാക്കപ്പെടും. സൂറത്തുല്‍ ബഖറയും ആലുഇംറാനും ആയിരിക്കും അതില്‍ മുന്നില്‍ ഉണ്ടാവുക 14.
അവതരണ പശ്ചാത്തലം
1. നജ്‌റാനികളായ ക്രിസ്തീയ നിവേദക സംഘം നബി(സ്വ)യുടെ അടുക്കല്‍ വന്ന സംഭവത്തെത്തുടര്‍ന്നാണ് ഈ അധ്യായത്തിലെ ആദ്യത്തെ 83 വചനങ്ങള്‍ അവതരിച്ചത് 15.
അന്നിസാഅ്
അധ്യായം: നാല്
ജുസ്അ്: നാല്, അഞ്ച്, ആറ്
അവതരണം: മദനിയ്യ
വചനങ്ങള്‍: 176
വാക്കുകള്‍: 3745
അക്ഷരങ്ങള്‍: 16030
സൂറത്തുല്‍ മുംതഹിനക്കു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അന്നിസാഅ്: സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് കൊണ്ടാണ് അന്നിസാഅ് (സ്ത്രീകള്‍) എന്ന പേര്‍ വന്നത്.
2. അന്നിസാഉല്‍ കുബ്‌റാ.
പ്രധാന വിഷയങ്ങള്‍
1. സ്തീകളുടെ അവകാശങ്ങള്‍
2. ഭാര്യഭര്‍തൃ ബന്ധം
3. അനന്തരാവകാശ നിയമങ്ങള്‍
4. അനാഥയുടെ സ്വത്ത്
5. ത്രിയേകത്വ നിരാകരണം
6. ഈസാ നബി(അ)യെ ഉയര്‍ത്തല്‍
7. വിവാഹ ബന്ധം
8. വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ടവര്‍
9. യുദ്ധത്തിന്റെ നിയമങ്ങള്‍
10. തയമ്മും
11. ക്രൈസ്തവരുടെ വിശ്വാസങ്ങളിലുള്ള അപാകതകള്‍
പ്രത്യേകതകള്‍
1. ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ഈ ദുന്‍യാവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് സൂറത്തുന്നിസാഇലെ അഞ്ച് വചനങ്ങളാണ്. എന്നിട്ട് 31,40,48,64,116 വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു 16.
അല്‍ മാഇദ
അധ്യായം : അഞ്ച്
ജുസ്അ്: ആറ്, ഏഴ്
അവതരണം: മദനിയ്യ
വചനങ്ങള്‍: 120
വാക്കുകള്‍: 2837
അക്ഷരങ്ങള്‍: 11892
സൂറത്തുല്‍ ഫത്ഹിനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. മാഇദ: ഈസാ നബി(അ)യുടെ പ്രവാചകത്വത്തിന് തെളിവായി അദ്ദേഹത്തിന്റെ അനുയായികള്‍ ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കാന്‍ ആവശ്യപ്പെടുകയും അല്ലാഹു അദ്ദേഹത്തിന് അത് നല്‍കുകയും ചെയ്തു. ഈ സംഭവമാണ് മാഇദ (ഭക്ഷണത്തളിക) എന്ന പേര് വരാനുള്ള കാരണം.
2. അല്‍ ഉഖൂദ്: കരാര്‍ പാലനം 17
3. അല്‍ മുന്‍ഖിദ: ശിക്ഷ 17.
പ്രധാന വിഷയങ്ങള്‍
1. നീതി
2. നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യസാധനങ്ങള്‍
3. മതത്തിന്റെ പൂര്‍ത്തീകരണം
4. വേദക്കാരുമായുള്ള വിവാഹം
5. വുദ്വു, തയമ്മും രൂപങ്ങള്‍
6. ചൂതാട്ടം
7. മദ്യപാനം
8. ശകുനം നോക്കല്‍
9. മോഷണം
10. സത്യലംഘനം
11. നന്മയിലുള്ള സഹകരണം
12. കരാര്‍ പാലനം
13. അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍
14. ജനാബത്ത്
15. ഭൂമിയിലെ ആദ്യ കൊലപാതക സംഭവം
പ്രത്യേകതകള്‍
1. അവസാനം അവതരിച്ച ആയത്ത് ഉള്‍ക്കൊള്ളുന്ന അധ്യായം (5:3). സൂറത്തുല്‍ ബഖറയിലെ (2:281) ആയത്താണ് അവസാനമിറങ്ങിയതെന്നും അഭിപ്രായമുണ്ട്.
2. പ്രവാചകന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഈ സൂറത്ത് അവതരിക്കുന്നത്. ഒട്ടകത്തിന് അത് വഹിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകന്‍ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി 18.
