ഹോം > പ്രവാചകന്മാര്‍... > പ്രവാചകന്മാരും പരീക്ഷണങ്ങളും

1 മിനിറ്റ് വായിച്ചില്ല

പ്രവാചകന്മാരും പരീക്ഷണങ്ങളും

ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരായവരാണ് പ്രവാചകന്മാർ. ഐഹിക ജീവിതത്തിലെ ക്ലേശങ്ങൾ, രോഗങ്ങൾ, ബഹിഷ്‌കരണങ്ങൾ, പീഡനങ്ങൾ, വധശ്രമങ്ങൾ എന്നിവയെല്ലാം അവർക്ക് നേരിടേണ്ടിവന്നു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്താൽ അവർ സകലവും അവനിൽ ഭരമേൽപ്പിക്കുകയും, ക്ഷമയോടെ പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്തു. മനുഷ്യരിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നേരിട്ടവരും മാതൃകാപരമായ ജീവിതം കാഴ്ചവെച്ചവരും പ്രവാചകന്മാർ തന്നെയായിരുന്നു. ലോകത്ത് എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഖുർആനിൽ ഏതാനും പ്രവാചകന്മാരെപ്പറ്റി മാത്രമാണ് പരാമർശമുള്ളത്. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് പ്രവാചകന്മാർ. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ അഞ്ച് പേരെ ‘ദൃഢമനസ്‌കർ’ അഥവാ ഉലുൽഅസ്മ് (أُولُوالْعَزْم) എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നു.
പ്രവാചകന്മാർ അനുഭവിച്ച തീഷ്ണമായ പരീക്ഷണങ്ങൾ, ഉലുൽഅസ്മ്, ഖുർആനിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാർ, പ്രവാചകന്മാരുടെ ചരിത്രം പരാമർശിച്ച ഖുർആൻ സൂക്തങ്ങൾ എന്നിവ പ്രവാചകന്മാരും പരീക്ഷണങ്ങളും എന്ന ഈ ലേഖനത്തിലൂടെ വിശദമായി മനസ്സിലാക്കാം.

അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ ഐഹിക ജീവിതത്തില്‍ പല നിലക്കുള്ള പരീക്ഷണങ്ങള്‍ക്കും വിധേയരായവരായിരുന്നു. അല്ലാഹുവിലുള്ള ദൃഢവിശ്വാസത്താല്‍ അവനില്‍ സര്‍വ്വവും ഭരമേല്‍പ്പിക്കുകയും ക്ഷമാപൂര്‍വ്വം പ്രതിസന്ധികളെ തരണംചെയ്ത് ദൈവ പ്രീതി പ്രതീക്ഷിച്ച് ജീവിച്ചവരുമായിരുന്നു അവര്‍. ഭൗതിക സമൃദ്ധിയില്‍ വിരാജിച്ചവരായിരുന്നില്ല അവരാരും. രോഗങ്ങളും ക്ലേശങ്ങളും ബഹിഷ്‌കരണങ്ങളും പീഡനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും അവരെ തളര്‍ത്തിയില്ല. ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമാപൂര്‍വ്വം അവയെ നേരിട്ട് ദൗത്യനിര്‍വ്വഹണം നടത്തുകയും മാതൃകയായി ജീവിക്കുകയും ചെയ്തു. ദൈവദൂതന്മാരെ വധിക്കാനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടായതായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ”നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും ചില ദൂതന്മാരെ നിങ്ങള്‍ തള്ളിക്കളയുകയും മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?’ (2:87).

