1 മിനിറ്റ് വായിച്ചില്ല

ഗോറി ഭരണകൂടം

മധ്യകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ഭരണകൂടമാണ് ഗോറി ഭരണകൂടം. ഗസ്‌നവികളുടെ തുടര്‍ച്ചയായി ഉത്തരേന്ത്യയില്‍ ശക്തമായ അധികാര ഘടന രൂപപ്പെടുന്നതിന് വഴിയൊരുക്കിയത് ഈ ഭരണകാലഘട്ടമായിരുന്നു. സൈനിക വിജയങ്ങള്‍ക്കൊപ്പം ഭരണസംവിധാനങ്ങളിലും സാമൂഹ്യഘടനകളിലും ദീര്‍ഘകാല സ്വാധീനം ചെലുത്തിയതാണ് ഗോറി ഭരണകൂടത്തിന്റെ പ്രധാന സവിശേഷത. പിന്നീട് രൂപം കൊണ്ട ദില്ലി സുല്‍ത്താനേറ്റിന്റെ അടിത്തറയായി ഈ ഭരണകൂടം മാറിയതും ഇന്ത്യന്‍ ചരിത്രത്തില്‍ അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഗസ്‌നവി ഭരണകൂടം നിലനില്‍ക്കെത്തന്നെ അല്‍ ഗോര്‍ കേന്ദ്രമായി നിലവില്‍ വന്നതാണ് ഗോറി ഭരണകൂടം. ക്രി.വി. 1150ല്‍ ഗസ്‌നി കീഴടക്കിക്കൊണ്ടാണ് ഗോറികളുടെ ഭരണം ആരംഭിച്ചത്. ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി ലാഹോര്‍ പിടിച്ചടക്കുന്നതോടെയാണ് ഗസ്‌നവി ഭരണത്തിന്റെ അന്ത്യവും ഗോറി വാഴ്ചയുടെ ഉദയവുമുണ്ടാകുന്നത്.

ഗസ്‌നവികളുടെ സാമന്തരാജ്യമായി നിലകൊണ്ട ഗോറി (സന്‍സൂബ്) ഭരണം തുടക്കത്തില്‍ കാബൂളിനും ഹറാത്തിനുമിടക്കുള്ള ഗോര്‍ പ്രദേശത്ത് ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടിന് ശേഷം, ഗസ്‌ന കീഴടക്കിയാണ് ഗോറികള്‍ യഥാര്‍ത്ഥ പ്രതാപം നേടിയത്. ഗിയാസുദ്ദീന്‍ ഗോറിയുടെ നേതൃത്വത്തില്‍ ക്രി. 1173ലായിരുന്നു ഗസ്‌നി വിജയം. ഗിയാസുദ്ദീന്‍ ഗോറി, സഹോദരന്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറിയിലെ ഗസ്‌നിയെ സുല്‍ത്വാനായി അവരോധിക്കുകയും ചെയ്തു.

സ്വതന്ത്രമായി ഭരണം നടത്തിയ മുഹമ്മദ് ഗോറി, അഫ്ഗാനിസ്താനു പുറത്തേക്കിറങ്ങി പാക്കിസ്താനിലും വടക്കെ ഇന്ത്യയിലും പടയോട്ടം നടത്തി. മുള്‍ത്താന്‍, ഉച്ച് എന്നീ നഗരങ്ങള്‍ വരുതിയിലാക്കുകയും 1179ല്‍ പെഷവാറും പിന്നാലെ ദേബലും അധീനപ്പെടുത്തി രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്തു. 1186ല്‍ ലാഹോറും പിടിച്ചതോടെയാണ് ഗസ്‌നവി ഭരണം പൂര്‍ണമായും തുടച്ചു നീക്കപ്പെടുന്നത്.

ബഖ്തിയാര്‍ ഖില്‍ജി എന്ന വിശ്വസ്തനും ധീരനുമായ പടത്തലവനെ വെച്ചായിരുന്നു ഗോറിയുടെ സൈനിക നീക്കങ്ങള്‍. ഡല്‍ഹിയും അജ്മീറും വാണിരുന്ന പൃഥിരാജ എന്ന ഭരണാധികാരി ഗോറിയുടെ മുന്നേറ്റത്തിന് തടയിട്ടെങ്കിലും പിന്‍തിരിഞ്ഞ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ഗോറിയുടെ വന്‍ സൈന്യത്തിനു മുന്നില്‍ പൃഥിരാജക്ക് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ല.