അല്‍ അന്‍ആം
അധ്യായം : ആറ്
ജുസ്അ്: ഏഴ്, എട്ട്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 165
വാക്കുകള്‍: 3055
അക്ഷരങ്ങള്‍: 12418
സൂറത്തുല്‍ ഹിജ്‌റിനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അല്‍ അന്‍ആം: ഈ അധ്യായത്തിലെ 136, 138 വചനങ്ങളിലെ അല്ലാഹുവല്ലാത്തവര്‍ക്കു വേണ്ടി കാലികളെ ബലി നല്‍കുന്ന സമ്പ്രദായത്തെ കുറിച്ച പരാമര്‍ശമാണ് അല്‍ അന്‍ആം (കാലികള്‍) എന്ന പേരു വരാന്‍ കാരണം.
പ്രധാന വിഷയങ്ങള്‍
1. ദിവ്യബോധനവും പ്രവാചകത്വവും
2. തൗഹീദ്
3. ഇബ്‌റാഹീം നബിയുടെ ചരിത്രം
4. കാലികള്‍ക്കും കൃഷിയുത്പന്നങ്ങള്‍ക്കുമുള്ള സകാത്ത്
5. അല്ലാഹുവിന്റെ അറിവും കാരുണ്യവും
6. പ്രതിഫലനാള്‍
7. സാമൂഹിക മര്യാദകള്‍
8. ആദം നബിയുടെ ചരിത്രം
9. മാതൃകാ മുസ്‌ലിം
10. അന്ത്യദിനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്
11. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍
12. നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍
13. പവിത്രമാക്കപ്പെട്ട കാര്യങ്ങള്‍
14. വേദഗ്രന്ഥങ്ങളുടെ അവതരണ ലക്ഷ്യം
15. നന്മ തിന്മകള്‍ക്കുള്ള പ്രതിഫലം
പ്രത്യേകതകള്‍
1. ഈ അധ്യായം മുഴുവനും ഒറ്റത്തവണയായി അവതരിച്ചതാണെന്നും അതിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ബഹുമാനാര്‍ഥം എഴുപതിനായിരം മലക്കുകളും ഇതോടുകൂടി ഇറങ്ങുകയുണ്ടായി എന്നും ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു 19.
അല്‍ അഅ്‌റാഫ്
അധ്യായം : ഏഴ്
ജുസ്അ്: എട്ട്, ഒന്‍പത്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 206
വാക്കുകള്‍: 3344
അക്ഷരങ്ങള്‍: 14071
സൂറത്തു സ്വാദിനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അഅ്‌റാഫ്: ഈ സൂറത്തിലെ 46, 48 വചനങ്ങളില്‍ ‘അഅ്‌റാഫ്’ എന്നു പേരുള്ള സ്ഥാനത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. അതിനാലാണ് ഈ പേരു വന്നത്. ‘ഉന്നത സ്ഥലങ്ങള്‍’ എന്നാണ് ഈ പദത്തിനര്‍ഥം.
പ്രധാന വിഷയങ്ങള്‍
1. വിശ്വാസത്തിന്റെ അടിസ്ഥാനം
2. തൗഹീദ്
3. പുനരുത്ഥാനവും പ്രതിഫലവും
4. ദിവ്യബോധനവും പ്രവാചകത്വവും
5. സത്യനിഷേധികളുടെ പര്യവസാനം
6. പരലോകത്തെ വിചാരണ
7. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍
8. ആദം നബിയുടെ ചരിത്രം
9. പിശാചിന്റെ ദുര്‍ബോധനങ്ങള്‍
10. ധൂര്‍ത്ത്
11. പരലോക ശിക്ഷയെ സംബന്ധിച്ച മുന്നറിയിപ്പ്
12. പ്രാര്‍ഥനയുടെ മര്യാദകള്‍
13. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍
14. നൂഹ് നബിയുടെ ചരിത്രം
15. ഹൂദ് നബിയുടെ ചരിത്രം
16. സ്വാലിഹ് നബിയുടെ ചരിത്രം
17. ല്വൂത് നബിയുടെ ചരിത്രം
18. ശുഐബ് നബിയുടെ ചരിത്രം
19. മുസാ നബിയുടെ ചരിത്രം
20. സത്യ നിഷേധിയായ ഫിര്‍ഔന്‍
പ്രത്യേകതകള്‍
1. പാരായണത്തിന്റെ സുജൂദ് മുസ്ഹഫില്‍ ആദ്യമായി വരുന്നത് ഈ സൂറത്തിലെ 206ാംസൂക്തത്തിലാണ്.