ഒരു സഹസ്രാബ്ദത്തോളം നീണ്ട പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച നൂഹ് നബി(അ)ക്ക് അംഗുലീപരിമിതമായവര്‍ മാത്രമേ വിശ്വാസികളായി കൂടെയുണ്ടായിരുന്നുള്ളൂ. സ്വന്തം മകന്‍ പോലും വിശ്വാസത്തിന്റെ വഴിയില്‍ പിതാവിനോട് കൂടെ നിന്നില്ല. ഭാര്യയും ആദര്‍ശത്തില്‍ അദ്ദേഹത്തിന്റെ എതിര്‍ ചേരിയിലായിരുന്നു. പ്രബോധന രംഗത്ത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായിവന്നപ്പോള്‍ നൂഹ് നബി(അ) അവയെല്ലാം ദൈവിക പരീക്ഷണം എന്ന നിലക്ക് ക്ഷമ കൈകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. പ്രതീക്ഷ കൈവിടാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്തു. വിഗ്രഹവില്പനക്കാരന്റെ മകനായി ജനിച്ച ഇബ്‌റാഹീം(അ) നബിക്ക് തൗഹീദ് പ്രബോധനത്തിന് കടുത്ത വെല്ലുവിളികള്‍ സ്വന്തം നാട്ടില്‍നിന്നും വീട്ടുകാരില്‍നിന്നും നേരിടേണ്ടിവന്നു.

വിഗ്രഹാരാധനയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തി ധൈഷണികമായി സംവദിച്ചുകൊണ്ട് തൗഹീദിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇറാഖ് ഭരിച്ചിരുന്ന സ്വേഛാധിപതിയും ധിക്കാരിയുമായ നംറൂദ്, ഇബ്‌റാഹീമിനെ അഗ്നികുണ്ഡത്തിലെറിയാന്‍ കല്പനകൊടുത്തു. അങ്ങനെ ആദര്‍ശ പ്രചാരണത്തിന്റെ വഴിയില്‍ സാക്ഷാല്‍ അഗ്നിപരീക്ഷണങ്ങള്‍ക്ക് വിധേയനായ അദ്ദേഹം എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇബ്‌റാഹീം(അ) നബിയുടെ ഭാര്യ വന്ധ്യയായ സാറയായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ വിഷമിച്ച ഇബ്‌റാഹീം(അ) ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം അടിമ സ്ത്രീയായ ഹാജറിനെ വിവാഹം ചെയ്തു. ഹാജറില്‍ ഇസ്മാഈല്‍ എന്ന സന്താനം ജനിച്ചു. പരീക്ഷണങ്ങള്‍ക്ക് മേല്‍ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ആ പ്രവാചകനോട് ആ അരുമ സന്താനത്തെ ദൈവിക മാര്‍ഗത്തില്‍ ബലിനല്‍കാന്‍ അല്ലാഹു കല്പിച്ചു. ദൈവിക കല്പന ശിരസാവഹിക്കാന്‍ തയ്യാറായ ഇബ്‌റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയിച്ചു. മറ്റൊരു ബലി മൃഗത്തെ പകരം നല്‍കി അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

സമ്പന്നനും സ്വാതികനുമായിരുന്ന അയ്യൂബ് നബിക്ക് സമ്പത്ത് നഷ്ടമാവുകയും രോഗങ്ങള്‍ കഠിനമാവുകയും ചെയ്തപ്പോള്‍ ബന്ധുജനങ്ങള്‍ പോലും അദ്ദേഹത്തില്‍നിന്നകന്നു. പരിചരിക്കാന്‍ ഭാര്യ മാത്രം ഉണ്ടായിരുന്ന വിഷമഘട്ടത്തില്‍ അദ്ദേഹം മനസ്സ് പതറാതെ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു(21:83,84)

സ്വന്തം ജ്യേഷ്ഠസഹോദരങ്ങളുടെ കുതന്ത്രത്തില്‍പ്പെട്ട് പൊട്ടകിണറ്റില്‍ എറിയപ്പെട്ട യൂസുഫ് നബി(അ) അവിടെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഈജിപ്തിലെ മന്ത്രിപദവിയിലെത്തുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിക്കേണ്ടതായിവന്നു. (12:33-44) മകനെ നഷ്ടപ്പെട്ട് ദു:ഖത്തില്‍ കഴിയുന്ന പിതാവ് യഅ്ഖൂബ് നബി(അ)ക്ക് കരഞ്ഞ് കരഞ്ഞ് കണ്ണിന്റെ കാഴ്ചപോലും മങ്ങിയ അവസ്ഥയുണ്ടായിത്തീര്‍ന്നു. ഈ വിഷമഘട്ടത്തില്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അവനോട് സഹായം തേടുകയുമാണ് അദ്ദേഹവും ചെയ്തത്.

വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമായ മുസാ നബിയുടെ ജീവിതം മുഴുക്കെ പരീക്ഷണങ്ങളായിരുന്നു. ധിക്കാരത്തിന്റെയും ക്രൂരതയുടെയും ആള്‍രൂപമായിരുന്ന ഫറോവ ചക്രവര്‍ത്തി, മൂസാ നബിയുടേയും ഹാറൂന്‍ നബിയുടെയും പ്രബോധന വഴിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും വെല്ലുവിളികളും മുഴക്കി. മൂസാനബി(അ) ക്ഷമാപൂര്‍വ്വം പ്രബോധന പ്രവര്‍ത്തനം നടത്തുകയും സൗമ്യശൈലി ഉപയോഗപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിന്റെ അപാരമായ സഹായം വഴി സത്യത്തിന് ആത്യന്തിക വിജയവും ഉണ്ടായി.

കുഞ്ഞില്ലാത്ത സങ്കടത്തിലായിരുന്നു സകരിയ്യാ നബി(അ). വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പോലും സന്താന സൗഭാഗ്യമുണ്ടാവാന്‍ അല്ലാഹുവോട് സകരിയ്യാ നബി പ്രാര്‍ഥിച്ചതിന്റെ ഫലമായി യഹ്‌യാ എന്ന കുട്ടി പിറന്നു. യഹ്‌യാ ചെറുപ്പത്തിലേ ദിവ്യബോധനം നല്‍കപ്പെട്ട പ്രവാചകനായി.

അനാഥനായി ജനിച്ച മുഹമ്മദ് നബി(സ്വ)ക്ക് ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളും ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ആടു മേയ്ക്കുന്ന ജോലിയില്‍ കുട്ടിക്കാലത്ത് മുഹമ്മദ് നബി(സ്വ) വ്യാപൃതനായി. നുബുവ്വത്ത് ലഭിച്ചപ്പോള്‍ സ്വന്തക്കാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. യുദ്ധത്തില്‍ നബിക്ക് പരിക്കേറ്റു. സ്വദേശമായ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ ജീവിക്കേണ്ടതായ സാഹചര്യം ഉണ്ടായപ്പോഴും സദ്ഗുണങ്ങളുടെ ഉദാത്തമാതൃക കാഴ്ചവെക്കാന്‍ നബി(സ്വ)ക്ക് സാധിച്ചു. ദൃഢവിശ്വാസത്താല്‍ അല്ലാഹുവിന്റെ സഹായവും വിജയവും നേടിയെടുക്കാനാവുമെന്ന് അദ്ദേഹം സത്യവിശ്വാസികള്‍ക്ക് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. അസന്തുഷ്ടിയുടെയോ അക്ഷമയുടെയോ ഒരു വാക്കുപോലും മൊഴിയാതെ അല്ലാഹുവിന്ന് ഏറ്റവും നന്ദിയുള്ള അടിമയായി എങ്ങനെ ജീവിക്കാമെന്ന് ലോകരെ പഠിപ്പിച്ചു.

പ്രവാചകന്മാരഖിലവും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായി എന്ന് മാത്രമല്ല, ജനങ്ങളില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയരായി ജീവിച്ചവരും മാതൃകാ ധന്യമായ ജീവിതം കാഴ്ചവെച്ചവരും അവര്‍ തന്നെയായിരുന്നു.

ഉലുല്‍അസ്മ്

أُولُوالْعَزْم

മറ്റേതു മനുഷ്യരേക്കാളും ശ്രേഷ്ഠ പദവിയിലുള്ളവരാണ് പ്രവാചകന്‍മാര്‍. ത്യാഗ നിര്‍ഭരവും ക്ലേശ പൂരിതവുമായ ദൗത്യമാണ് പ്രവാചകത്വം. അതിന് പ്രാപ്തരും യോഗ്യരുമായവരെ അല്ലാഹു തെരഞ്ഞെടുക്കുന്നു. അല്ലാഹു പറയുന്നു: ആ ദൂതന്മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്കുയര്‍ത്തിയിട്ടുണ്ട്.

പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ദൃഢമനസ്‌കര്‍ (ഉലൂല്‍അസ്മ്) എന്നറിയപ്പെടുന്ന അഞ്ചു പ്രവാചകന്മാരാകുന്നു. മുഹമ്മദ് നബി(സ), നൂഹ്(അ), ഇബ്‌റാഹീം(അ), മൂസ(അ), ഈസാ(അ) എന്നിവരാണ് ആ അഞ്ചുപേര്‍. അല്ലാഹു പറയുന്നു: ‘‘ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക’ (46:35).

ഈ അഞ്ച് പ്രവാചകന്മാരുടെ പേരുകള്‍ പല സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്:

‘മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിനു നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്’ (2:253).

‘നൂഹിനോടു കല്പിച്ചതും, നിനക്കു നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം, നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മത നിയമമായി നിശ്ചയിച്ചിരിക്കുന്നു’ (42:13).

ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകന്‍ എന്ന പദവി നൂഹ്‌നബിക്കാണുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമേറെ പ്രതിപാദിക്കപ്പെട്ട പ്രവാചകന്റെ ചരിത്രം മൂസനബി(അ)യുടെതാണ്. അല്ലാഹുവിനോട് നേരിട്ട് സംസാരിച്ച പ്രവാചകന്‍ എന്ന ശ്രേഷ്ഠതകൂടി മൂസാനബി(അ)ക്കുണ്ട്. അത് കൂടാതെ തൗറാത്ത് നല്‍കികൊണ്ട് അല്ലാഹു മൂസാ നബിയെ(അ) ശ്രേഷ്ഠനാക്കി. തൗറാത്തിനെ ശരിവെക്കുന്ന ഗ്രന്ഥമായ ഇന്‍ജീല്‍ അവതരിപ്പിച്ച് ഈസാനബിക്ക് അല്ലാഹു ശ്രേഷ്ഠത നല്‍കി. ഇബ്‌റാഹീം നബി(അ)യെ ജനങ്ങളുടെ നേതാവാക്കിയും അല്ലാഹുവിന്റെ കൂട്ടുകാരനാക്കിയുമാണ് ശ്രേഷ്ഠപദവി നല്‍കിയത്.

മുഹമ്മദ് നബി(സ്വ)യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ദൂതനായി നിയോഗിച്ചതിലൂടെ അല്ലാഹു അദ്ദേഹത്തിന് ശ്രേഷ്ഠമായ പദവി നല്‍കിയിരിക്കുന്നു. അന്ത്യനാള്‍ വരെയുള്ള മാനവകുലത്തിന് ആകമാനം മാര്‍ഗദര്‍ശകമായിട്ടുള്ള വിശുദ്ധ വേദഗ്രന്ഥം നബിക്ക് അവതരിപ്പിച്ചുകൊടുത്തു എന്നത് അദ്ദേഹത്തിനുള്ള ശ്രേഷ്ഠതക്ക് തെളിവാണ്.

അസ്മ് എന്ന അറബി പദത്തിനര്‍ത്ഥം ശക്തി, സ്ഥിരത, നിശ്ചയദാര്‍ഢ്യം എന്നൊക്കെയാണ്. ഉലുല്‍അസ്മ് എന്ന പദവിക്കര്‍ഹരായ അഞ്ചു പ്രവാചകന്മാരുടെ പ്രബോധനവും ജീവിതവും പരിശോധിച്ചാല്‍ ക്ഷമയുടെയും ആദര്‍ശസ്ഥിരതയുടെയും മനോധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ മികച്ച മാതൃകകളായിരുന്നു അവരൊക്കെയും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉലുല്‍അസ്മ് ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്ന് അല്ലാഹു ഉപദേശിക്കുന്നതിന്റെ അര്‍ത്ഥവും അതുതന്നെയാണ്.