വര്‍ധിത വീര്യത്തോടെ മുന്നേറിയ ഗോറിയുടെ കൈകളില്‍ ബീഹാറും ബംഗാളും ഭദ്രമായി. അങ്ങനെ ചരിത്രത്തിലാദ്യമായി ഇന്നത്തെ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, വടക്കെ ഇന്ത്യ, ബംഗ്‌ളാദേശ് എന്നിവയടങ്ങുന്ന പ്രവിശാലമായ പ്രദേശം മുസ്‌ലിംകളുടെ അധീനതയില്‍ വന്നു.

ഗോറികള്‍ പഠാണികളായിരുന്നു. ഗസ്‌നവി സുല്‍ത്താന്‍മാരില്‍ നിന്ന് വിഭിന്നമായി ആധിപത്യം നേടിയ പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ അവര്‍ അതീവ ഉത്സാഹം കാണിച്ചു. വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ പണിയുകയും മാതൃകാധന്യമായ ജീവിതത്തിലൂടെ ഇതരമതസ്ഥരെ ഇസ്‌ലാമിലേക്കാകര്‍ഷിക്കുകയും ചെയ്തു. മുഹമ്മദുബ്‌നുല്‍ ഖാസിമിന്റെ പിന്‍മുറക്കാരായാണ് ഇസ്‌ലാമിക പ്രബോധന കാര്യത്തില്‍ ഗോറികള്‍ വിലയിരുത്തപ്പെട്ടത്.

ക്രി. 1206 (ബി. 602)ല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറിയുടെ വധത്തോടെയാണ് ഗോറി കാലഘട്ടത്തിന് അന്ത്യമായത്. ഇസ്മായിലി വിഭാഗക്കാരനായ ഒരാളാണ് അദ്ദേഹത്തെ വധിച്ചത്.

വിശ്രുതമായ ‘തഫ്‌സീറുല്‍ കബീറി’ന്റെ കര്‍ത്താവ് ഇമാം ഫഖ്‌റുദ്ദീന്‍ അല്‍ റാസീ (ഹി. 543-606), അജ്മീര്‍ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാജാമുഈനുദ്ദീന്‍ ചിശ്തീ എന്നിവര്‍ ഗോറി കാലത്തെ പ്രധാന വ്യക്തിത്വങ്ങളാണ്.

അടിമ വംശം

ഒരിക്കല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി കുറെ അടിമകളെ വാങ്ങി. അവരില്‍ ഏറ്റവും വിരൂപനായിരുന്ന ഖുതുബുദ്ദീന്‍ എന്നയാളെ ഗോറി ഒഴിവാക്കി. സങ്കടം കണ്ണീരാക്കി ഖുതുബുദ്ദീന്‍, ഗോറിയുടെ മുന്നിലെത്തി:

”അല്ലയോ സുല്‍ത്വാന്‍, അങ്ങ് നിരവധി അടിമകളെ അങ്ങേക്കായി വാങ്ങിയല്ലോ. അല്ലാഹുവിന്നു വേണ്ടി അതില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തിക്കൂടേ? ഖുതുബുദ്ദീന്റെ വാക്കുകള്‍ ഗോറിയുടെ നെഞ്ചില്‍ കൊണ്ടു. മനസ്സലിഞ്ഞ അദ്ദേഹം ഖുതുബുദ്ദീനെയും സ്വന്തമാക്കി.

ഖുതുബുദ്ദീന്‍ പിന്നീട്, ഗോറിയുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി. സൈനിക നായകനായി. ഡല്‍ഹിയും ബനാറസും ജയിച്ചടക്കിയത് ഖുതുബുദ്ദീനാണ്. ലാഹോറിലേക്ക് മടങ്ങുമ്പോള്‍, 1192ല്‍ ഡല്‍ഹിയില്‍, തന്റെ പ്രതിനിധിയായി ഗോറി ഖുതുബുദ്ദീനെ വാഴിക്കുകയും ചെയ്തു. 1206ല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി നിര്യാതനായപ്പോള്‍, അടിമവംശ ഭരണകൂടത്തിന് അസ്തിവാരമിട്ട് ഖുതുബുദ്ദീന്‍ ഐബക്ക് ലാഹോറിന്റെ സാരഥ്യമേറ്റെടുത്തു. അങ്ങനെ സിന്ധു-ഗംഗാസമതലം മുഴുവന്‍ ഉള്‍ക്കൊളളുന്ന ഭാഗത്ത് പുതിയൊരു ശക്തി ഉദയം ചെയ്തു.