അല്‍ അന്‍ഫാല്‍
അധ്യായം : എട്ട്
ജുസ്അ്: ഒന്‍പത്, പത്ത്
അവതരണം: മദനിയ്യ
വചനങ്ങള്‍: 75
വാക്കുകള്‍: 1243
അക്ഷരങ്ങള്‍: 5299
സൂറത്തുല്‍ ബഖറക്ക് ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
2. അന്‍ഫാല്‍: ഈ സൂറത്തിലെ ഒരു പ്രതിപാദ്യ വിഷയം അന്‍ഫാല്‍ (യുദ്ധാര്‍ജിത സ്വത്ത്) ആയതിനാലാണ് ഈ നാമം വന്നത്.
3. സൂറത്തുല്‍ ബദ്ര്‍: ബദ്ര്‍ യുദ്ധ സമയത്തിറങ്ങിയ സൂറത്തായതിനാലാണ് ഈ നാമം ലഭിച്ചത് 20.
4. സൂറത്തുല്‍ ക്വിതാല്‍: ബദ്ര്‍ യുദ്ധത്തെ പരാമര്‍ശിക്കുന്നതിനാല്‍ ഈ നാമത്തില്‍ അറിയപ്പെടുന്നു.
5. സൂറത്തുല്‍ ഫുര്‍ഖാന്‍: 41 സൂക്തത്തില്‍ അല്ലാഹു ബദ്‌റിനെ ഫുര്‍ഖാന്‍ എന്നു വിശേഷിപ്പിച്ചതിനാല്‍ ഈ സൂറത്തും ആ പേരില്‍ അറിയപ്പെടുന്നു.
പ്രധാന വിഷയങ്ങള്‍
1. യുദ്ധാര്‍ജിത സ്വത്ത്
2. ബദ്ര്‍ യുദ്ധം
3. അല്ലാഹുവിന്റെ സഹായം
4. യുദ്ധ നിയമങ്ങള്‍
5. ഹിജ്‌റ
6. തവക്കുല്‍
7. ഭൗതിക പരീക്ഷണങ്ങള്‍
8. കരാറുകള്‍
9. സത്യവിശ്വാസികളുടെ ഗുണങ്ങള്‍
10. അല്ലാഹുവിനോടുള്ള അനുസരണം
11. അമാനത്തുകളുടെ സംരക്ഷണം
12. തഖ്‌വയുടെ ഗുണങ്ങള്‍
13. മക്കാ മുശ്‌രിക്കുകളുടെ കുതന്ത്രങ്ങള്‍
14. പാപമോചനം
15. ദാനധര്‍മങ്ങള്‍
16. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ
17. ബദ്‌റിലെ ഗുണപാഠങ്ങള്‍
18. ബന്ദികളും പ്രായശ്ചിത്തവും
അത്തൗബ
അധ്യായം : ഒന്‍പത്
ജുസ്അ്: പത്ത്, പതിനൊന്ന്
അവതരണം: മദനിയ്യ
വചനങ്ങള്‍: 129
വാക്കുകള്‍: 2506
അക്ഷരങ്ങള്‍: 10873
സൂറത്തു അല്‍ മാഇദക്ക് ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അത്തൗബ: പാപമോചനത്തെ സംബന്ധിച്ച പരാമര്‍ശം ഈ അധ്യായത്തിലുള്ളതിനാലാണ് ഈ നാമം ലഭിച്ചത്.
2. ബറാഅത്ത്
3. അല്‍ മുഖ്ശഖ്ശ 21
4. അല്‍ മുബ്അസിറ
5. അല്‍ മുശര്‍രിദ
6. അല്‍ മുഹയ്‌സ
7. അല്‍ ഫാളിഹ
8. അല്‍ മുസീറ
9. അല്‍ ഹാഫിറ
10. അല്‍ മുനക്കല
11. അല്‍ മുദംദമ
12. അല്‍ ബുഹൂസ്: കപട വിശ്വാസികളുടെ രഹസ്യങ്ങളെ പ്രതിപാദിക്കുന്നതിനാല്‍,.
പ്രത്യേകതകള്‍
1. ഖുര്‍ആനില്‍ ബിസ്മിയില്ലാത്ത ഏക അധ്യായം: ആദ്യത്തെ 41 വചനങ്ങളില്‍ സത്യനിഷേധികള്‍ക്കെതിരെയുള്ള ശക്തമായ പരാമര്‍ശങ്ങള്‍ ആണ് 21.