ദൈവദൂതന്‍മാരില്‍ ചിലര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞതോടൊപ്പം ‘ദൈവദൂതര്‍ക്കിടയില്‍ ഞങ്ങള്‍ യാതൊരു വിവേചനവും കാണിക്കുകയില്ല’ (2:285) എന്ന് പറയാന്‍ വിശ്വാസികളോട് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാര്‍

മനുഷ്യര്‍ക്ക് സന്‍മാര്‍ഗം കാണിച്ചുകൊടുക്കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്മാരാണ് നബിമാര്‍ എന്നും റസൂല്‍ എന്നും അറിയപ്പെടുന്നത്. പ്രവാചകന്‍മാര്‍ എന്ന് പൊതുവെ പറഞ്ഞുവരുന്നു. ലോകത്ത് എല്ലാ സമൂഹങ്ങളിലേക്കും ദൂതന്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെയെല്ലാം പേരുകളോ നിയോഗിക്കപ്പെട്ട സമൂഹങ്ങളോ വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ വിവരിച്ചിട്ടില്ല. ഇരുപത്തിയഞ്ച് നബിമാരെപ്പറ്റി മാത്രമേ വിശുദ്ധ ഖുര്‍ആനിലുള്ളൂ. അവരില്‍ ചിലരുടെ ചരിത്രം വിശദമാക്കിയപ്പോള്‍ ചിലരുടേത് ചുരുക്കുകയോ പരാമര്‍ശിക്കുകയോ മാത്രമേ ചെയ്തിട്ടേയുള്ളൂ. ദൈവദൂതന്മാരില്‍ ചിലരുടെ ചരിത്രങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. ഗുണപാഠം ഉള്‍കൊള്ളാന്‍ വേണ്ടിയാണിത്.

