ഹോം > മുസ്‌ലിം ഭരണകൂടങ്ങള്‍... > സല്‍ജൂക് ഭരണകൂടം

1 മിനിറ്റ് വായിച്ചില്ല

സല്‍ജൂക് ഭരണകൂടം

ഇസ്‌ലാമിക ലോകത്തിന്റെ രാഷ്ട്രീയ–സൈനിക ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഭരണകൂടങ്ങളിലൊന്നാണ് സല്‍ജൂക്കുകള്‍. മധ്യേഷ്യയില്‍ നിന്നുയര്‍ന്ന ഈ തുര്‍ക്കി വംശം ശക്തമായ സൈനിക സംവിധാനവും കാര്യക്ഷമമായ ഭരണഘടനയും രൂപപ്പെടുത്തി. സല്‍ജൂക് ഭരണകൂടം അബ്ബാസി ഖിലാഫത്തിന്റെ രാഷ്ട്രീയ സംരക്ഷകരായി നിലകൊണ്ടതോടൊപ്പം വിദ്യാഭ്യാസ, ന്യായവ്യവസ്ഥകളിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

അബ്ബാസീ ഖിലാഫത്തിന്റെ പ്രതാപത്തിനുശേഷം ഇസ്‌ലാമിക ലോകം സാമാനികള്‍, ഫാത്വിമികള്‍, ബുവൈഹികള്‍ എന്നിങ്ങനെ ചെറിയ ചെറിയ ഭരണകൂടങ്ങളായി പിരിഞ്ഞു. ഇവയില്‍ പലതിനെയും ഒന്നിപ്പിച്ച് പില്ക്കാലത്ത് നിലവില്‍ വന്ന വലിയ ഭരണകൂടമാണ് സല്‍ജൂക് ഭരണകൂടം.

തുര്‍ക്കിസ്താന്‍ രാജാവിന്റെ സൈനികത്തലവനായിരുന്നു സല്‍ജൂക്ക്ബ്‌നു ദിഖാക്. തുര്‍ക്കികളിലെ പ്രമുഖ വിഭാഗമായ അല്‍ഗുസില്‍ പെട്ടയാളായിരുന്നു ഇദ്ദേഹം. ജനസമ്മതനായ സല്‍ജൂക്കിന്റെ കാര്യത്തില്‍ രാജാവിന് ആശങ്കയുണ്ടായതോടെ അദ്ദേഹത്തെ ഒഴിവാക്കാന്‍ രാജാവ് വഴിയന്വേഷിച്ചു. ഇത് തിരിച്ചറിഞ്ഞ സല്‍ജൂക് അനുയായികളെയും കൂട്ടി ‘ജല്‍ദ്’ എന്ന പ്രദേശത്തേക്ക് പലായനം ചെയ്തു.

വര്‍ഷങ്ങളോളം അവിടെ ജീവിച്ച സല്‍ജൂക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മീക്കാഈല്‍ തുര്‍ക്കി രാജാവുമായുള്ള യുദ്ധത്തിലും വധിക്കപ്പെട്ടു. മീക്കാഈലിന്റെ മകന്‍ തുഗ്‌രില്‍ ബേഗ് സമര്‍ഥനും രണനിപുണനുമായി വളര്‍ന്നു.

ഗസ്‌നി ഭരണകൂടം നാശത്തോടടുക്കുന്ന കാലമായിരുന്നു അത്. സന്ദര്‍ഭം മുതലെടുത്ത ദുഗ്‌രില്‍ ബേഗ് ഗസ്‌നി ഭരണത്തിനെതിരെ യുദ്ധം നയിക്കുകയും മസ്ഊദ് ഗസ്‌നിയെ പരാജയപ്പെടുത്തുകയും ചെയ്തു. ഖുറാസാന്‍ ആസ്ഥാനമാക്കി ക്രി. 1037ല്‍ (ഹി. 429) പുതിയ ഭരണകൂടം സ്ഥാപിച്ചു. തന്റെ പിതാമഹനിലേക്ക് ചേര്‍ത്തി അതിന് സല്‍ജൂക് ഭരണകൂടം എന്ന് നാമകരണവും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിലെ പ്രഗല്‍ഭരായ സൈനിക പ്രതിഭകളില്‍ ഒരാളായ തുഗ്‌രിലിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നീട് ചരിത്രം സാക്ഷിയായി. നിഷാപൂര്‍, ജുര്‍ജാന്‍, ത്വബ്‌രിസ്താന്‍, ഖുവാറസം, ദൈലം, കര്‍മാന്‍, ഇസ്ഫഹാന്‍ എന്നിവ സല്‍ജൂക് ആധിപത്യത്തിന് കീഴിലായി.

