ഹോം > വിശുദ്ധ ഖുര്‍ആന്‍... > ഖുര്‍ആന്‍ മനുഷ്യരോട്

1 മിനിറ്റ് വായിച്ചില്ല

ഖുര്‍ആന്‍ മനുഷ്യരോട്

ഉള്ളടക്കം

ഖുര്‍ആന്‍ മനുഷ്യരോട് നേരിട്ട് സംസാരിക്കുന്ന ദൈവീക ഗ്രന്ഥമാണ്. യാ അയ്യുഹന്നാസ് (ഹേ മനുഷ്യരേ) എന്ന ആഹ്വാനത്തിലൂടെ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യരാശിയെയും സംബോധന ചെയ്യുന്നു. ഈ വിളി ഒരു പ്രത്യേക സമൂഹത്തെയോ വിശ്വാസികളെയോ മാത്രം ലക്ഷ്യമിടുന്നതല്ല; മറിച്ച് മതഭേദമില്ലാതെ എല്ലാ മനുഷ്യരോടുമുള്ള സര്‍വജനീന സന്ദേശമാണ്. മനുഷ്യന്റെ സൃഷ്ടി, ഉത്തരവാദിത്വം, ജീവിതലക്ഷ്യം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന സത്യങ്ങളാണ് ഈ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍ ഒരു വേദഗ്രന്ഥമാണ്. എന്നാല്‍ അത് മുസ്‌ലിംകളുടെ മാത്രം മതഗ്രന്ഥമാണ് എന്ന നിലയില്‍ ചുരുക്കാന്‍ കഴിയില്ല. സ്രഷ്ടാവായ അല്ലാഹു ദൂതന്‍മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നതും ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയല്ല; മനുഷ്യവംശത്തിനാകമാനമാണ്. എന്നാല്‍ അത് അംഗീകരിച്ചവര്‍ അനുഗാമികളാവുന്നതു പോലെ അംഗീകരിക്കാത്തവര്‍ എതിര്‍ പട്ടികയില്‍ സ്വാഭാവികമായും വരികയാണ് പതിവ്.

ഖുര്‍ആന്‍ മനുഷ്യനെ ചിന്തിക്കാനും വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കാനും പ്രേരിപ്പിക്കുന്നു. നീതി, കരുണ, സത്യസന്ധത, സഹജീവിതം, ഉത്തരവാദിത്വബോധം തുടങ്ങിയ മൂല്യങ്ങളാണ് ഖുര്‍ആന്‍ മനുഷ്യരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതോടൊപ്പം മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പശ്ചാത്താപത്തിനും തിരുത്തലിനും ഖുര്‍ആന്‍ വാതില്‍ തുറക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ മനുഷ്യരോട് സംസാരിക്കുന്നത് മാര്‍ഗ്ഗദര്‍ശകനായും ഉപദേശകനായും മുന്നറിയിപ്പുകാരനായുമാണ്.

അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി. അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം ലോകാന്ത്യം വരേയുള്ള മനുഷ്യര്‍ക്കുള്ളതാണ്. ഒന്നാമത്തെ മനുഷ്യന്‍ (ആദം) മുതല്‍ മനുഷ്യ ചരിത്രത്തിന്റെ ഗതിവിഗതികളുടെ സൂചനകള്‍ ഖുര്‍ആനിലുണ്ട്. അവസാനത്തെ മനുഷ്യന്‍ വരെ അനുവര്‍ത്തിക്കേണ്ട മാനവിക മൂല്യങ്ങളും അതുള്‍ക്കൊള്ളുന്നു.

വിശുദ്ധ ഖുര്‍ആനില്‍ വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളും നല്കുമ്പോള്‍ രണ്ടു തരത്തിലുള്ള അഭിസംബോധനകള്‍ കാണാം. ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ തങ്ങളുടെ ജീവിത പ്രമാണമായി അംഗീകരിക്കുന്ന വിശ്വാസികള്‍. ഇവരെ അഭിസംബോധന ചെയ്യുമ്പോള്‍ ‘യാ അയ്യുഹല്ലദീന ആമനൂ (ഹേ, വിശ്വസിച്ചവരേ) എന്നാണ് പ്രയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ മതത്തിന്റെ വിധി വിലക്കുകളാണ് വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ മനുഷ്യരാശിയുടെ പൊതു ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ ഇട്ടു തരുമ്പോള്‍ ‘യാ അയ്യുഹന്നാസ്’ (മനുഷ്യരേ) എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന. ഇങ്ങനെ മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളടങ്ങിയ വാക്യങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.

