1 മിനിറ്റ് വായിച്ചില്ല

വഹ്‌യ്

വിവിധ സമയങ്ങളിലായി മനുഷ്യരിലേക്ക് അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഈ പ്രവാചകന്മാർക്ക് ജനങ്ങളിലേക്ക് നൽകുവാനുള്ള സത്യസന്ദേശം ബോധനമായി അല്ലാഹു നൽകുകയാണ് ചെയ്‍തത്. പ്രവാചകന്മാർക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന ഈ മാർഗത്തെയാണ് ‘വഹ്‌യ്’ എന്ന സാങ്കേതിക പദം കൊണ്ട് അർഥമാക്കുന്നത്.

വഹ്‌യിന്റെ മൂന്ന് രീതികളെക്കുറിച്ച് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഭാഷാപരവും സാങ്കേതികവുമായ വഹ്‌യിന്റെ അർഥങ്ങൾ, വഹ്‌യിന്റെ രൂപങ്ങൾ, ഖുർആനിലും പ്രവാചക വചനങ്ങളിലും പ്രതിപാദിച്ച വഹ്‌യുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവാചകൻ മുഹമ്മദ് നബിക്ക് വഹ്‌യ് ലഭിക്കാൻ ആരംഭിച്ച സംഭവം എന്നിവ ഈ ലേഖനത്തിൽ വായിക്കാം.

പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് ഖുര്‍ആന്‍ വഹ്‌യ് (ദിവ്യബോധനം) എന്നാണ് പറഞ്ഞിട്ടുള്ളത്. ഭാഷയില്‍ വഹ്‌യിന്ന് പരോക്ഷമായി അറിയിക്കല്‍ എന്നാണര്‍ത്ഥം. അയക്കല്‍, തോന്നിക്കല്‍, ആജ്ഞ, ആംഗ്യം, സൂചന എന്നിവയ്ക്കും വഹ്‌യ് എന്ന് പറയും. സാങ്കേതികമായി ഈ പദം അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിനാണ് പ്രയോഗിക്കുന്നത്. കൂടുണ്ടാക്കാനും, ഭക്ഷണം സംഭരിക്കാനും തൊഴില്‍വിഭജനം നടത്താനുമൊക്കെ തേനീച്ചയില്‍ അന്തര്‍ലീനമായ ആന്തര പ്രേരണയെ അല്ലാഹു നല്‍കിയ വഹ്‌യായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.

നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ബോധനം നല്‍കി: മലകളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വീടുകളിലും നീ കൂടുണ്ടാക്കുക‘ (16:68). ജന്തു ജാലങ്ങള്‍ക്കുള്ള ജന്‍മ ബോധം (Instinet) ഒരുതരം വഹ്‌യ് ആണെന്നര്‍ത്ഥം.

അല്ലാഹു തന്റെ അഭീഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ഉത്തമദാസന്മാര്‍ക്കാണ് വഹ്‌യ് നല്‍കുന്നത്. വ്യക്തികളുടെ പരിശ്രമത്തിനോ കഴിവിനോ അതില്‍ യാതൊരു പങ്കുമില്ല. വഹ്‌യ് ഇന്ദ്രിയാതീതവും അതിസൂക്ഷ്മവുമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ ഭാവനകള്‍ക്കും ചിന്തകള്‍ക്കുമതീതമായിട്ടുള്ള കാര്യമായതിനാല്‍ വഹ്‌യുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭൗതികചിന്തയുടെ വീക്ഷണകോണിലൂടെ നോക്കികാണുന്നത് യുക്തിസഹമല്ല. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം മാത്രമാണ് ഈ വിഷയകമായി നമുക്ക് അവലംബനീയമായ ജ്ഞാനസ്രോതസ്സ്. ദിവ്യസന്ദേശങ്ങള്‍ ഭൂമിയിലെ മനുഷ്യരായ പ്രവാചകന്മാര്‍ക്ക് എത്തിക്കുന്ന ദൗത്യവും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടവും ജിബ്‌രീല്‍(അ) എന്ന മലക്കിനാണ്. റൂഹുല്‍ഖുദുസ്, അര്‍റൂഹുല്‍ അമീന്‍ എന്നീ പേരുകളില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിന്റ ജിബ്‌രീല്‍(അ) എന്ന മലക്കിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

വഹ്‌യിന്റെ രൂപങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) രീതികളെ ഇപ്രകാരം വിവരിക്കുന്നു: ‘അല്ലാഹു ഒരാളോടും നേരിട്ടു സംസാരിക്കില്ല. ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ചു കൊണ്ടോ അല്ലാതെ. അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് ആ ദൂതന്‍ ബോധനം നല്‍കുന്നു. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു’ (42:51).

