ഹോം > മുസ്‌ലിം ഭരണകൂടങ്ങള്‍... > മുഹമ്മദ് നബിയുടെ ഭരണകാലം

1 മിനിറ്റ് വായിച്ചില്ല

മുഹമ്മദ് നബിയുടെ ഭരണകാലം

ഉള്ളടക്കം

മുഹമ്മദ് നബിയുടെ ഭരണകാലം മനുഷ്യചരിത്രത്തിലെ ഏറ്റവും നീതിപൂര്‍ണവും മാനവികവുമായ ഭരണ മാതൃകകളിലൊന്നാണ്. മദീനയിലേക്ക് ഹിജ്‌റ ചെയ്തതിന് ശേഷം, നബി(സ്വ) ഒരു പ്രവാചകനായി മാത്രമല്ല, ഭരണാധികാരിയായും സമൂഹത്തെ നയിച്ചു. നീതി, സമത്വം, മതസ്വാതന്ത്ര്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിസ്ഥാനശിലകള്‍. മദീനാ ഭരണഘടനയിലൂടെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും സമാധാനപരമായ സഹവാസം ഉറപ്പാക്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയ നബി(സ്വ) ദുര്‍ബലരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ശക്തരുടെ അന്യായം തടയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലം രാഷ്ട്രീയ അധികാരത്തിന്റെയും ധാര്‍മ്മിക നേതൃത്വത്തിന്റെയും മഹത്തായ ഉദാഹരണമാണ്.

പ്രവാചകനിയോഗാനന്തരം ഒരു വ്യാഴവട്ടത്തിലധികം കാലം മക്കയിലാണ് പ്രവാചകനും മുസ്‌ലിംകളും ജീവിച്ചത്. അവിടെ അവര്‍ തീര്‍ത്തും മര്‍ദിതരായിരുന്നു. സ്വാതന്ത്ര്യവും സുരക്ഷയും നേടാനും ദൈവവിശ്വാസം സംരക്ഷിച്ച് മുസ്‌ലിംകളായി ജീവിക്കാനുമാണ് തികഞ്ഞ മുന്നൊരുക്കത്തോടെ അവര്‍ ഹിജ്‌റ വഴി മദീനയിലെത്തിയത്. യസ്‌രിബ് എന്ന നാമധേയത്തില്‍ അറിയപ്പെട്ട ആ പ്രദേശത്തിന്റെ നേതൃത്വം പ്രവാചകന്‍ ഏറ്റെടുക്കുകയും റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍-മദീന) എന്ന് അത് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

അന്ന് മുതല്‍ (ഹിജ്‌റ ഒന്ന് റബീഉല്‍ അവ്വല്‍) തന്നെയാണ് മുഹമ്മദ് നബി(സ്വ)യുടെ ഭരണകാലം തുടങ്ങുന്നത്. ഏതാണ്ട് പതിനൊന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഈ ഘട്ടം തിരുനബിയുടെ ദേഹവിയോഗത്തോടെയാണ് അവസാനിക്കുന്നത്. (ക്രി.622 സെപ്തംബര്‍ -633 ജൂണ്‍)

മദീന എന്ന പട്ടണത്തില്‍ നിന്ന് തുടങ്ങിയ ഭരണം അവസാനകാലമായപ്പോഴേക്ക് മക്കയും മറ്റ് അയല്‍പ്രദേശങ്ങളുമടങ്ങുന്ന വിശാലമായ ഭൂപ്രദേശം വരെ വ്യാപിച്ചിരുന്നു.

പ്രവാചകഭരണകാലം – ഘട്ടങ്ങള്‍

പതിനൊന്ന് വര്‍ഷം നീണ്ടുനിന്ന പ്രവാചക ഭരണകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് ചരിത്രത്തില്‍ വേര്‍തിരിച്ചുകാണുന്നത്. ഒന്ന്. ഇസ്‌ലാമിക സമൂഹസൃഷ്ടി, പ്രബോധന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധയുദ്ധങ്ങള്‍ എന്നിവയുടെ ഘട്ടം. ഇത് ഹിജ്‌റ ഒന്ന് മുതല്‍ ആറു വരെ നീണ്ടുനില്‍ക്കുന്നു.