മനുഷ്യരേ..

  • മനുഷ്യരേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ കൂടുതല്‍ സൂക്ഷമതയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷമജ്ഞാനിയുമാണ്.(49:13)
  • മനുഷ്യരേ, നിങ്ങളെയും മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ ആരാധിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് സൂക്ഷമത കൈവരിക്കാം. അവന്‍ ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പാക്കിത്തന്നു. ആകാശത്തെ മേല്‍ക്കൂരയാക്കി. വിണ്ണില്‍ നിന്ന് വെള്ളമിറക്കി നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉത്പാദിപ്പിച്ചു. ഇതെല്ലാമറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. (2:21,22)
  • മനുഷ്യരേ, ഭൂമിയില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുക. പിശാചിന്റെ പാതയെ നിങ്ങള്‍ പിന്തുടരരുത്. കാരണം അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. തിന്മയും നീചവൃത്തികളും ചെയ്യുവാനും, നിങ്ങള്‍ക്കറിയാത്തത് അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്പിക്കുന്നത് (2:168,169)
  • മനുഷ്യരേ, ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ച നാഥനെ സൂക്ഷിക്കുക. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. പിന്നീട് അവരില്‍ നിന്ന് ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു. ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം ചോദിക്കുന്നത് അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധം പുലര്‍ത്തുക. അല്ലാഹു നിങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.(4:1)
  • മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്ന് സത്യവുമായി ഒരു ദൂതനിതാ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്മയ്ക്കായി വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ അറിയുക: ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:170)
  • മനുഷ്യരേ, നിങ്ങള്‍ക്കിതാ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവ് വന്നെത്തുകയും വ്യക്തമായ പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെ പിടിക്കുകയും ചെയ്തുവോ അവര്‍ അവന്റെ കാരുണ്യത്തിലും അനുഗ്രഹത്തി ലുമായിരിക്കും. അവരെ അവന്‍ നേര്‍വഴിയിലൂടെ നയിക്കുന്നതുമാണ്. (4:174,175)
  • മനുഷ്യരേ, ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണ്. ആകാശഭൂമികളുടെ അധിപനായ അല്ലാഹു; അവനല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ നിരക്ഷരനായ പ്രവാചകനിലും വിശ്വസിക്കുക. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു.അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യുക. നിങ്ങള്‍ക്ക് നേര്‍വഴി പ്രാപിക്കാം. (7:158)
  • മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെത്തന്നെയാണ്. ഭൗതിക ജീവിതത്തിലെ സുഖാസ്വാദനമാണ് നിങ്ങള്‍ക്ക് ലഭിക്കുക. പിന്നെ നമ്മുടെ അടുക്കലേക്കാണ് നിങ്ങളുടെ മടക്കം. അന്ന് നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും (10:23)
  • മനുഷ്യരേ, നാഥനില്‍ നിന്നുള്ള ഉപദേശം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിന് ശമനം നല്കും. സത്യവിശ്വാസികള്‍ക്ക് നേര്‍വഴിയും അനുഗ്രഹവുമാണത്. (10:57)
  • മനുഷ്യരേ, നിങ്ങള്‍ എന്റെ മതത്തെക്കുറിച്ച് ഇനിയും സംശയത്തിലാണോ? എങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നത് നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെയാണ്. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോടു കല്‍പിച്ചിരിക്കുന്നത്. (10:104)
  • മനുഷ്യരേ, നാഥനില്‍ നിന്നുള്ള സത്യം ഇതാ നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അവന്നു തന്നെയാണ് ഗുണം. വല്ലവനും വഴിമാറിപ്പോവുകയാണെങ്കില്‍ അതിന്റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിയാവുകയില്ല.(10:108)