പ്രധാന വിഷയങ്ങള്‍
1. സകാത്തിന്റെ അവകാശികള്‍
2. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത്
3. ഹിജ്‌റ
4. ബഹുദൈവ വിശ്വാസികള്‍
5. കപട വിശ്വാസികള്‍
6. കരാറിന്റെ മര്യാദകള്‍
7. യുദ്ധ നിയമങ്ങള്‍
8. അമാനത്തുകള്‍
9. പാപ മോചനം
10. പള്ളി നിര്‍മാണം
11. മസ്ജിദുല്‍ ഹറാമിന്റെ പവിത്രത
12. തബൂക്ക് യുദ്ധം
യൂനുസ്
അധ്യായം : പത്ത്
ജുസ്അ്: പതിനൊന്ന്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 109
വാക്കുകള്‍: 1841
അക്ഷരങ്ങള്‍: 7425
സൂറത്തു അല്‍ ഇസ്‌റാഇന് ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. യൂനുസ്: പ്രവാചകന്‍ യൂനുസ്(അ)ന്റെ ചരിത്രം മറ്റു അധ്യായങ്ങളിലുള്ളതിനേക്കാള്‍ വ്യക്തമായി പരാമര്‍ശിക്കുന്നത് കൊണ്ടാണ് ഈ അധ്യായത്തിന് യൂനുസ് എന്ന് പേര്‍ വന്നത്.
പ്രധാന വിഷയങ്ങള്‍
1. പ്രവാചകന്‍മാരുടെ ചരിത്രം
2. ഏകദൈവ വിശ്വാസം (തൗഹീദ്)
3. പരലോകം
4. വഹ്‌യ്
5. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍
6. സത്യവിശ്വാസം
7. സത്യനിഷേധം
8. ഭൗതിക ജീവിതത്തിന്റെ നശ്വരത
9. അലാഹുവിന്റെ ശിക്ഷ
10. സ്വര്‍ഗ നരകങ്ങള്‍
11. ഖുര്‍ആന്റെ അമാനുഷികത
12. അല്ലാഹുവിന്റെ ജ്ഞാനം
13. മുന്‍ കഴിഞ്ഞ സമുദായങ്ങളുടെ ചരിത്രം
14. യൂനുസ് നബിയുടെ ചരിത്രം
15. ആരാധനയിലെ നിഷ്‌കളങ്കത
16. സത്യസന്ധ മതം
References
- തഫ്‌സീറുത്തഹ്‌രീറു വത്തന്‍വീര്‍, മുഹമ്മദുത്ത്വാഹിര്‍ ബ്‌നു ആശൂര്‍, അദ്ദാറുത്തൂനിസിയ്യ ലിന്നശ്ര്‍, വാള്യം ഒന്ന്. പേജ് 135.[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 81, ഹദീസ് 4704[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 151, ഹദീസ് 756[↩]
- തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം ഒന്ന്, പേജ് 56-57.[↩][↩][↩][↩]
- തഫ്‌സീറുത്തഹ്‌രീറു വത്തന്‍വീര്‍, മുഹമ്മദുത്ത്വാഹിര്‍ ബ്‌നു ആശൂര്‍, അദ്ദാറുത്തൂനിസിയ്യ ലിന്നശ്ര്‍, വാള്യം ഒന്ന്. പേജ് 135.[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 554, ഹദീസ് 806[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 17, ഹദീസ് 4474[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 153, ഹദീസ് 756[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 553, ഹദീസ് 804[↩][↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 556, ഹദീസ് 810[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്‍റഹ്‌മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ഹദീസ് 6464[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 123, ഹദീസ് 3275[↩]
- അല്‍ ബഹ്‌റുല്‍ മുഹീത്വ്, അബൂ ഹിബ്ബാന്‍, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബെയ്‌റൂത്, ഒന്നാം പതിപ്പ് 1993, വാള്യം രണ്ട്, പേജ് 389.[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 554, ഹദീസ് 805[↩]
- തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം, ഇബ്‌നു കസീര്‍, ദാറു ഇബ്‌നുല്‍ ജൗസി, ഒന്നാം പതിപ്പ് 2009, വാള്യം രണ്ട്, പേജ് 309.[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 02, പേജ്: 334, ഹദീസ് 3194[↩]
- തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം മൂന്ന്, പേജ് 408.[↩][↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 218, ഹദീസ് 6643[↩]
- നതാഇജുല്‍ അഫ്കാര്‍, ഇബ്‌നു ഹജറില്‍ അസ്ഖലാനി,ദാറു ഇബ്‌നു കസീര്‍ ബൈറൂത്ത്, രണ്ടാം പതിപ്പ് 2008, വാള്യം മൂന്ന്, പേജ് 228.[↩]
- അസ്മാഉ സുവരില്‍ ഖുര്‍ആന്‍, മുനീറ മുഹമ്മദ് നാസ്വിറു അദ്ദൗസരീ, ദാറു ഇബ്‌നുല്‍ ജൗസി, ഒന്നാം പതിപ്പ്, 1426 ഹിജ്‌റ, പേജ് 200.[↩]
- തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം അഞ്ച്, പേജ് 437.[↩][↩]