പ്രവാചകന്‍മാരുടെ ചരിത്രം പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍

  1. ആദം (അ): (25 സ്ഥലങ്ങളില്‍)അല്‍ബഖറ: 2:31, 2:33, 2:34, 2:35, 2:37, ആലുഇംറാന്‍: 3:33, 3:59, അല്‍മാഇദ: 5:27, അല്‍അഅ്‌റാഫ്: 7:11, 7:19, 7:26, 7:27, 7:31, 7:35, 7:172, അല്‍ഇസ്‌റാഅ്: 17:61, 17:70, അല്‍കഹ്ഫ്: 18:50, മര്‍യം: 19:58, ത്വാഹാ: 20:115, 20:116, 20:117, 20:120, 20:121, യാസീന്‍: 36:60
  2. ഇദ്‌രീസ് (അ): (2 സ്ഥലങ്ങളില്‍)മര്‍യം: 19:56, അല്‍അംബിയാഅ്: 21:85
  3. നൂഹ് (അ): (43 സ്ഥലങ്ങളില്‍)ആലുഇംറാന്‍: 3:34, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്‌റാഫ്: 7:59, 7:69 അത്തൗബ: 9:70, യൂനുസ്: 10:71, ഹൂദ്: 11:25, 11:32, 11:36, 11:42, 11:45, 11:46, 11:48, 11:89, ഇബ്‌റാഹീം: 14:9, അല്‍ഇസ്‌റാഅ്: 17:3, 17:17, മര്‍യം: 19:58, അല്‍അംബിയാഅ്: 21:76, അല്‍ഹജ്ജ്: 22:42, അല്‍മുഅ്മിനൂന്‍: 23:23, അല്‍ഫുര്‍ഖാന്‍: 25:37, അശ്ശുഅറാഅ്: 26:105, 26:106, 26:116, അല്‍അന്‍കബൂത്: 29:14, അല്‍അഹ്‌സാബ്: 33:7, അസ്സ്വാഫ്ഫാത്: 37:75, 37:79, സ്വാദ്: 38:12, ഗാഫിര്‍: 40:5, 40:31, അശ്ശൂറാ: 42:13, ഖാഫ്: 50:12, അദ്ദാരിയാത്: 51:46, അന്നജ്മ്: 53:52, അല്‍ഖമര്‍: 54:9, അല്‍ഹദീദ്: 57:26, അത്തഹ്‌രീം: 66:1, നൂഹ്: 71:1, 71:21, 71:26
  4. ഹൂദ് (അ): (24 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:111, 2:113, 2:120, 2:135, 2:140, ആലുഇംറാന്‍: 3:67, അല്‍മാഇദ: 5:18, 5:51, 5:64, 5:82, അല്‍അഅ്‌റാഫ്: 7:65, അത്തൗബ: 9:30, യൂനുസ്: 10:61, ഹൂദ്: 11:50, 11:53, 11:58, 11:60, 11:89, 11:103, അല്‍ഇസ്‌റാഅ്: 17:78, അശ്ശുഅറാഅ്: 26:124, അല്‍മുദ്ദസ്സിര്‍: 74:13, അല്‍ബുറൂജ്: 85:3, 85:7
  5. സ്വാലിഹ് (അ): (9 സ്ഥലങ്ങളില്‍)
    അല്‍അഅ്‌റാഫ്: 7:73, 7:75, 7:77, ഹൂദ്: 11:61, 11:62, 11:66, 11:89, അശ്ശുഅറാഅ്: 26:142, അന്നംല്: 27:45
  6. ഇബ്‌റാഹീം (അ): (63 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:124, 2:125, 2:126, 2:127, 2:130, 2:132, 2:133, 2:135, 2:136, 2:140, 2:258, 2:260, ആലുഇംറാന്‍: 3:33, 3:36, 3:67, 3:68, 3:84, 3:95, 3:97, അന്നിസാഅ്: 4:54, 4:135, 4:163, അല്‍അന്‍ആം: 6:74, 6:75, 6:83, 6:161, അത്തൗബ: 9:70, 9:114, ഹൂദ്: 11:69, 11:74, 11:75, 11:76, യൂസുഫ്: 12:6, 12:38, ഇബ്‌റാഹീം: 14:35, ഹിജ്ര്‍: 15:51, നഹ്ല്‍: 16:120, 16:123, മര്‍യം: 19:41, 19:46, 19:58, അല്‍അംബിയാഅ്: 21:51, 21:60, 21:62, 21:69, അല്‍ഹജ്ജ്: 22:26, 22:43, 22:78, അശ്ശുഅറാഅ്: 26:69, അല്‍അന്‍കബൂത്: 29:16, 29:31, അല്‍അഹ്‌സാബ്: 33:7, സ്വാഫ്ഫാത്: 37:83, 37:104, 37:109, സ്വാദ്: 38:45, അശ്ശൂറാ: 42:13, സുഖുറുഫ്: 43:26, അദ്ദാരിയാത്: 51:24, അന്നജ്മ്: 53:37, അല്‍ഹദീദ്: 57:26, മുംതഹിന: 60:4, അല്‍അഅ്‌ലാ: 87:19
  7. ഇസ്മാഈല്‍ (അ) (12 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:125, 2:127, 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, ഇബ്‌റാഹീം: 14:39, മര്‍യം: 19:54, അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48