രണ്ട്. ഖുറൈശികളുമായുള്ള കരാര്‍, അയല്‍പ്രദേങ്ങളിലെ ഭരണാധികാരികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കല്‍, ഇസ്‌ലാം വിരുദ്ധരെ നേരിടല്‍ എന്നിവയുടെ ഘട്ടം. ഹിജ്‌റ എട്ടിലെ മക്കാവിജയം വരെ ഇത് നീണ്ടുനില്‍ക്കുന്നു.

മൂന്ന്. നിവേദക സംഘങ്ങളെ സ്വീകരിക്കല്‍, ഇസ്‌ലാമിലേക്കുള്ള വിവിധ സംഘങ്ങളുടെ ഒഴുക്ക് എന്നിവയുടെ ഘട്ടം. പ്രവാചകന്റെ വിയോഗത്തോടെയാണ് ഈ അവസാനഘട്ടത്തിന് വിരാമമിടുന്നത്.

ഒന്നാം ഘട്ടം (ഹി: 1-6)

ഹിജ്‌റയുടെ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ ഒരു ഇസ്‌ലാമിക സമൂഹത്തിനും അതോടൊപ്പം ഭരണക്രമത്തിനും അസ്തിവാരമിടലായിരുന്നു പ്രവാചകന്റെ ലക്ഷ്യം.

മദീനയില്‍ അന്ന് ജീവിച്ചിരുന്നത് നാലുതരം വിഭാഗക്കാരായിരുന്നു. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്‌തെത്തിയ മുഹാജിറുകളും അവരെ സ്വീകരിച്ച അന്‍സ്വാറുകളുമടങ്ങുന്ന മുസ്‌ലിം വിഭാഗം. മുസ്‌ലിംകളോട് മമതയോ വിദ്വേഷമോ ഇല്ലാത്ത, എന്നാല്‍ ബഹുദൈവാരാധകരായ ഔസ്, ഖസ്‌റജ് ഗോത്രക്കാരായ തദ്ദേശവിഭാഗം. റോമില്‍ നിന്നും അസീറിയയില്‍ നിന്നും പലായനം ചെയ്‌തെത്തി അവിടെ സ്ഥിരവാസമാക്കിയ ജൂതവിഭാഗം. പിന്നെ നന്നേ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗവും.

ഈ നാല് വിഭാഗങ്ങളെയും തന്റെ കീഴില്‍ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് പ്രവാചകന് പ്രഥമമായി ചെയ്യാനുണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിച്ചു. പരസ്പരം സഹോദര ബന്ധം സ്ഥാപിച്ച് മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒരു ചരടില്‍ കോര്‍ത്തു. മദീനയില്‍ തന്റെ ഖസ്‌വ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. തന്റെ ആസ്ഥാനവും മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രവുമായി മാറിയ ആ പള്ളിയാണ് മസ്ജിദുന്നബവി.

നബി(സ്വ)യുടെ മാതൃകാധന്യമായ നേതൃത്വവും മുഹാജിര്‍-അന്‍സ്വാരീ സമൂഹത്തിന്റെ സാഹോദര്യബന്ധവും ഏറ്റവുമധികം ആകര്‍ഷിച്ചത് ഔസ്-ഖസ്‌റജ് ഗോത്രക്കാരെയായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വെറുപ്പും വൈരവും വലിച്ചെറിഞ്ഞ് അവരും ഇസ്‌ലാമിക സമൂഹത്തില്‍ ലയിച്ചുചേരുന്നതാണ് പിന്നീട് കണ്ടത്.

എന്നാല്‍ ഇസ്‌റാഈല്‍ വംശക്കാരനല്ലാത്തതിനാല്‍ നളീര്‍, ഖൈനുഖാഅ്, ഖുറൈള എന്നീ വിഭാഗങ്ങളടങ്ങുന്ന ജൂതസമൂഹം പ്രവാചകന്റെ നേതൃത്വം അംഗീകരിച്ചില്ല. അറബികളെ വഞ്ചിച്ചും പലിശയും കൊള്ളലാഭവും ഈടാക്കി തടിച്ചുകൊഴുക്കുകയും ചെയ്ത അവര്‍ മദീനയുടെ വ്യാപാരമേഖല പിടിച്ചടക്കിവെച്ചിരിക്കുകയായിരുന്നു. അവരോട് തികച്ചും നയതന്ത്രസമീപനമാണ് നബി(സ്വ)കൈക്കൊണ്ടത്. പുറമെ സൗഹൃദം നടിക്കുകയും അകമേ ശത്രുത വെക്കുകയും ചെയ്യുന്ന അവരെ കൂട്ടുപിടിച്ച് മക്കയിലെ ഖുറൈശീ സമൂഹം മുസ്‌ലിംകള്‍ക്കെതിരെ നീങ്ങരുതെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമായിരുന്നു. ജൂതഗോത്രങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടത് അതിനു വേണ്ടിയായിരുന്നു. മതസ്വാതന്ത്ര്യവും പരസ്പര സഹകരണവും സംരക്ഷണവും നിര്‍ഭയത്വവും ഉറപ്പുവരുത്തുന്ന ഈ കരാര്‍ മതേതര സമൂഹത്തില്‍ മുസ്‌ലിംകള്‍ കൈക്കൊള്ളേണ്ട നിലപാടിന്റെ നിദര്‍ശനം കൂടിയാണ്.