മൂന്ന് വിധത്തിലൂടെ അല്ലാഹു മനുഷ്യര്‍ക്ക് ദിവ്യസന്ദേശമെത്തിക്കുമെന്ന് ഉപരിസൂചിത ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നു.

  1. മനുഷ്യമനസ്സിലേക്കുള്ള വഹ്‌യ് (ഉദ്‌ബോധനം)
    ഉണര്‍വിലോ ഉറക്കിലോ ഇത് ലഭിക്കുന്നു. സ്വപ്‌നദര്‍ശനം വഹ്‌യിന്റെ ഭാഗമാകുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപുത്രനെ ബലിയറുക്കുന്നതിനുള്ള ആജ്ഞ സ്വപ്‌നത്തിലൂടെ ദിവ്യസന്ദേശമായി നല്‍കപ്പെടുകയായിരുന്നു. അദ്ദേഹം പുത്രനെ വിളിച്ച് പ്രസ്തുത കാര്യം പറയുന്നത് ഇപ്രകാരമാണ്.
    ‘അദ്ദേഹം പറഞ്ഞു: മോനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതിനാല്‍ നോക്കൂ, നിന്റെ അഭിപ്രായമെന്താണ്? ‘(37:102).
    സ്വപ്‌നങ്ങള്‍ മൂന്നുതരത്തിലാണ്. ഒന്ന്) സ്വാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദത്താല്‍ അബോധമനസ്സിലുണ്ടാകുന്ന പ്രതിധ്വനികളില്‍ നിന്ന് രൂപമെടുക്കുന്ന ദര്‍ശനം. രണ്ട്) പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് ഉളവാകുന്ന ദര്‍ശനം. മൂന്ന്) അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യമായ സന്തോഷ വാര്‍ത്തയ്ക്ക് സാക്ഷ്യം വഹിക്കുന്ന ദര്‍ശനം.മൂന്നാമത് പറഞ്ഞ, സദ്‌വൃത്തന്മാര്‍ക്ക് ദൈവത്തിങ്കല്‍ നിന്ന് ലഭിക്കുന്ന സുവാര്‍ത്തകളടങ്ങിയിട്ടുള്ള ശുദ്ധസ്വപ്‌നം വ്യാജമല്ല. നബി(സ്വ) പറഞ്ഞു. എനിക്ക് ശേഷം മുബശ്ശിറാത്ത് (സന്തോഷ സൂചനകള്‍) അല്ലാതെ ‘നുബുവ്വത്ത്’ ഇല്ല. അല്ലാഹുവിന്റെ റസൂലേ, എന്താണ് മുബശ്ശിറാത്ത്? അവിടുന്ന് അരുളി: നല്ല സ്വപ്‌നങ്ങള്‍ (അഹ്‌മദ്). 1. നബി(സ്വ) അരുളി. സുഹൃത്തായ മനുഷ്യന്‍ കാണുന്ന സ്വപ്‌നം പ്രവാചകത്വത്തിന്റെ 46ല്‍ ഒരംശമാണ്. (ബുഖാരി) 2
  2. ഒരു മറയ്ക്ക് പിന്നില്‍ നിന്നുള്ള സംസാരത്തിന്റെ രീതിയില്‍
    മൂസാനബി(അ)ക്ക് അല്ലാഹുവിനെ കാണാതെ ദൈവ ഭാഷണം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അങ്ങനെ മൂസാ ആ അവധി പൂര്‍ത്തിയാക്കി. തന്റെ കുടുംബത്തെയും കൊണ്ട് യാത്ര തിരിച്ചു. അപ്പോള്‍ ആ പര്‍വതത്തിന്റെ ഭാഗത്തു നിന്ന് അദ്ദേഹം തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: ‘നില്‍ക്കൂ, ഞാന്‍ തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ?’ അങ്ങനെ അദ്ദേഹം അതിനടുത്ത് എത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്തുള്ള ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹം ഒരശരീരി കേട്ടു. മൂസാ ,തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു’ (28:29,30).
  3. ഒരു മലക്കിനെ (ദൂതനെ) അയച്ചുകൊണ്ടുള്ള ദിവ്യബോധനം
    മുന്‍ പ്രവാചകന്‍മാര്‍ക്കും ഇപ്രകാരം സന്ദേശം നല്‍കിയിട്ടുണ്ട്. ലൂത്‌നബി(അ)യുടെ അടുക്കല്‍ ദുര്‍മാര്‍ഗികള്‍ക്കുള്ള ശിക്ഷയുടെ സന്ദേശവുമായി വന്ന മലക്കുകളെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനില്‍ ഇപ്രകാരം കാണാം. ‘അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്’ (11:81).