ക്രി. 1043ല്‍ ബുവൈഹികളുമായും പിന്നീട് റോമാ ചക്രവര്‍ത്തിയുമായും സമാധാന കരാറുകളില്‍ ഏര്‍പ്പെട്ടു. ഇത് തുഗ്‌രിലിനെ മുസ്‌ലിം ലോകത്തിന്റെ നെറുകയിലെത്തിച്ചു. മാത്രമല്ല അബ്ബാസീ ഖലീഫ അല്‍ഖാഇം അദ്ദേഹത്തെ അംഗീകരിക്കുകയും പ്രശംസിച്ചു കൊണ്ട് കത്തയക്കുകയും ചെയ്തു. ബഗ്ദാദില്‍ തുഗ്‌രിലിനു സ്വീകരണമൊരുക്കു കയുമുണ്ടായി.

ഇതിനിടെ ബുവൈഹികളുടെ സൈനിക ഗവര്‍ണറായിരുന്ന ബസ്വാസിരി ബഗ്ദാദ് പിടിച്ചു. ഇസ്മാഈലീ ശീആ വിഭാഗക്കാരനായ ഇദ്ദേഹം ഫാത്വിമി ഖലീഫയെ അംഗീകരിക്കാന്‍ അബ്ബാസി ഖലീഫ ഖാഇമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതറിഞ്ഞ തുഗ്‌രില്‍ ബേഗ് ബഗ്ദാദിലെത്തി ബസാസിരിയെ നേരിട്ടു. അദ്ദേഹത്തെ വധിച്ച് ഖലീഫ ഖാഇമിന് ഖിലാഫത്ത് തിരിച്ചുനല്‍കി.

26 വര്‍ഷത്തെ ഭരണത്തിലൂടെ ശക്തമായ ഒരു ഭരണകൂടത്തിന് അടിത്തറയിട്ട് തുഗ്‌രില്‍ ബേഗ് ക്രി. 1063ല്‍ (ഹി. 455) നിര്യാതനായി.

അലിബ്ബ് അര്‍സലാന്‍ (ക്രി. 1063-1073)

ത്വുഗ്‌രില്‍ ബേഗിന് മക്കളുണ്ടായിരുന്നില്ല. തുഗ്‌രിലിന്റെ സഹോദരന്‍ ചഗ്‌രിബേഗിന്റെ മകന്‍ അലിബ്ബ് അര്‍സലാനാണ് പിന്‍ഗാമിയാണ് ഭരണമേറ്റെടുത്തത് ക്രി. 1063ല്‍ (ഹി. 455).

രാജ്യ വിസ്തൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അലിബ്ബ് അര്‍സലാന്‍ ക്രി 1064ല്‍ തന്നെ അര്‍മീനിയയും ജോര്‍ജിയയും സല്‍ജൂക് ഭരണത്തിനു കീഴിലാക്കി.

ഇസ്‌ലാമിനെത്തന്നെ തുടച്ചു നീക്കാനൊരുങ്ങി വന്‍പടയുമായി അബ്ബാസീ ഖിലാഫത്തി നെതിരെ ക്രി. 1071ല്‍ ബൈസന്ത്യന്‍ ചക്രവര്‍ത്തി നടത്തിയ അക്രമണം ചരിത്ര പ്രസിദ്ധമാണ്. ഇതിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചത് അലിബ്ബ് അര്‍സലാനാണ്.