ഈ സഖ്യം നിലവില്‍ വന്നതോടെ മദീനയും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഒരു ഏകരാജ്യമാവുകയായിരുന്നു. മദീന അതിന്റെ തലസ്ഥാനവും പ്രവാചകന്‍ ആ രാജ്യത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു.

പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് അഭംഗുരം നടന്നു. ഹിജ്‌റ രണ്ടില്‍ റമദാന്‍ വ്രതവും സകാത്തും പെരുന്നാളും നിയമമാക്കപ്പെട്ടു. പ്രതിരോധത്തിന്റെ വഴിയില്‍ ബദര്‍(ഹി.2), ഉഹ്ദ്(ഹി.3), ഖന്‍ദഖ്(ഹി.5), ബനൂഖുറൈള(ഹി.5) എന്നീ രണാങ്കണങ്ങളിലും മുസ്‌ലിംകള്‍ക്ക് എത്തിപ്പെടേണ്ടിവന്നു. ഇക്കാലത്തിനിടെ വഞ്ചനയിലൂടെ മുസ്‌ലിംകളെ നശിപ്പിക്കാന്‍ ശ്രമിച്ച ജൂതര്‍ സ്വയം നാശത്തിന്റെ കുഴി തോണ്ടുകയും ഭീഷണിയുയര്‍ത്തിയ പല ഗോത്രങ്ങളും കീഴൊതുങ്ങുകയും ചെയ്തു.

ഹിജ്‌റ ആറില്‍ ഹുദൈബിയാ സന്ധിക്ക് വേദയൊരുങ്ങിയതോടെ മുഖ്യഎതിരാളികളായ ഖുറൈശികളും പത്തിമടക്കുകയായിരുന്നു.

രണ്ടാം ഘട്ടം(ഹി.6-8)

പ്രവാചകന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക ഭരണകൂടത്തെ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം അംഗീകരിക്കേണ്ടി വന്ന ഘട്ടത്തിന് തുടക്കം കുറിച്ചത് ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅ്ദില്‍ നടന്ന ചരിത്രവിശ്രുതമായ ഹുദൈബിയാ സന്ധിയോടെയായിരുന്നു.

ഉംറയെന്ന ഉദ്ദേശവുമായി 1400ഓളം വരുന്ന സ്വഹാബികളുടെ സംഘത്തെ നയിച്ച് കഅ്ബയെ ലക്ഷ്യമാക്കി നീങ്ങിയ പ്രവാചകന്‍ ഒടുവില്‍ ഹുദൈബിയയില്‍ വെച്ച് ഖുറൈശികളുമായി സന്ധിക്ക് വഴങ്ങി. അതിലെ വ്യവസ്ഥകളെല്ലാം പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് എതിരായിരുന്നു. എന്നാല്‍ പിന്നീട് അത് ‘വ്യക്തമായ വിജയ’മായിത്തീരുന്നതാണ് കണ്ടത്. വ്യവസ്ഥകള്‍ ഖുറൈശികള്‍ തന്നെ ലംഘിച്ചതോടെ സന്ധി ദുര്‍ബലപ്പെടാന്‍ തുടങ്ങി. മാത്രമല്ല, അംറുബ്‌നുല്‍ ആസ്വ്, ഖാലിദ് ബ്‌നുല്‍ വലീദ്, ഉസ്മാനുബ്‌നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരളിന്റെ കഷണങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തു.