തുര്‍ക്കിയിലാണ് ഖുതുബുദ്ദീന്‍ ഐബക്കിന്റെ ജനനം. അടിമപ്പയ്യനായി വളര്‍ന്ന ഐബക്കിനെ നൈസാബൂരിലെ ഖാദിയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. എന്നാല്‍ ഖാദി മരണപ്പെട്ടതോടെ ഖുതുബുദ്ദീന്‍ വീണ്ടും അടിമക്കമ്പോളത്തിലെ വില്പനച്ചരക്കായി. ഒടുവിലാണ് മുഹമ്മദ് ഗോറിയുടെ കൈകളിലെത്തുന്നതും, ഇന്ത്യയിലെ ആദ്യ അടിമ വംശ ഭരണകൂടത്തിന്റെ സ്ഥാപകനാവാന്‍ നിയോഗമുണ്ടാവുന്നതും.

1192ല്‍ ഡല്‍ഹി പ്രവിശ്യയിലെ ഭരണാധികാരിയായെങ്കിലും 14 വര്‍ഷത്തിനു ശേഷം 1206 ലാണ് ഗോറി വംശത്തിന്റെ പിന്‍തുടര്‍ച്ചയെന്നോണം അടിമ വംശം സ്ഥാപിച്ച് ഖുതുബുദ്ദീന്‍ ഐബക്ക് ചക്രവര്‍ത്തിയാവുന്നത്. ചക്രവര്‍ത്തിയായി നാലു വര്‍ഷം മാത്രമേ ഭരിച്ചുള്ളു.

തിക്തമായ ജീവിതാനുഭവങ്ങളുളളതിനാലാവാം, ഖുതുബുദ്ദീന്‍ നീതിയും സമത്വവും ഔദാര്യവും ഭരണത്തിന്റെ മുഖമുദ്രയാക്കി. ഛിദ്രശക്തികളെ അടിച്ചമര്‍ത്തി. അഗതികളെ സഹായിച്ചു. ‘ലക്ഷങ്ങള്‍ ദാനം ചെയ്യുന്നവന്‍’ (ലാക് ബക്ഷ്) എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ഖുതുബുദ്ദീന്റെ ഭരണകാലത്ത് ‘ചെന്നായയും ആട്ടിന്‍കുട്ടിയും ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു’ എന്ന ചൊല്ലുണ്ടായിരുന്നു. അത്രക്കും സമാധാനപൂര്‍ണമായിരുന്നു ഡല്‍ഹി.

ഡല്‍ഹിയിലും ആഗ്രയിലും ഖുതുബുദ്ദീന്‍ പണികഴിപ്പിച്ച പള്ളികളും സ്മാരകങ്ങളും ഇന്നും ഇന്ത്യയുടെ അഭിമാനങ്ങളായി വാനിലുയര്‍ന്നുനില്ക്കുന്നു. ഇതില്‍ ഏറ്റവും പ്രശസ്തമായതാണ് ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദും അതിന്റെ മിനാരമായ ഖുതുബ്മിനാറും. ലോക പൈതൃകപ്പട്ടികയിലിടം നേടിയ ഈ ഗഗനചാരിക്ക് അസ്തിവാരമിട്ടത് ഖുതുബുദ്ദീനാണ്. അദ്ദേഹത്തിന്റെ പേരില്‍ തന്നെ അത് അറിയപ്പെടു കയും ചെയ്യുന്നു.

പിന്നീട്, അബ്ബാസിയ ഖിലാഫത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട അടിമവംശ ഭരണത്തിന്റെ ഈ ശില്പി ക്രി. 1210 (ഹി. 618)ല്‍ ദിവംഗതനായി. ലാഹോറില്‍വെച്ചായിരുന്നു അന്ത്യം.

അടിമവംശ ഭരണാധികാരികള്‍

എട്ടരപ്പതിറ്റാണ്ട് നീണ്ടു നിന്ന അടിമവംശ ഭരണത്തില്‍, ഖുതുബുദ്ദീന്‍ ഐബക്കിനു ശേഷം ഒന്‍പതു പേര്‍ അധികാരം കൈയാളി. ഇവരില്‍ പലരും നാമമാത്രമായാണ് ചെങ്കോലേന്തിയത്. എന്നാല്‍ ക്രി.വ. 1211 മുതല്‍ 1236 വരെ ഭരിച്ച ശംസുദ്ദീന്‍ ഇല്‍ത്മിശ്, 1236 മുതല്‍ 1240 വരെ വാണ റസിയ സുല്‍ത്താന, 1266 മുതല്‍ 1287 വരെ ഭരണചക്രം തിരിച്ച ഗിയാസുദ്ദീന്‍ ബാല്‍ബന്‍ എന്നിവര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയവരില്‍ മുന്നില്‍ നില്‍ക്കുന്നു.