രണ്ടു ലക്ഷം അശ്വഭടന്‍മാര്‍, മുപ്പത്തയ്യായിരം ഫ്രഞ്ച് കാലാള്‍പ്പട, പതിനയ്യായിരം കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭടന്‍മാര്‍, ഒപ്പം വന്‍ പുരോഹിത സംഘം, തെറ്റാലികള്‍, മിന്‍ജനീക്ക് തുടങ്ങിയ ആയുധങ്ങള്‍ എന്നിവയടങ്ങുന്ന ബൈസന്ത്യന്‍ പടയെ അലിബ്ബ് അര്‍സലാന്റെ 20,000 വരുന്ന സൈനികരും നാട്ടുകാരും തുരത്തിയോടിച്ചു. ചക്രവര്‍ത്തി റൊമാസിയോസ് പിടിയിലുമായി.

ഏഷ്യാമൈനര്‍, വടക്കന്‍ സിറിയ, മാവറാഅന്നഹ്ര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കു കൂടി സല്‍ജൂക് ഭരണം വ്യാപിച്ചതോടെ അലിബ്ബ് അര്‍സലാന്റെ നാമം മക്കയിലെയും മദീനയിലെയും ഖുതുബകളില്‍ പോലും പരാമര്‍ശിക്കാന്‍ തുടങ്ങി.

നീതിമാനും പാവങ്ങളുടെ സംരക്ഷകനുമായിരുന്ന അലിബ്ബ് പത്തു വര്‍ഷത്തെ ഭരണത്തിനു ശേഷം ക്രി. വ. 1072ല്‍ (ഹി. 465) മരിച്ചു. പ്രതിഭാശാലിയായ മന്ത്രി നിസാമുല്‍ മുല്‍ക്കായിരുന്നു അലിബ്ബ് അര്‍സലാന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി.

മലിക് ഷാ

സല്‍ജൂക് ഭരണത്തിന്റെ പ്രതാപം പാരമ്യത്തിലെത്തിയത് മലിക്ഷായുടെ ഭരണ കാലത്താണ് (ക്രി. 1072 – 1092). അലിബ്ബ് അര്‍സലാന്റെ മകനായ മലിക് ഷാ 18-ാം വയസ്സിലാണ് സുല്‍ത്താനായത്. ജലാലുദൗല എന്ന നാമവും സ്വീകരിച്ചു. മികച്ച സൈനികമേധാവി, വിജ്ഞാന സേവകന്‍, നീതിമാന്‍ എന്നീ ഗുണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു.

പടിഞ്ഞാറ് സിറിയ വരെയും തെക്ക് യമന്‍ വരെയും കിഴക്ക് ചൈന വരെയുമുള്ള വിശാല സാമ്രാജ്യമായി ഇക്കാലത്ത് സല്‍ജൂക് വളര്‍ന്നു. നിസാമുല്‍ മുല്‍ക്, താജുല്‍ മുല്‍ക് എന്നീ മന്ത്രിമാര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.

ഇക്കാലത്ത് അല്‍ മുഖ്തദ്വിയായിരുന്നു അബ്ബാസീ ഖലീഫ. തന്റെ മകളെ മലിക് ഷാ ഖലീഫക്ക് വധുവായി നല്‍കി. അദ്ദേഹവുമായി ബന്ധം ഊഷ്മളമാക്കാനായിരുന്നു ഇത്.

റോഡുകള്‍, തോടുകള്‍, കിണറുകള്‍, സത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍ എന്നിവ ആവശ്യപ്രകാരം നിര്‍മിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ഡ്രാഫ്റ്റ് സമ്പ്രദായം കൊണ്ടുവന്നത് മലിക് ഷായാണ്. വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ സംവിധാനം ഏറെ സഹായിച്ചു.

മലിക് ഷായുടൈ നീതി നിഷ്ഠയെക്കുറിച്ച് ധാരാളം കഥകളുണ്ട്. രണ്ടു പതിറ്റാണ്ടു കാലം ‘കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സുല്‍ത്താനായി” (The sultan of East and West) വാണ മലിക് ഷാ ക്രി. 1092ല്‍ (ഹിയ 485) നിര്യാതനായി.