ഹിജ്‌റ ഏഴില്‍ പ്രബോധനത്തിന്റെ പുതിയ വഴികള്‍ തേടിയ പ്രവാചകന്‍ അയല്‍രാജ്യങ്ങളിലെ രാജാക്കന്‍മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതി. ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന മുദ്രയോടെയുള്ള കത്തുകളില്‍ അല്ലാഹുവിന്റെ ഏകത്വവും തന്റെ പ്രവാചകത്വവും അംഗീകരിക്കണമെന്നും ഇസ്‌ലാം സ്വീകരിച്ച് പരലോകമോക്ഷം നേടണമെന്നും രാജാക്കന്‍മാരെ ദൂതര്‍ ഉണര്‍ത്തി.

എത്യോപ്യയിലെ നേഗസ്, പേര്‍ഷ്യയിലെ കോസ്‌റോസ്, റോമിലെ ഹിരാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ്, യമാമയിലെ സൗദ ബിന്‍അലി, ദമസ്‌കസിലെ ഹാരിസ് ബിന്‍ അബീശമൂര്‍, ബഹറൈനിലെ മുന്‍ദിര്‍ബിനു സാവ, ഉമാനിലെ ജീഫര്‍ ബ്ന്‍ ജാലന്ദി തുടങ്ങിയവര്‍ക്കാണ് കത്തുകളയച്ചത്. ഇവരില്‍ പേര്‍ഷ്യന്‍, ദമസ്‌കസ് ഭരണാധികാരികള്‍ മാത്രമാണ് കത്തുകള്‍ പിച്ചിച്ചീന്തിയത്. മറ്റുള്ളവര്‍ അനുഭാവത്തോടെ അതംഗീകരിക്കുകയായിരുന്നു.

ഫലഭൂയിഷ്ടമായ ഖൈബര്‍ പ്രദേശം കൂടി കീഴടക്കിയ ദൂതര്‍ക്ക് മുന്നില്‍ ഇസ്‌ലാമിന്റെ പിറവിയിടമായ മക്ക മാത്രമേ പിന്നീട് അവശേഷിച്ചിട്ടുള്ളൂ. ഹിജ്‌റ എട്ട് റമദാനില്‍ പതിനായിരം പേരടങ്ങുന്ന സൈന്യവുമായി ദൂതര്‍ മക്കയിലേക്ക് നീങ്ങി.

ചെറുത്തുനില്ക്കാനുള്ള കരുത്തുപോലുമില്ലാതെ ഖുറൈശികള്‍ സ്വന്തം വീടുകളില്‍ അഭയം പ്രാപിച്ചു. രക്തരഹിതമായ വിപ്ലവത്തിലൂടെ പ്രവാചകന്‍ തന്റെ പ്രിയനാടിനെയും പുണ്യകഅ്ബയെയും ഇസ്‌ലാമിന്റെ കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തി.

മൂന്നാം ഘട്ടം(ഹി.9-11)

ഖുറൈശികളുടെ പരമോന്നത സൈന്യാധിപന്‍ അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മകന്‍ ഇക്‌രിമയുമടക്കം മക്കയിലെ ഒട്ടുമിക്ക പേരും ഇസ്‌ലാമിലെത്തി. അഞ്ചുദിനം അവിടെ തങ്ങിയ ദൂതര്‍ ബഹുദൈവത്വത്തിന്റെ അടയാളങ്ങളെല്ലാം നിശ്ശേഷം നാമവശേഷമാക്കി. കഅ്ബ അടിമുടി ശുദ്ധീകരിച്ചു. ബിലാലിനോട് കഅ്ബയുടെ മട്ടുപ്പാവില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചാംനാള്‍ കഅ്ബയുടെ താക്കോല്‍, അതുവരെ അത് കൈവശം വെച്ചിരുന്ന ഉസ്മാനുബ്‌നുത്വല്‍ഹക്കു തന്നെ തിരിച്ചുനല്‍കിയും മക്കയുടെ ഭരണം അതാബുബ്‌നു ഉസൈദിനെ ഏല്‍പ്പിച്ചും തിരുനബി മദീനയിലേക്ക് മടങ്ങി.

മദീനയിലെത്തിയ നബി(സ്വ), മദീനയുടെ പ്രാന്തങ്ങളില്‍ നിവസിച്ചിരുന്ന വിവിധ ഗോത്രങ്ങളിലേക്ക് പ്രബോധകരെ അയക്കാന്‍ നടപടിയെടുത്തു. ബനൂതമീം, ഗഫ്ഫാര്‍, സുലൈം, മുസൈന, ജുഹൈന തുടങ്ങി 16ഓളം ഗോത്രങ്ങളിലേക്ക് ദൂതരെ അയച്ചു. മക്കാവിജയത്തിന്റെ പിന്നാലെ നടന്ന ഈ നടപടിക്ക് വന്‍പ്രതികരണങ്ങളുണ്ടായി. കൂട്ടം കൂട്ടമായാണ് സമൂഹങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നത്.