വഹ്‌യ് പ്രവാചക വചനങ്ങളില്‍

നബി(സ്വ)ക്ക് ലഭിച്ചിരുന്ന വഹ്‌യിന്റെ പ്രാരംഭഘട്ടത്തില്‍ അതിന്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നുവെന്ന് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഹാരിഥ്ബ്‌നുഹിശാം നബിയോട് ചോദിച്ചു. എങ്ങനെയാണ് അങ്ങേക്ക് വഹ്‌യ് ലഭിക്കുന്നത്? നബി(സ്വ) പറഞ്ഞു. ചിലപ്പോള്‍ മണിനാദം പോലെയാണ് അതുണ്ടാവുക. എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമുള്ളത് അതാണ്. അതങ്ങനെ അവസാനിക്കും. അപ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. അറ്റു ചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയുംചെയ്യും. ആഇശ(റ) പറയുന്നു. കഠിന ശൈത്യമുള്ള ദിവസത്തില്‍ തിരുമേനിക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് അവിടുന്ന് വിരമിച്ച് കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാകും(ബുഖാരി) 3.

വഹ്‌യിന്റെ ആരംഭം

വഹ്‌യിന്റെ ആരംഭഘട്ടത്തെകുറിച്ച് ആഇശ(റ) പറയുന്നു: നബിക്ക് വഹ്‌യുകളുടെ ആരംഭം ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നങ്ങളൊക്കെ പ്രഭാതോദയം പോലെ പുലരുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഏകാന്തത ഇഷ്ടമായിത്തുടങ്ങി. ഹിറാ ഗുഹയില്‍ അദ്ദേഹം തനിച്ചിരിക്കുമായിരുന്നു. അങ്ങനെ കുടുംബത്തിലേക്ക് വരാതെ ഒട്ടേറെ രാത്രികള്‍ അദ്ദേഹം ആരാധനയില്‍ മുഴുകി കഴിയും. അതിനുള്ള ആഹാരവുമായാണ് പോകുക. (തിരൂമ്പോള്‍) ഖദീജയുടെ അടുക്കല്‍ വന്ന് പാഥേയമൊരുക്കി തിരിച്ചുപോകും. ഹിറാ ഗുഹയിലായിരിക്കെ അദ്ദേഹത്തിന് സത്യം (വഹ്‌യ്) വന്നെത്തുംവരെ ഇത് തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് മലക്ക് – ജിബ്‌രീല്‍ വന്ന് വായിക്കുക എന്നാവശ്യപ്പെട്ടു. നബി ‘എനിക്ക് വായിക്കാനറിയില്ല’ എന്ന് മറുപടി നല്‍കി. നബി(സ്വ) പറയുന്നു. അങ്ങനെ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. ഞാന്‍ പ്രയാസപ്പെടുവോളം. പിന്നീട് പിടിവിട്ട് ‘വായിക്കുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് വായിക്കാനറിയില്ല’ (നബി പറയുന്നു) അങ്ങനെ മലക്ക് എന്നെ പിന്നെയും പിടിച്ച് ഞാന്‍ പ്രയാസപ്പെടുവോളം ശക്തിയായി ആശ്ലേഷിച്ചു. ശേഷം മൂന്നാമതും എന്നെ ശക്തിയായി ആശ്ലേഷിച്ചു. പിന്നെ പിടിവിട്ടുകൊണ്ട് പറഞ്ഞു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അിറയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു (96:1-5).