  8. ഇസ്ഹാഖ് (അ) (16 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, ഇബ്‌റാഹീം: 14:39, മറിയം: 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാഫ്ഫാത്: 37:112, 37:113, സ്വാദ്: 38:45
  9. ലൂത്വ് (അ) (27 സ്ഥലങ്ങളില്‍)
    അല്‍അന്‍ആം: 6:86, അല്‍അഅ്‌റാഫ്: 7:80, ഹൂദ്: 11:70, 11:74, 11:77, 11:81, 11:89, അല്‍ഹിജ്ര്‍: 15:59, 15:61, അല്‍അംബിയാഅ്: 21:71, 21:74, അല്‍ഹജ്ജ്: 22:43, അശ്ശുഅറാഅ്: 26:160, 26:161, 26:167, അന്നംല്: 27:54, 27:56, അല്‍അന്‍കബൂത്: 29:26, 29:28, 29:32, 29:33, സ്വാഫ്ഫാത്: 37:133, സ്വാദ്: 38:13, ക്വാഫ്: 50:13, അല്‍ഖമര്‍: 54:33, 54:34, അത്തഹ്‌രീം: 66:10
  10. യഅ്ഖൂബ് (അ) (16 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:132, 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, 12:68, മര്‍യം: 19:6, 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാദ്: 38:45
  11. യൂസുഫ് (അ): (26 സ്ഥലങ്ങളില്‍)
    അല്‍അന്‍ആം: 6:84, യൂസുഫ്: 12:4, 12:7, 12:8, 12:9, 12:10, 12:11, 12:17, 12:21, 12:29, 12:46, 12:51, 12:56, 12:58, 12:69, 12:76, 12:77, 12:80, 12:84, 12:85, 12:87, 12:89, 12:90, 12:94, 12:99, ഗാഫിര്‍: 40:34
  12. ശുഐബ് (അ): (10 സ്ഥലങ്ങളില്‍)
    അല്‍അഅ്‌റാഫ്: 7:85, 7:88, 7:90, 7:92, ഹൂദ്: 11:84, 11:87, 11:91, 11:94, അശ്ശുഅറാഅ്: 26:177, അല്‍അന്‍കബൂത്: 29:36
  13. മൂസാ (അ): (131 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:51, 2:53, 2:54, 2:55, 2:60, 2:61, 2:67, 2:87, 2:92, 2:108, 2:136, 2:236, 2:246, 2:248, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:153, 4:164, അല്‍മാഇദ: 5:20, 5:22, 5:24, അല്‍അന്‍ആം: 6:84, 6:91, 6:154, അല്‍അഅ്‌റാഫ്: 7:103, 7:104, 7:115, 7:117, 7:122, 7:127, 7:128, 7:131, 7:134, 7:138, 7:142, 7:143, 7:144, 7:148, 7:150, 7:154, 7:155, 7:159, 7:160, യൂനുസ്: 10:75, 10:77, 10:80, 10:81, 10:83, 10:84, 10:87, 10:88, ഹൂദ്: 11:17, 11:96, 11:110, ഇബ്‌റാഹീം: 14:5, 14:6, 14:8, അല്‍ഇസ്‌റാഅ്: 17:2, 17:101, അല്‍കഹ്ഫ്: 18:60, 18:66, മര്‍യം: 19:51, ത്വാഹാ: 20:9, 20:11, 20:17, 20:19, 20:36, 20:40, 20:49, 20:57, 20:61, 20:65, 20:67, 20:70, 20:77, 20:83, 20:86, 20:88, 20:91, അല്‍അംബിയാഅ്: 21:48, അല്‍ഹജ്ജ്: 22:44, അല്‍മുഅ്മിനൂന്‍: 23:45, 23:49, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:10, 26:43, 26:45, 26:48, 26:52, 26:61, 26:63, 26:65, അന്നംല്: 27:7, 27:9, 27:10, അല്‍ഖസസ്: 28:3, 28:7, 28:10, 28:15, 28:18, 28:19, 28:20, 28:29, 28:30, 28:31, 28:36, 28:37, 28:38, 28:43, 28:44, 28:48, 28:76, അല്‍അന്‍കബൂത്: 29:39, സജദ: 32:23, അല്‍അഹ്‌സാബ്: 33:7, 33:69, സ്വാഫ്ഫാത്: 37:114, 37:120, ഗാഫിര്‍: 40:23, 40:26, 40:27, 40:37, 40:53, ഫുസ്സിലത്: 41:45, അശ്ശൂറാ: 42:13, സുഖ്‌റുഫ്: 43:46, അഹ്ഖാഫ്: 46:12, 46:30, അദ്ദാരിയാത്: 51:38, അന്നജ്മ്: 53:36, സ്വഫ്ഫ്: 61:5, അന്നാസിആത്: 79:15, അല്‍അഅ്‌ലാ: 87:19