ഇതിനിടെ ഹിജ്‌റ എട്ട് ശവ്വാലില്‍ സഖീഫ്, ഹവാസിന്‍ ഗോത്രങ്ങളുമായി നടന്ന ഹുനൈന്‍ യുദ്ധവും ഹിജ്‌റ ഒമ്പതില്‍ റോമക്കാരുമായി നടന്ന തബൂക്ക് യുദ്ധവും ഇസ്‌ലാമിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചിരുന്ന അവസാനത്തെ ശക്തികളെയും ഉന്‍മൂലനം ചെയ്യുന്നതായിരുന്നു.

മക്കയിലേക്ക് മാര്‍ച്ച് നടത്തിയ മുസ്‌ലിംകളുടെ എണ്ണം പതിനായിരമായിരുന്നു. തൊട്ടടുത്ത മാസം ഹുനൈനിലേക്ക് 12,000 പേരും അടുത്ത വര്‍ഷം തബൂക്കിലേക്ക് 30,000 പേരുമാണ് നീങ്ങിയത്. ഹിജ്‌റ പത്തില്‍ നടന്ന വിടവാങ്ങല്‍ ഹജ്ജില്‍ തിരുനബിയോടൊപ്പമുണ്ടായിരുന്നത് ഒരുലക്ഷത്തി നാല്പതിനായിരം പേരും. ഇസ്‌ലാം നേടിയ വളര്‍ച്ചയുടെ ഗ്രാഫ് ഇതില്‍ നിന്നും ഗ്രഹിക്കാം.

പ്രവാചകനെ നേരില്‍ കണ്ട് ഇസ്‌ലാം സ്വീകരിച്ചിരുന്ന ദൗത്യസംഘങ്ങളുടെ ഒഴുക്ക് മക്കാവിജയാനന്തരം വര്‍ദ്ധിച്ചു. എഴുപതിലധികം സംഘങ്ങളെയാണ് തിരുനബി സ്വീകരിച്ചത്. അവിടത്തെ നയസമീപനത്തിന്റെ മികവ് ഇവിടെ തെളിഞ്ഞുകാണും. ദൂസ്, സുദാഅ്, സഖീഫ്, നജ്‌റാന്‍, ത്വയ്യ് തുടങ്ങിയ ഇവയില്‍ പ്രധാന ദൗത്യസംഘങ്ങളാണ്.

ഹിജ്‌റ പത്ത് ദുല്‍ഖഅ്ദ് 25ന് തിരുനബി തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് യാത്രയുടെ വിളംബരം നടത്തി. നാനാദിക്കുകളില്‍ നിന്നുമായി ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി അറഫയിലെ ബത്വ്‌നുല്‍ വാദിയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചു, നബി(സ്വ).

ചരിത്രത്തിലെ മഹത്തായ മനുഷ്യാവകാശ വിളംബരം എന്നും ഇസ്‌ലാമിന്റെ നയപ്രഖ്യാപനം എന്നും അറിയപ്പെടുന്ന ഈ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ ”ഇന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു”(അല്‍മാഇദ: 3) എന്ന വചനവും ഇറങ്ങി. അഥവാ പ്രവാചകദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചന.

വിശുദ്ധഖുര്‍ആനും തിരുചര്യയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിത-ഭരണക്രമവും പിന്‍ഗാമികള്‍ക്ക് പകര്‍ന്നു നല്‍കിയായിരുന്നു 23 വര്‍ഷം നീണ്ടുനിന്ന തിരുജീവിതത്തിന് വിരാമമായത്. തന്റെ പിന്‍ഗാമിയായി ആത്മസുഹൃത്ത് അബൂബക്ര്‍(റ) ഉണ്ടാവുമെന്ന വ്യക്തമായ സൂചനയും നല്‍കിയായിരുന്നു ആ മാതൃകാഭരണാധികാരിയുടെ ദിവ്യസംഗമയാത്ര.

 

മുൻപത്തെ ലേഖനം മുഹമ്മദ് ബ്‌നു മുനജ്ജിദ്
അടുത്ത ലേഖനം മുഹമ്മദ് ഖുത്വുബ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History