സല്‍ജൂക് സുല്‍ത്താന്‍മാര്‍

സുല്‍ത്താന്‍ മലിക് ഷായുടെ നിര്യാണത്തോടെ സല്‍ജൂക് ഭരണം ക്ഷയിക്കാന്‍ തുടങ്ങി. പുത്രന്‍മാരായ മഹ്ദൂദും ബര്‍ക്ക് യാറൂക്കും തന്നെയാണ് ഇതിന് തുടക്കമിട്ടത്. അധികാര ത്തര്‍ക്കത്തില്‍ സിറിയ, ഹിജാസ്, ഏഷ്യാമൈനര്‍ എന്നിവ നഷ്ടപ്പെട്ടു. ഇവയില്‍ ചിലത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്തത്. കുരിശുപട ഒന്നാം കുരിശു യുദ്ധത്തിലൂടെ ഖുദ്‌സ് വിശുദ്ധ നഗരമുള്‍പ്പെടുന്ന ഫലസ്തീന്‍ കൈയടക്കിയതും (ക്രി. 1099) ഈ തര്‍ക്കം മുതലെടുത്താണ്, തുര്‍ക്കികളും സന്ദര്‍ഭം മുതലെടുത്ത് രംഗത്തു വന്നു.

പന്ത്രണ്ടു വര്‍ഷത്തിനു ശേഷം മലിക് ഷായുടെ മറ്റൊരു പുത്രന്‍ മുഹമ്മദ് ഭരണമേറ്റു, ക്രി.1104ല്‍ (ഹി. 498). അദ്ദേഹം സല്‍ജൂക് ഭരണത്തിന് നവജീവന്‍ നല്‍കി. ഇറാഖ്, ഇറാന്‍, അര്‍മീനിയ, തുര്‍ക്കിസ്താന്‍, അഫ്ഗാനിസ്താന്റെ പടിഞ്ഞാറ് ഭാഗം എന്നിവയടങ്ങുന്ന വിശാലമായ സാമ്രാജ്യത്തെ നയിച്ചു. പിന്നീട് വന്നത് മുഹമ്മദിന്റെ സഹോദരന്‍ സഞ്ചര്‍ ആയിരുന്നു. 40 വര്‍ഷം (ക്രി.1117-1157) സഞ്ചര്‍ സാമ്രാജ്യത്തെ നയിച്ചു. വിജ്ഞാനവും സാഹിത്യവും സംസ്‌കാരവും അബ്ബാസികളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പുഷ്ടിപ്പെട്ടു. ഇക്കാലത്ത് തലസ്ഥാനമായ ഖുറാസാന്‍ വിജ്ഞാനീയങ്ങളുടെ കലവറയുമായി.

സഞ്ചറിന്റെ കാലശേഷം സല്‍ജൂക്കുകള്‍ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി. മാവറാഅന്നഹ്‌റും ഖുറാസാനും ഇറായും നഷ്ടപ്പെട്ടു. കിര്‍മാന്‍, കുര്‍ദിസ്താന്‍, ഏഷ്യാ മൈനര്‍ എന്നിവിടങ്ങളില്‍ സ്വതന്ത്ര ഭരണങ്ങളില്‍ ഒതുങ്ങി സല്‍ജൂക്കികള്‍.

120 വര്‍ഷമാണ് സല്‍ജൂക്കുകള്‍ പ്രതാപികളായി മുസ്‌ലിം ലോകത്തിന്റെ സുല്‍ത്താന്‍ മാരായി വന്നത്. അബ്ബാസി ഖലീഫമാര്‍ക്കും മുകളിലായിരുന്നു അക്കാലത്ത് സല്‍ജൂക് സുല്‍ത്താന്‍മാരുടെ പദവി.

ഇമാം ഗസ്സാലി, അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നീ വിശ്വപണ്ഡിതരും ഉമര്‍ഖയ്യാം, ജലാലുദ്ദീന്‍ റൂമി എന്നീ വിശിഷ്ട വ്യക്തിത്വങ്ങളും സല്‍ജൂക് കാലഘട്ടത്തിലെ തേജോമയ സാന്നിധ്യങ്ങളായിരുന്നു.

 

 

മുൻപത്തെ ലേഖനം സല്‍മാന്‍ ഔദ
അടുത്ത ലേഖനം സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History