  14. ഹാറൂന്‍ (അ) (20 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:248, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്‌റാഫ്: 7:122, 7:142, യൂനുസ്: 10:75, മര്‍യം: 19:28, 19:53. ത്വാഹാ: 20:30, 20:70, 20:90, 20:92, അല്‍അംബിയാഅ്: 21:48, അല്‍മുഅ്മിനൂന്‍: 23:45, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:13, 26:48, അല്‍ഖസസ്: 28:34, സ്വാഫ്ഫാത്: 37:114, 37:120
  15. ഇല്‍യാസ് (അ): (3 സ്ഥലങ്ങളില്‍)
    അല്‍അന്‍ആം: 6:85, സ്വാഫ്ഫാത്: 37:123, 37:130
  16. അല്‍യസഅ് (അ) (2 സ്ഥലങ്ങളില്‍)
    അല്‍അന്‍ആം: 6:86, സ്വാദ്: 38:48
  17. ദാവൂദ് (അ) (16 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:251, അന്നിസാഅ്: 4:163, അല്‍മാഇദ: 5:78, അല്‍അന്‍ആം: 6:84, അല്‍ഇസ്‌റാഅ്: 17:55, അല്‍അംബിയാഅ്: 21:78, 21:79, അന്നംല്: 27:15, 27:16, സബഅ്: 34:10, 34:13, സ്വാദ്: 38:17, 38:22, 38:24, 38:26, 38:30
  18. സുലൈമാന്‍ (അ) (16 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:102, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:78, 21:79, 21:81, അന്നംല്: 27:15, 27:16, 27:17, 27:18, 27:30, 27:36, 27:44, സബഅ്: 34:12, സ്വാദ്: 38:30, 38:34
  19. അയ്യൂബ് (അ) (4 സ്ഥലങ്ങളില്‍)
    അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:83, സ്വാദ്: 38:41
  20. ദുല്‍കിഫ്ല്‍ (അ) (2 സ്ഥലങ്ങളില്‍)
    അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48
  21. യൂനുസ് (അ) (4 സ്ഥലങ്ങളില്‍)
    അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, യൂനുസ്: 10:98, സ്വാഫ്ഫാത്: 37:139
  22. സകരിയ്യാ (അ) (6 സ്ഥലങ്ങളില്‍)
    ആലുഇംറാന്‍: 3:37, 3:38, അല്‍അന്‍ആം: 6:85, മര്‍യം: 19:2, 19:7, അല്‍അംബിയാഅ്: 21:89
  23. യഹ്‌യാ (അ) (5 സ്ഥലങ്ങളില്‍)
    അല്‍അന്‍ആം: 6:85, മര്‍യം: 19:7, 19:12, അല്‍അംബിയാഅ്: 21:90, ആലുഇംറാന്‍: 3:39
  24. ഈസാ (അ) (23 സ്ഥലങ്ങളില്‍)
    അല്‍ബഖറ: 2:87, 2:136, 2:253, ആലുഇംറാന്‍: 3:45, 3:52, 3:55, 3:59, 3:84, അന്നിസാഅ്: 4:157, 4:163, 4:171, അല്‍മാഇദ: 5:110, 5:112, 5:114, 5:116, അല്‍അന്‍ആം: 6:85, മര്‍യം: 19:34, അല്‍അഹ്‌സാബ്: 33:7, അശ്ശൂറാ: 42:13, സുഹ്‌റുഫ്: 43:63, ഹദീദ്: 57:7, അല്‍സ്വഫ്ഫ്: 61:6, 61:14
  25. മുഹമ്മദ് (സ്വ): (4 സ്ഥലങ്ങളില്‍)
    ആലുഇംറാന്‍: 3:144, അഹ്‌സാബ്: 33:40, മുഹമ്മദ്: 47:2, അല്‍ ഫത്ഹ്: 48:29

 

‘നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു’ (33: 45, 46).

 

 

 

മുൻപത്തെ ലേഖനം മുഅ്ജിസത്ത്
അടുത്ത ലേഖനം പ്രവാചകന്മാരിലുള്ള വിശ്വാസം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History