  • മനുഷ്യരേ, നാഥനെ നിങ്ങള്‍ സൂക്ഷിക്കുക. ആ അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരമാകുന്നു. അന്നത്തെ ദിവസം മുലയൂട്ടുന്ന മാതാക്കള്‍ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോകും. ജനങ്ങളെ ലഹരിബാധിതരായി നിനക്ക് തോന്നും. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ ലഹരി ബാധിതരല്ല. അല്ലാഹുവിന്റെ ശിക്ഷ അതികഠിനം തന്നെ. ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുകയും ധിക്കാരിയായ ഏതു പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചില മനുഷ്യരുണ്ട്. ആരെങ്കിലും പിശാചിനെ മിത്രമായി സ്വീകരിക്കുന്നുവെങ്കില്‍ പിശാച് അവനെ വഴിപിഴപ്പിക്കുകയും നരക ശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. (22:1-4)
  • മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണോ? തീര്‍ച്ചയായും മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും ശേഷം ഭ്രൂണത്തില്‍ നിന്നും, രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നുമാണ്നിങ്ങളെ നാം സൃഷ്ടിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. ഒരവധി വരെ ഗര്‍ഭാശയത്തിലതിനെ നാം സൂക്ഷിക്കുന്നു. പിന്നെ ശിശുക്കളായി പുറത്തു കൊണ്ടു വരുന്നു. പിന്നീട് നിങ്ങള്‍ യൗവനമെത്തുന്നതു വരെ വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങളില്‍ ആയുസ്സ് കുറഞ്ഞവരുണ്ട്. എല്ലാം അറിയാവുന്ന അവസ്ഥക്കു ശേഷം ഒന്നും അറിയാത്ത അവശ വാര്‍ധക്യത്തിലെത്തുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് നിര്‍ജീവമായിക്കിടക്കുന്നത് നിനക്ക് കാണാം. പിന്നെ നാം മഴ ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാ തരം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുള്ളവനാണവന്‍. അന്ത്യദിനം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. ഖബ്‌റുകളിലുള്ളവരെ അവന്‍ ഉയിര്‍ത്തെഴുന്നേല്പിക്കുകയും ചെയ്യും. (22:5-7)
  • നബിയേ പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ട്. തോല്പ്പിച്ചു കളയാമെന്ന ഭാവത്തില്‍ നമ്മുടെ വചനങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാണ് നരകാവകാശികള്‍(22:49-51)
  • മനുഷ്യരേ, ഒരു ഉദാഹരണം വിശദീകരിക്കാം. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെയടുത്തു നിന്ന് വല്ലതും തട്ടിയെടുത്താല്‍ അത് തിരികെ വാങ്ങാന്‍ പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)
  • മനുഷ്യരേ, നിങ്ങള്‍ നാഥനെ സൂക്ഷിക്കുക. പിതാവിന്ന് മകനോ, മകന്ന് പിതാവോ ഒരുപകാരവും ചെയ്യാന്‍ കഴിയാത്ത ആ ദിവസത്തെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഭൗതികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ആ അന്ത്യസമയത്തെ സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. താന്‍ ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണ് (31:33,34)
  • മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് ഉപജീവനം നല്കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നത്?(35:3)
  • മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഭൗതികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. നിശ്ചയമായും പിശാച് നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ കൂടെയുള്ളവരെ ക്ഷണിക്കുന്നത്, അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ് (35:5,6)
  • മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവാകട്ടെ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. അവനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കു പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും. അത് അവന് പ്രയാസമുള്ള കാര്യമല്ല.(35:15-17)
  • മനുഷ്യാ, നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും സന്തുലിതപ്പെടുത്തുകയും ചെയ്ത അത്യൂദാരനായ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? (82:6,7)
  • മനുഷ്യാ, നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെല്ലുന്നവനാണ്. അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനാണ്. (84:6)

 

 

മുൻപത്തെ ലേഖനം വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 4
അടുത്ത ലേഖനം ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History