ഉടനെ നബി(സ്വ) പേടിച്ചുവിറയ്ക്കുന്ന ഹൃദയത്തോടെ ഈ സൂക്തങ്ങളുമായി ഖദീജബിന്‍ത് ഖുവൈലിദിന്റെ അടുക്കല്‍ ചെന്നു. അദ്ദേഹമപ്പോള്‍ പറഞ്ഞു. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ, അവരദ്ദേഹത്തെ പുതപ്പിച്ചു. ഭയം അദ്ദേഹത്തില്‍നിന്ന് വിട്ടു മാറിയപ്പോള്‍ നബി സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ)യെ ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു. എനിക്കെന്തെങ്കിലും ബാധിച്ചോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി. ഖദീജ(റ) പറഞ്ഞു. ഇല്ല അല്ലാഹുവാണ്, അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് (അവകാശങ്ങള്‍) നേടിക്കൊടുക്കുന്നു. അതിഥികളെ സര്‍ക്കരിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നു. പിന്നീടവര്‍ നബിയെയും കൂട്ടി തന്റെ പിതൃവ്യപുത്രന്‍ വറകത്ബ്‌നുനൗഫലിബ്‌ന് അസദ്ബ്‌നു അബ്ദുല്‍ ഉസ്സയെ സമീപിച്ചു. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്താനിയായിരുന്നു. അദ്ദേഹത്തിന് ഹിബ്രു എഴുത്ത് അറിയാമായിരുന്നു. അന്ധനായ പടുവൃദ്ധനായി കഴിഞ്ഞിരുന്ന അദ്ദേഹത്തോട് ഖദീജ(റ) പറഞ്ഞു. പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേള്‍ക്കുക, വറഖ ചോദിച്ചു നീ കണ്ടെതെന്താണ്? കണ്ട വിശേഷങ്ങളെല്ലാം നബി(സ) പറഞ്ഞു. വറഖ പ്രതിവചിച്ചു. മൂസാ(അ) യുടെ അടുത്തേക്ക് അല്ലാഹു അയച്ച രഹസ്യ സൂക്ഷിപ്പുകാരന്‍ (ജിബ്‌രീല്‍) ആണത് (താങ്കള്‍ പ്രവാചകാനാവുമ്പോള്‍) ഞാനൊരു യുവാവായിരുന്നെങ്കില്‍? താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നു. ഉടനെ നബി ചോദിച്ചു. അവരെന്നെ പുറത്താക്കുമെന്നോ? വറഖ അതെ താങ്കള്‍ കൊണ്ടുവന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളില്‍ ഞാനുണ്ടെങ്കില്‍ സുശക്തമായ പിന്‍ബലം നല്‍കി സഹായിക്കും. ഏറെ കഴിയുംമുമ്പേ വറഖ മരണമടഞ്ഞു. കുറച്ച് കാലത്തേക്ക് വഹ്‌യും നിലച്ചു.(ബുഖാരി) 4

പിന്നീട് മൂന്ന് വര്‍ഷത്തോളം (വഹ്‌യ്) നിലച്ചപ്പോള്‍ വന്ന ഇടവേളയെ ഫത്‌റത്തുല്‍ വഹ്‌യ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജാബിര്‍ബ്‌നു അബ്ദുല്ലാഹിന്‍ അന്‍സാരിയില്‍ നിന്ന് ഉദ്ധരിക്കുന്നു. വഹ്‌യ് നിലച്ച ഘട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു. നബി(സ്വ)യെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്നൊരു ശബ്ദം കേട്ടു. മേലോട്ടു കണ്ണുയര്‍ത്തിയപ്പോള്‍ കണ്ടത് നേരത്തെ ഹിറായില്‍ വന്ന മലക്ക് (ജിബ്‌രീല്‍) ആകാശ ഭൂമികള്‍ക്കിടയില്‍ ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്നതാണ്. ഞാന്‍ പേടിച്ചുപോയി. വീട്ടിലേക്ക് മടങ്ങി. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ എന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. പുതച്ചുമൂടിയവനേ, എഴുന്നേല്‍ക്കുക, ജനത്തിന് മുന്നറിയിപ്പ് നല്‍കുക, നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക, നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക, അഴുക്കുകളില്‍നിന്ന് അകന്നുനില്‍ക്കുക.

പിന്നീട് വഹ്‌യ് ചൂടു പിടിക്കുകയായിരുന്നു. അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ വേളയില്‍ നബി(സ്വ) വളരെയധികം ക്ലേശം സഹിച്ച് അത് മന:പാഠമാക്കാന്‍ ചുണ്ടുകള്‍ ചലിപ്പിക്കുമായിരുന്നു. അപ്പോഴാണ് ഖുര്‍ആന്‍ പെട്ടെന്ന് മന:പാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും ഓതിത്തരലും നമ്മുടെ ബാധ്യതയാണ്. അങ്ങനെ നാം ഓതിതന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക. തുടര്‍ന്നുള്ള അതിന്റ വിശദീകരണവും നമ്മുടെ ചുമതലതന്നെയാണ് എന്ന ഖുര്‍ആന്‍ സൂക്തം (75:16-19) അവതരിച്ചത്.

 

References
  1. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 41, പേജ് 443, ഹദീസ് 24976[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2563, ഹദീസ് 6586[]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 06, ഹദീസ് 02[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 07, ഹദീസ് 03[]
മുൻപത്തെ ലേഖനം പ്രവാചകന്മാരിലുള്ള വിശ്വാസം
അടുത്ത ലേഖനം പ്രവാചകന്മാര്‍: വിശ്വാസവും ദൗത്യവും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History