കാല്‍ നൂറ്റാണ്ടു കാലം അടിമവംശ ഭരണത്തിന്റെ തലപ്പത്തിരുന്ന ഇല്‍ത്മിശ് ഖുതുബുദ്ദീന്റെ അടിമ തന്നെയായിരുന്നു. അടിമവംശ ഭരണത്തിന് അടിത്തറയിട്ടത് ഖുതുബുദ്ദീനാണെങ്കില്‍ അതിനെ സുശക്തവും വ്യവസ്ഥാപിതവുമാക്കിയത് ഇല്‍ത്മിഷാണ്.

മധ്യേഷ്യയില്‍ പ്രവാഹം പോലെ മുന്നേറിയ സര്‍വസംഹാരിയായ ചെങ്കിസ്ഖാന്റെ താര്‍ത്താരിപ്പട സിന്ധു നദിയുടെ മറുകര വരെയെത്തി. എന്നാല്‍ ഇന്ത്യയിലേക്കു കടക്കാന്‍ അയാള്‍ ധൈര്യപ്പെട്ടില്ല. ഇല്‍ത്മിഷിന്റെ ശക്തി ചെങ്കിസ്ഖാന്‍ തിരിച്ചറിഞ്ഞതാണ് അതിനു കാരണമെന്ന് ചരിത്രം പറയുന്നു.

ഉജ്ജൈന്‍, ബിപില്‍സ എന്നീ പ്രദേശങ്ങള്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് ഇദ്ദേഹമാണ്. വിജ്ഞാനീയങ്ങളുടെ സംരക്ഷകനും മര്‍ദിതരുടെ ആശ്രയവുമായിരുന്നു ഐബക്കിന്റെ ഈ പിന്‍മുറക്കാരന്‍.

ഇല്‍ത്മിഷിന്റെ മകള്‍ റസിയ ബുദ്ധിമതിയും പ്രാപ്തയും കാര്യശേഷിയുള്ളവളുമായിരുന്നു. ഡല്‍ഹിയുടെ ചെങ്കോലേന്തിയ സുല്‍ത്താനയെന്ന ബഹുമതി അവരെ വേറിട്ടതാക്കി. എന്നാല്‍ സ്ത്രീ അധികാരം വാഴുന്നത് ഇഷ്ടപ്പെടാത്ത പ്രവിശ്യാ ഗവര്‍ണര്‍മാര്‍, അവരെ എതിര്‍ത്തു. സഹോദരനെത്തന്നെ അവര്‍ റസിയക്കെതിരെ തിരിച്ചുവിട്ടു. അങ്ങനെയാണ് നാലു വര്‍ഷം മാത്രം അധികാരത്തിലിരുന്ന അവര്‍ രംഗം വിട്ടത്. സഹോദരനുമായുള്ള യുദ്ധത്തില്‍ അവര്‍ വധിക്കപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഈ പരമ്പരയിലെ മറ്റൊരു പ്രധാനിയാണ് ഗിയാസുദ്ദീന്‍ ബാല്‍ബന്‍. രാജ്യത്തിന്റെ അഭ്യന്തര സമാധാനത്തിന് പരമപ്രാധാന്യം കല്പിച്ച ബാല്‍ബന്‍ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തി. തെറ്റു ചെയ്ത ഗവര്‍ണര്‍മാരെപ്പോലും കഠിന ശിക്ഷക്ക് വിധേയരാക്കി. പ്രജകളെ അങ്ങേയറ്റം സ്‌നേഹിക്കുകയും ചെയ്തു. ഭരണ പാടവത്തില്‍, അക്കാലത്ത് ലോകത്തിലെ തന്നെ പ്രഗല്‍ഭരില്‍ ഒരാളായിരുന്നു ബാല്‍ബന്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

 

മുൻപത്തെ ലേഖനം ചെമ്പ്രശ്ശേരി തങ്ങള്‍
അടുത്ത ലേഖനം ഗസ്‌നവീ ഭരണാധികാരികള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History